കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഒരാളുടെ ' ഭയങ്കര കണ്ടുപിടുത്ത ' ത്തെ പറ്റിയുള്ള ഒരു പരിപാടി ടി.വിയില്‍ വന്നത്. ഡിപ്ലോമക്കാരനായ ഒരാള്‍ സ്കൂട്ടര്‍ എഞ്ചിന്‍ ഉപയോഗിച്ചുണ്ടാക്കിയ ഒരു വിമാനം സാമ്പത്തിക പരാധീനതമൂലം പാതി വഴിയില്‍ എത്തിനില്‍ക്കുന്നത് വളരെ ദുഖത്തോടെയാണ് ' കണ്ടുപിടുത്തക്കാരന്‍' ടി.വിക്ക് മുന്നില്‍ അവതരിപ്പിച്ചത്.
വെറും മുപ്പത്തയ്യായിരം രൂപ ലഭിച്ചാല്‍ പ്രസ്ഥുത വിമാനം പറപ്പിക്കാമെന്നയാള്‍ അവകാശപ്പെട്ടു. ആറുമാസമായി വിമാന നിര്‍മ്മാണം തുടങ്ങിയീട്ട് ഇതുവരെ ഇരുപതിനായിരത്തിലധികം രൂപ ചിലവായി. എഞ്ചിന്‍, ഫാനുകള്‍ എന്നിവ സ്റ്റീല്‍ ഫ്രെയ്മില്‍ ഘടിപ്പിച്ചിരിക്കുന്നു. സാമ്പത്തിക പ്രശ്നം മൂലം പണി നിര്‍ത്തിയിട്ട് ഒരു മാസമായിരിക്കുന്നു. എല്ലാ വശങ്ങളില്‍ നിന്നും വിമാനം കേമറയില്‍ കാണിച്ചതിന് ശേഷം പെട്രോള്‍ ഒഴിച്ച് ' വിമാനം ' പ്രവൃത്തിപ്പിച്ചുകാണിച്ചു. എന്‍ജിന്‍ കറങ്ങി മൊത്തം ഫ്രെയില്‍ ഇളകി വിറച്ചുകൊണ്ടിരുന്നു.
ദുഖാര്‍ദ്രമായ ശബ്ദത്തോടെ അവതാരകന്‍ പ്രേക്ഷകരോട് സഹായം അപേക്ഷിച്ചത് വെറും മുപ്പത്തയ്യായിരം രൂപയില്ലാത്തതിനാല്‍ ഒരു ബുദ്ധി രാക്ഷസനായ ശാസ്ത്രഞ്ജന്‍ ദുഖത്തിലാണ്ടിരിക്കുന്നു.എന്തായാലും പിറ്റത്തെ ആഴ്ചയിലെ പരിപാടിയില്‍ നിന്നും സഹായം അയാള്‍ക്ക് ലഭ്യമായെന്നറിയാനായി പിന്നീട് ഇതേപറ്റി വാര്‍ത്തയൊന്നും കേട്ടതുമില്ല.
അന്ന് പ്രസ്ഥുത ട്.വി. ചാനലിലേക്കൊരു കത്തയക്കണമെന്ന് ഞാന്‍ കരുതിയതായിരുന്നു: സ്വന്തം കുടുംബം നോക്കാന്‍ ഒരു സ്റ്റീല്‍ ഫാബ്രിക്കേഷന്‍ യൂണിറ്റ് തുടങ്ങാനുള്ള സഹായാഭ്യാര്‍ത്ഥനയായിരുന്നെങ്കില്‍ എത്ര നന്നായേനെ എന്നാഗ്രഹിച്ചുപോയി , അപ്പോള്‍ പക്ഷെ ' മലയാളി റൈറ്റ് സഹോദരന്‍ ' ഉണ്ടാവില്ലല്ലോ!
Tuesday, December 30, 2008
Subscribe to:
Post Comments (Atom)
5 comments:
നിലവിലുള്ള ഒരു കണ്ടുപിടുത്തതിന്റെ പ്രൈമറി സ്റ്റേജ് പുനരവതരിപ്പിക്കുന്നതിലെ ശരികേട് ചിലപ്പോള്‍ എനിക്കും തോന്നിയിട്ടുണ്ട്. ഇങ്ങിനെയുള്ള കണ്ടുപിടുത്തങ്ങള്‍ക്ക് അതിന്റെ യഥാര്‍ത്ഥ ഫലം തരാന്‍ (ഉദാ:- വിമാനമാണെങ്കില്‍, ചെറിയ ചിലവില്‍ അതു മനുഷ്യനു സഞ്ചാരയോഗ്യം ആക്കലൊന്നും നടക്കില്ല) കഴിയായില്ല എന്നിരിക്കെ ഇതില്‍ വലുതായൊന്നും കാണാന്‍ കഴിയുന്നില്ല. അതിനു വേണ്ടി ശ്രമിച്ച ആളുടെ അദ്ധ്വാനത്തിന്റെ (ആശയത്തിന്റെയല്ല, ആശയം പുതിയതല്ലല്ലോ) വ്യക്തിപരമായ ഫലം എന്നതിനെ മാനിക്കാം എന്നല്ലാതെ അതില്‍ നിന്നും പൊതുസമൂഹത്തിന് ഉപയോഗപ്രദമായതൊന്നും ഉരുത്തിരിയുന്നത് കണ്ടിട്ടില്ല ഇതുവരെ.
അഗ്രജന്റ് കമന്റിനോട് യോജിക്കുന്നു
പിന്നെ പിരിവുകള്‍ പലവിധമല്ലേ ഇപ്പ്പോള്‍ അക്കൂട്ടത്തിലൊന്നാണോ ഇതും
ടി.വിക്കാര്‍ എസ്.എം.എസ്. അയക്കാന്‍ പറഞ്ഞിരുന്നോ
അവര്‍ക്കും ഒരു എഴുത്ത് എഴുതാമായിരുന്നു :)
new hijri year greetings
യു ആര്‍ റൈറ്റ്...!
kazhcha palavidhamalle.. Bhavukangal..!!!
Post a Comment