ചില പോസ്റ്റുകള്‍ വായിച്ചാല്‍ അവിടെ കമന്റ് എഴുതാന്‍ തോന്നാറില്ല ഒന്നുകില്‍ നീളം കൂടും അല്ലെങ്കില്‍ പൊതുവായ ഒരു കമന്റായിരിക്കും. അത്തരത്തിലുള്ള ഒന്നാണ് നെല്ലിക്ക ബ്ലോഗിലെ ഈ പോസ്റ്റ്.
ഒരു സ്വതന്ത്ര മാധ്യമം അല്ലെങ്കില്‍ ഇന്‍ഫോര്‍മേഷന്‍ സോഴ്സ് എന്ന നിലയില്‍ വിക്കിയില്‍ തെറ്റ് കാണുമ്പോള്‍ അത് തിരുത്താതെ എന്തിന് കുറ്റം പറയുന്നു എന്നാണ് പ്രസ്ഥുത പോസ്റ്റില്‍ ചോദിക്കുന്നത്.
മൂന്നോ നാലോ പേജുള്ള ഒന്നാണ് വിക്കിയെങ്കില്‍ കണ്ട തെറ്റ് തിരുത്തുന്നതുതന്നെയാണ് വേണ്ടത് എന്നാല്‍ എണ്ണമറ്റ പേജുകളുള്ള അല്ലെങ്കില്‍ ഡെപ്ത്തുള്ള ഒരു കടലായ വിക്കിയില്‍ ഒരാള്‍ എന്തെങ്കിലും ഒരു പീസ് ഒഫ് ഇന്‍ഫോര്‍മേഷന്‍ അറിയാനായിട്ട് തിരയുമ്പോള്‍ അതില്‍ ഒരു തെറ്റ് ശ്രദ്ധയില്‍ പെട്ടാല്‍ അത് തിരുത്തുന്നതിനല്ല പ്രൈമറി ഇമ്പോര്‍ട്ടന്‍സ് കൊടുക്കേണ്ടത് ' വിക്കിയില്‍ തെറ്റുണ്ട് ' എന്ന് വിളിച്ചുപറയുന്നതിന് തന്നെയാണ്.
ഒരാള്‍ കാണുന്ന തെറ്റ് അയാള്‍ തന്നെ തിരുത്തിയാലും ഇതര തെറ്റുകള്‍ ഉണ്ടെങ്കില്‍ അവ ഇല്ലാതാവുന്നില്ല മാത്രമല്ല ഇതുപോലുള്ള അറിയീപ്പുകളിലൂടെ ചൂണ്ടിക്കാണിക്കലിലൂടെ സഹായം ലഭിക്കുന്നത് ആധികാരികമായും / റഫറന്‍സായും വിക്കിയിലെ ഡാറ്റ ചൂണ്ടിക്കാണിക്കുന്നവര്‍ക്കാണ്.
ഇതുപോലുള്ള അറിയീപ്പുകള്‍ ലഭിക്കുമ്പോള്‍ , യാതൊരു മാനദണ്ടവുമില്ലാതെ , ശ്രദ്ധിക്കാതെ വിക്കിയിലെ ഡാറ്റ റഫറന്‍സായും മറ്റും ചൂണ്ടിക്കാണിക്കുന്നവര്‍ പ്രസ്ഥുത ഡാറ്റയുടെ ആധികാരികത കൂടുതല്‍ ഉറപ്പിക്കാന്‍ ശ്രമിക്കും.
കാടിന്റെ ഉടമ കാട്ടില്‍ നല്ല പഴങ്ങളുണ്ട് , നദികളുണ്ട് പല ഔഷധ സസ്യങ്ങളുമുണ്ട് എന്ന് വിളിച്ചുപറയും എന്നാല്‍ കാട്ടിലൂടെ നടക്കുന്ന ഒരാള്‍ ഒരു പാമ്പിനെ കണ്ടാല്‍ അതിനെ തല്ലിക്കൊന്ന്, കാടിന്റെ ഉടമയുടെ ഒപ്പം ചേരുകയല്ല വേണ്ടത് , മറിച്ച് ' കാട്ടില്‍ പാമ്പുണ്ട് ' എന്ന് വിളിച്ചുപറയുക തന്നെയാണ് കാരണം ഇത്തരം ഒരറീയീപ്പ് കിട്ടുന്നതോടെ പിന്നീട് കാട്ടിനുള്ളില്‍ കയറുന്നവര്‍ ശ്രദ്ധിക്കും എന്നതുതന്നെ.
വിക്കിയില്‍ ചികയുന്നതിനിടെ ഒരു തെറ്റ് കണ്ടാല്‍; തെറ്റ് തിരുത്താനോ / വിക്കിയില്‍ തെറ്റുണ്ടെന്ന് വിളിച്ചുപറയാനോ ഉള്ളതില്‍ നിന്നും ഒറ്റ ഓപ്ഷനേ ഉള്ളുവെങ്കില്‍ ' വിക്കിയില്‍ തെറ്റുണ്ടെന്ന് വിളിച്ചുപറയുക ' എന്ന ഓപ്ഷന്‍ തന്നെയാവണം തിരഞ്ഞെടുക്കേണ്ടത്.
Thursday, August 20, 2009
Subscribe to:
Post Comments (Atom)
7 comments:
വിക്കിയില്‍ തെറ്റുണ്ടെങ്കില്‍ വിളിച്ചുപറയുകതന്നെ വേണം
വാസ്തവം തന്നെ ഇക്കാ.
തീർച്ചയായും തെറ്റുണ്ടെങ്കിൽ അതു വിളിച്ചു പറയണം. അതോടൊപ്പം ആ തെറ്റ് തിരുത്തുവാനുള്ള നടപടിയും ആരെങ്കിലും എടുക്കണ്ടേ?. അതിനു ചുമതലപ്പെട്ടവർ ആരെങ്കിലും ഉണ്ടോ. അങ്ങനെ ഒരു വിഭാഗം ആൾക്കാർ ഇല്ലെങ്കിൽ തെറ്റു കണ്ടെത്തിയവർ വിളിച്ചു പറയുന്നതോടോപ്പം തിരുത്തുകയും കൂടെ വേണ്ടേ. അല്ലാതെ പിന്നെങ്ങനെയാണു ആ തെറ്റുകളെ ഇല്ലാതാക്കുക?
അതിന്റെ പ്രവർത്തന രീതി എനിക്കറിയില്ല. അതുകൊണ്ട് ചോദിച്ചതാണു.
വിക്കിയില്‍ തെറ്റുണ്ടെങ്കില്‍ അത് തിരുത്താനുള്ള ചുമതല നമുക്ക് തന്നെയാണ്. കാരണം വിക്കി ഒരു പൊതുസ്വത്താണ് എന്നത് തന്നെ. എന്നാല്‍ തെറ്റ് ചൂണ്ടിക്കാട്ടുന്നവര്‍ തന്നെ അത് തിരുത്തണം എന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. തെറ്റ് ചൂണ്ടിക്കാണിക്കലും ഒരു ചുമതല നിറവേറ്റല്‍ തന്നെയാണ്,മറ്റാരെങ്കിലും അത് തിരുത്തുമല്ലൊ.അപ്പോള്‍ തെറ്റ് തിരുത്തുന്നത് പോലെ തന്നെ പ്രധാനമാണ് തെറ്റ് ചൂണ്ടിക്കാണിക്കലും. വിക്കി നമ്മുടേതാണു എന്ന ബോധം എല്ലാവര്‍ക്കും ഉണ്ടായാല്‍ ഇതില്‍ തര്‍ക്കത്തിന് പ്രസക്തിയില്ല.
വിളിച്ചു പറയുന്നതിന്റെ കൂടെ സംവാദം പേജില്‍ ഒരു കുറിപ്പ് ഇട്ടൂടേ തറൂ..
mistakes should be pointed out..wherever it is
Post a Comment