Saturday, July 25, 2009

ധാര്‍‍ഷ്ട്യം

പലരും പല രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തത നടി സംഗീത മോഹനും പോലീസുമായുള്ള ഇടയല്‍ ഏത് രീതിയില്‍ എടുത്താലും നടിയുടെ ചെയ്തിയെ അംഗീകരിക്കാനാവില്ല.

കുറുകെ ചാടിയ സ്ത്രീയെകണ്ടിട്ട് ബ്രേക്ക് ചവിട്ടാത്തതില്‍ (അതോ റെഡ് സിഗ്നലോ? ) തെറി പറഞ്ഞ പോലീസുകാരന്റെ നേരെ കാറ് തിരിച്ച് കയര്‍ത്തുസംസാരിക്കാന്‍ അവര്‍ക്ക് ധൈര്യം കൊടുത്തത് മോഹന്‍‌ലാല്‍ സിനിമകളും പിന്നെ നടിയെന്ന അഹങ്കാരവുമായിരിക്കാം.

താന്‍ തെറ്റ് ചെയ്തില്ലെന്ന ഉത്തമ ബോധ്യമുണ്ടെങ്കില്‍ പോലീസുകാരനെതിരെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ കണ്ട് പരാതി ബോധിപ്പിക്കുകയായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത് അല്ലാതെ നടുറോടില്‍ കയര്‍ത്തുസംസാരിച്ച് ഒരു സിനിമയിലേതുപോലുള്ള സീന്‍ ഉണ്ടാക്കുകയല്ല.

ചുറ്റുപാടുകളിലൂടെ സ്വഭാവസംസ്കരണം ചെയ്യപ്പെടുന്ന ഒരു വ്യക്തിയില്‍ എറ്റവും പ്രധാന പങ്ക് വഹിക്കുന്നത് അയാളുടെ ജോലിയാണ്. തന്റെ ജീവിതത്തിന്റെ പ്രധാനഭാഗം ഏറ്റവും മോശം കാര്യങ്ങളില്‍ മാത്രം വ്യാപൃതനാവുന്ന ഒരു പോലീസുകാരനില്‍ നിന്നും എല്ലാ സമയവും ഒരു പുരോഹിതന്റെ സൗമ്യത പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലായ്മയെ എനിക്കു കാണാനാവുന്നുള്ളു.

ഇത്തരം ധാര്‍ഷ്ട്യങ്ങള്‍ അനുവദിച്ചുകൂടാ, പോലീസുകാരന്‍ മോശം ഭാഷ ഉപയോഗിച്ചെങ്കില്‍ അതില്‍ തെറ്റുണ്ട് അതിനേക്കാള്‍ വലിയ തെറ്റാണ് ജോലിചെയ്യുന്ന പോലീസുകാരനെ നടുറോടില്‍ കയര്‍ത്തുസംസാച്ചതിലൂടെ നടി സംഗീതമോഹന്‍ ചെയ്തത്.

9 comments:

തറവാടി said...

ധാര്‍‍ഷ്ട്യം

മാണിക്യം said...

തറവാടിയുടെ അഭിപ്രായത്തോട് യോജിക്കുന്നു..
നിയമപാലകരോട് സഹകരിക്കുക,
എന്നത് ഏറ്റവും അത്യന്താപെക്ഷിതമാണെന്ന്
എല്ലാവരും പ്രത്യേകിച്ചും സെലിബ്രിറ്റികള്‍ ഓര്‍ക്കണം .
സംസ്ക്കാരം പ്രവര്‍ത്തിയില്‍ കാണിക്കണമെന്നു
ഇന്നത്തെ തലമുറ മറക്കുന്നു. :(

Faizal Kondotty said...

തറവാടി പറഞ്ഞതിനോട്ട് യോജിക്കാംഎന്നു തോന്നുന്നു . ഏഷ്യാനെറ്റിലെ നമ്മള്‍ തമ്മില്‍ പോലുള്ള പല ചര്‍ച്ചകളിലും ഈ നടി ഓവര്‍ ആയി സിനിമ സ്റ്റൈലില്‍ ഡയലോഗ് അടിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് മുന്‍പ് . ഇപ്പോ ദേ ഈ സംഭവത്തിലും സിനിമ സ്റ്റൈലില്‍ ഡയലോഗ് തന്നെയാണ് നടിയില്‍ നിന്നും കാണുന്നത് ..

പക്വത എത്തുന്നതിനു മുന്‍പേ സീരിയലിലും സിനിമയിലും വന്നതിനാലും , പൊതു സ്ഥലത്തെ പെരുമാറ്റവും സിനിമയും തമ്മിലുള്ള വ്യത്യാസവും മനസ്സിലാക്കാന്‍ കഴിയാത്തതും ആകാന്‍ കാരണം .

Lathika subhash said...

"പോലീസുകാരന്‍ മോശം ഭാഷ ഉപയോഗിച്ചെങ്കില്‍ അതില്‍ തെറ്റുണ്ട് അതിനേക്കാള്‍ വലിയ തെറ്റാണ് ജോലിചെയ്യുന്ന പോലീസുകാരനെ നടുറോടില്‍ കയര്‍ത്തുസംസാച്ചതിലൂടെ നടി സംഗീതമോഹന്‍ ചെയ്തത്."
ശരിയാണ്, രണ്ടും ഒഴിവാക്കാമായിരുന്നു.

മുസാഫിര്‍ said...

പണ്ട് മദ്യപിച്ച് വണ്ടി ഓടിച്ചതിനു ഇവരെ ഒരിക്കല്‍ പോലീസ് പൊക്കിയിരുന്നല്ലോ.എന്തായാലും പോലീസ് ഭാഷയൊക്കെ നടിക്ക് ഇപ്പോള്‍ അറിയാം അല്ലെ.

K.V Manikantan said...

ഉവ്വ് ഉവ്വ്,
തറവാടീ.... മ്മ്... പണ്ട് എവിടെ അധര്‍മ്മം കണ്ടാലും ആദ്യം പെട പിന്നെ വര്‍ത്താനം എന്നാണല്ലോ തറവാടിയെ പറ്റി കേട്ടിട്ടുള്ളത് (പഴയ പോസ്റ്റില്‍ നിന്നും വല്യമ്മായി ബുഹൈറ മീറ്റില്‍ വച്ച് പറഞ്ഞതും രെഫറാന്‍സ്‌) ഇപ്പോ വയസ്സായി അല്ലേ...?

:):):):):):):):):):):)
(സ്മൈലികള്‍ ശ്രദ്ധിക്കുക)

മുസാഫിര്‍ said...

വീഞ്ഞും തറവാട്ടുകാരും പഴകും തോറും വീര്യം കൂടുമെന്നാണല്ലോ കേട്ടിട്ടുള്ളത് സങ്കുചിതാ. :) സ്മൈലി ഇട്ടിട്ടുണ്ട്.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

'നടി സംഗീത മോഹനും പോലീസുമായുള്ള ഇടയല്‍'
..ഇത്രയധികം ചര്‍ച്ച ചെയ്യപ്പെടുന്നത് എന്തുകൊണ്ടാണന്ന് നമുക്കെല്ലാവര്‍ക്കുമറിയാം..

വെല്ല പാവങ്ങളേയും നടുറോടിലിട്ട് ഇടിച്ചു കൂമ്പു വാട്ടിയാല്‍ ഞാന്‍ പോലും ഒരു പോസ്റ്റിടില്ല..
:)

തറവാടി said...

മാണിക്യം,ഫൈസല്‍ കൊണ്ടോട്ടി,ലതി നന്ദി :)

മുസാഫിര്‍ രണ്ടാമത്തെ കമന്റിന് ;)

സങ്കുജിതാ ;)


വഴിപോക്കന്‍,

പാവപ്പെട്ടവന്‍ പോലീസുകാരെ തെറിവിളിക്കാത്തതിനാലാവും വാര്‍ത്തയാവാത്തത്, നന്ദി :)