യാദൃശ്ചികമായാണ് ഇന്നലെ 'സിനിമാധനനായ' ശ്രീ അടൂര്‍ ഗോപാലകൃഷ്നനുമായുള്ള ഒരു സംവാദം റേഡിയോയില്‍ കേട്ടത്. കേട്ട് കഴിഞ്ഞപ്പോള്‍ ഒന്നെനിക്ക് മനസ്സിലായി ഈ ലോകത്ത് സിനിമ അറിയുന്നവന്‍ , എടുക്കാന്‍ കഴിവുള്ളവന്‍ പിന്നെ എന്തൊക്കെയോ 'അവന്‍' അദ്ദേഹം മാത്രമാണെന്ന്.
അരവിന്ദനും, പത്മരാജനും , ഭരതനും എല്ലാം ശിശുക്കള്‍ സിനിമ എന്തെന്നറിയാത്തവര്‍ ഒപ്പം ഒന്നൂടെ മനസ്സിലായി ഇനി ഈ ലോകത്ത് ശ്രീ അടൂരെന്ന പ്രതിഭയെപ്പോലെ ഒരാളും സിനിമയെടുക്കാന്‍ ഇനി ജനിക്കാനും പോകുന്നില്ല!
Saturday, December 27, 2008
Subscribe to:
Post Comments (Atom)
14 comments:
പുള്ളി പുലിയാ.. ഈ നാല് പെണ്ണുങ്ങള്‍ .. പിന്നെ മൂന്നു.. പിന്നെ രണ്ടു.. പിന്നെ ഒന്നു... പിന്നെ.... !!
അദ്ധ്യെഹം ഒരു പുലി തന്നെയാ... ഏതായാലും റേഡിയോയിൽ കേട്ട വിവരങ്ങൾ കൂടി വിശദീകരിക്കാമായിരുന്നു.
അഭിമുഖം കേള്‍ക്കാത്തതിനാല്‍ ഒന്നും പറയാന്‍ പറ്റുന്നില്ല. പക്ഷേ അടൂരിന്റെ പ്രതിഭയെ മറക്കുന്നില്ല. മറ്റുള്ളവരുടെ കഴിവുകളെയും ഓര്‍ക്കാതിരിക്കുന്നില്ല.
എന്തോ എനിക്കൊന്നും മനസ്സിലാവാറില്ല... പിന്നെ ചുമ്മാ ഒരു ബീഡി വലിക്കുന്നത് 5 മിനിറ്റ് കാണിക്കാന്‍ ഒരു ലോജിക്കും വേണ്ടാ എന്നാണു എന്റെ അഭിപ്രായം.
യാദൃശ്ചികമായി കേട്ട ഒരു റേഡിയോ സംവാദത്തെ ആസ്പദമാക്കി
അടൂര്‍ ഗോപാലകൃഷ്ണനെന്ന ചലച്ചിത്ര പ്രതിഭയെക്കുറിച്ച് ഇത്ര വികലവും അപക്വവുമായൊരഭിപ്രായം എഴുതിയത് ഒട്ടും ശരിയായില്ല.അദ്ദേഹത്തിന്റെ സിനിമകള്‍ തന്നെയാണ് അദ്ദേഹത്തിന്റെ കഴിവിന്റെ തെളിവുകള്‍. അദ്ദേഹത്തിന്റെ സൃഷ്ടികളെ അപഗ്രഥിച്ചു കൊണ്ടായിരുന്നു അഭിപ്രായം പറഞ്ഞിരുന്നതെങ്കില്‍ അതൊരു നല്ല ചര്‍ച്ചയ്ക്കു വഴി വയ്ക്കുമായിരുന്നു.
മോഹന്‍ പുത്തന്‍ചിറ,
അടൂര്‍ ഗോപാല കൃഷ്ണന്‍ കഴിവില്ലാത്തവനെന്ന് ഞാന്‍ പോസ്റ്റില്‍ പറഞ്ഞിട്ടില്ലെങ്കിലും അയാള്‍ക്കൊരഹംഭാവിയുടെ സ്വരം പ്രസ്തുത പരിപാടിയില്‍ എനിക്ക് കേള്‍ക്കാനായി.
കഴിവുണ്ടെന്ന് കരുതി അഭിമാനമാവാം എന്നാല്‍ അഹംഭാവം പാടില്ല.
ഹേയ്, തറവാടി അതു മാത്രം പറയരുത്. അദ്ദേഹം അഹംഭാവി അല്ല. വ്യക്തിപരമായി അറിയാം. പുള്ളി ഒരു പഞ്ചപാവമാണ്. ഒരിക്കലും അഹംഭാവി അല്ല.
അഭിമുഖം നടത്തിയ വ്യക്തി ആരായിരുന്നു എന്ന് പറയാമോ?
അഭിമുഖത്തില്‍ എന്താണ് അദ്ധേഹം പറഞത് എന്നു കൂടി എഴുതാമായിരുന്നു, എന്നിട്ടാവാമായിരുന്നു 'താറടിക്കല്‍'.അടൂരിനെ പറ്റി ബുദ്ധിജീവി സിനിമാക്കാരന്‍ എന്നു കളിയാക്കിപറയുമായിരുന്നു എലിപത്തായം അനന്തരം എന്നിവ കാണും വരെ.
പ്രതിഭകളെ അവമതിക്കല്‍ നമ്മള്‍ മലയാളികളുടെ ഒരു സ്റ്റൈല്‍ ആണെന്നു തോന്നുന്നു. അത് അടൂരിനോടായലും ശ്രീശാന്തിനോടായാലും ! അദ്ധേഹം അഭിമുഖത്തില്‍ അഹങ്കാരസ്വരം കാണിച്ചുവെങ്കില്‍ അതില്‍ ഒട്ടും കുറയില്ല താങ്കളുടെ ഈ അവമതിക്കലും. താങ്കളുടെ കമന്റുകളോടുള്ള പ്രതികരണത്തിലും അത് വളരെ വ്യക്തമാണ്.
ഓ.ടോ : താങ്കള്‍ ഗള്‍ഫിലെ എ ഫെം റേഡിയോയില്‍ നിന്നാണ് ഈ അഭിമുഖം കേട്ടതെങ്കില്‍ അവതാരകരെ പറ്റിഒന്നും പറയാനില്ല. ' ഷാന്‍ നിങ്ങളുടെ കൂട്ടുകാരന്‍ എന്നു കാറി കൊണ്ടിരിക്കുന്ന മാതിരി ആളുകളല്ലേ അവതാരകര്‍...!
മുംസി,
അടൂരിനെ അവമതിക്കലല്ല മറിച്ച് ഒരു ഇന്‍റ്റര്‍വ്യൂവില്‍ എനിക്കംഗീകരിക്കാന്‍ പറ്റാത്തരീതിയില്‍ അദ്ദേഹം സ്വയം പുകഴ്ത്തുന്നതിലെ വിയോജിപ്പ് പ്രകടിപ്പിച്ചത് മാത്രമാണ്.
>>അദ്ധേഹം അഭിമുഖത്തില്‍ അഹങ്കാരസ്വരം കാണിച്ചുവെങ്കില്‍ അതില്‍ ഒട്ടും കുറയില്ല താങ്കളുടെ ഈ അവമതിക്കലും.<<
തന്നെ തന്നെ.
പിന്നെ ഗള്‍ഫിലെ റേഡിയോ അവതാരകരെപ്പറ്റി , പാവങ്ങള്‍ ജീവിച്ച് പൊഇക്കോട്ടെന്നൈ!
അടൂര്‍ ഗോപാല കൃഷ്ണന്‍ കഴിവില്ലാത്തവനെന്ന് ഞാന്‍ പോസ്റ്റില്‍ പറഞ്ഞിട്ടില്ലെങ്കിലും അയാള്‍ക്കൊരഹംഭാവിയുടെ സ്വരം പ്രസ്തുത പരിപാടിയില്‍ എനിക്ക് കേള്‍ക്കാനായി.
കഴിവുണ്ടെന്ന് കരുതി അഭിമാനമാവാം എന്നാല്‍ അഹംഭാവം പാടില്ല.
By തറവാടി, At 9:53 PM
This post has been removed by the author.
By സങ്കുചിതന്‍, At 8:14 PM
ഹേയ്, തറവാടി അതു മാത്രം പറയരുത്. അദ്ദേഹം അഹംഭാവി അല്ല. വ്യക്തിപരമായി അറിയാം. പുള്ളി ഒരു പഞ്ചപാവമാണ്. ഒരിക്കലും അഹംഭാവി അല്ല.
...................................
മഞ്ഞക്കണ്ണട വച്ചവനു കാണുന്നതൊക്കെ മഞ്ഞ മാത്രം.അതില്‍ പേടിക്കേണ്ട സങ്കുചിതാ.....
അഹങ്കാരം ഉള്ളിലുള്ളവനു മറ്റുള്ളവരുടെ നല്ല കാര്യങ്ങള്‍ അവരുടെ അഹങ്കാരമായേ തോന്നൂ.ഈ തറവാടിയുടെ (ആര്‍ക്കറിയാം ഏത് തറവാടാണെന്ന്...പേരില്‍ പോലും അഹങ്കാരം)പോസ്റ്റുകള്‍ മുഴുവന്‍ ഒന്നു മാനസ്സിരുത്തി വായിച്ചവര്‍ക്കറിയാം അദ്ദേഹത്തിന്റെ മനസ്സില്‍ നിന്നും പുറത്ത് വരുന്ന അഹങ്കാരത്തിന്റെ അളവ്.സത്യം പറഞ്ഞാല്‍ ചിലപ്പോള്‍ പുള്ളി പോസ്റ്റ് തന്നെ ഡിലീറ്റ് ചെയ്യും.....ഉദാ:അമ്മയും സുഹ്രുത്തും.
അദ്ധേഹം അഭിമുഖത്തില്‍ അഹങ്കാരസ്വരം കാണിച്ചുവെങ്കില്‍ അതില്‍ ഒട്ടും കുറയില്ല താങ്കളുടെ ഈ അവമതിക്കലും. താങ്കളുടെ കമന്റുകളോടുള്ള പ്രതികരണത്തിലും അത് വളരെ വ്യക്തമാണ്.
...................................
നന്ദിയുണ്ട് മുംസി...താങ്കാളെപ്പോലുള്ളവരുടെ കമന്റിനാല്‍ ഇത്തരക്കാരുടേ അഹംകാരത്തിനു അല്‍പ്പം കുരവു വന്നെങ്കില്‍ എന്ന് ആശീച്ച് പോകുന്നു.
തീര്‍ച്ചയായും അദ്ദേഹം നല്ല ‘അഹംബോധം’ ഉള്ള വ്യക്തിയാണ്. ഞാന്‍ ആരാണെന്നും എന്താണെന്നും എത്രത്തോളമുണ്ടെന്നുമൊക്കെ തിരിച്ചറിയാനുള്ള ധാരണ. അതിനെ ചിലര്‍ക്കൊക്കെ അഹങ്കാരമായി തോന്നാം. അദ്ദേഹത്തിന്റെ പല അഭിമുഖങ്ങളും ടീവിയില്‍ കണ്ടും പല പ്രസിദ്ധീകരണങ്ങളില്‍ വായിച്ചും തീര്‍ച്ചയായും എനിക്കു തോന്നുന്നത് തറവാടി പറഞ്ഞരീതിയിലുള്ള അഹങ്കാരത്തിനടിമ അല്ലെന്നാണ്. അത് തീര്‍ച്ചയായും തറവാടിയുടെ തോന്നല്‍ മാത്രമാകാം. നമ്മുടെ തോന്നലിന് പ്രതിഭകളെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ ! ;) മറ്റു സിനിമാ താരങ്ങള്‍/ടെക്നീഷ്യന്മാര്‍ അഭിമുഖങ്ങളില്‍ വരുമ്പോള്‍ ലാളിത്യത്തിന്റെ-നിഷ്കളങ്കതയുടെ-സത്യസന്ധതയുടെ ഒക്കെ പൊയ്മുഖങ്ങള്‍ എടൂത്തണിയുമ്പോള്‍ അടൂര്‍ അതു ചെയ്യുന്നില്ല. അതാണ് വിത്യാസം. (ഒരു സുപ്രഭാതത്തില്‍ സംഭവിച്ച ഒരു സൂപ്പര്‍ ഹിറ്റ് സിനിമ കൊണ്ട് ‘മഹാ’ സംവിധായകനായിപോയതല്ല അടൂര്‍)
നന്ദകുമാര്‍ :)
വഴികാട്ടി,
താങ്കള്‍ ഇനിയും നിര്‍ത്തീല്ലേ?
അല്ല എന്താ പ്പോ പ്രശ്നം ?
ആദ്യം താങ്കള്‍ അനോണിയായിട്ട് ഈ
ഈ കമന്‍റ്റിട്ടു
അനോണിയായതിനാല്‍ പോലും മോശമായ മറുപടിയാണ് ഞാനതിനു താങ്കള്‍ക്ക് തന്നതെന്ന് എനിക്ക് തോന്നിയതിനാല്‍ ഞാനതു ഡിലീറ്റി.
അതു മനസ്സിലാക്കാതെ ഇന്നലെ അനോണി മുഖം ഒഴിവാക്കി താങ്കള്‍ വീണ്ടും ഈ
ഈ കമന്‍റ്റിട്ടു
അതിന് ഞാനവിടെ മറുപടിയും പറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ ഒരു ബ്ലോഗര്‍ ഐഡിയും ഉണ്ടാക്കി ദാ വീണ്ടും രണ്ട് കമന്‍റ്റുകള്‍
ഇതും പിന്നെ
ഇതും
താങ്കളുടെ എല്ലാ കമന്‍റ്റുകളില്‍ നിന്നും എന്‍റ്റെ പോസ്റ്റുകളോടുള്ള വിയോജിപ്പിനേക്കാള്‍ വ്യക്തിപരമായ അധിക്ഷേപമാണ് തങ്കളുടെ ഉദ്ദേശമാണെന്നാണ്.
ഞാന്‍ അഹങ്കാരിയാണെന്നതാണ് പ്രശ്നമെങ്കില്‍ സംശയമേ വേണ്ട നൂറുശതമാനം ആണ്.
എന്‍റ്റെ ബ്ലോഗ് സ്ഥിരമായി വായിക്കുന്ന മിക്കവര്‍ക്കും അതറിയുകയും ചെയ്യാം പക്ഷെ അവരൊന്നും ഇതുപറയാത്തതില്‍ എനിക്കവരൊടുള്ള പ്രതിഷേധം ഇവിടെ അറീക്കുന്നു.
Post a Comment