Thursday, March 06, 2014

പുതിയ ട്രാഫിക് സംവിധാനങ്ങള്‍ 

അബൂദാബിയില്‍ ഏറ്റവും പുതിയ ട്രാഫിക്ക് സംവിധാനം വരാന്‍ പോകുകയാണെന്നറിഞ്ഞപ്പോളാണ്‌  അതിനെപ്പറ്റി ഒരു കുറിപ്പാവാമെന്ന് കരുതിയത്.

എഴുതാന്‍ തുടങ്ങുമ്പോള്‍ ആദ്യം മനസ്സില്‍ വന്നത് ഒരു താരദമ്യമാണ്, രണ്ട് രാജ്യങ്ങള്‍ തമ്മിലല്ല, രണ്ട് രാജ്യത്തുള്ള ജനങ്ങളുടെ കാഴ്ചപ്പാടുകള്‍ തമ്മിലുള്ള താരദമ്യം.

ഏതൊരു പുതിയസംവിധാനത്തേയും  എന്തെങ്കിലും ലൊട്ടുലൊടുക്ക് ന്യായീകരണം പറഞ്ഞതിനെ എതിര്‍ക്കുന്ന കഴ്ചപ്പാട്. വരാന്‍ പോകുന്ന സംവിധാനത്തിന്റെ ഗുണവും ദോഷവും മുന്‍ദ്ധാരണയോ കക്ഷിരാഷ്ട്രീയകണ്ണിലൂടെയോ അല്ലാതെ  വിലയിരുത്താന്‍ നില്‍ക്കാതെ കണ്ണുമടച്ചെതിര്‍ക്കുന്ന ഒരു പറ്റം ആളുകളുടെ നാടാണല്ലോ നമ്മുടേത്.

പണ്ട്  ഇലക്ട്രിക് സിഗ്നല്‍ വരുമെന്നറിഞ്ഞപ്പോള്‍  അതിനെ എതിര്‍ക്കാനായിട്ട് നിരത്തിയ ന്യായീകരണങ്ങളെപ്പറ്റി ചിലര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാവുമല്ലോ.


 "ആദ്യം വന്ന വാഹന മേതെന്ന് തിരിച്ചറിയാന്‍  ലൈറ്റിന്‌ സാധിക്കാത്തതിനാല്‍ പോലീസുകാരന്‍ തന്നെ  ട്രാഫിക്ക് ലൈറ്റില്‍ നിന്നാല്‍ മതി"

എന്ന ന്യായമായിരുന്നു അന്നു പലരും പറഞ്ഞത്.

അമേരിക്കയും ജപ്പാനുമൊക്കെ മാറ്റി നിര്‍ത്തിയാല്‍ പോലും പല രാജ്യങ്ങളിലും  Advanced Traffic Control Systems  ഉണ്ടായിരുന്ന സമയത്താണ്‌,  ഏറ്റവും ബേസിക്കായ ഇലക്ട്രിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനെതിരെ ഇതുപോലുള്ള    ലൊട്ട് ലൊടുക്ക് ന്യായങ്ങള്‍ അന്ന്‌ നിരത്തിയത്.

എതിര്‍പ്പുകളില്ലാതെ പണ്ടേതന്നെ ഇലക്ട്രിക്  ട്രാഫ്ഫിക് ലൈറ്റ്  സ്താപിക്കാന്‍ തുടങ്ങിയിരുന്നെങ്കില്‍   പിന്നീടതിന്റെ Infrastructure development   എത്രയോ ഈസിയാവുമായിരുന്നു  ഇതൊന്നും പറഞ്ഞാല്‍ തീരില്ലെന്നതിനാല്‍   വിഷയത്തിലേക്ക്ക് വരാം.


ട്രാഫിക് ലൈറ്റിനെപ്പറ്റി പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരിക . തൃശൂര്‍ -കോഴിക്കോട്  ഹൈവേയും പൊന്നാനി പാലക്കാട് ഹൈവേയും കൂട്ടിമുട്ടുന്ന എടപ്പാളാണ്‌.

ഞാന്‍ പൊന്നാനി  MES College ല്‍ പഠിച്ചിരുന്ന  1986-88 കാലഘട്ടത്തില്‍  രാവിലേയും വൈകുന്നേരവും മാത്രമാണ്‍ പറയത്തക്ക ട്രാഫിക്ക് ഇടപ്പാളില്‍ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഈ സമയങ്ങളില്‍ ഒരു പോലീസുകാരന്‍ ചിലപ്പോള്‍ സിഗററ്റും വലിച്ച് കുറ്റിപ്പുറം റോട്ടിലുള്ള സ്റ്റേഷ്ണറിക്കടക്ക് മുമ്പില്‍ നില്‍ക്കാറുണ്ടായിരുന്നു.

ഇന്ന് പക്ഷെ വളരെ തിരക്കേറിയ ഒരു ജങ്ക്ഷനാണ്‌ ഇടപ്പാള്‍.
വളരെ  ബേസിക്കായ ട്രാഫിക് ലൈറ്റില്‍ തുടങ്ങി ഇന്നത്തെ ഏറ്റവും നൂതന സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയ Intelligent Traffic Control System സ്ഥാപിച്ചാല്‍ അവിടെ എങ്ങിനെയിരിക്കുമെന്ന് നോക്കാം.

ആദ്യപടിയായി ഏറ്റവും ബേസിക്കായ ഒരു ഇലക്ട്രിക് സഗ്നല്‍ ലൈറ്റ് സ്ഥാപിക്കാം.
ജങ്ക്ഷനില്‍ നടുക്ക് നാലുറോട്ടിലേക്കും ഓരോ പച്ചയും ചുവപ്പും ലൈറ്റ് ഒരു പോസ്റ്റില്‍ ഡ്രൈവര്‍മാര്‍ക്ക് കാണത്തക്ക വിധത്തിലായിരിക്കണം ഇത് സ്ഥാപിക്കുന്നത്.  ഈ ലൈറ്റുകളെ കത്തിക്കാനും കെടുത്താനുമുള്ള സ്വിച്ച് തൊട്ടടുത്ത് ഒരു കേബിനുണ്ടാക്കി അതിനുള്ളില്‍ സ്ഥാപിക്കണം.

ഗ്ലാസുകൊണ്ടുണ്ടാക്കിയ ജനലുകളുള്ള കേബിനിലിരിക്കുന്ന പോലീസുകാരന്‌ നാലുറോടുകളും ശെരിയായികാണത്തക്കവിധത്തിലായിരിക്കണം കേബിന്‍ സ്ഥാപിക്കേണ്ടത്. പോലീസുകാരന്‍ കേബിനുള്ളിരുന്ന് റോടുകള്‍ വീക്ഷിക്കുന്നു.
വാഹനങ്ങള്‍ വരുന്നതിനനുസരിച്ച് ലൈറ്റുകള്‍ കത്തിച്ചും കെടുത്തിയും ട്രാഫിക് നിയന്ത്രിക്കുന്നു.


ഈ ട്രാഫിക്ക് ലൈറ്റിന്റെ ഒരു പ്രധാന പ്രശ്നം കേബിനില്‍ എപ്പോഴും പോലീസുകാരന്‍ വേണമെന്നതാണ്. പോലീസുകാരനെ ഒഴിവാക്കാനായി നമുക്കീ ലൈറ്റിനെ ഓട്ടോമാറ്റിക്കാക്കി മാറ്റാം.

നിശ്ചിത സമയം ഒരു റോടില്‍ പച്ച കത്തിക്കുകയും ( കോഴിക്കോട്-തൃശൂര്‍ റോട്) അതേ സമയം പൊന്നാനി പാലക്കാട് റോട് ചുകപ്പ് ലൈറ്റ് കത്തിക്കുകയും പിന്നീട് തിരിച്ചും ചെയ്താല്‍ പോലീസുകാരന്‍ കേബിനില്‍ ആവശ്യമില്ലല്ലോ!.

അതായത് 2 മിനിട്ട് കോഴിക്കോട് റോട് പച്ച( ആ സമയം പൊന്നാനി ചുകപ്പ്)പിന്നത്തെ രണ്ട് മിനിട്ട് കോഴിക്കോട് റോട് ചുകപ്പ് ( ആ സമയം പൊന്നാനി പച്ച)  ഈ രീതിയിലുള്ള ഒരു ടൈമര്‍ സ്വിറ്റ്ച് വെച്ച് പോലീസുകാരനെ കേബിനില്‍ നിന്നൊഴിവക്കുകയാണാദ്യപടി.

അങ്ങിനെ പോലീസുകാരനില്ലാത്ത ട്രാഫിക്ക് ലൈറ്റായി മാറും ഇടപ്പാള്‍ ജങ്ക്ഷന്‍!

ഇതാണേറ്റവും അടിസ്ഥാനമായ ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റ്


ഈ സംവിധാനത്തെ പടിപടിയായി നൂതനമായ സാങ്കേതികത അപ്ലേ ചെയ്തെങ്ങിനെ കാര്യക്ഷമമാക്കാമെന്ന് നോക്കാം.

മുകളിലെ ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റിന്‌ കുറവുകള്‍ നോക്കാം.
പൊന്നാനി-പാലക്കാട് റോടിലൂടെയുള്ള വാഹനങ്ങളുടെ എണ്ണവും കോഴിക്കോട്-തൃശൂര്‍ റോടിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണവും ഒന്നല്ല എന്നതിനാല്‍ രണ്ട് റോടുകള്‍ക്കും തുല്യ സമയം കൊടുക്കുന്നത്  ഒരു റോടില്‍ ട്രാഫിക് പൈലപ്പുണ്ടാക്കും.

മറ്റൊന്ന്, റോടിലെ വാഹനങ്ങളുടെ എണ്ണം പലതിനേയും ആശ്രയിച്ചാണിരിക്കുന്നത്, 
(ഉദാഹരണം സ്കൂള്‍ / ഓഫീസ് ടൈം/ സ്കൂള്‍ ലൊകേഷന്‍ ) അതുകൊണ്ടൊക്കെത്തന്നെ, ഓരോറോടിനും എത്രസ്മയം ലൈറ്റുകള്‍ കത്തിക്കുന്നതെന്നത് വളരെ പ്രധാനമാണ്.


ഈ ട്രാഫിക്ക് സിഗ്നല്‍ വളരെ കാര്യക്ഷമതയുള്ളതാവണമെങ്കില്‍, ഓരോ റോടിലേയ്യും പച്ച ലൈറ്റും ചുകപ്പ് ലൈറ്റും കത്തിക്കേണ്ട സമയം അവയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കനുസൃതമായിരിക്കണം. ഇവിടെയാണ്‍  Traffic Impact Study യുടെ പ്രാധാന്യമിരിക്കുന്നത്.

Traffic Impact Study

ഒരു സ്ഥലം അത് സിറ്റിയാവട്ടെ , ഗ്രാമമാവട്ടെ, ജങ്ക്ഷനാവട്ടെ റോടാവട്ടെ; ദിവസത്തില്‍ വ്യത്യസ്ഥ സമയങ്ങളില്‍ അതിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിലുള്ള ഒരു പഠനമാണ് Traffic Impact Study. 

ഏതൊക്കെ സമയങ്ങളില്‍ ഏതൊക്കെ റോടില്‍ നിന്നുമാണ് വാഹനങ്ങള്‍ പ്രസ്തുത സ്ഥലത്തേക്കൊഴുകുന്നത്, അതുപോലെ തിരിച്ചുപോകുന്നത്, ഏത് സമയമാണേറ്റവും കൂടുതല്‍ ഒഴുക്ക് വരുന്നത്, ഏത് സമയമാണതില്‍ കുറവ് വരുന്നത് തുടങ്ങിയവയാണ്‌  ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.

ഇത് ആഴ്ചയിലും മാസങ്ങളിലും വര്‍ഷത്തിലും എങ്ങിനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതും കൃത്യമായിതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കും.


നിലവിലുള്ള വീടുകള്‍ ഓഫീസുകള്‍ സ്കൂളുകള്‍ ആശുപത്രികള്, മാര്‍ക്കെറ്റ് തുടങ്ങിയവയൊക്ക് പുറമെ വരാന്‍ പോകുന്ന പ്രോജെക്ടുകളും ഉള്‍ക്കൊള്ളിച്ചതായിരിക്കും നല്ല ഒരു റിപ്പോര്‍ട്ട്.


ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓരോ റോടും ദിവസത്തില്‍  ഏത് സമയങ്ങളില്‍ എത്ര സമയം എന്ന രീതിയില്‍ ട്രാഫിക് ലൈറ്റുകള്‍ ഓണാക്കിയും ഓഫാക്കുകയും ചെയ്താല്‍ വളരെ എഫിഷ്യന്റായ ഒരു ഓട്ടോമാറ്റിക്ക് ട്രാഫിക്ക് കണ്ട്രോളാക്കി മാറും.


ജനങ്ങളുടെ ദൈനംദിന വിഷയങ്ങളുമായി  നേരിട്ട് ബന്ധപ്പെട്ടതുകൊണ്ട്   എത്ര വിദഗ്ധരുണ്ടായാലും പെര്‍ഫെക്ടായ ഒരു Traffic Impact Study സാധ്യമല്ല.

ഉദാഹരണത്തിന്‌,  യാതൊരു പാറ്റേണൂമില്ലാതെ നടക്കുന്ന കല്യാണങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങിയവ വിഹയങ്ങള്‍  ട്രാഫിക്കിനെ ബാധിക്കുമെങ്കിലും അവയൊന്നും Traffic Impact Study യില്‍ ഉള്‍പ്പെടുത്താനാവില്ലല്ലോ.

ഇതിനുപുറമെ, തൊട്ടടുത്ത സിറ്റികളില്‍ നടക്കുന്നതും എന്നാല്‍ അതിന്റെ ട്രാഫിക്ക് ഇമ്പാക്ട് ഇടപ്പാളില്‍ വരുത്തുന്നതുമായ പരാമീറ്ററുകളും    ഇതുപോലുള്ള പഠനങ്ങളില്‍ ഉള്‍പ്പെടുത്താവാനാവില്ല.

ചുരുക്കത്തില്‍ എത്ര നന്നായിട്ടുണ്ടാക്കിയ Traffic Impact Study റിപ്പോര്‍ട്ടടിസ്ഥാനപ്പെടുത്തിയതാണെങ്കിലും   പറയത്തക്ക നല്ല ട്രാഫിക്ക് സിഗ്നലാവണമെങ്കില്‍ ഇനിയും കുറെ കാര്യങ്ങള്‍ ചെയ്യണമെന്നര്‍ത്ഥം.

ഒരു ട്രാഫിക്ക് കണ്ട്രോള്‍ സിസ്റ്റം എഫിഷ്യന്റാവുന്നത്, അവിടെ വളരെ സ്മൂത്തായി അതിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോളാണ്‌ (ഓരോ വാഹനത്തിനും  Minimum Stop Time).

ഇതാവണമെങ്കില്‍ നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ടൈമര്‍ അടിസ്ഥാനപ്പെടുത്തിയ ഓണ്-ഓഫ് ലോജിക് പോര മറിച്ച് Real Time  അടിസ്ഥാനപ്പെടുത്തിയ Fuzzy logic  തന്നെവേണം

(ഫസിലോജിക്കിനെപ്പറ്റി അറിയണമെങ്കില്‍ ചോദിക്കുക).

Traffic Impact Study പ്രകാരം, രാവിലേയും വൈകീട്ടും   ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ പോകുന്നതും വരുന്നതും പൊന്നാനി വശത്തേക്കാണെന്നും;  ബാക്കിയുള്ള സ്മയങ്ങളില്‍ (9 മുതല്‍ 4 മണിവരെ)    കൂടുതല്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നത്  കോഴിക്കോട്-തൃശൂര്‍ റോടിലാണെന്നുമിരിക്കട്ടെ.

ഈ റിപ്പോര്‍ട്ടടിസ്ഥാനപ്പെടുത്തിയാല്‍ ഇടപ്പാളിലെ സ്വിച്ചിങ്ങ് ടൈം താഴെക്കാണുന്നത് പോലാകും.

രാവിലെ 6 മുതല്‍ 9 മണിവരെ:

പൊന്നാനി-പാലക്കാട് റോട് - പച്ച ലൈറ്റ് : 3 മിനിട്ട്
കോഴിക്കോട്-പാലക്കാട്: പച്ച ലൈറ്റ് : 1 മിനിട്ട്

രാവിലെ 9 മുതല്‍ 4 മണിവരെ:

പൊന്നാനി-പാലക്കാട് റോട് - പച്ച ലൈറ്റ് : 2 മിനിട്ട്
കോഴിക്കോട്-പാലക്കാട്: പച്ച ലൈറ്റ് : 2 മിനിട്ട്

4  മുതല്‍ രാവിലെ 6 മണിവരെ:

പൊന്നാനി-പാലക്കാട് റോട് - പച്ച ലൈറ്റ് : 1 മിനിട്ട്
കോഴിക്കോട്-പാലക്കാട്: പച്ച ലൈറ്റ് : 3 മിനിട്ട്


ഈ രീതിയിലുള്ള ഒരു ട്രാഫിക് സിഗ്നലില്‍, പാലക്കാട് -പൊന്നാനി റോട്ടില്‍ വാഹനങ്ങളില്ലാത്തപ്പോഴും പച്ച ലൈറ്റ് കത്തിക്കിടന്നേക്കാമെന്ന് പറയേണ്ടതില്ലല്ലോ.

ഇവിടെയാണ്‍ റിയല്‍ ടൈം അടിസ്ഥാനപ്പെടുത്തിയുള്ള ട്രാഫിക് കണ്ട്രോളിന്റെ പ്രസക്തി. മുകളിലെ ടൈമര്‍ കണ്ട്രോളിനുപകരം റിയല്‍ ടൈം കണ്ട്രോള്‍ സാധിച്ചാല്‍ വളരെ എഫിഷ്യന്റായ ഒരു ട്രാഫിക് സിഗ്നലായി  ഇടപ്പാള്‍ ട്രാഫിക് സിഗ്നലിനെ മാറ്റാം.

അതിനുപക്ഷെ വേണ്ടത് ടൈമര്‍ അടിസ്ഥാനപ്പെടുത്തിയ ഒരു കണ്ട്രോള്‍ സിസ്റ്റമല്ല മറിച്ച് റിയല്‍ ടൈം അടിസ്ഥാനപ്പെടുത്തിയ ഒരു കണ്ട്രോള്‍ സിസ്റ്റമാണ്‌.

റിയല്‍ ടൈം കണ്ട്രോള്‍ സാധ്യമാവണമെങ്കില്‍, സമയാധിഷ്ടിതമായ ഓണ്-ഓഫ് ലോജിക്ക് പോര മറിച്ച് ഫസി ലോജിക്  തന്നെ വേണം.

ഓരോ സമയത്തും റിയല്‍ ടൈമില്‍ റോട് നിരീക്ഷിച്ച്, എത്ര  വാഹനങ്ങള്‍ റോടിലുണ്ടെന്ന് കണക്കാക്കി  അതനുസരിച്ചുള്ള കണ്ട്രോള്‍ രീതിയാണത്. ഓരോ റോട്ടിലും എത്ര വാഹനങ്ങളുണ്ടെന്ന് അവിടെ സ്ഥാപിച്ച സെന്‍സറുകളുടെ സഹായത്തോടെ മനസ്സിലാക്കുന്നു,

പിന്നീട് എത്ര സമയം ഏത് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചാലാണേറ്റവും കുറവുസമയത്തില്‍ ഓരോ വാഹനത്തിനും ട്രാഫിക് സിഗ്നലില്‍ കൂടി കടന്നുപോകാന്‍ സാധിക്കുക എന്ന് കണക്കാക്കി അതനുസരിച്ച് ഓരോ ലൈറ്റുകളും പ്രവര്‍ത്തിപ്പിക്കുന്നു.


അങ്ങിനെ അതൊരു എഫിഷ്യന്റെ  ട്രാഫിക്ക് സിഗ്നലായി മാറുന്നു.ഒരു പരിധിവരെ ഇതിനെ ഒരു  Intelligent Traffic System എന്ന് വിളിക്കാം . എന്നാല്‍ ഇതിനെ കൂടുതല്‍ Intelligent  എങ്ങിനെ ആക്കാമെന്ന് നോക്കാം
തുടരും.....


2 comments:

jaikishan said...

വിര്‍ജിന്‍ ലാന്‍ഡ്‌ന്റെ അഭാവവും പോപുലേഷന്‍ ഡേന്‍സിറ്റിയും ഏതൊരു വികസന പ്രവര്‍ത്തനഗളെയും എത്രിപ്പ് ക്ഷണിച്ചു വരുത്തും .പോരെങ്കില്‍ fragile ഇക്കോളജിയും.
(ഓട്ടോക്രാട്ടിക് രാജ്യത്ത്,മരുഭൂമിയില്‍ എയര്‍ പോര്‍ട്ട്‌ പണിയുന്നതുപോലയല്ലെല്ലോ,ദാരിദ്ര്യവും ജാതിയും ജനാധിപത്യയവും കൂടി കുഴഞ്ഞു കിടക്കുന്ന ഒരു രാജ്യത്ത്.)
ശാസ്ത്രിയമായ ഡിസൈന്‍ ചെയ്തിട്ടുള്ള റോടുകളില്ലാതെ അവിടെയും ഇവിടെയും ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിച്ചാല്‍ ട്രാഫിക് കള്‍ച്ചര്‍ മറില്ലാലോ.
റോഡുകള്‍ക്ക് മുന്‍പേ വേണ്ടത് വര്‍ഷത്തില്‍ എട്ടു മാസവും മഴയുള്ള കേരളത്തില്‍ നല്ല ഡ്രൈനേജ് അല്ലെ .അതിനെക്കാള്‍ ഉപരി ഈ വാഹനപ്പെരുപ്പം ഒന്ന് നിയന്ദ്രികേണ്ടേ(എത്ര റോഡുണ്ട്ആയാലും വാഹനഗല്‍ പെരുകിയാല്‍ ?).പരിഹാരം പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ശക്തിപെടുതുകയല്ലേ വേണ്ടത് .അതായതു ഇപ്പോഴുള്ള തലതിരിഞ്ഞ വികസന സങ്കല്‍പ്പങ്ങള്‍ മാറ്റുകയല്ലേ വേണ്ടത് ?.ബാകി വായനക്കായി കാത്തിരിക്കുന്നു

തറവാടി said...

ഈ പോസ്റ്റിന്റെ ലക്ഷ്യം സാങ്കേതികമാണ്, രാഷ്ട്രീയമല്ല, ആമുഖമായി പറഞ്ഞതിനെ എടുത്തിട്ടലക്കാതെ സുഹൃത്തേ!