Wednesday, October 28, 2009

ശാസ്ത്രം മതം പിന്നെ ചിത്രകാരനും

ചിത്രകാരന്റെ ഈ പോസ്റ്റ് വായിച്ചപ്പോളാണ് ആളുകള്‍ ഇപ്പോഴും ശാസ്ത്രത്തേയും സാങ്കേതികതയേയും ഒന്നായാണല്ലോ കാണുന്നത് എന്ന് വീണ്ടും തോന്നിയത്. അതായത് ഇന്‍‌വെന്‍ഷനല്ല ( invention) കണ്ടെത്തലുകള്‍ (discovery) എന്ന് എന്തെ പലരും മനസ്സിലാക്കാത്തത്?.

" ശാസ്ത്രജ്ഞന് ഒരു വിശ്വാസിയാവാം എന്നാല്‍ വിശാസിക്ക് ഒരു ശാസ്ത്രജ്ഞന്‍ ആവാന്‍ പറ്റില്ല "

ഈ തത്വത്തോട് പൂര്‍ണ്ണ യോജിപ്പാണുള്ളത് കാരണം, ‍ ശാസ്ത്രജ്ഞന്‍ എന്നത് ഇന്‍‌വെന്ററെയാണെന്നും അതൊരിക്കലും ഒരു ഡിസ്കവറര്‍ അല്ലെന്നും തിരിച്ചരിയുമ്പോളാണ് മുകളിലെ തത്വത്തോട് യോജിച്ചുകൊണ്ട് ചിത്രകാരന്റെ പോസ്റ്റിനോട് വിയോജിക്കാന്‍ സാധിക്കുക.

ഒരു വിശ്വാസിയെന്നാല്‍ ഒരു പാതയില്‍ സഞ്ചരിക്കുന്നവനായതിനാല്‍ അവനറിയാത്ത ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സ്വയമുള്ള വിശ്വാസമാകുന്നതാണ് ഇതിന് കാരണം.

ഒരു ഇന്‍‌വെന്‍ഷന്‍ അടിസ്ഥാനപ്പെടുത്തിയുള്ള കണ്ടെത്തലുകാരനാണ് ഒരു സാങ്കേതിക വിദഗ്ധന്‍. അതായത് കൊളംബസ് ഒരു ഡിസ്കവറര്‍ മാത്രമേ ആകുന്നുള്ളൂ ഒരു സാങ്കേതിക വിദഗ്ധന്‍ ആകുന്നില്ല അതുപോലെത്തന്നെ ഐ എസ് ആര്‍ ഓ യിലെ ഒരു 'ശാസ്ത്രഞ്ജന്‍' ഒരു സാങ്കേതിക വിദഗ്ദന്‍ മാത്രമേ ആകുന്നുള്ളു എന്ന് ചുരുക്കം.

ഒരു സാങ്കേതിക വിദഗ്ധന് തനിക്ക് പോകേണ്ട വഴികള്‍ കൃത്യമായി നിര്‍‌വചിച്ചിട്ടുണ്ട് അയാള്‍ ആ വഴിയില്‍ മാത്രം സഞ്ചരിച്ചാല്‍ മതി. അതിനാവശ്യമായ സാമഗ്രികള്‍ക്കുള്ള / സാങ്കേതികമുണ്ടാക്കാനുള്ള ഇന്‍‌വെന്‍ഷന്‍ മുമ്പില്‍ ഉണ്ട് താനും. അതുകൊണ്ട് തന്നെ അവിടെയുള്ള ഒരു സാങ്കേതിക വിദഗ്ധന് ദൈവ വിശാസമുണ്ടായാല്‍ അതൊരിക്കലും അയാളുടെ പ്രവൃത്തിയെ ബാധിക്കുകയില്ലെന്ന് മാത്രമല്ല അയാളുടെ ഒരു പ്രവൃത്തിക്ക് തടസ്സമാകുന്നുമില്ല അതില്‍ ഒരു തെറ്റുമില്ല കാരണം ശാസ്ത്രഞന്‍ വിശ്വാസിയാവുന്നതും സാങ്കേതിക വദഗ്ധന്‍ ആവുന്നതും രണ്ടും രണ്ടാണ്.

3 comments:

തറവാടി said...

വാക്കിന്റെ നേരര്‍ത്ഥം കണ്ട് വാളെടുക്കുന്നതിന് മുമ്പ് ഒന്ന് ചിന്തിച്ചാല്‍ സന്തോഷം :)

chithrakaran:ചിത്രകാരന്‍ said...

അഭിപ്രായം പ്രകടിപ്പിച്ചതില്‍ സന്തോഷം തറവാടി.
ക്ഷേമാശംസകളോടെ.

അമ്മേടെ നായര് said...

ആട്ടേ ഇല്ലത്തിപ്പോള്‍ തറവാടിക്ക് എന്തൊക്കെ പണിയുണ്ട്?സാങ്കേതികമായി തറവടിയും തറയും ഒന്നാണോ അതോ രണ്ടാണോ? തറവാടി എന്നും ഒരു തറ വാടി തന്നെ!കൂതറ!