Tuesday, September 22, 2009

ചാറ്റും , ദാനവും പിന്നെ ബ്ലോഗും

ആളുകള്‍ ദാനം ചെയ്യുന്നതിന് പലകാരണങ്ങള്‍ ഉണ്ട്, മതപരമായതിനേയോ സാമൂഹികമായതിനേയോ ഇവിടെ വിവക്ഷിക്കുന്നില്ല , വ്യക്തിപരമായതിനെ മാത്രമാണ് അടിസ്ഥാനപ്പെടുത്തുന്നത്.


ദാനം ലഭിക്കുന്നയാളുടെ അവസ്ഥ/ ക്വാളിഫിക്കേഷനാണ് കൊടുക്കുന്ന ദാനത്തിന്റെ അളവ് നിശ്ചയിക്കുന്നത്. ദാനത്തിന് ഹേതു ഒന്നായാല്‍ പോലും ആളുകളുടെ അവസ്ഥ/ക്വാളിഫിക്കേഷനനുസരിച്ച് ദാനത്തില്‍ മാറ്റം വന്നേക്കാം, ക്വാളിഫിക്കേഷന്‍ എന്നത് വിദ്യാഭ്യാസം, കുലം, ജാതി , ബന്ധം തുടങ്ങി പലതുമാവാം.ഒരേ അളവില്‍ കഷ്ടതയനുഭവിക്കുന്ന ഉന്നതകുലത്തില്‍ പെട്ട ഒരാള്‍ക്കും താഴ്ന്ന കുലത്തില്‍ പെട്ട ആള്‍ക്കും ഒരേ വ്യക്തിയില്‍ നിന്നും ലഭിക്കുന്ന ദാനത്തിലും വ്യത്യാസം കാണുമെന്ന് ചുരുക്കം.

ഇന്ന് ബൂലോകത്ത് സംഭവിച്ച ദാനത്തിലെകാര്യത്തിലും വ്യത്യാസമൊന്നുമില്ല, IAS കാരനായ കാന്‍സര്‍ രോഗിക്കാണ് പറയപ്പെടുന്ന ബ്ലോഗര്‍ ദാനം കൊടുത്തത് ; കാന്‍സര്‍ രോഗിയായ ഒരു സാധാരണ വ്യക്തിക്കല്ല.

തന്റെ ദാനം സ്വീകരിച്ചയാളുടെ അവസ്ഥയല്ല മറിച്ച് ക്വാളിഫിക്കേഷനാണ് ദാനം കൊടുത്തയാളേയും അവരോടൊപ്പമുള്ളവരേയും ദുഖിപ്പിക്കുന്നത്.

ഒരു സാധാരണ കാന്‍സര്‍ രോഗി എന്ന ഒറ്റ അടിസ്ഥാനത്തിലാണ് ദാനം ചെയ്തതെങ്കില്‍ അതിനനുപാതമായ ദാനമേ ഉണ്ടാകുമായിരുന്നുള്ളൂ അതുകൊണ്ട് തന്നെ ദാനം ചെയ്ത ആള്‍ അതിനെപ്പറ്റി പിന്നീട് ആലോചിക്കുകയുമില്ലായിരുന്നു ഇതുപോലെ പോസ്റ്റുകളും ഉണ്ടാകില്ലായിരുന്നു.

വാല്‍ കഷ്ണം: തറവാടിയുടെ ദാനങ്ങളിലെ അടിസ്ഥാനങ്ങളാണെന്ന് വിലയിരുത്തി മെക്കിട്ട് കയറാന്‍ വരുന്നതിന് മുമ്പ് സ്വയം ഉള്ളിലേക്ക് നോക്കിയിട്ടായാല്‍ നന്നെന്ന ആഗ്രമുണ്ട്.

22 comments:

തറവാടി said...

ചാറ്റും , ദാനവും പിന്നെ ബ്ലോഗും

Joseph Thomas said...

ഒരാൾക്ക് ദാനമായോ കടമായോ പണം കൊടുക്കുന്നു..പിന്നെ വാങ്ങിയ ആൾ തട്ടിപ്പുകാരനാണെന്ന് സംശയം തോന്നുന്നു. നമ്മളാണെങ്കിൽ എന്താ ചെയ്യുക? പോലീസിൽ പരാതിപ്പെടും. ബാങ്ക് വഴി കൊടുത്തിട്ടുള്ളതായതുകൊണ്ട് ആളെ പിടിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. തന്നെയുമല്ല ഈ വ്യക്തി മീഡിയകളിലെല്ലാം വന്ന് പ്രശസ്തനായതുമാണ്.
പിന്നെന്തിനാണ് ഇങ്ങനെയൊരു നാടകം നടത്തിയത്? അവിടെയാണ് ചില ചെന്നായ്ക്കളുടെ കൌശലം പ്രവർത്തിച്ചത്. ഇതുമൂലം ചില ‘നാറിയ’ ബൂലോക പത്രങ്ങൾ പ്രശസ്തമായി. പക്ഷെ അതിനു ചില സാധുക്കൾ കൊടുക്കേണ്ടി വന്ന വിലയെന്തെന്ന് ഇവർക്കൊന്നും മനസ്സിലാവില്ല. എങ്കിലും ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന സർവ്വശക്തന്റെ മുൻപിൽ ഇവർ കണക്ക് കൊടുത്തേ തീരൂ. അവിടെ ചാറ്റ് ഹിസ്റ്ററിയൊന്നും വിലപ്പോവില്ല!!

Unknown said...

ദാനം അര്‍ഹിക്കുന്നവര്‍ക്കേ കൊടുക്കാവൂ എന്ന് തോന്നുന്നു. ഭിക്ഷാടനം ഇന്ന് ഒരു വന്‍ബിസിനസ്സ് തന്നെയായിട്ടുണ്ട്.

അനില്‍@ബ്ലോഗ് // anil said...

ഈ വിഷയത്തില്‍ വരുന്ന് വളരെക്കുറച്ച് പോസ്റ്റുകളില്‍ മാത്രമേ ഞാന്‍ പ്രതികരിക്കുന്നുള്ളൂ.

ഐ.എ.എസ് കാരനായതിനാലുള്ള ദാനമല്ല ആരും നല്‍കിയത്, തറവാടീ.

ഐ.എ.എസ് കിട്ടിയയാളാണ്, അസുഖം പുറത്താവാതിരിക്കാന്‍ ലീവെടുത്തതാണ്, രോഗം മാറിയാലെ ഐ.എ.എസിന് തിരികെ കയറാനാവൂ എന്നാണ് വാദം.

അപ്രകാരമാണ് രോഗവും ഐ.എ.എസും ചികിത്സയും ബന്ധപ്പെട്ടുകിടക്കുന്നത്.

ഉണ്ടെന്ന് പറയപ്പെടുന്ന ഐ.എ.എസ് ഇല്ലെന്നു വന്നാല്‍ തന്നെ, അത് നഷ്ടപ്പെടാതിരിക്കാനാണ് ചിലിത്സ എന്ന വാദം വഞ്ചനയായി പരിണമിച്ചില്ലെ?
അതിലേക്കിനി കൂടുതലില്ല.

പിന്നെ ചാറ്റ്.
തെളിവുകളില്ലാതെ ഇത് പറഞ്ഞിരുന്നെങ്കില്‍ എവിടെ തെളിവ് എന്ന് ഈ പറയുന്ന ആളുകള്‍ തന്നെ ചോദിച്ചേനെ. ആരും ചോദിക്കാതെ തന്നെ അദ്യം തെളിവ് ഇട്ടു എന്നത് തെറ്റായെങ്കില്‍ അങ്ങിനെ തന്നെ വിലയിരുത്തപ്പെടട്ടെ.

ഓര്‍ക്കൂട്ടില്‍ 708 സുഹൃത്തുക്കള്‍ ബ്ലോഗ് തുടങ്ങി രണ്ട് മാസത്തിനുള്ളില്‍ 100ല്‍ അധികം ഫോളോവേഴ്സ്, ഇതെല്ലാം കഷ്ടപ്പെട്ടു പഠിച്ച് നേടിയെന്ന് പറയപ്പെടുന്ന ഐ.എ.എസ് എന്ന മൂന്നക്ഷരത്തിന്റെ ബലത്തില്‍കൂടി ആണെന്ന് ആര്‍ക്കാണ് മനസ്സിലാവാത്തത്.

ഈ വിഷയത്തിന്റെ അവസാന ഘട്ടത്തിലാണ് ഞാന്‍ ഇതിലേക്ക് കടന്നുവരുന്നത്.അതും ഇതില്‍ ഉള്‍പ്പെട്ട ബ്ലോഗര്‍ അത്രക്ക് നല്ല ഒരാളാണെന്ന് എനിക്ക് നേരിട്ട് അറിയാമെന്നതിനാലും “ഐ.എ.എസ്സ്“ സംബന്ധിയായി ചില തമാശകള്‍ പൊന്നാനി എം.എ.എസില്‍ നടന്നത് നേരിട്ട് അറിയാമെന്നതിനാലും.പോരാഞ്ഞ് നിരവധി സുഹൃത്തുക്കള്‍ കടവല്ലൂര്‍ എന്ന ഗ്രാമത്തില്‍ എനിക്ക് ഉണ്ട്.
വാദപ്രതിവാദമല്ല, മറിച്ച് പോസ്റ്റ് ഇട്ടത് തറവാടി ആയതിനാല്‍ ഇത്രയും പറഞ്ഞു.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

തറവാടീ,
ഈ ഒരു കാര്യത്തെ നിസാരവൽ‌ക്കരിച്ച് കാണുന്നത് ശരിയല്ല.ഈ വിഷയത്തിൽ ദാ‍നം കൊടുത്തത് ആളിന്റെ പദവി നോക്കിയാണെന്ന് തോന്നുന്നില്ല.

“മുസ്തഫക്ക് ഒരു പുസ്തകം” എന്ന പേരിൽ മൈന ഇട്ട പൊസ്റ്റും പിന്നെ അതിനെ തുടർന്ന് ബൂലോകം ചെയ്ത സഹായങ്ങളും തറവാടി ഓർക്കുന്നുണ്ടാവും.മുസ്തഫക്കായി ഇപ്പോൾ ഒരു വീട് അവിടെ ഉയരുന്നു.വെറും നാലാം ക്ലാസുകാരനായ മുസ്തഫയെ എല്ലാവരും സഹായിച്ചത് പദവി നോക്കിയല്ല.അർഹത നോക്കിയാണ്.

ഈ കേസിലും അതാണു സംഭവിച്ചത്.ഈ പറയുന്ന വ്യക്തിയുടെ പോസ്റ്റുകൾക്കും ഓർക്കുട്ടിലെ സുഹൃത്ത് ബന്ധങ്ങൾക്കും ഇത്രയധികം “പോപ്പുലാരിറ്റി’ നേടിക്കൊടുത്തത് താഴേക്കിടയിൽ നിന്നു സ്വയം പഠിച്ച് ഐ.എ.എസ് നേടി എന്ന “സത്യ വിരുദ്ധമായ” ഒരു പ്രചാരണത്തിന്റെ പേരിലാണെന്നത് ശരി.ഐ.എ.എസ് എന്ന ബ്രിട്ടീഷകാരന്റെ പദവിയോട് ഇന്നും നമ്മൾ ഇൻ‌ഡ്യക്കാർ പുലർത്തിപ്പോരുന്ന ഒരു തരം അടിമത്ത ജന്യമായ ‘ബഹുമാനം” നമ്മിലെല്ലാം അന്തർലീനമായി കിടക്കുന്നു.ആ “തുറുപ്പ് ചീട്ട്” എടുത്ത് വീശിയാണു ഈ വ്യക്തി കളിച്ചത്.

അതിന്റെ രണ്ടാം ഘട്ടത്തിൽ ‘രോഗാവസ്ഥ” മൂലം ഐ.എ.എസ് നഷ്ടപ്പെടുന്നു എന്ന് തന്റെ വലയിലായിക്കഴിഞ്ഞ ‘സുഹൃത്തു”ക്കളെ ബോധ്യപ്പെടുത്തുക തന്ത്രജ്ഞനായ അയാൾക്ക് വളരെ എളുപ്പമായിത്തീരുകയും ചെയ്തു.അതിലാണു എല്ലാവരും വീണു പോയത്.

അങ്ങനെ വ്യക്തമായ പ്ലാനിംഗിന്റെ അടിസ്ഥാനത്തിൽ കളിച്ച ഒരു കളിയിലാണു പലരേയും അയാൾ വെട്ടിലാക്കിയത്.സുഹൃത് ബന്ധത്തിനു “പദവി”യും, ദാനത്തിനു “രോഗവും” അതേ തുടർന്ന് നഷ്ടപ്പെടുന്ന പദവിയും ചൂണ്ടിക്കാണിച്ചു.

ഇവിടെ സംഭവിച്ച ഒരു കുഴപ്പം പല “കെട്ടിച്ചമച്ച തെളിവുകളും” ഇയാൾക്ക് അനുകൂലമായിരുന്നതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല എന്നതാണ്.

അല്ലാതെ പദവിയാണ് സഹായത്തിന്റെ അടിസ്ഥാനമെന്ന് തറവാടി പറഞ്ഞാൽ അതു അംഗീകരിക്കാൻ വിഷമമുണ്ട്.എത്രയോ ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്!

ആശംസകൾ !

Siju | സിജു said...

ഒരു ഓഫ്ടോപിക്
സുനില്‍,

ഐ.എ.എസ് എന്ന ബ്രിട്ടീഷകാരന്റെ പദവിയോട് ഇന്നും നമ്മൾ ഇൻ‌ഡ്യക്കാർ പുലർത്തിപ്പോരുന്ന ഒരു തരം അടിമത്ത ജന്യമായ ‘ബഹുമാനം” നമ്മിലെല്ലാം അന്തർലീനമായി കിടക്കുന്നു

ഐഎഎസിനു മൂന്നു ലക്ഷത്തോളം പേര്‍ അപേക്ഷിച്ചിട്ട് നൂറില്‍ താഴെ മാത്രം ആളുകളെയാണ്‌ തെരഞ്ഞെടുക്കുന്നത്. കഴിവു തന്നെയാണ്‌ തെരഞ്ഞെടുപ്പിന്റെ മാനദണ്ഡവും. അതു കൊണ്ട് തന്നെയാണ്‌ ജനങ്ങള്‍ക്ക് ആ പദവിയോട് ബഹുമാനം, അല്ലാതെ ബ്രിട്ടീഷുകാരോടുള്ള അടിമത്ത മനോഭാവമല്ല.

തറവാടി said...

>>ദാനം അര്‍ഹിക്കുന്നവര്‍ക്കേ കൊടുക്കാവൂ എന്ന് തോന്നുന്നു<<

ശെരിതന്നെ, എന്നാല്‍ അര്‍ഹത എന്നതിനൊപ്പം അയാളുടെ ക്വാളിഫിക്കേഷനാണ് വ്യക്തിപരമായ ദാനത്തിന്റെ മൂല്യം നിശ്ചയിക്കുന്നത്.

അനില്‍@ബ്ലോഗ്,

താങ്കളുടെ കമന്റില്‍ തന്നെ പല ചോദ്യങ്ങളും അവക്കെല്ലാമുള്ള ഉത്തരങ്ങളും ഉണ്ട്.
കെ.പി.എസ്സിന് കൊടുത്ത മറുപടി കാണുക അതാണ് പോസ്റ്റിലെ വിഷയം.

സുനില്‍,

ഒരു വിഷയത്തേയും നിസ്സാരവല്‍ക്കരിക്കാറില്ല , പര്‍‌വതീകരിക്കാറും.

>>“മുസ്തഫക്ക് ഒരു പുസ്തകം” എന്ന പേരിൽ മൈന ഇട്ട പൊസ്റ്റും<<

പ്രസ്തുത ദാനം ഒരു വ്യക്തിപരദാനമല്ലെന്ന് താങ്കള്‍ മനസ്സിലാക്കുക, അതൊരു സാമൂഹിക ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ്, രണ്ടും രണ്ടാണ്. താങ്കള്‍ പോസ്റ്റ് ശെരിക്കും വായിച്ചില്ലെന്ന് തോന്നുന്നു.

ആശംസകള്‍ :)

Siju | സിജു said...

എന്റെ കമന്റ് പോസ്റ്റിലെ ഉള്ളടക്കത്തോട് യോജിച്ചതോ വിയോജിച്ചതോ അല്ല. സുനിലിന്റെ കമന്റിലെ ഒരു വാചകത്തിനോടുള്ള എന്റെ അഭിപ്രായം മാത്രം

തറവാടി said...

സിജു,

കമന്റെന്തെഴുതിയാലും നോ പ്രോബ്ലം :)
വിയോജിച്ചാല്‍ ദുഖമോ യോജിച്ചാല്‍ സന്തോഷമോ / തിരി‍ച്ചോ ഇല്ല.
ഒരു പരമാര്‍ത്ഥം പറഞ്ഞെന്നെയുള്ളൂ.
കമന്റെഴുതുന്നവര്‍ മാത്രമാണ് (വി)യോജിപ്പുള്ളവര്‍ എന്ന മൂഢവിശ്വാസം ഇല്ലേയില്ല :)

അഞ്ചല്‍ക്കാരന്‍ said...

സാമ്പത്തികമായി പിന്നൊക്കം നില്‍ക്കുന്ന എന്നാല്‍ പഠനത്തില്‍ മുന്നൊക്കമായ സാധുകുട്ടികളെ സ്പോണ്‍സര്‍ ചെയ്യുന്നവരെ നേരിട്ടറിയാം.

ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ അനാഥയായ പെണ്‍കുട്ടിയ്ക്ക് അനുയോജ്യനായ വരനെ കണ്ടെത്തി തന്റെ സ്വത്തില്‍ നിന്നും പത്തു സെന്റ് സ്ഥലവും ചെറിയൊരു വീടും വിവാഹ ചിലവും നല്‍കി വിവാഹം കഴിപ്പിച്ചയച്ച മനുഷ്യനേയും അറിയാം.


താങ്കളുടെ പോസ്റ്റിനോടും സ്റ്റേറ്റ്മെന്റിനോടും അങ്ങേയറ്റം വിയോജിയ്ക്കുന്നു എന്നറിയിക്കട്ടെ.

തറവാടി said...

അഞ്ചല്‍കാരാ,

ഞാന്‍ താങ്കളുടെ കമന്റ് കണ്ട് കുറെ ചിരിച്ചു, കളിയാക്കിയതല്ല :)

>>സാമ്പത്തികമായി പിന്നൊക്കം നില്‍ക്കുന്ന എന്നാല്‍ പഠനത്തില്‍ മുന്നൊക്കമായ സാധുകുട്ടികളെ സ്പോണ്‍സര്‍ ചെയ്യുന്നവരെ "നേരിട്ടറിയാം" <<

>>ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ അനാഥയായ പെണ്‍കുട്ടിയ്ക്ക് അനുയോജ്യനായ വരനെ കണ്ടെത്തി തന്റെ സ്വത്തില്‍ നിന്നും പത്തു സെന്റ് സ്ഥലവും ചെറിയൊരു വീടും വിവാഹ ചിലവും നല്‍കി വിവാഹം കഴിപ്പിച്ചയച്ച മനുഷ്യനേയും "അറിയാം"<<

അങ്ങേയറ്റം വിയോജിച്ചുകൊള്ളൂക , പക്ഷെ
പോസ്റ്റ് ഒന്ന് മനസ്സിരുത്തി ഒന്നു വായിച്ചാല്‍ നന്നായിരിക്കും എന്ന ഒരാഗ്രഹം :)

അതോ എന്റെ ഭാഷയുടെ കുഴപ്പമാണോ? :(

തറവാടി said...

ക്വാളിഫിക്കേഷന്‍ എന്ന വാക്കിന് വിദ്യാഭ്യാസം എന്നത് മാത്രമല്ലെന്ന് പോസ്റ്റില്‍ വ്യക്തമായും എഴുതിയിട്ടുണ്ട്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

തറവാടീ,

ചില പോസ്റ്റുകൾ വായിച്ചിട്ട് സമയക്കുറവുകൊണ്ട് മറുപടി എഴുതാതെ പോകാറുണ്ട്.

എന്നാൽ പോസ്റ്റ് മുഴുവൻ വായിക്കാതെ ഇന്നുവരെ ആർക്കും കമന്റ് എഴുതിയിട്ടില്ല.ഇവിടെയും അങ്ങനെ തന്നെ.പോസ്റ്റ് വായിച്ച് മനസ്സിലായതിൽ നിന്നും ഞാൻ പ്രതികരിച്ചു.ബാക്കി തറവാടിയുടെ കൈയിൽ..!( ഹി ഹി)

ഓ.ടോ: സിജൂ....ഇൻ‌ഡ്യൻ സിവിൽ സർവീസിന്റെ ചരിത്രമൊക്കെ ഒന്നു മനസ്സിരുത്തി പഠിക്കുന്നത് നല്ലതായിരിക്കും.സിവിൽ സർവീസിനെക്കാൾ കഠിനമായ പരീക്ഷകളും , അതിനെക്കാൾ ആകർഷകമായ ശമ്പളമുള്ള ജോലികളും വേറേ ഉണ്ടെന്ന് അറിയാമല്ലോ...

ചില കാര്യങ്ങൾ വിശദീകരിച്ച് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട്.

സാജന്‍| SAJAN said...

തറവാടി,
ബ്ലോഗില്‍ വല്ലപ്പോഴും മാത്രം എത്തിനോക്കി ചില പരിചയക്കാരുടെ പോസ്റ്റുകള്‍ മാത്രം ഓടിച്ചു നോക്കി പോകുന്നത് മൂലം സിയാബിനോട് ബന്ധപ്പെട്ട വിവാദം അതുണ്ടായ സമയത്ത് വായിക്കാന്‍ കഴിഞ്ഞില്ല, അത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു, ഒരാഴ്ച കൊണ്ട് വികാരപരമായി പ്രതികരിച്ച ചിലരെങ്കിലും വിവേകപൂര്‍വ്വമായി ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ടാവുമല്ലൊ!

ഇതിനു കമന്റെഴുതുന്നതൊരു ഹിമാലയന്‍ ടാസ്കാണെന്ന് അറിയാതെയല്ല, എന്നാലും ഇതിനു മറുപടി എഴുതാതെ പോയാല്‍ എന്റെ മനസാക്ഷിയോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമാവും എന്നതുകൊണ്ട് മാത്രം ഇതിനൊരു കമന്റെഴുതുന്നു.

ഇതില്‍ പണം നല്കിയ ആളെയോ വാങ്ങിയ ആളേയോ എനിക്ക് നേരിട്ടോ അല്ലാതെയോ അറിയില്ല. എങ്കിലും അത് നല്‍കിയ ആളുടെ മാനസിക വിഷമം നന്നായി ഉള്‍ക്കൊള്ളാന്‍ എനിക്കാവും, ഈ തിരിച്ചടികളില്‍ പെട്ട് ആ നല്ല മനസ്സ് കൈമോശം വന്നു പോകാതിരിക്കട്ടെ:)

മറിച്ച് സിയാബിന്റെ ചിന്താഗതി എനിക്ക് ഊഹിക്കാന്‍ പോലും ആകുന്നില്ല,
ഐ എ എസ് ഏതെങ്കിലും കാരണത്താല്‍ നഷ്ടപ്പെട്ടു പോയതോ അല്ലെങ്കില്‍ അത് ഇനിയും ലഭിക്കാവുന്ന അവസ്ഥയില്‍ ആണെങ്കില്‍ തന്നെയും അയാള്‍ അതിന്റെ പേരില്‍ മുതലെടുപ്പ് നടത്തിയത് സത്യമാണെങ്കില്‍ അംഗീകരിക്കാന്‍ ആവുന്നതേയല്ല എന്നിരിക്കുമ്പോള്‍ തന്നെ, ഇനിയൊരു പക്ഷേ അയാള്‍ ഒരു കാന്‍സെര്‍ രോഗിയാണെങ്കില്‍ എന്ത് ഭയാനകമാകും അയാളുടെ അവസ്ഥ എന്നോര്‍ത്തിട്ട് ചങ്കിടിപ്പ് കൂടുന്നു.

ഇത് രണ്ടിലും ഉള്‍പ്പെടാത്ത സുഹൃത്തുക്കളുടെ മനോവ്യാപാരത്തിനാണെന്റെ ഫുള്‍ മാര്‍ക്ക്!!!
തട്ടിപ്പിനെതിരെ രംഗത്ത് വരുന്നതും പ്രതികരിക്കുന്നതും അഭിനന്ദനമര്‍ഹിക്കുന്ന വസ്തുതയാണെന്ന് അടിവരയിടുമ്പോള്‍ തന്നെ അതിനുപയോഗിക്കുന്ന ടൂള്‍സ് എന്തായിരിക്കണമെന്ന് കൂടെ നമ്മള്‍ മറന്ന് പോകരുതെന്ന് തോന്നുന്നു, ഉലക്ക കൊണ്ട് നഴ്സറി കുട്ടികളെ ആരും ശിക്ഷിക്കാറില്ലല്ലൊ!

"തെറ്റ് " കണ്ടാല്‍ അത് നമ്മളേ ബാധിക്കുന്നതല്ലെങ്കില്‍ പോലും അതിനെതിരെ പ്രതികരിക്കുന്ന മലയാളികളുടെ ഈ വികാരത്തള്ളിച്ച അനുഭവമുള്ളത് കൊണ്ടാവാം കേരളത്തില്‍ അപകടത്തില്‍ പെടുന്ന ഡ്രൈവേഴ്സ് പരിക്കേറ്റു രക്തത്തില്‍ മുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ ഓടി രക്ഷപ്പെടുന്നതെന്ന് തോന്നുന്നു

നമ്മള്‍ മലയാളികള്‍ പ്രബുദ്ധരാണ്, തൊട്ടയല്‍‌വക്കത്ത് ആരു വരണം വരണ്ട എന്ന് കൂടെ നമ്മള്‍ അങ്ങ് തീരുമാനിച്ചുകളയുന്നരീതിയിലുള്ള പ്രബുദ്ധത.

മറ്റുള്ളവന്റെ സ്വകാര്യത, വ്യക്തിത്വം എന്നിവയെ ബഹുമാനിക്കണമെന്ന് കൂടെ നമ്മള്‍ പലപ്പോഴും മറന്ന് പോകുന്ന രീതിയിലുള്ള ഇത്തരത്തിലുള്ള വികാരത്തള്ളിച്ചയും കൂടെ ആവുമ്പോള്‍ സമാനദുരന്തങ്ങളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും.

നമ്മുടെ ബൂലോഗം എന്ന (ഗ്രൂപ്പ്) ബ്ലോഗിന്റെ പിന്നില്‍ ആരാണെന്ന് എനിക്ക് മുന്‍‌പരിചയം ഇല്ല, അതുകൊണ്ട് തന്നെ ആ ബ്ലോഗറോട് എനിക്ക് മുന്‍‌വിരോധവുമില്ലെന്ന് കൂട്ടത്തില്‍ എഴുതിക്കോട്ടെ.

തറവാടി, ഞാന്‍ ഒത്തിരി എഴുതുന്നില്ല.
വായിച്ചിടത്തോളം മാനസിക വിഷമവും ലജ്ജയും ഉണ്ടായി ഒരാളിനെ ഇത്രമാത്രം തേജോവധം ചെയ്യുന്നതില്‍ നമ്മള്‍ വിജയിച്ചുവല്ലോ എന്നോര്‍ത്തിട്ട്.

അയാളെ ക്രൂശിക്കാനുള്ള വെമ്പലില്‍ എന്റെ കണ്ണിലെ കോല്‍ കണ്ടില്ലല്ലോ എന്നോര്‍ത്തിട്ട്,

മനുഷ്യസ്നേഹത്തെപ്പറ്റി വാതോരാതെ സുവിശേഷിക്കുന്ന ചിലരെങ്കിലും ഇതിന്റെ മുമ്പില്‍ ഉണ്ടല്ലൊ എന്നോര്‍ത്തിട്ട്,

എന്റെ ചില അടുത്ത സുഹൃത്തുക്കള്‍ പോലും ഈ മാസ് ഹിസ്റ്റീരയയില്‍ പെട്ടുപോയല്ലൊ എന്നോര്‍ത്തിട്ട്,

ഒരാളിന്റെ ഉപജീവനമാര്‍ഗം പോലും മുടക്കുന്ന രീതിയില്‍ ഈ വിവാദങ്ങള്‍ എത്തിയല്ലൊ എന്നോര്‍ത്തിട്ട്,

ഇതില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ വിധി നടപ്പിലാക്കി അന്ത്യശാസനം നല്‍കുന്നതിനു മുമ്പ് സംശയത്തിന്റെ ആനുകൂല്യമെങ്കിലും അയാള്‍ക്ക് കൊടുത്തില്ലല്ലോ എന്നോര്‍ത്തിട്ട്,

ഈ പ്രശ്നം പരിഹരിക്കാന്‍ ഇതിലും നന്നായ എത്രയോ മാര്‍ഗങ്ങള്‍ ഉണ്ടായിട്ടും നമ്മള്‍ അത് ഉപയോഗിച്ചില്ലല്ലൊ എന്നോര്‍ത്തിട്ട്,

അവസാനമായി, നമുക്കാരാണു വിധിക്കാനും അത് നടപ്പിലാക്കാനും അധികാരം തന്നതെന്നോര്‍ത്തിട്ട്!

തറവാടി said...

സാജന്‍,

ഈ വിഷയത്തില്‍ താങ്കള്‍ പറഞ്ഞതുപോലെ ഇതായിരുന്നു എന്റെ
അഭിപ്രായം മുമ്പെ തന്നെ പറഞ്ഞിട്ടുണ്ട്.

ഈ പോസ്റ്റുമായി പ്രസ്ഥുത വിഷയത്തിന് വലിയ ബന്ധമൊന്നുമില്ല , ബന്ധമില്ലെന്ന് പറഞ്ഞില്ല :) , അവസാനത്തെ വരി താങ്കള്‍ക്കുള്ളതല്ല :)

സജി said...
This comment has been removed by the author.
സജി said...

തറവാടിയുടെ പോസ്റ്റിനേക്കാ‍ള്‍, സാജന്റെ കമെന്റ് ചിന്തിപ്പിച്ചു, അതുകൊണ്ട്, ഒരു കമെന്റ് ഇടണം എന്നു തോന്നി.

ഈ പ്രതികരണങ്ങള്‍ക്കു കാരണമായ ആദ്യപൊസ്റ്റിലെ, ആദ്യ കമെന്റ് എന്റേതായിരുന്നു. വായിച്ചപ്പോല്‍ ആകെ ഒരു CBI- ഡയറിക്കുറിപ്പ് ലുക്. അതുകൊണ്ട് രണ്ടു ഡമ്മി കൊണ്ടുവരാന്‍ ആവശ്യപ്പെട്ട് ഒരു തമാശ്ശ കമെറ്റ് ഇട്ടിരുന്നു. സത്യം പറഞ്ഞാല്‍ , അടുത്ത കമെന്റ് സിയാബ് ഇടൂമെന്നും, വിഷയങ്ങള്‍ തീരുമെന്നുമാണ് അപ്പോള്‍ ഞാന്‍ കരുതിയിരുന്നത്.

സമയം കഴിയുന്തോറും, മുന്‍പോട്ടു വരേണ്ട സിയാബു മാത്രം പിന്നോട്ടു പോയി, മറ്റു പലരും മുന്‍പോട്ടു വന്നു. മേരി ലില്ലിയുടെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രസ്താവനകള്‍, അല്പം പോലും ഗുണം ചെയ്തില്ലെന്നു മാത്രമല്ല, ദോഷം ചെയ്യുകയും ചെയ്തു.

സിയാബിന്റെ ഒരു നല്ല്ല സുഹൃത്തിന്റെ പോലും ഇടപെടല്‍ വേണ്ട രീതിയില്‍ ഉണ്ടായില്ല എന്നതാണു സത്യം. സിയാബ് എന്റെ സുഹ്രുത്ത് ആയിരുന്നങ്കില്‍, ഞാന്‍ അദ്ദേഹത്തെ വിശ്വസിച്ചിരുന്നെങ്കില്‍, ഒരിക്കലും, അദ്ദേഹത്തിന്റെ (so-called)ഫ്രണ്ട്സ് ചെയ്തതു പോലെ ആയിരുന്നില്ല ചെയ്യുമായിരുന്നത്.

രണ്ടാമത്തെ ഒരു പോസ്റ്റ് ഒരിക്കലും വരുമായിരുന്നില്ല, വരുത്താന്‍ പാടില്ലായിരുന്നു. അത്രത്തോളം പ്രതികാര ചിന്തയോ‍, ദുഷ്ടലാക്കൊ, “ബൂലോകം ഓണലി“നിനുണ്ടെന്നു, പോസ്റ്റൂകള്‍ വായിച്ചു നോക്കിയ ആരും പറയില്ല.

തറവാടി പറയുന്നു, ദാനം കൊടുത്തവര്‍, ക്വാളിഫിക്കേഷന്‍ നോക്കിയാണെന്ന്.എന്താണുറ്പ്പു? ഒരു വേള അല്ലെങ്കിലോ? ഈ പോസ്റ്റിന്റെ ബേയ്സ് തന്നെ തകര്‍ന്നില്ലേ?
ബൂലോകന്‍ ഓണ്‍ലൈന്‍ കുറെ തെളിവുകള്‍ എങ്കിലും നിരത്തിയല്ലേ സംസാരിച്ചതു? തറവാടി വെറും ഊഹം വച്ചല്ലേ, സഹായിച്ച ആളിനെതിരെ ഈ ആരോപണം നടത്തുന്നത്?


കെമെന്റ് ഇട്ട എല്ലാവരും സത്യമറിയാതെ പകച്ചു നില്‍ക്കുകയാണ്, തെറ്റു പറ്റിയോ, എന്നു വീണ്ടും കൂട്ടിയും കിഴിച്ചും നോക്കികൊണ്ടിരിക്കുന്നു,എന്നേപ്പോലെപലരും!
എപ്പോഴത്തെ എന്റെ ചിന്ത പറയാം (അതു പറയാന്‍ താനാരാ എന്നൊന്നും ചോദിക്കരുത്)

നേരത്തെ ഒരു മുസ്തഫ, സഹായ ഫണ്ട് പറഞ്ഞില്ലേ, അതിനായി തുറന്ന അക്കൌണ്ടില്‍, ആദ്യം നിക്ഷേപം നടത്തിയതു ഞാനാണ്. എനിക്കു മൈനയെ അറിയില്ല. മുസ്തഫയും അറിയില്ല, ഇനിയും ഒരു റിക്വസ്റ്റ് വന്നാല്‍ ഉണ്ടെങ്കില്‍ കൊടുക്കും, അന്വേഷിക്കുകയും ഇല്ല്ല. എനിക്കു അതിനു സംവിധാനവും ഇല്ല. ഇതൊരു വലിയ കാര്യമെന്നല്ല പറഞ്ഞു വന്നത്. വിഡ്ഡിത്തമാണ്.
പക്ഷേ, വിഡ്ഡികളെ വീണ്ടും വിഡ്ഡികളാക്കുമ്പോള്‍, എന്തു ചെയ്യും? ‘ശാസ്ത്രീയ അപഗ്രഥി‘ക്കൂകയ്യും, ‘പേന ഉന്തുക‘യും മാത്രം ചെയ്യുന്നവര്‍ക്ക് ഇതൊരു എല്ലിന്‍ കഷണമാണ്. കടിച്ചു വലിക്കാം.

പക്ഷേ, സഹജീവികളുടെദുഖത്തില്‍ ഇടം വലം നോക്കാതെ, സഹായിക്കുന്നവരുണ്ടെന്ന് മറന്നു പോകരുത്.

കുറച്ചു വര്‍ഷങ്ങളായി, ഒരു പറ്റം കുട്ടികളുടെ നിത്യച്ചിലവു നിര്‍വഹിക്കുവാന്‍, പങ്കാളിയാകുകയൂം, കൈ നീട്ടുകയും ചെയ്യൂന്നതിന്റെ അനുഭവത്തില്‍ പറയാം, ബഹുഭൂരിപക്ഷം പ്രബുദ്ധരേയും, ബുദ്ധിജീവികളെയും കൊണ്ടു ഒരു പ്രയോജനവും ഇല്ല!

കഷ്ടപ്പെടുന്ന കണ്‍സ്റ്റ്രക്സ്ഷന്‍ ലേബേഴ്സ് ആര്‍ ഫാര്‍ ബെറ്റര്‍!

കൊടുക്കുന്നവര്‍ കബളിക്കപ്പെടുന്നു എന്നു തോന്നല്‍ വരുമ്പോള്‍, വിഷമം തോന്നും, സ്വന്തം കഴിവികേടില്‍ തന്നെ!

അതായിരിക്കണം പലരേയും പ്രതികരിക്കാന്‍ പ്രേരിപ്പിത്, എന്നെയാണ് .


ഇപ്പോള്‍ ഏറ്റവും വലിയൊരു പ്രതി സന്ധിയില്‍ ആണ്- സിയാബ് ഒരു സത്യ സന്ധനാകണേ, എന്നു ആഗ്രഹിക്കാന്‍ വയ്യ! കാരണം അപ്പോള്‍ അയാള്‍ ക്യാന്‍സര്‍ രോഗി ആയേ പറ്റൂ!

സിയാബ് ഒരു ക്യാന്‍സര്‍ രോഗി ആകരുതേ എന്നു പ്രാര്‍ത്ഥിച്ചാല്‍, അയാള്‍ ഒരു വഞ്ചകനാകും!

എന്തു ചെയ്യും?

അനില്‍@ബ്ലോഗ് // anil said...

അച്ചായന്റെ കമന്റുകള്‍ എപ്പോഴും എന്നെ പിടിച്ച് വലിക്കും, അതിലെ ആത്മാര്‍ത്ഥതകൊണ്ട്.

ഞാന്‍ ആദ്യ ദിവസം തന്നെ ഒരു ഫോണ്‍ വിളി ശ്രമം നടത്തിയിരുന്നു അച്ചായാ,ഒരു തേഡ് പേഴ്സണണ്‍ എന്ന നിലയില്‍, സിയാബിന്റ്റെ സോ കോള്‍ഡ് സുഹൃത്തുക്കളുമായി. പക്ഷെ നിരാശയായിരുന്‍ ഫലം.ഞാന്‍ മുന്നോട്ട് വച്ച വാദങ്ങളെ പോസിറ്റീവായി സമീപിക്കാന്‍ അവര്‍ തയ്യാറായില്ല, ഞാന്‍ പിന്തിരിഞ്ഞു.

നാട്ടുകാരന്‍ said...

“ബഹുഭൂരിപക്ഷം പ്രബുദ്ധരേയും, ബുദ്ധിജീവികളെയും കൊണ്ടു ഒരു പ്രയോജനവും ഇല്ല!“


സജി അച്ചായന്റെ വാക്കുൾ തന്നെ മതി ഈ പോസ്റ്റിനുള്ള മറുപടി.

പത്ത് നയാപൈസ പോലും ഒരു സഹജീവിയുടെ നിസഹായവസ്തയിൽ സഹായിക്കാത്ത മനുഷ്യർ അവരുടെ ദുഷ്ടമനസിനെ ന്യായീകരിക്കാൻ നടത്തുന്ന ജല്പനങൾ മാത്രമാണു ഈ ബുധിജീവി ചമയൽ.സഹായിക്കുന്നവർ സഹായിച്ചില്ലെങ്കിലും മറ്റൊരാൾ സഹായിക്കുന്നതിനെ തടയാൻ ശ്രമിക്കില്ല.

ഇവരെപ്പോലുള്ളവർ കണ്ണുതുറക്കുകയുമില്ല തുറക്കുന്നവരുടെ കണ്ണു കുത്തിപ്പൊട്ടിക്കാൻ തയ്യറെടുക്കുകയുമാണു. ഇങനെയുള്ളവർ ഈ ലോകത്തു ജീവിച്ചിരുന്നാൽ ഭൂമിക്കു ഭാരമാണു എന്നല്ലാതെ വെറെ വല്ല ഗുണവുമുണ്ടോ? അല്പം മാന്യമായി ചൊദിച്ചാൽ നാൽക്കലികളേക്കാൾ എന്തു പ്രയൊജനം ഇവരെക്കൊണ്ടു? അല്ല നാൽക്കലികൾ സഹജീവികളെ വെറുതെ ഉപദ്രവിക്കില്ല അതുപൊലെ ഇറച്ചിക്കെങ്കിലും ഉപകാരപ്പെടും ! ഇവരോ.......

തറവാടി said...

സജി,

താങ്കളുടെ അഭിപ്രായത്തിനുള്ള മറുപടി മറ്റുള്ളവര്‍ക്കായി മുകളില്‍ കൊടുത്ത മറുകുറിയില്‍ അടങ്ങിയിട്ടുണ്ടെങ്കിലും, കുറച്ചു നേരമെങ്കിലും നേരില്‍ സംസാരിച്ചിട്ടുണ്ട് എന്ന ഒറ്റകാരണത്താല്‍ മറുകുറി ഇടുന്നു.

>>തറവാടി വെറും ഊഹം വച്ചല്ലേ, സഹായിച്ച ആളിനെതിരെ ഈ ആരോപണം നടത്തുന്നത്?<<

ആളുകള്‍ ദാനം ചെയ്യുമ്പോള്‍ എടുക്കുന്ന മാനദണ്ഡ മാണ് പോസ്റ്റില്‍ പ്രതിപാദിച്ചത്, സിയമായുണ്ടായ സംഭവമാണ് ഈ പോസ്റ്റിലേക്ക് നയിച്ചതെന്ന് മാത്രം.എന്റെ വിഷയം തുറന്ന് സമ്മതിക്കാന്‍ പലര്‍ക്കും പറ്റില്ലെന്ന് നന്നായറിയാം, ഓരോരുത്തരും സ്വന്തം മനസാക്ഷിയോട് സ്വയം ചോദിച്ചാല്‍ ഉത്തരവും കിട്ടും.

ഇതില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അതു പ്രകടിപ്പിക്കുക.


ഒപ്പം ഇതും
വായിച്ചാല്‍ നന്നായിരുന്നു.

തറവാടി said...

നാട്ടുകാരന്‍,

അത്താണ്! ,

ദിവസവും കണ്ണ് കുത്തിയില്ലെങ്കില്‍ ഒറക്കം വരാറില്ല, വണ്ടി വിട്.

സജി said...

തറവാടി,
നമ്മള്‍ ഒരു പര്‍ട്ടിക്കുലര്‍ ഇഷ്യു ആണ് സംസാരിക്കുന്നത്. അതു തറവാടി സമ്മതിക്കുകയും ചെയ്യുന്നു. “IAS കാരനായ കാന്‍സര്‍ രോഗിക്കാണ് പറയപ്പെടുന്ന ബ്ലോഗര്‍ ദാനം കൊടുത്തത് ;“- yes, this is the issue.

അവിടെ സഹായിച്ച ആള്‍, ക്ക്വാളിഫിക്കേഷന്‍ നോക്കി എന്നു പറയുമ്പോല്‍, ഒരു തരത്തിലും അതിനെ ബോധ്യപ്പെടുത്താന്‍ തറവാടിക്കു പറ്റിയില്ലെന്നേ, ഞാന്‍ പറഞ്ഞതിനു അര്‍ത്ഥമുള്ളൂ.

(ഞങ്ങളുടെ കോണ്ട്രാക്ടിങ് ഭാഷയില്‍ പറഞ്ഞാന്‍, സബ്സ്റ്റാനിഷിയേറ്റ്, ചെയ്യണമല്ലോ!)

ചിത്രകാരന്റെ പല നിലപാടുകളോടും യോചിപ്പില്ല, ആ പോസ്റ്റിനോടും യോചിപ്പില്ല.

അവിടെ തറവാടിയുടെ ദാനത്തിന്റെ നിര്‍വ്വചനം, തികച്ചും സാങ്കേതികവും, നിര്‍ജ്ജീവവും, ഏതെങ്കിലും മതഗ്രന്ഥത്തിനു പുറത്ത് റെലവെന്‍സും ഇല്ല എന്നു പറഞ്ഞുകൊള്ളട്ടെ.

ഇതൊക്കെ നമുക്കു വിയോചിപ്പുള്ള മേഖലകള്‍.

അതൊക്കെ അവിടെ നില്‍ക്കട്ടെ.

പരോക്ഷമായി, മറ്റൊരാള്‍ നമ്മുടെ സംസാരങ്ങള്‍ക്കു വിഷയമാകുന്നു അല്ലേ?. ഒരു തരം ആത്മനിന്ദ തോന്നുന്നതുകൊണ്ട് നിര്‍ത്തുന്നു. ഈ വിഷയത്തില്‍ ഇനി ഇല്ല.