Tuesday, September 04, 2007

വിടുവായത്തം

എന്തൊക്കെയോ പിറുപിറുത്തുകൊണ്ടണയാള്‍ മുന്നില്‍ വന്നത്‌.
"എന്തെ , എന്തുപറ്റി"
"ദാ , ന്യൂസ്‌ കണ്ടില്ലേ , നമ്മുടെ നാടിനെ ഇവര്‍ കുട്ടിച്ചേറാക്കും ,
മരം മുറിക്കുന്നു , പുഴയില്‍ മണല്‍ എന്ന സാധനമേയില്ല ,എല്ലാം നശിപ്പിക്കും"
"താങ്കള്‍ വീട്‌ വെച്ചുവോ?"
എന്‍റ്റെ അസ്ഥനത്തുള്ള ചോദ്യം അയാളെ തെല്ലമ്പരപ്പിച്ചു.
"പണി നടക്കുന്നേയുള്ളൂ , വാര്‍ക്കല്‍ അടുത്ത മാസമാണ്‌"
"ഉം , വാതിലുകള്‍ക്ക്‌ ഇരുമ്പും ഉപയോഗിക്കാം , നല്ല ഉറപ്പും കിട്ടും"
എന്തോ ആലോചിച്ചു , തല ചൊറിഞ്ഞ്‌ അയാള്‍ നടന്നുനീങ്ങി ,
ഞാന്‍ എതിരിലേക്കും.

11 comments:

മുസ്തഫ|musthapha said...

സ്വന്തം കാര്യത്തോടടുക്കുമ്പോള്‍ മറക്കുന്ന പൌരബോധം - പൊതുവെ കാണുന്ന ഒരു പ്രവണത ഈ കുഞ്ഞുവരികളില്‍ നന്നായി പകര്‍ത്തിവെച്ചിരിക്കുന്നു!

മന്‍സുര്‍ said...

പ്രിയ സ്നേഹിത തറവാടി

എല്ലാം അറിഞ് വെക്കും മനുഷ്യന്‍
പക്ഷേ സ്വന്തം കാര്യത്തിലേക്ക് വരും നേരം എല്ലാം മറക്കും നാം ......കൊച്ചു വരികളിലൂടെ.......ശക്തമായ പ്രമേയം .

അഭിനന്ദനങ്ങള്‍ .....തുടരുക ഈ പ്രയാണം.


സസ്നേഹം
മന്‍സൂര്‍,നിലംബൂര്‍

വിഷ്ണു പ്രസാദ് said...

prathilOmakaram...:)

സഹയാത്രികന്‍ said...

നന്നായിരിക്കുന്നു.... ആശംസകള്‍..

Santhosh said...

‘വിടുവായത്തം’ എന്നതല്ലേ ശരി?

തറവാടി said...

സന്തോഷ് , നന്ദി

തറവാടി said...

മാഷെ,
വല്യ വല്യ വാക്കുകളൊന്നും പറഞ്ഞെന്നെ പേടിപ്പിക്കല്ലേ :)

ശ്രീ said...

നല്ല ആശയം
:)

Sathees Makkoth | Asha Revamma said...

കുറഞ്ഞ വാക്കുകളില്‍ വലിയൊരാശയം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

അപ്പു ആദ്യാക്ഷരി said...

ആവശ്യക്കാരന് ഔചിത്യമില്ലല്ലോ?

മഴത്തുള്ളി said...

തറവാടീ,

വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു :)