ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്റെ ഉദ്ഘാടന സമയത്ത് അതുവരെ നല്‍കിയിരുന്ന പേര് മാറ്റി രാജ്യത്തിന്റെ ഭരണകര്‍ത്താവിന്റെ പേരിട്ടതിലൂടെ ഒരു സാധാരണ മനുഷ്യനും ഭരണകര്‍ത്താവും തമ്മിലുള്ള വ്യത്യാസമുണ്ടെന്നാണ് ദുബായ് ഭരണാധികാരി ഇന്നലെ ലോകത്തിന്റെ മുന്നില്‍ വെളിപ്പെടുത്തിയത്.
നിര്‍മ്മാണത്തിന്റെ തുടക്കത്തില്‍ ബുര്‍ജ് ദുബായ് എന്നായിരുന്നു കെട്ടിടത്തിന്റെ പേര് ഇന്നലെ ഉദ്ഘാടന സമയം മുതല്‍ അത് ബുര്‍ജ് ഖലീഫ എന്നാക്കിമാറ്റപ്പെട്ടു.
ഏഴ് എമിറേറ്റുകളുള്ള യു.എ.യി. എന്ന രാജ്യത്തെ അബുദാബി എന്ന എമിറേറ്റിനെ ഒഴിച്ചുനിര്‍ത്തിയാല്‍ മിക്ക മലയാളികളും ഈ മാറ്റത്തെ സന്തോഷത്തോടെയല്ല വരവേറ്റത് എന്നതാണ് സത്യം. ഇതിനുള്ള പ്രധാനകാരണം ദുബായിയോടുള്ള കറ കളഞ്ഞ സ്നേഹമാണ്. ഇതിന് പുറമെ എല്ലായിടത്തുമുള്ള സാമ്പത്തിക പ്രതിസന്ധി ദുബായിയെ പിടികൂടിയതും രക്ഷപ്പെടുത്താന്‍ അബുദാബി വന്നതും അത് മുതലാക്കിയെന്ന ഒരു തോന്നലുമൊക്കെയാണ്. ലോകത്തൊട്ടാകെയുള്ള സാമ്പത്തിക പ്രതിസന്ധി ദുബായെയും പിടിച്ചപ്പോള്‍, ആ പ്രതിസന്ധി രാജ്യത്തിനുള്ളിലെ ഒന്നായി കണ്ട് തലസ്ഥാന-എമിറേറ്റായ അബൂദബി വന്നതിവര്‍ മറക്കുന്നു. ഈ മറവി ഷെയിഖ് മുഹമ്മദിനുണ്ടായില്ല അതാണ് അദ്ദേഹത്തിന്റെ വ്യത്യാസവും.
എന്തുകൊണ്ടാണ് മലയാളി ദുബായിയെ സ്നേഹിക്കുന്നതെന്ന് നോക്കുക. ദുബായ് എന്ന രാജ്യത്തെയല്ല മലയാളി സ്നേഹിച്ചത് ദുബായിലെ ഭരണകര്‍ത്താക്കളെയായിരുന്നു. ആദ്യത്തെ ഷെയിഖ് റാഷിദും, പിന്നെ വന്ന ഷെയിഖ് മക്സ്തൂമും ഇപ്പോഴുള്ള ഷെയിഖ് മുഹമ്മദുമെല്ലാം ഇന്‍ഡ്യക്കാരെ പ്രത്യേകിച്ചും മലയാളിയോട് ദയ കാണിച്ചു, തുടര്‍ന്നുവന്ന ഈ ദയ ഭരണകര്‍ത്താക്കളില്‍ നിന്നും വിട്ടത് ദുബായി എന്ന എമിറേറ്റിനോടായിമാറി.
ദുബായിലെ ഭരണകര്‍ത്താക്കളെപ്പോലെത്തന്നെ, തുടക്കം മുതല്‍ അബുദാബിയിലെ ഭരണകര്‍ത്താവായ ( ദുബായ് അടക്കം യു.എ.ഇ യുടേയും) ഷെയിഖ് സായിദും, ഇന്‍ഡ്യക്കാരോട് , മലയാളിയോട് പ്രത്യേക മമതയായിരുന്നു. എന്നാല്‍ ഈയിടെ മാത്രം ഭരണത്തില്‍ വന്ന ഷെയിഖ് സായിദിന്റെ മകന്‍ ഷെയിഖ് ഖലീഫയുടെ നിലപാട് വ്യക്തമാക്കാത്തതും മുകളില്‍ സൂചിപ്പിച്ച മലയാളിക്ക് ദുഖം കൂട്ടി എന്നതാണ് സത്യം. അതുകൊണ്ട് തന്നെയാവണം സായിദിന്റെ പേരായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു എന്നിവര്‍ ദീര്‍ഘനിശ്വാസം വിടുന്നതും.
എന്നും ദുബായില്‍ ജീവിക്കുകയും രണ്ടിടത്തും ജോലിചെയ്യുകയും ഉണ്ടെങ്കിലും മാനസികമായി ഇന്നും ഞാനൊരു ദുബായിക്കാരനാണ്. എന്നാല്‍ മോശം സമയത്ത് ഞങ്ങള്‍ ഒന്നാണെന്ന് പറഞ്ഞ് അബൂദാബിയെ കെട്ടിപ്പിടിക്കുകയും നല്ലസമയത്ത് 'എന്റേത്' എന്ന ഇടുങ്ങിയ ചിന്തയില്ലാത്തതുമാണ് നല്ലൊരു മനുഷ്യന്റെ ഗുണം അത് ഇതുപോലൊരു മഹാ സംഭവത്തിലൂടെ വിളിച്ചുപറയുന്നത് ചെറിയകാര്യമല്ല!, അതാണിന്നലെ ഈ പേര് മാറ്റത്തിലൂടെ ഷെയിഖ് മുഹമ്മദ് ചെയ്തത്.
Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts
Tuesday, January 05, 2010
Friday, December 04, 2009
ഇത് വല്ലാത്ത ചതിയായിപ്പോയി :(
മാസത്തിലൊരിക്കല്‍ വെള്ളിയാഴ്ചകളില്‍ അതിരാവിലെ മീന്‍ മാര്‍ക്കറ്റില്‍ പോകുന്നത് തന്നെ റോഡില്‍ തിരക്കാവുമ്പോഴേക്കും സാധനങ്ങള്‍ വാങ്ങി തിരിച്ചുവരാനാണ്.
ദുബായിലെ എല്ലായിടങ്ങളിലും വെള്ളിയാഴ്ചകളിലും പബ്ലിക് ഒഴിവ് ദിവസങ്ങളിലും പാര്‍ക്കിങ്ങ് ഫ്രീയാണെന്നതിനാലാണ് പാര്‍ക്കിങ്ങ് ടിക്കറ്റെടുക്കാതെ മീനും പച്ചക്കറികളും വാങ്ങിക്കാന്‍ പോയത്, തിരിച്ചുവന്നപ്പോള്‍ വിന്‍ഡ് ഷീല്‍ഡില്‍ താഴെകാണുന്ന ടിക്കറ്റ് വെച്ചിരിക്കുന്നു.
പത്ത് വര്‍ഷത്തിലധികമായി ദുബായില്‍ വണ്ടിയോടിക്കുന്നു ഇന്നേവരെ പാര്‍ക്കിങ്ങ് ടിക്കറ്റെടുക്കാതെ കാര്‍ പാര്‍ക്ക് ചെയ്തിട്ടില്ല, പണമല്ല മുഖ്യ പ്രശ്നം വല്ലാതെ ഇന്‍സള്‍ട്ടായതുപോലെ തോന്നി.
ഫൈന്‍ ടികറ്റെഴുതിയ ഇന്‍സ്പെക്ടര്‍ പുതിയ വ്യത്യാസമാണെന്ന് പറഞ്ഞു. പാര്‍ക്കിങ്ങ് സ്ഥലത്തേക്കുള്ള പ്രധാനകവാടത്തില്‍ അല്ലാതെ വേറേ എവിടേയും ബോര്‍ഡ് കണ്ടില്ല, ഇനി ഉണ്ടെങ്കിലും ശ്രദ്ധിക്കണമെന്നുമില്ല.
ദുബായിക്കാരെ ,
ഇനിമുതല്‍ കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക ഒഴിവ് ദിവസങ്ങളിലും പാര്‍ക്കിങ്ങ് ടികറ്റെടുക്കേണ്ട സ്ഥലങ്ങള്‍ ഉണ്ട്, ഈ പോസ്റ്റിന്റെ ഉദ്ദേശവും ഈ വിവരം അറിയിക്കാനാണ്.

Monday, November 30, 2009
കാണേണ്ട ബ്ലോഗ്
മൂന്ന് വര്‍ഷത്തിലധികമായി ബൂലോകത്തുള്ള ഞാന്‍ ഇന്നുവരെ ഒരു ബ്ലോഗിനെ എന്റെ ബ്ലോഗുകളില്‍ പരിചയപ്പെടുത്തുകയുണ്ടായിട്ടില്ല. എന്നാല്‍ കുറെ അധ്യാപകരുടെ കൂട്ടായ്മ പിറകില്‍ പ്രവര്‍ത്തിക്കുന്ന ഈ ബ്ലോഗ് തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടേണ്ടതുതന്നെയാണ്. രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള ഒരു കോമണ്‍ പോയിന്റായി ഈ ബ്ലോഗിന് മാറാനായാല്‍ അതൊരു വലിയ നേട്ടം തന്നെയായിരിക്കും.
ഉത്തരം കാണാനായി അറിയുന്ന ചില കണക്കുകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു ചോദ്യോത്തര ബ്ലോഗ് മാത്രമാവാതെ ഇന്നത്തെ അധ്യാപകന്‍ അഭിമുഖരീകരിക്കുന്ന പ്രശ്നങ്ങളും ബന്ധപ്പെട്ട സാമൂഹിക വിഷയങ്ങളുമൊക്കെ ഉള്‍ക്കൊള്ളുന്ന ഒരു ബ്ലോഗായിരിക്കണം എന്ന ഒരാഗ്രഹം ഉണ്ട്, അറിയുന്ന പ്രശ്നങ്ങളല്ല അല്ല അറിയാത്ത പ്രശ്നങ്ങള്‍ ചോദിക്കയാണുത്തമം, അത് കണക്കാവട്ടെ സയന്‍സാവട്ടെ സാങ്കേതികമാവട്ടെ.

Monday, September 28, 2009
ഈ നൂറ്റാണ്ടിലെ തമാശ
ഏഷ്യാനെറ്റ് ന്യൂസ് വെച്ചതും കേട്ടത് എയര്‍ ഇന്‍ഡ്യയുടെ ഒരു പ്രധാനിയുടെ സ്റ്റേറ്റ്മെന്റ്.
" എയര്‍ ഇന്‍ഡ്യയുടെ നഷ്ടത്തിന് പ്രധാനകാരണം ഇന്‍ഡ്യാ ഗവര്‍ണ്മെന്റിനെ തല തെറിച്ച തീരുമാനങ്ങളാണ്, അതായത് പുറം രാജ്യങ്ങളിലെ എയര്‍ ലൈനന്‍സുകള്‍ക്ക് ഇവിടെ സര്‍വീസ് നടത്താന്‍ അനുമദികൊടുത്തതാണെന്ന് "
" എയര്‍ ഇന്‍ഡ്യയുടെ നഷ്ടത്തിന് പ്രധാനകാരണം ഇന്‍ഡ്യാ ഗവര്‍ണ്മെന്റിനെ തല തെറിച്ച തീരുമാനങ്ങളാണ്, അതായത് പുറം രാജ്യങ്ങളിലെ എയര്‍ ലൈനന്‍സുകള്‍ക്ക് ഇവിടെ സര്‍വീസ് നടത്താന്‍ അനുമദികൊടുത്തതാണെന്ന് "
Subscribe to:
Posts (Atom)