Saturday, March 15, 2008

അംഗീകാരം

അംഗീകരിക്കാന്‍
രണ്ട് പേര്‍ക്കേ പറ്റൂ,
അധികാരമുള്ളവനും
ആത്മവിശ്വാസമുള്ളവനും

രണ്ടൊന്നുകളെ
ഒന്നുകളായിക്കാണാന്‍
വിശ്വസ്ഥത മാത്രം പോരാ,
വിശാലതയും വേണം.

18 comments:

തറവാടി said...

അംഗീകാരം ഒരു ചിന്ത.

ബഷീർ said...

കൊള്ളാം

Gopan | ഗോപന്‍ said...

നല്ല ചിന്തകള്‍..

നിലാവര്‍ നിസ said...

ഉം..

കാപ്പിലാന്‍ said...
This comment has been removed by the author.
ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

തികച്ചും ഒന്ന് എന്നത്‌ സ്ഥല കാലത്തിന്‌ അപ്രാപ്യമെങ്കിലും, ഒന്നിപ്പിക്കലിന്റെ ചിന്തക്ക്‌ ഐക്യദാര്‍ഢ്യം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒന്നുമില്ലാത്തവന്‍ ചിലപ്പോ ഇല്ലായ്മകളെ അംഗീകരിച്ചേയ്ക്കാം

ദിലീപ് വിശ്വനാഥ് said...

രണ്ടൊന്നുകളെ
ഒന്നുകളായിക്കാണാന്‍
വിശ്വസ്ഥത മാത്രം പോരാ,
വിശാലതയും വേണം.

വേണോ? എനിക്ക് സംശയമുണ്ട്.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പ്രിയേ കൊടുകൈ അത് കലക്കി.
ഒന്നുമില്ലാത്തവന്‍ ചിലപ്പോ ഇല്ലായ്മകളെ അംഗീകരിച്ചേയ്ക്കാം

കാപ്പിലാന്‍ said...

ഒന്നുമില്ലാത്തവന്‍ ചിലപ്പോ ഇല്ലായ്മകളെ അംഗീകരിച്ചേയ്ക്കാം

:0
enne pole

തറവാടി said...

പ്രിയാ ഉണ്ണികൃഷണന്‍ ,

ഒന്നുമില്ലാത്തവര്‍ അങ്ങിനെ ചെയ്യും 100% ശരിതന്നെ :)

യാരിദ്‌|~|Yarid said...

പറഞ്ഞതെല്ലാം അംഗീകരിച്ചിരിക്കുന്നു..;)

Sherlock said...

അപ്പോ ബഷീര് വലിയൊരു വിശാലനായിരുന്നല്ലേ :)

തറവാടി said...

ആതെങ്ങിനെ ശരിയാവും ജിഹേഷേ , ഒന്നും ഒന്നും മ്മിണി ബല്യ ഒന്നല്ലേ

പൊറാടത്ത് said...

“അധികാരമുള്ളവനും
ആത്മവിശ്വാസമുള്ളനും..“

ഞാനൊന്നു തിരുത്താം..

“അധികാരമുള്ളവനും
ആത്മവിശ്വാസമുള്ള(വ)നും“

pinne.,അതിലൊരു തിരുത്ത് കൂടി..

“അധികാരമുള്ളവനും
ആത്മവിശ്വാസമുള്ളവളും..“

“രണ്ടൊന്നുകളെ
ഒന്നുകളായിക്കാണാന്‍
വിശ്വസ്ഥത മാത്രം പോരാ,.”‘

തിരുത്ത്..

വിശ്വസ്ഥത മാത്രം മതി..”

തറവാടി said...

പൊറാടത്തെ ഇല്ലാത്ത അക്ഷരം കാട്ടിത്തന്നതിന് നന്ദി :)

Areekkodan | അരീക്കോടന്‍ said...

100% ശരിതന്നെ

Sharu (Ansha Muneer) said...

നല്ല ചിന്ത...:)