' ഈ സമരം അനാവശ്യമാണെന്ന് പാഠപുസ്തകം ഒരിക്കലെങ്കിലും വായിച്ചു നോക്കിയിട്ടുള്ള ഏതൊരാള്‍ക്കും ബോധ്യപ്പെടും '
ഏഴാം ക്ലാസ്സിലെ വിവാദ അധ്യായങ്ങള്‍ , പ്രത്യേകിച്ചും മതത്തെപ്പറ്റിയുള്ളത് വായിക്കുന്ന ഓരോരുത്തരും പറയുന്ന വാക്കുകള്‍.
ഒറ്റ നോട്ടത്തില്‍ വളരെ ശരിയാണ് മേല്‍ പറയുന്ന വാക്കുകള്‍ പക്ഷെ വായിച്ച് വിലയിരുത്തിയത് ചുരുങ്ങിയത് ഇരുപത്തഞ്ച് വയസ്സെങ്കിലും പ്രായമുള്ള , കാഴ്ചപ്പാടുകളുള്ള , പക്വതയുള്ളവരായ വ്യക്തികളാണെന്നതാണ് പ്രശ്നം.
അതായത് ഇത്തരം ഒരു ചിന്താഗതി ( മതത്തിന്റ്റെ അപ്പ്രസക്തി ) മനസ്സിലാക്കാനള്ള പ്രായമല്ല ഏഴാം ക്ലാസ്സിലെ കുട്ടികള്‍ക്കുള്ളത്.
പ്രായമുള്ള ഒരു വ്യക്തി വായിച്ച് മനസ്സിലാക്കുന്നതുപോലെയല്ല കൊച്ചുകുട്ടികള്‍ വായിച്ച് മനസ്സിലാക്കുന്നത്. ഇന്നത്തെ സാമൂഹിക / രാഷ്ട്രീയ / മത സാഹചര്യങ്ങള്‍ അനുഭവിക്കുന്ന ഒരാള്‍ ,
' മതം ആവശ്യമില്ല '
എന്ന് പറയുന്നതും ,
മാനസിക പക്വതയില്ലാത്ത കുട്ടികള്‍ , വെള്ളം സ്പോഞ്ച് വലിച്ചെടുക്കുന്ന പോലെ മനസ്സുള്ള കുട്ടികള്‍ , മതമില്ല അല്ലെങ്കില്‍ മതത്തിന് പ്രസക്തിയില്ല എന്നും
' പഠി 'ക്കുന്നതിലാണ് അപകടം ഇരിക്കുന്നത്.
വലിയ വിദ്യാസമ്പന്നര്‍ എന്നൊക്കെ വിളിക്കാമെങ്കിലും , സാമൂഹികമായി പറയത്തക്ക പുരോഗമനമൊന്നുമില്ലാത്ത ഒരവസ്ഥയാണ് ഇന്ന് കേരളത്തില്‍ നില നിലവിലുള്ളത്.
മാത്രമല്ല മിക്ക കുടുമ്പങ്ങളും മത അടിസ്ഥാനമാക്കിയ ജീവിതമാണ് നയിക്കുന്നതും. വീട്ടിലെ ഇത്തരം അവസ്ഥയില്‍ നിന്നും സ്കൂളിലെത്തുന്ന കുട്ടി പഠിക്കുന്നത് ( മനസ്സിലാക്കുകയല്ല! ), മതം അത്ര അവശ്യമിലെന്നാണ് ( അത്യാവശ്യമുള്ളതാണോ / ആവശ്യമുള്ളതാണോ / അല്ലയോ എന്നതൊക്കെ പഠിപ്പിക്കുന്ന ആളെ അനുസരിച്ചിരിക്കുമെന്നത് വേറെ കാര്യം).
സ്വന്തമായി ഒരു കാഴ്ചപ്പാടുണ്ടാക്കാന്‍ മാത്രം പക്വതയില്ലാത്ത കുട്ടികളുടെ മനസ്സ് മാതാപിതാക്കളടേയും അധ്യാപകരുടേയും വിപരീത ആശയ സംഘട്ടനങ്ങള്‍ക്ക് വിധേയമാകുകയായിരിക്കും ഇതിന്റ്റെ ഫലം
മതത്തില്‍ കാര്യമില്ലെന്നതിനേക്കാളും ,
എല്ലാ മതങ്ങളും മനുഷ്യ നന്മക്കാണെന്ന് പഠിപ്പിക്കുകയും മതങ്ങള്‍ തമ്മില്‍ ഊഷ്മളമായ ബന്ധമുണ്ടാക്കാന്‍ വേണ്ട വിഷയങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നു സത്യത്തില്‍ വേണ്ടിയിരുന്നത്.
" മതത്തെ അറിഞ്ഞ് മതത്തെ വേണ്ടെന്ന് വെക്കുന്നതും മതം ആവശ്യമില്ലെന്ന് പഠിക്കുന്നതും ഒന്നല്ല എന്നാണെന്റെ പക്ഷം. "
Sunday, June 29, 2008
Subscribe to:
Post Comments (Atom)
151 comments:
മതമില്ലാത്ത ജീവന് എന്റ്റെ കാഴ്ചപ്പാട്
താലിബാനിസമാ എനിക്കിഷ്ടം.
-കൊച്ചിലേ തന്നെ തലയിലടിച്ച് കേറ്റണമെല്ലാം!
cATCH THEM YOUNG(മുളയിലെ നുള്ളിക്കളയുക എന്ന് വിവര്‍ത്തനം!)
മുളയിലേ നുള്ളുക എന്നത് നല്ല ആശയമാണ്.
പക്ഷെ മുള എന്നത് സ്കൂളില്‍നിന്നല്ല ആരംഭിക്കുന്നത് , വീട്ടില്‍ നിന്നുമാണ്.
അതായത് ,
കേരളത്തിലെ ഇന്നുള്ള സമൂഹത്തിലെ ബഹുഭൂരിപക്ഷവും ജീവന്റ്റെ അച്ഛന് - അമ്മമാരല്ല.
ആദ്യം വീട്ടില്‍ നിന്നും മതം കളയൂ , മതം വിഷമാനെന്ന് മക്കളെ പഠിപ്പിക്കൂ
അതിനൊപ്പമോ ശേഷമോ കുട്ടികളെ സ്കൂളുകളിലും അതു ചെയ്യൂ.
താലിബാനിസം എന്ന ഒന്നുണ്ടോ , മതമാണോ അത് പുതിയ അറിവിന് നന്ദി :)
മതം നല്ലതാണെന്നോ ചീത്തയാണെന്നോ എന്നതൊന്നും ഞാന്‍ പറയുന്നില്ല.
കുട്ടികളുടെ മനസ്സില്‍ സംഭവിക്കാവുന്ന വിപരീത ആശയ സംഘട്ടനങ്ങളായിരിക്കും ഇപ്പോള്‍ ചെയ്ത ഈ പരിഷ്കാരത്തിന്റ്റെ ഫലം എന്നാണ് ഞാന്‍ പറഞ്ഞത്.
പറയത്തക്ക ഭൂരിപക്ഷ പുരോഗമന ചിന്തയുള്ള ആളുകള്‍ ( മതമില്ലാത്തവര്‍ ) ആണ് ഇന്ന് സമൂഹത്തിലുള്ളതെങ്കില്‍ ഇത്തരം പുരോഗമന ചിന്താപരമായ പാഠത്തില്‍ ഒരാപക്തയുമില്ലെന്ന് ഞാനും സമ്മദിക്കുന്നു പക്ഷെ അതാണോ യഥാര്‍ത്ഥ സ്ഥിതിയെന്ന് നോക്കേണ്ടതുണ്ട്.
മതം മനുഷ്യനെ ഇന്നും കറപ്പിക്കുന്നു.
മാര്ക്സമ്മാവാ...ആ ജ്ഞാനദൃഷ്ടിയ്ക്കു മുന്നില്‍ വീണ്ടും വീണ്ടും പ്രണമിക്കുന്നു.!
തറവാടിയോട് എല്ലാ സ്നേഹത്തോടെയും വിയോജിക്കട്ടെ.
ഒന്നാമത് ഏഴാം ക്ലാസിനെ അത്ര കുറച്ച് കാണേണ്ടതില്ല.കാര്യങ്ങള്‍ മനസ്സിലാക്കാന്‍ 12 വയസ്സ് അത്ര മോശം പ്രായമല്ല എന്ന് ശിശുമനശാസ്ത്ര വിദഗ്ദ്ധര്‍ തന്നെ പറയുന്നു.
മതത്തിന് പ്രസക്തിയുണ്ട്.അത് ഭൌതിക ചര്യകളിലല്ല.അത് ആ പാഠപുസ്തകം വളരെ വ്യക്തമായി വിവിധ മതസൂക്തങ്ങളിലൂടെ ഊന്നി പറയുന്നു.
പക്ഷെ മതം സൃഷ്ടിക്കുന്ന കമ്പാര്ട്ടൈസേഷന് അപ്രസക്തവും അനാവശ്യവുമാണ്.ഇത് വ്യക്തമാകത്തത് കൊണ്ടാണ് ഗുജറത്ത് ഉണ്ടായത്.എനിക്ക് ഗുജറാത്ത് ഐ.ഐ.എമ്മില്‍ നിന്നും ഇറങ്ങിയ ഒന്നിലധികം ഹിന്ദു സുഹൃത്തുക്കളുണ്ട്.ഇത്തരം ഒരു പാഠം പഠിക്കാത്തതിന്റെ (ഐ.ഐ.എമ്മിലല്ല,എലമെന്ററി സ്കൂളില്‍)എല്ലാ വിഷവും അവര്‍ വമിക്കുന്നത് കേള്‍ക്കണമെങ്കില്‍ മോഡിയെയോ അവിടെ നടന്ന കൂട്ടക്കൊലയെയോ വെറുതേ ഒന്ന് എതിര്‍ത്താല്‍ മതി.ആ കൂട്ടക്കൊല വളരെ താമസിച്ച് പോയി എന്നും ഗുജറാത്ത് ഇന്ന് നേടിയ ഭൌതിക പുരോഗതിക്ക് കാരണം പോലും ആ കൂട്ടക്കൊലയാണെന്നും അവര്‍ കാറ്റഗറിക്കലായി പറയും.
ഗുജറാത്ത് കേരളത്തില്‍ നിന്ന് അധികം ദൂരത്തല്ല.അപ്പോള്‍ ഭൌതികമായി മതങ്ങള്‍ ഹിന്ദുവായി ജനിച്ച എന്നിലും മുസ്ലീമായി ജനിച്ച് ജീവിക്കുന്ന താങ്കളിലും ഒരു മാറ്റവും ഉണ്ടാക്കുന്നില്ല.നാളെ ദുബായിയില്‍ ഭൂകമ്പമുണ്ടായാല്‍ അതില്‍ നിന്നും ഞാനോ താങ്കളോ മാറ്റി നിര്‍ത്തപ്പെടില്ല. ഈ ബോധം കുട്ടികളില്‍ ഉണ്ടായേ മതിയാകൂ.കാരണം നാമൊരു ജനാധിപ്ത്യ സെക്കുലര്‍ റിപ്പബ്ലിക്കിലാണ്,ഓട്ടോക്രാറ്റിക്കോ തിയോക്രാറ്റിക്കോ ആയ മധ്യകാലത്തിലല്ല.
ഭൗതീകമായി മതം മനുഷ്യനില്‍ ഒരു മാറ്റവും വരുത്തുന്നില്ല.
രാധേയാ വളരെ വലിയ , നല്ല ഒരു തത്വമാണിത് , പൂര്‍ണ്ണമായി എനിക്കുള്ക്കൊള്ളാനാവുന്നതും.
പക്ഷെ ഈ തത്വത്തില്‍ താങ്കള്‍ എത്തിയത് ഈ പ്രായത്തിലാണെത്തിയതെന്നത് മറക്കാതിരിക്കുക.
ഈ തത്വം ഉള്‍ക്കൊള്ളാനുള്ള മാനസിക പാകത ഒരു ഏഴാം ക്ലാസ്സുകാരനുണ്ടെന്നുണ്ടെങ്കില് ,
എനിക്കിതില്‍ ഒരെതിര്‍പ്പും ഇല്ല.
എഴുതിയതുള്ക്കൊണ്ട് അഭിപ്രായം പറഞ്ഞതിനൊരു :)
ബെസ്റ്റ് കണ്ണാ, ബെസ്റ്റ്......... സ്ക്കൂള് പഠന പ്രായത്തില്‍ കുട്ടി ശാഖയില്‍ പോകട്ടെ, വയസ് ഇരുപത്തഞ്ചേ എന്ന് തികയുമ്പോള്‍ മതനിരപേക്ഷനാകട്ടെ.......
അത്രയേറെ ഗഹനമായവിധമല്ലല്ലോ അതു വിവരിച്ചിരിക്കുന്നത്,കുട്ടിയുടെ ഉള്ളില്‍ ചിന്തയുടെ ഒരു വിത്തിടാന്‍ മാത്രം പര്യാപ്തമാണുതാനും.ഒരു പക്ഷേ അവനതിനുത്തരം കണ്ടെത്തുന്നത് പന്ത്രണ്ടു വയസ്സിലായിരിക്കില്ല.
അഥവാ മനസ്സിലാക്കാന്‍ കുട്ടികള്ക്കുപ്രയാസം കാണുമെങ്കില്‍ തന്നെ അറിവും അനുഭവജ്ഞാനവും പ്രായവുമുള്ള അദ്ധ്യാപകരാണല്ലോ അതിനവര്‍ക്കു സഹായത്തിനുള്ളത്.
ഇവിടെ വിദ്യാര്‍ത്ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ അധ്യാപകര്‍ക്കോ അല്ല അതില്‍ അമിത ഉത്കണ്ഠ കാണുന്നത്,സ്ഥാപിത താല്പര്യങ്ങള് യന്ത്രപ്പാവകളാക്കിമാറ്റിയ അണികള്‍ക്കും,അവരെ നയിച്ചു മേലധ്വാനിക്കാതെ തിന്നു കൊഴുത്ത നേതാക്കന്മാരെന്ന പരാദ വര്ഗ്ഗങ്ങള്ക്കുമാണ്.വരും തലമുറകളിലും ചോദ്യം ചെയ്യപ്പെടാത്ത നെതൃത്വങ്ങള് നിലനില്ക്കണമെങ്കില് ചിന്താപരമായി പാപ്പരായ സാമാന്യജനത്തെ വേണം.
സ്വതന്ത്രമായ ചിന്ത എന്നൊരാശയമല്ലാതെ മത നിഷേധം എന്നൊരാശയം ആ പാഠഭാഗങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതായി എനിക്കു തോന്നിയില്ല എന്റെ കുറ്റമായിരിക്കാം.
ആദ്യം മതത്തില്‍ വിശ്വസിക്കുന്ന , മതം അനുശാസിക്കുന്ന ആരാധനകള്‍ നിര്‍വ ഹിക്കുന്ന, മതാചാരങ്ങള്‍ പുലര്‍ത്തുന്ന എല്ലാവരെയും പാര്‍ട്ടിയില്‍ നിന്ന് പിരിച്ചു വിടുക. ജാതിപ്പേരു ,മതത്തിന്റെ അടയാളങ്ങള്‍ (ആദ്യം ഇം.എം.സില് നിന്നാവട്ടെ ) തുടങ്ങിയവ തൂത്തുമാറ്റുക..
ഇവയൊക്കെ ആദ്യ പടിയെന്ന നിലയില്‍ ചെയ്യാവുന്നതാണു..
വൈരുദ്ധ്യാധിഷ്ടിത ഭൗതിക വരട്ടു വാദം എന്ന ഉട്ടോപ്പ്യന് മതവും അതിന്റെ ദൈവങ്ങളെയും പറ്റി പഠിപ്പിക്കുന്നതും നന്നായിരിക്കും
മതത്തെ രാഷ്ടീയക്കാര്‍ ഹൈജാക്ക് ചെയ്യുന്നതല്ലേ ഇവിടെ ഏറ്റവും വലിയ പ്രശനം.. ഗുജറാത്തിലും അതല്ലേ സംഭവിച്ചത്..
നമ്മുടെ കൊച്ചു കേരളത്തില്‍ രാഷ്ടീയ വൈരാഗ്യം എത്ര ജീവന് പൊലിച്ചു..
രാഷ്ട്രീയ നിരാസമാണോ അത് കൊണ്ട് പഠിപ്പിക്കേണ്ടത് ?
മതത്തിനെ പറ്റി ശരിയായ അറിവില്ലാത്തവര്‍ രാഷ്ടീയക്കാരുടെ കൈകളിലെ പാവകളാവുന്നതാണിവിടെ തടയിടേണ്ടത്..
ഞാന്‍ ഒരു മതവാതിയോ മത വാക്താവോ അല്ല.
രണ്ട് വിപരീത ആശയങ്ങള്‍ ചെറുപ്രായത്തില്‍ കുട്ടികളുടെ മനസ്സില്‍ എന്തെങ്കിലും സംഘട്ടനമുണ്ടാക്കുമോ എന്ന ആശങ്ക മാത്രമാണിവിടെ പങ്കുവെച്ചത്. അങ്ങിനെ ഒരാശങ്കക്കിടമില്ല എങ്കില്‍ അതുള്‍ക്കൊള്ളാനും മടിയുമില്ല.
കാവലാന്‍,
എല്ലാ മതങ്ങളിലുള്ളതുപോലെ ത്തന്നെ ആശയത്തിനല്ല കുഴപ്പം ആളുകള്ക്കുതന്നെയാണ്.
ഏതൊരു ചിന്തയേയും വളച്ചൊടിക്കുന്നവര്‍ക്ക് ഇതും വളച്ചൊടിക്കാവുന്നതല്ലെ എന്നും ഒപ്പം ചോദിക്കുന്നു.
മാരീചന്,
ഹിന്ദുമതമെന്നത് ശാഖയില്‍ പോക്കാണെന്നാണോ താങ്കളുടെ ധാരണ!
ബെസ്റ്റ് കണ്ണാ ബെസ്റ്റ്!
മതം മനുഷ്യന്റെ ഭൗതികമായ കാര്യങ്ങളില്‍ മാറ്റം വരുത്തുന്നില്ല എന്നത് പൂര്‍ണ്ണമായും ശരിയല്ല..
>>മതത്തിനെ പറ്റി ശരിയായ അറിവില്ലാത്തവര്‍ രാഷ്ടീയക്കാരുടെ കൈകളിലെ പാവകളാവുന്നതാണിവിടെ തടയിടേണ്ടത് <<
ബഷീര്‍ വെള്ളറക്കാടെ , അതാണ്!
>>മതം മനുഷ്യന്റെ ഭൗതികമായ കാര്യങ്ങളില്‍ മാറ്റം വരുത്തുന്നില്ല എന്നത് പൂര്‍ണ്ണമായും ശരിയല്ല<<
ബഷീര്‍ വെള്ളറക്കാട്,
താങ്കള്‍ വിശദീകരിക്കേണ്ടിവരും.
ചണ്ഡാലഭിക്ഷുകിയും ഡോ അംബേദ്കറുടെ ജീവചരിത്രവും ഈഴവ മെമ്മോറിയലും മറപ്പേടിയും മണ്ണാപ്പേടിയും മാറുമറയ്ക്കല്‍ സമരവുമൊക്കെ പഠിച്ചപ്പോള്‍ കുട്ടിക്കുണ്ടാകാത്ത ആശയ സംഘട്ടനമൊന്നും ഇതുകൊണ്ടുണ്ടാകില്ല. അമ്പലത്തിലോ പളളിയിലോ പോകണമെന്നുളളവര് ഇതു പഠിച്ചാലും പോകും. പോകേണ്ട എന്നു കരുതുന്നവര്‍ ഇതു പഠിച്ചില്ലെങ്കിലും പോകില്ല.
കുട്ടിയുടെ മനസിലുണ്ടാകുന്ന ആശയ സംഘട്ടനം. ഹൊ. ഭയങ്കരമായിരിക്കും. മനോരോഗികളോ മറ്റോ ആകുമോ ആവോ, പാവം കുട്ടികള്‍
തറവാടിയുടെ ഭാഷയിലെ സൌമ്യത അഴിച്ചുവച്ചാല്‍ പാഠപുസ്തകത്തിനെതിരെ നടക്കുന്ന മുദ്രാവാക്യം വിളിയുമായി അതിനു വലിയ വ്യത്യാസമൊന്നുമില്ല എന്നു പറയുന്നതില്‍ ഖേദമുണ്ട്.
ഒരു മതമൌലികവാദിയുടെ സ്വരമുണ്ട് കുറിപ്പില്‍.
തറവാടി ആ പുസ്തകം ശരിക്ക് വായിച്ചിട്ടില്ലെന്ന് തോന്നുന്നു.
മാരീചന് said...
അമ്പലത്തിലോ പളളിയിലോ പോകണമെന്നുളളവര് ഇതു പഠിച്ചാലും പോകും. പോകേണ്ട എന്നു കരുതുന്നവര്‍ ഇതു പഠിച്ചില്ലെങ്കിലും പോകില്ല.
അത്രേയുള്ളൂ...
ചെറുപ്പത്തില്‍ ഇസ്ലാമിക കഥകളേക്കാളും കൂടുതല്‍ വായിച്ചിട്ടുള്ളത് മഹഭാരത കഥകളും രാമായണ കഥകളും ഒക്കെയായിരുന്നു. അതും, അതെല്ലാം ഹൃദ്യമാകുന്ന വിധത്തിലുള്ള ചിത്രീകരണങ്ങളിലൂടെ... അതുകൊണ്ട് ഹിന്ദുആചാരങ്ങളിലേക്കോ വിശ്വാസങ്ങളിലേക്കോ ആകര്‍ഷിക്കപ്പെട്ടിട്ടില്ല.
എല്ലറ്റിനെ പറ്റിയും അറിഞ്ഞു കൊണ്ടു തന്നെ കുട്ടികള്‍ വളരട്ടെ. എല്ലാറ്റിന്റേയും മറുവശങ്ങളും കാണാന്‍ അവര്‍ക്കു സാധിക്കട്ടെ! അടിച്ചമര്‍ത്തപ്പെട്ട് വളര്‍ന്നവര്‍ അതിന്റെ ചട്ടക്കൂട് ഭേദിക്കാന്‍ ശ്രമിക്കുന്ന അനുഭവങ്ങളാണു കൂടുതലായും കണ്ടുവരുന്നത്. അതുകൊണ്ട് കുട്ടികള്‍ എല്ലാം അറിഞ്ഞു വളരട്ടെ...
രാധേയൻ,
മതം പോലെ തന്നെ രാഷ്ട്രീയവും ജനങ്ങളെ ചേരിതിരിക്കുന്നു. മതത്തിലും രാഷ്ട്രീയത്തിലും നല്ലതും ചീത്തയുമുണ്ടു്. ഗുജറത്തിൽ ഹിന്ദുമതമല്ല മറിച്ചു ഹിന്ദുരാഷ്ട്രീയമാണു തെറ്റുകാർ.
പാഠപുസ്തകത്തിന്റെ പ്രാഥമികകർത്തവ്യം നിഷ്പക്ഷ അറിവ് പഠനമാണു് എന്നുള്ള എന്റെ വിശ്വാസത്തിനു ഈ പാഠപുസ്ത്കം യോജിക്കുന്നില്ല.
മതമില്ലാത്ത ജീവനിൽ, അതിന്റെ തലക്കെട്ടിനോടു മാത്രമാണൂ എനിക്കു അല്പമെങ്കിലും വിയോജിപ്പുള്ളു. ‘ജീവന്റെ മതം‘ കുറച്ചുകൂടി പോസറ്റീവ് സമീപനം ആകുമായിരുന്നു. CRITICAL PEDAGOGY - യിൽ പോസറ്റീവ് സമീപനം നിഷിദ്ധമാണോയെന്നറിയില്ല.
തറവാടി പറയുന്നു
"
എല്ലാ മതങ്ങളും മനുഷ്യ നന്മക്കാണെന്ന് പഠിപ്പിക്കുകയും മതങ്ങള്‍ തമ്മില്‍ ഊഷ്മളമായ ബന്ധമുണ്ടാക്കാന്‍ വേണ്ട വിഷയങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നു സത്യത്തില്‍ വേണ്ടിയിരുന്നത്.
"
എന്നാല്‍ അദ്ദേഹം മതമില്ലാത്ത ജീവന് എന്ന ഭാഗത്തിനപ്പുറം ഈ പുസ്തകം വായിച്ചിട്ടില്ല എന്ന് തോന്നുന്നു. അലെങ്കില്‍ അദ്ദേഹത്തിന്റ മുന്‍വിധി ബാക്കി കാര്യങ്ങള്‍ കാണാന്‍ അനുവദിക്കുന്നില്ല. തറവാടി പറയുന്ന രീതിയിലുള്ള ഒരു ഭാഗം ഈ പുസ്തകത്തില്‍ ഉണ്ടല്ലോ എന്തേ കാണാതെ പോയത് എന്നത് ദുരൂഹമാണല്ലോ
ഇതാ ഈ പാഠഭാഗം വായിക്കൂ
എല്ല മതങ്ങളും മനുഷ്യനന്മയേ ലക്ഷ്യമാക്കുന്നു; സഹിഷ്ണുത്യോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. വിവിധ മതവിഭാഗങ്ങളില്‍പ്പെടുന്ന ജനങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന അനവധി സന്ദര്‍ഭങ്ങള്‍ നമുക്ക് കാണാനാകും. അത്തരം സന്ദര്‍ഭങ്ങളുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകള്‍ കുറിപ്പുകള്‍ നോട്ടിസുകള്‍ എന്നിവ ക്ലാസ് പ്രദര്‍ശനപലകയില്‍ ചേര്‍ക്കൂ
പുസ്തകം വായിക്കാത്തവോ പൂര്‍ണ്ണമായും വായിക്കത്തവരോ മുന്‍വിധിയോടെ വായിക്കുന്നവരോ ആണ് ഇതില്‍ മത നിഷേധം കാണുന്നത് എന്നാണ് എന്റ പക്ഷം. മതമില്ലാത്തവര്ക്ക് ലഭിക്കുന്ന ചെറിയ പ്രാധാന്യം പോലും മതവിശ്വാസം തകര്‍ക്കുമെന്ന് വ്യാകുലപ്പെടുന്നവര്‍ക്ക് അവരുടെ മതങ്ങളുടെ ബലത്തില്‍ സംശയമുള്ളതുകൊണ്ടാണ് എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറഞ്ഞു കൂടാ
വിട്ടുപോയത്
പാഠഭാഗങ്ങളിലൊന്നും മതനിഷേധം കാണാന്‍ എനിക്കു സാധിച്ചിട്ടില്ല...
എനിക്കും തോന്നുന്നത് ഇത്രയൊക്കെ ബഹളങ്ങള്‍ നടന്നതുകൊണ്ട് ഇതിലെന്താ ഇത്രവലിയ കാര്യം എന്നു കുട്ടികള്‍ ചിന്തിച്ചെങ്കിലായി...
കിരണ്‍ , :)
പാത പുസ്തകം മുഴുവനും വായിച്ചിരുന്നു , താങ്കള്‍ കാണിച്ചുതന്ന ഭാഗങ്ങള്‍ മറന്നിട്ടല്ല അങ്ങിനെ പറഞ്ഞത് ,
എന്റ്റെ വാക്കുകളിലെ ന്യൂനത ഞാന്‍ മനസ്സിലാക്കുന്നു ,
മതങ്ങള്‍ തമ്മില്‍ ഊഷ്മള ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിനുമാത്രമായിരുന്നു ഊന്നല്‍ നല്‍കേണ്ടത് എന്നാക്കണമായിരുന്നു :)
സ്കൂളില്‍ ചേര്‍ക്കാനായി കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കളെ മുന്നിലിരുത്തി ഹെഡ്മാസ്റ്റര് അപേക്ഷ പൂരിപ്പിക്കാന്‍ തുടങ്ങി
മോന്റെ പേരെന്താ
ജീവന്
കൊള്ളാം നല്ല പേര് അച്ഛന്റെ പേര് ?
അന് വര് റഷീദ്
അമ്മയുടെ പേര്
ലക്ഷ്മീ ദേവി
ഹെഡ്മാസ്റ്റര് മുഖമുയര്‍ത്തി രക്ഷിതാക്കളെ നോക്കി ചോദിച്ചു
“ കുട്ടിയുടെ മതം ഏതാ ചേര്ക്കണ്ണ്ടെ ? “
ഒന്നും ചേര്‍ക്കണ്ട, മതമില്ലെന്ന് ചേര്‍ത്തോളൂ
ജാതിയോ
അതും വേണ്ട
ഹെഡ്മാസ്റ്റര് കസേരയിലേക്ക് ചാരിയിരുന്ന് അല്‍പ്പം ഗൌരവത്തോടെ ചോദിച്ചു
വലുതാവണമെങ്കില്‍ ഇവനു ഏതെങ്കിലും മതം വേണമെന്ന് തോന്നിയാലോ ?
അങ്ങനെ വേണമെന്ന് തോന്നുമ്പോള്‍ അവനു ഇഷ്ടമുള്ളത് അവന് തിരഞ്ഞെടുക്കട്ടെ.
...................
ഇതു തന്നെയല്ലേ ആ കഥ ?
ഓഹ് ഇതു വായിച്ച് നമ്മടെ കുട്ടികളൊക്ക് വഴി തെറ്റി പോവും, ഉറപ്പ്.ഈ ബൂക്ക് നിരൊധിക്കാന്‍ വേണ്ടി പ്രയത്നിക്കുന്ന കോണ്‍ഗ്രസ്സിനും, കെ എസ് യുവിനും അഭിവാദ്യങ്ങള്‍. ഒരോ ചിന്തകളേ :))
സ്കൂളില്‍ ചേര്‍ക്കാനായി കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കളെ മുന്നിലിരുത്തി ഹെഡ്മാസ്റ്റര് അപേക്ഷ പൂരിപ്പിക്കാന്‍ തുടങ്ങി
മോന്റെ പേരെന്താ
ജീവന്
കൊള്ളാം നല്ല പേര് അച്ഛന്റെ പേര് ?
അന് വര് റഷീദ്
അമ്മയുടെ പേര്
ലക്ഷ്മീ ദേവി
ഹെഡ്മാസ്റ്റര് മുഖമുയര്‍ത്തി രക്ഷിതാക്കളെ നോക്കി ചോദിച്ചു
“ കുട്ടിയുടെ മതം ഏതാ ചേര്ക്കണ്ണ്ടെ ? “
ഒന്നും ചേര്‍ക്കണ്ട, മതമില്ലെന്ന് ചേര്‍ത്തോളൂ
ജാതിയോ
അതും വേണ്ട
ഹെഡ്മാസ്റ്റര് കസേരയിലേക്ക് ചാരിയിരുന്ന് അല്‍പ്പം ഗൌരവത്തോടെ ചോദിച്ചു
വലുതാവണമെങ്കില്‍ ഇവനു ഏതെങ്കിലും മതം വേണമെന്ന് തോന്നിയാലോ ?
അങ്ങനെ വേണമെന്ന് തോന്നുമ്പോള്‍ അവനു ഇഷ്ടമുള്ളത് അവന് തിരഞ്ഞെടുക്കട്ടെ.
...................
ഇതു തന്നെയല്ലേ ആ കഥ ? ഓഹ് ഇതു വായിച്ച് നമ്മടെ കുട്ടികളൊക്കെ വഴി തെറ്റി പോവും, ഉറപ്പ്.ഈ ബൂക്ക് നിരൊധിക്കാന്‍ വേണ്ടി പ്രയത്നിക്കുന്ന കോണ്‍ഗ്രസ്സിനും, കെ എസ് യുവിനും അഭിവാദ്യങ്ങള്‍.
ഓരോ ചിന്തകളേ :))
അനിലാ :)
കിരണിനോട് പറഞ്ഞതു കണ്ടല്ലോ.
ഞാന്‍ വീണ്ടും പറയുന്നു , മതവിശ്വാസവുമായിതിനെ കൂട്ടികുഴക്കാതിരിക്കു.
മതവിശ്വാസത്തില്‍ ജീവിക്കുന്ന ഒരു കുട്ടി സ്കൂളില്‍ അതിനു വിപരീതമായോ അതിന്റ്റെ ആവശ്യമില്ലാ എന്നത് പഠിക്കുന്നതിലോ ഒന്നും നിങ്ങളാരും കാണുന്നില്ലേ.
സ്കൂളില്‍ പഠിക്കുന്ന ഒരു കുട്ടി മാതാപിതാക്കളേക്കാള്‍ അധ്യാപകരുടേ രീതികളെ വിശ്വസിക്കുന്നതായാണ് എനിക്കുള്ള അനുഭവം , ഇതൊരു അധ്യാപക-മാതാ/പിതാ ആശയ സംഘട്ടനമാവില്ലെ എന്നാണെന്റെ ചോദ്യം.
രാധേയന് പറഞ്ഞത് സത്യമെങ്കില്‍ ഞാനതിനെ ഉള്‍ക്കൊള്ളാനും തയ്യാറാണ് , പക്ഷെ മിക്ക ആളുകളും ഇതൊരു മതവിശ്വാസമായി മാത്രം വിലയിരുത്തുന്നതില്‍ ഖേദമുണ്ട്.
മാനസിക പക്വതയില്ലാത്ത കുട്ടികള്‍ , വെള്ളം സ്പോഞ്ച് വലിച്ചെടുക്കുന്ന പോലെ മനസ്സുള്ള കുട്ടികള്‍ , മതമില്ല അല്ലെങ്കില്‍ മതത്തിന് പ്രസക്തിയില്ല എന്നും 'പഠി'ക്കുന്നതിലാണ് അപകടം ഇരിക്കുന്നത്.
ഇതിലെന്താണ് ഇത്ര അപകടം. ഇതുകൊണ്ടുള്ള അപകടം സമൂഹത്തിനല്ല, ചില മതനേതാക്കന്മാരുടെ സ്വാര്ഥതാത്പര്യങ്ങള്ക്കാണ്. ആ മതനേതാക്കന്മാരുടെ ആകുലതയാണ് തറവാടി ഇവിടെ പങ്കുവെയ്ക്കുന്നത്.
ഈ പാഠപുസ്തകത്തില്‍ ആകുലരാകുന്നവര്‍ വിദ്യാഭ്യാസത്തെ പേടിക്കുന്നവരാണ്. (ഇക്കൂട്ടര്‍ക്ക് വിദ്യാഭ്യാസം തൊഴില്‍ കണ്ടെത്താനുള്ള ഒരുപാധി മാത്രം.) വിദ്യാഭ്യാസത്തോടുള്ള ആ പേടിയാണ് 1 മുതല്‍ 10 വരെയുള്ള പാഠപുസ്തകങ്ങള്‍ കത്തിച്ചതിലൂടെ എം.എസ്.എഫ് പ്രകടമാക്കിയത്.
പാഠ പുസ്തകം എന്നു തിരുത്തിവായിക്കുക,
ഇതൊക്കെയാണെങ്കിലും ഇന്നു നടക്കുന്ന സമരമുറകലോടൊ മറ്റുമോ എനിക്കൊരു താത്പര്യമില്ലെന്നുമത്രമല്ല എതിര്പ്പുമുന്റെന്നും അറിയീക്കട്ടെ :)
തറവാടി,
വിഷയം വളരെ ഗഹനവും വലിയ ഒരു ലേഖനം തന്നെ എഴുതാനുള്ള സ്കോപ്പുമുണ്ടെങ്കിലും ഈ വിഷയത്തില്‍ ചെറിയ ഉദാഹരണം എഴുതട്ടെ ( എന്റെ വിശ്വാസത്തെ അധിഷ്ടിതമാക്കി )
-1-
സമ്പത്തില്‍ താഴോട്ടും നന്മയില് മേലോട്ടും നോക്കണം എന്നാണു പ്രവാചകര്‍ പഠിപ്പിക്കുന്നത്. തിരു നബി വചനങ്ങള്‍ അനുസരിക്കുക എന്നത് ഒരു യഥാര്‍ത്ഥ വിശ്വാസിയെ സംബന്ദിച്ച് വിശ്വാസ കാര്യമാണു താനും. അപ്പോള്‍ , ഏത് വിധേനയും ധനം സമ്പാദിക്കുക എന്നത് മത വിശ്വാസിയെ സംബന്ദിച്ച് പ്രസക്തമല്ല. ധന സമ്പാദനത്തിനു മതം അനുശാസിക്കുന്ന മാര്‍ഗമുണ്ട് അത് വിട്ടുള്ള കുതികാല് വെട്ടും വഞ്ചനയും ചതിയുമൊന്നും യഥാര്‍ത്ഥ മത വിശ്വാസി കൈകൊള്ളുകയില്ല. അവന് ആത്മീയ മായ ഉന്നമനത്തിനേ പ്രാധാന്യം കൊടുക്കുകയുള്ളൂ..
-2-
വിവാഹം കഴിക്കുന്നതും സന്താനോത്പാദനവും എല്ലാ മത മിലാത്തവനെ സംബന്ദിച്ചിടത്തോളം അവന്റെ ഭൗതിക ആവശ്യപൂരണം മാത്രമാവുമ്പോള്‍ ഒരു വിശ്വാസിയെ സംബന്ദിച്ചിടത്തോളം അത് മതപരമായ ഒരു കര്‍ത്തവ്യം കൂടിയായിത്തീരുന്നു.
അത് പോലെ തന്നെ ജീവിതത്തിനെ നികില മേഖലകളും വിശ്വാസത്തിലധിഷ്ടിതമാണെന്ന് കാണാം .
അതിനാല്‍ തന്നെ മതം / വിശ്വാസം അവന്റെ /അവളുടെ ഭൗതിക കാര്യങ്ങളില്‍ മാറ്റം വരുത്തുന്നില്ല എന്ന് പറയുന്നത് ശരിയല്ല എന്ന് പറയാന്‍ കാരണം
-3-
ഇനി ഇവിടെ സൂചിപ്പിച്ച പോലെ ഒരു ഭൂകമ്പം ഉണ്ടായി മതമുള്ളവനും ,ഇല്ലാത്തവനും ഒരുപൊലെ ആ ദുരന്തത്തില്‍ പെടുമ്പോഴും മതവിശ്വാസിയെ സംബന്ദിച്ച് അവന്റെ ജീവിതം അവസാനിക്കുന്നു എന്ന വിശ്വാസത്തോടെ യല്ല അവന് ജീവിക്കുന്നത്.. ഈ ജീവിതത്തിനു ഒരു ലക്ഷ്യമുണ്ടെന്ന് അവന് വിശ്വസിക്കുകയും ദൈവ സമരണയില്‍ അവന്റെ മനസ്സില്‍ സമാധാനം ഉണ്ടാവുകയും ഏത് പ്രതിസന്ധിയെയും തരണം ചെയ്യാന്‍ അവന്റെ മനസ്സ് പാകപ്പെടുകയും ചെയ്യുന്നു..
-4-
വിഷയത്തിന്റെ കാതലായ വശം,
എല്ലാ ഭൗതിക നേട്ടങ്ങള്‍ ക്കും മനുഷ്യന്റെ പുരോഗതിക്കും അവശ്യം വേണ്ടത് അറിവ് നേടലാണു (ഭൗതികവും ആത്മീയവും എന്ന വേര് തിരിവില്ലതെ)
വി.ഖുര്‍ ആനിന്റെ അവതരണം തന്നെ വായിക്കുക എന്ന ഉദ്ബോധനത്തോടെയാണെന്നോര്ക്കുക്ക.
അസതോമാ സത്ഗമയാ.. തമസോമാ ജ്യോതിര്‍ ഗമയാ.. എന്നതും ആ അര്‍ത്ഥത്തില്‍ എടുക്കാം..
അപ്പോള്‍ മനുഷ്യന്റെ ഭൗതിക നേട്ടങ്ങളില്‍ /മാറ്റങ്ങളില്‍ മതം പങ്കു വഹിക്കുന്നില്ല എന്നത് ശരിയല്ല
കൂടുതല്‍ വിവരണം പിന്നീടാവാം.. ഇന്‍ശാ അല്ലാഹ്..
മതവിശ്വാസത്തില്‍ ജീവിക്കുന്ന ഒരു കുട്ടി സ്കൂളില്‍ അതിനു വിപരീതമായോ അതിന്റ്റെ ആവശ്യമില്ലാ എന്നത് പഠിക്കുന്നതിലോ ഒന്നും നിങ്ങളാരും കാണുന്നില്ലേ.
തറവാടീ,
മതവിശ്വാസത്തില്‍ ജീവിക്കുന്ന കുട്ടിയല്ല,മതവിശ്വാസത്തില്‍ ജീവിക്കുന്ന മാതാപിതാക്കളുടെ കുട്ടി എന്നു വേണം പറയാന്‍. അതൊക്കെ മതപാഠശാലകളില്‍ പഠിപ്പിക്കുന്നുണ്ടല്ലോ. സ്കൂളിലും അതു വേണോ?
ഈ പാഠപുസ്തകത്തില്‍ ആകുലരാകുന്നവര്‍ വിദ്യാഭ്യാസത്തെ പേടിക്കുന്നവരാണ്. (ഇക്കൂട്ടര്‍ക്ക് വിദ്യാഭ്യാസം തൊഴില്‍ കണ്ടെത്താനുള്ള ഒരുപാധി മാത്രം.) വിദ്യാഭ്യാസത്തോടുള്ള ആ പേടിയാണ് 1 മുതല്‍ 10 വരെയുള്ള പാഠപുസ്തകങ്ങള്‍ കത്തിച്ചതിലൂടെ എം.എസ്.എഫ് പ്രകടമാക്കിയത്.
റോബി പറഞ്ഞതാണ് ശരി.
ഇതാണ് പ്രശ്നം , എന്നെ മത മൗലിക വാദിയാക്കിയാ എല്ലാ പ്രശ്നവും തീര്‍ന്നു.!!
റോബി,
പാഠപുസ്തകത്തില്‍ അപകടകരമായ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ഞാന്‍ എവിടേ എങ്കിലും പറഞ്ഞോ?
മതവിശ്വാസത്തില്‍ ജീവിക്കുന്ന ഒരു കുട്ടി സ്കൂളില്‍ , മതത്തിന് വലിയ അര്‍ത്ഥമില്ലെന്ന് പറയുന്നതില്‍ ഒരു പൊരുത്തക്കേടിനെപ്പറ്റിയും കുട്ടികളുടെ മനസ്സിലുണ്ടാകുന്ന വിപരീത ആസയ സംഘട്ടത്തെപ്പറ്റിയുമല്ലെ പറഞ്ഞത്?
എന്നെ മത മൗലിക വാദിയെന്ന് വിളിച്ചാല്‍ ഞാനതാവില്ല അല്ലെന്ന് വിളിച്ചാല്‍ ആവാതെയുമിരിക്കില്ല.
നൊമദേ , പോസ്റ്റ് ഒന്ന് മനസ്സിരുത്തിവായിക്കൂ :)
അനിലാ , ശരിയാണ് , മതവിശ്വാസത്തില്‍ ജീവിക്കുന്ന മാതാപിതാക്കളുടെ കുട്ടി അതാണുപയോഗിക്കേണ്ടത് :)
>>>അതൊക്കെ മതപാഠശാലകളില്‍ പഠിപ്പിക്കുന്നുണ്ടല്ലോ<<<
അപ്പോ മുമ്പത്തേതിലും വലിയ പ്രശ്നമാവില്ലേ?
മതപാഠശഅലകളില് ഒന്ന് പഠിപ്പിക്കുക സ്കൂളില്‍ അതിനെതിരെ അല്ലെങ്കില്‍ മത പഠനശാലകളില്‍ പഠിച്ചതിന്റ്റെ ആവശ്യമില്ലായ്മ ഇതിലൊന്നും ഒരു പ്രശ്നവും അനിലന്‍ കാണാനാവുന്നില്ലെങ്കില്‍ എനിക്കൊന്നും പറയാനില്ല :)
എന്റ്റ് ഈ പോസ്റ്റില്‍ ഒരു രാഷ്ട്രീയവും ഞാന്‍ കാണ്ടിട്ടില്ല നിങ്ങളൊക്കെ കാണുന്നതില്‍ എനിക്കൊന്നും പറയാനവില്ലല്ലോ.
പിന്നെ റോബി പറഞ്ഞത് ,
എല്ലാവരും രാഷ്ട്രീയത്തോടെ ഇതു കാണുന്നതാണ് പ്രശ്നമെന്ന് തോന്നുന്നു
ഈ ഏഴാം ക്ലാസില്‍ പഠിക്കുന്നവരെന്താ, തിരിച്ചറിവും ബോധവുമില്ലാത്തവരാണോ? മതവിശ്വാസി കടന്നു വരുന്ന സാഹചര്യത്തിലല്ല ജീവന് എന്ന് അവന് മനസിലാകില്ലേ.
മതമില്ലെന്നോ, മതം വേണ്ടെന്നോ, എല്ലാവരും മതം ഉപേക്ഷിക്കണമെന്നോ ആ പാഠഭാഗം പറയുന്നില്ല. തങ്ങള്‍ വ്യത്യസ്ത മതവിഭാഗങ്ങളിലായതിനാല് മകന് തല്ക്കാലം മതം വേണ്ടെന്നാണ് അവന്റെ അച്ഛനും അമ്മയും പറയുന്നത്.
മതവിശ്വാസമനുസരിച്ച് ജീവിക്കുന്ന ഒരു കുട്ടിയെ ഇതെങ്ങനെയാണ് ദോഷകരമായി ബാധിക്കുക.? ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ..........
അതല്ല ഞാന്‍ പറഞ്ഞത്.
അങ്ങനെയുള്ളവര്‍ മതപാഠശലകളില് മാത്രം പഠിക്കട്ടെ എന്നാണ്.
സ്കൂളുകളില്‍ നിന്ന് നമ്മുടെ കുട്ടികള്‍ പഠിക്കേണ്ടത് എന്താണെന്നാണ് തറവാടിയുടെ അഭിപ്രായം? ഒന്നു വിശദമായി പോസ്റ്റാമോ? ഭയങ്കര കണ്ഫ്യൂഷന്.
തറവാടിയുടെ പോസ്റ്റ് അരാഷ്ട്രീയമാണോ? അത്ഭുതമായിരിക്കുന്നു. അപ്പൊ എന്താണ് ശരിക്കും രാഷ്ട്രീയം?
സ്ക്കൂളില്‍ പഠിക്കുന്നതിന് വിരുദ്ധമായ കാര്യങ്ങളല്ലേ ഇപ്പോഴും മതപാഠശാലയില്‍ പഠിക്കുന്നത്...
സ്ക്കൂളില്‍ പഠിപ്പിക്കുന്ന പരിണാമ സിദ്ധാന്തം തെറ്റാണെന്നാണ് മതം പറയുന്നത്. സ്ക്കൂളില്‍ ബിഗ് ബാംഗ് തിയറി പഠിപ്പിക്കുമ്പോള്‍ ദൈവമാണ് സകല ചരാചരങ്ങളെയും സൃഷ്ടിച്ചതെന്ന് മദ്രസയും സണ്‍ഡേ സ്ക്കൂളും പഠിപ്പിക്കുന്നില്ലേ... അന്നൊന്നും ആര്‍ക്കും ആശയക്കുഴപ്പമില്ലായിരുന്നോ...
ഓര്‍ഗാനിക് കെമിസ്ട്രിയെന്ന രസതന്ത്രശാഖയുടെ ഉദയം പഠിപ്പിക്കുന്നതു തന്നെ ദൈവവിശ്വാസികളുടെ വിശ്വാസം തെറ്റാണെന്ന് പറഞ്ഞാണ്. അമോണിയം സയനേറ്റ് ചൂടാക്കി ഫ്രെഡറിക് വോളര്‍ യൂറിയ ഉണ്ടാക്കിയപ്പോള്‍ തെറ്റെന്ന് തെളിഞ്ഞത് വിശ്വാസികളുടെ ജീവശക്തി സിദ്ധാന്തമായിരുന്നു.
ജീവികളുടെ ശരീരത്തില്‍ കാണുന്ന സംയുക്തങ്ങള്‍ കൃത്രിമമായി പരീക്ഷണശാലയില്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്ന് വിശ്വാസികള്‍ പ്രചരിപ്പിച്ചതാണ് വോളറിന്റെ യൂറിയാ നിര്‍മ്മാണത്തോടെ തകര്‍ന്നത്. ഇതൊക്കെ പഠിച്ചിട്ടും ആളുകള്‍ അമ്പലത്തില്‍ പോയിട്ടില്ലേ, പളളിയിലും മദ്രസയിലും സണ്‍ഡേ സ്ക്കൂളുകളിലും പോയിട്ടില്ലേ....
മരീചന് :)
മതമില്ലാത്ത വീട്ടില്‍ നിന്നും വരുന്ന ജീവനൊരു പ്രശ്നവുമില്ല.
കേരളത്തിലെ ഭൂരിപക്ഷം ആളുകളും മതവിശ്വാസികളാണ്. ഇത്തരം ചുറ്റുപാടില്‍ നിന്നും വരുന്ന കുട്ടികള്‍ സ്കൂളില്‍ വെച്ച് പഠിക്കുന്നത് , മനസ്സിലാക്കുന്നത് മതത്തില്‍ വലിയ കാര്യമില്ലെന്നാണ് അതായത് തന്റ്റെ മാതാ പിതാക്കള്‍ ആവശ്യമില്ലാത്തതു ചെയ്യുന്നു എന്നല്ലേ?
ഇതില്‍ ഒരു പ്രശ്നവുമില്ലെന്നാണൊ എല്ലാവരും പറയുന്നത്?
മതമില്ലെന്ന് പറയുന്നത് കുട്ടികളെ ദോഷകരമായി ബാധിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല , രണ്ട് വ്യത്യസ്ഥ ആശയങ്ങള്‍ കുട്ടികളുടെ മനസ്സിനെ ബാധിക്കില്ലേ എന്ന ഒരു ചോദ്യമാണ് സഹോദരങ്ങളെ ചോദിക്കുന്നത്.
ആ രണ്ട് വ്യത്യസ്ത പഠനത്തിനുളള ഉദാഹരണമാണ് തറവാടീ, മുകളില്‍ എഴുതിയത്. പരിണാമ സിദ്ധാന്തം തെറ്റെന്ന് മതം പഠിപ്പിച്ചു. പരിണാമ സിദ്ധാന്തത്തെക്കുറിച്ച് കാണാതെ പഠിച്ച് ഉപന്യസിക്കാന്‍ പാഠപുസ്തകം ആവശ്യപ്പെട്ടു. എന്നിട്ട്, തറവാടിയ്ക്ക് ആശയക്കുഴപ്പമുണ്ടായോ
വീണ്ടും തറവാടി ഉരുണ്ടു കളിക്കുകയാണ്. മതത്തില്‍ വലിയ കാര്യമില്ലെന്ന് എവിടെയാണ് ഇതില്‍ എഴുതിയിരിക്കുന്നത്. പാഠപുസ്തകത്തില്‍ ആ വരികള്‍ ഒന്നു ചൂണ്ടിക്കാണിക്കാമോ
തറവാടിയുടെ പോസ്റ്റില്‍ നിന്നും മനസ്സിലാകുന്നത്
മിശ്രവിവാഹാതിരുടെ കുട്ടിയുടെ മതത്തെ കുറിച്ചു പഠിക്കുന്ന ഒരേ മതക്കാരുടെ ‘മാനസിക പക്വതയില്ലാത്ത കുട്ടികള്‍ , വെള്ളം സ്പോഞ്ച് വലിച്ചെടുക്കുന്ന പോലെ മനസ്സുള്ള കുട്ടികള്‍ , മതമില്ല അല്ലെങ്കില്‍ മതത്തിന് പ്രസക്തിയില്ല‘ എന്ന് പഠിക്കുന്നത് അവരുടെ മനസ്സില്‍ കോണ്‍ഫ്ലിക്റ്റ് ഉണ്ടാക്കും എന്നല്ലേ? (അങ്ങനെയല്ലെങ്കില്‍ തിരുത്തുക) ആണെങ്കില്‍
സ്പോഞ്ച് വലിച്ചെടുക്കുന്ന അതേ പ്രായത്തിലല്ലേ തറവാടിയും ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പഠിച്ചത്? എന്നീട്ട് തറവാടിയുടെ മനസ്സില്‍ ഉണ്ടായ കോണ്ഫ്ലിക്റ്റുകള് എന്തെല്ലാമാണ്?
തറവാടിയുടെ വാദം ഉള്‍ക്കൊള്ളുന്നു. പക്ഷേ അത്, ഏഴാം ക്ലാസ് എന്നത് എട്ടും പൊട്ടും തിരിയാത്ത, സാമൂഹികബോധമില്ലാത്ത, സ്പൂണ്‍ ഫീഡിംഗ് മാത്രം മതിയാവുന്ന കുട്ടികളുടേതാണു എന്ന പൊതു ധാരണയില്‍ നിന്നു ഉണ്ടായവയാണ്.
ആ ധാരണ അഴിച്ചു പണിയാനാണു പുതിയ പാഠ്യ പദ്ധതി ലക്ഷ്യം വെക്കുന്നത് എന്നത് മനസ്സിലാക്കുമല്ലോ. പന്ത്രണ്ട് വയസ്സിലുള്ളവര്‍ക്ക് ചിന്താ ശേഷിയുണ്ടാവില്ല എന്ന തെറ്റിദ്ധാരണ. ചെറിയ പ്രായം മുതല്‍ സാമൂഹികാവബോധം വളര്‍ത്താന്‍ സഹായകരമായ പാഠ്യപദ്ധതിയുടെ തുടര്‍ച്ച എന്ന നിലയില്‍ ഇതിനെ കണ്ടാല്‍ തറവാടി ഉന്നയിച്ച പ്രശ്നം ഉണ്ടാവില്ല.
അധ്യാപകര്‍ എന്നാല്‍ നുണ പറയുന്നവരാണു എന്നാണു ഞാനും എന്റെ കൂടെയുള്ളവരും ഏഴാം ക്ലാസ്സില്‍ ചിന്തിച്ചിരുന്നത്.
@ തറവാടി,
പാഠപുസ്തകത്തില്‍ അപകടകരമായ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ഞാന്‍ എവിടേ എങ്കിലും പറഞ്ഞോ?
ഉത്തരം: പറഞ്ഞു. തറവാടിയുടെ വാചകമാണ് ഞാന്‍ ബോള്‍ഡാക്കി കൊടുത്തത്. ഇതില്‍ കുട്ടികള്‍ക്ക് ആശയസംഘട്ടനത്തിന്റെ കാര്യമൊന്നുമില്ല. അങ്ങനെയെങ്കില്‍ പരിണാമം, അപേക്ഷികസിദ്ധാന്തം പോലെയുള്ള ശാസ്ത്രവിഷയങ്ങളൊന്നും പഠിപ്പിക്കരുതല്ലോ. മതവിശ്വാസികളായ കുട്ടികള്‍ക്ക് ആശയസംഘട്ടനം ഉണ്ടാകുമല്ലോ.
@ബഷീര്‍,
1. എന്നിട്ടിപ്പോള്‍ മറിച്ചാണല്ലോ കണ്ടു വരുന്നത്. എല്ലാ തട്ടിപ്പും വെട്ടിപ്പും നടത്തുന്നവര്‍ മതവിശ്വാസികള്‍ ആയിരിക്കും. ഏതു ബാറില്‍ പോയാലും കാഷ്യറുടെ തലയുടെ മുകളില്‍ deity-യുടെ രൂപം വെച്ചിരിക്കും. ഒരു ‘എ’പടം തുടങ്ങുന്നതിനു മുന്‍പു പോലും ഏതെങ്കിലും deity-യുടെ ചിത്രമോ വിഗ്രഹമോ കാണിച്ചിരിക്കും. ഇത്തരം പ്രസ്ഥാനങ്ങളുടെയെല്ലാം അമരക്കാര്‍ മതവിശ്വാസികളായിരിക്കും. (ഇതിനൊക്കെ ഞാനെതിരാണ് എന്ന് അര്‍ത്ഥമില്ല കേട്ടോ). മതവിശ്വാസത്തെ അവഗണിക്കാനുള്ള സത്യസന്ധതയുള്ളവന്‍, ചിന്താശേഷിഉള്ളവന് തട്ടിപ്പിലേക്ക്ം വഞ്ചനയിലേക്കും തിരിയുന്നത് അപൂര്‍വമായിരിക്കും.
2.വിവാഹം കഴിക്കുന്നതും സന്താനോത്പാദനവും മതമിലാത്തവനെ സംബന്ധിച്ചിടത്തോളം അവന്റെ ഭൗതിക ആവശ്യപൂരണം മാത്രമല്ല, സ്നേഹത്തിന്റ്റെപ്രകാശനം കൂടിയാണ്. എന്നാല്‍ മതവിശ്വാസികള്‍ക്കാണ് ഇതൊക്കെ പലപ്പോഴും പണത്തിനുവേണ്ടിയോ കാമപൂരണത്തിനുവേണ്ടിയോ മാത്രമാകുന്നത്. അതുകൊണ്ടല്ലേ 55 വയസ്സുകാരന് 6വയസ്സുകാരിയെ കെട്ടുന്നതും...
3.ഒരു ഭൂകമ്പം ഉണ്ടായി മതമുള്ളവനും ,ഇല്ലാത്തവനും ഒരുപൊലെ ആ ദുരന്തത്തില്‍ പെടുമ്പോഴും, ഈ ജീവിതത്തിനു ഒരു ലക്ഷ്യമുണ്ടെന്ന് അവന് വിശ്വസിക്കുകയും ദൈവ സമരണയില്‍ അവന്റെ മനസ്സില്‍ സമാധാനം ഉണ്ടാവുകയും ഏത് പ്രതിസന്ധിയെയും-ഭൂകമ്പമടക്കം- തരണം ചെയ്യാന്‍ അവന്റെ മനസ്സ് പാകപ്പെടുകയും ചെയ്യുന്നു...എന്നാണോ?
നല്ല തമാശ. അങ്ങനെ വിശ്വസിക്കുന്നതുകൊണ്ടു മാത്രം ദുരന്തങ്ങളില്‍ നിന്നു രക്ഷപെടാമോ?
4.“വിഷയത്തിന്റെ കാതലായ വശം,
എല്ലാ ഭൗതിക നേട്ടങ്ങള്‍ ക്കും മനുഷ്യന്റെ പുരോഗതിക്കും അവശ്യം വേണ്ടത് അറിവ് നേടലാണു”-
അതെ, അതു തന്നെയാണു പ്രശ്നം. അറിവുനേടുന്നത് ഭൌതികനേട്ടങ്ങള്ക്കും പുരോഗതിക്കും വേണ്ടി മാത്രമാകുന്നതാണ് ഏറ്റവും വലിയ ദുരന്തം. ഈ ദുരന്തമാണ് മതവിശ്വാസികള്‍ കേരളത്തില്‍ മറ്റുള്ളവര്‍ക്കും അടിച്ചേല്‍പ്പിക്കുന്നതും.
ബഷീറിനോടൊരഭ്യര്ത്ഥന, എല്ലാവരും മദ്രസ്സയിലാണെന്നു ധരിക്കരുത്..പ്ലീസ്
ഭൂതക്കണ്ണാടി said...
രാധേയൻ,
മതം പോലെ തന്നെ രാഷ്ട്രീയവും ജനങ്ങളെ ചേരിതിരിക്കുന്നു. മതത്തിലും രാഷ്ട്രീയത്തിലും നല്ലതും ചീത്തയുമുണ്ടു്. ഗുജറത്തിൽ ഹിന്ദുമതമല്ല മറിച്ചു ഹിന്ദുരാഷ്ട്രീയമാണു തെറ്റുകാർ.
ഹിന്ദു മതമാണ് കുറ്റക്കാരന്‍ എന്നു ഞാന്‍ എവിടെയെങ്കിലും പറഞ്ഞുവോ.പക്ഷെ അവിടെ ഏതാണ്ട് 25-30 വര്‍ഷത്തോളം നടന്ന അടിസ്ഥാനപരമായ ധ്രുവീകരണമാണ് അത്ര വലിയ കലാപമായി വളര്‍ന്ന് പന്തലിച്ചത്.മതങ്ങള്‍ക്ക് കമ്പാര്ട്ടൈസേഷന് നടത്താതിരിക്കാനാവില്ല.പ്രതേകിച്ചും സംഘടിത മതങ്ങള്‍ക്ക് അവയിലൂടെ കൈവരുന്ന അധികാരം പ്രധാനമാണ്.ഇന്ത്യയില്‍ ഹിന്ദു മതം സംഘടിതമതമായിരിക്കുന്ന ഒരു സ്ഥലം ഗുജറാത്ത് ആണ്.അതികൊണ്ടാവും കാര്യമായ റെസിസ്റ്റന്സില്ലാതെ അവിടെ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ക്ക് മേല്‍പ്പറഞ്ഞ കമ്പര്ട്ടൈസേഷന് സാധ്യമാകുന്നത്.
ബഷീര്‍ പറയുന്ന കാര്യങ്ങളൊന്നും തന്നെ ഒരു മത വിശ്വാസിയും ഒരു അവിശ്വാസിയും തമ്മില്‍ എന്തെങ്കിലും ഭൌതികമായ വ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്നതായി തോന്നുന്നില്ല.ഹിന്ദുമതത്തില്‍ ജനിച്ച എനിക്ക് കാവി ചോര,ബഷീറിനും മറ്റും പച്ച ചോര എന്നിങ്ങനെ(പച്ച റോസ്മില്‍ക്ക് എന്ന് പറയുന്ന പോലെ).താങ്കള്‍ പറഞ്ഞ സംഗതികളെല്ലാം ആത്മീയമായ ഔന്ന്യത്യത്തിനായി മതം നിഷ്ക്കര്‍ഷിക്കുന്ന സംഗതിക്കള് മാത്രമാണ്.
മാത്രമല്ല സാമാന്യ വിദ്യാഭ്യാസവും മതവിദ്യാഭ്യാസവും തമ്മില്‍ പ്രകടമായ കോണ്ട്രാഡിക്ഷന് ഉണ്ട് എന്ന് എഞിനീയറായ തറവാടിയെ ഭൌതികശാസ്ത്രത്തില്‍ അത്ര പിടി ഇല്ലാത്ത ഞാന്‍ പറഞ്ഞു തരേണ്ടല്ലോ.സാമാന്യവിദ്യാഭ്യസത്തിന്റെ ലക്ഷ്യം ഒരു നല്ല ഹിന്ദുവിനെയോ ഇസ്ലാമിനെയോ സൃഷ്ടിക്കുകയല്ല.പരിണാമസിദ്ധാന്തം പഠിപ്പിക്കുന്ന നാവു കൊണ്ട് ഉല്‍പ്പത്തി പുരാണം കൂടി പഠിപ്പിക്കാന്‍ പറയാന്‍ ലോകത്ത് ഒരു മന്ദബുദ്ധിക്കേ കഴിയൂ,അതേ ജോര്‍ജ്ജ് ബുഷിനു മാത്രം.
ഒന്നുകൂടി പറയട്ടെ മതം നല്കുന്ന ആത്മീയ ഉത്കര്‍ഷങ്ങള്‍ അനുഭവവേദ്യമാകണമെങ്കില്‍ കുറേ കൂടി മുതിരണം എന്നതാണ് എന്റെ അഭിപ്രായം.ഉദാഹരണത്തിന് ഞാന്‍ ഭൌതികമായ ശാസ്ത്രങ്ങള്‍ പഠിച്ച് മുതിര്‍ന്ന ശേഷം എന്റെ സ്വന്തം താല്‍പ്പര്യത്തിലാണ് വിവിധ മതഗ്രന്ഥങ്ങള്‍ ഡീപ്പ് ആയി വായിക്കാനും അവയുടെ അനുഭൂതികളുടെ ചെറിയ തലങ്ങളെയും മനസ്സിലാക്കാന്‍ സാധിച്ചത്.വീട്ടില്‍ ആരും കമ്പല് ചെയ്യാത്തതുകൊണ്ട് എനിക്ക് അവയെ കുറേ കൂടി യുക്തി വളര്‍ന്ന പ്രായത്തില്‍ അറിയാനും മനസ്സിലാക്കാനും സാധിച്ചു.ഒരു പക്ഷെ കുട്ടിക്കാലത്ത് നിര്‍ബന്ധിതമായി ഇവയൊക്കെ എന്റെ മണ്ടയില്‍ തല്ലികയറ്റിയ്യിരുന്നെങ്കില് ഞാന്‍ ഇപ്പോള്‍ നില്ക്കുന്ന നിലപാട് തറയുടെ ഡയഗണലി ഓപ്പോസിറ്റ് ആയ ഒരു ഭൂമികയിലാവും ഒരു പക്ഷെ നില ഉറപ്പിച്ചിരിക്കുക(പാരമ്പര്യ വിശ്വാസങ്ങളിലൂടെ വളര്‍ന്ന് ലിബറിലസത്തിന്റെ ഭൂമികയില്‍ എത്തിയ കോവൂര്‍ മുതല്‍ കിരണ്‍ തോമസ് വരെയുള്ളവരെ മറന്നല്ല ഇത് പറയുന്നത്)
അനിലാ :)
കക്ഷിരാഷ്ട്രീയമല്ല എന്നാണുദ്ദേശിച്ചത് ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.
ഈ ഒരു അധ്യായത്തിന്റ്റെ ഉദ്ദേശശുദ്ധി പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നവനാണ് ഞാന്‍ , ഇത്ര ചെറു പ്രായത്തില്‍ അതുപോലെ ഉള്ക്കൊള്ളാനവുമോ എന്ന ഒരു ഉദ്ഘണ്ട പ്രകടിപ്പിച്ചതായിരുന്നു.
ഒന്നുകൂടി വ്യക്തമക്കിപ്പറഞ്ഞാല് ,ഇതേ അധ്യായം മൂന്നാം ക്ലാസ്സിലായിരുന്നു ഉള്‍ക്കൊള്ളിച്ചിരുന്നതെങ്കില്‍ ഞാന്‍ എതിര്‍ക്കുമായിരുന്നു , അതേ സമയം പത്താം ക്ലാസ്സിലോ അതിനുമുകളിലോ ആയിരുന്നെങ്കില്‍ ഞാന്‍ സല്യൂട്ട് ചെയ്യുമായിരുന്നു ,ഇതില്‍ കൂടുതല്‍ എങ്ങിനെയാ ഞാന്‍ വിശദീകരിക്കുക അനിലാ എന്റ്റെ ചിന്ത :)
റിയാസ് :)
പൂര്‍ണ്ണ അര്‍ത്ഥത്തില്‍ രധേയനും താങ്കളും പോസ്റ്റ് മനസ്സിലാക്കിയതില്‍ സന്തോഷമുണ്ട്.
ഞാന്‍ രാധേയനോട് പറഞ്ഞത് കാണുമല്ലോ , അങ്ങിനെ ഒരുറപ്പുണ്ടെങ്കില്‍
അതായത് ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിക്ക് ഞാന്‍ ഭയപ്പെടുന്നതിനേക്കാള്‍ അവബോധമുണ്ടെങ്കില്‍ ഒരു തെറ്റും ഈ അധ്യായത്തില്‍ ഇല്ല.
ഡാലി :)
മറ്റു മതങ്ങളോട് സ്നേഹത്തിലും സൗഹര്ദ്ദത്തിലും കഴിയാന്‍ തന്നെയാണ് എന്റ്റെ മതം എന്നെ പഠിപ്പിച്ചിട്ടുള്ളത് അതുകൊണ്ട് തന്നങ്ങിനെ ഒരു തത്വം പഠിച്ചപ്പൊള്‍ ഒരു കോണ്‍ഫ്ലിക്ട് തോന്നിയിട്ടില്ല.
മരീചാ ,
വീണാലല്ലെ ഉരുളൂ.
ചിലരുടെ കമന്റുകള്‍ കണ്ടാല്‍ കേരളത്തിന്റെ മൊത്തം പ്രശനവും മതം കാരണം ആണെന്ന് തോന്നും ....വളര്‍ന്നു വരുന്ന കുട്ടികള്‍ യുക്തിവാദികല് ആയാല്‍ കമ്മ്യൂണിസ്റ്റ്കാര് ഹാപ്പി ..കാരണം പിന്നെ വരും തിരഞ്ഞെടുപുകളില് മത പാര്‍ടികള്‍ക്ക് [മുസ്ലിം ലീഗ് ,ബി ജെ പി ]വോട്ട് ഇല്ലാലോ ...ഈ വരും തിരഞെടുപ്പില്‍ പൊട്ടും എന്ന് ഏതാണ്ട് ഉറപായി കഴിഞ്ഞു .ഇപ്പോ ഏഴാം ക്ലാസിലെ കുട്ടികള്‍ക്ക് 12 വയസ്സ് ...
ഒരു 6 കൊല്ലം കഴിഞ്ഞാല്‍ എല്ലാവരും യുക്തിവാതികള് ..നിരീശ്വരവാദികല് .എല്ലാ തിരഞ്ഞെടുപുകളിലും കമ്മ്യൂണിസ്റ്റ്കാര് ഭരണത്തില്‍ .. ഇതു വരെ വിചാരിച്ചിരുന്നത് അമേരിക്കകും ഇസ്രായേലിനുമൊക്കെ മാത്രമേ ദീര്‍ഖ കാലടിഷ്ടാനത്തില് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തയാറാക്കാന്‍ കഴിയു എന്നാണു ...കേരളത്തിലെ കമ്മ്യൂണിസ്റ്റുക്കാരും ഈ കാര്യത്തില്‍ മോശം അല്ല എന്ന് തെളിയിചിരുക്കുന്നു .....
തറവാടി, മനുഷ്യനു ഒരു മതം മതി എന്ന് പറയുന്ന ആ ആഹ്വാനം പഠിച്ചീട്ടും തറവാടിയ്ക്ക് ആ പ്രായത്തില്‍ ഒരു കോണ്‍ഫ്ലിക്റ്റും ഉണ്ടായിട്ടില്ല. ആ ഒരു മതം ഏതാണെന്ന കാര്യത്തില്‍ പോലും തറവാടിയ്ക്ക് സംശയമില്ലായിരുന്നു. അത് താന്താങ്ങളുടെ സ്വന്തം മതമാന്നെന്ന് അന്നത്തെ കുട്ടികള്‍ ധരിച്ചിരിക്കും എന്ന് തറവാടി മാഷ് കരുതുന്നുണ്ടോ?
ഇല്ലെങ്കില്‍ പിന്നെ മിശ്രവിവാഹിതരുടെ കുട്ടിയെ ചേര്‍ക്കുമ്പോള്‍ മതമില്ല എന്ന് എഴുതൂന്നതായി പഠിച്ചാല്‍ എന്തു കോണ്‍ഫ്ലിക്റ്റ് ആണ് കുട്ടികള്‍ക്ക് വരിക? തറവാടി മാഷ് പഠിച്ച അതേ കാര്യങ്ങള്‍ തന്നെ അല്ലേ ഇന്നും മതങ്ങള്‍ പഠിപ്പിക്കുന്നത്? അതോ മതമുള്ളവരോട് മാത്രം സൌഹാര്ദ്ദത്തില് കഴിയാനെ നിലവിലുള്ള മതങ്ങള്‍ പഠിപ്പിക്കുനുള്ളൂ എന്നുണ്ടോ?
http://timesofindia.indiatimes.com/articleshow/msid-2681517,prtpage-1.cms
http://www.tehelka.com/story_main39.asp?filename=Ne050708themiddleclass.asp
ഇതും ഇവിടത്തെ വിഷയവുമായി നേരിട്ടു ബന്ധമില്ല, എന്നാലും കേരളം പല കാര്യങ്ങളിലും ഗുജറാത്തുമായി അടുത്ത് നില്ക്കുന്നു. ഈ വായന പലര്‍ക്കും ഉപയോഗപെടും.
വീട്ടിലെ മതത്തെ പറ്റി എനിക്ക് മനസ്സിലാവുന്നില്ല. എന്റെ വീട്ടിൽ മത പഠനം എന്ന ഒന്നില്ല. (വീട്ടിലെ ഓരോ അംഗങ്ങൾ അവർക്ക് ഇഷ്ടമുള്ളത് പോലെ പ്രാർത്ഥിക്കുന്നതും ഉത്സവങ്ങൾ ആഘോഷിക്കുന്നതും മത പഠനമായി ഞാൻ കരുതുന്നില്ല)
എന്റെ മകൾ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഒരിക്കൽ എന്നോട് ചോദിച്ചിരുന്നു, അച്ഛാ എന്താണ് ഹിന്ദു എന്ന്. അങ്ങിനെ ഒരു ചോദ്യം ഉണ്ടാവാനുള്ള കാരണം അന്വേഷിച്ചപ്പോൾ അവൾ പറഞ്ഞത് ക്ലാസ്സിൽ ഏതോ കുട്ടി അവളോട് പറഞ്ഞത്രേ അവൾ ഹിന്ദു ആണെന്ന്. നമ്മളെല്ലാവരും ചിരിക്കുകയും കരയുകയും കളിക്കുകയും ചെയ്യുന്ന സാധാരണ മനുഷ്യരാണെന്നും, കൂടുതൽ കാര്യങ്ങൾ വലിയ കുട്ടിയാവുമ്പോൾ താനെ മനസ്സിലായിക്കൊള്ളുമെന്നും ഞാനവൾക്ക് വിശദീകരിച്ച് കൊടുത്തതിൽ അവൾ പൂർണ്ണമായും സംതൃപ്തയായത് എനിക്ക് തിരിച്ചറിയാനായി.
വീട്ടിലെയും രക്ഷാകർത്താക്കളുടെയും അന്തരീക്ഷത്തെയും സ്വഭാവത്തെയും ആസ്പദമാക്കി തന്നെയാണ് ഓരോ കുഞ്ഞും വളരുന്നത്. പലകാര്യങ്ങളിലും ആശയക്കുഴപ്പത്തിലെത്തുന്നത് സ്വാഭാവികം, പക്ഷേ അത് വിശദീകരിക്കാനും പറഞ്ഞ് മനസ്സിലാക്കിക്കാനും രക്ഷിതാക്കൾ ബാദ്ധ്യസ്ഥരാണ്. പഠനം എന്നത് സ്കൂളിന്റെ മാത്രം ബാദ്ധ്യതയല്ല. സ്കൂളിൽ കുഞ്ഞ് പഠിക്കുന്നത് അവൾ/അവൻ മനസ്സിലാക്കുന്നത് ശരിയായ രീതിയിൽ തന്നെയാണെന്ന് ഉറപ്പ് വരുത്തേണ്ടത് രക്ഷിതാവ് തന്നെ.
ഉച്ചക്കഞ്ഞിക്കും വീട്ടിലെ അലമ്പ് ഒഴിവാക്കാനുമായി കുട്ടികളെ സ്കൂളിലേക്ക് അയക്കുന്ന പഴയ തലമുറയിലെ സ്കൂൾ സങ്കല്പങ്ങളുമായല്ലല്ലോ, നമ്മൾ കുഞ്ഞുങ്ങളെ സ്കൂളിലേക്ക് അയക്കുന്നത് :)
വ്യക്തമായ കാഴ്ചപ്പാടോടെയാണ് ഞാന്‍ ഈ വിഷയം അവതരിപ്പിച്ചത് ,
രാഷ്ട്രീത്തിനോ മതത്തിനോ ഒരു പങ്കുമില്ല.നാല് വശത്തും ഹിന്ദമത വിശ്വാസത്തില്‍ ജീവിക്കുന്നവരുടെ ഇടയില്‍ ജനിച്ച് വളര്ന്നവനായ എനിക്ക് കുട്ടന് നായരും മാധവന് നായരും അപ്പുക്കുറുപ്പും വെറും അയല്‍ വാസികള്‍ മാത്രമല്ല.
( എന്നെ മത മൗലിക വാദി എന്ന് വിളിച്ചവര്‍ക്ക് ഒരു സ്പെഷ്യല്‍ സല്യൂട്ട് ;) )
ഒരു ചുറ്റുപാടില്‍ നിന്നും ( അതെന്തോ ആകട്ടെ ) വരുന്ന കുട്ടികള്‍ അതിന് വിരുദ്ധമായതല്ലെങ്കില് പോലും അതാവശ്യമില്ലെന്ന് പഠിപ്പിക്കുമ്പോള്‍ ആശയ സംഘട്ടനമുണ്ടാവാന്‍ കാരണമാവില്ലെ ഇതായിരുന്നു എന്റെ ആശങ്ക.
ഏഴാം ക്ലസ് അത്ര മോശം ക്ലാസ്സല്ലെന്നതിനാല് ആ ആശങ്കയില്‍ കാര്യമില്ലെന്നത് പറയുന്നതിനെ ഉള്‍ക്കൊള്ളാനും ഒരു മടിയുമില്ല.
എന്താണ് വിഷയമെന്ന് മനസ്സിലാക്കി അതിനെ വിശകലം ചെയ്യാന്‍ ശ്രമിച്ചതിനെല്ലാവര്ക്കും നന്ദി.
വ്യക്തമായി മനസ്സിലാക്കാതേയോ മനസ്സിലാവാതെയോ , എഴുതിയത് നേരെ തിരിച്ചിട്ട് ,
' അതല്ല തറവാടി '
ഇതണെന്ന് ആദ്യം എഴുതിയത് എടുത്ത് പറയുന്നതൊന്നും ഉണ്ടായില്ല.
പടിപ്പുര,
വീട്ടില്‍ മതം പഠിപ്പിക്കുന്നുണ്ടെന്നല്ല വീടുകളില്‍ മതചര്യകള്‍ അനുഷ്ഠിക്കുന്നവര്‍ എന്നതാണ് വിവക്ഷിച്ചത് , പ്രാര്‍ത്ഥനകള്‍ എന്നര്‍ത്ഥം.
താങ്കളുടെ മകള്‍ എന്താണച്ഛാ ഹിന്ദു എന്ന് ചോദിക്കാന്‍ കാരണം മറ്റൊരു കുട്ടിപറഞ്ഞതിനാല് മാത്രമാണ് , അധ്യാപകരാണാ കുട്ടിക്ക് പകരമെങ്കില്‍ ചോദിക്കുമെന്നെനിക്ക് സംശയമുണ്ട്.
പച്ചാനാക്ക് കണക്ക് പറഞ്ഞ്കൊടുക്കുമ്പോള്‍ അവള് പറയാറ് , ഉപ്പച്ചിക്കും ഉമ്മച്ചിക്കും ഒന്നുമറിയില്ല ടീച്ചര്ക്കെല്ലാമറിയാം എന്നാണ്
( ടീച്ചറുടെ ചില കുറുക്കുവഴികളാണവള് ഉദ്ദേശിച്ചത് ) ,
ടീച്ചറുടെ ഈ കുറുക്ക് വഴി ഒരു പ്രത്യേക കണക്കിനു മാത്രമേ പറ്റൂ ഞാന്‍ പറഞ്ഞ വഴി ചെയ്താല്‍ ഏതുകണക്കും ചെയ്യാനാവും എന്ന് പറഞ്ഞപ്പൊള്‍ അവള് പറഞ്ഞത് , ഏയ് ടീച്ചറാണ് ശരിയെന്നാണ് , കാര്യം മനസ്സിലയല്ലോ ;)
ബഷീര്‍ വെള്ളറക്കാടിനോടൊരു വാക്ക്,
ഖുര്‍ആന്‍ പാരായണം ചെയ്താലും അഞ്ച്നേരം നമസ്കരിച്ചാലും മുസ്ലീമാകില്ലെന്നാണ് ഞാന്‍ പഠിച്ചതും എന്നെ എന്റ്റെ ഉപ്പ പഠിപ്പിച്ചതും.
പലയിടത്തും നടക്കുന്ന മതപരമായ ചര്‍ച്ചകള്‍ കണ്ടിട്ടുണ്ട് വളരെ കഷ്ടം തോന്നാറുണ്ട്. എന്താണ് ചോദ്യമെന്ന് മനസ്സിലാക്കാതെ ഖുര്‍ ആനിലെ വക്കുകളെടുത്ത് വെറുതെ ഓരോന്ന് എഴുതാതെ സുഹൃത്തെ.
സത്യത്തില്‍ താങ്കളെപ്പോലുള്ളവരുടെ പ്രവൃത്തികള്‍ ( മതപരമായ വിഷയങ്ങളില്‍ )
യഥാര്‍ത്ഥ വിശ്വാസികളെപ്പോലും പരിഹാസ്യരാക്കുകയാണ് ചെയ്യുന്നത് , വിശ്വാസം നല്ലതാണ് അന്ധവിശ്വാസം അപകടവും.
ഇപ്പോ കുമാരന് ആരായി ? :). ഇതിനാണോ മലക്കം മറിച്ചില്‍ എന്ന് പറയുന്നത് സര്
കുട്ടികളില്‍ ആശയസംഘട്ടനം ഉണ്ടാവണമല്ലോ തറവാടീ. അതല്ലേ അവരെ ചിന്തിക്കാനും ഏതാണ് ശരിയെന്ന് ചോദിക്കാനും പ്രാപ്തരാക്കുക? അതിനൊപ്പമല്ലേ നമ്മളേക്കാള്‍ ഉണര്ന്നവരാകണം അടുത്ത തലമുറ എന്ന് ആഗ്രഹമുള്ളവര്‍ നില്‍ക്കേണ്ടത്?
“വ്യക്തമായ കാഴ്ചപ്പാടോടെയാണ് ഞാന്‍ ഈ വിഷയം ഞാന്‍ എന്തിനവതരിപ്പിച്ചത് , രാഷ്ട്രീത്തിനോ മതത്തിനോ ഒരു പങ്കുമില്ല.നാല് വശത്തും ഹിന്ദമത വിശ്വാസത്തില്‍ ജീവിക്കുന്നവരുടെ ഇടയില്‍ ജനിച്ച് വളര്ന്നവനായ എനിക്ക് കുട്ടന് നായരും മാധവന് നായരും അപ്പുക്കുറുപ്പും വെറും അയല്‍ വാസികള്‍ മാത്രമല്ല.”
അതൊക്കെ എല്ലായിടത്തും അങ്ങനെയാണ്. ഒരു വര്‍ഗ്ഗീയ ലഹള വരുമ്പോള്‍ കാണാം ഈ പറഞ്ഞ അയല്‍ വാസികള്‍ എന്തു ചെയ്യുമെന്ന്. ഹിന്ദുവിന്റെ വീട്ടില്‍ മുസ്ലീമിനും നേരെ തിരിച്ചും അഭയം കൊടുത്ത കഥകള്‍ നമുക്ക് അപരിചിതമല്ല. പക്ഷേ ഇപ്പോള്‍ നാം ജീവിക്കുന്നത് ആ കാലത്തല്ല. ആയുധങ്ങള്ക്കൊക്കെ വല്ലാത്ത മൂര്ച്ചയാണിപ്പോള്!
മതസൌഹാര്‍ദ്ദത്തെ ഹനിക്കുന്നു എന്നതല്ലല്ലോ പാഠപുസ്തകത്തിലെ പ്രശ്നം. മതങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു എന്നതല്ലേ തറവാടീ!
രാഷ്ട്രീയത്തിനും മതത്തിനും പങ്കില്ലെന്നോ? ഒരു നാടിന്റെ വിദ്യാഭ്യാസ പരിഷ്കാരത്തെ തകര്‍ക്കുവാന്‍ രാഷ്ട്രീയക്കാരും മത മേധാവികളും ഏറെ നാളായി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ അനുകൂലമായി (എത്രയളവില്‍ എന്നത് അത്ര വലിയ കാര്യമല്ല.) അഭിപ്രായം പറയുന്ന ഒരാള്‍ അങ്ങനെ പറയാമോ?
ചുരുക്കം പറഞ്ഞാന്‍ മതം ആവശ്യമില്ലന്ന്. ശരി .. അതു ബോധ്യപ്പെട്ടവരെല്ലം മതം ഉപേക്ഷിച്ചു കാണിക്കൂ... എങ്കില്‍ ബാക്കിയുള്ളവര്‍ക്ക് നിങ്ങളുടെ വാക്കില്‍ കൂടുതല്‍ വിശ്വാസം തോന്നും.
complete comment here...
http://yasj.blogspot.com/2008/06/blog-post.html
ആനന്ദ് സദാശിവാ......
"ഇപ്പോ കുമാരന് ആരായി ? :). ഇതിനാണോ മലക്കം മറിച്ചില്‍ എന്ന് പറയുന്നത് സര്"
എന്തോന്നിന് തറവാടി അങ്ങേരുടെ നയം പറഞ്ഞതോ?
ഇതിനെയാണ് അസഹിഷ്ണുത എന്നു പറയേണ്ടത് സദാശിവാ.ഇതു തന്നെയാണ് കത്തിക്കുന്നവരും ചെയ്യുന്നത്.ആദ്യം അവരങ്ങു തീരുമാനിച്ചു അതു കൊള്ളില്ലെന്ന് പിന്നെ കത്തിക്കുകയോ,ടിഷ്യു പേപ്പറാക്കുകയോ ചെയ്യാമല്ലോ.
ആരെയായാലും ശത്രുപക്ഷത്തു സ്ഥിരമായിനിര്‍ത്തി അധിക്ഷേപിക്കാനും,ആക്രമിക്കാനുമുള്ള വ്യഗ്രതയുണ്ടല്ലോ അതും തീവ്രവാദവും തമ്മില്‍ വല്യ വ്യത്യാസമൊന്നുമില്ല.
പ്രിയ തറവാടി
എല്ലാ ബഹുമാനത്തോടെയും പറയട്ടെ..
താങ്കള്‍ വെറുതെ ഓരോന്ന് പറയുന്നു..
>> ഖുര്‍ആന്‍ പാരായണം ചെയ്താലും അഞ്ച്നേരം നമസ്കരിച്ചാലും മുസ്ലീമാകില്ലെന്നാണ് ഞാന്‍ പഠിച്ചതും എന്നെ എന്റ്റെ ഉപ്പ പഠിപ്പിച്ചതും. <<
അങ്ങിനെ യല്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ.. വിശ്വാസം അവന്റെ പ്രവര്‍ത്തനങ്ങളുടെ (ബാഹ്യമായ ) വിലയിരുത്തലല്ല എന്നത് തന്നെയാണു സത്യം.
>>പലയിടത്തും നടക്കുന്ന മതപരമായ ചര്‍ച്ചകള്‍ കണ്ടിട്ടുണ്ട് വളരെ കഷ്ടം തോന്നാറുണ്ട്. എന്താണ് ചോദ്യമെന്ന് മനസ്സിലാക്കാതെ ഖുര്‍ ആനിലെ വക്കുകളെടുത്ത് വെറുതെ ഓരോന്ന് എഴുതാതെ സുഹൃത്തെ. <<
താങ്കള്‍ എന്താണുദ്ധേശിച്ചതെന്ന് (ഈ പോസ്റ്റിലൂടെ ) മനസ്സിലാക്കികൊടുക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞില്ല. അത് കൊണ്ട് തന്നെ ഞാനെന്ത് ഉദ്ധേശിച്ചതെന്നും മനസ്സിലായില്ല..
>> സത്യത്തില്‍ താങ്കളെപ്പോലുള്ളവരുടെ പ്രവൃത്തികള്‍ ( മതപരമായ വിഷയങ്ങളില്‍ )
യഥാര്‍ത്ഥ വിശ്വാസികളെപ്പോലും പരിഹാസ്യരാക്കുകയാണ് ചെയ്യുന്നത് <<
എന്റെ വിവരണം ഏതെങ്കിലും വിശ്വാസിയെ പരിഹാസ്യരാക്കിയിട്ടുണ്ടെങ്കില് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു.
>>വിശ്വാസം നല്ലതാണ് അന്ധവിശ്വാസം അപകടവും.<<
ഇത് താങ്കള്‍ വിശദീകരിക്കണം.. എന്ത് അന്ധ വിശ്വാസമാണു ഞാ പ്രചരിപ്പിച്ചതെന്ന്. വെറുതെ പറഞ്ഞാല്‍ പോരാ.. അത് വിശ്വസമല്ല അന്ധവിശ്വാസമാണെന്ന് ഇസ്ലാമിക മായ അടിസ്ഥാനങ്ങള്‍ ( ഖുര്‍ ആന്‍ , ഹദീസ് , പ്രാമാണികരായ പണ്ഡിത വീക്ഷണം ) ഉപയോഗിച്ച് തെളിയിക്കണം
അല്ലാത്ത പക്ഷം.. നിരീശ്വര നിര്‍മ്മത വാദികളുടെ സ്വരമാണു താങ്കളുടെതും എന്നെനിക്ക് പറയേണ്ട്രി വരും
ആശംസകള്‍
കാവലാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ഇപ്പഴല്ലേ പുടി കിട്ടീത്. :)
ഓഫ് : ഒരു പോസ്റ്റ് വായിച്ച് വരുന്ന വഴിയാ. കലക്കന്‍ പോസ്റ്റ് . ടൈം കിട്ടുമ്പോള്‍ ഒന്നു നോക്കണോ
ലിങ്ക് താഴെ
http://kaavalaan.blogspot.com/2008/06/blog-post_24.html
റോബി,
താങ്കള്‍ അക്കമിട്ട് പറഞ്ഞതൊക്കെ വായിച്ചു.. ഞാന്‍ എഴുതിയതിനൊന്നുമുള്ള മറുപടി അല്ലാത്തതു കൊണ്ടും വാചക കസര്‍ത്തും പരിഹാസവും ആയത് കൊണ്ടും അവഗണിക്കുന്നു
എല്ലാവരും മദ്രസയില്‍ അല്ല എന്നറിയാം അത് പോലെ എല്ലാവരും ചീഞ്ഞളിഞ്ഞ് പാശ്ചാത്യന്‍ വരെ വലിച്ചെറിഞ്ഞ പരിണാമ തിയറിയും ചവച്ചിറക്കുന്നവരല്ല എന്നും
നന്ദി
കാവലാന്‍ ആനന്ദ് എന്നാണ് പേര്. സദാശിവന് അപ്പന്റെ പേരാ. അപ്പ വണ്ടി വിട്ട് പോട്ടെ. കാവലാ ഇനി വല്ലപ്പഴും കാണാം.
വളര്‍ന്നു വരുന്ന കുട്ടികള്‍ യുക്തിവാദികല് ആയാല്‍ കമ്മ്യൂണിസ്റ്റ്കാര് ഹാപ്പി ..കാരണം പിന്നെ വരും തിരഞ്ഞെടുപുകളില് മത പാര്‍ടികള്‍ക്ക് [മുസ്ലിം ലീഗ് ,ബി ജെ പി ]വോട്ട് ഇല്ലാലോ ...ഈ വരും തിരഞെടുപ്പില്‍ പൊട്ടും എന്ന് ഏതാണ്ട് ഉറപായി കഴിഞ്ഞു .ഇപ്പോ ഏഴാം ക്ലാസിലെ കുട്ടികള്‍ക്ക് 12 വയസ്സ് ...
ഒരു 6 കൊല്ലം കഴിഞ്ഞാല്‍ എല്ലാവരും യുക്തിവാതികള് ..നിരീശ്വരവാദികല് .എല്ലാ തിരഞ്ഞെടുപുകളിലും കമ്മ്യൂണിസ്റ്റ്കാര് ഭരണത്തില്‍ .. ഇതു വരെ വിചാരിച്ചിരുന്നത് അമേരിക്കകും ഇസ്രായേലിനുമൊക്കെ മാത്രമേ ദീര്‍ഖ കാലടിഷ്ടാനത്തില് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തയാറാക്കാന്‍ കഴിയു എന്നാണു ...കേരളത്തിലെ കമ്മ്യൂണിസ്റ്റുക്കാരും ഈ കാര്യത്തില്‍ മോശം അല്ല എന്ന് തെളിയിചിരുക്കുന്നു .....
ഇതെന്താ എന്റെ കമന്റിനു മാത്രം ആരും പ്രധികരിക്കാതെ ....എന്തെങ്കിലും പറയു .
മുന്നറിയീപ്പ്,
സുഹൃത്ത്ക്കളെ ആരും ഇനി ഒരിക്കലും ഒരു സംശയവും ചോദിക്കരുത് , അതിനു പകരം കണ്ണും ചിമ്പി അങ്ങെതിര്ത്തേക്കണം അപ്പോ പിന്നെ കുറെ ആളുകളുടെ ഇടയിലൊരാളേ നിങ്ങളാവൂ അല്ലെങ്കില്‍ നിങ്ങള്‍
മതമൗലിക വാദികളും
അരാഷ്ടീയകനും ( ഇനി ഇങ്ങനൊരു വാക്കില്ലെന്നൊന്നും പറഞ്ഞേക്കല്ലെ വിദ്വാന്മരെ!)
പഴഞ്ചനും , നാടനും അ-പുരോഗമന വര്‍ഗ്ഗീയ വാദിയുമൊക്കെയാവും അല്ലെങ്കില്‍ ആക്കും!
എന്നാല്‍
യഥാര്‍ത്ഥത്തിലുള്ള ഈ കൂട്ടരുടെ ഏഴയലത്ത് എത്താന്‍ പോലും ഇവര്ക്കാവില്ലെന്നത് വേറെ കാര്യം!
ദൈവ വിശ്വാസമില്ലാതായാല്‍ പുരോഗമനവദികളഅയി എന്ന തത്വത്തിലൊക്കെ വിശ്വസിക്കുന്നവരോട് സഹതാപം മാത്രം.
പിന്നെ കണ്ണൂരിലും മറ്റും ഉണ്ടായത് വര്‍ഗ്ഗീയ സംഘട്ടനമാണെന്നും വര്‍ഗ്ഗീയമല്ല ദൈവ വിശ്വാസമെന്നതുമൊക്കെ മനസ്സിലാക്കണമെങ്കില്‍ സ്വാതന്ത്ര ചിന്തയാണാവശ്യം ഇവിടെ അതല്ല കമ്മ്യൂണിസ്റ്റ് കാരനും ലീഗുകാരനും കോണ്ഗ്രെസ്സുകാരനുമൊക്കെയേ ഉള്ളു അതുകൊണ്ട് തന്നെ ചില ചോദ്യങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നുമില്ല.
ഞാന്‍ എന്റ്റെ അഭിപ്രായം പറഞ്ഞു മറ്റുള്ളവരുടെത് കേള്‍ക്കുകയും ചെയ്തു.
വളരെ പോസിറ്റിവ് ആയിട്ടാണ് തറവാടി ഈ വിഷയം അവതരിപ്പിച്ചതെന്നും, പ്രതിവാദങ്ങള്‍ ഉള്‍ക്കൊണ്ടതെന്നും മനസ്സിലാവുന്നു.
എനിക്കുണ്ടായിരുന്ന കുറച്ചു സംശയങ്ങളും നീങ്ങിക്കിട്ടി, ഈ ചര്‍ച്ചയില്‍ നിന്ന്.
രത്നച്ചുരുക്കം : തീവ്രമായ മത പശ്ചാത്തലമുള്ള കുടുംബങ്ങളില്‍ വരുന്ന കുട്ടികള്‍ക്ക് ഒരു പക്ഷേ ചെറിയ ഒരു ആശയക്കുഴപ്പമുണ്ടായേക്കാം. പക്ഷേ പന്ത്രണ്ട് വയസ്സ്, ആ ആശയക്കുഴപ്പം ചോദിച്ചും വായിച്ചും മാറ്റാന്‍ പറ്റിയ പ്രായം തന്നെയാണ്. ആറു കൊല്ലത്തെ പഠനത്തിനിടയില്‍ വ്യത്യസ്തമായ വിശ്വാസങ്ങളും, ആചാരങ്ങളും ഉള്ള കുട്ടികളുണ്ടെന്ന് അവര്‍ എന്തായാലും മനസ്സിലാക്കിയിരിക്കുമല്ലോ. മറ്റു മതസ്ഥരുടെ ആഘോഷങ്ങളും ഉത്സവങ്ങളും കണ്ടിട്ടുമുണ്ടാവും. മതമില്ലാതെയും ജീവിക്കുന്നുവരുണ്ട് എന്നത് ഒരു പക്ഷേ അവര്‍ ആദ്യമായായിരിക്കും കേള്‍ക്കുന്നത്. പക്ഷേ, ആ പ്രായത്തിലെങ്കിലും അവര്‍ അതു കേട്ടേ മതിയാവൂ. തുടര്‍ന്നുള്ള വിദ്യാഭ്യാസം, അവരവരെ തന്നെ ചോദ്യം ചെയ്യാനും അവനവന്റെ വഴികള്‍ തെരഞ്ഞെടുക്കാനും അവര്‍ക്ക് കരുത്ത് നല്‍കുന്നത് കൂടിയാവട്ടേ. (മത മേധാവികളുടെ പ്രശ്നം യഥാര്‍ത്ഥത്തില്‍ ഇതാണെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. വിഗ്രഹത്തിലും അമ്പലത്തിലും ഒന്നും അല്ല ദൈവം എന്ന് ഇന്ന് എനിക്ക് അറിയാം. പക്ഷേ ശീലിച്ച് പോയതു കൊണ്ട് വിഗ്രഹാരാധന ഒഴിവാക്കാന്‍ പറ്റുന്നില്ല. ഏഴില്‍ ഈ സ്പാര്‍ക്ക് കിട്ടിയിരുന്നെങ്കില്‍ ഞാന്‍ ഒരുപക്ഷേ വിഗ്രഹാരാധകനല്ലാത്ത ദൈവവിശ്വാസി ആയേനെ.)
പ്രാർത്ഥന എന്നത് വെറും മത വിശ്വാസമായി കാണുമ്പോഴാണ് നമുക്ക് പിഴക്കുന്നത്.
കുഞ്ഞിപ്പള്ളിയ്ക്ക് മുന്നിലൂടെ പോകുമ്പോൾ വണ്ടിനിർത്തി നാണയത്തുട്ടുകൾ ഇട്ടും മാഹി പള്ളിക്ക് മുന്നിലൂടെ പോകുമ്പോൾ നെഞ്ചിൽ കൈവച്ചും വീട്ടിലെ പൂജാ മുറിയിൽ തൊഴുത് നിന്നും പ്രാർത്ഥിക്കുമ്പോൾ മുസ്ലിം-ക്രൈസ്തവ-ഹിന്ദു ആചാരങ്ങളായിട്ടല്ല മറിച്ച് നമ്മളെ താങ്ങി നിർത്തുന്ന ഏതോ ഒരു ശക്തിയോടാണ് പ്രാർത്ഥന എന്നാണ് ഞാൻ പഠിച്ചതും അത് തന്നെയാണ് ഞാനിപ്പോൾ എന്റെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതും.
ടീച്ചറാണ് ശരി എന്ന് ഏത് കുഞ്ഞും പറയും, കുഞ്ഞുനാളിൽ ഞാനും പറഞ്ഞിട്ടുണ്ട്. അതു കൊണ്ടാണ് ഞാൻ പറഞ്ഞത്; പലകാര്യങ്ങളിലും കുഞ്ഞുങ്ങൾ ആശയക്കുഴപ്പത്തിലെത്തുന്നത് സ്വാഭാവികം, പക്ഷേ അത് വിശദീകരിക്കാനും പറഞ്ഞ് മനസ്സിലാക്കിക്കാനും രക്ഷിതാക്കൾ ബാദ്ധ്യസ്ഥരാണ്. പഠനം എന്നത് സ്കൂളിന്റെ മാത്രം ബാദ്ധ്യതയല്ല. സ്കൂളിൽ കുഞ്ഞ് പഠിക്കുന്നത് അവൾ/അവൻ മനസ്സിലാക്കുന്നത് ശരിയായ രീതിയിൽ തന്നെയാണെന്ന് ഉറപ്പ് വരുത്തേണ്ടത് രക്ഷിതാവ് തന്നെ.
പരീക്ഷയിൽ മോളെഴുതിയ ഒരു ശരി ഉത്തരം നോട്ടപ്പിശകാൽ തെറ്റിട്ട് മാർക്ക് കുറഞ്ഞാൽ അതും ടീച്ചർ ചെയ്തത് കൊണ്ട് തെറ്റ് തന്നെയാണെന്ന് കരുതി സമാധാനിക്കുമോ നമ്മുടെ കുഞ്ഞുങ്ങൾ?
മതമായാലും രാഷ്ട്രീയമായാലും നമ്മുടെ ജീവിതത്തിൽ അതിന് എത്രമാത്രം പ്രാധാന്യം കൊടുക്കേണം എന്നത് തീരുമാനിക്കേണ്ടത് നമ്മൾ തന്നെ. ഇതിനുള്ള അമിത പ്രാധാന്യമാണ് എവിടെയും ഇപ്പോൾ പൊതുവായി കാണുന്നത്. കൂടുതൽ കൂടുതൽ സങ്കീർണ്ണമാക്കി അതിൽ നിന്നുമുള്ള മുതലെടുപ്പുകൾ മാത്രം ലക്ഷ്യമാക്കി കുറെപ്പേർ കാലങ്ങളായി നടത്തുന്ന ഈ മാതിരി തർക്കങ്ങൾക്ക് ജനപ്രീതി ഉണ്ടായിക്കൂടാ.
അത് മാത്രമാണ് എന്റെ {Intention} :)
പിന്നെ കണ്ണൂരിലും മറ്റും ഉണ്ടായത് വര്‍ഗ്ഗീയ സംഘട്ടനമാണെന്നും വര്‍ഗ്ഗീയമല്ല ദൈവ വിശ്വാസമെന്നതുമൊക്കെ മനസ്സിലാക്കണമെങ്കില്‍ സ്വാതന്ത്ര ചിന്തയാണാവശ്യം ഇവിടെ അതല്ല കമ്മ്യൂണിസ്റ്റ് കാരനും ലീഗുകാരനും കോണ്ഗ്രെസ്സുകാരനുമൊക്കെയേ ഉള്ളു അതുകൊണ്ട് തന്നെ ചില ചോദ്യങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നുമില്ല.
ഇങ്ങനെയൊരു കണ്ക്ലൂഷനില് എത്താനായിരുന്നു ഈ പോസ്റ്റെങ്കില്‍...മോശമായിപ്പോയി!
അത് പോസിറ്റീവായി കാണുവാന്‍ കണ്ണൂസിനു കഴിയുകയും ചെയ്തു.
അനിലാ, ഞാന്‍ കമന്റുകളും മറുപടികളും ഇഴതിരിച്ചു പറഞ്ഞതല്ല. പോസ്റ്റിന്റെ പ്രധാന ആശയത്തോടു ചേര്‍ന്നു നില്ക്കുന്ന കാര്യങ്ങളെപ്പറ്റി മാത്രമാണ് പറഞ്ഞത്.
വാസ്തവത്തില്‍, ഈ പാഠം വായിച്ച് ചിന്തിക്കുന്ന കുട്ടികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ വലുതാവുമ്പോള്‍ ആരായാലും, ആയില്ലെങ്കിലും മതത്തിനു വേണ്ടി കൊല്ലുകയോ ചാവുകയോ ചെയ്യില്ല എന്നതുറപ്പാണ്. അതു തന്നെ ധാരാളം.
അല്ല യഥാര്‍ത്ഥത്തില്‍ എന്താണ് അനിലന്റ്റെ പ്രശ്നം?
അനിലന്റെ പ്രശ്നമോ? എനിയ്ക്കെന്ത് പ്രശ്നം?
തറവാടി ഒരു പോസ്റ്റിട്ടു. അത് വായിച്ച് എല്ലാവരും തലകുലുക്കാനേ പാടുള്ളൂ എന്ന് ഒന്ന് മെന്‍ഷന്‍ ചെയ്തിരുന്നെങ്കില്‍ ഞാന്‍ വായിക്കുക പോലും ചെയ്യുമായിരുന്നില്ല. പ്രകോപനപരമായി ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?
പ്രകോപിപ്പിക്കാനാണെങ്കില്‍ അതിന്റെ ഭാഷ ഇതല്ലല്ലോ!
അനിലന്‍,
താങ്കളീ പറയുന്നതാണോ അഭിപ്രായ പ്രകടനം എങ്കില്‍ എന്റ്റെ കാഴ്ചപ്പാടിന്റ്റെ പ്രശ്നമായിരിക്കും അല്ലെ ;)
ഒരു മുന്‍ധാരണയോ രാഷ്ട്രീയമോ ഇല്ലാതെയാണ് ഞാനീ പോസ്റ്റിട്ടത് , താങ്കളടക്കം ആരേയും എനിക്കത് ബോധ്യപ്പെടുത്തേണ്ട കാര്യമില്ല താനും.
ഇവിടെ വന്ന് അഭിപ്രായം പറഞ്ഞതില്‍ എനിക്കുള്ക്കൊള്ളാനാവുന്നത് ഉള്‍ക്കൊള്ളാന്‍ ഞാന്‍ തയ്യാറായിട്ടുണ്ട് അതാണ് ശീലവും , പറ്റാത്തത് പറ്റില്ലെന്ന് ഏത് തമ്പ്രാന് പറഞ്ഞാലും പറയുകയും ചെയ്യും പറഞ്ഞിട്ടുണ്ട് താനും.
വിദ്യാഭ്യാസകാര്യങ്ങളിലെങ്കിലും താങ്കളെപ്പോലുള്ളവര്‍ക്ക് രാഷ്ട്രീയം കളിക്കാതിരുന്നൂടെ?
വളരെ നിഷ്പക്ഷമായി ചോദിച്ചപ്പോള്‍ പോലും താങ്കള്‍ ഏത് രീതിയിലാണതിനെ ഉള്‍ക്കൊണ്ടതും വിലയിരുത്തിയതെന്നും സ്വയം ചോദിച്ച് മനസ്സിലാക്കുക ഇതുതന്നെയല്ലെ നിങ്ങളെപ്പോലുള്ളവര്‍ സത്യത്തില്‍ ചെയ്യുന്നതും , വെറുതെയല്ല ആളുകള്‍ കണ്ണും ചിമ്പി എതിര്‍ക്കുന്നത് കാരണം കാട്ടുപോത്തിനോടൊന്നും വേദമോതിയീട്ട് കാര്യമില്ലെന്ന ചിന്തയായിരിക്കും പലര്‍ക്കും ,
( കാട്ട് പോത്തെന്ന് താങ്കളെ വിളിച്ചില്ല ഇനി അതും പറഞ്ഞ് വരല്ലെ പ്ലീസ് :) )
എന്നെ മത മൗലീക വാദിയെന്ന് വിളിച്ചപ്പോള്‍ ഞാന്‍ ജനിച്ച് വളര്‍ന്ന ചുറ്റുപാട് പറഞ്ഞതിനെ തിരുത്താന്‍ നോക്കിയപ്പോല്‍ അതില്‍ കടിച്ച് തൂങ്ങി കണ്ണൂരിലെ പ്രശ്നം കൊണ്ട് വന്നത് ഞാനോ താങ്കളോ?
കണ്ണൂരിലെ രാഷ്ട്രീയ / മത / വര്‍ഗ്ഗീയ മല്ലായിരുന്നു ഈ പോസ്റ്റിലെ ലക്ഷ്യം അതു പിന്നേയും കുത്തിപ്പൊക്കിയത് താങ്കളല്ലെ?
ഈ പാഠപുസ്തകത്തെ പിന്‍വലിക്കാന്‍ പുസ്തകം കത്തിക്കുക തുടങ്ങിയ തെമ്മാടിത്തരത്തിന് കൂട്ടുനിന്നവരുടെ പോസ്റ്റുകളിട്ടവരുടേതില് എന്റ്റെ പേരുണ്ട്
( ഓഹോ അപ്പോ തെമ്മാടിത്തരമെന്നതറിഞ്ഞിട്ടാണോ ഈ പോസ്റ്റിട്ടതെന്നൊന്നും ചോദിക്കല്ലെ സത്യായിട്ടും താങ്കള്‍ അതിനുമുതിരും എന്ന് തോന്നുന്നുണ്ട് ;) )
എന്റ്റ് പോസ്റ്റിന്റ്റെ ലിങ്ക് , എതിര്‍പ്പ് പ്രകടിപ്പിച്ചവര്‍ എന്നവരുടേ കൂട്ടത്തില്‍ കിടക്കുന്നതുകൊണ്ട് ഞാന്‍ എതിരാളികളുടെ കൂട്ടത്തിലോ അവിടെ കിടന്നില്ലെങ്കില്‍ അനുകൂലികളുടെ കൂട്ടത്തിലൊ ആവില്ലെന്ന് പൂര്‍ണ്ണ വിശ്വാസമുള്ളതിനാലാവിടെപ്പോലും ഒന്നും പറയാത്തത്.
എന്താണ് ഞാന്‍ ഉദ്ദേശിച്ചതെന്നും അതിന്റ്റെ ശരിയും തെറ്റും എന്താണെന്നും പലരുടെ അഭിപ്രായത്തില്‍ നിന്നും എനിക്ക് മനസ്സിലാക്കാനായിട്ടുണ്ട് ആവര്‍ത്തനം എപ്പോഴും വിരസമാണല്ലോ.
എന്റമ്മോ!
കണ്ണൂരോ? ഏത് കണ്ണൂര്‍? എവിടെയാ തറവാടി എന്റെ കമന്റില്‍ കണ്ണൂരെന്ന് വായിച്ചത്?
ഈ കുറിപ്പില്‍ മതമൌലികവാദിയുടെ സ്വരമുണ്ടെന്ന് ഞാന്‍ പറഞ്ഞത് അങ്ങനെത്തന്നെ ഇരിക്കട്ടെ.
“താങ്കളീ പറയുന്നതാണോ അഭിപ്രായ പ്രകടനം എങ്കില്‍ എന്റ്റെ കാഴ്ചപ്പാടിന്റ്റെ പ്രശ്നമായിരിക്കും അല്ലെ ;)”
കാഴ്ചപ്പാട് വലിയൊരു പ്രശ്നംതന്നെയാണ് തറവാടി. അതില്ലാത്തതുകൊണ്ടാണ് താങ്കള്‍ പറയുന്നതില്‍ ഇത്രയേറെ വൈരുദ്ധ്യം കടന്നു വരുന്നത്.
താങ്കളുടെ ശീലം എന്താണെന്നത് എന്റെ വിഷയമല്ല. ശീലങ്ങളൊക്കെ വ്യക്തിപരമാണല്ലോ!
ഇന്നലെ ഏഷ്യാനെറ്റില്‍ "കണ്ണാടി" എന്ന പരിപാടി കണ്ടവരുണ്ടോ? ഇല്ലെങ്കില്‍ ഇന്നോ നാളെയോ അതിന്റെ റിപീറ്റ് ഉണ്ട് . കാണണം. (സമയം എനിക്കറിയില്ല). അതില്‍ ഒരു കുട്ടിയെ കാണിച്ചിരുന്നു. കക്ഷി ഏഴാം ക്ലാസ്സില്‍ ആണ് പഠിക്കുന്നത്. സ്കൂള്‍ രജിസ്റ്ററില്‍ "മതമില്ല" എന്നാണ് എഴുതിയിരിക്കുന്നത്. ഇത് ഈ പറയുന്ന പാഠപുസ്തകം കണ്ടിട്ട് ചേര്‍ത്തതല്ല. അദ്ധ്യാപകരും മാതാപിതാക്കളും ഒക്കെ അതിനെ പറ്റി പലതും പറയുന്നത് കണ്ടു.
ഞാന്‍ പറയാന്‍ വന്നത് അതൊന്നുമല്ല. ആ കുട്ടിയുമായുള്ള സംഭാഷണം ഉണ്ടായിരുന്നു. മതത്തെ പറ്റിയും ആ പാഠത്തെ ചേര്‍ത്തും അവന് പറയുന്നുണ്ടായിരുന്നു. പോരാത്തതിന് സ്വയം എഴുതിയ ഒരു കവിതയും അവന് പാടിക്കേള്‍പ്പിച്ചു. അത് നിങ്ങള്‍ കാണണം. അവന് പറയുന്നത് കേള്‍ക്കണം. അവന്റെ വായില്‍ നിന്ന് അനര്‍ഗളമായി ഒഴുകുന്ന വാക്കുകള്‍ കേള്‍ക്കുന്ന നിങ്ങള്‍ക്ക് ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന "പോയിന്റ്" തെറ്റാണെന്ന് തോന്നിയാലും അതിശയമില്ല. ഒരു ഏഴാം ക്ലാസ്സുകാരന് എത്രമാത്രം അറിവ് കാണും എന്ന് ആ കുട്ടിയുടെ സംസാരം കേട്ടാല്‍ മതി, മനസ്സിലാകും.
കണ്ണാടിയുടെ അവതാരകന് ആ കുട്ടിയെ "അയാള്‍" എന്ന് സംബോധന ചെയ്യുന്ന കേട്ടപ്പൊള്‍ അത് തെറ്റാണെന്ന് തോന്നിയില്ല. കാരണം ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിക്ക് 'ഇതൊക്കെ മനസ്സിലാകുമോ' എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി ആയിരുന്നു ആ കുട്ടി നല്‍കിയത്. നമ്മള് വിചാരിക്കുന്ന പോലെ അല്ല, ഇപ്പോഴത്തെ വിദ്യാഭ്യാസത്തിന്റെയും ഇന്നത്തെ ഉയര്‍ന്ന ചിന്താഗതിയുടേയും ഒക്കെ കാരണമാവാം, ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിക്ക് പലതും അറിയാം, ഒരു പക്ഷേ മുതിര്‍ന്ന ഒരുവന് പത്താം ക്ലാസ്സില്‍ പഠിച്ചതിനേക്കാള്‍ കൂടുതല്‍.
[ഓഫ് ടോപ്പിക്ക്] ...12-)o വയസ്സില്‍ ഇത്ര ബുദ്ധിയോ... കൊള്ളാം ... അപ്പോള്‍ പിന്നെ 12-)o വയസ്സില്‍ തന്നെ കന്യാസ്ത്രീ ആകുന്നതു കൊണ്ടു ഒരു കുഴപ്പവും ഇല്ലെന്ന്. :-)
12 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് വധശിക്ഷ വിധിക്കാമെന്ന് സ്റ്റാലിനോ മറ്റോ പറഞ്ഞതായി എവിടെയോ വായിച്ചു. ശരിയാണോ എന്തോ?!
ബുദിയുള്ള കുട്ടികളുടെ കാര്യമാ പറഞ്ഞത്.
തന്നെപ്പോലുള്ള മന്ദബുദികള്ക്ക് എത്തറ വയസായിട്ടെന്താ കാര്യം!
ഹ ഹ ... അങ്ങിനെ ബുദ്ധിയുള്ള എത്ര കുട്ടികളുണ്ടാകും ഒരു സ്കൂളില്‍ ? പോട്ടേ.. കേരളത്തില്‍ ?...
ഈ മന്ദബുദ്ധികളുടെ മുമ്പില്‍ വലിയ വലിയ കാര്യങ്ങള്‍ വിളമ്പണോ? ഒരു 18 വയസ്സായിട്ടു പോരേ 'മതം ഇല്ല; വേണ്ട; കറുപ്പാ' എന്നൊക്കെ പഠിപ്പിക്കാന്‍?
ഈ മന്ദബുദ്ധികളുടെ മുമ്പില്‍ വലിയ വലിയ കാര്യങ്ങള്‍ വിളമ്പണോ? ഒരു 18 വയസ്സായിട്ടു പോരേ 'മതം ഇല്ല; വേണ്ട; കറുപ്പാ' എന്നൊക്കെ പഠിപ്പിക്കാന്‍?
ഇദന്യാ അന്നെ മന്ദബുദ്ദീന്ന് വിളിച്ചത്.
ആദ്യം പോയിറ്റ് കാര്യെന്താന്ന് വായിച്ച് മനസ്സിലാക്ക്. എന്നട്ട് മതി വര്‍ത്താനം.
അല്ലെങ്കില്‍ ഒര് പാലൈസ് വാങ്ങിത്തിന്ന് വീട്ടിപ്പോ മോനേ!
മതമില്ലാതേയും ഇന്ത്യയില്‍ ജീവിക്കാന്‍ ആര്‍ക്കും അവകാശമുണ്ട് എന്ന് കുട്ടികള്‍ പന്ത്രണ്ട് വയസ്സില്‍ മനസ്സിലാക്കുന്നു എന്നല്ലേ ഉള്ളൂ? മതം വേണ്ട, കറുപ്പാണ് എന്നൊക്കെ എവിടെ എഴുതിയിരിക്കുന്നു, YSJ?
അങ്ങിനെ എത്ര കുട്ടികള്‍ ആ വയസ്സില്‍ മനസ്സിലാക്കുന്നു എന്നാണ് എന്റെ ചോദ്യം? ഒരു കുട്ടിക്കു മനസ്സിലായതു കൊണ്ടു എല്ലാവര്ക്കും അതു ബാധകമാണെന്നില്ലല്ലോ?
ഇവിടെ കമന്റിയവരില്‍ പലര്‍ക്കും മതം വേണ്ട എന്നു മനസ്സിലായവരാണ് ... അല്ലേ ? എന്നിട്ടും എത്ര പേര് മതം ഉപേക്ഷിച്ചു? പേരില്‍ നിന്നു പോലും ഉപേക്ഷിച്ചു മാതൃക കാട്ടിയിരുന്നെങ്കില്‍ അതൊരു ഉത്തമമായ മാതൃകയായേനേ! EMS നമ്പൂതിരിപ്പാടിന് അങ്ങിനെയൊരു സുവര്‍ണ്ണാവസരം ഉണ്ടായിട്ടും പോലും എന്തേ അങ്ങിനെ ചെയ്തില്ല.?
-YaSJ
ഇനി എന്തു കൊണ്ടാണ് മതം വേണ്ടാത്തത് എന്നു കൂടി വിശദമാക്കി തന്നാല്‍ കൊള്ളാം... മറ്റു മതങ്ങളില്‍ വിശ്വസ്സിക്കുന്നവരോട് വിദ്വേഷം വച്ചു പുലര്‍ത്താന്‍ ഏതേങ്കിലും മതം ആവശ്യപ്പെട്ടിട്ടുണ്ടോ?... അതോ മതങ്ങള്‍ തമ്മില്‍ വഴക്കു കൂടി തമ്മില്‍ തല്ലി മരിച്ചു വീഴുന്നതു കൊണ്ടാണോ? ...?...?
അതോ ദൈവം ഇല്ലാത്തതു കൊണ്ടാണോ????
YaSJ, ഒരുപാട് കാര്യങ്ങള്‍ കൂട്ടിക്കുഴക്കുന്നു.
ആദ്യം, ആ പാഠപുസ്തകത്തില്‍ മതങ്ങള്‍ വേണ്ട എന്ന് പറഞ്ഞിട്ടില്ല. മറിച്ച്, കുട്ടികള്‍ ഒരുപക്ഷേ ഇതു വരെ പരിചയപ്പെട്ടിട്ടില്ലാത്ത, മതമില്ലാതെ ജീവിക്കാന്‍ തീരുമാനിക്കുന്ന, ഒരു കുട്ടിയുടെ കഥ കൊടുത്തിരിക്കുകയാണ്.
എല്ലാ മതസ്ഥരേയും അതിനകം കണ്ടു കഴിഞ്ഞിട്ടുള്ള കുട്ടികള്‍ക്ക്, മതമില്ലാതേയും ജീവിക്കാം എന്ന ഒരു പുതിയ അറിവ് മാത്രമാണ് അത്. മതം വേണമെന്ന് നിര്‍ബന്ധമില്ല എന്നു മാത്രം. അവരവരുടെ മതമോ വിശ്വാസമോ മോശമാണെന്ന് യാതൊരു സൂചനയും കൊടുക്കുന്നില്ല.
ഇനി, ഇത് കുട്ടികള്‍ക്ക് മനസ്സിലാവുമോ എന്ന കാര്യം. (തറവാടി ചോദിച്ചതും പത്തെഴുപത് കമന്റുകളില്‍ ഇത്ര നേരം ജനങ്ങള്‍ പറഞ്ഞതും ഇതേ കാര്യമാണ്.)
പന്ത്രണ്ട് വയസ്സായ കുട്ടികള്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. സാധാരണ പെരുക്കല്‍ പട്ടിക മാറ്റി ലോഗരിഥം ടേബിള്‍ ഉപയോഗിക്കാന്‍ അവര്‍ തുടങ്ങിയത് ഒരു കൊല്ലം മുന്‍പല്ലേ? ഇങ്ങനേയും ഒരു വഴി എന്ന് അവര്‍ കാണുന്നു, എന്നു മാത്രം.
അവസാനമായി, ഇവിടെ അഭിപ്രായം പറഞ്ഞവരെല്ലാവരും മതനിരാസികളാണ് എന്ന് ആരു പറഞ്ഞു? ഞാന്‍ എന്തായാലും അല്ല. ജാതി എന്ന യാഥാര്‍ത്ഥ്യവും മനസ്സിലാക്കിയാണ് ജീവിതം. കുട്ടികളെ ഒന്നും അടിച്ചേല്‍പ്പിക്കാറില്ല. വലുതായി അവരവരുടെ വഴി തെരഞ്ഞെടുക്കാന്‍ അനുവദിക്കും.
മതം എന്തിന് ആര്‍ക്കു വേണ്ടി
തറവാടി
ഇങ്ങിനെ തന്നെയല്ലേ ഇപ്പോള്‍ സംഭവിക്കുന്നത്. മിശ്രവിവാഹിതരായ കുട്ടികള്‍ക്ക് മതമില്ല എന്ന് രേഖപ്പെടുത്തുന്നവരുണ്ടല്ലോ? അങ്ങിനെ അവനു/അവള്‍ക്ക് പ്രായമാവുമ്പോള്‍ ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കട്ടെ എന്ന് കരുതി വളര്‍ത്തുന്നവരുണ്ട്. അങ്ങിനെയൊരു സംഭവം കൂടിയുണ്ട് എന്നറിയുന്നത് നല്ലതല്ലേ ആവുള്ളൂ, പ്രത്യേകിച്ച് മിശ്രവിവാഹിതര്‍ ഒരു ന്യൂനപക്ഷവും അവരുടെ വേവലാതികളും മറ്റും ജനം അറിയേണ്ടതുണ്ട്. നടന്ന ഒരു സംഭവം രേഖപ്പെടുത്തുന്നു എന്നീ പാഠത്തെ വ്യാഖ്യാനിക്കാം.
അങ്ങിനെയെങ്കില്‍ മിശ്രവിവാഹിതരായാല് ഇങ്ങിനെ ഒരു ‘പ്രശ്നം’ ഉണ്ടാവുമെന്നും കൂടി കുട്ടികള്‍ ചിന്തിക്കില്ലേ എന്നാണ് ഞാനിപ്പോള്‍ കരുതുന്നത്? അതുകൊണ്ട് അതൊരു ഹാഫ് ബേക്ഡ് പാഠമായിപ്പോയി. അവിടെ മിശ്രവിവാഹിതരല്ലാത്ത ഒരു അപ്പനും അമ്മയും ആണെങ്കിലും വേണമെങ്കില്‍ മതമില്ല എന്ന് രേഖപ്പെടുത്താമല്ലോ. ഞാനാണ് ഏഴാം ക്ലാസ്സിലെ അദ്ധ്യാപകയെങ്കില് അങ്ങിനെ കൂടി പറഞ്ഞിരിക്കും.
ഓരോ അഞ്ച് അടിയിലും ഒരു അമ്പലമോ പള്ളിയോ ഉള്ള ഇന്ത്യയില്‍ മതത്തില്‍ നിന്ന് ‘രക്ഷപ്പെടുക’ ബുദ്ധിമുട്ടു തന്നെയാണ്. ഇതിലൂടെ മതനിരാസം വളരുമെന്ന് വിചാരിക്ക വയ്യ.
ഓഫ്:
കാലം മോശമാണ്. ഇപ്പോള്‍ എന്തെങ്കിലും ചോദിച്ചാല്‍ വിശ്വാസിയാണെങ്കില്‍ ഉറപ്പായും അവന് തീവ്രവാദിയുമായിരിക്കും എന്നൊരു വെപ്പിലാണ് പലരുടേയും അഭിപ്രായം. അസഹിഷ്ണുതയ്ക്ക് മതവും ജാതിയും രാഷ്ട്രീയവും ഒന്നും വേണ്ട, രണ്ട് മനുഷ്യര്‍ക്ക് വിപരീത അഭിപ്രായമുണ്ടായാല്‍ മാത്രം മതി.
കണ്ണൂസ്സ്, കാര്യങ്ങള്‍ വിവരിക്കാന്‍ ക്ഷമ കാണിച്ചതിനു നന്ദി. ചില സംശയങ്ങള്‍ കൂടി ചോദിക്കട്ടേ?
ഏതൊരു പാഠത്തിനും ഒരു ഗുണപാഠം ഉണ്ടാവില്ലേ? അല്ലെങ്കില്‍ ഉണ്ടാകണം... കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കുമ്പോള്‍ അതു വളരെ ലളിതവും മറ്റൊരു അര്‍ത്ഥം അതില്‍ ആരോപിക്കാന്‍ പറ്റാത്തതുമാകണം.
ഇവിടെ എന്താണ് ഗുണപാഠം? മതമില്ലാതേയും ജീവന് ജീവിക്കാം.. അതായത് മതം ആവശ്യമില്ല എന്നു തന്നെയല്ലേ? വളരെ ചുരുക്കത്തില്‍ മതം വേണ്ട എന്ന അര്‍ത്ഥവും അതിനുണ്ട്. ഇനി ഞാന്‍ മനസ്സിലാക്കിയതി കുഴപ്പമാണോ ആവോ?
പല സംഗതികളും ഇല്ലാതെ മനുഷ്യനു ജീവിക്കാം ...
പാര്‍പ്പിടം ഇല്ലാതേയും മനുഷ്യനു ജീവിക്കാം ഇല്ലേ? അങ്ങിനെ ഒരു പാഠപുസ്തകം വരുമോ? ഇതിരി തരം താഴ്ന്ന് ചിന്തിച്ചാല്‍ അവിവാഹിതരായ എത്ര അമ്മമാരുണ്ട്. അവരെ 'പ്രോത്സാഹിപ്പിക്കാന്‍' വേണ്ടി സ്കൂളിലെ 'അച്ഛന്റെ പേര്' എന്നിടത്തു് ..'അച്ഛനില്ല' എന്ന പാഠപുസ്തകം വരുമോ? അച്ഛനില്ലാത്ത കുട്ടികള്‍ എന്തോരം കുത്തുവാക്കുകള്‍ കൊള്ളുന്നു.. അവരേയും മനുഷ്യനായി മറ്റു കുട്ടികള്‍ കാണട്ടേ... സത്യം പറയാലോ അണ്ഡവും ബീജവും ചേര്‍ന്നാണ് കുട്ടികളുണ്ടാകുന്നതെന്ന് ഞാന്‍ എട്ടിലേ പഠിച്ചതാ... പക്ഷേ അങ്ങിനെ ചേരണമെങ്കില്‍ കല്യാണം കഴിയണം എന്നു ഞാന്‍ വളരെ കാലം ചിന്തിച്ചിരുന്നു. 'അച്ഛനില്ലാത്ത ജീവന്' എന്ന പാഠം പിള്ളേര്‍ക്കു പഠിക്കാന്‍ കൊടുത്താല്‍ അവര്‍ക്കു സംഗതികള്‍ പെട്ടന്നു പിടിക്കിട്ടുമായിരിക്കും
സര്‍വ്വ ശക്തനായ ഒരാളാണ് ഈ പ്രപഞ്ചം സൃഷ്ടിച്ചതെന്ന് ലോകത്തിലെ ഭൂരിഭാഗങ്ങളും വിശ്വസ്സിക്കുന്നു /അനുമാനിക്കുന്നു... പക്ഷേ ശാസ്ത്രം പറയുന്നു... ഒരു ഉഗ്രന്‍ വിസ്ഫോടനമാണ് പ്രപഞ്ചസൃഷ്ടിയെന്ന്. അതിനു മുമ്പ് എന്തായിരുന്നു എന്നോ അചേതനമായ വസ്തുവില്‍ നിന്ന് ജീവന്റെ കണിക എങ്ങിനെ ഉണ്ടായെന്നോ ഈ ശാസ്ത്രജ്ഞന്മാര്ക്ക് യാതൊരു അനുമാനവുമില്ല. പറഞ്ഞു വന്നത് ഇതാണ് ലോകത്തിലെ രണ്ടു പ്രമുഖ മതങ്ങള്‍.
ദൈവത്തില്‍ വിശ്വസ്സിക്കുന്ന ആളുകളില്‍ പിന്നേയും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായി... യഹോവയാണ്, അല്ലാഹുവാണ്, യേശുവാണ്, കൃഷ്ണനാണ് ആ ദൈവം എന്നു പലരും അഭിപ്രായപ്പെടുന്നു. അവരുടെ വിശ്വാസപരമായ ഇടപ്പെടല്‍, ജീവിത രീതികള്‍ മൂലം ഇന്നു കാണുന്ന ഒരോരോ മതങ്ങള്‍ ഉണ്ടാവാന്‍ കാരണമായി.
ഈ മതങ്ങള്‍ വേണ്ട എന്നു കുറച്ചു പേരു പറയുമ്പോള്‍ അതുതന്നെ ഒരു മതമാണ്. മറ്റു മതങ്ങളെ പോലെ പടര്‍ന്നു പന്തലിച്ചിട്ടില്ല എന്നു മാത്രം. ഈ മതത്തിനെ പറ്റിയല്ലേ 'മതമില്ലാത്ത ജീവന്' എന്ന പേരില്‍ പഠിപ്പിക്കുന്നത്?
ചുരുക്കം പറഞ്ഞാല്‍ 'മതം' സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിപ്പിക്കരുത് എന്നു പറയുന്നവര്‍ പുതിയൊരു മതത്തെ പറ്റിയാണ് പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ഭാരതത്തെ പോലെ മതേതരത്വ മൂല്യങ്ങള്‍ ഉയര്ത്തിപിടിക്കുന്നവരില് 'മതം വേണ്ട' എന്ന പാഠം പഠിക്കാന്‍ കൊടുക്കുമ്പോള്‍ അതില്‍ അപാകതയില്ലേ? ഇനി ഈ 'മതമില്ലാത്ത മതം' വളര്‍ന്നു വരുമ്പോള്‍ ഉറപ്പായും കൂടുതല്‍ ഭീകരമായ പ്രശ്നങ്ങള്‍ ഉണ്ടാവുകയുള്ളൂ. അതിനു ഇപ്പോഴേ വളം വയ്ച്ചു കൊടുക്കണോ?
യുറേനിയം ഊര്‍ജ്ജം ഉണ്ടാക്കാന്‍ ഉപയോഗിക്കാം.. അതേ സാധനം തന്നെ mass destructive ആയിട്ടുള്ള അണുബോബും ഉണ്ടാക്കാം. it depends. അതു ആരു ഉപയോഗിക്കുന്നു എന്നനുസരിച്ചാണ് അതിന്റെ ഉപയോഗം.
അതു പോലെ തന്നെയാണ് മതവും. അതില്‍ നല്ല കാര്യങ്ങളേ പറഞ്ഞിട്ടുള്ളൂ... അതിനെ വളച്ചൊടിച്ച് അവനവന്റെ കാര്യസാധ്യത്തിനു ആളെ കൂട്ടി ദുരുപയോഗിക്കാന്‍ തുടങ്ങിയത് ആരാണ്? politicians!!! അല്ലെന്നു തോന്നുന്നുണ്ടോ? അപ്പോള്‍ ആരെയാണ് root-cause?. മതമോ മതത്തെ ദുരുപയോഗിക്കുന്നവരോ?
എന്താണ് സത്യം, നന്മ എന്ന് നിങ്ങളുടെ വേദ പുസ്തകങ്ങളിലുണ്ട്. അത് അടുത്ത തലമുറയെ വൃത്തിയായി പഠിപ്പിക്കേണ്ട കടമ ഓരോ അച്ഛനും അമ്മയ്ക്കും ഉണ്ട്. അവര്‍ക്ക് നേരം ഇല്ലാണ്ടാകുമ്പോഴാണ് മക്കള്‍ പുഴുക്കുത്തുകളായി പോകുന്നതു്.
അതിനെ വളം വെയ്ക്കാന്‍ ഈമ്മാതിരി പാഠങ്ങള്‍!!! അവര്‍ക്കു പേര് പുരോഗമനവാദികള്‍ എന്നും!
ശരി എനിക്കു ഇതില്‍ കൂടുതല്‍ ഒന്നും അറിയില്ല. അതുകൊണ്ടു നിര്‍ത്തട്ടേ.. നന്ദി
കമന്റ് പലവഴിക്കു നീണ്ടു പോയി. ക്രമത്തിലുമല്ല. നിങ്ങളുടെ സമയം കളഞ്ഞതിനു ക്ഷമാപണം.
ജങ്കി,
പ്രപഞ്ചം എങ്ങനെ ഉണ്ടായി, ജീവന് എങ്ങനെ ഉണ്ടായി എന്നതിനൊക്കെ സയന്‍സിന് യുക്തിഭദ്രമായ അനുമാനങ്ങളുണ്ട്. ജങ്കിയുടെ എഴുത്ത് ആടിനെ പട്ടിയാക്കുന്നതുപോലെയാണ്. ഇവിടെ മതം വേണ്ട എന്ന് ഒരു പാഠപുസ്തകവും പറയുന്നില്ല. ഭാരതത്തിന്റെ മതേതരത്വം എന്താണെന്നാണ് ജങ്കി മനസ്സിലാക്കിയിരിക്കുന്നത്?
അതു പോലെ തന്നെയാണ് മതവും. അതില്‍ നല്ല കാര്യങ്ങളേ പറഞ്ഞിട്ടുള്ളൂ... അതിനെ വളച്ചൊടിച്ച് അവനവന്റെ കാര്യസാധ്യത്തിനു ആളെ കൂട്ടി ദുരുപയോഗിക്കാന്‍ തുടങ്ങിയത് ആരാണ്? politicians!!! അല്ലെന്നു തോന്നുന്നുണ്ടോ? അപ്പോള്‍ ആരെയാണ് root-cause?. മതമോ മതത്തെ ദുരുപയോഗിക്കുന്നവരോ?
മതത്തില്‍ നല്ലകാര്യങ്ങളേ പറഞ്ഞിട്ടുള്ളൂ എന്ന് കണ്ണടച്ച് വിശ്വസിക്കല്ലേ.
ചരിത്രമറിയാത്തതു കൊണ്ടാണു താങ്കള്‍ ഇതെഴുതിയത്. ഭാരതത്തിലെ ജാതിവ്യവസ്ഥ അധികാരം നിലനിര്‍ത്താനുള്ള മതാധികാരികളുടെ മാര്‍ഗമായിരുന്നു. യൂറോപ്പില്‍ അധികാരമുണ്ടായിരുന്ന കാലത്ത് കത്തോലിക്കാസഭ ചെയ്ത നെറികേടുകള്‍ കേട്ടിട്ടില്ല അല്ലേ? ഇനിയും പറയണം മതത്തെ വളച്ചൊടിക്കുന്നത് രാഷ്ട്രീയക്കാരാണെന്ന്...ആട് പട്ടിയാകും.
ഇപ്പോള്‍ ന്യായമല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് വിശ്വാസികളെ ഉപയോഗിച്ച് സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നതും മതങ്ങള്‍ തന്നെയല്ലേ? അതിനവര്‍ ഉപയോഗിക്കുന്ന ശിഖണ്ഡികള് മാത്രമല്ലേ കോണ്‍ഗ്രസ്സ് അടക്കമുള്ള സമരം നടത്തുന്ന
രാഷ്ട്രീയപ്പാര്‍ട്ടികള്‍?
YASJ :),
കമന്റ്റ് നീളം കൂടിയതില്‍ ക്ഷമാപണത്തിന്റ്റെ ഒരാവശ്യവുമില്ല മാത്രമല്ല വ്യത്യസ്തമായ പല ചിന്തകളും നന്നായി പറയുകയും ചെയ്തു :)
YaSJ,
ഹം. നന്ദി. സ്വാഭാവികമായ പ്രതികരണം.
ഇങ്ങനെയൊരു വാദഗതി ഞാന്‍ പ്രതീക്ഷിച്ചിരുന്നതാണ്. അതിന്റെ സാംഗത്യം വല്ലാതെ വേദനിപ്പിക്കുന്നുവെങ്കിലും.
പാര്‍പ്പിടമില്ലാതെ കുറച്ചു നിസ്സഹായര്‍ ജീവിക്കുന്നുണ്ട് നമ്മുടെ രാജ്യത്തില്‍. ശരിയാണ്. അവിവാഹിതരായ അമ്മമാരും ഉണ്ട്. ചിലര്‍ അവരവരുടെ തെരഞ്ഞെടുപ്പ് മൂലം അങ്ങിനെയായവര്. പക്ഷേ ബഹുഭൂരിപക്ഷം ചതിക്കപ്പെട്ടവരും.
ഇവരെയാണ് ഒരു മതനിരപേക്ഷ രാജ്യത്ത്, മതമില്ലാതെ ജീവിക്കാന്‍ അനുവാദമുള്ള രാജ്യത്ത്, YaSJ മതനിരാസികളുമായി കൂട്ടിക്കെട്ടുന്നത്.
അവനവന്റെ ഇഷ്ടത്തിന് ആത്മഹത്യ ചെയ്യുന്നവരുമുണ്ട് സര്. അതുകൂടി പറയാമായിരുന്നില്ലേ?
YaSJ, മതമില്ലാതെ സമൂഹത്തില്‍ ജീവിക്കുന്നതും, പാര്‍പ്പിടമില്ലായ്മയും, അവിഹിതഗര്‍ഭവും ഒരുപോലെയാണെന്ന് ഒരു പൊതുവേദിയില്‍ പറയാന്‍ താങ്കള്‍ക്കുണ്ടായ നിസങ്കോചത ഇല്ലേ? ആ നിസങ്കോചത അടുത്ത തലമുറക്കെങ്കിലും ഇല്ലാതിരിക്കാന്‍ ഇതുപോലുള്ള പാഠങ്ങള്‍ അത്യാവശ്യമാണ്. എനിക്ക് ഈ വിഷയത്തില്‍ വേറെ ഒന്നും പറയാനില്ല.
തറവാടിയെ പോലെ ഞാനും മറ്റൊരു മതഭ്രാന്തന്
കമന്റ്റ് നീളം കൂടിയതില്‍ ക്ഷമാപണത്തിന്റ്റെ ഒരാവശ്യവുമില്ല മാത്രമല്ല വ്യത്യസ്തമായ പല ചിന്തകളും നന്നായി പറയുകയും ചെയ്തു :)
ഇപ്പൊ കാര്യങ്ങളൊക്കെ തിരിഞ്ഞു!
തറവാട്ടുമുറ്റത്ത് വര്വാ... പറയണത് മാത്രം അങ്ങട്ട് കേള്ക്കാ... തല കുലുക്ക്വാ... പൂവ്വാ. അതാ അതിന്റെ ശരി.
ഇത്രയും പ്രതിലോമകരമായ ഒരു കമന്റിനെ തലയാട്ടി ശരി വയ്ക്കുന്ന ഒരാളെ മതമൌലികവാദി എന്ന് ആരെങ്കിലും വിളിച്ചിട്ടുണ്ടെങ്കില്‍ അയാളെ എങ്ങനെ കുറ്റം പറയും!
മുക്കുവേട്ടാ ,
ഞാനാരോ ആകട്ടെ അതല്ല വിഷയം താങ്കള്‍ക്ക് അയാള്‍ പറഞ്ഞതിനോടെന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതുപറയൂ പൊന്ന് സോദരാ.
റോബി,
if possible, call me YaSJ.
പ്രപഞ്ചം എങ്ങനെ ഉണ്ടായി, ജീവന് എങ്ങനെ ഉണ്ടായി എന്നതിനൊക്കെ സയന്‍സിന് യുക്തിഭദ്രമായ അനുമാനങ്ങളുണ്ട്.
plz give a clean reference... if they have clear idea, why can't they just create a 'Jeevan' from 'dust'. The next moment, I'll change my religion to that religion!
-----
മതം ആവശ്യമില്ല എന്നു പറയുന്നതും മതം വേണ്ട എന്നു പറയുന്നതും ഒന്നു തന്നെയല്ലേ?
----------------------
കണ്ണൂസ്സ്,
ഞാന്‍ ആദ്യമേ പറഞ്ഞല്ലോ... തരം താഴ്നു ചിന്തിക്കുകയാണെങ്കില്‍ എന്ന്.
കുട്ടികളുടെ മനസ്സില്‍ പോസ്സിറ്റീവ് എനര്‍ജി കൊടുക്കുന്ന സാരോപദേശങ്ങള്‍ കൊടുക്കണം. ഇത്രയധികം മതങ്ങള്‍ക്കിടയില്‍ അതിനെ നിഷേധിച്ചു ജീവിക്കാന്‍ പഠിപ്പിക്കുന്നതിനു പകരം... മറ്റു മതസ്ഥരും മനുഷ്യരാണ് എന്നു തെളിയിക്കാന്‍ എതേ ഉദ്ദാഹരണങ്ങള്‍ ഉപയോഗിക്കാം...
"നോക്കൂ... മഴ പെയ്യുന്നു... ചില മതസ്ഥര്‍ക്ക് വേണ്ടി മാത്രമാണോ മഴ പെയ്യുന്നതു്... അല്ല എല്ലാ മനുഷ്യര്‍ക്കു വേണ്ടിയും!. ഭൂമികുലുക്കമുണ്ടായാല്‍ അത് വല്ല മതവിഭാഗങ്ങളേയും മാത്രമായി ബാധിക്കുമോ? ഇല്ല. അതിന്റെ അര്‍ത്ഥം എന്തു്? ... പ്രകൃതി വിഭവങ്ങള്‍ എല്ലാവര്ക്കും കൂടിയാണന്നല്ലേ?"
എന്നിങ്ങനെ വ്യക്തമായ പാഠങ്ങളാണ് പഠിപ്പിക്കേണ്ടതു്... നിഷേധാത്മക സമീപനം നല്ലതിനല്ല.
---------------
മുക്കുവന്,
ഒരു പാലൈസ് വാങ്ങിച്ചു തരുമോ?
Ok then... let me resign. Thanks
>>>>ഇപ്പോള്‍ ന്യായമല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് വിശ്വാസികളെ ഉപയോഗിച്ച് സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നതും മതങ്ങള്‍ തന്നെയല്ലേ? അതിനവര്‍ ഉപയോഗിക്കുന്ന ശിഖണ്ഡികള് മാത്രമല്ലേ കോണ്‍ഗ്രസ്സ് അടക്കമുള്ള സമരം നടത്തുന്ന
രാഷ്ട്രീയപ്പാര്‍ട്ടികള്‍?<<<
മുകളിലത്തേത് റോബിയുടെ വാക്കുകള്‍ ,
റോബി,
സത്യത്തില്‍ ഇതുതന്നെയല്ലെ പ്രശ്നം?
എം.എ ബേബി കൊണ്ടുവരുന്ന നല്ല കാര്യങ്ങള്‍ കെ.എസ്.യു. തകര്‍ക്കും , ബഷീര്‍ കൊണ്ടുവന്നാല്‍ എസ്.എഫ്.ഐ അപ്പോള്‍ പക്ഷെ റോബിക്ക് പകരം കെ.എസ്.യു കാരനായ മറ്റൊരു റോബി ഇതു പറയും.
നല്ല രീതിയില്‍ കൊണ്ടുപോകാമായിരുന്ന ഒരു ചര്‍ച്ച, താങ്കളുടെ അസഹിഷ്ണുത കാരണം വഴി തെറ്റിപ്പോയത് ശരിയായില്ല
പോസ്റ്റിലും കമന്റുകളിലും താങ്കള്‍ നിലനിര്‍ത്താന്‍ ശ്രമിച്ച സൌമ്യസ്വരം ഉത്തരം മുട്ടിയപ്പോള്‍ നഷ്ടപ്പെട്ടു. അതാണ് കാട്ടുപോത്ത് പോലുള്ള പ്രയോഗങ്ങളിലേയ്ക്ക് നിങ്ങളെ എത്തിച്ചത്.
വില്പവറില്ലെങ്കില് മിണ്ടാതിരുന്ന് വിവരമുള്ളവര്‍ പറയുന്നത് കേള്‍ക്കുക.
താങ്കളുടെ വിവരക്കേട് മനസ്സിലാവണമെങ്കില്‍ അമ്പട ഞാനേ എന്ന ഭാവം മാറ്റി വച്ച് മറ്റുള്ളവര്‍ പറഞ്ഞതും അതിന്റെ സ്വന്തം മറുപടികളും ഒന്ന് വായിച്ചു നോക്കുക.
കമന്റിടുന്നവരല്ലാതെ കുറേപ്പേര് ഇതൊക്കെ വായിക്കുന്നുണ്ടെന്ന് മറക്കരുത്.
പരമകാരുണികനായ ദൈവം താങ്കള്‍ക്ക് വിവെകബുദ്ധി തരട്ടെ
തറവാടി, ഈ വിഷയത്തില്‍ എനിക്ക് പറയാനുള്ളത് ഇവിടെ, സമയം കിട്ടിയാല്‍ നോക്കുക.
http://keralasabdham.blogspot.com/2008/06/blog-post.html
പോസ്റ്റ് വായിച്ചിട്ടു സമാധാനമായിട്ടു ഒരു കമന്റിടാമെന്നു കരുതി പോയതാണ്. കഷ്ടകാലത്തിനു നെറ്റ് പ്രോബ്ലമാകുമെന്നാരെങ്കിലും വിചാരിച്ചൊ. എന്തായാലും അതിപ്പൊ നന്നായിന്നാണു വിചാരിക്കുന്നതു. ചുമ്മാ കമന്റിട്ട് സമയം വേസ്റ്റ് ചെയ്യേണ്ടി വന്നില്ല.
പകല്മാന്യന്മാരുടെയൊക്കെ മുഖം മൂടീ പതിയെ പതിയെ കീറി വീഴുന്നുണ്ട്. ഇപ്പൊ ഉണ്ടാക്കുന്ന വിവാദത്തിന്റെയൊക്കെ ലക്ഷണം എന്താണെന്ന് സാമാന്യബോധമുള്ള എല്ലാവര്ക്കും മനസ്സിലാകും. എല്ലാ സൈഡില്‍ നിന്നും സപ്പോര്‍ട്ട് കൊടുക്കണ്ടെ. മീഡിയ വഴി സപ്പോര്‍ട്ട് ചെയ്യാന്‍ നമ്മുടെ സ്വന്തം അച്ചായന്റെ ചാനലും, പത്രവുമൊക്കെയുണ്ട്. അപ്പോള്‍ പിന്നെ ബ്ലോഗു വഴിയെങ്കിലും നമ്മളു കുറച്ചു സപ്പോര്‍ട്ട് ചെയ്യണ്ടെ. കൂട്ടീന് നല്ല ഒന്നാന്തരം ഒരു ഡീക്കനുമുണ്ട്. അണ്ണാറക്കണ്ണനും തന്നാലായതു. പറയാതെ പറയുക എന്നുള്ള ഒരു തന്ത്രം. അതു നല്ല രീതിയില്‍ ഇംപ്ലിമെന്റ് ചെയ്യാനും അറിയാം.. നന്നായിരിക്കുന്നു. ഈ പോസ്റ്റിന് മേലുള്ള ചര്‍ച്ച നടക്കട്ടെ. പലരുടെയും മുഖം മൂടികള്‍ താഴെ വീഴുന്നതു കാണാം..!
താലിബാനിസമാ എനിക്കിഷ്ടം.
(കൊച്ചിലേ തന്നെ തലയിലടിച്ച് കേറ്റണമെല്ലാം!)
CATCH THEM YOUNG!
(മുളയിലെ നുള്ളിക്കളയുക എന്ന് വിവര്‍ത്തനം!)
---
-ചര്ച്ചയവസാനിച്ചൊ?
(ആദ്യകമെന്റും അവസാന കമെന്റും എന്റെയാവുമോ, കര്‍ത്താവേ?)
ഡാര്‍വിണ്റ്റെ പരിണാമദിസിദ്ധാന്തം പഠിപ്പിക്കുന്നത് മത നിഷേധമല്ലെ? ആദവും ഹൌവ്വയും അല്ല ഈ സിദ്ധാന്ത പ്രകാരം ഉരുത്തിരിഞ്ഞത്. അങ്ങിനെ നോക്കിയാല്‍ ആദ്യം നിരോധിക്കേണ്ടത് ബയോളജി ബുക്കാണ് മാഷേ.
ഇത് ഇവിടത്തെ മതനേതാക്കന്മാരും-മതനേതക്കന്മാര്ക്കു പ്രീതിതോന്നുവാന് വേണ്ടിബഹളം വെക്കുന്ന ആളുകളും കണ്ടില്ലെ? ബുക്കു പിന് വലിച്ചാല്‍ മിസ്രവിവാഹിതരെ അവഹേളിക്കലും മതേതരത്വം ഉറപ്പുനല്‍കുന്ന ഭരണ ഘടനയെ ചോദ്യം ചെയ്യലാകില്ലെ?കുട്ടികളില്‍ മതത്തിണ്റ്റെ നല്ല വശങ്ങള് പഠിപ്പിക്കുവാന്‍ ഓരോ മതക്കര്ക്കും അതിണ്ടെതയ സ്ഥലങ്ങളും സാഹചര്യവും ഉണ്ടല്ലോ?
എല്ലാവരും മദ്രസയില്‍ അല്ല എന്നറിയാം അത് പോലെ എല്ലാവരും ചീഞ്ഞളിഞ്ഞ് പാശ്ചാത്യന്‍ വരെ വലിച്ചെറിഞ്ഞ പരിണാമ തിയറിയും ചവച്ചിറക്കുന്നവരല്ല എന്നും
നന്ദി
By Blogger ബഷീര്‍ വെള്ളറക്കാട്, At 10:18 AM
ഇങ്ങനെ ചീഞ്ഞളിഞ്ഞ്തു ഒന്നും പുറത്തേക്കു ഇടല്ലെ ബഷീറെ, ഏതു പാശ്ചാത്യ സര്‍വകലാശാലയിലാണു പരിണാമ വാദം പഠിപ്പിക്കാത്ത്തു ?
പരിണാമസിദ്ധാന്തത്തെ വലിച്ചെറിഞ്ഞു എന്ന് പറയുന്നത് ശരിയല്ല... മാത്രമല്ല ശാസ്ത്രം തെളിയിച്ച വസ്തുതകള്‍ക്ക് വിരുദ്ധമായ പലകര്യങ്ങളും മത ഗ്രന്ഥങ്ങളില്‍ ഇല്ലെ?
ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞവനെ ഭീഷണിപ്പെടുത്തിയവരല്ലെ ഒരുകാലത്തെ മത നേതാക്കന്മാര്?
ഈ വിവാദ പുസ്തകത്തെ കുറിച്ച് മന്ത്രിബേബി മുന്നോട്ടുവെക്കുന്ന വാദങ്ങള്‍ തീര്‍ത്തും ശരിയാണ്.മാത്രമല്ല മിശ്രവിവാഹിതരുടെ മക്കളെ കൊന്നുകളയണം എന്നാണോ മതത്തിണ്റ്റെ നേതാക്കന്മാരുടെ വാദം. ഇത്രയായ സ്ഥിതിക്ക് മിശ്രവിവാഹിതരുടെ മക്കള്‍ ഏതു മതത്തില്‍ പെടുത്തണം എന്നണ് അവരുടെ അഭിപ്രായം? ഇത്രയായ സ്ഥിതിക്ക് ഇക്കാര്യത്തിലും അവര്‍ ഒരു തീരുമാനം പറയണമല്ലോ?
പാര്‍പ്പിടം ,
ഡാര്വിന് എന്ന ആള് കുറെ 'സിദ്ധാന്ത'ങ്ങള് എഴുതിയുട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.
കുറെ അനുമാനങ്ങളടിസ്ഥാനപ്പെടുത്തിയ പരിണാമ സിദ്ധാന്തം ഇന്നും സിദ്ധാന്തങ്ങളായിത്തന്നെ നിലനില്‍ക്കുന്നുണ്ട് താനും അതുകൊണ്ട് തന്നെ ബയോളജിയില്‍ അതുള്പ്പെടുത്ത്തുന്നതില് എനിക്കൊരെതിര്‍പ്പുമില്ല ,
പിന്നെ ഡാര്വിന് എന്ന ആള് ഒരു പരിണാമ സിദ്ധാന്തം മാത്രമല്ല എഴുതിയിട്ടുള്ളതെന്നും വേറെയുമൂണ്ടെന്നും അവ തമ്മില്‍ ബന്ധപ്പെട്ടുകിടക്കുന്നു എന്നുമൊക്കെയാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.
ഞാന്‍ വിശ്വസിക്കുന്ന എന്റ്റെ കാഴ്ചപ്പാടുകളേയും വിശ്വാസങ്ങളേയും തെറ്റെന്ന് പറയാന്‍ മാത്രം ശക്തമായെനിക്ക് ആ ഒരു സിദ്ധാന്തത്തെ തോന്നിയിട്ടുമില്ല.
സ്കൂളുകളില്‍ പഠിക്കുക എന്നത് കൊണ്ട് ഫോര്മുലൈസ് ചെയ്യപ്പെട്ട സിദ്ധാന്തങ്ങളും അനുമാനങ്ങളും മാത്രമേ പാടുള്ളു എന്നുണ്ടോ?
അങ്ങിനെയെങ്കില്‍ തീര്‍ച്ചയായും അതൊഴിവാക്കണം.
താങ്കളോടൊരു ചോദ്യം ,
ദൈവ വിശ്വാസമില്ലാത്ത ഒരു ജനത എല്ലാം കൊണ്ടും പൂര്‍ണ്ണരാണെന്ന് തോന്നുന്നുണ്ടോ?
( ഉത്തരം റ്റു ദ പോയിന്റ് തരുമല്ലോ )
യാരിദേ,
"പകല്മാന്യന്മാരുടെയൊക്കെ മുഖം മൂടീ പതിയെ പതിയെ കീറി വീഴുന്നുണ്ട് "
ഉവ്വോ കഷ്ടായിപ്പോയി!
പാര്‍പ്പിടം ,
>>>>മാത്രമല്ല ശാസ്ത്രം തെളിയിച്ച വസ്തുതകള്‍ക്ക് വിരുദ്ധമായ പലകര്യങ്ങളും മത ഗ്രന്ഥങ്ങളില്‍ ഇല്ലെ?
ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞവനെ ഭീഷണിപ്പെടുത്തിയവരല്ലെ ഒരുകാലത്തെ മത നേതാക്കന്മാര്? <<<
അതെ ;)
മതനേതാക്കന്മര്!!
പാര്‍പ്പിടം,
>>മാത്രമല്ല മിശ്രവിവാഹിതരുടെ മക്കളെ കൊന്നുകളയണം എന്നാണോ മതത്തിണ്റ്റെ നേതാക്കന്മാരുടെ വാദം<<
അങ്ങിനെയൊരുവാദമുണ്ടോ?
ജാക് റാബിറ്റിനോടൊരു ചോദ്യം ,
ഡാര്വിന്റ്റെ പരിണാമ സിദ്ധാന്തം ഇപ്പോഴും അതുപോലെത്തന്നെയുണ്ടോ അതോ വല്ല
' പരിണാമവും ' അതിനു സംഭവിച്ചിട്ടുണ്ടോ? ( അതിനു മുകളില്‍ മറ്റുവല്ല സിദ്ധാന്തങ്ങളും വന്നിട്ടുണ്ടോ എന്നാണു ചോദിച്ചത് )
ഉണ്ട് / ഇല്ല ഇതുമാത്രമാണുത്തരമെങ്കില് സന്തോഷം :)
തറവാടി, At 2:40 PM
ഡാര്വിന് എന്ന ആള് കുറെ 'സിദ്ധാന്ത'ങ്ങള് എഴുതിയുട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.
കുറെ അനുമാനങ്ങളടിസ്ഥാനപ്പെടുത്തിയ പരിണാമ സിദ്ധാന്തം ഇന്നും സിദ്ധാന്തങ്ങളായിത്തന്നെ നിലനില്‍ക്കുന്നുണ്ട് താനും അതുകൊണ്ട് തന്നെ ബയോളജിയില്‍ അതുള്പ്പെടുത്ത്തുന്നതില് എനിക്കൊരെതിര്‍പ്പുമില്ല ,
Please take a look at this expt that has been going on at Michigan state university since 1988.
പിന്നെ ഡാര്വിന് എന്ന ആള് ഒരു പരിണാമ സിദ്ധാന്തം മാത്രമല്ല എഴുതിയിട്ടുള്ളതെന്നും വേറെയുമൂണ്ടെന്നും അവ തമ്മില്‍ ബന്ധപ്പെട്ടുകിടക്കുന്നു എന്നുമൊക്കെയാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.
Please clarify
തുടങ്ങി ലിങ്കിന്റ്റെ പരിപാടി , ഇനി കുറച്ച് വിക്കിയുടെ ലിങ്കുകൂടി എടുത്തിട്ടാല്‍ കഴിഞ്ഞു ,
ഒരു കാര്യം ചെയ്യൂ , ചാര്ള്സ് ഡാര്വിന് എന്നു ഗൂഗിളില്‍ ടൈപ്പുക അയാള്‍ എന്തൊക്കെ എഴുതിയിട്ടുണ്ടെന്ന് മനസ്സിലാവും.
സാര്‍ ,
ലിങ്കിലൊന്നും തപ്പിവായിക്കാനാവില്ല , താങ്കള്‍ ഉത്തരം തരൂ ,
ഡാര്വിന് എഴുതിയത് അനുമാനങ്ങള്‍ അടിസ്ഥാനപ്പെടുത്തിയ സിദ്ധാന്തമാണോ അല്ലയോ , just answer yes or no
question repeat ,
ഡാര്വിന്റ്റെ പരിണാമ സിദ്ധാന്തം ഇപ്പോഴും അതുപോലെത്തന്നെയുണ്ടോ അതോ വല്ല
' പരിണാമവും ' അതിനു സംഭവിച്ചിട്ടുണ്ടോ? ( അതിനു മുകളില്‍ മറ്റുവല്ല സിദ്ധാന്തങ്ങളും വന്നിട്ടുണ്ടോ എന്നാണു ചോദിച്ചത് )
ഉണ്ട് / ഇല്ല ഇതുമാത്രമാണുത്തരമെങ്കില് സന്തോഷം :)
യെസ് / നോ എന്ന ഉത്തരരീതിയോട് അത്രക്കിഷ്ടമുണ്ടായിട്ടല്ല പക്ഷെവെറുതെ കുറെ വിവരണങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടി മാത്രം , ഉത്തരത്തിന് ശേഷം അതിനെ വിവരിക്കുന്നതില്‍ സന്തോഷമേയുള്ളു :)
ജാക് റാബിറ്റിനോടൊരു ചോദ്യം ,
ഡാര്വിന്റ്റെ പരിണാമ സിദ്ധാന്തം ഇപ്പോഴും അതുപോലെത്തന്നെയുണ്ടോ അതോ വല്ല
' പരിണാമവും ' അതിനു സംഭവിച്ചിട്ടുണ്ടോ? ( അതിനു മുകളില്‍ മറ്റുവല്ല സിദ്ധാന്തങ്ങളും വന്നിട്ടുണ്ടോ എന്നാണു ചോദിച്ചത് )
ഉണ്ട് / ഇല്ല ഇതുമാത്രമാണുത്തരമെങ്കില് സന്തോഷം :)
Please refer this to see whether biology had any progress since Darwin. All these have only substantiated theory of evolution. Engineers rarely have formal education in biology after Class X assume Darwin is the last word in biology.
PS: I also have a engineering degree
തുടങ്ങി ലിങ്കിന്റ്റെ പരിപാടി , ഇനി കുറച്ച് വിക്കിയുടെ ലിങ്കുകൂടി എടുത്തിട്ടാല്‍ കഴിഞ്ഞു ,
ഒരു കാര്യം ചെയ്യൂ , ചാര്ള്സ് ഡാര്വിന് എന്നു ഗൂഗിളില്‍ ടൈപ്പുക അയാള്‍ എന്തൊക്കെ എഴുതിയിട്ടുണ്ടെന്ന് മനസ്സിലാവും.
ലിങ്കിലൊന്നും തപ്പിവായിക്കാനാവില്ല , താങ്കള്‍ ഉത്തരം തരൂ ,
PPS: Yukthi parayumbol muttayukthi parayalle.
Sir,
Science is based on facts, not by personal opinions.
ലിങ്ക് ഇഷ്ടമല്ലാത്തവര്‍ ക്ഷമീ... ഇത് ലിങ്ക് ഇട്ടവര്‍ക്ക് വേണ്ടിയാണെന്ന് കരുതുക
ചിലര്‍ക്കെങ്കിലും ഇപ്പോഴും സംശയമില്ലാതില്ല.. സത്യത്തില്‍ കുരങ്ങന് തന്നെയാണോ നമ്മുടെ അപ്പൂപ്പന് എന്ന്.. ഇന്നുള്ള കുരങ്ങന്മാരൊന്നും എന്തേ പരിണമിക്കുന്നില്ല എന്നത് വെറും പോഴത്തരം...
-1-
ഡാര്‍വിന്റെ തിയറിയുടെ പരിണാമം അറിയാന്‍
ഇവിടെ
-2-
The New York Times, carried a report titled “Tests Confirm T. Rex Kinship With Birds” on 25 April, 2008 .. read more at
clic here to read
വിഷയം എവിടെയെത്തീ.. ഞാന്‍ നിറുത്തി.. : )
ആദ്യം ആടിനെ തറവാടി പട്ടിയാക്കി, പിന്നെയും ആടും പശുവും, പാമ്പും പഴുതാരയുമാക്കി.
സര് ഇതൊന്ന് നിര്‍ത്തിക്കൂടെ. എല്ലാര്ക്കും മടുത്തു, നിങ്ങള്‍ ഉരുണ്ട് ഉരുണ്ട് ഇതെങ്ങോട്ടാ ?
ഓഫ് : കുട്ടികലെ നോക്കിയും കണ്ടും ചീത്തവിളിക്കണം, ആളു മാറിക്കഴിയുമ്പോള്‍ പോടാ പട്ടീ എന്ന് പറഞ്ഞ് ഓടിക്കളയും :)).
ബഷീര്‍ വെള്ളറക്കാട് said...
ലിങ്ക് ഇഷ്ടമല്ലാത്തവര്‍ ക്ഷമീ... ഇത് ലിങ്ക് ഇട്ടവര്‍ക്ക് വേണ്ടിയാണെന്ന് കരുതുക
ചിലര്‍ക്കെങ്കിലും ഇപ്പോഴും സംശയമില്ലാതില്ല.. സത്യത്തില്‍ കുരങ്ങന് തന്നെയാണോ നമ്മുടെ അപ്പൂപ്പന് എന്ന്.. ഇന്നുള്ള കുരങ്ങന്മാരൊന്നും എന്തേ പരിണമിക്കുന്നില്ല എന്നത് വെറും പോഴത്തരം...
-1-
ഡാര്‍വിന്റെ തിയറിയുടെ പരിണാമം അറിയാന്‍
ഇവിടെ
No further than, Harun Yahya's site :)))
Could you tell how many of these books are prescribed as textbooks or references in which universities ? (Pls don't quote Liberty University started by Jerry Falwell)
>> Sir,
Science is based on facts <<
Sir,
this facts were changed or not changed sicne the scinece starts its discovery ?
science onece said that sun is not moving .. but now its came to the real fact that the sun and earth both are moving.
so what is fact and what is opinion ?
the previous one or the new ?
ഹാറുന് യഹ് യ എഴുതിയാല്‍ എന്തേ പ്രശ്നം സാര്‍,
ഇനി ഏതെങ്കിലും സഖാക്കള്‍ എഴുതിയിട്ടുണ്ടോന്ന് നോക്കി അറിയിക്കാം..
ക്ഷമിക്കൂ
ഒറ്റവാക്കില്‍ ഉത്തരം പറയാനും ഉത്തരം വട്ടമിടാനും ഇത് എഞ്ചിനീയറിങ്ങ് എണ്ട്രന്സ് അല്ലല്ലോ..ആണോ?
എങ്കിലും ശ്രമിക്കാം.
ഡാര്വിന്റ്റെ പരിണാമ സിദ്ധാന്തം ഇപ്പോഴും അതുപോലെത്തന്നെയുണ്ടോ അതോ വല്ല
'പരിണാമവും' അതിനു സംഭവിച്ചിട്ടുണ്ടോ?
ഉത്തരം:ഉണ്ട്
വിവരിക്കാന്‍ അനുമതി തന്നതിനു സന്തോഷം. പരിണാമസിദ്ധാന്തം എന്നത് പഴയപേരാണ്. ഇന്ന് സാധാരണയായി evolution എന്നേ ഉപയോഗിക്കാറുള്ളൂ. അത് സിദ്ധാന്തത്തില്‍ നിന്നും പ്രയോഗമായി എന്നര്‍ത്ഥം. ഡാര്‍വിന്റെ തിയറിയില്‍ തിരുത്തുകള്‍ അധികം നടന്നിട്ടില്ലെങ്കിലും കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ട്.
ഡാര്വിന് എന്ന ആള് കുറെ 'സിദ്ധാന്ത'ങ്ങള് എഴുതിയുട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.
കുറെ അനുമാനങ്ങളടിസ്ഥാനപ്പെടുത്തിയ പരിണാമ സിദ്ധാന്തം ഇന്നും സിദ്ധാന്തങ്ങളായിത്തന്നെ നിലനില്‍ക്കുന്നുണ്ട് താനും അതുകൊണ്ട് തന്നെ ബയോളജിയില്‍ അതുള്പ്പെടുത്ത്തുന്നതില് എനിക്കൊരെതിര്‍പ്പുമില്ല.
വായന ഗൂഗിളില്‍ നിന്നായതീന്റെ ദൂഷ്യം. ഡാര്വിന് ഏതെങ്കിലും പ്രവാചകന് കിത്താബെഴുതിയപോലെ കുറെ സിദ്ധാന്തങ്ങള്‍ എഴുതുകയല്ല ചെയ്തത്. കൃത്യമായ പരീക്ഷണ-നിരീക്ഷണങ്ങളിലൂടെയാണ് ആ ചിന്താപദ്ധതി ഉരുത്തിരിഞ്ഞത്. Origin od species ഒന്നു വായിച്ചുനോക്കൂ. ചുരുങ്ങിയത് സൂരജിന്റെ Darwin's army എന്ന ലോഗ്. 2006-2007ല്‍ മാതൃഭൂമി വീക്ക്ലിയില് പരിണാമം സംബന്ധിച്ച് കുറെ ലേഖനങ്ങള്‍ വന്നിരുന്നു. അതും തുടക്കവായനക്ക് നല്ലതാണ്.
@Yasj
ഞാന്‍ പറഞ്ഞത് യുക്തിഭദ്രമായ അനുമാനങ്ങളുണ്ട് എന്നാണ്. അതിലേക്കുനയിച്ച ചില പരീക്ഷണങ്ങളുടെ റെഫറെന്‍സ് തരാം. മതം മാറണ്ട, സയന്‍സ് ഒരു മതമല്ല. ദൈവം പാടില്ല എന്ന് സയന്‍സിനു നിര്‍ബന്ധവുമില്ല.
Science, 2004, 303, 196
(ഇത് ഒരു തുടക്കവായന മാത്രമാണ്.)
വിഷയം മാറിപ്പോയതറിഞ്ഞിട്ടുതന്നെയാണ് തുടരുന്നത് :)
ജാക് റാബിറ്റ്,
അനുമാനങ്ങളാണ് ശാസ്ത്രത്തിനാധാരം. ഈ അനുമാനങ്ങള്‍ മത ഗ്രന്ഥങ്ങളില്‍ നിന്നുപോലുമുണ്ടാവുന്നതാണ്.
അനുമാനങ്ങളാണ് പിന്നീട് സിദ്ധാന്തങ്ങളാവുന്നത് , സദ്ധാന്തങ്ങള്‍ ഫോര്മുലൈസ് ചെയ്യപ്പെടുമ്പോളാണ് തിയറംസ് ഉണ്ടാകുന്നത്.ഫോര്മുലൈസ് ചെയ്യപ്പെട്ട തിയറികളാണ് പ്രയോകവല്ക്കരിക്കാനാവുന്നത് അവയെയാണ് ലോസ് , നിയമങ്ങള്‍ എന്ന് വിളിക്കുന്നത്.
ഉദാഹരണം . ന്യൂട്ടണ്‍ സിദ്ധാന്തമല്ല , തിയറിയാണ് അതുപോലെ ഓംസ് തിയറിയാണ്.
ഡാര്വിന്റ്റെ പരിണാമ സിദ്ധാന്തം ഇന്നും സിദ്ധാന്തമാണെന്നതാണ് ഞാന്‍ മനസ്സിലാക്കുന്നത് , തെറ്റാണെങ്കില്‍ എന്നെ തിരുത്തുക.
ഫോര്മുലൈസ് ചെയ്യപ്പെട്ടതുമാത്രമേ വിശ്വാസ്യയോഗ്യമുള്ളു എന്ന് പറഞ്ഞാലുള്ള അവസ്ഥ നോക്കുക.
യുക്തിപറയുമ്പൊള് എന്നു താങ്കള്‍ പറഞ്ഞില്ലെ , എന്തു യുക്തിയാണ് താങ്കള്‍ പറഞ്ഞത്?
അനുമാനങ്ങലെ അടിസ്ഥാനപ്പെടുത്തിയ ഒരു സിദ്ധാന്തത്തെ മത്രമേ വിശ്വസിക്കൂ എന്നോ?
ഈ പോസ്റ്റിലെ വിഷയം ഇതൊന്നുമല്ലായിരുന്നു , വിഷയത്തിലുള്ള മാറ്റം അറിഞ്ഞുതന്നെയാണ് ഇടപെടല്‍ തുടര്‍ന്നത്.
എന്താണ് പോസ്റ്റിലെ ഉള്ളടക്കമെന്ന് ഇപ്പോള്‍ അഭിപ്രായം പരയുന്ന പലരും മനസ്സിലാക്കുന്നില്ല ,
വിഷയത്തെപ്പറ്റി എന്തെങ്കിലും പറയൂ.
അനുമാനങ്ങളാണ് ശാസ്ത്രത്തിനാധാരം. ഈ അനുമാനങ്ങള്‍ മത ഗ്രന്ഥങ്ങളില്‍ നിന്നുപോലുമുണ്ടാവുന്നതാണ്.
അനുമാനങ്ങളാണ് പിന്നീട് സിദ്ധാന്തങ്ങളാവുന്നത് , സദ്ധാന്തങ്ങള്‍ ഫോര്മുലൈസ് ചെയ്യപ്പെടുമ്പോളാണ് തിയറംസ് ഉണ്ടാകുന്നത്.ഫോര്മുലൈസ് ചെയ്യപ്പെട്ട തിയറികളാണ് പ്രയോകവല്ക്കരിക്കാനാവുന്നത് അവയെയാണ് ലോസ് , നിയമങ്ങള്‍ എന്ന് വിളിക്കുന്നത്.
ദേ പിന്നേം..മണ്ടത്തരം പറയാമെന്നു ക്വൊട്ടേഷനുണ്ടോ തറവാടിയ്ക്ക്?
അനുമാനങ്ങളല്ല ശാസ്ത്രത്തിനാധാരം. റിപീറ്റു ചെയ്യാവുന്ന പരീക്ഷണങ്ങളാണ്.
എവലൂഷന്‍ തിയറം തള്ളിക്കളയാമെങ്കില് പൈതഗോറസ് തിയറം എന്തു ചെയ്യണം? (തറവാടി ഏഴാംക്ലാസില്‍ പോകേണ്ടി വരും..അതിന്റെ പ്രൂഫ് ഏഴിലെ പിള്ളേര്‍ക്കറിയാം.)
ന്യൂട്ടന്റേത് നിയമങ്ങളാണ്.
റോബി,
:)
ഈ റോബിയുടെ ഒരു കാര്യം ( ചിരി താങ്കളുടെ മുമ്പത്തെ കമന്റ്റിനുള്ളതാണ് കേട്ടോ )
പൈതഗോറസ് തിയറവും എവലൂഷന്‍ തിയറവും താരതമ്യം ചെയ്യുന്ന താങ്കളോടാണല്ലോ ദൈവമേ ഞാന്‍ ഇത്രയും നേരം ശസ്ത്രം പറഞ്ഞത് , ക്ഷമിക്കൂ ,
റോബി ,
ഞാന്‍ വിശ്വസിച്ചിരിക്കുന്നു താങ്കള്‍ പറഞ്ഞതും പറയുന്നതും ഇനി പറയന് പോകുന്നതും എല്ലാം ഞന്‍ വിശ്വസിച്ചു :)
താങ്കളുടെ പ്രോഫൈലില്‍ നോക്കി ഞാന്‍ അയ്യോ!
ഗവേഷണവിദ്യാര്‍ത്ഥി
ഇത്തരത്തിലുള്ള ഗവേഷനങ്ങളാണല്ലെ താങ്കള്‍ നടത്തുന്നത് !!
“ഉദാഹരണം . ന്യൂട്ടണ്‍ സിദ്ധാന്തമല്ല , തിയറിയാണ് അതുപോലെ ഓംസ് തിയറിയാണ്.“
സിദ്ധാന്തവും തിയറിയും തമ്മിലുള്ള വ്യത്യാസം എന്താണ് തറവാടി മാഷേ?
ലോസ് & തിയറി ആണോ ഉദ്ദേശിച്ചേ? ന്യൂട്ടണ്‍, ഓംസ് ഒക്കെ ലോ ആണ് (നിയമം)
ഇത് ഒരു നടയ്ക്കു പോവുന്ന ലക്ഷണമില്ലല്ലോ.
ചര്‍ച്ചകളേക്കാള്‍ ദുശ്ശാഠ്യവും അവനവനിസവും കയറി കാടുപിടിച്ചിരിക്കുന്നു മുഴുവന്‍.
ഡാലി ,
ഫോര്മുലൈസ് ( ഇക്വാഷന്സ് ) ചെയ്യപ്പെട്ട സിദ്ധാന്തങ്ങളെയാണ് തിയറി / ലോ /നിയമം എന്നുദ്ദേശിച്ചത്
ഉദാഹരണം ന്യൂട്ടണ്സ് ലോ ഓഫ് മോഷന്‍ ( f=ma )
( ഇംഗ്ലീഷ / മലയാളം നിഘണ്ടു നോക്കിയിട്ടില്ല ചിലപ്പോള്‍ ഒന്നായേക്കാം അറിയില്ല അത് )
കാവലാന്‍ ,
എന്ത് ചെയ്യാനാവും സ്വന്തം സ്ഥലമയിപ്പോയില്ലെ ചോദ്യങ്ങള്‍ തള്ളാനും മനസ്സനുവദിക്കുന്നില്ല :(
ദയവായി വിഷയത്തെപ്പറ്റി എന്തെങ്കിലും പറയൂ ഉണ്ടെങ്കില്‍ പ്ലീസ്
അപ്പം എപ്പഴാ അമേരിക്ക ഇറാനെ ആക്രമിക്കുന്നേ
അതും കൂടെ ആയാല്‍ കടുക് താളിച്ച് ഇറക്കി വെക്കാമായിരുന്നു
അതെന്തു ചോദ്യമാ കാവലാനെ, എന്റെ സ്ഥലം, എന്റെ ബ്ലോഗ് എനിക്കു തോന്നിയതെഴുതും. തോന്നിയതു ചോദിക്കും,പറ്റുമെങ്കില്‍ മറുപടി തന്നാല്‍ മതി. ഓഫായാലും കുഴപ്പമില്ല...;)
ഞാന്‍ ഡിക്ഷണറി നോക്കി തറവാടി മാഷേ,
തിയറി ആണ് സിദ്ധാന്തം. ഹൈപ്പോതെസിസ്സില് നിന്നും തിയറി, തിയറിയെ ബേസ് ചെയ്ത് ലോസ് ഉണ്ടാക്കാം. ഉദ: ക്ലാസിക് ഫിസിക്സിന്റെ (ക്ലാസിക്കല്‍ മെകാനിക്സ് )തിയറിയില്‍ നിന്നും ന്യൂട്ടണ്സ് ലോസ് ഓഫ് മോഷന്‍.
“അനുമാനങ്ങളാണ് ശാസ്ത്രത്തിനാധാരം. ഈ അനുമാനങ്ങള്‍ മത ഗ്രന്ഥങ്ങളില്‍ നിന്നുപോലുമുണ്ടാവുന്നതാണ്.“
ഈ അനുമാനം എന്നു പറയുന്നതിനെ വേണമെങ്കില്‍ ഹൈപ്പോതെസിസ് എന്ന് വിളിക്കാം. പക്ഷേ അത് പരീക്ഷിച്ച് തെളിയിച്ച് സിദ്ധാന്തികരിക്കപ്പെട്ടാല് മാത്രമെ ശാസ്ത്രം സ്വീകരിക്കൂ. ഉദ: രാമര്‍ പെട്രോള്‍ . രാമര്‍ പച്ചിലയില് നിന്നും പെട്രോള്‍ ഉണ്ടാക്കാം എന്ന് ഒരു ഹൈപ്പോതെസിസ് പറഞ്ഞു. പക്ഷേ പരീക്ഷിച്ചു കാണിക്കുന്നതില്‍ പരാജായപ്പെട്ടു(പരാജയപ്പെട്ടില്ലാന്നു പറഞ്ഞു വരുന്നവര്‍ വേറെ പോസ്റ്റിടുക) . അയാള്‍ വിജയിച്ചിരുന്നെങ്കില്‍ അത് എങ്ങനെ സംഭവിക്കുന്നു എന്ന സിദ്ധന്തങ്ങള്‍ രൂപീകരിച്ച് ശാസ്ത്രലോകം അതിനെ സയന്‍സ് ആയി അംഗീകരിച്ചേനെ. അല്ലാത്തത് കൊണ്ട് അത് വെറും ഹൈപ്പോതെസീസ് മാത്രമായിരുന്നു. പച്ചവെള്ളത്തിന്റെ നിറം പച്ചയാണ് എന്നതും ഒരു ഹൈപ്പോതിസിസ് ആണ് . വസ്തുതകള്‍ നിരത്തി അത് തെളിയിക്കുമ്പോള്‍ ആണ് അത് സിദ്ധാന്തം ആകുന്നത്. ശാസ്ത്രത്തിന്റെ അടിസ്ഥാനം ഹൈപ്പോതെസീസ് അല്ല പരീക്ഷണ നീരിക്ഷണങ്ങള്‍ ആണ്. (പച്ചാന വെറുതെ അല്ല മാഷ് പറയുന്നത് വിശ്വസിക്കത്തെ.). ഈ ഭാഗത്ത് ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ വേറെ പോസ്റ്റ് ഇടൂ. അവിടെ മറുപടി തരാം.
തറവാടി മാഷക്ക് മാഷുടെ പോസ്റ്റിനുള്ള ഉത്തരം കിട്ടിയല്ലോ. അതു മതി
തറവാടി said...
വിഷയം മാറിപ്പോയതറിഞ്ഞിട്ടുതന്നെയാണ് തുടരുന്നത് :)
ജാക് റാബിറ്റ്,
ഉദാഹരണം . ന്യൂട്ടണ്‍ സിദ്ധാന്തമല്ല , തിയറിയാണ് അതുപോലെ ഓംസ് തിയറിയാണ്.
Tharavadi, This is an unparadonable mistake from an Electrical engineer to call Ohm's Law as Ohm's theory.
Please see the distinction of theory, law and hypothesis
PS: Tharavadi mashe, i didn't deliberately derailed this discussion if you notice my first comment. I give links because they avoid creating long comments and also they are from non-controversial sources. For eg: Harun Yahya quoted by Basheer is notorious for dumping his creationist book in the mailboxes of biology teachers in US and France.
അനില്‍ശ്രീ പറഞ്ഞ കണ്ണാടി എന്ന പരിപാടിയുടെ ലിങ്ക് ഇവിടെ കാണാം. ഇന്നലെ കഷ്ടപ്പെട്ട് ഇരുന്ന് രാത്രി ആ പരിപാടി കണ്ടു. ആ കുട്ടിയെ കൊണ്ട് പറഞ്ഞ് പറയിക്കുന്നതല്ല എന്ന് വിശ്വസിക്കുന്നു. ക്യാമറക്ക് മുമ്പില്‍ കാണാതെ പറയുന്ന പോലെ തോന്നിയില്ല.
എന്ത് ചെയ്യാനാവും സ്വന്തം സ്ഥലമയിപ്പോയില്ലെ ചോദ്യങ്ങള്‍ തള്ളാനും മനസ്സനുവദിക്കുന്നില്ല :(
ദയവായി വിഷയത്തെപ്പറ്റി എന്തെങ്കിലും പറയൂ ഉണ്ടെങ്കില്‍ പ്ലീസ്
ഇദ് കെട്ടാല്‍ തോന്നും പോസ്റ്റൂമായി ബന്ധപ്പെട്ട ചൊദ്യങ്ങള്ക്കൊക്കെ മറുപടി പറഞ്ഞെന്ന്.
ഇല്ല്യട്ടോ.
ചെലരൊക്കെ മാറിയിരിക്കുന്ന്നുണ്ട്. എപ്പഴാണാവൊ ഇനി അവരൊക്കെ വന്നോരോന്ന് ചോദിക്കാന്‍ തുടങ്ങുക.
എന്തായാലും എല്ലാ വിഷയത്തിലും അപാരഗ്രാഹ്യമുണ്ടെന്ന് മനസ്സിലായി.
അപ്പൊ ലാത്സലാം
ഫോര്മുലൈസ് ( ഇക്വാഷന്സ് ) ചെയ്യപ്പെട്ട സിദ്ധാന്തങ്ങളെയാണ് തിയറി / ലോ /നിയമം എന്നുദ്ദേശിച്ചത് ഉദാഹരണം ന്യൂട്ടണ്സ് ലോ ഓഫ് മോഷന്‍ ( f=ma )
ഇത് ഫിസിക്സിനുമാത്രം ബാധകമായ ഒരു അര്‍ത്ഥമാണ്(ആ വാചകത്തില്‍ തെറ്റുമുണ്ട്.). തിയറിക്ക് ഒരു വിശദീകരണം(വിക്കി)
In science a theory is a testable model of the manner of interaction of a set of natural phenomena, capable of predicting future occurrences or observations of the same kind, and capable of being tested through experiment or otherwise verified through empirical observation.
തിയറം എന്ന വാക്ക് സാധാരണ മാത്തമാറ്റിക്സിലാണ് ഉപയോഗിക്കുക.
A theorem is a statement which can be derived from those axioms by application of these rules of inference.
കണക്കിലെ തിയറം തന്നെയാണ് (സ്ഥൂലാര്‍ത്ഥത്തില്‍) മറ്റു ശാസ്ത്രവിഷയങ്ങളില്‍ തിയറി എന്ന് വിവക്ഷിക്കുന്നത് (രണ്ടും തെളിയിക്കാവുന്നതാണ്)എന്നറിഞ്ഞു തന്നെയാണ് ഞാന്‍ Theory of evolution-നെ pythagorus theorem-മായി മിക്സ് ചെയ്തത്.
തറവാടിയുടെ വാക്കുകള്‍ :
അനുമാനങ്ങളാണ് പിന്നീട് സിദ്ധാന്തങ്ങളാവുന്നത് , സദ്ധാന്തങ്ങള്‍ ഫോര്മുലൈസ് ചെയ്യപ്പെടുമ്പോളാണ് തിയറംസ് ഉണ്ടാകുന്നത്.
ഫോര്മുലൈസ് ചെയ്യപ്പെട്ട തിയറികളാണ് പ്രയോകവല്ക്കരിക്കാനാവുന്നത് അവയെയാണ് ലോസ് , നിയമങ്ങള്‍ എന്ന് വിളിക്കുന്നത്.
ഫോര്മുലൈസ് ( ഇക്വാഷന്സ് ) ചെയ്യപ്പെട്ട സിദ്ധാന്തങ്ങളെയാണ് തിയറി / ലോ /നിയമം എന്നുദ്ദേശിച്ചത്
ഉദാഹരണം ന്യൂട്ടണ്സ് ലോ ഓഫ് മോഷന്‍ ( f=ma )
*************************
ഡാലി തറവാടിയുടെ വാക്കുകളെ തിരുത്തിയതിങ്ങനെ:
ഈ അനുമാനം എന്നു പറയുന്നതിനെ വേണമെങ്കില്‍ ഹൈപ്പോതെസിസ് എന്ന് വിളിക്കാം
ഹൈപ്പോതെസിസ്സില് നിന്നും തിയറി, തിയറിയെ ബേസ് ചെയ്ത് ലോസ് ഉണ്ടാക്കാം
ഉദ: ക്ലാസിക് ഫിസിക്സിന്റെ (ക്ലാസിക്കല്‍ മെകാനിക്സ് )തിയറിയില്‍ നിന്നും ന്യൂട്ടണ്സ് ലോസ് ഓഫ് മോഷന്‍. രാമര്‍ പെട്രോളിനേയും ഉദാഹരിച്ചു.
' തിരുത്തലിന് ' വളരെ നന്ദി ;)
***************
Jack Rabbit , ഞാന്‍ എഴുതിയ കമന്റ്റ്കള്‍ വായിക്കുമല്ലോ ,
( ഗൂഗിളില്‍ സേര്ച്ചിയല്ല പലതും മനസ്സിലാക്കുന്നതും മനസ്സിലാക്കിയിട്ടുള്ളതും ഓര്മ്മിപ്പിച്ചെന്നെയുള്ളു :) )
റോബി :)
റോബി
സ്വല്പ്പം കടുത്ത ഭാഷ ഞാന്‍ ഉപയോഗിച്ചതില്‍ ഖേദമുണ്ട് :(
Jack Rabbit , ഞാന്‍ എഴുതിയ കമന്റ്റ്കള്‍ വായിക്കുമല്ലോ ,
(ഗൂഗിളില്‍ സേര്ച്ചിയല്ല പലതും മനസ്സിലാക്കുന്നതും മനസ്സിലാക്കിയിട്ടുള്ളതും ഓര്മ്മിപ്പിച്ചെന്നെയുള്ളു :) )
By Blogger തറവാടി, At 6:42 PM
I never accused you learn stuff by Googling. Pls don't put words in my mouth. You can verify this by looking back at my comments
സുഹൃത്ത്ക്കളെ ,
ദയവ് ചെയ്ത് ഒരു കാര്യം പറയട്ടെ ,
വിക്കിയില്‍ നിന്നും ഗൂഗിളില്‍ നിന്നും എടുത്തിട്ട് വരല്ലെ പ്ലീസ് , ഞാന്‍ പണ്ടും പലപ്പോഴും ഇതു പറഞ്ഞിട്ടുള്ളതാണ്. ( റഫറന്‍സിനായി അവയില്‍ നോക്കുന്നതില്‍ ഒരു തെറ്റുമില്ല പക്ഷെ അവലിങ്കിലൂടേയും മറ്റും അവതരിപ്പിച്ചാല്‍ അതുള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ട്.
സ്വന്തമായി പഠിച്ചെടുത്ത ചിന്തിച്ചവയുണ്ടെങ്കില് പറയുക സ്വാഗതം , തര്‍ക്കിക്കാനല്ല തര്‍ക്കിക്കാനില്ല
വെറുതെ വാക്കുകളിട്ട് കസര്ത്താന് ഒരു താത്പര്യവുമില്ല , കോഴിക്കോടുപയോഗിക്കുന്ന ഭാഷയും തൃശ്ശുരുപയോഗിക്കുന്ന ഭാഷയും തമ്മിലുള്ള വ്യത്യാസങ്ങള്‍ നിലനിര്‍ത്തി തര്‍ക്കിക്കാനില്ല.
വിവേകത്തിനുള്ക്കൊള്ളാവുന്നതുമായിട്ട് വല്ലതും പറയൂ കേള്‍ക്കാനുണ്ട് മുന്നില്‍.
Jack Rabbit ,
അയ്യോ താങ്കളെമാത്രമല്ല ഉദ്ദേശിച്ചത് പൊതുവേ പറഞ്ഞതഅണ് :)
Tharavadi wrote സുഹൃത്ത്ക്കളെ ,
ദയവ് ചെയ്ത് ഒരു കാര്യം പറയട്ടെ ,
വിക്കിയില്‍ നിന്നും ഗൂഗിളില്‍ നിന്നും എടുത്തിട്ട് വരല്ലെ പ്ലീസ് , ഞാന്‍ പണ്ടും പലപ്പോഴും ഇതു പറഞ്ഞിട്ടുള്ളതാണ്. ( റഫറന്‍സിനായി അവയില്‍ നോക്കുന്നതില്‍ ഒരു തെറ്റുമില്ല പക്ഷെ അവലിങ്കിലൂടേയും മറ്റും അവതരിപ്പിച്ചാല്‍ അതുള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ട്.
സ്വന്തമായി പഠിച്ചെടുത്ത ചിന്തിച്ചവയുണ്ടെങ്കില് പറയുക സ്വാഗതം
There are excellent sites like Talk.Origins which provide answers to FAQs seen in discussions for example like whether Evolution is a Fact or Theory or both . There are inherent limitations in blog/mail forums with respect to depth and direction of the discussion. I had earlier put down my thoughts to address the same recurring problem in such discussions.
തറവാടി, പോസ്റ്റ് വായിച്ചു:)
കാണാന്‍ വൈകിപ്പോയിരുന്നു, ബ്ലോഗില്‍ കയറിയിട്ട് കുറേ നാളായി തിരക്ക് മൂലം കമന്റുകള്‍ വായിക്കുന്നില്ല ബ്ലോഗില്‍ മൊത്തത്തില്‍ വായിച്ചിടത്തോളം തറവാടിയുടെ പോസ്റ്റിനു എതിര്‍പ്പായിരിക്കും കൂടുതല്‍ എന്ന് തോന്നുന്നു. എനി വേ അതെങ്ങനെയെങ്കിലും ആവട്ട്, എന്റെ അഫിപ്രായം ഞാന്‍ എഴുതാം
ഈ പാഠപൊസ്തകം കമ്യൂണിസ്റ്റ് കാര്‍ ഒന്നും അറിയാതെയാണ് ഇമ്പ്ലിമെന്റ് ചെയ്തെന്ന് തോന്നുന്നുണ്ടോ? ചുമ്മാ പട്ടര് വെള്ളത്തില്‍ ചാടുമോ തറവാടി?
ഒറ്റയടിയ്ക്ക് വായിച്ചു നോക്കിയാല്‍ മൊത്തത്തില്‍ ഒരു നെലവാരമില്ലാത്ത പൊസ്തകമാണെന്ന് തോന്നുമെങ്കിലും കമ്യൂണിസ്റ്റ് അജണ്ടയുടെ സാമാന്യവല്‍ക്കരണവും മതത്തിന്റെ നിസ്സാരവല്‍ക്കരണവും ആണ് സഗാക്കള്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
കുട്ടികള്‍ക്ക് പഴത്തില്കയ്പ്പുള്ള ഗുളിക കൊടുക്കുംപോലെ, വായനയ്ക്കായി എന്റെ ചെല പോയിന്റുകള്‍
മതത്തെ പറ്റി കുട്ടികള്‍ പഠിക്കണോ വേണ്ടയോ എന്ന് ആരു തീരുമാനിക്കണം?
ഒരു കുട്ടിയുടെ വ്യക്തിത്വ വികസനത്തില്‍ ഏറ്റവും വലിയ ഉത്തരവാദികള്‍ ആണ് അവന്റെ /അവളുടെ മാതാപിതാക്കള്‍, പക്ഷേ ഒരു കുട്ടി ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്നതും ആശ്രയിക്കുന്നതും അധ്യാപകരെയാണ് അതുകൊണ്ട് തന്നെ ആ കുട്ടിയെ ആരു പഠിപ്പിക്കണമെന്നും അവന് എന്തു പഠിക്കണമെന്നും അത്യന്തികമായി തീരുമാനിക്കാനുള്ള അവകാശം യെസ്, അവന്റെ അച്ചനും അമ്മയ്ക്കും ആണ്! എന്റെ മകന്/ മകള്‍ എന്തു പഠിക്കണം എന്ന് തീരുമാനിക്കുന്നത് സഗാക്കളല്ല അത് ഞാന്‍ ആണ്, എനിക്ക് നല്ലതെന്ന് തോന്നുന്നത് ഞാന്‍ അവന് പറഞ്ഞ് കൊടുക്കും , അവന് അത് തെറ്റെന്ന് തോന്നുന്നെങ്കില്‍ അവനു പ്രായ പൂര്‍ത്തിയാവുമ്പോള്‍ അത് അവന് തനിയേ തീരുമാനിക്കും. മാതാപിതാക്കളുടെ സ്വാതന്ത്ര്യമാണ് അവര്‍ക്ക് നല്ലതെന്ന് തോന്നുന്ന വഴിയില്‍ അവനെ നടത്തുകയെന്നത്. വിദ്യഭ്യാസം കൊണ്ട് തന്റെ കുട്ടികള്‍ വഷളായിപ്പോകും എന്നു അവര്‍ കരുതിയാല്‍ ആ വിദ്യാഭ്യാസത്തില്‍ അവര്‍ക്കെങ്ങനെ വിശ്വസിക്കുവാന്‍ കഴിയും? ആകുലത്യ്ക്ക് കേരളത്തിലെ അച്ചനമമ്മമാര്ക്ക് മറ്റൊരു കാരണം കൂടെ!
ഇനി എന്തുകൊണ്ട് മതത്തെ പറ്റി?
ഇത്ര തള്ളിപ്പറയാനും മാത്രം മോശം സംഗതിയാണ് മതമെന്ന് തറവാടിയ്ക്ക് തോന്നുന്നുണ്ടോ?
പതിനെട്ട് വയസ്സ് മുതല്‍ മാത്രം പഠിക്കേണ്ടതാണെന്നും?
ഇവിടെ കുട്ടികള്‍ പഠിക്കേണ്ട മറ്റനവധി സങ്കതികള് വേറെയുണ്ട് എന്ത്യേ അതൊന്നും പാഠ്യവിഷയമാക്കുന്നില്ല?
അപ്പോള്‍ ബോധപൂര്‍വം പടിപടിയായി മുളയിലെ അവരെ മതത്തിനെ നിസ്സാരവല്‍ക്കരിച്ച് അത്ര ആവശ്യമില്ലാത്ത ഒരു കാര്യമാണെന്ന് ഇഞ്ജ്ജെക്റ്റ് ചെയ്യാനുള്ള ശ്രമമാണ് ഈ പാഠമുള്ക്കൊള്ളുന്ന ഏഴാംക്ലാസ് പാഠപൊസ്തകം
സഗാക്കള്‍ പ്രാധാന്യമില്ല എന്ന് തീരുമാനിക്കുന്നതിനേക്കാള്‍ അവകാശമുണ്ട് മതത്തില്‍ വിശ്വസിക്കുന്ന മാതാപിതാക്കള്‍ക്ക് മതത്തിന്റെ പ്രാധാന്യം എത്രത്തോളം വേണമെന്ന് നിശ്ചയിക്കാനും അതിനെ പറ്റി തന്റെ കുട്ടികള്‍ പഠിക്കണമെന്ന് തീരുമാനിക്കാനും!
വിദൂരവ്യാപക ദൂഷ്യവശങ്ങള്‍
കാലാകാലങ്ങളില്‍ ,മാറി വരുന്ന സര്‍ക്കാരുകള്‍ ഇങ്ങനെ ഠപുസ്തകങ്ങളേയും ,പാഠ്യപദ്ധതികളേയും അമ്മാനമാടുന്ന പതിവ് കേരളത്തില്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നാല്‍ ഇതിത്തിരി കടുത്തതായിപ്പോയി , അടുത്ത പ്രാവശ്യം അധികാരത്തില്‍ കയറുന്ന സര്‍ക്കാര്‍ , ലോകത്തില്‍ ഏറ്റ്വും കൂടുതല്‍ മനുഷ്യവകാശ ധ്വംസനം നടക്കുന്ന ചൈനയെ പറ്റിയോ , റക്ഷ്യയുള്പ്പെടെയുള്ള രാജ്യങ്ങളിലില്‍ കമ്യൂണിസ്റ്റിന്റെ തകര്ച്ചയെപറ്റിയുള്ള ചരിത്രം പാഠ്യവിഷയമാക്കിയാല്‍ ബ്ലോഗിലെ കമ്യൂൂണിസ്റ്റ് ത്വാത്തികര് എങ്ങനെ പ്രതികരിക്കും ?കൂടാതെ നമ്മുടെ നാട്ടില്‍ എസ് എഫ് ഐ/ ഡി വൈ എഫ് ഐ ആഭാസന്മാര് എങ്ങനെ പ്രതികരിക്കും എന്ന് എന്തെങ്കിലും ഊഹമുണ്ടോ തറവാടിയ്ക്ക്?
ചെയ്യേണ്ടിയുരുന്നത്/ ചെയ്യാവുന്നത്
വിവാദ വിഷയങ്ങള്‍ തീര്‍ത്തും ഒഴിവാക്കുക ഒരു മതത്തിന്റെ ഗുണങ്ങളോ ദോഷങ്ങളോ പറ്റി പാഠ്യപദ്ധതിയില്‍ ഉള്പ്പെടുത്താതിരീക്കുക , കുട്ടികളെ പന്ത്രണ്ട് വയസ് പ്രായമാവുമ്പോള്‍ പ്രായോഗിക ഞ്ജാനം മനസ്സിലാക്കി കൊടുക്കുക, അവര്‍ക്ക് അഭിരുചി തോന്നുന്ന മേഖലകളിലേക്ക് അവര്‍ തിരിയാന്‍ പറ്റുന്ന പ്രായമാണത്, ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന സമയം !
എഴുതാനാണെങ്കില്‍ ഒരഞ്ച് പേജ് എഴുതാം പക്ഷേ സമയമനുവദിക്കേണ്ടെ? അതുകൊണ്ട് നിര്‍ത്തുന്നു വേണോങ്കി പിന്നെ എഴുതാം
പക്ഷേ ഇതിനിടയ്ക്ക് കേട്ട ഒരു തമാശ എഴുതാതെ പോകാന്‍ തോന്നുന്നില്ല
‘എത്ര വേണമെങ്കിലും ചര്‍ച്ചയ്ക്ക് ഞാന്‍ തയാറാണ്, പച്ചേ പാഠഫാകം പിന്‍വലിക്കില്ല ’
പിന്നെ അങ്ങേര് ചര്‍ച്ച കൊണ്ട് എന്താ ഉദ്ദേശിക്കുന്നത്? ഇനി ഇവന്മാര് പങ്കെടുക്കുന്ന എല്ലാ ചര്‍ച്ചകളും ഇങ്ങെനെയാണോ?
ജോണ്‍ജാഫര്‍ജനാ :)
പുസ്തകത്തെ ശക്തമായി അനുകൂലിക്കുന്നവര്‍ ഇതിനുള്ള ഉത്തരം/അഭിപ്രായം പറയട്ടെ.
12 വയസ്സ് എന്നത് ഒരു ഐഡന്റിറ്റി ക്രൈസിസ് ഉണ്ടാവുന്ന പ്രായമാണ്. അതു കൊണ്ട് തന്നെ വളരെയേറെ ചിന്തിക്കുകയും അഭിപ്രായങ്ങൾ ആരായുകയും തീരുമാനങ്ങളിൾ എത്തുകയും ചെയ്യുന്ന ഒരു കാലവുമാണ്. മാത്രമല്ല, ഇന്നത്തെ കുട്ടികളെ ശ്രദ്ധിച്ചാൽ മനസ്സിലാകും, വളരെയധികം പക്വരാണവർ...ചിലപ്പോൾ മാതാപിതാക്കളേക്കാൾ. മീഡിയുമായുള്ള സമ്പർക്കം ഇതിനു ഒരു കാരണമായി നാം മന:ശാസ്ത്രജ്നർ പറയുന്നു. ഈയൊരു പാഠഭാഗം “പഠി”ക്കുകയാണ് ഏക വഴി എന്നു പറയാനാവില്ല...അതൊരു ഡിബേറ്റോ ഡിസ്ക്കഷനോ വഴി ഒരുക്കുകയല്ലെ ചെയ്യുന്നത്?
ജോണ്‍ജാഫര്‍ജനാ :) ,
താങ്കള്‍ എന്നോട് ചോദിച്ച ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ :)
ഇത്ര തള്ളിപ്പറയാനും മാത്രം മോശം സംഗതിയാണ് മതമെന്ന് തറവാടിയ്ക്ക് തോന്നുന്നുണ്ടോ?
ഇല്ല , ചുരുങ്ങിയത് ഞാന്‍ വിശ്വസിക്കുന്ന മതം മോശമല്ല എന്നു മാത്രമല്ല ഉദാത്തമാണ്.
ദൈവ വിശ്വാസമില്ലാതായാല്‍ പുരോഗമനവാദിയായി എന്ന മൂഢവിശ്വസമുള്ളവരേപ്പോലും തള്ളാറില്ല പക്ഷെ ,
മുസ്ലീമെന്നാല്‍ ,ബനിയനിട്ട ,
കള്ളിമുണ്ടെടുത്ത ,
പച്ച ബെല്‍റ്റിട്ട
ആളുകളാണെന്നും ,
മുസ്ലീം സ്ത്രീകളെന്നാല്‍
' കുഞ്ഞിപ്പാത്തുമ്മമാരാണെന്നും '
കരുതുന്ന , പറയുന്ന വിഢികളെ തള്ളാറുണ്ട്.
ഇത്തരം വിഢികള്‍ക്ക് ഈ നൂറ്റാണ്ടിലും അങ്ങിനെ പറയാന്‍ അവസരം കൊടുക്കുന്ന ,
ആളുകളെ തള്ളാറുണ്ട്.
മുസ്ലീം മതം എന്നാല്‍ കുഞ്ഞാലിക്കുട്ടിമാരുടേയും തങ്ങന്‍ മാരുടേയും മതമെന്ന് കരുതുന്ന ആളുകളെ തള്ളാറുണ്ട്.
കുട്ടന് നായരുടെ വീട്ടില്‍ പോയി കഞ്ഞികുടിച്ചാല്‍ ഹറാമെന്ന് പറയുന്നവരെ തള്ളാറുണ്ട്.
ചാവാലി പട്ടിക്ക് വെള്ളം കോരികൊടുത്തതിനാല് വേശ്യക്ക് പൊറുത്തുകൊടുക്കാനാവുന്ന മതത്തെ ഞാന്‍ തള്ളില്ല അത്തരം വിശ്വാസങ്ങളേയും ഞാന്‍ തള്ളില്ല :)
പതിനെട്ട് വയസ്സ് മുതല്‍ മാത്രം പഠിക്കേണ്ടതാണെന്നും?
അല്ല.
ബനിയനിട്ടാല്
കള്ളിമുണ്ടുടുത്താല്
പച്ച ബെല്‍റ്റ് ധരിച്ചാല്‍
മുസ്ലിമല്ലാതാവുമോ തറവാടീ..
ഇനി ഈ സാധനങ്ങളെല്ലാ ഹറാമാണെന്ന് ഒരു ഫത് വകൂടി പുറപ്പെടുവിച്ചാല്‍ ഉശാറായി..
ഒരു അഭിനവ മുസ്ലിം.. കഷ്ടം..
ചായ കുട്ടന് നായരുടെതായാലും കുഞ്ഞാലിക്കുട്ടിയുടെതായാലും അത് എങ്ങിനെ ഉണ്ടാക്കി എന്നതാണു വിഷയം.. അല്ലാതെ ആരുണ്ടാക്കി എന്നതല്ല..
ഇസ്ലാമില്‍ തങ്ങള്മാര് ഉണ്ട്.. മുഹമ്മദ് നബി (സ) അടക്കം തങ്ങള്‍ തന്നെ.. അല്ല എന്ന് പറയാന്‍ നിങ്ങള്‍ക്കാരാ എന്താ തെളിവ് ? എന്ത് വിഷയമായാലും ഒന്നുകില്‍ കളരിക്ക് പുറത്ത് അല്ലെങ്കില്‍ പാത്തുമ്മാടെ നെഞ്ചത്ത്.. കഷ്ടം
എ/കെ,
പറഞ്ഞിട്ട് കാര്യമില്ല ,
കുഞ്ഞാലിക്കുട്ടിയാണ് കേരള മുസ്ലീം നേതാവെന്ന് ഈയിടെ ഏതോ ഒരു ബ്ലോഗില്‍ കണ്ടിരുന്നു അത് താങ്കളുടേതായിരുന്നോ എന്നൊന്നു നോക്കാമോ?
പൊന്നു സഹോദരാ ,
എന്താണ് എഴുതിയതെന്ന് വായിക്ക് എന്നിട്ട് മറുപടി പറയൂ.
******
>>>>ബനിയനിട്ടാല്
കള്ളിമുണ്ടുടുത്താല്
പച്ച ബെല്‍റ്റ് ധരിച്ചാല്‍
മുസ്ലിമല്ലാതാവുമോ തറവാടീ<<<<
ആവുമെന്നാണോ അങ്ങ് പറയുന്നത്?,
അപ്പോ മാധവന് നായര്‍ ഈ പറഞ്ഞ ഡ്രസ്സിട്ടാല്‍ മുസ്ലീം ആവും ല്ലേ?
അപ്പോ ഒരു കുപ്പായത്തിലാണ് മതമിരിക്കുന്നതല്ലെ ഇപ്പോ മനസ്സിലായി :)
************
>>>ഇനി ഈ സാധനങ്ങളെല്ലാ ഹറാമാണെന്ന് ഒരു ഫത് വകൂടി പുറപ്പെടുവിച്ചാല്‍ ഉശാറായി<<<
;)
*****************
ഒരു അഭിനവ മുസ്ലിം.. കഷ്ടം..
;)
*******************
>>>ഇസ്ലാമില്‍ തങ്ങള്മാര് ഉണ്ട് <<<<
ഉവ്വോ? അരാണ് സാര്‍ ഈ തങ്ങന്മാര് ?
മുന്തിയ ആളുകളാ? ഇസ്ലാമിലും ജാതികളുണ്ടോ? ഒന്നു വിവരിക്കൂ
ഏതൊക്കെയാണ് മുന്തിയ ജാതി / താഴ്ന്ന ജാതി?
ദയവായിട്ട് എനിക്ക് മുകളിലെ ചോദ്യങ്ങള്‍ക്ക് താങ്കള്‍ ഉത്തരം തരണം പ്ലീസ്.
ഇല്ല , ചുരുങ്ങിയത് ഞാന്‍ വിശ്വസിക്കുന്ന മതം മോശമല്ല എന്നു മാത്രമല്ല ഉദാത്തമാണ്.
ആഹാ
വീണിതല്ലോ കിടക്കുന്നു തറവാടി
:)
മുസ്ലീമെന്നാല്‍ ,ബനിയനിട്ട ,
കള്ളിമുണ്ടെടുത്ത ,
പച്ച ബെല്‍റ്റിട്ട
ആളുകളാണെന്നും
അങ്ങനെയും മുസ്ലീമുകളുണ്ട് എന്നത് മറക്കരുത് സര്.
അവര്‍ ങ്ങളെപ്പോലെ ഇഞ്ചിനീരല്ലാരിക്കും.
കമ്പൂട്ടരും പടിച്ച്ണ്ടാവില്ല. എയ്താനും ബായിക്കാനും പുടീണ്ടാവില്ല
ന്നാലും ഓര് നിസ്കരിക്ക്ണ്ണ്ടപ്പാ
പച്ചബെല്റ്റിന്റെ കൂടെ ങ്ങള് പറയാന്‍ വിട്ട ഒരു സാധനണ്ട്. ഒര് കല. നിസ്കാരത്തഴമ്പ് എന്നാ അതിന് പറയാ.
പൊന്നാനിയില്‍ പഠിക്കുന്നകാലത്താണ് മുക്കുവരുമായിട്ടടുക്കാനായത് ,
കടലില്‍ പോയി മത്സ്യം കൊണ്ട് വരുന്ന അവരൊടെന്നും ബഹുമനമേ തോന്നിയിട്ടുള്ളു
അവരുടേ പേര് ചീത്തയാക്കാതെ ,
ആദ്യം പേരില്‍ വാ എന്നിട്ട് തരാം ഇതിനുള്ള മറുപടി.
തറവാടി
അതൊന്നും ധരിച്ചത് കൊണ്ട് മുസ്ലിമാവില്ല..
അതെല്ലാം ധരിച്ചത് കൊണ്ട് മുസ്ലിമാവാതെയും ഇരിക്കില്ല
ഒരു പക്ഷെ താങ്കളുടെ ബാപ്പ അല്ലെങ്കില്‍ ബാപ്പാടെ ബാപ്പയെങ്കിലും ഇതെല്ലാം ഉപയോഗിച്ചിരുന്നവരാവും.. അവരെയൊക്കെ അടച്ച് ആക്ഷേപിക്കണോ എന്ന് മാത്രം ഒരു സംശയം..
ബനിയന് ഈ ഞാനും ധരിക്കുന്നുണ്ട്.. കള്ളിമുണ്ടും ഇഷ്ടമാണെനിക്ക്
പിന്നെ കുഞ്ഞാലിക്കുട്ടി മുസ്ലിംങ്ങളുടെ നേതാവാണെന്ന് വിവരം കെട്ട മുസ്ലിം ലീഗുകാരും പോലും പറയുമെന്ന് തോന്നുന്നില്ല
അടുത്തത് തങ്ങള്‍
അഹ് ലു ബൈത്ത് / അഥവ നബി കുടുംബം എന്നത് ഒരു സത്യമാണ ഇല്ല എന്ന് പറയണമെങ്കില്‍ താങ്കള്‍ തെളിവ് ഹാജരാക്കാണം. അതിനു കഴിയില്ലെങ്കില്‍ വാചകമടിക്കരുത്
അന സയ്യിദ് വുല്‍ദി ആദം എന്ന് നബി(സ) പറഞ്ഞിട്ടുള്ളതാണല്ലോ അഥവാ ഞാന്‍ ആദം സന്തതികളുടെ നേതാവാണെന്ന്.
അല്ലാഹുവിന്റെ മുന്നില്‍ പ്രവാചകന്മാരും സാധാരണ മനുഷ്യരും സമന്മാരല്ല . അല്ലാഹുവിന്റെ ഇഷ്ട ദാസന്മാര് സാധാരണ ക്ക്കരുമായി സമമല്ല. അല്ലാഹു ചിലരെ / ചിലതിനെ ആദരിച്ചിട്ടുണ്ട്.. ഉദാ: നബി (സ)
വസ്തുവിന്റെ കൂട്ടത്തില്‍ ഹജറുല്‍ അസവദ്, സഫ മര്‍വ മല നിരകള്‍ തുടങ്ങി..
ദുനിയാവില് എല്ലാവരും സമന്മാരാണോ? എഞ്ചിനീയറായ തറവാടിയും വെറും ഇഞ്ചിനീരുകൊണ്ട് സര്വ്വത്തുണ്ടാക്കി വില്‍ക്കുന്ന വനും സമമാണോ ?
അയാളെ പിടിച്ച് താങ്കള്‍ ചെയ്യുന്ന പണി ചെയ്യിപ്പിക്കുമോ ?
അപ്പോള്‍ ചുരുക്കുന്നു..
അഹങ്കാരം എന്ന ഒന്ന് മനസ്സില്‍ നിന്ന് മാറ്റുക.. നല്ലത് വരട്ടെ..
oh my karthave
DINKAAAAAAAAAAAAAAAA
എ./കെ,
ദേ പിന്നേം ,
ഞാന്‍ എഴുതിയ കമന്റ്റ് വായിച്ചിട്ട് അത്തരം ഡ്രസ്സിട്ടവെരെ അധിക്ഷേപിച്ചു എന്ന് താങ്കള്‍ക്ക് തോന്നിയെങ്കില്‍ എനിക്കൊന്നും പറയാനില്ല :)
( മുന്‍ധാരണയില്ലാതെ അവ ഒന്നൂടെ വായിച്ചാല്‍ വലിയ ഉപകാരം )
എന്റ്റെ ബാപ്പ ഇതൊക്കെ ഉപയോഗിച്ചിരുന്നു ;)
ഈ പോസ്റ്റും ഒന്ന് നോക്കുക.
ഇരിക്കുന്നതിനാല്‍ ചിലപ്പോള്‍ കാണാന്‍ പറ്റീന്ന് വരില്ല.
>>ദുനിയാവില് എല്ലാവരും സമന്മാരാണോ? എഞ്ചിനീയറായ തറവാടിയും വെറും ഇഞ്ചിനീരുകൊണ്ട് സര്വ്വത്തുണ്ടാക്കി വില്‍ക്കുന്ന വനും സമമാണോ ?<<<<
കഷ്ടം , ഇന്നത്തെകാലത്തുമുണ്ടോ താങ്കളെപ്പോലെ ചിന്തിക്കുന്നവര്‍?
ഞാന്‍ എന്‍ജ്ചിനീയര്‍ ആണ് എന്റ്റെ ജോലി എഞ്ചിനീയറിങ്ങില്‍ ആണ് ,
ഒരു ജോലികൊണ്ട് ഞാന്‍ മറ്റുള്ളവരില്‍ നിന്നും ഉയരത്തിലാണെന്നോ താഴെയാണെന്നോ ഉള്ള മൂഢ വിശ്വാസം എനിക്കെന്തായാലും ഇല്ല.
>>>അഹങ്കാരം എന്ന ഒന്ന് മനസ്സില്‍ നിന്ന് മാറ്റുക <<
പിന്നെ അഹങ്കാരം അതെന്തായാലും ഇല്ല പക്ഷെ നല്ല അഭിമാനമുള്ളവനാണ് , കുറച്ചു കൂടുതല്‍ ഉണ്ടെന്നുകരുതുന്നതിലും തെറ്റില്ല :) അതെന്തായാലും മരണം വരെ ഒപ്പമുണ്ടാകുമെന്ന് തോന്നുന്നു :)
>>അയാളെ പിടിച്ച് താങ്കള്‍ ചെയ്യുന്ന പണി ചെയ്യിപ്പിക്കുമോ ?<<<
വളരെ മോശം ചോദ്യമായിപ്പോയല്ലോ ഇത് ഇതിനൊക്കെ മറുപടി പറയുന്ന എന്നെ തല്ലണം!
>>പിന്നെ കുഞ്ഞാലിക്കുട്ടി മുസ്ലിംങ്ങളുടെ നേതാവാണെന്ന് വിവരം കെട്ട മുസ്ലിം ലീഗുകാരും പോലും പറയുമെന്ന് തോന്നുന്നില്ല
<<<
ഇതൊന്ന്
നോക്കുക.
വിഷയത്തില്‍ നിന്നും പല വഴികളിലൂടേയും മാറിപ്പോയ ഈ പോസ്റ്റില്‍ ഇനിയും ഒന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല.
ഇവിടെ വന്ന് അഭിപ്രായം പ്രകടിപ്പിച്ച എല്ലാവര്ക്കും നന്ദി.
എന്നെ ഏത് വിധത്തില്‍ ലേബലൊട്ടിച്ചാലും വിരോധമില്ല... പക്ഷെ, എന്റെ വാക്കുകളില്‍ വല്ലവരേയും തെറ്റായി (വ്യക്തിപരമായി) ഞാന്‍ വല്ലതും പറഞ്ഞിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു :(
തറവാടി
താങ്കള്‍ തന്ന രണ്ട് ലിങ്കിലും പോയി വായിച്ചു
ബാപ്പയുടെ ഓര്‍മ്മകള്‍ നന്നായി .അല്ലാഹു അദ്ധേഹത്തിനും സ്വര്‍ഗം നല്കട്ടെ
പിന്നെ കൊണ്ടോട്ടി വാര്‍ത്തയിലെ മുസ്ലിം നേതാക്കളെ കണ്ടു ഹി..ഹി.. അവിടെ ലീഗ് എന്നത് വിട്ടു പോയതാവും.. നിങ്ങള്‍ ക്ഷമിച്ചേക്കൂ..
ബാപ്പയുടെ കാര്യം എഴുതിയതില്‍ എന്തെങ്കിലും വിഷമം തോന്നിയെങ്കില്‍ മാപ്പ്.
അപ്പോള്‍ തങ്ങള്‍ പ്രശനം തീര്‍ന്നല്ലോ.. വിട
ഏഴാംക്ലാസിലെ പുസ്തകം മതം വേണ്ട എന്ന ആശയം കുട്ടികളില്‍ കുത്തിവെക്കുന്നു. അതിനും വളരേ മുന്‍പേ തന്നെ, അതായത് ഏതാണ്ട് കുട്ടിയുടെ ജനനം മുതലേതന്നെ ഒരു പ്രത്യേകമതമാണ് ശരിയായ മതമെന്ന് മാതാപിതാക്കള്‍തന്നെ അവരില്‍ കുത്തിവെക്കുന്നു. രണ്ടും കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണ്. പാവം കുട്ടികള്‍!
Post a Comment