വണ്‍ ബെഡ്റൂം ഫ്ലാറ്റ് വില്‍ക്കാനുണ്ടെന്ന പരസ്യം കണ്ടാണത്രെ ഒപ്പം ജോലിചെയ്യുന്നവന് പരസ്യം കൊടുത്തവനുമായി ഫോണില്‍ ബന്ധപ്പെട്ടത്. വില 750,000/- ദിര്‍ഹംസ് ചെറുതായൊന്ന് പിശകിയെങ്കിലും നടന്നില്ല. ഒരാഴ്ചക്കകം അഡ്വാന്‍സ് ചെക്കുമായി വരാമെന്ന് പറഞ്ഞ് തിരിച്ച് പോന്നു. രണ്ട് ദിവസം കഴിഞ്ഞ് പ്രസ്തുത പ്രോജെക്ടിന്റ്റെ മൂല വില അറിയാന്‍ ഡവലപ്പറുമായി ബന്ധപ്പെട്ടു , വളരെ കുറവാണെങ്കില്‍ അവസാന പിശകല്‍ , അതായിരുന്നു ഉദ്ദേശം. ബില്‍ഡിങ്ങും അപാര്ട്ട്മെന്റ്റും അറിഞ്ഞപ്പോള്‍ ഡവലപ്പറുടെ മറുപടി , ഇന്നത്തെ റേറ്റ് ഒന്നര മില്യണ്‍ ആണെന്ന് , അതായത് ഇരട്ടി.
ഒരാഴ്ചക്കൊന്നും നില്ക്കുന്നതില് അര്‍ത്ഥമില്ലെന്നും , വില്ക്കുന്നവന് ഈ വില അറിയുന്നതിന് മുമ്പെ കാര്യം നേടാനും വേണ്ടി പിറ്റേന്ന് തന്നെ ചെക്കുമായി പോകാന്‍ തീരുമാനിച്ചു. എവിടെ വരണമെന്നന്വേഷിക്കാന് അയാളെ വീണ്ടും ഫോണില്‍ വിളിച്ചു:
' ഇല്ല താങ്കള്‍ വരേണ്ട , വില കൂട്ടി '
' എത്ര കൂട്ടി ? '
' ഒന്നര മില്യണ്‍ '
' പ്ലീസ് നമ്മള് മൂന്ന് ദിവസം മുമ്പെ തീരുമാനിച്ചത് എഴുനൂറ്റമ്പതിനായിരത്തിനല്ലെ , ഒന്നഡ്ജസ്റ്റ് ചെയ്യൂ '
' ഇല്ല വില്‍ക്കുന്നില്ലെന്ന് തീരുമാനിച്ചു '
' ശരി ഒന്നരയെങ്കില്‍ ഒന്നര എവിടെ വരണം ? '
നല്ല ഇഷ്ടമായതിനാലും മറ്റു മാര്‍ഗ്ഗമില്ലാത്തതിനാലും സുഹൃത്ത് അപാര്ട്ട്മെന്റ്റ് വാങ്ങിക്കാമെന്ന് തന്നെ തീരുമാനിച്ചു.
' ഇല്ല വില്‍ക്കുന്നില്ലെന്ന് പറഞ്ഞില്ലെ '
'നിങ്ങള്‍ പറയുന്ന വില തരാം വില പറയൂ '
'ഇല്ല വില്‍ക്കുന്നില്ല! '
വില ഇനിയും കൂടുമെന്നുറപ്പുള്ള ആ അത്യാഗ്രഹി ഫോണ്‍ കട്ട് ചെയ്തു , നിങ്ങള്‍ തന്നെ പറയൂ എങ്ങിനെയാണ് സാമ്പത്തിക തകര്‍ച്ച ഇല്ലാതിരിക്കുക?
Thursday, November 20, 2008
Subscribe to:
Post Comments (Atom)
7 comments:
എന്നു നടന്നതാ ??
ഇപ്പോളാണെങ്കില്‍ പുറകേ വരും....
ഓഫ്,പിശകുക എന്ന വാക്ക് ബാര്‍ഗെയ്ന്‍ അഥവ വിലപേശുക എന്ന് അര്‍ത്ഥത്തിലാണോ പ്രയോഗിച്ചിരിക്കുന്നത്? പല നാടുകളിലെ മലയാളം അറിയാനുള്ള താല്‍പ്പര്യം കൊണ്ട് ചോദിച്ചതാണ്
സിജൂ , കഴിഞ്ഞ മാസത്തില്‍.
രാധേയാ ,പിറകെ വരാറായിതുടങ്ങിയിട്ടില്ല , ഈ നിലക്കാണ് പോക്കെങ്കില്‍ അതുറപ്പാണ് :)
പെശകുക എന്നത് ഞങ്ങളുടെ നാട്ടില്‍ ഉപയോഗിക്കുന്ന വാക്കാണ് , ബാര്‍ഗൈനിങ്ങ് തന്നെ.
അപ്പപ്പോള്‍ ചെയ്യേണ്ട കാര്യം അപ്പപ്പോള്‍ ചെയ്യണം....
പിറകെ വന്നില്ലെങ്കിലും ആകാശത്ത് നിന്ന് ഇറങ്ങാതിരിക്കില്ല. എല്ലാറ്റിനും ഒരു അറ്റമുണ്ടല്ലോ. അതിപ്പോള്‍ മാക്സിമത്തില്‍ എത്തി നില്ക്കയാണ് . ഇനി താഴോട്ട് തന്നെ. ..
നിങ്ങളുടെ ഗ്രാമമായി തോന്നിയില്ലേ? അഭിപ്രായത്തിന് നന്ദി.
article avasarochitham
Post a Comment