Wednesday, September 30, 2009

ചരിത്രമറിയാത്തവര്‍

ഇന്നത്തെ ഗള്‍ഫ് ന്യൂസിലെ മുന്‍‌പേജിലെ ഒരു പ്രധാന ന്യൂസ് കണ്ട് ലജ്ജ തോന്നി. ഇന്‍‌ഡ്യയെപ്പറ്റിയും ഇന്‍‌ഡ്യന്‍ സംസ്കാരത്തെപറ്റിയും വാതോരാതെ സംസാരിക്കുന്ന നമ്മള്‍ എവിടെ നില്‍ക്കുന്നു എന്ന് ഈ ന്യൂസുകള്‍ കണ്ടാല്‍ മനസ്സിലാവും.ഒരു രാജ്യത്തിന്റെ ഭാവി ഇരിക്കുന്ന വിദ്യാഭ്യാസസ്ഥപനങ്ങളിലുള്ളവരുടെ പ്രതികരണങ്ങള്‍ അവര്‍ ഇരിക്കുന്ന സ്ഥനങ്ങള്‍ക്ക് യോജിച്ചതാണോ എന്ന് അവര്‍ തന്നെ വിലയിരുത്തേണ്ടതാണ്.

ന്യൂസ് ഹെഡ് ലൈന്‍ ഇങ്ങനെ ' Indian and Pakistani schools fear inspections' വാര്‍ത്ത ഇങ്ങനെ തുടങ്ങുന്നു, ' Indian and Pakistani schools fear they will fail the quality test if the knowledge and Human Development Authority(KHDA) compares them with highly priced British or American schools'

ന്യു ഇന്‍ഡ്യന്‍ മോഡല്‍ ഹൈസ്കൂളിന്റെ പ്രിന്‍‍സിപല്‍ മി. അസ്ലം ഖാന്‍ പറയുന്നത് അതോ (അപേക്ഷിക്കുകയോ?)കാണുക ' My only plea to KHDA is that they should not compare our school to American or British schools either interms of infrastructure or standard of education. Our mission is to offer affordable education to low income families'

സ്കൂള്‍ എന്നാല്‍ അതാത് രാജ്യത്തിന്റെ രീതികളും പഠനക്രമങ്ങളും മെല്ലാം അടങ്ങിയതാണ്. അതുകൊണ്ട് തന്നെ അത് മറ്റൊരു രാജ്യവുമായി പല തരത്തിലുള്ള വ്യത്യാസങ്ങളും കാണും. ഇന്‍‌ഡ്യന്‍ സ്കൂളുകള്‍ കേരള സിലബസ്സും സി.ബി.എസ്.സി സിലബസ്സും പാഠ്യക്രമങ്ങളും പിന്‍‌തുടരുന്നവയാണ്. അവിടെയുള്ള അധ്യാപകര്‍ മലയാളികളും ഇന്‍ഡ്യക്കാരുമാണ്. പഠിക്കുന്ന മാധ്യമം ഇംഗ്ലീഷെന്ന കോമണ്‍ ഫാക്ടറാണ് ഇതര രാജ്യങ്ങളിലെ സ്കൂളുകളുമായുള്ളത്.

ഏത് രാജ്യത്തെ പാഠക്രമങ്ങളാണെങ്കിലും യു.എ.യിലെ സ്കൂളുകള്‍ക്കുണ്ടായിരിക്കേണ്ട മാര്‍ഗ്ഗ രേഖകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ഇല്ലാത്ത പക്ഷം അവ നടപ്പിലാക്കാനുള്ള നടപടികള്‍ കൈക്കൊള്ളൂകയുമാണ് സ്കൂളുകള്‍ ചെയ്യേണ്ടത്. വളരെ കുറഞ്ഞ ശമ്പളം ലഭിക്കുന്നതിനാലാണ്... തുടങ്ങിയ അഭിപ്രായങ്ങള്‍ കണ്ടപ്പോള്‍ സത്യത്തില്‍ അധ്യാപനത്തിന് യോജിച്ചവരാണോ ഇവരൊക്കെ എന്നുപോലും തോന്നിപ്പോയി.

സ്കൂളുകള്‍ ഒരു രാജ്യത്തിന്റെ ഭാവിക്ക് കൊടുക്കുന്ന സംഭാവനകളെപ്പറ്റി പറയേണ്ടതില്ല. ഒരു കുട്ടിയുടെ സംസ്കാരമടക്കം വളര്‍ച്ചയുടെ ഗതി നിശ്ചയിക്കുന്ന അധ്യാപകര്‍ എന്ന വര്‍ഗ്ഗത്തിനുണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ടവയാണ് സത്യസന്ഥതയും അഭിമാനവും കോണ്‍ഫിഡന്‍സുമൊക്കെ. ഇത്തരം ഭയപ്പെടലുകളിലൂടെ എങ്ങിനെയാണവര്‍ക്ക് കുട്ടികളെ ശെരിയായ രീതിയില്‍ നയിക്കാനാവുക എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

ഏതൊരു സിസ്റ്റത്തേയും വിലയിരുത്തുന്നത് അതിന് മാത്രമായുള്ള മാനദണ്ഠങ്ങള്‍ വെച്ചുകൊണ്ടാണ്. ഇന്‍‌ഡ്യന്‍ സ്കൂളുകളെ വിലയിരുത്തേണ്ടത് ഇന്‍‌ഡ്യന്‍ പാഠക്രമങ്ങളും സംസ്കാരവും അതിനു വേണ്ട ഇന്‍ഫ്രാസ്ട്രുകച്ചറുമൊക്കെ വിലയിരുത്തിക്കൊണ്ടാണ് അല്ലാതെ സായിപ്പിന്റെ പാഠക്രമവും അവിടെത്തെ ചുറ്റുപാടുകളും അടിസ്ഥാനപ്പെടുത്തിയല്ല.

KHDA പരിശോധനക്ക് വരുമ്പോള്‍ പരിശോധനയുടെ മാനദണ്ഠങ്ങള്‍ മനസ്സിലാക്കുകയും അവ തങ്ങളുടെ പാഠ്യക്രമങ്ങള്‍ക്ക് യോജിച്ചതല്ലെങ്കില്‍ അത് പ്രകടമാക്കുകയുമാണ് വേണ്ടത്. നമ്മുടെ പാഠ്യക്രമത്തെ വിലയിരുത്തേണ്ടത് അത് മാത്രമടിസ്ഥാനപ്പെടുത്തിയുള്ള വിലയിരുത്തലിലൂടെയാവണം എന്ന തിരിച്ചറിവാദ്യമുണ്ടാകുകയും അത് ബന്ധപ്പെട്ടവരെ അറിയീച്ച് പ്രസ്ഥുത പരിശോധനക്ക് നെജ്ചും വിരിച്ച് തയ്യാറാവുകയാണ് വേണ്ടത്. അല്ലാതെ 'ശമ്പളം കുറവായതിനാലും' മീഡിയം ഫാമിലിക്കുള്ള വിദ്യാഭ്യാസമാണ് കൊടുക്കുന്നതെന്ന വിലകുറഞ്ഞ വാദങ്ങള്‍ കൊണ്ട് വരികയല്ല.

എന്തിനേയും നേരിടാന്‍ ഉതകുന്ന ഒരു ജനത നിങ്ങളുടെ കയ്യിലാണെന്ന കാര്യം ഓര്‍ത്തിരുന്നെങ്കില്‍ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.

8 comments:

തറവാടി said...

"ചരിത്രമറിയാത്തവര്‍"

:: VM :: said...

ബി ഇന്‍ഡ്യന്‍ നെവര്‍ ബൈ ഇന്‍ഡ്യന്‍ എന്നൊക്കെ തമാശിനു പറയുമെങ്കിലും, അന്തസ്സോടെ ഇന്ത്യന്‍ എന്നു സ്വയം അഭിമാനിക്കുന്നവനാണു ഞാന്‍. എന്റെ രണ്ടു പിള്ളെരും സാദാ ഇന്ത്യന്‍ സ്കൂളില്‍ തന്നെ. വെസ്റ്റേണ്‍ കണ്ട്രീസ് സ്കൂളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിദ്യാഭ്യാസ നിലവാരം എന്തുകൊണ്ടും ഇന്ത്യന്‍ സ്കൂളുകള്‍ക്കാണെന്നു തന്നെ പറയാം. ഓ ലെവലിലുള്ള ഒരു വിദ്യാര്‍ഥി സിബിയെസ്സി യിലോട്ടു അതേ ക്ലാസ്സില്‍ മാറുകയാണെങ്കില്‍, അവിടത്തെ വിദ്യാര്‍ഥികളുടെ ലെവലിലേക്കെത്താന്‍ അപ്പിയിടേണ്ടിവരും! പിന്നെ, കുറേ ആഷ്പൂഷ് ഇംഗ്ലീഷും, ടൈ/കോട്ട് യൂണിഫോമും, സ്കൂളില്‍ 4 പ്ലേ ഗൌണ്ടും, പൂളും, കോപ്പും കുടച്ചക്രവും ഒക്കെയുള്ളതാണു വിദ്യാഭ്യാസത്തിന്റെ നിലവാരം എന്നു കരുതുന്നവരോട് ഒന്നും പറയാതിരിക്കുന്നതാണു ഭേദം!

ബോബനും മോളിയിലും പണ്ടു വായിച്ച ഒരു തമാശ:
ബോബന്‍: ഹോ അമേരിക്കാവിലെങ്ങാന്‍ ജനിച്ചിരുന്നേല്‍ തെണ്ടിപ്പോയേനേ..
മോളി: എന്ത്യേ?
ബോബന്‍: അല്ലാ ഇംഗ്ലീഷൊക്കെ എങനെ മ്പറയും?

ബൈദബൈ: അപ്പിയിടും എന്നെഴുതിയത് തെറീയായിട്ടെടുക്കല്ലേ.. വല്ലാതെ ബുദ്ധിമുട്ടും എന്നതിനു തൃശ്ശൂര്‍ സ്റ്റൈലാ.. അമേദ്ധ്യം മുതലായ വാക്കുകള്‍ തെറിയാണെന്നാണല്ലോ ഇപ്പോ ബൂലോഹ ചൊല്ല്?

അഗ്രജന്‍ said...

ചരിത്രമറിയാത്തവർ എന്നല്ല, ഒരു കോപ്പുമറിയാത്തവർ എന്നായിരുന്നു വേണ്ടത്...

karamban said...

പോസ്റ്റിനെക്കുറിച്ചു പറയാന്‍ ഞാന്‍ ദുഫായിക്കാരനല്ല!

എന്നാലും കമന്റിനൊരു മറുകമന്റ്

"ഓ ലെവലിലുള്ള ഒരു വിദ്യാര്‍ഥി സിബിയെസ്സി യിലോട്ടു അതേ ക്ലാസ്സില്‍ മാറുകയാണെങ്കില്‍, അവിടത്തെ വിദ്യാര്‍ഥികളുടെ ലെവലിലേക്കെത്താന്‍ അപ്പിയിടേണ്ടിവരും! പിന്നെ, കുറേ ആഷ്പൂഷ് ഇംഗ്ലീഷും, ടൈ/കോട്ട് യൂണിഫോമും, സ്കൂളില്‍ 4 പ്ലേ ഗൌണ്ടും, പൂളും, കോപ്പും കുടച്ചക്രവും ഒക്കെയുള്ളതാണു വിദ്യാഭ്യാസത്തിന്റെ നിലവാരം എന്നു കരുതുന്നവരോട് ഒന്നും പറയാതിരിക്കുന്നതാണു ഭേദം!"

കലാലയ വിദ്യാഭ്യാസത്തിന്റെ നമ്മുടെ ഇടയിലുള്ള ഡെഫനിഷന്‍ ഇടിവാളിന്റെ ഈ വരികളിലുണ്ട്( എത്ര ചര്‍ച്ചിച്ചാലും എന്തു കുറ്റം പറഞ്ഞാലും സ്വന്തം മക്കള്‍ പള്ളിക്കൂടപടി കാണാറാകുമ്പോള്‍ എല്ലാവരും കവാത്തു മറക്കും!).
നമുക്ക് ഇന്നും സ്കൂള്‍ എന്നത് പാഠപുസ്തകങള്‍ കാണാതെ പഠിക്കാനുള്ള കെട്ടിടക്കൂട്ടമാണ്. പ്ലേ ഗ്രൗണ്ടും പൂളും കുട്ടികള്‍ക്ക് നല്‍കുന്ന സാമൂഹികവും മാനസികവുമായ വികാസത്തെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിരുന്നെങ്കില്‍! ശാരീരികമായു പക്വതയും ഊര്‍ജ്ജസ്വലതയും നമ്മുടെ കുട്ടികള്‍ക്ക് അന്യമാവുന്നുവോ?

സുല്‍ |Sul said...

അമ്മയെതല്ലിയാലും...

തറവാടി said...

ഇന്‍‌ഡ്യന്‍ വിദ്യാഭ്യാസ രീതി ഉത്തമമാണെന്നും മറ്റുള്ളവ മോശമാണെന്നും (തിരിച്ചും) എനിക്കഭിപ്രായമില്ല.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ഉത്തരവാദിത്വമില്ലാത്ത അഭിപ്രായ പ്രകടനങ്ങളും, അറിവില്ലായ്മയും, കോണ്‍ഫിഡന്‍സില്ലായ്മയുമാണ് ഈ ന്യൂസിലൂടെ പുറത്തുവന്നത്.

സുല്ലെ,

ഇവിടെ അച്ഛനേയും അമ്മയേയും ആരും തല്ലിയില്ലല്ലോ! അതോ പ്രസ്തുത ന്യൂസില്‍ ' അമ്മയെ തല്ലിയാലും രണ്ട്' എന്ന അഭിപ്രായമാണോ ഉള്ളത്?

സജി said...

വിദ്യാഭ്യാസ ബിസിനസ്സ് ലോബികള്‍ അധ്യാപകര്‍ക്കു കൊടുക്കുന്ന ശബളം, ഇവിടെ ലേബറിനു കൊടുക്കുന്നതുമായിട്ടു വല്യ വ്യത്യാസമൊന്നുമില്ല തറവാടീ.

“നക്കാപ്പിച്ച” കൊടുത്തു ജോലി ചെയ്യിക്കയാ ഈ എംബസ്സി സ്ക്കൂളുകളും, പ്രൈവറ്റു സ്കൂള്‍കളും.

നിലവാരം കല്ലി വല്ലീ.

അവിടുത്തെ റബ്ബര്‍ സ്റ്റാമ്പു പ്രിന്‍സിപ്പാള്‍മാ‍കരഞ്ഞില്ലെങ്കിലേ അല്‍ഭുതമുള്ളൂ.

ജിവി/JiVi said...

ഇമ്മാതിരി പ്രിന്‍സിപ്പല്‍മാരെ വച്ചുകൊണ്ടിരിക്കുന്ന സ്ക്കൂളുകള്‍ അടച്ചുപൂട്ടാന്‍ KHDA അല്ല, ഇന്ത്യാ ഗവ്. ആണ് മുന്‍ കൈ എടുക്കേണ്ടത്.