Saturday, February 12, 2011

ഗുപ്തനെന്ന മനുവിന്

എത്രപേര്‍ക്കറിയുമെന്നെനിക്കറിയില്ല , മനുവാണ് ഗുപ്തന്‍ എന്ന പേരില്‍ ബ്ലൊഗില്‍ എഴുതുന്നതെന്ന് ഇപ്പോഴാണെനിക്ക് മനസ്സിലായത്.

മനു ,

താങ്കള്‍ പണ്ട് നല്ല ചില കഥകള്‍ എഴുതിയതൊന്നും പലരും മറന്നുകാണില്ല.
പിന്‍‌മൊഴി പ്രശ്നത്തിലും മറ്റും സ്വാതന്ത്ര്യത്തോടെ അഭിപ്രായങ്ങള്‍ വളരെ ശക്തമായി പ്രകടിപ്പിച്ച ചുരുക്കം ചിലരില്‍ ഒരാളായിരുന്ന താങ്കള്‍ എന്തുകൊണ്ടാണ് ഒരു ഭീരുവിനെപ്പോലെ ഇപ്പോള്‍ മുഖമൂടിയിട്ട് എഴുതുന്നതെന്നെനിക്കു മനസ്സിലാവുന്നില്ല.

വളരെ കയ്യൊതുക്കത്തോടെയും നല്ല ഭാഷയോടെയും താങ്കള്‍ എഴുതിയ കഥകള്‍ വളരെ താത്പര്യത്തൊടെയായിരുന്നു എന്നെപ്പോലുള്ള ചുരുക്കം ചിലരെങ്കിലും എതിരേറ്റിരുന്നത്.

ഇതൊക്കെ ഒരു സ്വാതന്ത്ര്യമായി താങ്കള്‍ക്ക് പരയാമെങ്കിലും എനിക്കതിനോട് യോജിക്കാന്‍ കഴിയുന്നില്ല.

എന്തിനീ തുറന്ന എഴുത്തെന്ന് ചോദിച്ചാല്‍ ഒരുത്തരമുണ്ട് , അര്‍ഹതയില്ലാത്തവര്‍ക്ക് അംഗീകാരം കൊടുത്തതിന്‍‌റ്റെ കുറ്റബോധം.

28 comments:

രാജന്‍ വെങ്ങര said...

പുറംതോടിളക്കി നുള്ളിയിളക്കി
പുറത്തെടുക്കവതെന്തിനു?
“പരിപ്പെ”ടുക്കാനോ?!
പരിഭവപ്പദം പറയാനോ?
ആരാകിലെന്തുള്ളിലൂറുംപാല്‍ ,
ചുരത്തിയെടുത്തൊഴിച്ചുവച്ചവ,
കേവലമൊരുദിനനേരമതില്‍
പാഴ്രുചി തേടാതിരിക്കുകിലാ-
“മനു”ജനതു ഗുപ്തമാവുകില-
നുവാചകനതിലെന്തിനുദ്വേഗം?

ഗുപ്തന്‍ said...

ചുമ്മാ‍ാ.... ;)


ഞാന്‍ വരണ്‌ണ്ട് ..ഒടനേ

ഗുപ്തന്‍ said...

പെട്ടെന്നങ്ങു പറഞ്ഞൂപോയെങ്കിലും... ഈ പോസ്റ്റിന്റെ ഒരു കുഴപ്പം എന്താന്ന് വച്ചാല്‍ ഒരാള്‍ യൂസര്‍ നെയിം മാറ്റി എഴുതാന്‍ തുടങ്ങിയാല്‍ അയാള്‍ക്ക് വ്യക്തിപരമായി എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിട്ടാണെന്ന് ഊഹിച്ചൂടെ. ഇന്നലെ ഒരാള്‍ കമന്റില്‍ നേരേ വിളിച്ചു. ആ വിളിയുടെ രാഷ്ട്രീയം അറിയാവുന്നതുകൊണ്ട് പ്രതികരിച്ചില്ല. ഇനീപ്പം പോസ്റ്റും ഗസറ്റും ഒക്കെ വേണോ

ഒളിച്ചിരിക്കാന്‍ ഒരാള്‍ തീരുമ്മാനിച്ചാലൊളിച്ചിരിക്കാം മാഷേ. ഞാന്‍ ഒളിച്ചിരുന്നിട്ടില്ല. മനു എഴുതിയ ഏതെന്ന്കിലും കമന്റില്‍ ഞെക്കിയാല്‍ ഗുപ്തന്റെ ഐഡിയില്‍ ചെല്ലും. ആസ് സിമ്പിള്‍ ആസ് ദാറ്റ്.

എന്റെ പ്രശ്നങ്ങള്‍ വീണ്ടും ഉണ്ടായാല്‍ അതിലൊരു ഷെയര്‍ തറവാടിക്കക്ക്... അല്ലാതെന്തുപറയാന്‍!!!

അഞ്ചല്‍ക്കാരന്‍ said...

മനുവിനെ മനുവായി തന്നെ കാണാം: ഇഷ്ടപ്പെട്ട ആ ശൈലിയും എഴുത്തും അങ്ങിനെ തന്നെ തുടരാം.

ഗുപ്തനെ ഗുപ്തനായി തന്നെ കാണാം: ഗുപ്തന്റെ ചടുലശൈലിയും മുഖത്തടിച്ച് പറയുന്ന രീതീയും അങ്ങിനെ തന്നെ ഇഷ്ടപ്പെടാം.

സിമിയെ സിമിയായി തന്നെ കാണാം: ബൂലോകം അംഗീകരിച്ച സിമി സ്റ്റൈല്‍ അതേ പടി തുടരട്ടെ.

ശശിയെ ശശിയായി തന്നെ കാണാം: ശശിയുടെ കല്ലു പിളര്‍ക്കുന്ന നിര്‍ദ്ദോഷമായ ആക്ഷേപ ഹാസ്യം ശശിയുടേതായി തന്നെ ഇഷ്ടപ്പെടാം.

സുയോധനനെ സുയോധനനായി തന്നെ കാണാം: സുയോധനന്റെ നിരൂപണങ്ങളില്‍ ഉള്‍കൊള്ളാവുന്നവയെ സുയോധനന്റെ വിമര്‍ശനങ്ങളായി തന്നെ ഉള്‍കൊള്ളാം.

തറവാടിയുടെ പോസ്റ്റുകളെ അലിയുടെ പോസ്റ്റായി കാണണ്ട. തറവാടീ പോസ്റ്റായി തന്നെ കാണാം. അനുഭവിക്കാം.

ചിത്രകാരന്റെ പോസ്റ്റുകളെ ചിത്രകാരന്റെ പോസ്റ്റുകളായി തന്നെ കാണാം. സംവേദിക്കാന്‍ “മുരളി” എന്ന പേരിനെ കൂട്ടു പിടിക്കണ്ട.

അഗ്രജന്റെ പോസ്റ്റുകള്‍ അഗ്രജന്റെ രചനകളായി തന്നെ സംവേദിക്കാം. അവിടെ മുസ്തഫയുടെ പേരിനെന്ത് പ്രസക്തി?

കൈപ്പള്ളിയുടെ പോസ്റ്റിനെ പോട്ടം പിടിക്കുന്ന അണ്ണന്റെ അല്ലെങ്കില്‍ കൈപ്പള്ളിയുടെ പോസ്റ്റായി തന്നെ കാണാം. അനുഭവിക്കാം. നിഷാദ് എന്ന പേരിനെ നാമെന്തിന് കാര്യമാക്കണം?

അഞ്ചല്‍ക്കാരനെ അഞ്ചല്‍ക്കാരനായോ വിചാരിപ്പനായോ കാണാം. അവന്റെ പോസ്റ്റുകളെ അഞ്ചല്‍ക്കാരന്റെ പോസ്റ്റുകളായി സഹിക്കാം. ഷിഹാബ് എന്ന പേരിനവിടെ എന്തു പ്രസക്തി?

കൊടകര പുരാണം വിശാലമനസ്കന്റെ സ്ഥാവരജംഗമമാണ്. അവിടെ എടത്താടന്‍ സജീവിന് എന്ത് പ്രസക്തി. കൊടകരപുരാണം വിശാലമനസ്കന്റെ സൃഷ്ടിയാകുന്നതാണ് സജീവിന്റെ സാഹിത്യമാകുന്നതിനേക്കാള്‍ സംവേദിക്കുന്നത്. അല്ലായെന്ന് ആര്‍ക്ക് പറയാന്‍ കഴിയും? ദുര്‍ബലനേയും വിശാലമനസ്കനേയും കൂട്ടികുഴക്കേണ്ടതുണ്ടോ? കൊടകരപുരാണം ദുര്‍ബലന്‍ എഴുതി തുടങ്ങാത്തിടത്തോളം നമ്മുക്കെന്ത് പ്രശ്നം?

ഏത് ഐഡിയില്‍ എഴുതുന്നു എന്നത് ഒരു തര്‍ക്ക വിഷയമാക്കേണ്ടതുണ്ടോ? ഒരാള്‍ ഒന്നില്‍ കൂടുതല്‍ ഐഡി ഉപയോഗിക്കുന്നതിന് അങ്ങിനെ ഉപയോഗിക്കുന്നവര്‍ക്ക് തക്കതായ കാരണങ്ങള്‍ ഉണ്ടാകും. ആ സ്വാതന്ത്ര്യത്തെ അങ്ങിനെ തന്നെ ഉപയോഗിക്കാനുള്ളതും കൂടിയാണല്ലോ ബ്ലോഗ് തരുന്ന സൌകര്യം.

simy nazareth said...

‘തറവാടി‘ എന്ന അപരനാമത്തില്‍ നിന്നും ‘ഗുപ്തന്‍‘ എന്ന അപരനാമത്തെ ദോഷിക്കുന്നതിന്റെ വിരോധാഭാസം ഓര്‍ത്ത് ചിരിച്ചുപോവുന്നു. അലിയു എന്ന പേരില്‍ നിന്നായിരുന്നു ഈ ഭര്‍സനം എങ്കില്‍ പിന്നെയും എന്തെങ്കിലും കാമ്പുണ്ടായേനെ.

കഥകള്‍ വായിച്ച് ആസ്വദിച്ചാല്‍ പോരേ, അത് എഴുതിയ ആളുടെ പില്‍ക്കാല ചെയ്തികള്‍ കഥാസ്വാദനത്തെ കുറയ്കുമോ?

"Don't look at me. Look at my words" - Hemingway.

ബ്ലോഗ് എന്ന മാദ്ധ്യമത്തിന്റെ ഒരു സാദ്ധ്യതയാണ് അപരനാമങ്ങള്‍. അപരനാമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ തന്നെ അപരനാമങ്ങള്‍ ഉപയോഗിക്കാനുള്ള മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെയും ബഹുമാനിക്കാന്‍ അപേക്ഷ.എന്തിനു അപരനാമങ്ങള്‍ ഉപയോഗിക്കുന്നു എന്ന ചോദ്യത്തിനു പ്രസക്തിയില്ല. അത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണ്.

വെള്ളെഴുത്ത്, പേര് പേരക്ക, നമതുവാഴ്വും കാലം, ഇതൊക്കെ ആരായാലെന്താ. ഗുപ്തന്‍ ആരായാലെന്താ. എഴുതുന്നത് ഇഷ്ടപ്പെട്ടാല്‍ വായിക്കുക. ആരെഴുതിയാലെന്താ.

നാടോടി said...

ഗുപ്‌തനേയും മനുവിനേയും
രണ്ടായി കാണാം
സിമിയേയും ശശിയേയും
രണ്ടായി കാണാം
നാലു പേരുടെയും എഴുത്തിന്റെ രീതി വ്യത്യസ്‌തവും ഞങ്ങള്‍ വായിക്കാന്‍ താത്‌പര്യപ്പെടുന്നതുമാണ്.

ഹരിത് said...

ഇനിയിപ്പൊ ഞാനാണ് സിനിമാനടന്‍ ഷാറൂഖ് ഖാനെന്ന സത്യം ആരെങ്കിലും കണ്ടുപിടിച്ചു കളയുമോ?

un said...

ദൈവമേ,ഈ പ്രശ്നം ഇപ്പോഴും തീര്‍ന്നില്ലേ? സിമി പറഞ്ഞതുപോലെ അപരനാമങ്ങള്‍ ഉപയോഗിക്കുന്നതിലുള്ള ത്രില്‍ നമ്മളെല്ലാവരും(ഞാനടക്കം)കൂടി ചര്‍ച്ച ചെയ്തും കുറ്റാന്വേഷണം നടത്തിയും ഒരു പരുവത്തിലാക്കി. തറവാടീ, ഗുപ്തനാരെന്ന് കണ്ടുപിടിച്ച് കൊട്ടിഘോഷിച്ചപ്പോള്‍ സമാധാനമായല്ലോ?
അടുത്ത പണി തരാം, എന്റെ ശരിക്ക് പേരെന്താന്ന് കണ്ടുപിടിച്ചോണ്ട് വാ, എന്നിട്ടത് ഒരു പോസ്റ്റാക്ക്! ആള്‍ ദ ബെസ്റ്റ്!

കേരളീയം said...

അപ്പോള്‍ G മനു ആണോ , ഈ ഗുപ്തന്‍?... അതോ ഇത് വേറേ മനു ആണോ?... ആ മനു ആണോ ദുര്യോധനന്‍? ആ ദുര്യോധനന്‍ ആണോ സുയോധനന്‍?.. ഇനി ആ സുയോധനന്‍ ആകുമോ "വകാരിമഷ്ടാ"? ആ... ആര്‍ക്കറിയാം..

ഇതൊക്കെ അന്വേഷിക്കാന്‍ ആര്‍ക്ക് നേരം? സമയമുള്ളവര്‍ ഇതൊക്കെ അന്വേഷിച്ച് അറിയിക്കണേ... സബ് കോണ്‍ട്രാക്ടര്‍ വന്നു ഇടിക്കുന്നതിനു മുമ്പ് അവരുടെ പേയ്മെന്റ് സര്‍റ്റിഫിക്കറ്റ് ഉണ്ടാക്കാനുണ്ട്... പണീ നടക്കട്ടെ...

വേണു venu said...

പഴയ ഒരു മലയാള സിനിമയുടെ അവ്സാന രംഗം പോലെ. നായകനും സഹ നടനും കൊമേഡിയനും ഒക്കെ C.I.D കളായിരുന്നു എന്ന് പറഞ്ഞ് കാണികള്‍ക്കൊരു കിടിലം സമ്മാനിച്ച് ഒരു ഗ്രൂപ് ഫോട്ടോയുമായി അവസാനിക്കുന്ന രംഗം.:)
എല്ലാവര്‍ക്കും എന്‍റെ പുതുവത്സരാശംസകള്‍‍.!!!

തറവാടി said...

തൂലികാനാമമായി എത്രയോപേര്‍ ബ്ലോഗെഴുതുന്നത് ഒരു വര്‍ഷത്തിലധികമായി എനിക്കറിയില്ലേ എന്ന രീതിയിലുള്ള കമന്റുകള്‍ കാണുന്നത് ഏതായലും രസിച്ചു :)
ഒരാള്‍ ശൈലി മാറ്റത്തിനു വേണ്ടിയോ മറ്റോ പുതിയ നാമം സ്വീകരിക്കുന്നതില്‍ തെറ്റുണ്ടെന്ന് ഞാനും കരുതുന്നില്ല എന്നാല്‍ , കുറെ കാലം ഒരു പേരില്‍ നിന്നതിനു ശേഷം പുതിയ പേര് സ്വീകരിക്കുകയും പഴയ പേരിന്‌ വിരുദ്ധമായ പ്രവൃത്തിചെയ്യുകയും (എഴുത്തിന്‍‌റ്റെ ശൈലിയല്ല ഉദ്ദേശിച്ചത്) ചെയ്യുന്നത് നല്ലതെന്ന അഭിപ്രായം എനിക്കില്ല.
സിമി ,
ബ്ളോഗില്‍ നല്ലൊരു പങ്ക്‌ അപരനാമത്തില്‍ എഴുതുന്നതിനെ ഇന്നുവരെ ഞാന്‍ രസിക്കാത്തരീതിയില്‍ പ്രതിപാദിച്ചിട്ടി ല്ലെന്നതറിയാമല്ലോ , എനിക്കു തന്നെ പലബ്ലോ ഗുകളുണ്ട്‌ തറവാടി എന്ന പേരില്‍. ഇതിനൊക്കെപ്പുറമെ ഒരേ ബ്ലോഗര്‍ പല പേരില്‍ എഴുതുന്നതിനെപ്പോലും ഞാന്‍ പരാമര്‍ശിച്ചിട്ടില്ല, മറിച്ച്‌ സിമി തന്നെ ശശി എന്ന പേരില്‍ കുട്ടിക്കളി നടത്തിയപ്പോഴും, സുയോധനന്‍ എന്ന പേരില്‍ വളരെ നല്ല എഴുത്ത്‌ എഴുതിയപ്പോഴും ഒരേ പോലെ ഞാന്‍ അതില്‍ ഭാഗബാക്കായിട്ടുണ്ട്‌ താനും . ഈ രണ്ടിലും സിമി എന്ന തിരിച്ചരിവോട്‌ കൂടിത്തന്നെ!.
എന്നാല്‍ ഇതിനൊക്കെ ഘടകവിരുദ്ധമായി ഒരാള്‍ ഒരു പുതിയപേര്‍ സ്വീകരിച്ച്‌ പഴയതൊക്കെ മറന്നുള്ള ചില പ്രതികരണങ്ങള്‍ അത്ര നല്ല കാര്യമായെനിക്കു തോന്നിയില്ല.
ഇത്തരത്തിലൊരു പോസ്റ്റിടുമ്പോള്‍ എന്തെങ്കിലും ഒരു കാരണം കാണും എന്ന ഒരു 'ചെറു' ചിന്തയെങ്കിലും സിമിക്കാകാമായിരുന്നു.
തൂലികാ നാമത്തില്‍ ഒന്നരവര്‍ഷത്തോളമായി ബ്ലോഗിലെഴുതുന്ന ഒരാളില്‍ നിന്നും ഇത്തരത്തിലുള്ള ഒരു പോസ്റ്റ്‌ വന്നപ്പോള്‍ അതിനു തക്ക കാരണം (രാഷ്ട്രീയമല്ല!) ഉണ്ടായിരിക്കും എന്ന തിരിച്ചറിവ്‌ ഉണ്ടാകും എന്നാണു കരുതിയിരുന്നത്‌. ഗുപ്തന്‍ എന്തു ചെയ്തു എന്നൊന്നും ചോദിക്ക ല്ലേ, സ്വയം കണ്ടുപിടിക്കുക :)
പേര് പേരക്ക:
താങ്കള്‍ ഒരു ബ്ലോഗറാണോ , ഇപ്പോ അറിഞ്ഞു. തറവാടിയുടെ പോസ്റ്റില്‍ പ്രതിപാദിക്കാനുള്ളത്‌ താങ്കള്‍ക്കു ണ്ടാ കുന്ന പക്ഷം താങ്കള്‍ ആരെന്നറിയാന്‍ ശ്രമിക്കാം.
പിന്നെ, രഹസ്യം പുറത്തായപ്പോളു ള്ള ആ പരസ്യപ്പെ ടുത്തല്‍ എനിക്കു രസി ച്ചൂ ട്ടോ.

Sanal Kumar Sasidharan said...

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി-
ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ
പണ്ടേക്കണക്കെ വരുവാന്‍ നിന്‍ കൃപാ വലിക
ളുണ്ടാകയെങ്കലിഹ നാരായണായ നമഃ

un said...

"പിന്നെ, രഹസ്യം പുറത്തായപ്പോളു ള്ള ആ പരസ്യപ്പെ ടുത്തല്‍ എനിക്കു രസി ച്ചൂ ട്ടോ."
ഈയൊരു രസം മാത്രമാണീ പോസ്റ്റിന്റെ ഉദ്ദേശ്യമെന്നും മനസ്സിലായി. ഇപ്പൊ മനസ്സിലായി ഇതാണ് തറവാടിത്തം എന്ന്!

ഓ.ടോ.മാരീചന്റെ പോസ്റ്റില്‍ ഇതുപോലൊരു സംവാദം ഈയിടെ നടന്നിരുന്നു.അവിടെ ഇതുപോലൊരു വെളിപ്പെടുത്തല്‍ ഉണ്ടായപ്പോള്‍ പോസ്റ്റു ഡിലീറ്റു ചെയ്യാന്‍ തന്നെ ഒരുക്കമായിരുന്നു അദ്ദേഹം.

ഗുപ്തന്‍ said...

ഹഹഹ... ഈ തറപരിപാടി കാണിച്ചതിന്റെ കാരണം പറഞ്ഞത് എനിക്ക് അങ്ങു സുഖിച്ചു.


ബ്ലോഗില്‍ ഞാന്‍ വന്നതുമുതല്‍ ഇന്നുവരെ ചെയ്ത ഒരു കാര്യത്തിനും എനിക്ക് ഒരു മുഖം മൂടിയുടെയും ആവശ്യമില്ല. എന്റെ വ്യക്തിപരമായ പ്രശ്നങ്ങള്‍കൊണ്ടാണ് ഞാന്‍ ഐഡി മാറ്റിയതെന്ന് മുകളില്‍ മര്യാദക്ക് പറഞ്ഞില്ലേ ഞാന്‍. അതൊക്കെ ഇങ്ങാരെ ബോധ്യപ്പെടുത്താന്‍ തറവാടി ബ്ലോഗ് സഹകരണസംഘം രജിസ്റ്റ്രാറൊന്നും അല്ലല്ലോ.

എനിക്കിഷ്ടമുള്ള പേരില്‍ എഴുതും. എനിക്കിഷ്ടമുള്ളത് എഴുതും.

ഐഡീ ഒളിച്ചുവച്ചിട്ട് ഇതുവരെ ചെയ്തിട്ടില്ലാത്ത എന്തെങ്കിലും ചെയ്യാന്‍ ആണെങ്കില്‍ എന്റെ പഴയ ഒരു കമന്റില്‍ (മനു) ഒന്നു ക്ലിക്ക് ചെയ്താല്‍ ഗുപ്തനെന്ന പേരില്‍ എത്താവുന്നരീതിയില്‍ ഡിസ്പ്ലേ നെയിം മാത്രം മാറ്റാനും വേണ്ടി മണ്ടനല്ല ഞാന്‍. ഒളിച്ചിരിക്കാനാണെങ്കില്‍ കണക്ഷനും കമ്പ്യൂട്ടറും ഉള്‍‌പടെയാണ് മാറ്റിതുടങ്ങേണ്ടത്. എനിക്കതിനു തല്‍ക്കാലം നിവൃത്തി ഉണ്ടുതാനും.

ഇനി ഗുപ്തന്റെ ബ്ലോഗ് ഐഡിയില്‍ വെറുതെ പോ‍യാല്‍ പോലും 2006 മുതല്‍ ബ്ലോഗില്‍ ഉണ്ടെന്ന് കാണിക്കൂം. അതുകണ്ടിട്ട് ഗുപ്തന്‍ ഇന്നലെ മുളച്ചതാണെന്ന് വിചാരിച്ച മന്ദബുദ്ധികളോട് ഞാന്‍ വിളിച്ചുപറഞ്ഞുനടക്കണോ ഞാന്‍ ലോ ലങ്ങാരാരുന്നെന്ന്...

ബോധക്കേടിനു വിസര്‍ജ്യത്തില്‍ വീണാല്‍ എഴുനേറ്റുപോയി കഴുകണം . (വഴിയരികില്‍ വിസര്‍ജിച്ചു വച്ചവന്റെ വിവരക്കേട് വേറെ.. അതു പറയണില്ല) അവിടെ കിടന്നു ഉരുളുന്നത് കാണുമ്പോള്‍ അറപ്പാണ്..അറപ്പ്.

Anonymous said...

ഇതല്ലേ യഥാര്‍ത്ഥത്തില്‍ ഇവിടെ പ്രകോപനത്തിനു കാരണം? രാപകല്‍ പുലഭ്യം പറഞ്ഞു നടക്കുന്നവന് സുഭാഷ് എന്നു പേരുള്ളതുപോലായല്ലോ.

തറവാടി said...

ഞ്യാനെന്ന ഗുപ്താ , ഫയങ്കര കണ്‍ടുപിടുത്തം!

ഗുപ്തന്‍ said...

ഞ്യാനിന്റെ രംഗപ്രവേശനം കണ്ടപ്പോഴെ വിചാരിച്ചു അടുത്ത ഡയലോഗ് ഇതാണെന്ന്...

ഒരു ഹിറ്റ് കൌണ്ടര്‍ വാങ്ങിച്ചുവക്ക് മാഷേ

എന്റെ പൊന്നു ഞ്യാനേ മനുഷ്യനു പണിയൊണ്ടാക്കാതെ നേരേ ചൊവ്വേ പറയാനുള്ളത് പറഞ്ഞിട്ടുപോ

ഗുപ്തന്‍ said...
This comment has been removed by the author.
ഗുപ്തന്‍ said...

വോ സ്വാറി .... ഇതിന്റെ താഴെ ആ സാമാനം ഇരിപ്പൊണ്ട്... ആരാണ്ടടെ കയ്യില്‍ ഏതാണ്ട് കിട്ടിയതുപോലെ...

ഊഹാപോഹങ്ങള്‍ വിളിച്ചുപറയാന്‍ നിങ്ങള്‍ക്ക് ഉളുപ്പൊണ്ട്ടാകും എന്ന അമിതമായ പ്രതീക്ഷ ഒന്നും എനിക്കില്ല. ആ ഉളുപ്പില്ലായ്മ ബാക്കിയുള്ളവര്‍ക്കെതിരെ ഒരു ആയുധമായി കരുതിവച്ചിരിക്കാന്‍ ഉദ്ദേശ്യമില്ലെങ്കില്‍ ഈ അനോണിമസ് കമന്റ് ഓപ്ഷന്‍ ഒന്നു ഡിസേബിള്‍ ചെയ്യാനപേക്ഷ.

വെളിച്ചപ്പാടിനു വട്ടുപിട്ടിച്ചാല്‍ മാനവും പ്രാണനും നോക്കേണ്ടത് നാട്ടാരുടെ ആവശ്യമാണല്ലോ.

തറവാടി said...

ഗുപ്താ,
ഹ ഹ ഹ

തറവാടി said...

ഗുപ്താ ,

ഇനി ഇവിടെത്തന്നെ കിടന്ന് തിരിയേണ്ട :)

ഇവിടെ ആരെങ്കിലും വന്നുടക്കു വല്ലതും ഉണ്ടാക്കിയാല്‍ ഞാന്‍ നോക്കിക്കൊള്ളാം :)

ഗുപ്തനൊരു ഐശ്വര്യപൂര്‍ണ്ണമായ 2008 ആശംസിക്കുന്നു :)

ഗുപ്തന്‍ said...

ഇവിടെ തന്നെ ഉണ്ടാവും ഉണ്ടാവണോല്ലോ.. ഓണ്‍ ലൈനില്‍ ഉള്ള നേരമെല്ലാം ഇവിടെ തന്നെയുണ്ട് ഞാന്‍...

2008 -ഇലെങ്കിലും സുബോധമുണ്ടാവാന്‍ എന്റെയും ആശംസകള്‍..

തറവാടി said...

അപ്പോ പിന്നെ രക്ഷയില്ലാ.

Anonymous said...

ഗുപ്തന്‍ എന്ന പേരില്‍ ഞാന്‍ വേറേ ഒരു ഐഡി കൂടെ എടുത്തു ഇന്നു മുതല്‍ . ഇവിടെ രെജിസ്റ്റര്‍ ചെയ്തിട്ടു പോകാമെന്ന് വച്ചു.

ഗുപ്തന്‍ said...

അല്ലെങ്കില്‍ പിന്നെ അതിന്റെ പേരില്‍ വേറേ പുതിയ തറവാദം വല്ലതും വന്നാലോ എന്നൊരു പേടി..... യേത് !

തറവാടി said...

ന്തായാലും ആല്യന്നല്ലെ പുയ്യാപ്ല!

Kaippally said...

വിട്ടുകള അലി/തറവാടി...

മനു/ഗുപ്തന്‍ പോയി എന്തരെങ്കിലും എഴുതടെയ്. :)

തറവാടി said...

തെറ്റ് ദ്ധരിക്കരുത്, ഇത് റീ പോസ്റ്റ് ചെയ്യാന്‍ കാരണം ഈ ബസാണ് കാരണം :)

http://tinyurl.com/4zk2wa2