ബിന്യാമന്‍റ്റെ ഈ പോസ്റ്റില്‍ ചോദിച്ച ചോദ്യങ്ങളുടെ എനിക്കുള്ള ഉത്തരങ്ങളാണിവ , എന്‍റ്റെ മാത്രം അഭിപ്രായങ്ങളായതിനാല്‍ ഒരു പോസ്റ്റായിടുന്നു.
1. ഗള്‍ഫ് ജീവിതത്തെ പ്രവാസമായാണോ കുടിയേറ്റമായാണോ താങ്കള്‍ വിലയിരുത്തുന്നത്. വിശദീകരിക്കുമല്ലോ.
ഗള്‍ഫ് ജീവിതത്തെ കുടിയേറ്റമായി വിലയിരുത്താനോ കാണാനോ പറ്റില്ല പ്രവാസമായി കാണാനേ പറ്റൂ.
പ്രവാസത്തില്‍ കുടിയേറ്റം സാധ്യമാകുന്ന എന്തെങ്കിലും പ്രതീക്ഷയെങ്കിലും ഉണ്ടെകിലേ മാനസികമായെങ്കിലും ഒരാള്‍ക്ക് കുടിയേറ്റമെന്ന് തോന്നലുണ്ടാക്കാനാകൂ.
അതായത് പ്രവാസം കുടിയേറ്റമായി മാറണമെങ്കില്‍ ആദ്യം വേണ്ടത് കുടിയേറിയ രാജ്യം അതനുവദിക്കുമോ എന്നതാണ്. ഇതുവരെ ഒരു ഗള്‍ഫ് രാജ്യവും അങ്ങിനെ ഒരു കാര്യത്തെപ്പറ്റി ചിന്തിച്ചിട്ടില്ല അതിനുള്ള സാഹചര്യം സമീപ ഭാവിലൊന്നും ഉണ്ടാകാനും പോകുന്നില്ല.
അതുകൊണ്ട് തന്നെ ഗള്‍ഫില്‍ പോകാന്‍ മനസ്സില്‍ കരുതുന്ന ഒരാളുപോലും കുടിയേറ്റത്തെപ്പറ്റി സ്വപ്നം പോലും കാണില്ല.
അമേരിക്കയിലേക്കോ മറ്റോ പ്രവാസിയാവുമ്പോള്‍ നിബന്ധനങ്ങള്‍ക്ക് വിധേയമായിട്ടെങ്കിലും കുടിയേറാന്‍ അനുവാദം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ മാനസികമായെങ്കിലും പ്രവാസിക്ക് തുടക്കം മുതലേ കുടിയേറ്റക്കാരനാവാം എന്ന സ്വപ്നം കാണാനും അത് സഫലീകരിക്കാന്‍ പരിശ്രമിക്കാവുന്നതുമാണ്.
ഗള്‍ഫ് ജീവിതത്തില്‍ പ്രവേശിക്കുന്നതിനുപോലും മുമ്പെ ഒരാള്‍ക്ക് ഈ ചിന്തയാണ് ഒരു പരിധിയില്‍ കൂടുതല്‍ ഇവിടത്തെ സംസ്കാരവുമായി ഇഴുകിച്ചേരാന് പോലും അവനാവാതിരിക്കാന്‍ കാരണം.
3. ഗള്‍ഫിലേക്കു വന്ന ആദ്യ കുടിയേറ്റക്കരുടെ തലമുറകളില്‍ നിന്നെഴുത്തുകാര്‍ ഉണ്ടായില്ലെന്നു തന്നെ പറയാം. തീക്ഷ്‌ണാനുഭവങ്ങള്‍ ഉണ്ടായിരുന്ന ആ തലമുറ നമ്മുടെ സാഹിത്യത്തില്‍ അടയാളപ്പെടുക പോലുമുണ്ടായില്ല. ഇന്ന് ഗള്‍ഫില്‍ നിന്ന് ധാരാളം മുഖ്യധാരാ എഴുത്തുകാരുണ്ട്. ഈ മാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സാമൂഹിക ലാവണ്യ പ്രശ്നങ്ങള്‍ എന്തായിരിക്കും..?
എഴുത്ത് കാരായ ആദ്യ കുടിയേറ്റക്കാരുടെ ( സ്ഥലം ഗള്‍ഫായതിനാല്‍ പ്രവാസികളുടെ എന്നാണുത്തമം) തലമുറകളില്‍ പെട്ടവരില്‍ നിന്നും തീക്ഷണാനുഭവങ്ങളുണ്ടായിട്ട് പോലും പോലും പറയത്തക്ക സൃഷ്ടികള്‍ ഉണ്ടാവാതിരിക്കാനുള്ള കാരണമെന്താണ്? ഇന്ന് ഗള്‍ഫില്‍ നിന്ന് ധാരാളം മുഖ്യധാരാ എഴുത്തുകാരുണ്ട്. ഈ മാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സാമൂഹിക ലാവണ്യ പ്രശ്നങ്ങള്‍ എന്തായിരിക്കും?
ഇതുപോലെ ചോദ്യം മാറ്റുന്നതായിരിക്കും പ്രസക്തികൂട്ടുക കാരണം തീക്ഷ്ണ അനുഭവങ്ങള്‍ ഉണ്ടായാല്‍ മാത്രം എഴുത്തുകാരന്‍ ജനിക്കില്ല. അനുഭവത്തെ എഴുത്തിലൂടെ അവതരിപ്പിക്കാനുള്ള കഴിവുള്ളവനേ എഴുത്ത്‌കാരനവാനാകൂ.
എഴുത്തുകാരായ പണ്‍ടുള്ള പ്രവാസികളില്‍ നിന്നും സൃഷ്ടികളുണ്ടാകാതിരിക്കാന്‍ കാരണം സാഹചര്യത്തിന്‍റ്റെ സമ്മര്‍ദ്ദം ഒന്നുകൊണ്ട് മാത്രമാണെന്നാണ് തോന്നുന്നത്. മാത്രമല്ല വായനക്കാരനുണ്ടായാലല്ലേ എഴുത്തുകാരനുണ്ടാകൂ അത്തരത്തിലുള്ള പ്രതീക്ഷക്കുപോലും വകയില്ലാത്തതഅവഅം അതിനുകാരണം.
ഇന്നു പക്ഷെ അതല്ല സ്ഥിതി , സാഹചര്യത്തിന് മാറ്റം വന്നു , സമൂഹത്തിന്റെ വളര്‍ച്ച , സമാന ചിന്തകളുള്ളവരുടെ ആധിക്യം ഇതൊക്കെ എഴുത്തുകാരന് വളര്‍ച്ചയേകാന്‍ സഹായിച്ചു.
4. വലിയ മലയാളി സമൂഹത്തിന്റെ നടുക്ക് അന്യനാട്ടില്‍ കഴിയാന്‍ പറ്റുന്നത് എഴുത്തിനെ കൂടുതല്‍ സഹായിക്കുന്നുണ്ടോ..? ഗള്‍ഫിലെ എഴുത്തുകാര്‍ നേരിടുന്ന സവിശേഷ പ്രശ്നങ്ങള്‍ എന്തൊക്കെയാണ്..? അല്ലെങ്കില്‍ അങ്ങനെ ഒന്നില്ലെന്നുണ്ടോ?
തീര്‍ച്ചയായും , സമൂഹത്തിന്‍റ്റെ വളര്‍ച്ചയില്‍ വായനക്കാരന്‍റ്റെ എണ്ണവും വര്‍ദ്ധിച്ചേക്കാം എന്നുള്ളതിനാല്‍ എഴുത്തുകാരന് പ്രതീക്ഷിക്കുക എങ്കിലും ചെയ്യാം അതു മാനസികമായെങ്കിലും എഴുത്തുകാരന്റെ വളര്‍ച്ചയെ സഹായിക്കും .
മുഴു- എഴുത്തുകാരന് ഗള്‍ഫില്‍ നിലനില്‍പ്പില്ലെന്നാണെനിക്ക് തോന്നുന്നത്. കാരണം എഴുത്തൊരു ഉപജീവിത മാര്‍ഗ്ഗമായി ഉപയോഗപ്പെടുത്താന്‍ സാഹചര്യം ഇല്ല എന്നതുതന്നെ.
ഉപജീവനമാര്‍ഗ്ഗത്തിന് തൊഴില്‍ അത്യാവശ്യമാണ് , സ്വാഭാവികമായും ഒരേ ജോലി ഗള്‍ഫില്‍ ചെയ്യുന്നതും നാട്ടില്‍ ചെയ്യുന്നതും വ്യത്യാസമുണ്ട് കാരണം ഗള്‍ഫിലെ ജോലിയോടൊപ്പം സ്വന്തം ജോലികളും എഴുത്തുകാരന്‍ ചെയ്യെണ്ടിവരുന്നു അതുകൊണ്ട് തന്നെ സമയക്കുറവാണ് മറ്റൊരു പ്രധാന പ്രശ്നമായി ഞാന്‍ കാണുന്നത്.
Wednesday, June 25, 2008
Subscribe to:
Post Comments (Atom)
1 comment:
നല്ല ഉത്തരങ്ങള്‍. കൂടുതല്‍ പേര്‍ ഈ ചര്‍ച്ചയിലേക്ക് കടന്നുവരട്ടെ എന്നാശംസിക്കുന്നു.
ഗള്‍ഫിലേക്കുള്ള ഈ കടന്നുവരവിനെ അത്രയ്ക്കങ്ങ് പ്രവാസം എന്ന് വിളിക്കുന്നതിനോട് എനിക്കിപ്പോഴും യോജിക്കാനാവുന്നില്ല. അതിന്റെ ഉത്തരം എന്റെ പോസ്‌റ്റിലുണ്ട്.
Post a Comment