Sunday, June 15, 2008

നീ നുണ പറയുകയാണ് !

" നീ നുണ പറയുകയാണ് ! "


കല്യാണ സദസ്സില്‍ കുറച്ച് പേര്‍ സംസാരിച്ചിരിക്കുന്നതിനിടെ ചെവിയില്‍ എന്തോ പറഞ്ഞ മകളെ കയ്യില്‍ പിടിച്ച് വശത്തേക്ക് മാറ്റി നിര്‍‌ത്തി. പത്ത് വയസ്സ് തോന്നിക്കുന്ന കുട്ടി ജാള്യതയോടെ അവിടെ ഇരുന്നിരിന്ന ഓരോരുത്തരേയും നോക്കി , വീണ്ടും അയാളിലേക്ക് തിരിഞ്ഞു.

' സത്യം! '

അവിശ്വാസമായതിനാലാണെന്ന് തോന്നുന്നു കുട്ടി പറഞ്ഞത് അയാള്‍ ചെവി കൊണ്ടില്ല, ദേഷ്യത്തോടെ അവിടേ നിന്നും പോകാന്‍ പറഞ്ഞു. തല താഴ്ത്തി നിന്ന കുട്ടി പോകാതെ വിണ്ടും അയാളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു:

" അച്ഛനാണ് , ദൈവമാണ് സത്യം! "

സദ്യക്കുള്ള വിളി അച്ഛന്‍ - മകള്‍ തര്‍ക്കത്തിന് വിരാമമായി , എണീറ്റ് നടക്കുമ്പോള്‍ ഞാനാകുട്ടിയെ ശ്രദ്ധിക്കുകയായിരുന്നു , എല്ലാവരുടെ മുമ്പിലും കള്ളിയായ , തന്‍‌റ്റെ സത്യത്തെ അംഗീകരിക്കാത്തതിലുള്ള അമര്‍ഷവും മുഖത്ത് പ്രകടമായിരുന്നു.

******************

കുട്ടികള്‍ നുണ പറയുമ്പോള്‍ രക്ഷിതാക്കള്‍ പല രീതിയിലാണ് പ്രതികരിക്കുക , ചിലര്‍ മുകളില്‍ പറഞ്ഞത് പോലെ , ചിലര്‍ കുറച്ച് കൂടി കടന്ന ശിക്ഷകളിലേക്ക് , മറ്റ് ചിലര്‍ തീരെ പ്രതികരിക്കില്ല , ഇനി നാലമതൊരു കൂട്ടം വേറൊരു ശൈലി.

കുട്ടികള്‍ നുണപയുമ്പോളും സത്യം പറയുമ്പോളും അതതുപോലെ ഉള്‍‌ക്കൊള്ളണമെന്നതാണെന്‍‌റ്റെ മതം. അതായത് നൂറ് ശതമാനം കുട്ടി നുണ പറയുകയാണെന്ന് നമുക്ക് ബോധ്യമുണ്ടെങ്കില്‍ പോലും വിശ്വസിക്കണമെന്നര്‍ത്ഥം(പഠന വിഷയങ്ങളല്ല വിവക്ഷിച്ചതെന്ന് പറയേണ്ടതില്ലല്ലോ!).

കുട്ടി പറഞ്ഞത് സത്യമായിക്കൊള്ളട്ടെ / നുണയായിക്കൊള്ളട്ടെ ആദ്യം അത് സത്യമായിത്തന്നെ അംഗീകരിക്കുക തന്നെ വേണം. നൂറ് ശതമാനം നമുക്ക് ബോധ്യമുള്ള കാര്യം കുട്ടിയെ കഴിയുന്നതും ഉടന്‍ തിരുത്തന്‍ പാടില്ല മറിച്ച് മറന്നു തുടങ്ങുന്നോടൊപ്പമായിരിക്കണം അവതരിപ്പിക്കേണ്ടത്. കാര്യ ഗൗരവത്തിന്‍‌റ്റെ അളവനുസരിച്ച് മാറ്റങ്ങള്‍ ആവാവുന്നതാണ്.

പരാജയപ്പെടരുതെന്ന ഒറ്റ ആഗ്രഹത്തോടെയായിരിക്കും ഒരു കുട്ടി നുണപറയുക അതുകൊണ്ട് തന്നെ നുണപറയുന്ന ഒരുകുട്ടിയുടെ തലച്ചോറാണ് ആദ്യം പ്രവര്‍‌ത്തുക. തലച്ചോറിന്‍‌റ്റെ പ്രവര്‍‌ത്തനത്തിലുള്ള ആധിക്യം അവന്‍‌റ്റെ മനസ്സിന്‍‌റ്റെ പ്രവര്‍‌ത്തനത്തെ തടഞ്ഞു നിര്‍ത്തുന്നു അതായത് കുറ്റബോധം എന്നത് അവനില്‍ ആസമയത്ത് ഉണ്ടാക്കുന്നില്ല.

തന്‍‌റ്റെ നുണ യാതൊരു ബിദ്ധിമുട്ടുമില്ലാതെ കേട്ട ആള്‍ വിശ്വസിക്കുന്നതോടെ തലച്ചോറിന്‍‌റ്റെ ലക്ഷ്യം വിജയിക്കുന്നു സ്വാഭാവികമായും അതോടെ തലച്ചോര്‍ പിന്നോട്ടായുകയും ചെയ്യുന്നു. തലച്ചോര്‍ പിന്‍‌വാങ്ങുന്നതൊടെ മനസ്സിനെ മുന്നോട്ട് വരികയും തുടര്‍ന്ന് കുറ്റ ബോധം അവനില്‍ ജനിക്കുന്നു.

ഓരോ തവണ ഇങ്ങനെ നുണ പറയുയുകയും അത് ഒറ്റയടിക്ക് എതിര്‍പ്പുകളോ അദിശയങ്ങളോ ഇല്ലാതെ വിശ്വസിക്കപ്പെടുന്നതോടെ തന്‍‌റ്റെ നുണയെ വിജയിപ്പിച്ചെടുക്കാനുള്ള ആയാസം തലച്ചോറിന് കുറവയി വരുന്നു.ഇതാവട്ടെ മനസ്സിന്‍‌റ്റെ പ്രവൃത്തികൂട്ടുകയും ചെയ്യുന്നു അതായത് ഓരോ തവണ വിജയിക്കുമ്പോഴും അവന്‍‌റ്റെ കുറ്റബോധം കൂട്ടുന്നു.നുണയുടെ വിജയത്തില്‍ നിന്നും കിട്ടുന്ന സന്തോഷത്തേക്കാള്‍ കുറ്റബോധം അവനെ വേട്ടയാടുകയും സാവധാനം വന്‍ സ്വയം നുണപറയല്‍ നിര്‍ത്തുകയും ചെയ്യുന്നു.


മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ അതായത് നുണ കേട്ട ഉടനെ അത് വിശ്വസിക്കാതെവരുമ്പോള്‍ അടുത്ത തവണ നുണ പറയുമ്പോള്‍ കൂടുതല്‍ ശക്തമായാണവന്‍ നുണ പറയാന്‍ ശ്രമിക്കുക. ഇതാവട്ടെ ഓരോ തവണയും കൂടുതല്‍ ശക്തിപ്രാപിക്കാന്‍ കാരണമാകുന്നു. വളരെ കഷ്ടപ്പെട്ട് കിട്ടിയ വിജയം ( നുണയെ വിശ്വസിക്കുന്നത്) അവനെ കൂടുതല്‍ സന്തോഷവാനാക്കുന്നതോടൊപ്പം അടുത്ത നുണയെ വിശ്വസിപ്പിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്യുന്നു. തലച്ചോറിന്‍‌റ്റെ ഈ അധിക പ്രവൃത്തി മനസ്സിനെ അടുപ്പിക്കാതിരിക്കുന്നതോടെ കുറ്റബോധം അവനില്‍ ഉണ്ടാകുന്നുമില്ല.

പറയുന്നത് വിശ്വസിക്കുന്നതുപോലെത്തന്നെ കുട്ടികളെ ' സത്യം ' എന്ന വാക്ക് ഉപയോഗിക്കുന്നതില്‍ നിന്നും പിന്‍‌തിരിപ്പിക്കണം എന്നാണെന്‍‌റ്റെ മതം , അതായത് സത്യം എന്ന വാക്കിന്‍‌റ്റെ സഹായമില്ലാതെത്തന്നെ പറയുന്നത് വിശ്വസിക്കാനുള്ള ത്രാണി ഓരോരുത്തര്‍ക്കും ഉണ്ടാവുന്നതോടെ കുട്ടികളില്‍ ആത്മ വിശ്വാസം കൂടുന്നു.


കുട്ടികളെല്ലാം നുണപറായാത്ത സത്യം എന്ന വാക്കുച്ചരിക്കാത്തവരായി വളരട്ടെ.

10 comments:

ശെഫി said...

നല്ല കുറിപ്പ്,

കുഞ്ഞന്‍ said...

തറവാടി മാഷെ..

ഇത് എല്ലാകാര്യത്തിലും പ്രാവര്‍ത്തികമാക്കാന്‍ പറ്റില്ല. കാരണം ഒരു കുട്ടി പറയുന്നു ഞാന്‍ ഗ്യാസ് സ്റ്റവ്വ് ഓണാക്കി എന്നു പറയുമ്പോള്‍ അത് സത്യമായാലും നുണയായാലും ആദ്യം തന്നെ അതിന്റെ സത്യസ്ഥിതി അന്വേഷിക്കുന്നു. സംഭവം നുണയാണെന്നു മനസ്സിലാക്കി അത് ചിരിച്ചുതള്ളുന്നു. എന്നാല്‍ അവന്‍ വീണ്ടും ഒരു ദിവസം തന്നെ പല പ്രാവിശ്യം ഇതാവര്‍ത്തിക്കുമ്പോള്‍ എന്തുചെയ്യും? ദേക്‍ഷ്യപ്പെടുമൊ അതൊ ശകാരിക്കാതെ അവനെ നുണ പറയുന്നതിന്റെ ഭവിഷ്യത്ത് അല്പം മേമ്പൊടി ചേര്‍ത്ത് പറഞ്ഞു മനസ്സിലാക്കിക്കണം, ഇതല്ലെ വേണ്ടത്? (തറവാടി പറയുന്നത് സമയമെടുത്ത് വേണം അവനെ തിരുത്തുവാനെന്ന്..ഇത് ഞാന്‍ ഖണ്ഡിക്കുന്നു)

ഇവിടെ തറവാടി പറയാന്‍ ശ്രമിച്ചത് ഒരു കുട്ടി ( നാരയണന്‍ കുട്ടിയൊ ഇബ്രാഹിം കുട്ടിയൊ അല്ല) നുണപറയുകയാണെങ്കില്‍ അവനെ/അവളെ ഉടന്‍ ശകാരിക്കാതെ (അതു നുണയാണെന്നു മാന‍സ്സിലാകുമ്പോള്‍) കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തണമെന്നെല്ലേ.. അവന്‍ മറക്കുമ്പോള്‍ ..അപ്പോഴേക്കും ഗ്യാസ് ലീക്ക് ചെയ്ത് അപകടം സംഭവിച്ചിരിക്കും..!

അപ്പോള്‍ ശകാരിക്കാതെ അടിക്കാതെ വേണം കുട്ടികളെ നുണപറയുന്നത് നിര്‍ത്തിക്കാന്‍ എന്നല്ലെ പറയേണ്ടിരുന്നത്..? അതല്ലെ ഈ പോസ്റ്റില്‍ക്കൂടി പറയാന്‍ ഉദ്ദേശിച്ചെത്..? അല്പം ദിവ്യത്വം എനിക്കുണ്ടെന്നു കൂട്ടിക്കൊ..!

പിന്നെ ഈ വരികള്‍ ഒന്നു റീവൈന്റ് ചെയ്യുമൊ..എനിക്ക് ഒന്നും പിടികിട്ടുന്നില്ല എന്തൊ പൊരുത്തക്കേട് അര്‍ത്ഥത്തില്‍ വരുന്നു
..
”മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ അതായത് നുണ പറഞ്ഞ് പരാജയപ്പെടുന്ന ഓരോ തവണയും അവന്‍‌റ്റെ തലച്ചോറ് കൂടുതല്‍ ശക്തി പ്രാപിക്കുന്നതായി കാണാം പിന്നീട് വളരെ കഷ്ടപ്പെട്ട് കിട്ടിയ വിജയം ( നുണ വിശ്വസിച്ച അവസ്ഥ) അവനെ സന്തോഷവാനാക്കുന്നതോടൊപ്പം അടുത്ത നുണയെ വിശ്വസിപ്പിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്യുന്നു.“

തുടരും...

തറവാടി said...

കുഞ്ഞന്‍,

പഠനപരമായ കാര്യങ്ങളെപ്പറ്റി വിവക്ഷിച്ചില്ലെന്നും , കാര്യ ഗൗരവത്തിന്‍‌റ്റെ അളവനുസരിച്ച് മാറ്റങ്ങള്‍ ആവാവുന്നതാണെന്നും ഞാന്‍ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ടല്ലോ. :)

ഒരാള്‍ നുണ പറയുമ്പോള്‍ ആദ്യമായി നോക്കുന്നത് എങ്ങിനെ ഈ നുണയെ വിശ്വസിപ്പിക്കാം എന്നാണ് അതുകൊണ്ട് തന്നെ ഹൃദയമല്ല ( ഹൃദയത്തെ ഒരു ശരീര ഭാഗമായി കാണല്ലെ :) ) തലച്ചോറാണ് പ്രവര്‍ത്തിക്കുക.

ഒരിക്കല്‍ പറഞ്ഞ നുണ വിശ്വസിക്കാന്‍ പ്രയാസമില്ലാതാവുമ്പോള്‍ , സ്വാഭാവികമായും അടുത്ത നുണ പറയുമ്പോള്‍ തലച്ചോറ് അധികം പ്രവര്‍ത്തിക്കേണ്ടിവരില്ല അവനെ അധികം സന്തോഷവാനാക്കുന്നുമില്ല.

മറിച്ച് ഒരു തവണ പരാജയപ്പെടുമ്പോള്‍ അടുത്ത തവണ കൂടുതല്‍ ശക്തമാകാന്‍ തലച്ചോറ് ശ്രമിക്കുന്നു സ്വാഭാവികമായും അതില്‍‌നിന്നും സന്തോഷം കൂടുതല്‍ ലഭിക്കുകയും ചെയ്യുന്നു. ( ബുദ്ധിമുട്ടി നേടുന്നത് കൂടുതല്‍ സന്തോഷവാനാക്കും )

ഗോപക്‌ യു ആര്‍ said...

ചെറുപ്പത്തില്‍ ഞാന്‍ സത്യം മാത്രമെ പറയാറുള്ളു. പ്രതിഫലം അടി..... ചീത്ത.....പിന്നെ നുണ പറയാന്‍ ശീലിചു...ഇന്നിപ്പൊള്‍ ഞാന്‍ സത്യം പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല..നുണ പറഞ്ഞാല്‍ ഒകെ...

Unknown said...

എപ്പഴും സത്യം പറയാന്‍ കുട്ടികളെ പഠിപ്പിക്കരുത്
കാരണം ഇന്നത്തെ ലോകത്ത് ഒരു സത്യസന്ധനു പിടിച്ചു നിലക്കാന്‍ ബുദ്ധിമുട്ടാണ്

ശ്രീ said...

കുറിപ്പ് നന്നായി മാഷേ. മാഷ് ഉദ്ദേശ്ശിച്ച രീതിയില്‍ മാത്രം കാണുകയാണെങ്കില്‍ 100 % ശരിയാണ്. (ഈ പോസ്റ്റിനെ വേറെ രീതിയില്‍ കാണേണ്ടതില്ലെന്ന് തോന്നുന്നു)
കുഞ്ഞന്‍ ചേട്ടന്‍ സീരിയസായ നുണകളെ ആണ് ഉദ്ദേശ്ശിച്ചിരിയ്ക്കുന്നത്. അത് ചിരിച്ചു തള്ളാനുമാകില്ല.
:)

തറവാടി said...

ശ്രീ,

എന്‍‌റ്റെ ഉപ്പ എന്നോട് പറഞ്ഞതാണ് ഞാന്‍ ഇവിടെ പറഞ്ഞത്. സത്യം എന്ന് പറഞ്ഞെന്തെങ്കിലും പറയുന്നതുപ്പാക്കിഷ്ടമല്ലായിരുന്നു. ഞാന്‍ എന്‍‌റ്റെ മക്കളോടും എപ്പോഴും പറയുന്നതും ഇതുതന്നെ. ഇതിനെ മറ്റൊരുതരത്തിലും കാണേണ്ടതില്ല.

ശ്രീ said...

മാഷ് ആ പറഞ്ഞതു ശരിയാണ്. പലപ്പോഴും എനിയ്ക്കും അങ്ങനെ തോന്നിയിട്ടുണ്ട്, കൊച്ചു കുട്ടികള്‍ തമ്മില്‍ സംസാരിയ്ക്കുമ്പോഴും വലിയവരോട് സംസാരിയ്ക്കുമ്പോഴും എല്ലാം

“സത്യമായിട്ടും ഇങ്ങനെ ആണ്..., അമ്മയാണെ സത്യം... ”

എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍.

ചീര I Cheera said...

വളരെ നല്ലൊരു കുറിപ്പ്‌ തറവാടി..കൂടാതെ അതിലുള്ള യുക്kതിയേയും ചിന്തിച്ചു. ഞ്ജാനെതാ ചീയ്യാറുള്ളതെന്നും ആലോചിച്ചു നോക്കി. :)
ചെന്നായയുടെയും ആട്ടിടയന്റ്റ്റേയും കഥ നുണ പറയുന്നതിന്റെ ഭവിഷ്യത്ത് കാണിച്ചു കൊടുക്കാaന്‍ പറ്റിയകഥയാണെന്നു തോന്നിയിട്ടുണ്ട്. (തീ‍ീരെ കുട്ടിയാവുമ്പോള്‍.)

എനിയ്ക്കേറെ ആശയക്കുഴപ്പം ഉണ്ടാക്കാറുള്ള കാര്യങ്ങളാണ്‌ പലപ്പോഴും കുട്ടികള്‍Lക്ക് എങ്ങനെ സത്യം, നുണ, ശരി തെറ്റ്‌ ഇതൊക്കെ പകര്‍ന്നു കൊടുക്കണം എന്നുള്ളതൊക്കെ.
ഇതൊരു പ്രചോദനമായി തന്നെ എടുക്കുന്നു.(അതേ സെന്‍സില്‍ തന്നെ)

എനിയ്ക്കേറ്റവും പ്രധാനമായി തോന്നാറുള്ളതാണ്‌ കുട്ടികളെ നമ്മള്‍ വിശ്വസിയ്ക്കുക എന്നത്‌. നമ്മളുമായുള്ള ബന്ധം ദൃഢമാകാന്‍ ട്രസ്റ്റ്‌ എന്നതിനു അത്രയധികം പ്രാധാന്യം ഉണ്ടെന്നു കരുതുന്നു.

പിന്നത്തേത്‌ ഈ വിമര്‍ശനം, അല്ലെങ്കില്‍ ഗുണദോഷിയ്ക്കലുകള്‍. അതും കുട്ടികളോടാണെങ്കിലും, ഇനി മുതിര്‍ന്നവരോടാണെങ്കില്‍ പോലും സ്വകാര്യമായി തന്നെ ചെയ്യേണ്ടതാണെന്നു തന്നെയാണെന്റെ വിശ്വാസം.

ഇതിനൊക്കെ ഒരു പ്രചോദനമായി ഈ പോസ്റ്റ്‌.
(ഇനിയും പൊന്നോട്ടെ ഇത്തരം കാര്യങ്ങള്‍. വായിയ്ക്കാനാളുണ്ടേയ്..)
:)

ചീര I Cheera said...

തറവാടീ, ഒരു ഓഫ് അടിയ്ക്കാന്‍ വല്ലാതെ തൊന്നുണു..

അനൂപേ,,
ഇന്നത്തെ ലോകത്ത് സത്യസന്ധനു പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്നതു കൊണ്ട്, നമുക്ക് കുട്ടികളെ നുണ പറയാന്‍ പ്രോത്സാഹിപ്പിയ്ക്കാന്‍ പറ്റുമോ?
അതിനു പകരം എനിയ്ക്കു തോന്നുന്നത് കുട്ടിയ്ക്ക് ഒര്രു പ്രശ്നം വന്നാല്‍ എങ്ങനെ സധൈര്യം അഭിമുഖീകരീയ്ക്കാം എന്നതിനെ പ്രോത്സാഹിപ്പിയ്ക്ക്കുന്നതാവും ഉത്തമം.
കുറഞ്ഞത് സത്യം പറയുമ്പോ‍ള്‍ കിട്ടൂന്ന ആത്മവിശ്വാസത്തെ കുറിച്ചെങ്കിലും അവര്‍ക്ക് അനുഭവീയ്ക്കാന്‍ പറ്റണം.
(എന്റെ തോന്നല്‍)
ഒരാദര്‍ശത്തിന്റെ മുകളില്‍ അല്ലാതെ, കമലഹാസന്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
സത്യം ഞാന്‍ പറയുന്നത് എന്റെ സൌകര്യത്തിനാണ്, ആ‍ാദര്‍ശത്തിന്റെ പുറത്തല്ല എന്ന്. വളരെ പ്രാക്റ്റിയ്ക്കല്‍ ആയ ഒരു കാര്യമായി തോന്നി അത്.
അദ്ദേഹത്തിനു ധാരാളം ബന്ധങ്ങളുണ്ടെന്നതു കൊണ്ടു തന്നെ ആരോട് എന്തു പറഞ്ഞു എന്ന കന്‍ഫ്യൂഷന്‍, അതിന്റെ അസ്വസ്ഥ്യങ്ങളൊക്കെ ഒഴിവാകുമെന്നു ചുരുക്കത്തില്‍.
മനസ്സിനും ഉള്‍ക്കൊള്ളാന്‍ തക്ക ഒരു ലാളിത്യം ഉണ്ടതിനെന്നും തോന്നി. ആദര്‍ശവല്‍ക്കരീയ്ക്കുമ്പോള്‍ അതൊരു ‘പ്രഷര്‍‘ ആയി മാറുമെനിയ്ക്ക്.
(ആദര്‍ശം വേണ്ടാന്നൊന്നും അര്‍ത്ഥമാക്കിയില്ല ട്ടൊ. എന്റ്റെ തോന്നല്‍ മാത്രമാണിത്)
ഇതിലേറെ, എന്റെ തോന്നലിനെ എങ്ങനെ ഈ ചെറീയ ബോക്സില്‍ എഴുതി ഫലിപ്പിയ്ക്കണമ്മെന്നറിയില്ല.
ദാ ഞാന്‍ പോയി..., നീര്‍ത്തി.