എന്‍റ്റെ മോബൈല്‍ ഫോണിലെ സമയം കൃത്യമാണെങ്കിലും വാച്ചില്‍ അഞ്ചുമിനിട്ട് ഫാസ്റ്റ് ആണ്.
വാച്ചിലെ സമയം അഞ്ചുമിനിട്ട് കുറച്ച് കൃത്യമാക്കാതിരിക്കാന്‍ കാരണം ഓഫീസ് നെറ്റ്വര്‍ക്കിലുള്ള സമയം അഞ്ചുമിനിട്ട് ഫാസറ്റയതിനാലാണ്. ഐ.ടി. യില്‍ പറഞ്ഞിത് മാറ്റാവുന്നതാണെങ്കിലും ഞാനതിന് മെനക്കെട്ടില്ല ഓഫീസില്‍ അഞ്ചുമിനിട്ട് വൈകിവന്നാല്‍ മതിയല്ലോ!
പഠിക്കുന്ന കാലത്ത് ക്ലാസ്സിലെ ചില പെണ്‍കുട്ടികള്‍ അവരുടെ വാച്ചിലും ഹോസ്റ്റലിലെ വാള്‍ ക്ലോക്കിലും ഇതുപോലെ അഞ്ചുമിനിട്ട് കൂടുതലാണ് സെറ്റ് ചെയ്തിരുന്നത്. എന്തിനാണിങ്ങനെ സമയത്തെ അഞ്ചുമിനിട്ട് (ചിലര്‍ പത്തുമിനിട്ട് വരെ) കൂടുതല്‍ വെക്കുന്നതെന്നതിനുത്തരം ,
' പെട്ടെന്ന് കണ്ടാല്‍ ലേറ്റായെന്ന് തോന്നുന്നതിനാല്‍ വേഗം എഴുന്നേല്‍ക്കും '
' അപ്പോ നിങ്ങള്‍ക്കറിയില്ലെ വാച്ചില്‍ സമയം അഞ്ചുമിനിട്ട് കൂടുതലാണെന്ന കാര്യം '
മറുപടി ഒരു കള്ള ചിരിയയിരിക്കും
എന്നാ പിന്നെ ഇവര്‍ക്ക് മണിക്കൂര്‍ കൂട്ടിവെച്ചൂടെന്ന് ചോദിച്ചാല്‍ അതിനും ഒരു ചിരി,
ഇപ്പോഴല്ലേ കാര്യം മനസ്സിലായത് ;)
Wednesday, December 17, 2008
Subscribe to:
Post Comments (Atom)
8 comments:
കോളേജിലെ ക്ലോക്കും അഞ്ചു മിനിട്ട് ഫാസ്റ്റ് ആയിരുന്നോ?
ഞാനും ചെയ്യാറുണ്ട് ഈ സൂത്രം
ഓഫീസ് ടൈം അഞ്ചുമിനിട്ട് ഫാസ്റ്റ് ആണെങ്കില്‍ അഞ്ചു മിനിട്ട് വൈകി വന്നാല്‍ മതിയാവുന്നതെങ്ങിനെ? അഞ്ചു മിനിട്ട് നേരത്തെയല്ലേ വരേണ്ടി വരിക..
പിന്നെ, വേണമെങ്കില്‍ അഞ്ചു മിനിട്ട് നേരത്തെ പോകാം.
ആകെ മൊത്തം ഒരു അഞ്ചു പൈസക്ക്/ അഞ്ച് മിനിറ്റിനു കുറവുള്ളവരാണു തറവാടീ 5 മിനിറ്റ് വാച്ച്ഫാസ്റ്റാക്കി വക്കുന്നത്!@
ഇമ്മളു പറയാറില്ലേ/..അവനൊരു അഞ്ചു പൈസേടേ കുറവുണ്ട്.. ആളൊരു പത്തുമിനിറ്റ് ലേറ്റാ... റ്റ്യൂബ് ലൈറ്റാ.. അങ്ങനൊക്കേ? ;)
സിജൂ ,
ഓഫീസ് വാച്ച് അഞ്ചുമിനിട്ട് ഫാസ്റ്റായതിനാല്‍ അഞ്ചുമിനിട്ട് കഴിഞ്ഞിട്ട് ചെന്നാല്‍ മതിയല്ലോ എന്ന് മനസ്സിനെ ' തെറ്റിപ്പിക്കുന്ന ' പരിപാടിയെയാണ് അഞ്ചുമിനിട്ട് ലേറ്റായിട്ട് പോയാല്‍ മതീല്ലോ എന്ന് പറഞ്ഞത്.
ഈ , 'പെട്ടെന്നുള്ള' മനസ്സിനെ ' തെറ്റിധരിപ്പിക്കുന്ന ' പരിപാടിയാണ് പെണ്‍കുട്ടികള്‍ പഠിക്കുന്ന സമയത്ത് ചെയ്തിരുന്നതെന്നിപ്പോഴാണ് 'ശരിക്കും ' മനസ്സിലായത്.
ഇതിലെ ലോജിക്കില്ലായ്മയാണ് കണ്ണിറുക്കിയുള്ള ചിരിയിലൂടെ പറഞ്ഞതും.
വീണ്ടും ഇത് വിശദീകരിക്കാന്‍ കാരണം , തറവാടി വാക്കുകള്‍ കൊണ്ട് കളിക്കുന്നവനാണെന്നുള്ള ഒരു ദുഷ്(?) പേര് ബൂലോകത്ത് നിലനില്‍ക്കുന്നതിനാലാണ് :)
ഹഹഹഹ വീയെമ്മേ :):)
വെറുതെയല്ല കഴിഞ്ഞ മീറ്റിനു കണ്ടപ്പോള് ഇങ്ങടെ വാച്ചില് 15 മിനിറ്റ് ഫാസ്റ്റായി കണ്ടത് ;)
:))
അല്ല തറവാടി മാഷേ
ഞാന്‍ അന്നു ബ്ലോഗ് മീറ്റിനു വേണ്ടി സ്പെഷലായി ഒരു 30 മിനിറ്റ് ഫാസ്റ്റ് ആക്കി വച്ചതാാ ..
മീറ്റില്‍ കാണുന്ന ആള്‍ക്കാരുടെ ഒക്കെ ആ "റേഞ്ച്"നമ്മക്കറിയില്ലല്ലോ..ഒരു പ്രികോഷനായിട്ടാ ;)
‘പഠിക്കുന്ന കാലത്ത് ക്ലാസ്സിലെ ചില പെണ്‍കുട്ടികള്‍ അവരുടെ വാച്ചിലും ഹോസ്റ്റലിലെ വാള്‍ ക്ലോക്കിലും ഇതുപോലെ അഞ്ചുമിനിട്ട് കൂടുതലാണ് സെറ്റ് ചെയ്തിരുന്നത്. എന്തിനാണിങ്ങനെ സമയത്തെ അഞ്ചുമിനിട്ട് (ചിലര്‍ പത്തുമിനിട്ട് വരെ) കൂടുതല്‍ വെക്കുന്നതെന്നതിനുത്തരം ,
' പെട്ടെന്ന് കണ്ടാല്‍ ലേറ്റായെന്ന് തോന്നുന്നതിനാല്‍ വേഗം എഴുന്നേല്‍ക്കും‘
ഇവിടെ ഇപ്പോഴുമുണ്ട് ചില ഫ്രെൻഡ്സ് ഇങ്ങിനെ. എനിക്കു വളരേ തമാശ ആയി തോന്നിയിട്ടുള്ള ഒരു കാര്യമാ. ഒരിക്കലും ചെയ്തു നോക്കിയിട്ടില്ലാത്ത കാര്യവും.
Post a Comment