രാഷ്ട്രീയമായും വ്യക്തിപരമായും ഉള്ള
കാരണങ്ങള്‍കൊണ്ട് സ്ഥാനത്തിരിക്കാന്‍
അബ്ദുള്ളക്കുട്ടി യോഗ്യനായതുകൊണ്ടല്ല,
എന്തുകൊണ്ടും എതിരാളിയായ ജയരാജനേക്കാള്
മുന്നിലായതിനാല്‍;
കേരളം സ്വര്ഗ്ഗമാകുമെന്നതിനാലോ,
കേരളത്തില്‍ ഇന്നുള്ള/നാളെ ഉണ്ടായേക്കാവുന്ന
പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നുള്ളതിനാലോ,
അല്ല മറിച്ച്
പറയത്തക്ക ഒരു കാരണവും ഇല്ലാതെ,
എന്തിനേയും എതിര്‍ക്കുക എന്ന ഒറ്റ ലക്ഷ്യമുള്ള,
എന്തിനേയും ഗുണ്ടായിസം
കൊണ്ട് നേരിടാം എന്ന് കരുതുന്ന,
സ്വന്തം മനസാക്ഷിക്ക് നിരക്കാത്തതുപോലും
പാര്‍ട്ടിക്ക് വേണ്ടി സ്വീകരിക്കുന്ന,
ഒരു കൂട്ടത്തെ തോല്‍പ്പിക്കാന്‍,
എന്തുകൊണ്ടും തമ്മില്‍
ഭേദം തൊമ്മനായതിനാല്
യു.ഡി.എഫിനെ വിജയിപ്പിക്കുക.
Thursday, November 05, 2009
Subscribe to:
Post Comments (Atom)
18 comments:
മൂക്കുമുറിഞ്ഞാലും വേണ്ടില്ല, എതിരാളിയുടെ ശകുനം മുടങ്ങണം,അത്രയേ ഉള്ളൂ.
:)
യു.ഡി.എഫിനെ തോല്‍പ്പിക്കുക... അന്യായമായ അധികഭാരം ജനങ്ങൾക്ക് മേൽ അടിച്ചേല്പ്പിച്ചതിനുള്ള ശിക്ഷ, അത് നൽകാനായ് മാത്രം യു.ഡി.എഫിനെ തോല്‍പ്പിക്കുക. വിജയതന്ത്രങ്ങളുടെ സാമ്പത്തീക ഭാരം പേറേണ്ട ബാധ്യത സാധാരണക്കാരനില്ലെന്ന് വിളിച്ചുപറയാൻ യു.ഡി.എഫിനെ തോല്‍പ്പിക്കുക...
ഇലക്ഷൻ പ്രചാരണവും തുടങ്ങിയോ ബ്ലോഗിൽ. നന്നായിരിക്കട്ടെ. ബ്ലോഗിന്റെ പുതിയ സാധ്യതകൾ ചൂഷണം ചെയ്യുകതന്നെ വേണം.
ഉള്ളവനെ കൂടുതൽ ഉള്ളവനാക്കുന്ന, ഇല്ലാത്തവനെ കൂടുതൽ ദരിദ്രനാക്കുന്ന സാമ്പത്തിക നയങ്ങളുടെ അപ്പോസ്ഥലന്മാരെ പുറം തള്ളുവാൻ, യൂ.ഡി.എഫിനെ പുറംകാലുകൊണ്ടടിക്കുക.
ഇക്കഴിഞ്ഞ ലോകസഭാ ഇലക്ഷന്‍കാലത്ത് ഭൂലോക ബു. ജീ സംഘം ഒരു ബാനറെല്ലാം വലിച്ചുകെട്ടി നടത്തിയ LDF വോട്ടു പിടുത്തം ഓര്‍മ്മവരുന്നു. തെരെഞ്ഞുടുപ്പ് തോല്‍വിക്ക് ശേഷം നടന്ന കുലംകുഷിതമായ ചര്‍ച്ചയില്‍ പറഞ്ഞ, തോല്‍വിക്ക് കാരണമായ കാര്യങ്ങളും, അതിനു മേലെ നല്ല കള്ളവൊട്ടാരൊപണവും, അഴിമതികളും ഇപ്പൊഴും നിലനില്‍ക്കുന്നത് കൊണ്ടാവാം ഒരു ആത്മവിശ്വാസക്കുറവു ഫീല്‍ ചെയ്യുന്നത്. പിണറായിക്കില്ലാത്ത, തോല്‍വിയുടെ തൊട്ട് മുന്ബ് വരെ കാണിക്കേണ്ട ആ അത്മിശ്വാസം കാണിക്കൂ സഹാക്കളെ... LDFനെ ജയിപ്പിക്കണം എന്നു പറയൂ..
തറാവാടീ ഇത്രക്കങ്ങട് വേണായിരുന്നോ?
രാഷ്ട്രീയമായും വ്യക്തിപരമായും ഉള്ള
കാരണങ്ങള്‍കൊണ്ട് സ്ഥാനത്തിരിക്കാന്‍
അബ്ദുള്ളക്കുട്ടി യോഗ്യനായതുകൊണ്ടല്ല,
എന്തുകൊണ്ടും എതിരാളിയായ ജയരാജനേക്കാള്
മുന്നിലായതിനാല്‍;
തറവാടീ...ഈ അടുത്ത കാലത്ത് കേട്ട ഏറ്റവും വലിയ തമാശ....ഒന്നിനും യോഗ്യനല്ലാത്ത ഒരാൾ പിന്നെ എങ്ങനെ മറ്റൊരാളെക്കാൾ മുന്നിലാവും ??????
സാധാരണക്കാരനിൽ സാധാരണക്കാരനായ ജയരാജനെ വിജയിപ്പിക്കുക!
ഭേദം ഭേദം ഭേദം ഭേദം ഭേദം..........
പറയത്തക്ക ഒരു കാരണവും ഇല്ലാതെ,
എന്തിനേയും എതിര്‍ക്കുക എന്ന ഒറ്റ ലക്ഷ്യമുള്ള,
എന്തിനേയും ഗുണ്ടായിസം
കൊണ്ട് നേരിടാം എന്ന് കരുതുന്ന,
സ്വന്തം മനസാക്ഷിക്ക് നിരക്കാത്തതുപോലും
പാര്‍ട്ടിക്ക് വേണ്ടി സ്വീകരിക്കുന്ന,
ഒരു കൂട്ടത്തെ തോല്‍പ്പിക്കാന്‍,
യേസ്! അദ്ദാണു കാര്യം :)
തങ്ങള്‍ തെരഞ്ഞെടുത്തവര്‍ തങ്ങളെ തഴഞ്ഞ് അങ്ങ് ദില്ലിക്ക് വണ്ടി കയറിയതിനെതിരെ പ്രതികരിക്കുവാന്‍ ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന സുവര്‍ണ്ണാവസരം. ഇനിയൊരിക്കലും ഒരാളും അങ്ങിനെ ഒരു ധിക്കാരം കാണിക്കരുതെന്ന ശക്തമായ സന്ദേശം രാഷ്ട്രീയക്കാര്‍ക്ക് നല്കുവാന് കിട്ടിയ ഒരു സുവര്‍ണ്ണാവസരം....
2003ല്‍ വാജ്പെയി ആസിയന്‍ കരാറില്‍ ഒപ്പിടുമ്പോള്‍ 1000ത്തിന് മുകളില്‍ സാധനങ്ങളായിരുന്നു നെഗറ്റീവ് ലിസ്റ്റിലുണ്ടായിരുന്നത്. ഇന്ന് 2009ല്‍ കോണ്‍ഗ്രസ്സ് ആ കരാറിന്റെ അനുബന്ധം ഒപ്പിട്ടപ്പോള്‍ എണ്ണം വെറും 450ന് താഴെയാക്കി. ആസിയന്‍ രാജ്യങ്ങള്‍ സേവന, നിക്ഷേപ അനുബന്ധ കരാറില്‍ ഒപ്പിടുന്നതിന് വേണ്ടി വാദിക്കുന്നത് ഇന്ത്യ ഒപ്പിട്ട കരാറിലെ നെഗറ്റീവ് ലിസ്റ്റിലുള്ള സാധനങ്ങളില്‍ പലതും എടുത്ത് കളയണമെന്നാണ്. ഒപ്പിടാനിരിക്കുന്ന ഈ രണ്ട് കരാറിലാണ് ഇന്ത്യയിലെ വ്യവസായികളുടെ കണ്ണ് എന്നതിനാല്‍ ഈ രണ്ട് കരാറുകള്‍ ലഭിക്കുവാന്‍ നെഗറ്റീവ് ലിസ്റ്റില്‍ ബാക്കി വല്ലതും കാണുമോ ആവോ?
ഇവയ്ക്കെല്ലാം എതിരെ പ്രതികരിക്കുവാന്‍ സുവര്‍ണ്ണാവസരം കിട്ടിയ വോട്ടര്‍മാരോട് അസൂയ തോന്നുന്നു...
ശ്രീവല്ലഭന് അക്ഷരതെറ്റിന് ക്ഷമ :)
മനോജ്/അഗ്രജന്,
മനോജിന്റെ അഭിപ്രായത്തിന്റെ ആദ്യഭാഗത്തോട് മാത്രം പൂര്‍ണ്ണമായും യോജിപ്പ്.
എന്നാല്‍ ഭരണ ഘടന നല്കുന്ന ഒരു (ദു)സ്വാതന്ത്ര്യമല്ലെ അവര്‍ ഉപയോഗിച്ചുള്ളൂ?
നടക്കും എന്നുറപ്പുള്ള ഒരു കാര്യത്തില്‍ ഇനി എന്തുചെയ്യാനാവും, അത്രമാത്രം.
ചെയ്ത ഒരു തെറ്റിന് കൊടുക്കുന്ന ശിക്ഷ പക്ഷെ അനുഭവിക്കാന്‍ പോകുന്നവര്‍ കാര്യപ്രാപ്തി കുറഞ്ഞ / സെല്‍ഫിഷായ കുറച്ച് കോണ്ഗ്രസ്സുകാര് മാത്രമല്ല എന്ന തിരിച്ചറിവ് ഓട്ട് ചെയ്യാന്‍ പോകുന്ന എല്ലാ സ്വതന്ത്ര ചിന്തകര്‍ക്കും ഉണ്ടായിരിക്കണം എന്നുമാത്രമേ പറയാനുള്ളൂ. അതുതന്നെയാണ് യു.ഡി.എഫ് വിജയിക്കണം എന്നാഗ്രഹിക്കുന്നതും.
സ്വന്തം സ്ഥാനാര്‍ത്ഥിക്കും പ്രസ്ഥാനത്തിനും അയോഗ്യതകളല്ലാതെ മറ്റൊന്നുമില്ലെന്ന തിരിച്ചറിവ്.
അതുകൊണ്ട് വോട്ടഭ്യര്‍ത്ഥിക്കുന്നത് എതിര് പാര്‍ട്ടിക്കാരെ ഗുണ്ടകളും ഭീകരരും എന്ന് മുദ്രകുത്തിക്കൊണ്ട്.
കണ്ണൂരില്‍ യു ഡി എഫ് ചെയ്തുകൊണ്ടിരിക്കുന്നത് ഇതാണ് എന്ന് പറയാനായിരുന്നു കഴിഞ്ഞ മൂന്ന് പോസ്റ്റുകളിലൂടെ ഞാന്‍ ശ്രമിച്ചത്.
അതിന് അടിവരയിടുന്ന പോസ്റ്റ്. നന്ദി.
തോറ്റാലും കുഴപ്പമില്ല, അബ്ദുള്ളക്കുട്ടിയേപ്പോലെയുള്ള നപുംസകങ്ങളെ സ്ഥാനാര്‍ത്ഥിയാക്കാതെ ജയരാജനേപ്പോലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ധൈര്യം കാട്ടിയ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഞാന്‍ പിന് തുണക്കുന്നു. ഇടതു പക്ഷത്തെ വിജയിപ്പിക്കുക....
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക....
:)
ഇതിനാണ് ആര്‍ജ്ജവം ആര്‍ജ്ജവം എന്നു പറയുന്നത്.
:)
:)
ഇനിയിപ്പോള്‍
അബ്ദുള്ളക്കുട്ടി ജയിച്ച സ്ഥിതിക്ക് അടുത്ത ഇലക്ഷനില്‍ മുരളിധരനെ യു.ഡി.ഫ് നിര്‍ത്തിയാലും ജയിക്കും , ജനങ്ങള്‍ ജയിപ്പിക്കും.അതല്ലേ അതിന്റെ ഒരു ലോജിക്ക് തറവാടി?
:)
വഴിപോക്കന് , അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ, അല്ല ഞങ്ങടെ മുരളിസാറിനെന്തൂട്ടാ കൊഴപ്പം? ;)
Post a Comment