ജോലിക്കുള്ള ഒരു ഇന്റ്റര്‍വ്യൂ നടക്കുന്ന സ്ഥലം , ആകെ പോസ്റ്റ് ഒന്ന്.ആദ്യത്തെ ഉദ്യോഗാര്‍ത്ഥി കടന്നു വന്നു , ടെക്നിക്കലായി പത്തു ചോദ്യങ്ങള്‍ എട്ടുത്തരം എട്ടും വളരെ കൃത്യം.
' എത്ര ശമ്പളമാണ് പ്രതീക്ഷിക്കുന്നത്? '
അഞ്ചു വര്‍ഷത്തോളം ഗള്‍ഫില്‍ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ത്ഥി ഈന്റ്റര്‍വ്യൂ ചെയ്യുന്നവരെ മൂന്ന് പേരേയും നോക്കി:
' പത്തായിരം ' ( ചോദിച്ചതല്‍പ്പം കടന്നുപോയോ , അയാളുടെ ഉള്ളിലെ ചിന്ത പുറത്തുള്ളവര്‍ക്ക് വ്യക്തമായി കാണാം )
' നെഗോഷിയബിള്‍ ആണോ ?'
' തീര്‍ച്ചയായും , എട്ടെങ്കിലും കിട്ടിയാല്‍...'
' ഏഴായിരത്തിനു സമ്മതമാണോ ? '
അയാളുടെ മുഖം സന്തോഷം കൊണ്ട് തുടിക്കുന്നു.
അടുത്ത ആള് ,
പഠനം കഴിഞ്ഞത് ഈ കൊല്ലത്തില്‍ , പ്രവൃത്തി പരിചയം ഇല്ല.പതിനഞ്ചു ചോദ്യങ്ങള്‍ , ഓരോ ചോദ്യത്തിനുള്ള ഉത്തരവും തെറ്റായപ്പൊള്‍ പിന്നീട് ചോദിക്കുന്ന ചോദ്യത്തിനുള്ള കട്ടിയും കുറഞ്ഞുവന്നു.ആകെ ചോദ്യം പതിനഞ്ച് ശരിയുത്തരം ഒന്ന് അതും പകുതി.
' എത്ര ശമ്പളമാണു പ്രതീക്ഷിക്കുന്നത് ? '
' ഇരുപത്തയ്യായിരം ' അയാള്‍ക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ല.
'നെഗോഷ്യബിള്‍ ആണോ ? '
' ക്ഷമിക്കണം ഇല്ല പിന്നെ കാറ് വേണം ? '
തീരുമാനം :
രണ്ടാളെയും എടുക്കാം ആദ്യത്തെ ആള് പണിചെയ്യും രണ്ടാമത്തെയാള്‍ അവനു മേലിരിക്കും.
ഒന്നൂടെ , ആദ്യത്തെ ആള് ഇന്‍ഡ്യന്‍ രണ്ടാമത്തെയാള്‍ , ഫാലസ്തീനി , അമേരിക്കന്‍ പാസ്പോര്ട്ടുള്ളവന്.
Wednesday, February 27, 2008
Subscribe to:
Post Comments (Atom)
24 comments:
സത്യം.... വളരെ വളരെ സത്യം...
നമ്മള് എന്നാണ് സ്വന്തം സര്‍വീസിന്റ്റെ വില അറിയുകയും അതിന്റ്റെ ശരിക്കുള്ള വിലയും നിശ്ചയിക്കാന്‍ പഠിക്കുക?
true.....
“ഇപ്പോ ശമ്പളത്തിന്റെ കാര്യമൊന്നും നോക്കേണ്ട, എങ്കിനെയെങ്കിലും ഒരു വിസയാക്കാന്‍ നോക്ക്...”
ഇതാണ് ഇവിടെ ജോലിയന്വേഷിക്കുന്നവന് ഏറെക്കുറെ എല്ലാവരും കൊടുക്കുന്ന ഉപദേശം...
പോസ്റ്റിന്റെ വിഷയം നന്നായി തറവാടി
പോസ്റ്റ് മര്യാദക്ക് വായിക്കില്ല എന്നിട്ട് കമന്റ്റും :)
അഗ്രജാ ,
വിസിറ്റ് വിസയില്‍ വന്ന് ജോലി അന്വേഷിക്കുന്നവരുടെ കാര്യമല്ല പറഞ്ഞത് , അഞ്ചുകൊല്ലം പ്രവൃത്തി പരിജയമുള്ളവരുടെ പ്പോലും കാര്യമാണ് :)
വീട്ടീന്നോഫീസിലേക്കിറങ്ങണേന്റെ മുമ്പെ തന്നെ... കമന്റിട്ടോ... കമന്റിട്ടോ... ന്ന്... ചോദിച്ച് ബേജാറാക്കിയാല് ഇങ്ങനൊക്കെ സംഭവിക്കും... കേട്ടാ... :)
ഇതു ശരിയാണല്ലൊ.
ഉം.. ശരിയാണ്..
സുല്‍
ഇതെല്ലാം ഇങ്ങനെ പോസ്റ്റിട്ട് പരസ്യമാക്കരുത്.നമ്മളുടെ വിലപോവില്ലേ മച്ചാനേ.ബോസ് എപ്പോഴും നല്ലത് മിസ്രിയോ ഫലസ്തീനിയോ ആണ്. (കാരണം ഞാന്‍ പറായേണ്ടാല്ലോ?)
ഇന്ത്യന്‍ വിദ്യാസമ്പന്നണ്റ്റെ ഗള്‍ഫിലെ രോദനം എന്ന് പറയാം.. അല്ലേ? :-)
അതാണ് തറവാടീ ഈ എണ്ണ കിട്ടുന്ന സ്ഥലത്തിണ്റ്റെ ഗുണം... ഈ എണ്ണയൊക്കെ വറ്റി നാട്ടില്‍ കിട്ടിത്തുടങ്ങിയാല്‍ ഇവന്മാരെ ഇവിടെ കൊണ്ട് വന്ന് തെങ്ങിണ്റ്റെ കട കിളപ്പിക്കാനും ചാണകം വാരാനും നിര്‍ത്തണം..
തറവാടി , എഴുത്ത് ഏറെ മെച്ചപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് യുദ്ധവും സമാധാനവും സോറി യുദ്ധവും തീരുമാനവും !
അഭിനന്ദന്‍സ്!!!
ഹ ഹ ഹ യ്യോ, തറവാടീടേം അഗ്രൂന്റേം കമന്റ്സ് കണ്ട് ചിരിച്ചതാ...
സൂര്യോദയം ,
നമ്മുടെ വില നമ്മളാണ് ആദ്യം മനസ്സിലാക്കേണ്ടത് അല്ലാതെ അവരെ എന്തിനാണ് കുറ്റം പറയുന്നത്? മാത്രമല്ല ആ ഇന്‍ഡ്യന്‍ ഇരുപത്തഞ്ച് ചോദിച്ചിരുന്നെങ്കില്‍ കൊടുക്കുമായിരുന്നു :) ,
വില്ക്കുന്നവനല്ലെ വില നിശ്ചയിക്കേണ്ടത് അല്ലാതെ വാങ്ങുന്നവനല്ലല്ലോ. :)
ബംഗാളിയയിരുന്നേല് 2000 നു ഉറപ്പിച്ചേനെ
അവര്‍ തറവാടിത്വം ഉള്ളവരെ ജോലിക്ക് എടുക്കില്ലേ?
സത്യം
നന്നായി
അവതരിപ്പിച്ചിരിക്കുന്നു
സത്യം...
ജോലിചെയ്യാന്‍ ഇന്ത്യക്കാരും
മാനേജര്‍ കളിക്കാന്‍ മറ്റുള്ളവരും.
സത്യം..!
തറവാടി ഈ ജന്മത്തു മറക്കാത്ത ഒരു അടിയാണല്ലോ അഗ്രജന് കൊടുത്തത്... എനിക്ക് വയ്യാ..:)
തറവാടിയുടേയും അഗ്രജന്റെയും കമന്റ്സ് നല്ല രസമുണ്ട്.
പോസ്റ്റ് ഇഷ്ടപെട്ടു.
തറവാടീ, ഇന്ന് ഈക്കാര്യം ഒരു ചെക്കനോട് മെയില്‍ വഴി പറഞേയുള്ളു. ഇന്ത്യക്കാര്‍ എത്ര ക്വാളിഫിക്കേഷനുണ്ടെങ്കിലും, ശബളം പറയുമ്പോ, വാടക വീട്ട് ചിലവ് കുട്ട്യോള്ടെ പഠിത്തം, ഇതെല്ലാം കൂട്ടി കൃത്യമായിട്ട് ഇത്രേം മതീന്ന് പറയും, ചിലപ്പോ ചിലവ് ചുരുക്കാലോ,ഭാര്യയ്ക്കും ജോലിയാവൂലോ എന്നൊക്കെ പറഞ് വളരെ തുലോം ശംബളം ചോദിയ്ക്കും, അതില്‍ നിന്നും നിഗോഷ്യബീള്ന്ന് പറഞ് കുറയ്yക്കാനും അനുവദിയ്ക്കും. മലയാളിയ്ക്ക് എവിടെ പോയാലും ആ ജോലി തന്നെ കിട്ടണം, അല്ലെങ്കില്‍ പിന്നെ വേറേ കിട്ടിയില്ലങ്കിലോ എന്നോക്കെ പേടിയാണു സത്യത്തില്‍. ഈ പണിയല്ല്ലെങ്കില് വേറേ ഒന്ന് കിട്ടും എന്നുള്ള ആത്മ വിശ്വാസത്തിന്റെ കുറവ്. കുറഞ ശംബളത്തിലിരിയ്ക്കുന്ന എത്രയോ ഇന്ത്യക്കാരിവിടേ, ഈ ജോലി പോയാല്‍, വേറെ കിട്ടുമോ, ആകെ പണിയാവുമോ എന്നൊക്കെയുള്ള ഭീതിയിലാണു ജോലി മാറേണ്ടേ തന്നെ ഇരിയ്ക്കുന്നത്. ബാനും മറ്റും കഴിഞ് (വേണ്ടീ വന്നാല്‍ തന്നെ) തിരിച്ച് വന്നാല്‍, നല്ല പരിചയ സമ്പത്തും മറ്റുമുള്ള ആളുകള്‍ക്ക് നല്ല് സ്കോപ്പുള്ള സമയമാണിപ്പോ ദുബായില്‍. പക്ഷെ ശംബളം ചോദിയ്ക്കുമ്പോ ധൈര്യായിട്ട് നല്ല അക്കം പറയാനും/തര്‍ക്കിക്കാനും (യൂ ഓഫര്‍ ഫസ്റ്റ്, എഇല് വില്‍ നിഗോഷിയേറ്റ് ന്നാണു പറയേണ്ടത്, ശംബളം മ്നമ്മടെ ആവശ്യത്തിനാണു, അല്ലാണ്ടെ ഉടമയ്ക് നിഗോഷിയേറ്റ് ചെയെത്, നമ്മളേ കഞീന്റെ വെള്ളം കുടിപ്പിയ്ക്കാന്‍ അല്ല, കഷ്ടപെട്റ്റ് ഞെങിനെരുങ്ങി ജീവിയ്ക്കാനാണേങ്കില് ഇവിടെ വരണോ? അത് നാട്ടീ ചെയ്താ പോരെ?) , ജോലി ഓഫറ് ആവുമ്മ്പോ, താങ്ക്യൂൂ താങ്ക്യൂന്ന് പറയാണ്ടേ, ലെറ്റ് മീ തിങ്ക് ഓവര്‍ അന്‍ഡ് കം ബാക്ക് റ്റു യൂ എന്ന് പറയാനും ചങ്കൂറ്റമുണ്ടാവണം. നമ്മള് ചെയ്യുന്ന ബ്രേയിന്/ഫിസിക്കല്‍ വര്‍ക്ക് നമ്മള്‍ക്ക് മാത്രമേ ഇത്രേം മെറ്റിക്കുലസായ്യിട്ട് ചെയ്യാനും, ഇന്ത്യ്യനുള്ള/പ്രതേയ്യ്കിച്ച് മലയാളിക്കുള്ള പല ഭാഷകളിലേയും പ്രാവിണ്യം (ഭാഷകള്‍- എന്ന് വച്ചാല്‍, ഇവിടേ കമേഴ്ഷ്യയിലി ഉപയോഗിച്ച് വരുന്ന ഭാഷകളില്‍ പലതും) ഉപയോഗിയ്ക്കാന്‍ നമുക്ക് മാത്രമേ കഴിയൂ എന്നും ഓര്‍ക്കണം. ജയ് ഹിന്ദ്. മേരാ ഭാരത് മഹാന്.
തറവാടീസ്.. നീീണ്ട് പോയി കമന്റ്ട്ടോ. ഇന്ത്യക്കാര്‍ ഇവിടെ വന്ന് പ്രവാസിയായി നമ്മളേ വെറും ഡോറ്മാറ്റാക്കി മാറ്റണ ഏത് വിഷയം വന്നാലും എന്റെ ബി.പി കൂടും. തറവാടി പറഞ പോലെ സ്വന്തം വില അറിയാണ്ടെ, എന്റെ ചവിട്ടിയ്ക്കോ പക്ഷെ വിസ വേണം, എനിക്ക് നാട്ടി പോണ്ടന്ന് പറയണ ആളുകളാവിടെ കൂടുതല്‍. അത് ആതമ വിശ്വാസത്ത്റ്റിന്റെ മാത്രം കുറവാണു. അല്ലാണ്ടെ ക്ക്വാളിഫിക്കേഷന്റെ അല്ല. ഈ ആത്മ വിശ്വാസത്തോടേ സംസാരിയ്ക്കാന്‍ ഇപ്പോ പ്രഫഷണല്‍ കോളേജിലോക്കെ പഠിപ്പിയ്കുമ്പോ കൂട്ടത്തില്‍ എന്തോാക്കെയൊ ചില്ലറ കോഴ്സുകളുമൂണ്ട് എന്ന് തോന്നുന്നു. ഒരു ജോലി കിട്ടാതിരിയ്ക്കുകയോ അലെങ്കില്‍ ഒരു ജോലി പോവുകയോ ഒക്കെ ചെയ്താല്‍, ജീവിതം അവസാനിച്ചൂ എന്ന്നൊക്കെയുള്ള തോന്നല്‍ മലയാളിയ്ക്ക് ഒരുപാടുണ്ട്. വിസിറ്റ് വിസ കഴിഞ് നാട്ടീ പോയാല്‍ ആളുകള്‍ എന്ത് പറയും, എന്നൊക്കെ കരുതിയാണു മിക്കവ്വരും തുച്ചമെങ്കിലും ഇവിടെ തന്നെ കൂടണത്. പിന്നെ പാസ്പോറ്ട്ടും അവര്ടെ കെയ്യില്‍ കൊടുത്താ പിന്നെ കഥ പറയണ്ടല്ലോ. വെറും ശ്വാനനും തുല്യമാവും ജീവിതം, ഒന്ന് ജോലി മാറണമെന്ന് വച്ചാല്‍. ഇതിലെങ്കില്‍ അടുത്തത് എന്ന് പറഞ ആതമ വിശ്വാസം കൈവിടാണ്ടേ പൊരുതാന്‍ പഠിക്കണം. അവനവന്റെ റൈറ്റും (ന്യായമാത്), എന്താണെന്ന് പറയണം.
തറവാടി,
സൂപ്പര്‍ പോസ്റ്റ്. പറഞ്ഞത് 100% സത്യം. ഇതാണ് ഇന്ന് ഗള്‍ഫ് കണ്ട്രീസില് നടക്കുന്നത് (മറ്റു രാജ്യങ്ങളിലെ കാര്യം അറിയില്ല). ആത്മവിശ്വാസക്കുറവ് മലയാളിക്ക് വളരെ വളരെ കുറവാണ്.
ആനക്ക് ആനയുടെ വലുപ്പമറിയില്ല.
അത്യുല്യാമ്മയുടെ കമന്റിനും 100 മാര്‍ക്ക്
കാലം മാറി വരുന്നു..
മറ്റുള്ളവര്‍ എന്തു കരുതും എന്നുള്ള മനോഭാവം നമ്മളില്‍ പ്രത്യേകിച്ചു കൂടുതലാണ്. ഒരു ജോലിയില്‍ നിന്ന് വേറെരു ജോലിയിലേക്കു ചാടുവാന്‍ ( പ്രൊഫഷണല്‍ ഒഴിച്ച്) വളരെ പേടിയാണ്. കാരണം അതുല്യാമ്മ സൂചിപ്പിച്ചിട്ടുണ്ട്, പിന്നെ കുടുംബത്തെ പറ്റിയുള്ള ചിന്തയും പ്രാരാബ്ദവും...!
ഇവിടെ ഗള്ഫുമേഖലയിലേക്കു തൊഴില്‍ തേടി വരുന്നവര്‍ക്ക് കൊടുക്കാവുന്ന നല്ലൊരു ഉപദേശവും വഴികാട്ടിയുമാണ് ഈ പോസ്റ്റും കമന്റുകളും.
മറ്റുള്ളവര്‍ എന്തുകരുതും എനിക്കതിനുള്ള യോഗ്യതുണ്ടൊ എന്നൊന്നും കരുതാതെ ആത്മവിശ്വാസത്തോടെ, ശമ്പളം,താമസ സൌകര്യം,വാഹനം, ഫാമിലി വിസ , അവധി എന്നു വേണ്ട എല്ലാ കാര്യത്തെയും പറ്റി ഇന്റര്‍വ്യൂ സമയത്ത് സംസാരിക്കുവാന്‍ സാധിച്ചാല്‍ അതു ഭാവിയില്‍ ഗുണം ചെയ്യും..!
കരയുന്ന കുഞ്ഞിനെ പാല് കിട്ടൂ....
ഓ.ടോ..ഇന്ത്യാക്കാരെ കളിയാക്കുന്ന ഇതുപോലത്തെ രസകരമായി തോന്നുന്ന ഇ മെയിലുകള്‍ പാറിനടക്കുന്നുണ്ട്.
എന്റെ ഭര്‍ത്താവിന് വളരെ ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്. എനിക്കും.
ഇതൊരു പിഡിഫ് ഫയല്‍ ആക്കാമോ? കുറേയേറെ പേര്‍ക്ക് അയച്ചുകൊടുക്കാനാണ്.
Post a Comment