യോഗ്യതകള്‍:
1.അറബി ഭാഷയില്‍ നിന്നുള്ള പേരായിരിക്കണം.
2.ചെറുതോ വലുതോ ആയ ഒരു കുറ്റവും ഇന്നേവരെ ചെയ്തവനാകരുത്
3.ഒരിക്കല്‍ പോലും പോലീസ് സ്റ്റേഷനില്‍ ഇന്നേവരെ പോയവനായിരിക്കരുത്.
4.ജോലി ചെയ്ത/ കച്ചവടം ചെയ്ത വരുമാനത്തില്‍ ജീവിച്ചവനായിരിക്കണം.
5.ബാങ്ക് ലോണ്‍ ഉള്ളത് കുഴപ്പമില്ലെങ്കിലും ഒരിക്കല്‍ പോലും മാസഘടു തെറ്റിച്ചവനായിരിക്കരുത്.
6.തനിക്ക് കൂടുതല്‍ വയസ്സുള്ളവരെ ബഹുമാനിക്കുന്നവനായിരിക്കണം
7.ബാപ്പയേയും ഉമ്മയേയും സഹോദരങ്ങളേയും സ്നേഹിക്കുന്നവനും നോക്കുന്നവനും ആകണം
8.മറ്റുസമുദായക്കാരോട് വളരെ സ്നേഹത്തില്‍ ജീവിക്കുന്നവായിരിക്കണം.
9.ഇന്‍ഡ്യന്‍ ഭരണ ഘടന അക്ഷരം പ്രതി അനുസരിക്കുന്നവനായിരിക്കണം.
10.കള്ള് കുടിക്കുന്നവനും വ്യഭിചരിക്കുന്നവനും ആയിരിക്കരുത്.
11.ദൈവ/മത വിശ്വാസിയായിരിക്കണം എന്നാല്‍ അന്ധവിശ്വാസിയാവരുത്.
12.മതത്തിലെ അനാചരങ്ങളെ ഉള്‍ക്കൊള്ളാത്തവനായിരിക്കണം.
13.പൗരോഹത്യത്തെ അംഗീകരിക്കുന്നവനാവരുത്.
14.സൗദി തുടങ്ങിയ രാജ്യങ്ങളോട് മറ്റൊരു രാജ്യമെന്നതില്‍ കൂടുതല്‍ യാതൊരു പ്രത്യേകതയും ഉള്ളവനായിരിക്കരുത്.
ഇത്രയും ഉണ്ടെങ്കില്‍ ഭീകരവാദിയാവാന്‍ നിങ്ങള്‍ യോഗ്യത നേടിക്കഴിഞ്ഞു: ഇനി വേണ്ടത് ഒരു കാരണമാണ്
കാരണം പലപ്പോഴും ഉണ്ടാകും ഈയിടെ ഒരു കാരണമുണ്ടായിട്ടുണ്ട്, ഉപയോഗപ്പെടുത്തുക!
മുഖം മൂടി പര്‍ദ്ദയിട്ടാല്‍ വോട്ട് ചെയ്യാനുള്ള തിരിച്ചറിയല്‍ കാര്‍ഡിനുള്ള ഫോട്ടോ എടുക്കാനാവില്ലെന്നും അതിനാല്‍ മുഖം മൂടി പര്‍ദ്ദയിടുന്നവര്‍ക്ക് വോട്ട് ചെയ്യണമെങ്കില്‍ മുഖം മൂടി മാറ്റണം അല്ലാത്തപക്ഷം വോട്ട് ചെയ്യെണ്ട എന്ന തരത്തിലുള്ള ഒരു നിയമം വന്നിട്ടുണ്ട്. എന്നാല്‍ ഇത് മുസ്ലീമിനെതിരെയാണെന്ന് പറഞ്ഞ് അപ്പീലിന് ഒരു ചെറിയ കൂട്ടം മുസ്ലീം പേരുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്.
അതിന് കോടതി തീര്‍പ്പാക്കുകയോ ആകാതിരിക്കുകയോ ചെയ്യട്ടെ, അതൊക്കെ കോടതി ചെയ്യും. നിങ്ങള്‍ അതു നോക്കണ്ട. സാമാന്യ ബോധമുള്ള ആര്‍ക്കും യോജിക്കാവുന്ന, യാതൊരുതരത്തിലും ഇസ്ലാം മതത്തോട് അനീതി പുലര്‍ത്താത്ത, ഭൂരിപക്ഷം ഇസ്ലാം മത വിശ്വാസികളും സ്വാഗതം ചെയ്ത ഈ നിയമത്തെ നിങ്ങള്‍ മൂകമായി സ്വാഗതം ചെയ്താല്‍ പോര, എന്തുകൊണ്ട് സ്വാഗതം ചെയ്യുന്നു എന്ന് സത്യസന്ഥമായി പ്രകടിപ്പിക്കുക! പോസ്റ്റിടാം അല്ലെങ്കില്‍ പോസ്റ്റിന് കമന്റിടാം.
ചെയ്യുന്നത് വങ്കത്തരമാണെന്ന് അറിയാവുന്ന അപ്പീലിന് പോയവര്‍ പോലും താങ്കളുടെ അഭിപ്രായത്തെ കണ്ടില്ലെന്ന് വെച്ചേക്കാം എന്നാല്‍ മറ്റുചിലര്‍ ഒരിക്കലും മിണ്ടാതിരിക്കില്ല. അവര്‍ നിങ്ങളുടെ നിലപാടിനെ ചോദ്യം ചെയ്യും!
ഒരു ശതമാനം മാത്രമാണ് അപ്പീലിനുപോയവരെങ്കില്‍ പോലും യഥാര്‍ത്ഥ മുസ്ലീം നിയമം പാലിക്കുന്നവര്‍ ആ ഒരു ശതമാന മാണെന്നൊക്കെ പറഞ്ഞേക്കാം. നിങ്ങള്‍ അപ്പോഴും കാര്യങ്ങള്‍ വിശദമാക്കിക്കൊണ്ടിരിക്കും. പക്ഷെ കേള്‍ക്കുന്നവന്‍ സമ്മതിക്കില്ല; നിങ്ങളല്ല മറിച്ച് അപ്പീലിന് പോയവരാണ് ശെരി എന്ന തരത്തില്‍ പിന്നേയും പിന്നേയും പറഞ്ഞുകൊണ്ടിരിക്കും, നിങ്ങള്‍ സൗദിയിലോ പാക്കിസ്ഥാനിലോ പോകണം എന്ന് പറയും!
അപ്പോള്‍ നിങ്ങള്‍ പറഞ്ഞിരിക്കണം: ' സുഹൃത്തേ ഞങ്ങള്‍ ആ ചെറുഗ്രൂപ്പ് പറഞ്ഞതിനെ എതിര്‍ക്കുന്നവരാണ്, അവര്‍ സത്യമല്ല പറയുന്നത്, ഇസ്ലാം മതത്തില്‍ ഇല്ലാത്ത അല്ലെങ്കില്‍ അപ്രധാനമായ ഒരു കാര്യത്തെ മുന്‍ നിര്‍ത്തിയാണ് അപ്പീലിന് പോയത് ഞങ്ങള്‍ അവര്‍ക്കൊപ്പമല്ല' പല കാര്യങ്ങള്‍ പറഞ്ഞ് അവസാനം നിങ്ങളുടെ ക്ഷമ നശിക്കുമ്പോള്‍ പൂര്‍ണ്ണമായും യോഗ്യത നേടിക്കഴിഞ്ഞു:
മറന്നു, നിങ്ങള്‍ എന്തിനാണ് ഭീകരവാദി ആവുന്നത് പറഞ്ഞില്ലല്ലോ പറയാം: ഭീകരവാദത്തെ എതിര്‍ക്കുന്ന നിങ്ങള്‍ ഭീകരവാദിയല്ലെന്ന് ബോധ്യപ്പെടുത്താന്‍!
Thursday, January 28, 2010
Tuesday, January 26, 2010
ഖല്ലി വല്ലി
വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുബായിലെ റോടുകളിലൂടെ പോകുന്ന വാഹനങ്ങളുടെ സ്പീഡ് ചെക്ക് ചെയ്യുന്ന റഡാര്‍ കേമറകള്‍ വളരെ കുറവായിരുന്നു. ദുബായ് അബുദാബി ഹൈവേയായ ഷെയിക്ക് സായിദ് റോടില്‍ ട്രേഡ് സെന്റര്‍ കഴിഞ്ഞാല്‍ രണ്ടോ മൂന്നോ എണ്ണമേ ഉണ്ടായിരുന്നുള്ളൂ എന്നാണോര്‍മ്മ.
100 km/Hr കൂടിയ വേഗത അനുവദിച്ചിരുന്ന ഈ ഹൈവേയില്‍ 20% ടോളറന്‍സും അനുവദിച്ചിരുന്നു അതായത് 120 km/Hr കൂടിയ വേഗതയില്‍ കാറോടിച്ചാല്‍ മാത്രമേ കേമറ ഫോട്ടോ എടുക്കുകയും നൂറ് ദിര്‍ഹം ഫൈന്‍ ഈടാക്കുകയും ചെയ്യുകയുള്ളു. ഈ ഹൈവേയുടെ തുടക്കത്തില്‍ രണ്ട് വശത്തുമായി കുറച്ച് കെട്ടിടങ്ങള്‍മാത്രമാണുണ്ടായിരുന്നത് അതുകൊണ്ട് തന്നെ കെട്ടിടങ്ങള്‍ നില്‍ക്കുന്നയിടം കഴിഞ്ഞാല്‍ 120 km/Hr അനുവദനീയമാണ് മാത്രമല്ല അബുദാബി ബോര്‍ഡര്‍ വരെ അധികം കേമറകള്‍ ഉണ്ടായിരുന്നില്ല. ബോര്‍ഡര്‍ കഴിഞ്ഞാല്‍ അബുദാബി വരെയുള്ള നൂറ്റമ്പത് കിലോമീറ്ററില്‍ അവിടവിടെ കേമറകള്‍ ഉണ്ടെങ്കിലും അക്കാലത്തൊന്നും 160 km/Hr വരെ പ്രവര്‍ത്തിക്കാറില്ലായിരുന്നു എന്നാണനുഭവം.
കാലം പോകുന്നതനുസരിച്ച് കാറുകളുടെ എണ്ണം വര്‍ദ്ധിച്ചു, അപകടങ്ങള്‍ കൂടി മരണങ്ങളും സീരിയസ് അവസ്ഥകളും ഉണ്ടായിക്കൊണ്ടിരുന്നു. ദുബായ് ട്രാഫിക് കണ്ട്രോള്‍ ബോര്‍ഡ് വിലയിരുത്തലില്‍ നിന്നും അപകടത്തിനുള്ള പ്രധാന കാരണം ഓവര്‍ സ്പീഡ് ആണെന്ന് കണ്ടു. അതുകൊണ്ട് തന്നെ വേഗത കുറക്കാന്‍ പല രീതിയിലും അവര്‍ ട്രാഫിക്ക് നിയമങ്ങള്‍ കണിശമായി പിന്‍പറ്റാന്‍ ആളുകളെ അവബോധിപ്പിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് കേമറകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
ഓരോ വര്‍ഷവും ഇവാലുവേഷനും പുതിയ നടപടികളും വന്നുകൊണ്ടിരുന്നു.
ഷെയിക്ക് സായിദ് റോടിന്റെ തുടക്കത്തില്‍ കുറച്ച് കെട്ടിടങ്ങളുണ്ടായിരുന്നതില്‍ നിന്നും ജബല്‍ അലില്‍ വരെ കെട്ടിടങ്ങള്‍ റോടിന്റെ രണ്ട് വശത്തും പുതിയതായി ഉണ്ടായി , റോടില്‍ വാഹനങ്ങള്‍ വീണ്ടും വര്‍ദ്ധിച്ചു , അപകടവും! ഓരോ വര്‍ഷവും ഇവാലുവേഷനും പുതിയ നടപടികളും തുടര്‍ന്നു. സ്പീഡ് ലിമിറ്റ് ടോളറന്‍സ് 20% ത്തില്‍ നിന്നും 10% ആയി കുറച്ചു. അതായത് 100 km/Hr അനുവദനീയമുള്ളിടത്ത് 120 km/Hr ന് പകരം 110 km/Hr വേഗതയില്‍ കാറോടിക്കുമ്പോള്‍ കേമറ ഫോട്ടോ എടുത്ത് ഫൈന്‍ ഇടാന്‍ തുടങ്ങി!
വിലയിരുത്തലുകള്‍ പിന്നേയും നടന്നു, നിയമം കര്‍ശനമാക്കാന്‍ ഫൈന്‍ സ്ലാബുകള്‍ ഉള്‍പ്പെടുത്തി. അതായത് 100 km/Hr ലിമിറ്റുള്ളിടത്ത് 110 km/Hr ഓടിച്ചാല്‍ ചുമത്തുന്ന ഫൈനും 120 km/Hr ചുമത്തുന്നതും 150 km/Hr ചുമത്തുന്നതും വളരെ വ്യത്യാസമാക്കി.
ഒരു കാലത്ത് ഷെയിക്ക് സായിദ് റോടിലൂടെ 150 km/Hr ല്‍ ' ഖല്ലി വല്ലി 100 ദിര്‍ഹം ' എന്ന് വീമ്പിളക്കി കാറോടിച്ചിരുന്നവന് ഇന്നത് ചെയ്യാനാവുന്നില്ല കാരണം ഇന്നത് ചെയ്താല്‍ ഒരു മാസത്തെ ശമ്പളത്തിന്റെ ഒരു ഭാഗം തന്നെയങ്ങ് ഫൈനിനത്തില്‍ പോകും. അന്ന് ' ഖല്ലി വല്ലി ' എന്ന് പറഞ്ഞവന്‍ ഇന്ന് പറയുന്നത് മറ്റൊന്നാണ്, , ' പൈസ പിടുങ്ങാന്‍ ഇവന്മാര്‍ ഓരോന്ന് കൊണ്ട് വരുന്നത് കണ്ടില്ലേ! '
ചിലര്‍ സ്വല്പ്പം കൂടി കടക്കും ' ഇവര്‍ക്കൊക്കെ പിച്ചയെടുത്തൂടേ!? ' എന്ന് ചോദിക്കും ഒപ്പം ഒരു വാക്കും ചേര്‍ക്കും ചിലര്‍, ' നമ്മുടെ നാട്ടില്‍ ഇതൊക്കെ നടക്കുമോ ഈ അഹങ്കാരം! '.
ഓരോ റോടിലും തുടക്കത്തില്‍ കൃത്യമായി എഴുതി വെച്ചിട്ടുണ്ട് അനുവദിച്ചിട്ടുള്ള സ്പീഡ് ; വലിയ ബോര്‍ഡില്‍ എഴുതിയിട്ടുണ്ട് ' ഈ റോഡ് റഡാറില്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ' ഇതിനൊക്കെ പുറമെ ഓരോ കേമറക്ക് മുമ്പും ' ശ്രദ്ധിക്കൂ മുമ്പില്‍ റഡാര്‍ കേമറയുണ്ട്' എന്ന വലിയ ബോര്‍ഡ് വെച്ചിട്ടുണ്ട്.ഇതിനൊക്കെ പുറമെ ഓരോ ദിവസവും പേപ്പറിലും റേഡിയോയിലും തുടങ്ങി എല്ലാ മാധ്യമങ്ങളിലൂടേയും ട്രാഫിക് ബോര്‍ഡ് അവബോധവും നടത്തുന്നുണ്ട്.
ഈ വിമര്‍ശകര്‍ എന്ന പേരില്‍ അധിക്ഷേപിക്കുന്നവര്‍ ഇതൊന്നും കാണാഞ്ഞിട്ടോ അറിയാഞ്ഞിട്ടോ ഒന്നുമല്ല, വിമര്‍ശനമെന്ന പേരില്‍ അവര്‍ നടത്തുന്ന അധിക്ഷേപത്തിന് കണ്ണെന്തിന്? കാതെന്തിന്? വായ മാത്രം മതിയല്ലൊ!
രാജാവിനേക്കാള്‍ രാജഭക്തികൂടിയിട്ടൊന്നുമല്ല ഇന്നലെ ഒരു പഴയ പരിചയക്കാരന്‍ ഫോണില്‍ വിളിച്ചപ്പോള്‍ പറഞ്ഞതാണ്; ' ഇവരൊന്നും നേരാവില്ല റോടില്‍ കേമറവെച്ച് ആളുകളെ കൊള്ളയടിക്കയല്ലെ?' ' പിന്നീട് ദീര്‍ഘനിശ്വാസം; ആ എന്ത് ചെയ്യാം അവരുടെ നാടല്ലെ എല്ലാം സഹിക്കതന്നെ!'അദ്ദേഹത്തിന് രണ്ട് ദിവസം മുമ്പ് എണ്ണൂറ് ദിര്‍ഹം ഫൈനടിച്ചത്രെ!

Sunday, January 24, 2010
അമ്മയെ തല്ലിയാലും!
രണ്ടാം തവണയാണ് ഒരു ബ്ലോഗ് എന്റെ പോസ്റ്റില്‍ പരാമര്‍ശിക്കുന്നത്. ആദ്യത്തെ തവണ സന്തോഷത്തോടെയായിരുന്നെങ്കില്‍ ഇത്തവണ അതല്ല കാരണം പ്രതീക്ഷിക്കുന്നതല്ല ലഭിക്കുന്നത് എന്നതുതന്നെ.
പ്രതീക്ഷിക്കുന്നത് കിട്ടാതിരിക്കുന്നത് പ്രതീക്ഷിച്ചവന്റെ കുഴപ്പമല്ലെ എന്ന് ചിന്തിക്കുന്നവരോട് , പ്രതീക്ഷ അര്‍പ്പിച്ചത് ഒരു വ്യക്തിയില്‍ നിന്നല്ല മറിച്ച് അധ്യാപകരുടെ ഒരു കൂട്ടായ്മയില്‍ നിന്നാണ് രണ്ടും രണ്ടാണ്.
ഇത്രയും മുഖവുരക്ക് കാരണം ഇന്ന് പ്രസ്തുത ബ്ലോഗില്‍ വന്ന ഒരു പോസ്റ്റാണ്.
അധ്യാപകര്‍ എന്നാല്‍ കാര്യങ്ങളെ സ്വതന്ത്രമായി സമീപിച്ച് കാര്യങ്ങളെ പൂര്‍ണ്ണമായി മനസ്സിലാക്കി വിലയിരുത്തുന്നവരാവണം എന്നതാണ് എന്റെ ആഗ്രഹം അത്തരം ആളുകള്‍ മാത്രമെ അധ്യാപകരാവാന്‍ യോഗ്യരാവുന്നുള്ളൂ ചുരുങ്ങിയത് എന്റെ കാഴ്ചപ്പാടില്‍. ഒരു കക്ഷിരാഷ്ട്രീയക്കാരനെപ്പോലെയോ മതവാതിയെപ്പോലെയോ നിരീശ്വരവാദിയെയെപ്പോലെയോ ആവരുത്. തീര്‍ച്ചയായും രാഷ്ട്രീയമില്ലാത്തവരായിരിക്കണം അധ്യാപകര്‍ എന്നൊരിക്കലും വിവക്ഷിച്ചില്ല എന്നാല്‍ കക്ഷിരാഷ്ട്രീയത്തിനും വര്‍ഗീയതക്കുമൊക്കെ പുറത്തായിരിക്കണം അധ്യാപകന്റെ നിലപാടുകള്‍.
ഒരധ്യാപക കൂട്ടായ്മയില്‍ ഇതുപോലൊരു പാതി-വിവരപോസ്റ്റ് പോസ്റ്റാക്കി, സദാചാരമാനദണ്ടത്തിന്റെ അടിസ്ഥാനത്തില്‍ വിധിക്കുന്ന സാദാ ബ്ലോഗറായി അധ്യാപകന്‍(ര്‍) മാറുന്ന ദയനീയ കഴ്ചയാണ് എന്റെ ദുഖത്തിന് കാരണം.
ഈ പോസ്റ്റ് ഈയിടെ മറ്റൊരു ബ്ലോഗര്‍ പോസ്റ്റാക്കിയിരുന്നു. കണ്ട / അറിഞ്ഞ / കേട്ട ഒരു കാര്യം ഒരു ബ്ലോഗര്‍ പോസ്റ്റുന്നതില്‍ ഒരു തെറ്റുമില്ല. ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെങ്കില്‍ പോലും പ്രസ്തുത ബ്ലോഗറുടെ സ്വാതന്ത്ര്യമായേ അതിനെ കാണേണ്ടതുള്ളു. എന്നാല്‍ അധ്യാപകരുടെ ഒരു കൂട്ടായ്മ ഇതേ വിഷയം ഒരു വ്യക്തി ബ്ലോഗര്‍ ചെയ്യുന്നതുപോലെ ആകുമ്പോഴാണ് എന്നെപ്പോലുള്ളവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നത്.
കുട്ടികളുമായി ബന്ധപ്പെട്ട ഒരു വിഷയം ഒരു സാധാരണക്കാരനെ അപേക്ഷിച്ച് അധ്യാപകന്‍ കൂടുതല്‍ ശ്രദ്ധിക്കും, അവിടെ ദേശത്തിനോ രാജ്യത്തിനോ ഒക്കെയുള്ള പ്രാധാന്യം തുലോം കുറവാണ്. അതുകൊണ്ട് തന്നെ സൗദി അറേബ്യ എന്ന ഒരു പുറം രാജ്യത്ത് കുട്ടികളുമായി ബന്ധപ്പെട്ട വിഷയം ലഭ്യമായ മാര്‍ഗ്ഗത്തിലൂടെ ആളുകളെ അറിയീക്കുന്നതില്‍ തെറ്റൊന്നുമില്ല തന്നെ. എന്നാല്‍ എങ്ങിനെ, എന്തുദ്ദേശത്തില്‍ ,എന്തടിസ്ഥാനത്തില്‍ ആര് അവതരിപ്പിക്കുന്നു എന്നതാണ് ശെരിയും തെറ്റും തീരുമാനിക്കുന്നത്.
'ഒരു സ്കൂളില്‍ നടന്ന ശിക്ഷാനടപടി നോക്കൂ' എന്ന തലത്തില്‍ ആളുകളെ അറിയീക്കാനാണെന്ന വ്യാജ്യേനയാണ് പോസ്റ്റ് അവതരിപ്പിക്കുന്നത്. ഭീകരമായ ശിക്ഷാ നടപടി എന്ന് എഴുതുന്നവര്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാക്കുന്നുണ്ട്. തെറ്റിനെ വളരെ നിസ്സാരവല്‍ക്കരിച്ച് ശിക്ഷയെ അതിഭീകരമാക്കി അവതരിപ്പിക്കുന്നു. ശിക്ഷ ലഭിച്ച പ്രവൃത്തിയെപ്പറ്റി കൂടുതലൊന്നും പോസ്റ്റില്‍ ലഭ്യമല്ല (അറിയുന്നില്ല) , എന്നാല്‍ ശിക്ഷയെപ്പറ്റി വളരെ വ്യക്തമായും ലഭ്യമാണ്. പ്രവൃത്തിയെപറ്റി പൂര്‍ണ്ണമായ വിവരമില്ലാതെ(അടിസ്ഥാനപ്പെടുത്താതെ) ശിക്ഷയെക്കുറിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിധിക്കുന്നു! പിന്നീട് അമ്മയെതല്ലിയാലും രണ്ടല്ലെ അപ്പോ ഇതിനേയും ന്യായീകരിക്കാന്‍ ആളുണ്ടാവും എന്ന് പോസ്റ്റുടമ സഹതപിക്കുന്നു അതോ പരിഹസിക്കുകയോ?
പോസ്റ്റിനെ കുറിച്ച് വിലയിരുത്തുന്നതിന് മുമ്പ്, ഇതുപ്പൊലുള്ള പോസ്റ്റുകള്‍ ഇനി പ്രസിദ്ധീകരിക്കുമ്പോള്‍ ഉദ്ദേശശുദ്ധി സ്വയമെങ്കിലും ഒന്ന് നോക്കുന്നത് നന്നായിരിക്കും എന്ന ഒരു വിനീത അഭ്യാര്‍ത്ഥനയുണ്ട് കാരണം അധ്യാപകര്‍ക്ക് വില നല്‍കുന്ന ഒരുവനായതുകൊണ്ട്തന്നെ!
വിഷയത്തിലേക്ക്!
'അമ്മയെ തല്ലിയാലും രണ്ടഭിപ്രായം' എന്ന നല്ല പ്രയോഗത്തെ ' അമ്മയെതല്ലിയാലും രണ്ടഭിപ്രായം അല്ലെ? ' എന്ന് പരിഹാസ്യത്തോടെ ദുഖത്തില്‍ ചോദിക്കുന്ന കപട സദാചാരക്കാരാണ് വഷളാക്കിയത്.
കാര്യങ്ങളെ വിലയിരുത്താന്‍ നിര്‍ബന്ധമായും അടിസ്ഥാനപ്പെടുത്തേണ്ടതിനെയെല്ലാം മറന്ന്, വൈകാരികമായി കാര്യങ്ങളെ സമീപിക്കുന്നു. കപടസദാചഅരത്തെ മുന്‍ നിര്‍ത്തി വിധിക്കുന്നു ഭാഗ്യവശാല്‍ ഇവര്‍ക്ക് ഒറ്റ വിധിയേ ഉള്ളൂ 'തെറ്റ്' ശെരി ഇവര്‍ക്കില്ല തന്നെ! ഇവിടേയും സംഭവിച്ചത് അതുതന്നെ!
ഒരു കൊച്ചുകുട്ടി എന്ന വൈകാരികത ഒരു വശത്ത്, മറുവശത്തോ രണ്ട് വര്‍ഷം തടവ് പിന്നെ കുറെ ചാട്ടവാറടിയും(?) ഓ ഭയങ്കരം മഹാ അപരാധമല്ലെ ഇത് അവര്‍ വിധിച്ചു കഴിഞ്ഞു പിന്നെ ഒരു പരിഹാസം ' അല്ല ഇതിനെ ന്യായീകരിക്കുന്നവരും കാണും അമ്മയെ തല്ലിയാലും രണ്ടാണല്ലോ!'
ഇല്ല ബഹുമാന്യ അധ്യാപകരെ, അമ്മയെ തല്ലിയാലും അച്ഛനേ തല്ലിയാലും ശെരിയായി വിലയിരുത്തിയാല്‍ ഒറ്റ അഭിപ്രായമേ കാണൂ അല്ലെങ്കില്‍ ഉണ്ടാകൂ പക്ഷെ ബന്ധം/ പ്രായം/ തുടങ്ങി പതിനായിരം വൈകാരികങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാല്‍ രണ്ടെണ്ണവും മൂന്നെണ്ണവുമൊക്കെ കാണും ഉദാഹരണം ഈ പോസ്റ്റുതന്നെ!
ഇവിടെ ഞാന്‍ വിധിക്കുന്നില്ല കാരണം എനിക്കാവശ്യമായ വിവരങ്ങള്‍ ഇല്ല എന്നതുതന്നെ! അത് കൊണ്ട് തന്നെ ഞാന്‍ മൂന്നാമത്തെ കൂട്ടത്തില്‍ പെടുന്നു അതായത് തീരുമാനിക്കാനുള്ള വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ തെറ്റെന്നും ശെരിയെന്നും പറയുന്നില്ല. നിങ്ങളെപ്പോലുള്ളവര്‍ക്ക് അടിസ്ഥാനം പ്രായം vs ശിക്ഷ മാത്രമാണ് അപ്പോള്‍ വിധിയും എളുപ്പമാണ്. നിങ്ങള്‍ വിധിക്കൂ പക്ഷെ മറ്റുള്ളവരെ പരിഹസിക്കരുത് കാരണം അപ്പോള്‍ നിങ്ങള്‍ കപടസദാചാരത്തിന്റെ കാവല്‍ഭടന്മാരായി തരം താഴുന്നു.
മനുഷ്യന്റെ ഏറ്റവും അടുത്ത-പാവനമായ- ബന്ധമുള്ളത് നൊന്ത് പെറ്റ കുറെ സഹിച്ച അയാളുടെ അമ്മയുമായാണ്. ആ ഒരൊറ്റ കാരണം കൊണ്ട് അവരെ എന്തിന്റെ പേരിലായാലും മകന്‍ അടിക്കാന്‍ പാടില്ല എന്ന വിധി ധിക്കാരികളുടേയും കപട സദാചാരകാവല്‍ ഭടന്‍ മാരുടേതുമാണ്. അതുകൊണ്ടാണ് അമ്മയെ തല്ലിയാലും ഒരു വാക്കേ പാടുള്ളൂ എന്ന് ആഗ്രഹിക്കാന്‍ കാരണം.
അവരാവട്ടെ ചെയ്ത പ്രവൃത്തിയെ വിലയിരുത്താതെ അമ്മ എന്ന ഒറ്റ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അമ്മക്കൊപ്പം നിന്ന് തീരുമാനമെടുക്കുന്നു വിധിക്കുന്നു എന്തുതന്നെയായാലും മകന്‍ അമ്മയെ അടിക്കാന്‍ പാടില്ല! കാര്യങ്ങള്‍ ശെരിയായി വിശകലനം ചെയ്തപ്പോള്‍ മകനൊപ്പം നില്‍ക്കേണ്ടിവന്നവരെ പരിഹസിച്ചീ ചോദ്യം ചോദിക്കുന്നു. അമ്മ ചെയ്ത വേശ്യാവൃത്തിയെ ഇക്കൂട്ടര്‍ കാണുന്നില്ല അറിയുന്നില്ല, ഇവര്‍ കാണുന്നത് മകന്‍ അമ്മയെ അടിച്ചത് മാത്രമാണ്!
മകന്‍ അമ്മയെ അടിച്ചാല്‍ മകന്‍-അമ്മ ബന്ധമല്ല ആദ്യം നോക്കേണ്ടത്. അമ്മ ചെയ്ത പ്രവൃത്തിയാണ്. ചെയ്ത പ്രവൃത്തിയും ബന്ധവും എല്ലാം ഉള്‍ക്കൊണ്ട് വിശകലനം ചെയ്ത് വിലയിരുത്തിയാല്‍ ഒറ്റ അഭിപ്രായമേ കിട്ടൂ അത് മകനൊപ്പമാകാം അമ്മക്കൊപ്പമാകാം. എന്നാല്‍ വൈകാരികമായി നിലപാടെടുക്കുമ്പോള്‍ രണ്ടഭിപ്രായം വരും സ്വാഭാവികം അത് മകന്റേയോ അമ്മയുടേയോ തെറ്റല്ല നിലപാടെടുക്കുന്നവുടേതാണ്.
ഈ പോസ്റ്റില്‍ വിഷയമായ ശിക്ഷയും പണ്ട് നമ്മുടെ കേരളത്തില്‍ മലയാളം പറഞ്ഞതിനുള്ള ശിക്ഷയും തമ്മില്‍ കോറിലേറ്റ് ചെയ്തത് രസിച്ചു. അവിടെ എന്റെ അഭിപ്രായവുമായി സാമ്യമുള്ളതിനാലാണ് ഈ പോസ്റ്റിട്ടതും.
സൗദിയില്‍ നടന്ന കൊച്ചുകുട്ടി മോബൈല്‍ ഫോണ്‍ കൊണ്ടുവന്നതിന് ലഭിച്ച ശിക്ഷയെപ്പറ്റി, എനിക്കൊരഭിപ്രായം പറയാനുള്ള അടിസ്ഥാന വിവരങ്ങള്‍ പോലും ലഭ്യമല്ല. പോസ്റ്റില്‍ തന്നെ പറയുന്നു കുട്ടിയുമായി പ്രിന്‍സിപ്പല്‍ പിടിവലി നടന്നിട്ടുണ്ടെന്ന്! അതെന്തോ ആവട്ടെ, അവിടെ നടന്ന സംഭവത്തിന്റെ യഥാര്‍ത്ഥചിത്രമില്ലാതെ എന്തിനാ സാറന്മാരെ ഇതുപോലെ വിധിക്കുന്നത്? സൗദി അറേബിയയെ ഇസ്ലാമുമായി കൂട്ടിക്കെട്ടാമെന്നതാണോ അതോ മുകളില്‍ സൂചിപ്പിച്ച സദാചാരമാണോ ചേതോവികാരം? എന്തുതന്നെയായാലും ഒരു വാര്‍ത്ത ബ്ലോഗില്‍ പോസ്റ്റുന്നതില്‍ ഒരു അഭിപ്രായക്കേടുമില്ല എന്നാല്‍ വിധിക്കുമ്പോള്‍ കുറച്ച് അടിസ്ഥാനകാര്യങ്ങള്‍ മനസ്സിലാക്കീ വിലയിരുത്തുചെയ്യണമെന്ന ആഗ്രഹമുണ്ട് കാരണം ഈ ബ്ലോഗ് കുറെ അധ്യാപകരുടെ ഒരു കൂട്ടായ്മയല്ലെ ഒരധ്യാപകന്റെ സ്വകാര്യബ്ലോഗല്ലല്ലോ , അല്ലെ?

Wednesday, January 20, 2010
ചിലര്‍ ചില സമയങ്ങളില്‍!
പൊന്നാനി എം.ഇ.എസ് കോളേജിലെ നാരായണന്‍ മാഷുടെ വിഷയം മലയാളമാണ്.
അദ്ദേഹത്തിന് ഡിഗ്രിയുള്ളതും മലയാളം എം.എ യിലാണ്. കണക്കും ശാസ്ത്രവുമൊക്കെ അടിസ്ഥാനമായി അദ്ദേഹത്തിന് അറിവുണ്ട് എന്നതും ശെരിതന്നെ എന്നാല്‍ റിലേറ്റിവിറ്റി തിയറത്തെപ്പറ്റി അറിയാനും ഓപ്റ്റിക്കല്‍ കേബിളും കോപ്പര്‍ കേബിളും തമ്മിലുള്ള ഗുണദോഷങ്ങളെപ്പറ്റി മനസ്സിലാക്കാനും അദ്ദേഹത്തെയല്ല ഊര്‍ജ്ജ തന്ത്രത്തില്‍ ഡിഗ്രിയുള്ള , വത്സലടീച്ചറെയാണ് സമീപിക്കേണ്ടത്. വയര്‍ ലെസ്സ് കമ്മ്യൂണിക്കേഷനെപ്പറ്റി നാരായണന്‍ മാഷ് വിഡ്ഡിത്തരം പറഞ്ഞു എന്ന് പറയുന്നവനാണ് യഥാര്‍ത്ഥത്തില്‍ വിഡ്ഡി. ഒപ്പം വായിക്കാവുന്നത്!

Wednesday, January 13, 2010
ചില ബ്ലോഗര്‍ മാരുടെ കാര്യം!
എന്റെ ബ്ലോഗില്‍ പ്രതിപാതിക്കാന്‍ മാത്രം ഗുണ/ദോഷമോ ഉണ്ടായിട്ടല്ല താത്പര്യമില്ലെങ്കില്‍ പോലും ചിലവ്യക്തികളേയോ /കാര്യങ്ങളെപറ്റിയോ പോസ്റ്റിടേണ്ടിവരുന്നത് ചിലരുടെ തെറ്റായ നടപടികള്‍ സൂചിപ്പിക്കാനാണ്.
വ്യക്തിയിലധിഷ്ടിതമാണെങ്കിലും പൊതു മാധ്യമമായ ബ്ലോഗില്‍ ഒരു പോസ്റ്റ് പബ്ലീഷ് ചെയ്തതാല്‍ പിന്നീട് പ്രസ്തുത പോസ്റ്റില്‍ ബ്ലോഗര്‍ക്കുള്ള അവകാശവും വായനക്കാരനുമുള്ള അവകാശവും തമ്മില്‍ ഒറ്റ വ്യത്യാസമേയുള്ളൂ പോസ്റ്റിന്‍ മേലുള്ള അഡ്മിന്‍ പവര്‍!
ഒരു പോസ്റ്റില്‍ സ്വന്തം ഐഡെന്റിറ്റി വ്യക്തമാക്കി അഭിപ്രായം പറയുന്ന ബ്ലോഗറുടെ കമന്റിനെ എന്തിന്റെ പേരിലായാലും അഡ്മിന്‍ പവര്‍ ഉപയോഗിച്ച് ഡിലീറ്റ് ചെയ്യുന്നത് വലിയ കാര്യമല്ലെന്ന് ചില ബ്ലോഗര്‍മാര്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും.
ബ്ലോഗില്‍ പോസ്റ്റ് വന്നാല്‍ വായിക്കുന്നവന്‍ ചിലപ്പോള്‍ പ്രതികരിച്ചേക്കാം, ചില പ്രത്യേക വ്യക്തികള്‍ക്കാണ് പോസ്റ്റെന്നുണ്ടെങ്കില്‍ ബ്ലോഗിനെ അവര്‍ക്ക് വേണ്ടിമാത്രമാക്കുന്നതാണ് അതിന്റെ രീതി.
പോസ്റ്റെഴുതുക എന്നിട്ട് സകല അഗ്രിഗേറ്ററിലും പ്രദര്‍ശിപ്പിക്കുക കമന്റുകള്‍ പൊതു ഗ്രൂപ്പിലേക്ക് കടത്തിവിടുക. അസഹ്യമായ വല്ല അഭിപ്രായ പ്രകടനവും കണ്ട് പ്രതികരിച്ചാല്‍ ' ഞങ്ങള്‍ കുറച്ചാളുകള്‍ ' ചര്‍ച്ചിക്കുകയാണെന്ന് പറഞ്ഞ് മറ്റുള്ളവരുടെ അഭിപ്രായത്തെ ഒഴിവാക്കുക!
എന്റെ കമന്റിന് എനിക്ക് നല്ല വിലയുള്ളതിനാല്‍ വീണ്ടും ഇവിടെ പോസ്റ്റുന്നു!

Monday, January 11, 2010
സക്കറിയാ ഇത് വേണ്ടായിരുന്നു!
താങ്കളുടെ അഭിപ്രായം പൊതുവേദിയില്‍ പ്രകടിപ്പിച്ചതിന് താങ്കളെ ഒരു കൂട്ടം സാമൂഹ്യദ്രോഹികള്‍ കയ്യേറ്റം ചെയ്തതായി വാര്‍ത്തകളിലൂടെ അറിയാന്‍ കഴിഞ്ഞു.
അവര്‍ ഡി.വൈ.എഫ്.ഐ ക്കാരാകയാല്‍ ഭരണവും പോലീസും അവരുടേതാണെന്നും അതുകൊണ്ട് തന്നെ പരാതികൊടുത്താല്‍ വാദി പ്രതിയായി താന്‍ ഉള്ളില്‍ കിടക്കേണ്ടിവരും അതുകൊണ്ട് അങ്ങിനെ ചെയ്യുന്നില്ലെന്നും പറഞ്ഞല്ലോ!
താങ്കളുടെ നിലപാട് ഭരിക്കുന്നവരോടുള്ള വിശ്വാസക്കുറവായി വിലയിരുത്തപ്പെടും അതാവട്ടെ തന്നെ കയ്യേറ്റം ചെയ്തവരെ ശിക്ഷിക്കുന്നതിനേക്കാള്‍ കേമമാണ് എന്ന ഉദ്ദേശത്തിലാണെങ്കില്‍ പോലും എനിക്കോ എന്നെപ്പോലുള്ള സാധാരണക്കാര്‍ക്കോ വിയോജിപ്പാണുള്ളത്!
കാരണം,
ജനമറിയുന്ന , സംസ്കാരിക-സാഹിത്യപ്രവര്‍ത്തകന്‍/ കര്‍ത്താവായ താങ്കളെപ്പോലുള്ള ഒരാളോട് ഇതുപോലുള്ള ഒരു ഗുണ്ടായിസം നടന്നിട്ട് അതിനോട് പരാതിയില്ലാ എന്നത് ഒന്നുകില്‍ താങ്കളിലെ ഭീരുത്വമായികാണുന്നു അത് എന്നെപ്പോലുള്ളവരുടെ ഭീരുത്വത്തെ വര്‍ദ്ധിപ്പിക്കുന്നു!
താങ്കള്‍ പരാധികൊടുക്കുക, ഈ നീച കൃത്യം ചെയ്തവരെ ശിക്ഷിപ്പിക്കുക അങ്ങിനെ നമ്മുടെ നാട്ടില്‍ ആരായാലും തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടും എന്നുറപ്പുവരുത്തുക എന്നെപ്പോലുള്ളവര്‍ക്ക് ധൈര്യം നല്‍കുക!

Sunday, January 10, 2010
മാറുക!
ഒരു പരിധിവരെ അച്ഛനമ്മമാരുടെ ആത്മവിശാസമില്ലായ്മയില്‍ നിന്നുമുണ്ടാകുന്ന ഭയമാണ് മക്കളോട് തമാശരൂപേണയെങ്കില്‍ പോലും, ' ഞങ്ങള്‍ക്ക് വയസ്സാല്‍ നിങ്ങള്‍ നോക്കുമല്ലോ അല്ലെ? (നോക്കണേ!)' എന്ന് ചോദിക്കാന്‍ ( അപേക്ഷിക്കാന്‍ ) കാരണം. തങ്ങള്‍ക്ക് വയസ്സായാല്‍ നോക്കാനുള്ളതാണ് കുട്ടികള്‍ എന്ന് ചിന്തിച്ചാണ് മിക്ക അച്ഛനമ്മമാരും കുട്ടികളെ വളര്‍ത്തുന്നത് വളര്‍ച്ചയുടെ പല ഘട്ടത്തില്‍ അച്ഛനമ്മാമര്‍ ഇതുപോലുള്ള വാക്കുകളിലൂടെ ഇതുറപ്പ് വരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.
എന്റെ ഉപ്പ എന്നോടോ സഹോദരങ്ങളോടോ ഈ വാക്കുകള്‍ /സൂചനകള്‍ പറയുന്നത് കേള്‍ക്കാത്തതുകൊണ്ടല്ല മറിച്ച് കൊടുക്കല്‍ വാങ്ങലില്‍ ഒരിക്കലും ഉള്‍പ്പെടുത്താന്‍ പറ്റാത്ത ബന്ധമാണ് കുട്ടികളുമായുണ്ടാവേണ്ടത് എന്നതുകൊണ്ടാണ് അച്ഛനമ്മമാരുടെ ഈ ചിന്താഗതിയോട് ഒരിക്കലും യോജിക്കാനാവാത്തത്.
' ഇവനെയൊക്കെ സ്നേഹിച്ചിട്ടെന്താകാര്യം? കല്യാണം കഴിഞ്ഞാന്‍ പിന്നെ പെണ്‍ വീട്ടുകാരുമാത്രമാവുമല്ലോ! ' എന്ന് മകനെ ചൂണ്ടി സംസാരിക്കുന്ന അമ്മമാരെ കണ്ടിട്ടുണ്ട്! അമ്മക്ക് പകരം അച്ഛനാനെങ്കില്‍, സ്നേഹത്തിന് പകരം ' പഠിപ്പിച്ചിട്ടെന്താ' എന്ന് മാറ്റം വരുത്തുമെന്ന് മാത്രം!.
'നമ്മള്‍ നമ്മുടെ അച്ഛനമ്മമാരെ നോക്കിയിട്ടുണ്ടെങ്കില്‍ നമ്മുടെ മക്കള്‍ നമ്മളെ നോക്കും' എന്ന് ചിലര്‍ സൂചിപ്പിക്കുന്ന ത്വത്വത്തോട് യോജിക്കാനാവാത്തതും അതില്‍ അടങ്ങിയിട്ടുള്ള 'കണ്ടീഷന്‍' കൊണ്ട് തന്നെയാണ്.
രസകരമായ കാര്യം പണമാണിവിടെയെല്ലാം മുഖ്യം എന്നതാണ്!.
ആയതിനാല്‍ അച്ഛനമ്മമാരേ, നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി ജീവിക്കൂ. നിങ്ങളുടെ ജീവിതകാലം സമാധാനമായും സന്തോഷമായും പൂര്‍ത്തിയാക്കേണ്ടത് നിങ്ങളുടെ മാത്രം ആവശ്യമാണ് മക്കളുടെയല്ല അതിന് വേണ്ടത് നിങ്ങള്‍ തന്നെ സ്വയം ചെയ്യൂ. അഭിമാനമുള്ള , ആത്മവിശ്വാസമുള്ള അച്ഛനമ്മമാരാവൂ നിങ്ങള്‍!

Tuesday, January 05, 2010
ബുര്‍ജ് ദുബായുടെ പേര് മാറ്റുമ്പോള്‍
ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്റെ ഉദ്ഘാടന സമയത്ത് അതുവരെ നല്‍കിയിരുന്ന പേര് മാറ്റി രാജ്യത്തിന്റെ ഭരണകര്‍ത്താവിന്റെ പേരിട്ടതിലൂടെ ഒരു സാധാരണ മനുഷ്യനും ഭരണകര്‍ത്താവും തമ്മിലുള്ള വ്യത്യാസമുണ്ടെന്നാണ് ദുബായ് ഭരണാധികാരി ഇന്നലെ ലോകത്തിന്റെ മുന്നില്‍ വെളിപ്പെടുത്തിയത്.
നിര്‍മ്മാണത്തിന്റെ തുടക്കത്തില്‍ ബുര്‍ജ് ദുബായ് എന്നായിരുന്നു കെട്ടിടത്തിന്റെ പേര് ഇന്നലെ ഉദ്ഘാടന സമയം മുതല്‍ അത് ബുര്‍ജ് ഖലീഫ എന്നാക്കിമാറ്റപ്പെട്ടു.
ഏഴ് എമിറേറ്റുകളുള്ള യു.എ.യി. എന്ന രാജ്യത്തെ അബുദാബി എന്ന എമിറേറ്റിനെ ഒഴിച്ചുനിര്‍ത്തിയാല്‍ മിക്ക മലയാളികളും ഈ മാറ്റത്തെ സന്തോഷത്തോടെയല്ല വരവേറ്റത് എന്നതാണ് സത്യം. ഇതിനുള്ള പ്രധാനകാരണം ദുബായിയോടുള്ള കറ കളഞ്ഞ സ്നേഹമാണ്. ഇതിന് പുറമെ എല്ലായിടത്തുമുള്ള സാമ്പത്തിക പ്രതിസന്ധി ദുബായിയെ പിടികൂടിയതും രക്ഷപ്പെടുത്താന്‍ അബുദാബി വന്നതും അത് മുതലാക്കിയെന്ന ഒരു തോന്നലുമൊക്കെയാണ്. ലോകത്തൊട്ടാകെയുള്ള സാമ്പത്തിക പ്രതിസന്ധി ദുബായെയും പിടിച്ചപ്പോള്‍, ആ പ്രതിസന്ധി രാജ്യത്തിനുള്ളിലെ ഒന്നായി കണ്ട് തലസ്ഥാന-എമിറേറ്റായ അബൂദബി വന്നതിവര്‍ മറക്കുന്നു. ഈ മറവി ഷെയിഖ് മുഹമ്മദിനുണ്ടായില്ല അതാണ് അദ്ദേഹത്തിന്റെ വ്യത്യാസവും.
എന്തുകൊണ്ടാണ് മലയാളി ദുബായിയെ സ്നേഹിക്കുന്നതെന്ന് നോക്കുക. ദുബായ് എന്ന രാജ്യത്തെയല്ല മലയാളി സ്നേഹിച്ചത് ദുബായിലെ ഭരണകര്‍ത്താക്കളെയായിരുന്നു. ആദ്യത്തെ ഷെയിഖ് റാഷിദും, പിന്നെ വന്ന ഷെയിഖ് മക്സ്തൂമും ഇപ്പോഴുള്ള ഷെയിഖ് മുഹമ്മദുമെല്ലാം ഇന്‍ഡ്യക്കാരെ പ്രത്യേകിച്ചും മലയാളിയോട് ദയ കാണിച്ചു, തുടര്‍ന്നുവന്ന ഈ ദയ ഭരണകര്‍ത്താക്കളില്‍ നിന്നും വിട്ടത് ദുബായി എന്ന എമിറേറ്റിനോടായിമാറി.
ദുബായിലെ ഭരണകര്‍ത്താക്കളെപ്പോലെത്തന്നെ, തുടക്കം മുതല്‍ അബുദാബിയിലെ ഭരണകര്‍ത്താവായ ( ദുബായ് അടക്കം യു.എ.ഇ യുടേയും) ഷെയിഖ് സായിദും, ഇന്‍ഡ്യക്കാരോട് , മലയാളിയോട് പ്രത്യേക മമതയായിരുന്നു. എന്നാല്‍ ഈയിടെ മാത്രം ഭരണത്തില്‍ വന്ന ഷെയിഖ് സായിദിന്റെ മകന്‍ ഷെയിഖ് ഖലീഫയുടെ നിലപാട് വ്യക്തമാക്കാത്തതും മുകളില്‍ സൂചിപ്പിച്ച മലയാളിക്ക് ദുഖം കൂട്ടി എന്നതാണ് സത്യം. അതുകൊണ്ട് തന്നെയാവണം സായിദിന്റെ പേരായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു എന്നിവര്‍ ദീര്‍ഘനിശ്വാസം വിടുന്നതും.
എന്നും ദുബായില്‍ ജീവിക്കുകയും രണ്ടിടത്തും ജോലിചെയ്യുകയും ഉണ്ടെങ്കിലും മാനസികമായി ഇന്നും ഞാനൊരു ദുബായിക്കാരനാണ്. എന്നാല്‍ മോശം സമയത്ത് ഞങ്ങള്‍ ഒന്നാണെന്ന് പറഞ്ഞ് അബൂദാബിയെ കെട്ടിപ്പിടിക്കുകയും നല്ലസമയത്ത് 'എന്റേത്' എന്ന ഇടുങ്ങിയ ചിന്തയില്ലാത്തതുമാണ് നല്ലൊരു മനുഷ്യന്റെ ഗുണം അത് ഇതുപോലൊരു മഹാ സംഭവത്തിലൂടെ വിളിച്ചുപറയുന്നത് ചെറിയകാര്യമല്ല!, അതാണിന്നലെ ഈ പേര് മാറ്റത്തിലൂടെ ഷെയിഖ് മുഹമ്മദ് ചെയ്തത്.

Sunday, January 03, 2010
ഡോക്ടര്‍മാരുടെ സമയം
സമയനിഷ്ടയില്‍ പൊതുവെ പിന്നാക്കമാണ് ഒട്ട് മുക്ക ഡോക്ടര്‍മാരും എന്നാണെന്റെ അനുഭവം. മനുഷ്യന്റെ ജീവനുമായി ബന്ധപ്പെട്ടതിനാല്‍ സമയത്തിന് ഏറ്റവും പ്രാമുഖ്യം നല്‍കേണ്ട ഡോക്ടര്‍മാരുടെ ഈ വിരോധാഭാസത്തിന് കുടുംബത്തിലുള്ളവരും, സുഹൃത്ത്‌ക്കളായവരും , ഡോക്ടര്‍മാരുമൊക്കെ എനിക്ക് യോജിക്കാന്‍ പറ്റാത്ത വിശദീകരണമാണ് തന്നിട്ടുള്ളത്.
' കുറച്ച് വില വരണമെങ്കില്‍ കാത്ത് നില്‍പ്പിക്കണം ' എന്ന് ഒരു കൂട്ടര്‍ ;
' ഞാന്‍ നല്ല ഡോക്ടര്‍ ആയതിനാലല്ലെ എന്നെക്കാണാന്‍ അവര്‍ വരുന്നത് കുറച്ച് നില്‍ക്കട്ടെ!';
' ചില രോഗികളെ പരിശോധിക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നു അതിനാല്‍ മറ്റുള്ളവരെ സമയത്തിന് നോക്കാന്‍ പറ്റാറില്ല'
ആദ്യത്തെ രണ്ട് കൂട്ടരും വളരെ നിരുത്തരവാദപരമായി, മറ്റുള്ളവരുടെ സമയത്തിന് യാതൊരു വിലയും കല്‍പ്പിക്കാതിരിക്കുമ്പോള്‍ , ന്യായം എന്ന് തോന്നാമെകിലും മൂന്നാമത്തെ കൂട്ടരും അവരുടെ തെറ്റായ പ്ലാനിങ്ങ് മൂലം ആദ്യത്തെ രണ്ട് കൂട്ടരുടെ ഫലം തന്നെയുണ്ടാക്കുന്നു.
നല്ല പ്രാക്ടീസുള്ള ഒരു ഡോക്ടര്‍ക്ക് അയാളുടെ പരിചയം കൊണ്ട് തന്നെ ഒരു രോഗിക്ക് എത്ര സമയമെടുക്കും എന്ന് കണക്ക് കൂട്ടാവുന്നതെയുള്ളു. അതിനനുസരിച്ച് ഓരോ രോഗിക്കും ഒരു നിശ്ചിതസമയം കൊടുക്കുന്നതോടെ രോഗിക്ക് അവന്റെ സമയം ലാഭിക്കാം.
മുന്‍കൂട്ടി നിശ്ചയിച്ച സമയത്ത് രോഗിക്ക് ഡോക്ടറെ കാണാന്‍ വരാം. കൃത്യസമയമല്ലെങ്കിലും വലിയ വ്യത്യാസമില്ലാതെ ഡോക്ടറെ കണ്ട് അയാള്‍ക്ക് മടങ്ങാം , ഫലത്തില്‍ രണ്ട് പേര്‍ക്കും സമയം ലാഭിക്കാം.
ഒരു ഡോക്ടര്‍ തന്ന വിശദീകരണം അതിലേറെ രസകരമാണ്, ചില രോഗികള്‍ ഒരിക്കലും സമയനിഷ്ട കാണിക്കാറില്ലത്രെ ഫലമോ രോഗിയില്ലാതെ ഡോക്ടര്‍ സമയം നഷ്ടപ്പെടുത്തേണ്ടിവരുന്നു.
യോജിക്കാന്‍ പറ്റാത്ത ഒരു ന്യായീകരണമാണിത്, തൃശ്ശൂരിലെ ഒരു പ്രസിദ്ധ ഡോക്ടര്‍ അദ്ദേഹത്തെ ബുക്ക് ചെയ്യാന്‍ വിളിച്ചാല്‍ സമയം പറയും, പിന്നീട് കൃത്യമായും ഉറപ്പിക്കും സമയം മാറ്റരുതെന്ന് നിര്‍ദ്ദേശവും തരും.
ഇത്രയും പറയാന്‍ കാരണം ദുബായിലെ ഒരു പ്രശസ്ഥ ഡോക്ടറുടെ നിരുത്തരവാദിത്വം പറയാനാണ്. ഫിറാസിന് ഡ്രൈ സ്കിന്‍ ആയതിനാല്‍ സ്ഥിരമായി കരാമയിലെ ഒരു ഡൊക്ടറെ കാണാറുണ്ട്. ഏകദേശം ഒരു കൊല്ലമായി.
രണ്ടാഴ്ച കൂടുമ്പോല്‍ ജബല്‍ അലിയില്‍ നിന്നും അദ്ദേഹത്തെ കാണാന്‍ കരാമയില്‍ പോകുന്നു. ഒരിക്കല്‍ പോലും അദ്ദേഹം സമയനിഷ്ട പാലിച്ചിട്ടില്ല.
മിക്കപ്പോഴും ഒരു മണിക്കൂറിലധികം കാത്ത് നില്‍ക്കണം ഭാഗ്യമുണ്ടായാല്‍ മുക്കാല്‍ മണിക്കൂറില്‍ കാണാനാവും. ക്ലിനിക്കില്‍ കയറിയാല്‍ ചുരുങ്ങിയത് നാല് രോഗികള്‍ കാണും , നാല് പേര്‍ക്കും ഒരേ സമയം കൊടുത്തിരിക്കും.
സഹികെട്ട് ഒരിക്കല്‍ പറഞ്ഞു, ചുരുങ്ങിയത് എന്റെ കാര്യത്തിലെങ്കിലും ഒന്ന് സമയം പാലിച്ചാല്‍ വലിയ ഉപകാരമായിരുന്നറിയീച്ചു. അബുദാബിയില്‍ നിന്നും നൂറ്റമ്പത് കിലോമീറ്റര്‍ ഡ്രൈവ് ചെയ്ത് വീട്ടില്‍ വന്ന് ഒന്നിരിക്കപോലും ചെയ്യാതെയാണ് കരാമയിലുള്ള ക്ലിനിക്കിലേക്ക് വരുന്നത്.
' എന്ത് ചെയ്യാനാ എല്ലാവരും രോഗികളല്ലെ! '
സ്വല്‍പ്പം നീരസത്തോടെയുള്ള മറുപടി.
എനിക്കെപ്പൊഴും അദിശയം തോന്നിയകാര്യം അവിടെയുള്ള മിക്കവര്‍ക്കും യാതൊരു കുഴപ്പവുമില്ലെന്നതാണ്.
അതിന് ശേഷം ക്ലിനിക്കില്‍ പോകുമ്പോള്‍ ഞാന്‍ കയറാറില്ല. പുറത്ത് കാറിലമ്രിക്കും. പോയാല്‍ പ്രഷര്‍ കയറും അതൊഴിവാക്കാന്‍ കാറില്‍ പാട്ടും കേട്ടിരിക്കും.
ന്യൂ ഇയര്‍ ദിവസം അപ്പോയിന്മെന്റുണ്ടായിരുന്നു, ആദ്യത്തെ രോഗി ഫിറാസ് , സമയം പത്ത് മണി. ന്യൂ ഇയര്‍ അല്ലെ ആദ്യത്തെ അപ്പോയിന്മെന്റല്ലെ എന്ന് കരുതി ഞാനും ക്ലിനിക്കില്‍ കയറി. ഞങ്ങള്‍ ക്ലിനിക്കില്‍ ഇരിക്കുമ്പോള്‍ നാല് രോഗികള്‍ വന്നു, എല്ലാവര്‍ക്കും സമയം കൊടുത്തിരിക്കുന്നത് പത്ത് മണിക്ക്!
ക്ഷമ കെട്ട് തുടങ്ങിയിരുന്നു, അവസാനം തിരിച്ചുപോകാന്‍ ഒരുങ്ങുമ്പോള്‍ അദ്ദേഹം കറുത്ത കണ്ണടയും വെച്ച് കയറിവന്നു പതിനൊന്ന് മണിക്ക്!
എന്താ ചെയ്യുക എനിക്കുള്ളത് എഞ്ചിനീയറിങ്ങ് ഡിഗ്രിയായിപ്പോയില്ലേ!

Subscribe to:
Posts (Atom)