Tuesday, February 09, 2010

വെറുതെ കിട്ടിയാല്‍ വിഷവും കഴിക്കുന്നവര്‍!

ദിവസവും ജബല്‍ അലിയിലെ താമസസ്ഥലത്തുനിന്നും അബുദാബിയിലുള്ള ഓഫീസിലേക്ക് നൂറ്റി ഇരുപത്തഞ്ച് കിലോമീറ്റര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ പ്രധാനമായും സംഗീതവും മലയാളം റേഡിയോ ശ്രവിക്കലുമൊക്കെയാണ് പ്രധാന പറ്റിപാടി. ഈയിടെ മലയാളം റേഡിയോ ചാനലുകള്‍ കൂടിയിട്ടുണ്ട്. വല്ലപ്പോഴും ദുബായിലെ എഫ് എം കേള്‍ക്കുന്ന പരിപാടിയുണ്ട്.

എല്ലാ വര്‍ഷവും റേഡിയോയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് വിമാനയാത്ര സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ തവണ നാട്ടിലേക്കായിരുന്നു പോയതെന്നാണോര്‍മ്മ. ഇത്തവണ മലേഷ്യയിലേക്കോ മറ്റോ ആണെന്ന് തോന്നുന്നു നല്ല കാര്യം. ആഘോഷങ്ങള്‍ എപ്പോഴും നല്ലതുതന്നെ, അതില്‍ ശ്രോതാക്കളെ പങ്കെടുപ്പിക്കുന്നതും നല്ലത്. എന്നാല്‍ ഇതില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ആളുകളെക്കൊണ്ട് ചെയ്യിക്കുന്ന ചിലത് കാണുമ്പോള്‍ വിമര്‍ശിക്കേണ്ടത് റേഡിയോയെയാണോ അതോ മത്സരാര്‍ത്ഥികളെയാണോ എന്ന് എന്നെപ്പോലുള്ളവര്‍ക്ക് കണ്‍ഫ്യൂഷന്‍!

ഇതുപോലുള്ള ഒരു യാത്ര തരപ്പെടുത്തുമ്പോള്‍ ഫില്‍ട്ടെറിങ്ങ് തീര്‍ച്ചയായും വേണ്ടിവരും, അതിന് മാനദണ്ടം നിശ്ചയിക്കേണ്ടത് റേഡിയോയാണ്. സാമ്പത്തികബാധ്യതയുള്ളതിനാല്‍ അത് സ്വരൂപിക്കാന്‍ എസ്.എം.എസ് പോലുള്ള അംഗീകൃതമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനോടും വിയോജിപ്പില്ല. എന്നാല്‍ ഇതെല്ലാം കഴിഞ്ഞ്, റേഡിയോയില്‍ നിന്നും വരുന്ന ഫോണ്‍ കാള്‍ സംബോധന ചെയ്യെണ്ടത് റേഡിയോയുടെ പേരിനൊപ്പം യാത്ര സ്ഥലവും മറ്റും പറഞ്ഞാവണം എന്നൊരു മാര്‍ക്കെറ്റിങ്ങും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ ഒരു മത്സരാര്‍ത്ഥി പ്രസ്തുത വാചകം പറഞ്ഞത് കേട്ടപ്പോള്‍ കഷ്ടം തോന്നി.


അതിലെന്താണിത്രക്ക് ചൊടിക്കാന്‍ എന്ന് ചോദിക്കുന്നവര്‍ക്ക് പങ്കെടുക്കാം പങ്കെടുപ്പിക്കുന്ന റേഡിയോയുടെ പേരും വിളിച്ച് ഫോണ്‍ അറ്റെന്‍ഡ് ചെയ്യാം വേണമെങ്കില്‍ എല്ലയിപ്പോഴും ഏത് ഫോണ്‍ കാളിനും ഇതുപോലെ ചെയ്യാം!. ഇനി മറ്റൊരു കൂട്ടര്‍ ഒരിക്കല്‍ ഇതുപോലെ മറ്റൊരു പരിപാടി സംഘടിപ്പിച്ച്, എന്നും രാവിലെ മൂത്രം കുടിക്കണം അപ്പോള്‍ നിങ്ങള്‍ക്ക് അംഗത്വം കിട്ടും എന്ന് പറഞ്ഞാല്‍ അതു ചെയ്യാനും ആളുണ്ടാവും തീര്‍ച്ച കാരണം വെറുതെ കിട്ടിയാല്‍ വിഷവും കഴിക്കാന്‍ തയ്യാറാള്ള ആളുകള്‍ ഉണ്ടെന്ന തിരിച്ചറിവാണല്ലോ ഇതുപോലുള്ളവക്കുള്ള പ്രചോദനമാകുന്നത്.

ചില ന്യൂസ് വായനക്കാര്‍!

ഇന്ന രാവിലെയുള്ള ന്യൂസ് വായന/ ഡിസ്കഷനില്‍ ആസ്ട്രേലിയയില്‍ പോകുന്ന ഡ്രെസ്സ് ഡിസൈന്‍, കുക്കിങ്ങ് പഠന വിദ്യാര്‍ത്ഥികള്‍ക്ക് അവിടത്തെ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതുമയി ബന്ധപ്പെട്ട് റേഡിയോ ജോക്കി ഷാബു പറഞ്ഞത് ഇന്‍ഡ്യക്ക് തിരിച്ചടിയായെന്നാണ്!

പഠനം എന്ന പേരും പറഞ്ഞ് അന്യദേശത്ത് പാര്‍ട്ട് ടൈം ജോലിചെയ്യാനും സ്ഥിരതാമസമാക്കാനും ഉന്നം വെച്ച് പോകുന്ന കുറച്ച് ബാര്‍ബര്‍ പഠന വിദ്യാര്‍ത്ഥികള്‍ക്കും കുക്കിങ്ങ് പഠനവിദ്യാര്‍ത്തികള്‍ക്കും ആസ്ട്രേലിയ നിയന്ത്രണം വെച്ചതുകൊണ്ട് ഇന്‍ഡ്യക്ക് 'തിരിച്ചടി' എന്നൊക്കെ പറയുന്നത് തിരിച്ചടി എന്ന വാക്കിന്റെ അര്‍ത്ഥമറിയാഞ്ഞിട്ടോ അതോ ഇന്‍ഡ്യയെന്ന മഹാരാജ്യത്തെ മനസ്സിലാക്കാഞ്ഞിട്ടോ?

7 comments:

തറവാടി said...

വെറുതെ കിട്ടിയാല്‍ വിഷവും

തറവാടി said...

റേഡിയോയുമായി മാത്രം ബന്ധപ്പെട്ടിട്ട പോസ്റ്റല്ല ഇത്,
ടി.വിയില്‍ മുഖം കാണിക്കാനായി ഓരോ പരിപാടികളില്‍
പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ കാട്ടിക്കൂട്ടുന്ന
വിക്രിയകളും ഒരു പ്രചോദനമായിട്ടുണ്ട്.

poor-me/പാവം-ഞാന്‍ said...

Read and will be back to read your nxt post...

ജിവി/JiVi said...

ഹിറ്റ് എഫ് എം പോലുള്ള !@##%^$^&@@ ചാനലുകള്‍ കേള്‍ക്കുന്നു. അതിലെ പരിപാടികളെക്കുറിച്ചും പോസ്റ്റും.

തറവാടിയാണത്രെ! തറവാടി.......

തറവാടി said...

ജിവി ഹ ഹ ;)

ലാടഗുപ്തന്‍ said...

തീട്ടം തിന്നുന്ന പട്ടിയുടെ വളിപ്രഭാഷണം.

ഷൈജൻ കാക്കര said...

ഞാനും ചിരിക്കട്ടെ!