Saturday, February 13, 2010

ചൈനീസ് ചില്ലി ചിക്കന്‍

മിനിഞ്ഞാന്ന് ചൈനീസ് ന്യൂ ഇയര്‍ പ്രമാണിച്ച് പാര്‍ട്ടിയായിരുന്നു. മേശമേല്‍ നിരന്ന വിഭവങ്ങളില്‍ നോക്കുമ്പോള്‍ എന്തൊക്കെയോ ജീവജാലങ്ങള്‍ കണ്ണില്‍ നിറഞ്ഞു അതില്‍ ചൈനീസ് രീതിയില്‍ കരയുകയും നോക്കുകയും ചെയ്ത കോഴിയും ആടും ഉണ്ടായിരുന്നു.

ചിക്കന്‍ ചില്ലിക്ക് തൃശ്ശൂരിലെ ചൈന ഗേറ്റ് റെസ്റ്റോറന്റില്‍ കിട്ടുന്നതിനേക്കാള്‍ നല്ല സ്വാദുണ്ടായിരുന്നു. എന്നിട്ടും ചവച്ചരക്കുമ്പോള്‍ കോഴി ചനീസ് ശൈലിയില്‍(?) എന്നെ നോക്കിയപ്പോള്‍ സ്വാദെല്ലാം പമ്പ കടന്നു , ഒരു വിധത്തില്‍ വിഷമിച്ച് ചവച്ചരച്ചിറക്കി.

വലതു വശത്തിരുന്ന റെന്‍ 'ദിസ് ഈസ് ഗുഡ്' എന്നും പറഞ്ഞ വിളമ്പിയ മട്ടണ്‍ ഫ്രൈക്ക് ലബനീസ് സഫാദി റസ്റ്റോറെന്റില്‍ കിട്ടുന്ന മട്ടണ്‍ ചോപ്സിനേക്കാള്‍ നല്ല സ്വാദ്! ചവച്ചിറക്കുമ്പോള്‍ ചൈനീസ് ആട് എന്റെ മുന്നില്‍ നിന്ന് ചൈനയില്‍ കരഞ്ഞു , അതോടെ ആ സ്വാദും പോയി!

ഇടക്ക് ഒരു രസത്തിന് കറങ്ങിവന്ന് നിന്ന ചിക്കന്‍ കോണ്‍ സൂപ്പില്‍ സ്പൂണ്‍ ഇട്ടു, ഓ! ഇതാണ് സൂപ്പ്! എന്നാല്‍ അതിലെ കോണും ചിക്കന്‍ തരിയും ഒരുമിച്ചിരുന്ന് ചൈനീസ് ശൈലിയില്‍ എന്നെ തുറിച്ച് നോക്കി, സൂപ്പിന് വല്ലാത്ത കൈപ്പനുഭവപ്പെട്ടു.

ഇന്നലെ കാലികറ്റ് പാരഗണിലായിരുന്നു ഡിന്നര്‍, കോണ്‍ ചിക്കന്‍ സൂപ്പിനും ചിക്കന്‍ സിക്സ്റ്റിഫൈവിനും, കോഴിക്കറിക്കും , ചിക്കന്‍ സ്റ്റ്യൂ വിനും സ്വാദൊക്കെയുണ്ടായിരുന്നു. വേവ് സ്വല്പ്പം കുറഞ്ഞ ചിക്കന്‍ സിക്സ്റ്റിഫൈ ചവച്ചരക്കുമ്പോള്‍ പോലും ചിക്കന്‍ കരഞ്ഞില്ല ചിരിച്ചുമില്ല! ഞാനെല്ലാം അകത്താക്കി! യാതൊരു വിഷമവുമില്ലാതെ!

7 comments:

തറവാടി said...

മിനിഞ്ഞാന്ന് ചൈനീസ്

മാണിക്യം said...

അല്ല അറിയാന്‍ മേലാഞ്ഞ് ചോദിക്കുവാ. എന്താ ഉദ്ദെശം? നല്ല പച്ചമലയാളത്തില്‍ കരയുകയും കൂവുകയും ചെയ്യുന്ന നാടന്‍ കോഴിയെ വറുത്തരച്ച് കറിയാക്കി നല്ല നനുത്ത പത്തിരിയും കൂട്ടി വീട്ടിലിരുന്ന് തിന്ന് ബീവിയോട് “ഹോ ഇതാണ് കോയിക്കറി” എന്നും പറഞ്ഞെഴുന്നേറ്റാലുള്ള സുഖം കിട്ടുമോ ഈ ദുനിയാവിലേ ഏതു ചൈനീസിനും ചൈന ഗേറ്റ് റെസ്റ്റോറന്റിലായാലും കാലികറ്റ് പാരഗണിലായാലും? എന്തായാലും ഈ പറഞ്ഞത് ബോധിച്ചു. :)

poor-me/പാവം-ഞാന്‍ said...

പാരഗണ്‍ സങതി കൊള്ളാം രസിപ്പിക്കല്‍ മസാല സൂത്രം അല്‍പ്പം കടുപ്പാ‍ണെയ്!

ലാടഗുപ്തന്‍ said...

What a wonderful high class high society narration. Oh my dog!

തറവാടി said...

മാണിക്യം, poor-me/പാവം-ഞാന്‍ :)

ലാടഗുപ്തന്‍,

ഒരനോണിയായിട്ടാണെങ്കിലും ഇതുപോലൊന്നും സ്വയം ചെറുതാവാതെ; ഞാന്‍ കാണുന്നില്ലെങ്കിലും താങ്കള്‍ സ്വയം താങ്കളെ കാണുന്നില്ലെ?

താങ്കളെപ്പോലെ കുറെ അനൊണികളും സനോണികളും വര്‍ഷങ്ങളായി ശ്രമിച്ചതാ, ഒന്നും നടന്നിട്ടില്ല നടക്കാന്‍ പോകുന്നിമില്ല, എന്തിനാ പിന്നെ!

ലാടഗുപ്തന്‍ said...

അപ്പോ ഇത് തുടങ്ങീട്ട് കുറേ നാളായല്ലേ? ഒത്തിരി മൂത്ത് കാണും. പറഞ്ഞത് ശരിയാ. ഇതിന് ലാടചികിത്സ പോര.

ശ്രീ said...

നാടന്‍ തന്നെ സുഖം അല്ലേ?