Saturday, April 12, 2008

മതവും ശാസ്ത്രവും

കാലഘട്ടം മാറിവരുന്നതനുസരിച്ച്‌ ശാസ്ത്രവളര്‍ച്ചയുടെ തോതിലുണ്ടായ വ്യത്യാസം വളരെ വലുതാണ്. തത്സമയം അനുഭവിപ്പിക്കാനുള്ള ശാസ്ത്രത്തിന്‍റെ കഴിവാണതിനെ ഇത്ര സ്വീകാര്യമാക്കുന്നത്.


ശാസ്ത്രത്തിന് ലഭിച്ച സ്വീകാര്യതയെ മറ്റൊരു തത്വത്തിന്റെ സാധൂകരണത്തിന് കൂട്ടുപിടിക്കുന്നത്‌ നല്ലൊരു പ്രവണതയല്ല. ഒരു പ്രധാന തത്വത്തിന്റെ ശാഖകളുടെ വിവരണത്തിനോ വിശദീകരണത്തിനോ ശാസ്ത്രത്തെ കൂട്ടുപിടിക്കുന്നതില്‍ തെറ്റില്ലെങ്കിലും, ഇന്‍റെര്‍പ്രിട്ടേഷന്‍ വഴി മാത്രം ലഭിക്കുന്നയിടങ്ങളില്‍ ഈ സഹായം പ്രധാനഭാഗത്തിനായി ഉപയോഗിക്കപ്പെട്ടാല്‍, ചിലപ്പോഴൊക്കെ മാറ്റം വന്നിട്ടുള്ള ശാസ്ത്രതത്വങ്ങളെ ക്ഷമയോടെ ഉള്‍ക്കൊള്ളാനും തിരുത്തപ്പെട്ടതുള്‍ക്കൊണ്ടതും എല്ലായിടങ്ങളിലും പ്രായോഗീകമായിക്കൊള്ളണമെന്നില്ല അവിടെയാണപകടം.

മതവിശ്വാസപ്രമാണങ്ങള്‍ക്ക്‌ സ്വയം നില്‍ക്കാനും വിശ്വസിക്കപ്പെടാനുമുള്ള ശക്തി ഉണ്ടായിരിക്കുന്നിടത്തോളം കാലം മാറ്റം വന്നേക്കാവുന്ന ശാസ്ത്ര തത്വങ്ങളുടെ സഹായമുപയോഗിക്കുന്നത്‌ തെറ്റായ പ്രവണതയാണെന്ന് ഈ വിഷയങ്ങളില്‍ സ്ഥിരമായിടപെടുന്നവര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

ഡിസ്‌ക്ലൈമര്‍ :

ഇതൊരു വിവാദത്തിനിട്ട പോസ്റ്റല്ല, ഇന്‍റെര്‍പ്രിട്ടേഷന്‍ വഴി ശാസ്ത്രത്തെ, മതവിശ്വാസത്തെ ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള ഉപയോഗപ്പെടുത്തലിനെ ഞാന്‍ എങ്ങിനെ നോക്കിക്കാണുന്നു എന്നത് മാത്രമാണ്.

7 comments:

തറവാടി said...

ഇതൊരു വിവാദത്തിനിട്ട പോസ്റ്റല്ല, ഇന്‍റെര്‍പ്രിട്ടേഷന്‍ വഴി ശാസ്ത്രത്തെ, മതവിശ്വാസത്തെ ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള ഉപയോഗപ്പെടുത്തലിനെ ഞാന്‍ എങ്ങിനെ നോക്കിക്കാണുന്നു എന്നത് മാത്രമാണ്. ബൂലോകത്ത് ഇതേ വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുകളിലേക്ക് ഇതിനെ വലിച്ചിഴക്കരുത്.

മലമൂട്ടില്‍ മത്തായി said...

Religion and Science are both human pursuits. Purpose of both of science and religion is the pursuit of truth (so I believe). So to keep them seperate will not work, the only logical thing is to make sure that truth always comes out.

Quite a lot of the scientists and researchers believe in God. And that does not mean that they subscribe to religious fundamentalism. The opposite is also true.

A dialogue based on reason should exist between science and religion.

Unknown said...

ശാസ്ത്രം മാറുന്നതിനനുസരിച്ചു മനുഷ്യനും മാറണം

ഗുപ്തന്‍ said...

പഴയവിശ്വാസങ്ങളെ -അത് മതപരം ആണെങ്കിലും സാംസ്കാരികമാണെങ്കിലും- പുനര്‍നിര്‍വചിക്കാനും വ്യാഖ്യാനിക്കാനും ശാസ്ത്രീയമായ അറിവുകള്‍ ഉപയോഗിക്കപ്പെടണം.

ശാസ്ത്രത്തെ വളച്ചൊടിച്ച് മതഗ്രന്ഥങ്ങളിലേക്കും വിശ്വാസങ്ങളിലേക്കും തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നത് ഒട്ടകത്തെ ഒക്കത്തെടുക്കുന്ന അഭ്യാസമാണ്. നന്നായി വിഷമമുള്ളപ്പോള്‍ പോയി വായിക്കുക. ചിരിക്കാം :)

തറവാടി said...

പ്രയോഗവല്‍ക്കരിക്കുന്നതിനുവേണ്ടി ഫോര്‍മുലൈസ്‌ ചെയ്യപ്പെട്ടതാണ് സയന്‍സ്‌ അതിനായി തലച്ചോറ് പ്രവര്‍ത്തിക്കുമ്പോള്‍ ചിന്തകള്‍ക്കായി പ്രവര്‍ത്തിക്കുന്നത്‌ ഹൃദയമാണ്.

തലച്ചോറിന് അംഗീകരിക്കാനാവുന്ന ചിന്തകള്‍ ഹൃദയത്തില്‍ നിന്നും ഉടലെടുക്കുമ്പൊള്‍ അതിന് വിശ്വാസ്യത കൂടുന്നു. പ്രമാണങ്ങള്‍ വിശ്വസിക്കപ്പെടാന്‍ സയന്‍സ്‌ എന്ന തലത്തിലേക്കെത്തണമെന്നില്ല മറിച്ച്‌ തലച്ചോറിനംഗീകരിക്കപ്പെടാനുള്ള ശക്തി ഉണ്ടായാല്‍ മാത്രം മതി.

സയന്‍സ്‌ എന്ന തലത്തിലെത്തിയ പ്രമാണങ്ങളെ മാത്രമെ വിശ്വസിക്കൂ എന്നു പറയുന്നത്‌ മുന്‍‌ദ്ധാരണയോടെയോ അറിവ്‌ കേടുകൊണ്ടോ സംഭവിക്കുന്ന ഒന്നാണെന്നാണിക്കു തോന്നിയീട്ടുള്ളത്‌.

തലച്ചോറിന്‍റ്റെ നേര്‍ രേഖാ സഞ്ചാരവും ഹൃദയത്തിന്‍‌റ്റെ രേഖയില്ലാ സഞ്ചാരവും തമ്മില്‍ കൂട്ടിക്കുഴക്കരുതെന്നാണ് ഞാന്‍ പറയാനുദ്ദേശിച്ചത്‌.

ഏതൊക്കെയോ ആകൃതിയില്‍ സഞ്ചരിക്കുന്ന ഹൃദയം ഇടക്കെപ്പോഴെങ്കിലും കുറച്ച് നേരം ഒരു നേര്‍ രേഖയില്‍ പോകാനിടയായാല്‍ അതിനെ പുറത്തെടുത്ത്‌ , വികസിപ്പിച്ച്‌ പറയുന്ന ശൈലിയെ യാണ് ഞാന്‍ എതിര്‍ക്കുന്നത്‌.

ചുരുക്കത്തില്‍,

സയന്‍സും മതവും ഒന്നല്ല രണ്ട്‌ തന്നെയാണ് , മതത്തില്‍ നിന്ന് ചില സയന്‍സുണ്ടായേക്കാം പക്ഷെ സയന്‍സില്‍ നിന്നൊരിക്കലും മതമുണ്ടാവില്ല കാരണം മതം ഉണ്ടായത്‌ ഹൃദയത്തില്‍ നിന്നും സയന്‍സുണ്ടായത്‌ തലച്ചോറില്‍ നിന്നുമാണെന്നത് തന്നെ.

എന്തുകൊണ്ടും ഹൃദയത്തിന് തലച്ചോറിനേക്കാള്‍ വേഗതയും ആഴവും കൂടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട്‌ തന്നെ സയന്‍സിന്‍‌റ്റെ സ്വീകാര്യത മതത്തിന്‍റ്റെ ശക്തി കാണിക്കാന്‍ ഉപയോഗപ്പെടുത്തരുതെന്നെന്‍റ്റെ മതം.

തറവാടി said...

ഗുപ്‌താ,

ശാസ്ത്രത്തിന്‍റ്റെ സഹായം ചിന്തകളുടെ സാധൂകരണത്തിനുപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് മാത്രമല്ല വളരെ നല്ലതുകൂടിയാണ് പക്ഷെ മതതത്വത്തെ സ്വാതന്ത്രമായി ഉള്‍ക്കൊണ്ടായിരിക്കണം അതു ചെയ്യുന്നത്‌.

താങ്കള്‍ ഞാന്‍ പറഞ്ഞത്‌ മറ്റൊരു ശൈലിയില്‍ പറഞ്ഞു :)

അനൂപേ ,

താങ്കള്‍ പറഞ്ഞതിനെ ഞാനൊന്ന് തിരുത്താം , ശാസ്ത്രം മാറുന്നതിനനുസരിച്ചല്ല മനുഷ്യന്‍ മാറേണ്ടത്‌ , ശാസ്ത്രത്തില്‍ പോലും ഇല്ലെ അനൂപേ ചില ' അസ്സംഷന്‍സ്‌ ' ഒക്കെ അതൊന്നുമില്ലാത്ത ശാസ്ത്ര നിയമങ്ങള്‍ ഉണ്ടോ ആവോ? , അത്തരം യാതൊരു തരത്തിലുള്ള ' കണ്ടീഷനു' മില്ലാത്ത ശാസ്ത്ര നിയമങ്ങളുപയോഗിച്ച്‌ പ്രമാണങ്ങളെ മാറ്റുരക്കുന്നതില്‍ തെറ്റില്ല പക്ഷെ ഞാന്‍ ഗുപ്തനോട്‌ പറഞ്ഞതു കണ്ടല്ലോ? , അതിന് മനുഷ്യന്‍ മാറേണ്ട ആവശ്യമുണ്ടോ? തെറ്റുണ്ടെങ്കില്‍ തിരുത്തിയല്‍ പോരെ?

കാവലാന്‍ said...

"തലച്ചോറിന് അംഗീകരിക്കാനാവുന്ന ചിന്തകള്‍ ഹൃദയത്തില്‍ നിന്നും ഉടലെടുക്കുമ്പൊള്‍ അതിന് വിശ്വാസ്യത കൂടുന്നു."
അത് അംഗീകരിക്കുന്നു.
പക്ഷേ ചിലപ്പോഴൊക്കെ ഹൃദയത്തിന്റെ വേഗം എടുത്തുചാട്ടമാണെന്നും,അതിന്റെ ആഴങ്ങളില്‍ചില അപകടങ്ങളുണ്ടാവാമെന്നും തലച്ചോര്‍ പറയുന്നതിനോട് എനിക്ക് യാതൊരെതിര്‍പ്പുമില്ല.

തറവാടിയ്ക്കും തറവാടിനും എന്റെ ഹൃദയംഗമമായ വിഷു ആശംസകള്‍.