ഹൈദ്രോസിന് മലയാളം വായിക്കാന്‍ അറിയില്ല അതുകൊണ്ട് പത്രം വായനയില്ല.
പതിനാറ് മണിക്കൂര്‍ ജോലി ചുരുക്കത്തില്‍ ന്യൂസുകള്‍ അറിയാനുള്ള സാഹചര്യം തുലോം കുറവ് പക്ഷെ ലോക സാമ്പത്തിക മാന്ദ്യത്തെപ്പറ്റിയും ഗള്‍ഫില്‍ വരുത്തുന്ന ഇമ്പാക്ടും വളരെ ഗൗരവത്തോടെ സംസാരിക്കുമ്പോളാണ് ആളുകള്‍ സാമൂഹ്യ പ്രതിബദ്ധരും മനസ്സലിവുള്ളവരും ഒക്കെയായി മാറിയതില്‍ നമുക്ക് അദിശയിക്കേണ്ടി വരിക.
ദുബായ് പ്രോപ്പര്ടീസിലെ നൂറ് സീനിയര്‍ സ്റ്റാഫിന് ജോലി പോയതില്‍ ഹൈദ്രോസ് മനം നൊന്ത് വിഷമിക്കും. നക്കീല്‍ പത്ത് മാനേജര്‍ മാരെ പിരിച്ച് വിട്ടതില്‍ രണ്ട് ദിവസം പട്ടിണീ കിടക്കുന്നാലോ എന്ന് ചിന്തിക്കും. യൂണിയന് പ്രോപ്പര്‍ട്ടീസ് പൊളിഞ്ഞ് തരിപ്പണമായിട്ടും എം.ആര് ഏറ്റെടുക്കുന്നതിലെ വിവരക്കേടിനെപ്പറ്റി വ്യാകുലനാവും.
രണ്ടായിരം മില്യണ്‍ ദിര്‍ഹംസ് പ്രോജെക്ടുകള്‍ നിര്‍ത്തിയത് കൊണ്ട് നക്കീല്‍ രക്ഷപ്പെട്ടേക്കുമെന്നും വിശ്വസിച്ച് കടയില്‍ വരുന്നവര്‍ക്ക് ഇഞ്ചിമിഠായി വിതരണം ചെയ്യുന്നതിനപ്പറ്റി കൂലങ്കുഷനായി ചിന്തിക്കും. ദുബായില്‍ അമേരിക്കയില്‍ സംഭവിച്ചതിനേക്കാള്‍ പത്തുമടങ്ങെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ കാണുന്നവരോടൊക്കെ ജാഗ്രതപാലിക്കാന്‍ ഉപദേശിക്കും.
ഇത്രയും കാലം ' സുഖിച്ച്' ജീവിച്ചിരുന്നവര്‍ നാട്ടിലേക്ക് പെട്ടിയും കിടക്കയും എടുത്ത് പോകേണ്ടതിനെപ്പറ്റി ദയനീയനാവുന്നതിനൊപ്പം നീരസത്തോടെ പല്ലിറുമ്മും:
'ഇന്‍ഡ്യന്‍ എയര്‍ വേയ്സ് നാറികള് ടിക്കറ്റ് നിരക്ക് കുറച്ചാല്‍ മത്യാര്ന്നു '
കടയില്‍ പോയപ്പോള്‍ ഹൈദ്രോസ് ഒന്നൂടെ ഉയര്‍ന്നിരിക്കുന്നു: തലേന്ന് നാട്ടുകാരനെ യാത്രയാക്കാന്‍ പോയപ്പോള്‍ അവന്റ്റെ മുറിയില്‍ നിന്നും ബി.ബി.സി ന്യൂസ് കണ്ടത്രെ.
' ഓ ആ അമേരിക്കക്കാരുടെ ഒരു കാര്യം നോക്കണേ റോടിലൊക്കെ എത്ര്യാ അണ്ണാച്ചികളെപ്പോലെ പാവം തോന്നും , ഇബിടേര്ന്നെങ്കി ഒരു ചായേങ്കിലും കൊടുക്കാര്ന്നു! '
വാല്‍കഷ്ണം:
യാതൊരു ലക്കും ലഗാനുമില്ലാതെ ഉയര്‍ത്തിയിരുന്ന റിയല്‍ എസ്റ്റേറ്റ് മൂല്യം നല്ലൊരു ശതമാനം ആളുകള്‍ക്ക് കുറച്ചൊന്നുമല്ല ബുദ്ധിമുട്ടുണ്ടാക്കിയിട്ടുള്ളത് അതു പൂര്‍ണ്ണ അര്‍ത്ഥത്തോടെ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെയും , ഇതിന്റ്റെ ഫലം നേരിട്ടനുഭവിച്ചിരുന്ന ഒരു ചെറിയ വിഭാഗത്തിന്റ്റെ കറുത്ത ഭാവിയില്‍ ഉള്ളാലെ സന്തോഷിക്കുന്ന ഒരു വിഭഗത്തെയാണ് ഹൈദ്രോസ് ഇവിടെ റപ്രസെന്റ്റ് ചെയ്യുന്നത്.
ആയിരത്തി അഞ്ഞൂര് ദിര്‍ഹം ശമ്പളം കിട്ടിയിരുന്ന ഡ്രാഫ്റ്റ് മാന്‍ ഇന്ന് പന്ത്രണ്ടായിരം വാങ്ങാനായതും,
ഫ്ലാറ്റിന്റ്റെ റെന്റ്റ് കൂടിയെന്നും പറഞ്ഞാണ് സൂപ്പര്‍ വൈസര്‍ രാമന് ശമ്പളം കൂട്ടാനാവശ്യപ്പെടാനായതും, പത്ത് രൂപക്ക് മുടിവെട്ടിയിരുന്നസ്ഥലത്ത് ഇരുപത് രൂപയാക്കാന്‍ മുടിവെട്ടുകാരന് കരീമിനായതും , മുന്നൂറ് രൂപ ഹൈദ്രോസിന് ശമ്പളക്കൂടുതല്‍ കിട്ടാനുമൊക്കെ കാരണം ഈ ' ബൂം ' തന്നെയാണ്.
' ഏയ്..എന്റ്റെ ജോലിക്ക് പ്രശ്നമൊന്നുമില്ല പക്ഷെ ആ സീമന്‍സിലെ രാഘവന്റ്റെ കാര്യമാ കഷ്ടം ..നോട്ടീസ് കിട്ടീന്നാ കേട്ടത്'
തുടരും,
' എന്തായിരുന്നു അവന്റ്റെ യൊക്കെ ഒരു കാട്ടായം പ്രാഡോ കാര്‍ , മൂന്ന് മാസം കൂടുമ്പോള്‍ നാട്ടില്‍ പോക്ക് ...'
അവസാനം
' പക്ഷെ കഷ്ടായിട്ടോ എന്താ പ്പോ അവന് ഇനി ചെയ്യുക? '
അമേരിക്കയില്‍ എന്തെങ്കിലും കഷ്ടകാലം വരുമ്പോള്‍ മറ്റുള്ള രാജ്യക്കാര്‍ കാട്ടിയിരുന്ന ആ ഫ്രസ്ട്രേഷന്‍ ഇപ്പോള്‍ നമ്മള് നമ്മളില്‍ തന്നെ എടുത്ത് തുടങ്ങിയിരിക്കുന്നു.
മാന്ദ്യത്തെ അടിസ്ഥാനപ്പെടുത്തി ബലിയാടുകളെക്കുറിച്ച് മുതലക്കണ്ണീര് ഒഴുക്കുന്നവരേ ഒന്നാലോചിക്കുക കിട്ടിയ ചാന്‍സ് ഉപയോഗപ്പെടുത്തി എന്നതല്ലാതെ ഒരു തെറ്റും അവര്‍ ചെയ്തിട്ടില്ല ഇനിയെങ്കിലും ഫ്രസ്ട്രേഷന്‍ കുറക്കുക അവരെപ്പറ്റി ദുഖിക്കെണ്ട പക്ഷെ മുതലക്കണ്ണീര് ഒഴുക്കരുതേ!
Sunday, December 14, 2008
Subscribe to:
Post Comments (Atom)
10 comments:
തറവാടി മാഷേ, എന്താ ഈ കൂലം കുഷന്?
ഹ ഹ കുറ്റ്യാടിക്കാരാ അങ്ങിനെ ഒരു വാക്കില്ലെ ?
കൂലങ്കുഷമായി ചിന്തിച്ചൂന്നോ മറ്റോ സാധനം അതെന്നെ!
( ശരിക്കുള്ളത് സത്യായിട്ടും അറീല്ല :) )
സത്യത്തില്‍ ഞാന്‍ കരുതിയത് പുതിയ ടൈപ്പ് വല്ല കുഷനുമാണോ ഇത് എന്നാ...
ഏതാണ്ടിങ്ങനെ ഒരു വാക്കുണ്ടെന്ന് തോന്നുന്നു. പക്ഷെ ആ വാക്ക് പഠിപ്പിച്ച ദിവസം ഞാന്‍ ക്ലാസ്സില്‍ പോയിരുന്നില്ല... പള്ളേന്ന് ബെരത്തമായിരുന്നു. (ഓള്‍സോ നോണ്‍ ആസ് വയറുവേദന)
തറവാടി മാഷേ, എന്താ ഈ അമേരിക്കക്ക ? കരീമിക്ക, ഹൈദ്രോസിക്ക, അബ്ദുള്ളാക്ക എന്നൊക്കെ പറയുന്ന പോലത്തെ ഒരിക്കയാണോ?
(ചോദ്യത്തിനു കടപ്പാട്: കുറ്റ്യാടിക്കാരന്‍)
ഇനി:
//അമേരിക്കക്ക എന്തെങ്കിലും കഷ്ടകാലം വരുമ്പോള്‍ മറ്റുള്ള രാജ്യക്കാര്‍ കാട്ടിയിരുന്ന ആ ഫ്രസ്ട്രേഷന്‍ ഇപ്പോള്‍ നമ്മള് നമ്മളില്‍ തന്നെ എടുത്ത് തുടങ്ങിയിരിക്കുന്നു//
ഫ്രസ്റ്റ്രേഷന്‍ എന്നു തന്നെയാണൊ ഉദ്ദേശിച്ചത്?
// കിട്ടിയ ചാന്‍സ് ഉപയോഗപ്പെടുത്തി എന്നതല്ലാതെ ഒരു തെറ്റും അവര്‍ ചെയ്തിട്ടില്ല ഇനിയെങ്കിലും ഫ്രസ്ട്രേഷന്‍ കുറക്കുക അവരെപ്പറ്റി ദുഖിക്കെണ്ട പക്ഷെ മുതലക്കണ്ണീര് ഒഴുക്കരുതേ! //
ബൈ ദ ബൈ, മുതലക്കണ്ണീര് എന്നത്, അകമേ ഇല്ലാത്ത ദുഖ:പ്രകടനം പുറത്തു കാണിക്കുന്നതല്ലേ?
താങ്കള്‍ ഈ പോസ്റ്റില്‍ ഉദ്ദേശിച്ചത് ഇങ്ങനെയുള്ളവരെ വിമര്‍ശിക്കുന്നവരെ/ പരിഹസിക്കുന്നവരെ കുറിച്ചല്ലേ?
മുതലക്കണ്നീരുകാരാണെങ്കിലും, ഒരാളുടെ ജോലി പോയതില്‍ പുറമെയെങ്കിലും സങ്കടം കാണിക്കുന്നുണ്ടല്ലോ?
ഇനീപ്പോ എനിക്ക് മനസ്സിലാവാഞ്ഞിട്ടാണാവോ എന്തോ.. ;)
വി എമ്മേ അനക്ക് ഞാന്‍ വെച്ചിട്ടുണ്ട് ;)
അതും പോട്ടെ,എന്താ ഈ ഫ്രസ്ട്രേഷൻ?ഏതു റേഷൻകടയിൽ കിട്ടും?
''Every expansion contains the seeds of the next recession, every recession contains the seeds of the next expansion.''
സാമ്പത്തികമാന്ദ്യത്തിന് അതിന്റേതായ ഗതിവേഗമുണ്ടെന്നും ഉപഭോക്താക്കള്‍ ഉപഭോഗം പുനരാരംഭിക്കുമ്പോള്‍ മാന്ദ്യത്തിന് അറുതി വരുമെന്നും വിദഗ്ദമതം.
ഇവിടെ ഇപ്പൊ..ഇതു മാത്രേ കേള്‍ക്കാനുള്ളൂ.
ജനുവരിയോടെ സാധനങ്ങള്‍ക്കെല്ലാം യു.എ.ഇ യില്‍ 25 ശതമാനം വിലകുറയുമെന്ന് കേള്‍ക്കുന്നു. സ്പെഷല്‍ സബ് സിഡി വെട്ടിക്കുറമോ എന്നൊരു പേടിയില്ലാതില്ല.
ഫ്രസ്ട്രേഷൻ.. അത് റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തവര്‍ക്ക് വരുന്ന ഒരു രോഗമല്ലേ ?
തറവാടി, ശരിയാണ് എല്ലാ കയറ്റത്തിനും ഒരു ഇറക്കമുണ്ടാകും.പക്ഷെ ഇവിടെ കയറ്റത്ത് ചുമ്മാ പോസ്റ്റും ചാരി നിന്നവനും ഇറങ്ങേണ്ടി വരുന്നെന്നു മാത്രം.
കൂലങ്കഷമായി ആലോചിച്ച് തലയിലെ മുടി കൊഴിക്കണ്ട.
Post a Comment