Thursday, October 22, 2009

കൂതറതിരുമേനിക്ക്

എന്റെ ബ്ലോഗില്‍ പരാമര്‍‌ശിക്കപ്പെടാന്‍ കൂതറ അവലോകനം എന്ന താങ്കളുടെ ബ്ലോഗില്‍ ഉള്ളടക്കം ഉണ്ടായതിനാലല്ല മറിച്ച് ഇന്നത്തെ കൂതറ അവലോകനത്തില്‍ എന്നെ പരമാര്‍ശിച്ചതിനാലും അവിടെ കമന്റ് മോഡറേഷന്‍ വെച്ച് കന്റ് പുറത്ത് വിടാത്തതിനലും ഇവിടെ പോസ്റ്റുന്നു.


കൂതറതിരുമേനി,

പരാമര്‍ശിച്ച പോസ്റ്റില്‍ ഞാനായിരുന്നല്ലോ പോലീസ്, വിമര്‍ശനത്തിന് ഞാന്‍ എതിരല്ല വിമര്‍ശനം എഴുത്തുകാരനെ വളര്‍ത്താനാവണം തളര്‍ത്താനാവരുത്. അവിടെ നടന്നത് എഴുത്തുകാരനെ വളര്‍ത്തുന്ന തരത്തിലുള്ളതായിരുന്നു എന്ന് പറയുന്ന താങ്കളുടെ വായനയുടെ കുഴപ്പമാണ്. തികച്ചും വ്യക്തിഹത്യയായേ അവിടെയുള്ള ' വിമര്‍ശനത്തെ' എനിക്ക് കാണാന്‍ പറ്റൂ.

വിമര്‍ശനം എന്നത് എഴുത്തുകാരനെ നന്നാക്കാനാണെന്ന് എനിക്കഭിപ്രായമില്ല വായനക്കാരന്റെ താത്പര്യം സം‌രക്ഷിക്കപ്പെടാത്തതിലുള്ള ഒരു കുണ്ഠിതപ്പെടുലായേ ഞാന്‍ കാണുന്നുള്ളൂ അത് പ്രകടിപ്പിക്കുന്നതിലെ ശൈലി തികച്ചും അയാളുടെ വ്യക്തിത്വത്തെ കാണിക്കും.

സഗീറിനെയെന്നല്ല ഏതൊരാളെയും അത് നടുറോട്ടിലായാലും ഇഷ്ടമല്ലാത്ത രീതിയില്‍ പറയുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പ്രതികരിക്കും അതിനിനി ബൂലോക പോലിസാണെന്നോ പട്ടാളമാണെന്നോ പറഞ്ഞാല്‍ ,
I just Don't care. കുറച്ചുകാലമായി കൂതറതിരുമേനീ ഇവിടെ എന്തെല്ലാം കണ്ടിരിക്കുന്നു കേട്ടിരിക്കുന്നു.

9 comments:

തറവാടി said...

വിമര്‍ശനത്തിന്റെ വക്താവെന്നും പറഞ്ഞ് കമന്റ് ബോക്സ് അടച്ചിടുന്നതിനെ എന്തുപറയും?

Malayali Peringode said...

ഇനിയെന്തെല്ലാം കേള്‍ക്കണം കാണണം വായിക്കണം........!!

Ignited Words said...

“ഷിറ്റ് “ എന്ന് കൂടി പറയൂ തറവാടി. എന്നാലല്ലെ ഭാവം വരു..:):):)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

"സഗീറിനെയെന്നല്ല ഏതൊരാളെയും അത് നടുറോട്ടിലായാലും ഇഷ്ടമല്ലാത്ത രീതിയില്‍ പറയുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പ്രതികരിക്കും"

തറവാടീ,

സഗീര്‍ എഴുതുന്നത് മഹാ കാവ്യങ്ങള്‍ ആണെന്നൊന്നും പറയുന്നില്ല. എങ്കിലും ഒരു സാധുവിനെ ഇട്ട് ഇങ്ങനെ ചെയ്യുന്നതിന് ഒരു പരിധിയുണ്ട്. അയാളെ നേരിട്ട് അറിയാം. അയാളെന്തായാലും മറ്റ് പലരും ചെയ്യുന്ന ദ്രോഹങ്ങളൊന്നും ചെയ്യുന്നില്ല.

കവിതയെ വിമര്‍ശിക്കാനാണെങ്കില്‍ എത്രയോ മോശം കവികളും കവിതകളും ബ്ലോഗില്‍ ഉണ്ട്? അവിടെയൊക്കെ ഹായ് ഗംഭീരം മഹത്തരം എന്ന് കമന്റിട്ട് പോരും. അവിടെ പറഞ്ഞാല്‍ വിവരം അറിയും. ആ പേടിയുണ്ട്.

സഗീറാവുമ്പോള്‍ എന്തെങ്കിലും പൊട്ടത്തരം പറയും, അതില്‍ തൂങ്ങി വീണ്ടും അര്‍മാദിക്കാം. അതല്ലേ ഇതിന്റെ ഉദ്ദേശം? അല്ലാതെ സഗീറിന്റെ കവിതകളെ വിമര്‍ശിച്ച് നന്നാക്കാനാണോ? അങ്ങനെയാണെങ്കില്‍ ഒരു കൊല്ലം മുമ്പ് അതൊക്കെ നിര്‍ത്തിയതല്ലേ? സഗീര്‍ വീണ്ടും എഴുതിയിരുന്നു, ആരും തിരിഞ്ഞ് നോക്കിയില്ല. അയാളങ്ങനെ എഴുതിക്കോട്ടെ എന്ന് വെച്ചാലെന്താ? ഇനി സഗീറിന്റെ കവിതകള്‍ മലയാള സാഹിത്യത്തിനും കവിതക്കും പേര് ദോഷമാണെങ്കില്‍ എന്തോ ചെയ്യാന്‍ പറ്റും? അങ്ങനെ പോണ പേരാണെങ്കില്‍ പോട്ടേന്ന് വെക്കണം.

വലിയ കവിതാ സ്നേഹികളും, സാഹിത്യ സ്നേഹികളും ബ്ലോഗ് അധ:പതനത്തില്‍ ദു:ഖിക്കുന്നവരും വന്നിരിക്കുന്നു. പരസ്പര വൈര്യത്തില്‍ ഇവര്‍ വിസര്‍ജ്ജിച്ചിരിക്കുന്ന ബ്ലോഗ് മാലിന്യങ്ങളേക്കാള്‍ ബേധമാണ് സഗീറിന്റെ പോസ്റ്റുകള്‍.

അയാള്‍ നല്ലൊരു മനുഷ്യനാണ്. മനുഷ്യന്റെ വേദനകള്‍ അറിയുന്ന ആളും. ഇവിടെ ഒരു പാട് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ സഗീര്‍ ചെയ്യുന്നുണ്ട്. അയാള്‍ക്ക് മനസ്സില്‍ തോന്നുന്നത് അയാള്‍ എഴുതുന്നു. അതിപ്പോ കവിതയാണെന്ന് അയാള്‍ക്ക് തോന്നിയാല്‍ ആര്‍ക്കെന്ത് ചേതം?

ഞാന്‍ അയാളുടെ കവിതകളേയോ അല്ലെങ്കില്‍ മറ്റ് പോസ്റ്റുകളേയോ പിന്‍ തുണക്കുകയോ, സഗീറിന്റെ വക്താവായി വന്നിട്ടോ ഇല്ല. എന്നിട്ടും എപ്പോഴും എന്നെ ആവശ്യല്യാതെ വലിച്ചിടും. അപ്പോള്‍ പ്രതികരിക്കേണ്ടിയും വരും.

സഗീറിനേ പോലുള്ള പാവങ്ങളുടെ നെഞ്ചത്ത് കേറിയേ ഇവര്‍ കളിച്ചിട്ടുള്ളു, ആണുങ്ങളോട് കളിച്ചിട്ട് ഒരു തവണ നിര്‍ത്തി പോയതാണ്, ഇനിയും വേണ്ടി വന്നാല്‍ ഇവിടൊക്കെ തന്നെ ഉണ്ട്. ആ‍ കളിക്ക് മാനാഭിമാനങ്ങള്‍ പോയാലും ഏതറ്റം വരെ കളിക്കും.

തറവാടീ, ചില ബുദ്ധി ജീവികളുടെ ധാരണ അവര്‍ക്ക് മാത്രമേ ഈ ബുദ്ധി എന്ന സാധനം ഉള്ളൂ എന്നാണ്.

ഞാന്‍ ആചാര്യന്‍ said...

സഗീറിന്‍റെ കവിതകളെ ഞാന്‍ പിന്തുണക്കുന്നു. അയാളുടെ ആവിഷ്ക്കാര സ്വാതന്ത്യത്തിനു മുഖപ്പട്ട കെട്ടുന്നത് അംഗീകരിക്കാനാവില്ല; തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതിനെയല്ല ഉദ്ദേശിക്കുന്നത്. അതു പറഞ്ഞ് അയാളെ കോമാളീ വല്‍ക്കരിക്കേണ്ടതില്ല. കവിതയുടെ മിന്നലാട്ടം അയാളുടെ വാക്കുകളില്‍ പലപ്പോഴും കണ്ടിട്ടുണ്ട്. അയാള്‍ക്ക് പിശകുകള്‍ സംഭവിക്കുന്നുണ്ടാകാം. ബൂലോകത്ത് ഉള്ള മറ്റെല്ലാവരും ചെയ്യുന്നത് ശരികള്‍ മാത്രമല്ലല്ലോ.

കൂതറ തിരുമേനി said...

തറവാടി
താങ്കളുടെ കമന്റ് മോഡറേറ്റ്‌ ചെയ്തു കളഞ്ഞിട്ടില്ല.. പല പണികളും ഉണ്ടല്ലോ. സമയം കിട്ടാന്‍ താമസിച്ചു എന്നുമാത്രം.. തെറി വിളിയിലൂടെ ആത്മസായൂജ്യം കിട്ടുന്ന ചിലര്‍ ഉള്ളതുകൊണ്ടാണ് മോഡറേഷന്‍ വെച്ചിട്ടുള്ളത്‌.
ആരുടെയും കമന്റിനെ ഭയത്തോടെ കാണാറില്ല..
ജസ്റ്റ്‌ റിമമ്പര്‍ ദാറ്റ്‌.......!!!

(കടപ്പാട്‌ : സുരേഷ് ഗോപി )

ചാണക്യന്‍ said...

കൂതറ തിരുമേനി ,

കൂതറ തിരുമേനി കൊട്ടാരം വിട്ട് പുറത്തിറങ്ങാനുള്ള കൂതറ മനസ് കാണിച്ചുവോ? ഇയാള് ഒരിടത്തും കമന്റിടാത്ത ഭുംഗവൻ എന്നാണല്ലോ വായിച്ച് അറിഞ്ഞത്....

എന്തേ പറ്റിയത് ഇരിക്കപൊറുതിയില്ലാണ്ടാതായാ....

തറവാടി ഈ ഓഫ് കമന്റിന് മാപ്പ്......

കൂതറ തിരുമേനി said...

ചാണക്യോ....ക്യോ ...ക്യോ... ക്യോ...

ഈ പോസ്റ്റ്‌ കാണുന്നതിനു മുമ്പ് ഹെഡിംഗ് കണ്ടിരുന്നോ ആവോ.... "കൂതറ തിരുമെനിയ്ക്ക്".... എന്ന് കണ്ടില്ല്യാ വോ... അപ്പോള്‍ നോമിന്‌ കമിന്റിടാം എന്നാണു നിരീച്ചത്.... ല്ലേല്‍ തറവാടി തന്നെ പറയട്ടെ..
എന്താ തറവാടിയെ... നോം പറഞ്ഞത് ശരിയല്ലാന്നുണ്ടോ...

അപ്പോള്‍ ആട്ടെ ചാണക്യോ...ക്യോ..ക്യോ.ക്യോ...

(കിയോ കിയോ ലോപിച്ചത് ക്യോ ക്യോ.. ലോപ സന്ധിയോ ആദേശമോ.. വിവരമുള്ളവര്‍ പറയട്ടെ... തല്‍ക്കാലം സന്ധിവാതം വരാതെ നോമങ്ങട് പോണു..)

വീണ്ടും ചാണക്യോ...ക്യോ..ക്യോ.ക്യോ... :)

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹി......