Saturday, January 17, 2009

പച്ചാനയും ഞാനും പിന്നെ കുശുമ്പും

സ്കൂളിലും ബസ്സിലും കൂട്ടുകാരുടെ ഒപ്പവും നടക്കുന്ന സര്‍‌വ്വകാര്യങ്ങളും പച്ചാന എന്നോട് പറയുന്നതിനിടയിലെ എന്‍‌റ്റെ ചോദ്യം കേട്ടവള്‍ മുഖം ചുളിച്ചു.

' നിനക്കീയിടെ സ്വല്‍‌പ്പം കുശുമ്പുണ്ടല്ലേ? '

'ഏയ് ഒരിക്കലുമില്ല പക്ഷെ '
'പക്ഷെ? '
' മേരിയോ ശ്വേതയോ സെന്‍‌റ്റര്‍ ഓഫ് അറ്റന്‍‌ഷന്‍ ആവുമ്പോള്‍ എനിക്ക് ചിലപ്പോള്‍ വല്ലാതാവും '

അവള്‍ പെട്ടെന്ന് നിര്‍‌ത്തി പിന്നെ എന്തോ ഓര്‍ത്ത് എന്‍‌റ്റെ മുഖത്തേക്ക് നോക്കി , അപ്പോഴേക്കും ചിരി അടക്കാനായില്ല , രണ്ടുപേരും നിര്‍ത്താതെ ചിരിക്കുന്നതിനിടയില്‍ ഞാന്‍ മെല്ലെ പറഞ്ഞു.

'ഏയ് അത് കുശുമ്പേ അല്ല '
ഞങ്ങള്‍ വീണ്ടും ചിരിച്ചുകൊണ്ടിരുന്നു.

8 comments:

അഗ്രജന്‍ said...

ഏയ് ഇതിനെ കുശുമ്പെന്ന് പറയില്ല... പാര എന്ന് പറയും...
പച്ചാനാ... ഇനി ഉപ്പച്ചിയോട് മിണ്ടെണ്ടാ ട്ടാ... :)

മാണിക്യം said...

കുട്ട്കള്‍ എത്ര നിഷ്കളങ്കമായി
സംഗതികല്‍ പറയുന്നു
വെറുതെ അതിന് കുശുമ്പ് എന്ന്
പേരിട്ടു,അതൊരു “വെറും വല്ലായ്മ” മാത്രമല്ലേ?
പങ്കു വച്ചതിനു നന്ദി തറവാ‍ടി!

തറവാടി said...

മാണിക്യം,
:)
ലൈറ്റായിട്ടെടുത്താല്‍ മതി.
സംഭവം കഴിഞ്ഞ ഉടനെ ഞാനിതുപോസ്റ്റാക്കും എന്ന് പറഞ്ഞ് സിസ്റ്റത്തിനടുത്തേക്ക് നീങ്ങിയ എനിക്ക് പരിപൂര്‍ണ സമ്മതം തന്നതിലാണ്‌ സന്തോഷം.

Sachin said...

eyalkku vere paniyonnum elle

തറവാടി said...

സച്ചിന്‍,

അദ്യം അനിയന്‍ സ്വന്തം പേരിലൊക്കെ വാ എന്നിട്ട് പറയാം ന്ത്യേ?

Anonymous said...

തറവാടീ വിട്ടു കള

തറവാട് മൊത്തം ബ്ലോഗർമാരാണെന്ന വീവരം സച്ചിനറിയില്ല എന്ന് തോന്നുന്നു.

ആത്മ/പിയ said...

അച്ഛനും മകളും തമ്മിലുള്ള തുറന്ന പെരുമാറ്റം;
ഒപ്പം, കുട്ടികളുടെ കാര്യങ്ങള്‍ ക്ഷമയോടെ കേള്‍ക്കാനും
അവരെ മനസ്സിലാക്കാനും ഉള്ള പാകത;
ഈ മകള്‍ പുണ്യം ചെയ്ത കുട്ടിയാണ്!

കാട്ടിപ്പരുത്തി said...

നേരറിവുകള്‍
:)