Monday, March 26, 2007

പത്തു ചിന്തകള്‍

1. ഏറ്റവും എളുപ്പമായ കാര്യം

"ഉപദേശിക്കുക"

2.ഏറ്റവും വിഷമം പിടിച്ചകാര്യം

"മറ്റുള്ളവരെ ഉപദേശിച്ചത്‌ സ്വയം പകര്‍ത്താന്‍"

3. ഏറ്റവും വലിയ സത്യം

"മരണം"

4.ശാശ്വതമായത്‌( എന്നും ഓര്‍ക്കുന്നത്‌)

"സ്നേഹമാണെന്ന്‌ പറയുമെങ്കിലും , ദ്രോഹം"

( 1,2,3 എന്നിവക്ക്‌ വിശദീകരണം ആവശ്യമില്ലെന്നു തോന്നുന്നു , എന്നാല്‍ 4 ആ മത്തേതിന്‌ ഒരു ചെറിയ വിശദീകരണം , ഒരാള്‍ സ്നേഹക്കപ്പെടുമ്പോള്‍ ഇടപെടുന്ന പ്രധാന്യമര്‍ഹിക്കുന്നത്‌ ഹൃദയമാണ്‌ ( മനസ്സ്‌) , അവിടെ തലച്ചോറിന്റെ പ്രാധാന്യം തുലോം കുറവ്‌ ,മറിച്ച്‌ , ദ്രോഹിക്കപ്പെടുമ്പോള്‍ ,

ഹൃദയത്തിന്‍റ്റെ അതേ അളവിലോ ഒരു പക്ഷെ അതിനേക്കാള്‍ കൂടുതലോ ഇടപെടുന്നത്‌ തലച്ചോറായിരിക്കും , ഓര്‍മ്മ എന്നതു തലച്ചോറിന്‍റ്റെ ഒരു വിഭാഗമായതിനാല്‍ താത്കാലികമായി മറഞ്ഞിരിക്കുമെങ്കിലും ചെറിയ സൂചനയില്‍ പോലും പുറത്തുവരുന്നു)

5. അപ്രിയ സത്യങ്ങള്‍ പറായാമോ?

സത്യങ്ങള്‍ പ്രിയമായാലും അപ്രിയമായാലും പറയണമെന്നാണെന്‍റ്റെ മതം , പ്രത്യേകിച്ചും ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരാണെങ്കില്.

അപ്രിയമായ സത്യം പറഞ്ഞാല്‍ , പറഞ്ഞവനും , പറയപ്പെട്ടവനും തമ്മിലുള്ള ബന്ധം പോയേക്കാമെങ്കിലും ,പറയപ്പെട്ടവന്‍ സത്യം മനസ്സിലാക്കുന്നതിനേക്കാള്‍ വലിയതല്ലാ എന്നു ഞാന്‍ കരുതുന്നു.

6.മുഖംമൂടി വെച്ചവരെ പക്വമതി എന്നുവിളിക്കുന്നതിനേക്കാള്‍ നല്ലത്‌ അതില്ലാത്തവരെ ബാലിശന്‍ എന്ന് വിളിക്കുന്നതാണ്‌.

7.എനിക്കിഷ്ടപ്പെട്ട ഒരു ചിന്ത :

"ചീത്തയായിരിക്കെ ജനങ്ങള്‍ നല്ലവനെന്ന്‌ ചിത്രീകരിക്കുന്നതിലും ഭേദം നല്ലവനായിരിക്കെ ചീത്തയായി ഗണിക്കലാണ്‌."

8.കാലതാമസം പ്രതികരണത്തിന്‍റ്റെ ശക്തിക്കുറക്കുന്നു , ഫലത്തിന്‍റ്റെയും!.

9.പ്രതികരണത്തിന്‍റ്റെ ഹേതുവിന്‍റ്റെ മൂല്യവല്‍കരണം , സ്വാര്‍ത്ഥതയെക്കാണിക്കുന്നു.

10.അപ്രിയസത്യങ്ങള്‍ അംഗീകരിക്കാത്തവര്‍ അഹംഭാവികളാകുന്നു , മറ്റവര്‍ അഭിമാനികളും.

5 comments:

തറവാടി said...

പുതിയ പോസ്റ്റ് "പത്തു ചിന്തകള്‍"

അപ്പു ആദ്യാക്ഷരി said...

തറവാടീ...നല്ല ചിന്തകള്‍. പ്രത്യേകിച്ച് 6 ഉം 10 ഉം

മുസ്തഫ|musthapha said...

തറവാടി... നല്ല ചിന്തകള്‍

5...

6...

8...

10...

യോജിക്കുന്നുവെങ്കിലും (എന്‍റെ കാര്യത്തില്‍) ചില സന്ദര്‍ഭങ്ങളില്‍ അത് പ്രായോഗീകമാക്കാന്‍ പറ്റാറില്ല - കാരണങ്ങള്‍ പലതാവാം.

നല്ല പോസ്റ്റ്...

Kaithamullu said...

യോജിക്കുന്നു, അംഗീകരിക്കുന്നു, ആദരിക്കുന്നു!

എങ്കിലും കുസ്രുതിയോടെ 1 ഉം 2 ഉം ഒന്നൂടി കൂട്ടി വായിക്കാന്‍ തോന്നുന്നു!!

Sathees Makkoth | Asha Revamma said...

സത്തുള്ള പത്ത് ചിന്തകള്‍!