Monday, March 17, 2008

പഠിപ്പ് ജോലിക്കോ

വിദ്യാഭ്യാസം ചെയ്യുന്നത് ജോലി ഉന്നം വെച്ചായിരിക്കെരുതുന്ന അഭിപ്രായക്കാരനാണ് ഞാന്‍.
വിദ്യാഭ്യാസത്തിലൂടെ നേടിയ ഒരാളുടെ അറിവ്‌ തന്‍റ്റെ തൊഴിലില്‍ ഉപയോഗപ്പെടുത്താനാവുമ്പോള്‍ അയാളുടെ പ്രവര്‍ത്തനക്ഷമത വര്‍‌ദ്ധിക്കുമെന്നത് യാഥാര്‍ത്ഥ്യം.അത് താല്‍‌പര്യമുള്ള മേഖലയാണെങ്കില്‍ ഈ പ്രവര്‍ത്തനക്ഷമത വീണ്ടും കൂടുന്നു. ഇതറിയുന്ന തൊഴിലുടമകളുടെ ചൂഷണവും, തൊഴില്‍ ലക്‌ഷ്യമാക്കി വിദ്യ അഭ്യസിക്കുന്നവരും കൂടിയാണ് തരം തിരവിനുപകരം തൊഴിലുകളെ തട്ടുകളിലാക്കിയത് .

അതുകൊണ്ടുതന്നെയാണല്ലോ ബി.എ ക്കാരാന്‍ ബസ്സിലെ കണ്ടക്ടര്‍ ആയാലും അല്ലെങ്കില്‍ ആട്ടോ ഡ്രൈവര്‍ ആയാലും ഒന്നുകില്‍ സഹതാപം അല്ലെങ്കില്‍ അതിശയവുമുണ്ടാകുന്നത്.

ഒരു കാര്‍ഷിക മേഖലയായ കേരളത്തില്‍ കര്‍‌ഷകന്‍ പരാജയപ്പെടാതെ കൃഷി ഒരു ലാഭകരമായ തൊഴിലായിരുന്നെങ്കില്‍ എത്ര പേര്‍ ബി.എ ക്ക് പോകുമായിരുന്നു?

അറിവായിരിക്കണം പഠനത്തിന്‍‌റ്റെ ലക്‌ഷ്യം.

22 comments:

തറവാടി said...

ബി.എ ക്കാരന്‍‌ ഓട്ടോ ഓടിച്ചാല്‍ , ബസ്സില്‍ കണ്ടക്റ്ററായാല്‍ എന്താ കുഴപ്പം?

Sharu (Ansha Muneer) said...

"ബി.എ ക്കാരന്‍‌ ഓട്ടോ ഓടിച്ചാല്‍ , ബസ്സില്‍ കണ്ടക്റ്ററായാല്‍ എന്താ കുഴപ്പം?" ഒരു കുഴപ്പവും ഇല്ല.... നിവര്‍ത്തിയുണ്ടേല്‍ ചെയ്യില്ലെന്ന് മാത്രം.
പിന്നെ അറിവിനു വേണ്ടി വിദ്യ അഭ്യസിക്കണം എങ്കില്‍ വിദ്യാഭ്യാസരീതിയ്ക്ക് പാടേ മാറ്റങ്ങള്‍ വരുത്തേണ്ടി വരും.

ശ്രീ said...

പഠിപ്പ് ജോലിയ്ക്കു വേണ്ടി മാത്രം ആകരുത്. പക്ഷേ അതിനും കൂടി ആകണം.

തറവാടി said...

ഷാരു , ബി.എ ക്കാരന്‍ ഓട്ടോ ഓടിക്കാന്‍ തയ്യാറാവത്തതിനെപ്പറ്റിയല്ല ഞാന്‍ പറഞ്ഞത്‌ , അവന്‍ അവനിഷ്ടമുള്ള തൊഴില്‍ ചെയ്യട്ടെ എന്നാല്‍ അതു ചെയ്യാന്‍ തയ്യാറായവരെ സഹതാപത്തോടെയോ അല്ലെങ്കില്‍ അതിശയത്തോടെയോ നോക്കുന്ന സമൂഹത്തോടാണ് ഞാനാ ചോദ്യം ഉന്നയിച്ചത്‌.

സമൂഹത്തിനിതു തോന്നാനുള്ള കാരണവും തൊഴിലുകളെ തരം തിരിവിനു പകരം തട്ടുകളാക്കിയതുതന്നെയാണ് , പിന്നെ അതിനെന്തിനാണ് ഇന്നത്തെ വിദ്യാഭ്യാസ നയം മാറ്റുന്നത്‌ നമ്മുടെ ചിന്താഗതി മാറ്റിയാല്‍ പോരെ?

Sharu (Ansha Muneer) said...

വ്യക്തി മാറിയെങ്കില്‍ അല്ലേ സമൂഹം മാറൂ... പിന്നെ ഇന്നതെ വിദ്യാഭ്യാസരീതി മാറണം എന്നു പറഞ്ഞത് ആ ചിന്താഗതിയുടെ മാറ്റം പ്രതീക്ഷിച്ചല്ല...അറിവു നേടാന്‍ പഠിക്കണം എന്ന രീതിയോട് പ്രതികരിച്ചതാണ്. അറിയേണ്ടതു പലതും അറിയാതെ പോകുന്നത് ഓര്‍ത്തു പോയി.

സുല്‍ |Sul said...

“എന്‍‌ജിനീയറിങ്ങ് പഠിച്ചതെന്തിന്?”
“താല്പര്യമായിരുന്നു.“
“അതു വച്ചെന്തിനു ജോലി ചെയ്യുന്നെന്നു?”
“താല്പര്യമുണ്ടെന്നു പറഞ്ഞില്ലേ “
“അറിവിനു വേണ്ടി വിദ്യയഭ്യസിച്ചോ?”
“എനിക്കറിയേണ്ടതെല്ലാം എനിക്കറിയാം“
“അപ്പോഴെന്താ ഇവിടെ പ്രശ്നം?”
“ഒന്നുമില്ല.“

ശരി. കാണാം.

-സുല്‍

Shaf said...

അറിവ്മൂലമുള്ള പ്രവര്‍‌ത്തനക്ഷമതയെ മുതലാക്കുന്ന തൊഴിലുടമകളും , തൊഴില്‍ ലക്‌ഷ്യമാക്കി വിദ്യ അഭ്യസിക്കുന്നവരും കൂടിയാണ് തരം തിരവിനുപകരം തൊഴിലുകളെ തട്ടുകളാക്കിയത് . ഇതിനോട് യോജിക്കുന്നു...

പല ചോദ്യങ്ങള്‍ പിന്നേയും ബാക്കി കിടപ്പുണ്ട്..
വിദ്യഭ്യാസവും അറിവും ഒന്ന് തന്നെയാണോ..
പൂര്‍ണ സാക്ഷരത വരിച്ച ഒരു സമൂഹത്തില്‍ നടക്കുന്നതാണോ ഇന്ന് നാട്ടില്‍ നടക്കുന്നത്..!!!
ഇവിടെ അവസാനിപ്പിക്കാം..

അറിവായിരിക്കണം പഠനത്തിന്റെ ലക്‌ഷ്യം.

സുല്ലേ........... :)

തറവാടി said...

ഷഫ്,

അറിവും വിദ്യാഭ്യാസവും ഒന്നല്ല , അറിവ് നേടാനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നുമാത്രമാണ് വിദ്യാഭ്യാസം. ( വിദ്യാഭ്യാസമുണ്ടെങ്കില്‍ വിവരമുണ്ടായിരിക്കണമെന്നില്ല തിരിച്ചും :) )
സാക്ഷരത ഒരറിവല്ല മറിച്ച് വിദ്യാഭ്യാസത്തിന്‍‌റ്റെ ഒരാദ്യപടി എന്നതായിരിക്കും കൂടുതല്‍ ഉചിതമായ വിവക്ഷ എന്നുതോന്നുന്നു.

Sherlock said...

അറിവ് നേടാനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നുമാത്രമാണ് വിദ്യാഭ്യാസം. എന്നാല്‍ മെച്ചപ്പെട്ട ഒരു ജോലി നേടാനുള്ള ഒരേയൊരു മാര്‍ഗ്ഗമാണു വിദ്യാഭ്യാസം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

രണ്ടുദിവസം മുന്‍പ് ഒരു സുഹൃത്തിനോട് ഞന്‍ ചോദിച്ചിരുന്നു ഇതേ ചോദ്യം :)

വിദ്യാഭ്യാസം ജോലിയ്ക്ക് വേണ്ടി മാത്രമാകരുത്, അതിലൂടെ അറിവും സംസ്കാരവും വളരുന്നു.വിദ്യാഭ്യസം നേടി ജോലി ചെയ്യുന്നവരിലെല്ലാം നല്ലൊരു സ്വഭാവം കാണാന്‍ കഴിയില്ല.ശരിയായ രീതിയിലുള്ള വിദ്യാഭ്യാസം അറിവിനോടൊപ്പം സ്വഭാവശുദ്ധീകരണവും നടത്തുന്നു.

ജോലി ചെയ്യാന്‍ വിദ്യാഭ്യാസം മാത്രം പോര, അധ്വാനവും വേണം.

വിദ്യാഭ്യാസം എന്നത് ജൊലി നേടാന്‍ മാത്രമുള്ളതല്ല എന്നതിനോട് 100% യോജിക്കുന്നു

തറവാടി said...

ജിഹേഷ്,

" മെച്ചപ്പെട്ട ഒരു ജോലി " എന്നതുകൊണ്ട് കൂലി കൂടുതല്‍ ആണൊ ഉദ്ദേശിച്ചത്?

ആണെങ്കില്‍ കൃഷി ഒരു ലാഭകരമായ തൊഴിലായിരുന്നെങ്കില്‍ എത്ര വിദ്യാഭ്യാസം നേടാന്‍‌ പോകുമായിരുന്നു?

പൊറാടത്ത് said...

തറവാടീ..

എന്റെ അഭിപ്രായം കുറച്ച് പഴക്കമുള്ളതാകാം.. വയസ്സനായില്ലേ.. ക്ഷമിയ്ക്കൂ..

പ്രാധമിക വിദ്യാഭ്യാസം എല്ലാവര്‍ക്കും വേണ്ടത് തന്നെ.. ആ കാര്യത്തില്‍ കേരളം മുന്‍പന്തിയില്‍. അതില്‍ നമുക്ക് അഹങ്കരിയ്ക്കാം..

അതിനു ശേഷം..?

ഇന്നത്തെ സാഹചര്യത്തില്‍ ഡോക്ടറുടെ മകന്‍ ഡോക്ടറും എഞ്ചിനീയറുടെ മകന്‍ എഞ്ചിനീയറോ അതില്‍ വലിയ എന്തോ ആകുന്നത് എന്ത് കൊണ്ട്..?

“ബി.എ ക്കാരന്‍‌ ഓട്ടോ ഓടിച്ചാല്‍ , ബസ്സില്‍ കണ്ടക്റ്ററായാല്‍ എന്താ കുഴപ്പം?“

ഞാനതിനോട് യോജിയ്ക്കുന്നു.. എന്നാലും..

കഴിവും അഭിരുചിയും മാത്രമല്ലല്ലോ നമ്മുടെ പൌരന്മാരെ മെനഞ്ഞെടുക്കുന്നത്..?

ഉദാഹരണത്തിന്, എനിയ്ക്ക് ഏറ്റവും ഇഷ്ടമില്ലാതിരുന്ന ഒരു മേഖലയായിരുന്നു എഞ്ചിനീയറിംഗ്.. എന്നാലും വേറെ നിവൃത്തിയില്ലായിരുന്നു.. വയറ്റിപിഴപ്പ് തന്നെ കാരണം..

തിരിഞ്ഞ് നോക്കുമ്പോള്‍ ഒരുപാട് നഷ്ടബോധം ഉണ്ട്.. ഇപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ..

അനുഭവിച്ചല്ലേ ഒക്കൂ..

കേരളത്തിന്റെ മാറിയ സാഹചര്യത്തില്‍ പോലും ഈ ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല..!

തൊണ്ണൂറ് ശതമാനം കുട്ടികളും ഉന്നതവിദ്യാഭ്യാസം അവരുടെ ഇഷ്ടത്തിനല്ല ചെയ്യുന്നത്.., നമ്മുടെ, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പോലും..

നമ്മള്‍, നാം കൊതിച്ചതും, നമുക്ക് വിധിയ്ക്കപ്പെടാത്തതുമായ പലതും നമ്മുടെ മക്കള്‍ക്ക് ചെറുപ്പത്തിലേ നല്‍കി വരുന്നു.. അതാണ് ഇന്നത്തെ ഒരു ശരാശരി മലയാളി..

എന്തായാലും ഡിബേറ്റിന് നല്ല ഒരു വിഷയം തെരഞ്ഞെടുത്തതിന് അഭിനന്ദനങ്ങള്‍.. ആശംസകള്‍.

(please keep posting such debatable matters. Afterall, I have a small link with u..! 'pazhu.')

തറവാടി said...

" ഉദാഹരണത്തിന്, എനിയ്ക്ക് ഏറ്റവും ഇഷ്ടമില്ലാതിരുന്ന ഒരു മേഖലയായിരുന്നു എഞ്ചിനീയറിംഗ്.. എന്നാലും വേറെ നിവൃത്തിയില്ലായിരുന്നു.. വയറ്റിപിഴപ്പ് തന്നെ കാരണം.."

വേറൊരു ജോലിയും ഇല്ലേ പൊറാടാത്തേ ജീവിക്കാന്‍ ? എഞ്ചിനീയറിങ്ങ് ഡിഗ്രി/ ഡിപ്ലോമ ഉണ്ടായതിനാല്‍ ഇഷ്ടമില്ലെങ്കില്‍ മറ്റു തൊഴില്‍ ചെയ്യരുതെന്നുണ്ടോ?


" തൊണ്ണൂറ് ശതമാനം കുട്ടികളും ഉന്നതവിദ്യാഭ്യാസം അവരുടെ ഇഷ്ടത്തിനല്ല ചെയ്യുന്നത് "

ഇതുതന്നെയാണ് മാറേണ്ടതും :)

പൊറാടത്ത് said...

ഹോ.. ഇതൊരു ഒണ്‍ലൈന്‍ ചാറ്റ് പോലെയുണ്ടല്ലോ..

ജീവിയ്ക്കാന്‍ പല വഴികളുണ്ട്..

ജീവിച്ചിരിയ്ക്കുന്നവരെല്ലാം ജീവിയ്ക്കുന്നുമുണ്ട്..,വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും...ഇന്നാളിവിടെ ഒരു യുവതി തുണിയൊന്നും ഇല്ലാതെ മൊട്ടത്തലയുമായി റോഡില്‍ നടക്കുന്ന കണ്ടു. അതും ജീവിയ്ക്കുന്നു..

അപ്പോ പിന്നെ പഠിപ്പേ വേണ്ട അല്ലെ..?!

" തൊണ്ണൂറ് ശതമാനം കുട്ടികളും ഉന്നതവിദ്യാഭ്യാസം അവരുടെ ഇഷ്ടത്തിനല്ല ചെയ്യുന്നത് "

ഇതുതന്നെയാണ് മാറേണ്ടതും :)..”

തറവാടി മാറ്റ്വോ.. ‘പച്ചാന‘യ്ക്ക് ഓട്ടോറ്ക്ഷ ഓടിയ്ക്കാനാ ഇഷ്ടംന്ന് വെയ്ക്ക്യാ.. ങള് സമ്മതിയ്ക്ക്വോ മാഷേ., അല്ലെങ്കി.. വെല്ല്യമ്മായി സമ്മതിയ്ക്ക്വോ..?

അതാ ഞാന്‍ പറഞ്ഞ ശരാശരി മലയാളി...! ഞാനും നിങ്ങളും പെട്ട സമൂഹം..

(കുട്ടികളെ മനപൂര്‍വം ഉള്‍പെടുത്തിയതല്ല.. അതങ്ങനെ വന്നു പോയി.. ക്ഷമിയ്ക്കുമല്ലോ..)

തറവാടി said...

പൊറാടത്തെ ,

പച്ചാനാക്ക് ഓട്ടോറിക്ഷാ ഓടിക്കാന്‍ താത്പര്യമാണെങ്കില്‍ നൂറ് ശതമാനം ഞാന്‍ സമ്മതിക്കും.

പൊറാടത്ത് said...

വേണ്ടാ മാഷേ.. അതൊന്നും വേണ്ടാ.

ഞാന്‍ തീരെ സമ്മതിക്കില്ല്യ..

ഇനി നിര്‍ത്താം.. വേറെ ആരെങ്കിലും അഭിപ്രായിയ്ക്കട്ടെ.!

വേണു venu said...

തറവാടി,
തൊഴിലധിഷ്ടിത വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിനനുസരിച്ചു തൊഴില്‍. ഇതൊക്കെ കൂകി വിളിച്ചു പറയുന്നതു്,
വിദ്യാഭ്യാസം തൊഴിലിനും കൂടി ഉള്ളതാണെന്നാണു്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പത്തു ചക്രം കൂടുതല്‍ ഏതു മേഖലയില്‍ കിട്ടും എന്നു നോക്കിയാണു്, ഏതു സബ്ജക്റ്റു പഠിക്കണമെന്നു് രക്ഷകര്‍ത്താക്കളും കുട്ടികളും നിശ്ചയിക്കുന്നതു്.
ഇതൊക്കെ പരസ്യമായ സത്യങ്ങളാണു്. കൂടുതല്‍ പേരും പെരുമയുമുള്ള കോളേജില്‍ നിന്നു സര്‍ട്ടിഫിക്കറ്റു കിട്ടിയാല്‍ റാഞ്ചി ക്കൊണ്ടു പോകാന്‍ വലിയ കമ്പനികളുള്ളപ്പോള്‍ ആ കോളേജുകളില്‍ കടന്നു കിട്ടാനായുള്ള ശ്രമം വേറേയും.
പിന്നെ ഏതു ജോലിയും ചെയ്യാന്‍, വിദ്യാഭ്യാസത്തിനു പ്ര്ശ്നമില്ല.
ഇഷ്ടാനിഷ്ടങ്ങളനുസരിച്ചു് പഠിക്കാന്‍ ഈ മാറിയ സാഹചര്യങ്ങളിലും കഴിയുന്നില്ല എന്നതു സത്യമാണു്.
കാലഘട്ടം ആവ്ശ്യപ്പെടുന്നതനുസരിച്ചു് പഠിക്കുന്നു. പഠിപ്പിക്കുന്നു.
പണ്ടു് റ്റൈപ്പും ഷോര്‍ട്ടാന്‍റുമുണ്ടെങ്കില്‍ ഒരു ജോലി ഉറപ്പായിരുന്നു. കമ്പ്യുട്ടര്‍ വിപ്ലവം ആയപ്പോള്‍ അങ്ങാട്ടായി.
ഇനിയും മാറ്റങ്ങള്‍ ഉണ്ടാകാം.
പഠിക്കുന്നത്‌ ജോലിക്ക്‌ വേണ്ടിയാണോ?
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം എന്നും അങ്ങനെ തന്നെ ആയിരുന്നു എന്നു തോന്നുന്നു.
ജോലി എന്നതിനു് ജീവിക്കാന്‍, ജീവിതം മുന്നൊട്ടു നീക്കുവാന്‍, തുടങ്ങിയ വാക്കുകള്‍ കൂടി പകരമായി ചേര്‍ക്കാം.:)

Sherlock said...

" മെച്ചപ്പെട്ട ഒരു ജോലി " എന്നതുകൊണ്ട് കൂലി കൂടുതല്‍ ആണൊ ഉദ്ദേശിച്ചത്?

ശരിക്കും അതു തന്നെയാണുദ്ദേശിച്ചത്...കൂടുതല് കൂലി.

"ആണെങ്കില്‍ കൃഷി ഒരു ലാഭകരമായ തൊഴിലായിരുന്നെങ്കില്‍ എത്ര വിദ്യാഭ്യാസം നേടാന്‍‌ പോകുമായിരുന്നു?"

ഡിഗ്രിവരെയെങ്കിലും പോകുമായിരുന്നു. വേറൊന്നും കൊണ്ടല്ല.. ഇക്കാലത്ത് കുറഞ്ഞത് ഒരു ഡിഗ്രിയെങ്കിലും ഇല്ലാത്തവനു പെണ്ണു കിട്ടാന് പാടാണ്.. :)

ചെറുപ്പകാലം മുതലേ കൃഷിപ്പണികള് കണ്ടാണു വളര്ന്നത്... ഇതെല്ലാം ഇട്ടെറിഞ്ഞ് കൃഷി ചെയ്യാന് പോകണമെന്നു അതിയായ മോഹവും ഉണ്ട്...പക്ഷേ..it is not rewarding

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അറിവുമാത്രമായിരിക്കരുത്.. കാരണം താങ്കള് പറഞ്ഞപോലെ അറിവുനേടാനുള്ള മാര്ഗ്ഗങ്ങളില് ഒന്നു മാത്രമാണു വിദ്യാഭ്യാസം. ..

ശുഭ ദിനം ആശംസിക്കുന്നു..

തറവാടി said...

വേണുവേട്ടാ ,

തൊഴിലധിഷ്ടിത വിദ്യാഭാസം ഒരു തീരുമാനത്തിന്റെ ഭാഗമല്ലേ?
അറിവ് ലക്ഷ്യമാക്കി വിദ്യാഭ്യാസം ചെയ്യുമ്പോള്‍ ' വിദ്യാഭ്യാസത്തിനനുസരിച്ച് തൊഴില്‍' എന്ന തത്വത്തിനെതി രാവുന്നില്ലല്ലോ.

ശാലിനി said...

നല്ല പോസ്റ്റ്. തറവാടിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. വിദ്യാഭ്യാസം അറിവിന് വേണ്ടിയാവണം. ഒരു തൊഴിലിനെമാത്രം മുന്‍പില്‍ കണ്ടുകൊണ്ടാവരുത്.

ഇവിടെ പൊതുവേ കാണുന്നത് - കുട്ടികള്‍ എല്ലാവരും ഒന്നുകില്‍ കണക്ക് അല്ലെന്‍കില്‍ സയന്സ് ആണ് plus twoന് എടുക്കുന്നത്.MBBS, Engg, Nursing these are the career options.

എനിക്ക് സഹതാപം തോന്നാറുണ്ട്, ഈ കുട്ടികളോട്. ഒരു ജോലിയേയും കുറച്ചു കാണുകയല്ല, പക്ഷേ ഡിസൈനിങ്ങില്‍ നല്ല അഭിരുചിയുള്ള കുട്ടിയെ ബാഗ്ളൂരില്‍ കൊണ്ട് നേഴ്സിങ്ങിന് ചേര്ത്ത അമ്മയോട് ചോദിച്ചപ്പോള്‍ പറഞ്ഞത് പഠിച്ചു കഴിഞ്ഞാല്‍ ഉടനെ ജോലികിട്ടും, പിന്നെ ഭയന്കര ശമ്പളമല്ലേ എന്നാണ്.

ഇപ്പോള്‍ എന്‍റെ കുട്ടികള്‍ ചെറുതായതുകൊണ്ടാണോ എന്നറിയില്ല, അവര്‍ക്ക് മാര്‍ക്ക് കുറവാണ് എന്നു പറയുന്ന ടീച്ചര്മാരോട് ഞാന്‍ പറയുന്നത്, സാരമില്ല ടീച്ചര്‍ അവര്‍ക്ക് അറിവ് കിട്ടുന്നുണ്ടോ എന്നാണ് പ്രധാനം എന്നാണ്.

അത്തിക്കുര്‍ശി said...

hai,

just to let you know that I am alive & around..

Salam
Kerkennah Island
Tunisia

ചീര I Cheera said...

വിഷയം വളരെയെറെ പ്രാധാന്യമര്‍ഹിയ്ക്കുന്നൂന്ന് പറയാതെ വയ്യ.
ആദ്യത്ത് പാരയോട് 100 ശതമാനം യോജിപ്പ്.

“ഒരു കാര്‍ഷിക മേഖലയായ കേരളത്തിലെ കര്‍‌ഷകന്‍‌റ്റെ പരാജയം ഒരു ദുരന്തം തന്നെയാണ് എന്നാല്‍ കൃഷി ഒരു ലാഭകരമായ തൊഴിലായിരുന്നെങ്കില്‍ എത്ര പേര്‍ ബി.എ ക്ക് പോകുമായിരുന്നു?“
ശരിയാണ്.
കേരളത്തില്‍ , അറിവ് എന്നതിനൊക്കെയപ്പുറത്ത് എവിടെയൊക്കെയോ ആണ് വിദ്യാഭ്യാസത്തിനെ കാണുന്നത്ന്ന് തോന്നാറുന്ട്, പലപ്പോഴും.
ജോലി, ശമ്പളം, ഉയര്‍ന്ന പദവി, കരിയര്‍ അങ്ങനെ എന്തൊക്കെ സ്വപ്നങ്ങള്‍, സ്കൂളില്‍ കുട്ടിയെ ചേര്‍ക്കുമ്പോള്‍.. നാടിനെ കുറിച്ചോ കൃഷിയേ കുറിച്ചോ, പ്രകൃതിയെ കുറിച്ചോ നമ്മളൊന്നും ചിന്തിയ്ക്കാറില്ല അപ്പോള്‍.

വിദ്യാഭ്യാസം ആവശ്യമാണ് ജോലിയ്ക്കും,അല്ലെന്നല്ല. പക്ഷേ രസം എന്താണെന്നു വെച്ചാല്‍
ഉയര്‍ന്ന വിദ്യാഭ്യാസം ഉണ്ടായാലും, ഉയര്‍ന്ന ജോലി ഉണ്ടായാലും ജീവിതത്തില്‍ ഒരു പ്രതിസന്ധി വന്നാല്‍ , എങ്ങനെ നേരിടാനാവുന്നു എന്നതാവും അവസാനം നേരിടേണ്ടുന്ന ഇഷ്യൂ.
കാഴ്ചപ്പാട് തന്നെയാണ് മാറേണ്ടത്.
അതിനായി തന്നെയാണിതു പറയുമ്പോഴും ഞാനും ശ്രമിയ്ക്കുന്നത്.
ഏതു ജോലിയും സന്തൊഷത്തോടെ സംതൃപ്തിയോടെ, മനസ്സു നിറഞ്ഞ് ചെയ്യാനാവുക എന്നത് എല്ലാവര്‍ക്കും ഗുണപ്രദമാകുന്നു എന്നതു മാത്രമല്ല, ഒരു ‘ഭാഗ്യം‘ കൂടിയാണ് കേരളത്തില്‍.
നല്ലൊരു പോസ്റ്റ് തറവാടീ.