Thursday, October 22, 2009

വിജയ ശതമാനവും പ്രൊഫെഷണലിസവും

ഡിസിഷന്‍ മേക്കിങ്ങ് ഏറ്റവും ആവശ്യമുള്ള ഇടങ്ങളിലാണ് പ്രൊഫെഷണല്‍സിനെ ഡിമാന്റ് ചെയ്യുന്നത്. തന്റെ അറിവുകള്‍ പ്രാവര്‍ത്തികമാക്കാനുള്ള / ഉപയോഗപ്പെടുത്താനുള്ള ഒരു വ്യക്തിയുടെ കഴിവാണ് അയാളിലെ പ്രൊഫെഷണലിസത്തെ അളക്കുന്നത്, ഇത് കൃത്യമായ ഒരു ഡെഫനിഷനായെടുക്കരുത്!.


കുറെ തിയറി പഠിച്ചത് കൊണ്ട് മാത്രം പ്രൊഫെഷണലിസം ഒരു വ്യക്തിയില്‍ ഉണ്ടാവില്ല. അത് സ്വാഭാവികമായി ഒരു വ്യക്തിയില്‍ ഉണ്ടാകുന്ന ഒന്നാണ് പഠനകാലത്ത് അതിനൊരു ചിട്ട കൈവരുമെന്ന് മാത്രം.

ഇതുകൊണ്ടൊക്കെത്തന്നെ ഒരാളുടെ വ്യക്തിപരമായ സവിശേഷതകള്‍ക്കും ഈ വളര്‍ചയില്‍ പങ്കുണ്ടെങ്കിലും വളരുന്ന പഠിക്കുന്ന ചുറ്റുപാടാണ് കൂടുതല്‍ സ്വധീനിക്കുന്നത്.

എഞ്ചിനീയറിങ്ങ് പ്രവേശനത്തിനുള്ള എന്‍‌ട്രന്‍സ് പരീക്ഷ വലിയ സംഭവമാണെന്ന് ഞാന്‍ കരുതുന്നില്ലെങ്കിലും അതില്‍ നല്ല റാങ്ക് വാങ്ങിക്കുന്ന ഒരു കുട്ടിക്ക് കുറഞ്ഞ റാങ്ക് ലഭിക്കുന്ന കുട്ടിയേക്കാള്‍ എന്തോ ഒരു പ്രത്യേകതയുണ്ട്. ആ പ്രത്യേകത അയാളുടെ പ്രൊഫെഷണലിസത്തെ വളര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നുമുണ്ട്.

സാമാന്യം നല്ല റാങ്കുള്ള കുട്ടികള്‍ വരുന്ന സര്‍ക്കാര്‍ കോളേജുകളില്‍ കൂടുതലും ഈ ' പ്രത്യേകത' ഉള്ളവരാണെന്ന് പറയേണ്ടതില്ലല്ലോ. ഈ പ്രത്യേകതയുള്ള കുട്ടികളെല്ലാം ഒരു മിച്ചുണ്ടാകുന്ന ഒരു ആമ്പിയന്‍സാണ് / സാഹചര്യമാണ് നല്ല പ്രൊഫെഷണലുകളെ ഉണ്ടാക്കുന്നത്.

സര്‍ക്കാര്‍ കോളേജുകളില്‍ വിജയ ശതമാനം ഒരു പക്ഷെ കുറവായിരിക്കും എന്നാല്‍ അവരുമായി തുല്യമാര്‍ക്കുള്ള ഇതര സ്ഥാപനങ്ങളില്‍ നിന്നുമുള്ളവരെ അപേക്ഷിച്ച് പ്രൊഫെഷണലിസം പ്രൊഫെഷണലിസം കൂടുതലായിരിക്കും, അനുഭവം.

എന്ന് കരുതി പ്രൈവറ്റ് സ്ഥാപനങ്ങളില്‍ നിന്നും വരുന്നവരെല്ലാം മോശമെന്നോ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും വരുന്നവര്‍ നല്ലവരെന്നോ അഭിപ്രായമില്ല അതേ സമയം താരദമ്യത്തില്‍ എണ്‍പതും ഇരുപതും കൊടുക്കാനേ നിര്‍‌വാഹമുള്ളു ഒരു പക്ഷെ തൊണ്ണൂറും പത്തും.

നല്ല മാര്‍ക്കോടെ പരീക്ഷയില്‍ വിജയിച്ചാല്‍ നല്ല പ്രൊഫെഷണല്‍ ആയി എന്ന തെറ്റായ ധാരണകൊണ്ടാണ് ദുബായിലെ അച്ഛന്‍ ലക്ച്ചറെ വിളിച്ച് മകന്റെ സെഷണല്‍ മാര്‍ക്ക് മുഴുവന്‍ കൊടുക്കാന്‍ പറയുന്നത്.

പ്രൊഫെഷണല്‍ എന്തെന്ന് കൃത്യമായി മനസ്സിലാക്കുകയും അത് ലഭ്യമാക്കാന്‍ സഹായകരമായ 'ഒന്നിന്റെ' കുറവ് തങ്ങളുടെ പ്രൈവറ്റ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് കുറവാണെന്ന് തുറന്ന മനസ്സോടെ സമ്മതിക്കുകയും ചെയ്താല്‍ മുമ്പെ സൂചിപ്പിച്ച പത്തിനെ ഇരുപതും മുപ്പതും ഒക്കെയാക്കാന്‍ സാധിച്ചേക്കും ബാക്കിയുള്ളവരെ പത്താം ക്ലാസ്സിലെ സുരേഷ് കുറച്ച് ഇലക്ട്രിക്കല്‍ തിയറി പഠിച്ച അവസ്ഥയില്‍ പുറത്ത് വരട്ടെ! എന്തൊക്കെ കുറവുണ്ടാവട്ടെ സര്‍ക്കാര്‍ കോളേജുകള്‍ നല്‍കുന്ന ഒരു ആമ്പിയന്‍സ് ഉണ്ടല്ലോ അത് എത്ര ചിലവാക്കി വലിയ ലാബുണ്ടാക്കിയാലും ലഭിക്കില്ല.

7 comments:

തറവാടി said...

പത്താം ക്ലാസ്സിലെ സുരേഷ് കുറച്ച് ഇലക്ട്രിക്കല്‍ തിയറി പഠിച്ച അവസ്ഥയില്‍ പുറത്ത് വരട്ടെ!

തറവാടി said...

മണിയുടെ ഈ പോസ്റ്റാണ് പ്രചോദനം.

ഗന്ധർവൻ said...

താങ്കളോട് പൂർണ്ണമായും യോജിക്കുന്നു.ഒരു താല്പര്യവുമില്ലാത്ത എഞിനീയറിം‌ഗ് പഠനം പൂർ‌ത്തിയാക്കി അതുമായി യാതൊരു ബന്ധവുമില്ലാത്ത ജോലികൾ ചെയ്യേണ്ട ഗതികേടിലാണ് ഞൻ ഉൾപ്പെട്ട എൻ‌ജിനീയരിം‌ഗ് ബിരുദധാരികൾ.ഞങ്ങൾ ചെയ്ത വിദ്യാഭ്യാസം എന്തിനുവേണ്ടിയെന്ന് അറിയാവുന്ന വിരലിലെണ്ണാവുന്നവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ

ഗ്രീഷ്മയുടെ ലോകം said...

ഐ എച് ആര്‍ഡിയില്‍ കുറച്ച് നാ‍ള്‍ മുന്‍പ് നടന്ന ഓഫീസ് അസിസ്റ്റന്റ് (പ്യൂണ്‍) എഴുത്തു പരീക്ഷയ്ക്ക് പങ്കെടുത്തവരില്‍ കുറെ പേര്‍ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ ആയിരുന്നു!

തറവാടി said...

എല്ലാ തൊഴിലിനും അതിന്റെ മാന്യതയില്ലെ എന്തെ എഞ്ചിനീയര്‍മാര്‍ക്ക് കൊമ്പുണ്ടോ എന്ന തരത്തിലുള്ള കമന്റുകളാണ് സത്യത്തില്‍ ഞാന്‍ പ്രതീക്ഷിച്ചത്!

എഞ്ചിനീയറിങ്ങ് കഴിഞ്ഞതിന് ശേഷം , ഇന്നത്തെയല്ല തൊണ്ണൂറുകളിലെ കാര്യമാണ്, അച്ഛന്റെ തുണിക്കട നോക്കിനടത്തുന്നവരെ നേരിട്ടറിയാം. പഠിക്കുന്ന കാലത്തും അവര്‍ ഈ ഒരു ഉദ്ദേശത്തോടെയാണ് കോളേജില്‍ വന്നിരുന്നതും.

റിസര്‍‌വേഷന്‍ കോട്ടയില്‍ വരുന്ന പലരും പാസാകാറില്ല, ചിലര്‍ എല്‍.ഐസികളില്‍ ക്ലാര്‍ക്കായും ജോലി നോക്കുന്നു. താത്പര്യമുള്ളവരുടെ സീറ്റ് കളയുന്ന തെറ്റ് , സര്‍ക്കാരിന്റെ പണം വേസ്റ്റാക്കുന്ന മറ്റൊരു തെറ്റ് അതൊക്കെ പറയാന്‍ നിന്നാല്‍ ' താന്‍ കണ്ട അറബിനാട്ടില്‍ അവര്‍ക്ക് പണി ചെയ്ത് ഉണ്ടാക്കികൊടുക്കകയല്ലെ പിന്നെ എന്തിനീ വര്‍ത്തമാനം എന്ന് ' എഴുതി സമയം കളയേണ്ട എന്ന് കരുതിയവും ആരും എഴ്താത്തത് ;)

സ്വാശ്രയ കോളേജുകളും കാക്കത്തൊള്ളായിരം സ്വകാര്യകോളേജുകളേയും വല്ലാതെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ ഇതൊന്നുമറിയാതെയല്ല കണ്ണടച്ച് ഇരുട്ടാക്കുന്നു എത്രേയുള്ളൂ ഇതൊക്കെ പറഞ്ഞിട്ട് വലിയ കാര്യമൊന്നുമില്ല എന്ന് നന്നായറിയാം പക്ഷെ കയറുന്ന രക്ത സമ്മര്‍ദ്ദമെങ്കിലും കുറയുമല്ലോ എന്നുകരുതി കുറിക്കുന്നതാണ് :)

jayanEvoor said...

തികച്ചും പ്രസക്തമായ വീക്ഷണം...

സര്‍ക്കാര്‍ പ്രൊഫഷനല്‍ കോളേജിലെ ആമ്പിയന്‍സ്‌.... അത് അനുഭവിച്ചു തന്നെ അറിയണം...

നൈസര്‍ഗികമായ ചിന്താധാരകളും , ഇന്നോവെഷന്സും താനേ വിരിഞ്ഞ്ഞ്ഞു വരുന്നത് കാണുമ്പോള്‍ അതിശയം തോന്നും!

ഷൈജൻ കാക്കര said...

കേരളത്തിൽ പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്കും വാങ്ങി സർക്കാർ കോളേജിൽ സീറ്റ്‌ നേടുന്നവരിൽ ഭുരിഭാഗത്തിനും പരിശീലന കളരിയുടെ സഹായം ഉണ്ടല്ലോ. ഇവർക്കും ഉണ്ടാകുമോ താങ്കൾ പറഞ്ഞ പ്ര‍ാഫഷനലിസം?

സ്വകാര്യ സ്വാശ്രയ കോളേജുകൾ ഇനിയും ഉണ്ടാകട്ടെ, ബാലാരിഷ്ടതകൾ മാറി കഴിയുമ്പോൾ, ഉന്നത വിദ്യഭ്യാസ നിലവാരം ഇനിയും ഉയരും.

സർക്കാർ കോളേജിലെ നിലവാരം താരതമ്യം ചെയ്യാനെങ്ങിലും വേണ്ടേ, നമ്മുക്ക്‌ ഒരു അളവുകോല്‌!

കാക്കര