ബസ്സില്‍ കാശ് കൊടുത്തവനും അടുത്ത ഫ്ലാറ്റിലെ താമസക്കാരനും ഒരേ ബെഞ്ചില്‍ ഇരുന്ന് പഠിച്ചവരും ഒപ്പം ജോലി ചെയ്യുന്നവനും സിനിമ കാണുമ്പോള്‍ പോപ് കോണ്‍ തന്ന അടുത്ത് സീറ്റിലിരുന്നവനും ബ്ലോഗില്‍ സ്ഥിരമായി കമന്റ്റിടുന്നവരും ഓര്കൂട്ടില് വരുന്ന റിക്വസ്റ്റുകളും സര്‍വോപരി ചാറ്റില്‍ ദിവസേന കാണുന്നവരുമാണല്ലോ സുഹൃത്ത്ക്കള് ;)
ആത്മ പറഞ്ഞ അര്‍ത്ഥത്തിലാണെങ്കില്‍ ഈ പോസ്റ്റ് ശരിയാണ്.
പക്ഷെ മാണിക്യം പറഞ്ഞ പോലെ ഒരൊറ്റ ഉത്തരത്തിലെത്താനും കഴിയില്ല.
എല്ലാ ബന്ധങ്ങളും പവിത്രമാണ്,പവിത്രത കൂടുന്തോറും മായം ചേര്‍ക്കപ്പെടാനുള്ള സാധ്യതയും കൂടുന്നു.
മക്കളെ മക്കളായത് കൊണ്ടാണ് സ്നേഹിക്കുന്നത് എന്നൊരു ന്യായമുണ്ട്,പക്ഷെ ആരും ആരുടേയും സുഹൃത്തായിരിക്കണമെന്ന് നമുക്ക് നിശ്ചയിക്കാന്‍ കഴിയാത്ത പോലെ ഒരാള്‍ക്കും ഏത് വയറ്റില്‍ പിറക്കണമെന്നോ എന്റെ കുഞ്ഞ്ാരായിരിക്കണമെന്നോ പറയാനും പറ്റില്ലല്ലോ.
എല്ലാ ബന്ധവും ദൈവത്തിന്റെ സമ്മാനമാണ്,സുഹൃത്ത് ബന്ധവും.
ആ സ്നേഹമാണ് പല കൈവഴികളിലുടെ നമ്മിലേക്കൊഴുകിയെത്തുന്നതും.
ഭാര്യ-ഭര്‍തൃ ബന്ധം, അച്ഛന്-മകന് , കാമുകി-കാമുകന് ബന്ധം ഇവയെല്ലാം പവിത്രമാകാം എനിക്കതില്‍ എതിരഭിപ്രായമില്ല. എന്നാല്‍ ഈ ബന്ധങ്ങളെക്കാള്‍ പവിത്രവും ഉന്നതിയും ഉള്ളത് സുഹൃത്ത് ബന്ധത്തിനാണെന്നാണ് ഞാന്‍ പറഞ്ഞത്.
സ്വന്തം കുഞ്ഞിനെ മാതാവ് ഏറ്റവും സ്നേഹിക്കാം പക്ഷെ മകനായി മാത്രം. എന്റ്റെ അച്ഛന് / അമ്മ എനിക്ക് സുഹൃത്തിനെപ്പോലെയാണെന്ന് പറയുന്നത് രസകരമായി തോന്നാറുണ്ട്.
bioligical അമ്മ ഒരിക്കലും ഒരു നല്ല അമ്മ ആയിരിക്കണമെന്നില്ല,അതു പോലെ തന്നെ പുറമേക്ക് സുഹൃത്തെന്ന് നമ്മള് പറയുന്ന അല്ലെങ്കില്‍ അനില്‍ശ്രീ തെറ്റിദ്ധരിച്ച പോലെ be in touch ല്‍ ഉള്ള ഒരാള്ം അല്ല യഥാര്‍ത്ഥ സുഹൃത്ത്.
ഇവിടെ പ്രതിപാതിച്ച എല്ലാ ബന്ധങ്ങളും ( അമ്മ / മകന്/ അച്ഛന്/ സുഹൃത്ത് ) നാമമാത്രമല്ല അതായത് അമ്മയെന്നാല്‍ ബയോളജിക്കലായല്ല ഞാന്‍ വിവക്ഷിച്ചത് പൂര്‍ണ്ണ അര്ത്ഥത്തോടെത്തന്നെയാണ്.അതുള്‍ക്കൊണ്ട് തന്നെയാണ് കമ്പയര്‍ ചെയ്തതും.
എല്ലാ ബന്ധങ്ങളും സ്നേഹത്താലധിഷ്ഠിതവും മാനസികമായി ചില കൊടുക്കല്‍ വാങ്ങലുകളുള്ളതുമാണ്,പവിത്രവും.സ്നേഹമുള്ളിടത്ത് വെറുപ്പുള്ള പോലെ പവിത്രതയും പരിശുദ്ധിയുമുള്ളിടത്ത് തന്നെ മറുവശമായ കപടതയുമുണ്ട്.അത് എല്ലാ ബന്ധങ്ങളും ഒരു പോലെയാണെന്നും അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്കും സാഹചര്യങ്ങള്‍ക്കുമനുസരിച്ചാണ് പവിത്രമാകുന്നതും കപാമാകുന്നതും.സുഹൃത്ത് ബന്ധത്തിനു മാത്രമായി അതില്‍ ഒരു പ്രത്യേകതയുമില്ല.
ഒരു എഞ്ചിനീറിങ് ബിരുധം ആയാല്‍ എല്ലാമായി എന്നു കരുതുന്ന ഒരു വിഡ്ഡിയാണു തറ്വാടി എന്ന് ഇപ്പോള്‍ മനസ്സിലായി.സ്വന്തം മാതാവിനെ തള്ളിപ്പറയുന്നവര്‍ എത്ര പേരുന്ഡ് എന്ന് അറിയില്ല. മാസത്തില്‍ എന്തെങ്കിലും ചില്ലറ പൈസ അയച്ചുകൊടുത്ത് മാതാവിനെ സ്നേഹിക്കുന്ന താങ്കളെ പോലുള്ള്വര് ഈ നാടിനു അപമാനമാണു.
19 comments:
പാവം തറവാടി
ഞാന്‍ നിങ്ങളുടെ സുഹൃത്തായിപ്പോയല്ലൊ.
-സുല്‍
ഞാന്‍ സമ്മതിക്കില്ല, ഈ ചിന്ത 100% തെറ്റ്
താങ്കളുടെ ഏതെങ്കിലും സുഹൃത്തുക്കള്‍ അങ്ങിനെ കരുതുന്നുണ്ടോ എന്നുചോദിച്ചിട്ടുണ്ടോ.?
ഞാനും തീരെ സമ്മതിക്കില്ല..വല്യമ്മായിയെ ഞാനും അനുകൂലിക്കുന്നു..
സ്വാര്‍ത്ഥത തീണ്ടാത്ത സ്നേഹം യധാര്ദ്ധ സ്നേഹം.
ഒരു സുഹൃത്തിന് മാതാവിനെക്കാള്‍ നിസ്വാര്‍ത്ഥമായി സ്നേഹിക്കാനാവുമെങ്കില്‍..
സ്നേഹം എല്ലാം സ്നേഹം തന്നെ
ഇതൊക്കെയാണ് എന്റെ വിനീതമായ അഭിപ്രായങ്ങള്‍

മാതൃത്വത്തിൽ സൌഹൃദവുമുണ്ട്.പക്ഷെ സൌഹൃദത്തിൽ മാതൃത്വമില്ല. (എന്റെ അമ്മ എനിക്കൊരു നല്ല സുഹൃത്തുമാണ്)
എല്ലാ മക്കളേയും
ഒരേ പോലെ കരുതാത്ത അമ്മ
മക്കളെ ഉപേക്ഷിച്ചു പോകുന്ന അമ്മ
ജനിക്കും മുന്നെ ഭ്രൂണത്തെ കൊല്ലുന്ന അമ്മ ..പാവനമാണൊ ആ ബന്ധം?
ശരിയായാ ഒരു സുഹൃത്ത് ഒരു നിധിയാണ്
സ്വാര്‍ത്ഥതയില്ലാത്ത ആ ബന്ധം പാവനവും.
സുല്‍,
അതെന്നെ ;)
മേഘമല്‍ഹാര്‍ ,
ഉവ്വല്ലോ.
ബസ്സില്‍ കാശ് കൊടുത്തവനും അടുത്ത ഫ്ലാറ്റിലെ താമസക്കാരനും ഒരേ ബെഞ്ചില്‍ ഇരുന്ന് പഠിച്ചവരും ഒപ്പം ജോലി ചെയ്യുന്നവനും സിനിമ കാണുമ്പോള്‍ പോപ് കോണ്‍ തന്ന അടുത്ത് സീറ്റിലിരുന്നവനും ബ്ലോഗില്‍ സ്ഥിരമായി കമന്റ്റിടുന്നവരും ഓര്കൂട്ടില് വരുന്ന റിക്വസ്റ്റുകളും സര്‍വോപരി ചാറ്റില്‍ ദിവസേന കാണുന്നവരുമാണല്ലോ സുഹൃത്ത്ക്കള് ;)
ഈ പറഞ്ഞവര്‍ മാത്രമാണ് സുഹൃത്തുക്കള്‍ എങ്കില്‍ ചിന്ത പകുതിയിലതികം ശരിയാണ്. എങ്കിലും പൂര്‍ണ്ണമാകുന്നില്ല. മാണിക്യത്തിന്റെ കമന്റ് ഇവിടെ ചേര്‍ക്കുക.
ആത്മ പറഞ്ഞ അര്‍ത്ഥത്തിലാണെങ്കില്‍ ഈ പോസ്റ്റ് ശരിയാണ്.
പക്ഷെ മാണിക്യം പറഞ്ഞ പോലെ ഒരൊറ്റ ഉത്തരത്തിലെത്താനും കഴിയില്ല.
എല്ലാ ബന്ധങ്ങളും പവിത്രമാണ്,പവിത്രത കൂടുന്തോറും മായം ചേര്‍ക്കപ്പെടാനുള്ള സാധ്യതയും കൂടുന്നു.
മക്കളെ മക്കളായത് കൊണ്ടാണ് സ്നേഹിക്കുന്നത് എന്നൊരു ന്യായമുണ്ട്,പക്ഷെ ആരും ആരുടേയും സുഹൃത്തായിരിക്കണമെന്ന് നമുക്ക് നിശ്ചയിക്കാന്‍ കഴിയാത്ത പോലെ ഒരാള്‍ക്കും ഏത് വയറ്റില്‍ പിറക്കണമെന്നോ എന്റെ കുഞ്ഞ്ാരായിരിക്കണമെന്നോ പറയാനും പറ്റില്ലല്ലോ.
എല്ലാ ബന്ധവും ദൈവത്തിന്റെ സമ്മാനമാണ്,സുഹൃത്ത് ബന്ധവും.
ആ സ്നേഹമാണ് പല കൈവഴികളിലുടെ നമ്മിലേക്കൊഴുകിയെത്തുന്നതും.
ബന്ധങ്ങള്‍ പവിത്രമാണോ അല്ലയോ എന്നതല്ല വിഷയം.
ഭാര്യ-ഭര്‍തൃ ബന്ധം, അച്ഛന്-മകന് , കാമുകി-കാമുകന് ബന്ധം ഇവയെല്ലാം പവിത്രമാകാം എനിക്കതില്‍ എതിരഭിപ്രായമില്ല. എന്നാല്‍ ഈ ബന്ധങ്ങളെക്കാള്‍ പവിത്രവും ഉന്നതിയും ഉള്ളത് സുഹൃത്ത് ബന്ധത്തിനാണെന്നാണ് ഞാന്‍ പറഞ്ഞത്.
സ്വന്തം കുഞ്ഞിനെ മാതാവ് ഏറ്റവും സ്നേഹിക്കാം പക്ഷെ മകനായി മാത്രം. എന്റ്റെ അച്ഛന് / അമ്മ എനിക്ക് സുഹൃത്തിനെപ്പോലെയാണെന്ന് പറയുന്നത് രസകരമായി തോന്നാറുണ്ട്.
ഒരു വ്യക്തിയെ ഏറ്റവുമറിയുന്നത് സുഹൃത്താകാം.പക്ഷെ അതല്ല പവിത്രതയുടെ മാനദണ്ഡം :)
തൃശ്ശൂരിലെ മനോരോഗ വിദഗ്ധന്‍ ഡോക്ടര്‍ ഐസക്ക് പരേര അയാളുടെ എല്ലാ രോഗികളുടേയും 'സുഹൃത്താ'ണെന്ന് പറയാറുണ്ടത്രെ!
bioligical അമ്മ ഒരിക്കലും ഒരു നല്ല അമ്മ ആയിരിക്കണമെന്നില്ല,അതു പോലെ തന്നെ പുറമേക്ക് സുഹൃത്തെന്ന് നമ്മള് പറയുന്ന അല്ലെങ്കില്‍ അനില്‍ശ്രീ തെറ്റിദ്ധരിച്ച പോലെ be in touch ല്‍ ഉള്ള ഒരാള്ം അല്ല യഥാര്‍ത്ഥ സുഹൃത്ത്.
ഇവിടെ പ്രതിപാതിച്ച എല്ലാ ബന്ധങ്ങളും ( അമ്മ / മകന്/ അച്ഛന്/ സുഹൃത്ത് ) നാമമാത്രമല്ല അതായത് അമ്മയെന്നാല്‍ ബയോളജിക്കലായല്ല ഞാന്‍ വിവക്ഷിച്ചത് പൂര്‍ണ്ണ അര്ത്ഥത്തോടെത്തന്നെയാണ്.അതുള്‍ക്കൊണ്ട് തന്നെയാണ് കമ്പയര്‍ ചെയ്തതും.
എല്ലാ ബന്ധങ്ങളും സ്നേഹത്താലധിഷ്ഠിതവും മാനസികമായി ചില കൊടുക്കല്‍ വാങ്ങലുകളുള്ളതുമാണ്,പവിത്രവും.സ്നേഹമുള്ളിടത്ത് വെറുപ്പുള്ള പോലെ പവിത്രതയും പരിശുദ്ധിയുമുള്ളിടത്ത് തന്നെ മറുവശമായ കപടതയുമുണ്ട്.അത് എല്ലാ ബന്ധങ്ങളും ഒരു പോലെയാണെന്നും അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്കും സാഹചര്യങ്ങള്‍ക്കുമനുസരിച്ചാണ് പവിത്രമാകുന്നതും കപാമാകുന്നതും.സുഹൃത്ത് ബന്ധത്തിനു മാത്രമായി അതില്‍ ഒരു പ്രത്യേകതയുമില്ല.
തറവാടിക്ക് എണ്ണം പറഞ്ഞ പാരയൊന്നും ഒരു കൂട്ടുകാരന്റേന്നും കിട്ടീട്ടില്ലല്ലേ... ഞാന്‍ വേണേല്‍ ഒന്ന് ശ്രമിച്ച് നോക്കാം :)
ഒരു എഞ്ചിനീറിങ് ബിരുധം ആയാല്‍ എല്ലാമായി എന്നു കരുതുന്ന ഒരു വിഡ്ഡിയാണു തറ്വാടി എന്ന് ഇപ്പോള്‍ മനസ്സിലായി.സ്വന്തം മാതാവിനെ തള്ളിപ്പറയുന്നവര്‍ എത്ര പേരുന്ഡ് എന്ന് അറിയില്ല.
മാസത്തില്‍ എന്തെങ്കിലും ചില്ലറ പൈസ അയച്ചുകൊടുത്ത് മാതാവിനെ സ്നേഹിക്കുന്ന താങ്കളെ പോലുള്ള്വര് ഈ നാടിനു അപമാനമാണു.
Post a Comment