Wednesday, November 09, 2011
ജയരാജനും കോടതിവിധിയും
വിധി പ്രഖ്യാപിച്ച ജഡ്‌ജിയെ ശുംഭൻ എന്നുവിളിച്ച രാഷ്ട്രീയ നേതാവ് ജയരാജനെ കോടതിയലക്ഷ്യമായി പരിഗണിച്ച് , അപ്പീലിനുപോകാനുള്ള അവസരവും ഇല്ലാതാക്കിക്കൊണ്ട്
അന്നുതന്നെ ജയിലിലയച്ച് വിധി നടപ്പിലാക്കി. ഈ വിധിയെ പക്ഷപാതപരമായോ ഏകപക്ഷീയമായോ ആയാൺ ഒരു കൂട്ടമാളുകൾ വിലയിരുത്തുന്നത്.
സാധാരണക്കാരന്റെ അവസാന അത്താണിയായ കോടതിയിലെ വിശ്വാസം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ വിധി തരുന്ന സമാധാനം കുറച്ചൊന്നുമല്ലെന്നതാൺ യാഥാർത്ഥ്യം. അതുകൊണ്ട് തന്നെ, ഈ വിധിയെ ഏതൊക്കെ തരത്തിൽ വിമർശിച്ചാലും അതു വിലപ്പോവാതിരിക്കുന്നത്.
ഈ വിധി നടപ്പിലാക്കാൻ വൈകിയാൽ, അത് പ്രതിയെ രക്ഷപ്പെടുത്തും എന്ന ചിന്തയായിരിക്കാം വിധി പ്രഖ്യാപിച്ചയുടനെത്തന്നെ നടപ്പിലാക്കിയത്. കാരണം അങ്ങിനെ വന്നാൽ ഈ വിധിക്ക് പ്രസക്തിയുമില്ലാതെ വരുന്നു. രാഷ്ട്രീയ നേതാക്കന്മാരെ കോടതികൾ ശിക്ഷിക്കില്ലെന്നൊരു വിശ്വാസമുണ്ടെങ്കിലും തങ്ങൾക്കൊരവാസൻ അത്താണിയാണെന്ന വിശ്വാസമാൺ ജയരാജന്മാർ കോടതികളെ വെല്ലുവിളിച്ചുകൊണ്ടില്ലാതാക്കിയത്. എന്നാൽ ഈ വിധിയിലൂടെ , ഒരു ദിവസമെങ്കിൽ ഒരു ദിവസം ജയരാജൻ ജയിലിൽ കിടക്കുന്നതിലൂടെ കോടതി തെളിയീക്കട്ടെ, ആരും നിയമത്തിൻ മുകളിലെല്ലെന്ന് അങ്ങിനെ തങ്ങളുടെ കോടതികളിലുള്ള പഴയ വിശ്വാസം വീണ്ടെടുക്കാൻ സാധാരണക്കാരനെ സഹായിക്കട്ടെ ഈ വിധി.
കോടതി, പോലീസ്, സർക്കാർ വാഹനങ്ങൾ എന്നിവയൊക്കെ സർക്കാരിന്റെ പൊതുജനങ്ങൾക്ക് വേണ്ടിയുള്ള ഓരോ മെഷിനറികളാൺ, അവയോടൊക്കെ എങ്ങിനെ ഉപയോഗപ്പെടുത്തണം / പെരുമാറണം / നിലപാടെടുക്കണമെന്നൊക്കെ പഠിപ്പിക്കേണ്ട രാഷ്ട്രീയനേതാക്കൾ ഇതുപോലെയുള്ള തെറ്റായ നിലപാടുകളെടുക്കുമ്പോൾ ശക്തമായ ശിക്ഷയായിരിക്കണം കൊടുക്കേണ്ടെതെന്നാണെന്റെ അഭിപ്രായം, അത് ഇടതുപക്ഷമായാലും വലതുപക്ഷമായാലും, നടുപക്ഷമായാലും.
Subscribe to:
Post Comments (Atom)
1 comment:
ജയരാജനും കോടതിവിധിയും
Post a Comment