' പിരിച്ചു വിടാന്‍ പോകുന്ന തൊഴിലാളികള്‍ക്ക് ഐഖ്യം പ്രഖ്യാപിച്ച് ഇടതു സംഘടന സമരത്തിനൊരുങ്ങുന്നു'
ഒറ്റ നോട്ടത്തില്‍ മനസ്സിന് കുളിര്‍മ്മ തോന്നുന്ന വാര്‍ത്ത , സാധാരണക്കാരന്റ്റെ കണ്ണില്‍ പൊടിയുടുന്ന രക്ഷകന്റ്റെ ഈ റോള്‍ ഭാവിയില്‍ ഉണ്ടാക്കാന്‍ പോകുന്ന ഭവിഷ്യത്തുകളെപ്പറ്റി ഓര്ക്കുന്നില്ലെന്നെന്റ്റെ അഭിപ്പ്രായം. മുന്‍കാലങ്ങളില്‍ പലകാരണങ്ങള്‍ കൊണ്ട് അടച്ചുപൂട്ടിയ എത്രയോ സ്ഥാപനങ്ങളുടെ അസ്ഥികള്‍ കാണിച്ചിരുന്ന ദയനീയത കുറച്ചുകാലമായി കാണാതിരിക്കയായിരുന്നു.
ഏതെങ്കിലും ഒരു സംരഭം തുടങ്ങാന്‍ പദ്ധതിയിടുമ്പോള്‍ അത് മൊത്തം കേരളത്തിന് ഏതൊക്കെ തരത്തില്‍ ഗുണകരമാകും , ഭാവിയില്‍ എന്തൊക്കെ വരാം വരാതിരിക്കാം എന്ന വിശാല കാഴ്ചപ്പാടല്ലാതെ , എത്ര പേര്‍ക്ക് തൊഴില്‍ കിട്ടും എന്ന ഒറ്റ ചിന്താഗതി അടിസ്ഥാനപ്പെടുത്തി വിലയിരുത്തുകയും അത് ഒരു നിബന്ധനയായി വെക്കുകയുമാണ് പതിവ്.
കുറച്ചുകാലമായി നാട്ടിലുള്ള മിക്ക ചെറുപ്പക്കാര്‍ക്കും മുന്‍കാലത്തെ അപേക്ഷിച്ച് ജോലി ലഭിക്കുന്നുണ്ട്. ഇതിന് പല കാരണങ്ങളുമുണ്ട് അതിലൊന്നാണ് അമേരിക്ക പോലുള്ള വിദേശത്തുള്ള കമ്പനികള്‍ നാട്ടിലുള്ള കമ്പനികളുമായി ചേര്‍ന്നുള്ള ജോയിന്റ്റ് വെഞ്ചറുകളായോ അല്ലാതെയോ ഉണ്ടായ വരവാണ്.
കമ്പനി നഷ്ടത്തില്‍ ആയാല്‍ പല രീതിയിലാവും കമ്പനി പ്രവര്‍ത്തിക്കുക. ഭാവിയില്‍ വന്നേക്കാവുന്ന പ്രോജെക്ടുകളേയും മറ്റും മുന്നില്‍ കണ്ട് ജോലി കൊടുത്തവരെ അതില്ലെന്ന് വന്നാല്‍ പിരിച്ചുവിടുക എന്നത് അതിലൊന്നാണ്. കമ്പനിക്ക് വരുമാനമില്ലാതെ എങ്ങിനെയാണ് തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കേണ്ടതെന്ന് സമരം ചെയ്യുന്നവര്‍ ആലോചിക്കേണ്ട കാര്യമാണ്.
നഷ്ടത്തിലോടുന്ന കമ്പനികളില്‍ നിന്നും പിരിച്ചുവിടുന്നതിനെതിരെ സമരം ചെയ്യുന്നതിനു പകരം
എങ്ങിനെ അവരെ സഹായിക്കാനാവും എന്ന് ചിന്തിക്കുകയാണ് ഇവര്‍ ചെയ്യേണ്ടത്. ഭാവിയിലെ പ്രോജക്ടുകളിലേക്ക് നിയമിച്ച തൊഴിലാളികളെ അവ ഇല്ലാതാകുമ്പോള്‍ ഒഴിവാക്കാതെ തുടരുമ്പോള്‍ , തൊഴില്‍ ചെയ്യുന്ന മറ്റുള്ള വരുടെ ഭാവി കൂടി അവതാളത്തിലാക്കുകയാണീ സമരക്കാര്‍ ചെയ്യുന്നത്.
ഒരാളുടെ ജോലി നഷ്ടപ്പെടുക എന്നത് നിസ്സാരമായ ഒന്നാണെന്ന അഭിപ്രായമോ അതു ആ കുടുമ്പത്തിനും സമൂഹത്തിലും വരുത്തുന്ന ഇമ്പാക്ട് അറിയാതെയോ അല്ല ഇത് പറയുന്നത്.
ഇത്തരം ഒരു സാഹചര്യത്തില്‍ സമരമല്ലാതെയുള്ള മറ്റു മാര്‍ഗ്ഗങ്ങളെപ്പറ്റിയാണ് എല്ലാവരും ആലോചിക്കേണ്ടത്.സര്‍ക്കാര്‍ ഇടപെടുകയും തൊഴില്‍ നഷ്ടപ്പെട്ടവരെ സഹായിക്കാനുള്ള മാര്ഗ്ഗമന്വേഷിക്കുകയുമാണ് ചെയ്യേണ്ടത് അല്ലാതെ കപട രാഷ്ട്രീയത ലക്ഷ്യമാക്കിയുള്ള സമരത്തിന് കൂട്ടുനില്‍ക്കുകയല്ല കാരണം സമരത്തിലൂടെ കപട രാഷ്ട്രീയം വിജയിക്കുമ്പോള്‍ പരാജയപ്പെടുന്നത് നാളെത്തെ തൊഴില്‍ അന്വേഷകരായ അനേകം ചെറുപ്പക്കാരാണ്.
ഭാവിയില്‍ സാമ്പത്തിക പ്രതിസന്ധി ഇല്ലാതാകുന്ന സമയത്ത് ഇവിടേക്ക് വരുന്ന പുതിയതും പഴയതുമായ കമ്പനികള്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യുമ്പോള്‍ രണ്ടുവട്ടം ആലോചിക്കുമെന്നതിന് തര്‍ക്കം വേണ്ട , ഒരു പക്ഷെ കേരളത്തിന്റ്റെ ചെറുപ്പത്തെ മാറ്റി നിര്‍ത്താനും കാരണമായേക്കും.
" ഓ പിന്നെ!! എന്നാലൊന്ന് കാണണം... അവരില്ലെങ്കില്‍ ഞങ്ങള്ക്കുലക്കയാ "എന്ന് പറഞ്ഞ് കുറച്ചാളുകളുടെ കണ്ണില്‍ പൊടിയിടാം പക്ഷെ എല്ലാ കാലവും എല്ലാവരേയും പറ്റിക്കാമെന്നത് വ്യാമോഹം മാത്രമാണ്.
വാല്‍ക്ഷ്ണം:
ഒരാളുടെ ജോലി പോകുക എന്നതിന്റ്റെ സീരിയസ്നസ് അറിയാഞ്ഞിട്ടോ ദുഖമില്ലാഞ്ഞിട്ടോ അല്ല ഈ കുറിപ്പ്. ഈയുള്ളവനും സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നവനാണ് പക്ഷെ പണ്ട് പല സ്ഥാപനങ്ങളും പൂട്ടിച്ച അതേ ശൈലിയില്‍ ടി.വി കേമറക്ക് മുന്നിലിരുന്ന് ' സമരം ചെയ്യും' എന്ന് വലിയ വായില്‍ വിളിച്ചുപറയുന്നവരെ കണ്ടപ്പോള്‍ ജോലി പോയവരോടുള്ള ദയയോ ദാക്ഷിണ്യമോ കാരുണ്യമോ ഒന്നുമായിരുന്നില്ല അവരുടെ മുഖത്ത് മറിച്ച് പാവങ്ങളുടെ രക്ഷിതാക്കളാണ് തങ്ങള്‍ എന്ന് ധരിപ്പിക്കാനുള്ള കപട രാഷ്ട്രീയമാണ്.
ആഭിപ്രായം പോസ്റ്റ് വായിച്ചിട്ട് മതി ഇല്ലെങ്കിലും സന്തോഷം.
Saturday, November 01, 2008
Subscribe to:
Post Comments (Atom)
18 comments:
Well said. I thought the same when I saw the Asianet news this evening. In fact the news anchor was worse than the politicians. He was trying hard to score cheap points. India vision news anchor was better. He seemed to have a fair idea of how businesses run.
well said. but the LDF monkeys always find some loop holes to fight with you :)
Note: NO MNC in kerala... but Pinarayi's daughter can work in ORACLE :)
തറവാടിയുടെ ജോലിക്ക് തല്ക്കാലം പ്രശ്നമൊന്നുമില്ലല്ലേ...;)
ചിലർക്ക് സമരം ഒരു അസുഖമാണ്.അതിനു മരുന്നില്ല മാഷേ...
സാമ്പത്തിക പ്രശ്നം ഗള്ഫുരാജ്യങ്ങളെ എങ്ങിനെ ബാധിക്കുമെന്ന് പറയാറായിട്ടില്ല കാരണം വരുന്ന മാസങ്ങള്‍ educational zone ആണ്. റിസോഴ്സ് ബേസ്ഡ് ആയതിനാല്‍ ബാധിക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും ഇവിടത്തെ സമദ് ഘടന യും ലോക ഘടനയുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ അവിടങ്ങളിലെ വ്യത്യാസങ്ങള്‍ ചെറുതായെങ്കിലും ബാധിക്കാതെ തരമില്ല. താഴേ തട്ടുകളെ ബാധിക്കുമ്പോളാണ് രൂക്ഷത അനുഭവപ്പെടുന്നതിനാല്‍ മാന്ദ്യതയുടെ സമയ ദൈര്ഘ്യത എത്ര കുറയുന്നോ അത്രയും നല്ലതെന്ന് മാത്രം.മാന്ദ്യത മുകള്‍ തട്ടുകളില്‍ നിന്നും താഴേ തട്ടുകളിലെത്തുന്നതിന് മുമ്പെ തരണം ചെയ്യാനായാല്‍ ഒരു ചെറിയ തിരമാലയായതു പോയേക്കും.
രണ്ടായിരത്തൊളം ബില്യണ്‍ ദിര്ഹംസിന്റ്റെ ഡിക്ലയര്‍ ചെയ്ത പ്രോജെക്ടുകള്‍ എത്ര ശതമാനം ഈ കാരണങ്ങള്‍ കൊണ്ട് നിലവില്‍ വരും എന്നത് പലതിനേയും ആശ്രയിച്ചിരിക്കുന്നകാര്യമാണ് ,കണ്ടറിയേണ്ടതും. ദുബായിയെ സംബന്ധിച്ച് കണ്സ്റ്റ്രക്ഷനുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാല് ഇവയില്‍ വരുന്ന കുറവുകള്‍ വലിയ ഇമ്പാക്ടായിരുക്കും ഉണ്ടാക്കുക.
യാരിദേ,
യു.എ.യില്‍ ജോലിചെയ്യുന്ന 99% ആളുകളുടെ ജോലിക്കും ഒരു സ്ഥിരതയുമില്ല. ഒരു തൊഴിലാളിയെ കമ്പനിയില്‍ നിന്നും പറഞ്ഞുവിടണമെങ്കില് സാമ്പത്തിക മാന്ദ്യമൊന്നും വേണമെന്നുമില്ല.
ആത്മാര്‍ത്ഥതയോടെയും ഉത്തരവാദിത്വത്തോടെയും ജോലി ചെയ്യുന്നവന്റ്റെ മനോ ധൈര്യമാത്രമാണ് ഇവിടങ്ങളിലെ ജോലിയുടെ ഗ്യാരണ്ടി അല്ലാതെ ഡിഫിക്കാരുടെ സമര വീര്യമല്ല.
ഐ.ബി.എസ്-ന്റെ പ്രോജക്ടുകളില്‍ 90 ശതമാനവും, സാമ്പത്തികമാന്ദ്യം താരതമ്യേന ബാധിക്കാത്ത മിഡ്ഡിലീസ്റ്റില്‍ നിന്നാണെന്നാണ് കേട്ടത്.
സാമ്പത്തിക മാന്ദ്യത്തിന്റെ മറപിടിച്ചുള്ള ഇത്തരം പിരിച്ച് വിടലിന്റെ ഉദ്ദേശം മറ്റു ചിലതാണ്.ജെറ്റ് എയര്‍വെയ്സില്‍ നിന്നും ആയിരത്തിലധികം ആളുകളെ പിരിച്ച് വിടുന്നതിനെതിരെ കേന്ദ്ര ഗവണ്മെന്റ് അടിയന്തിരമായി ഇടപെട്ടപ്പോള്‍ കാണാതിരുന്ന ഈ വിഷമവും അമര്‍ഷവും ഇപ്പോള്‍ മാത്രം അനുഭവിക്കുന്നതെന്തേ..?
ഒരു കമ്പനിയെ സാമ്പത്തികാഭിവൃദ്ധിയിലെത്തിക്കാന് പരിശ്രമിച്ചവരെ ലാഭം കുറയുമ്പോള്‍ പുറത്താക്കുന്നതിനെയാണോ അനുകൂലിക്കുന്നത്..?പ്രായമായ,പ്രോടക്ടിവിറ്റി ഇല്ലാത്ത കാര്‍ന്നോന്മാരെ ചുമ്മാതല്ല ചിലര്‍ വീട്ടില്‍ നിന്നും പുറത്താക്കുന്നത്..!
നഷ്ട്ടത്തിന്റെ ആനുപാതികമായി ശമ്പളം കുറച്ച് കൂടെ നിര്‍ത്തുകയാണ് വേണ്ടത്.തൊടിയില്‍ പണിയില്ലാത്ത കര്ക്കിടകവറുതിയില് സ്ഥിരം പണിക്കാരുടെ വീട്ടിലേക്ക് അരി കൊടുത്തു വിടുന്ന നമ്മുടെയൊക്കെ കാരണവന്മാരുടെ നല്ല മനസ്സ് നമുക്ക് നഷ്ടമാകുന്നു
പാര്‍പ്പിടം,
ഞാന്‍ സമരത്തിനൊരിക്കലും എതിരല്ല. ജനാധിപത്യത്തില്‍ സമരത്തിനുള്ള പ്രസക്തി കുറവാണെന്ന് വിശ്വസിക്കുന്നുമില്ല. പക്ഷെ ആളുകളുടെ കണ്ണീല് പൊടിയിടാനും കപട രഷ്ട്രീയ വോട്ട് ബാങ്കും ലക്ഷ്യമാക്കിയുള്ള സമര പരിപാടിയോടൊരിക്കലും യോജിക്കാനാവുന്നില്ല.
ഇടപ്പാളില്‍ നിന്നും കോഴിക്കോട് വരെ യാത്ര ചെയ്യുമ്പോള്‍ ഇരുവശത്തും ( ഇപ്പോള്‍ കുറെ ഇല്ല ) കാണുന്ന എണ്ണമറ്റ ഇന്ഡസ്റ്റ്റികളുടെ ശവപ്പറമ്പ് കാണാം. ചില ഇടങ്ങളിലെങ്കിലും ജോലി ചെയ്തിട്ടുള്ള , സമരം ചെയ്തിട്ടുള്ള ആളുകള്‍ കുറ്റ ബോധത്തോടേ എല്ലാം നഷ്ടപ്പെട്തിന് ശേഷം നിലവിളിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്.
അന്നത്തെ നേതാക്കളുടെ പ്രേതം പുനര്‍ ജനിച്ചെന്ന് തോന്നി പുതിയ നേതാക്കളുടേ സംസാരം കണ്ടപ്പോള്‍. ഇന്നും പതിനാലാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് തോന്നി. ഇവരുടെ വിചാരം കമ്പനികള്‍ ജോലി കൊടുക്കാനുള്ളത് മാത്രമാണെന്നും ജോലി അവകാശമാണെന്നുമൊക്കെയാണ്. അല്ലാതെ കമ്പനിയുടെ നടത്തിപ്പിനുള്ളതാണ് ജോലിക്കാര്‍ എന്നല്ല. ഐ.ടി മേഖലയിലും യുണിയന്‍ വേണമെത്രെ!
കുറെ മടിയന്‍ മാരെ കൂടുതല്‍ മടിയന്‍ മാരാക്കുക എന്നല്ലാതെ യൂണിയന് എന്നത് കൊണ്ട് എന്ത് ഗുണമാണ് യൂണിയനില്‍ ഉള്ളവര്‍ക്കും ( നേതാക്കന്മാര്‍ക്കല്ല )കമ്പനിക്കും ഉള്ളതെന്നറിയാന്‍ താത്പര്യമുണ്ട്.
>>ഐ.ബി.എസ്-ന്റെ പ്രോജക്ടുകളില്‍ 90 ശതമാനവും, സാമ്പത്തികമാന്ദ്യം താരതമ്യേന ബാധിക്കാത്ത മിഡ്ഡിലീസ്റ്റില്‍ നിന്നാണെന്നാണ് കേട്ടത്.<<
മിഡില്‍ ഈസ്റ്റ് മാത്രമല്ലോ ( ശതമാനം അവിടെ കിടക്കട്ടെ!). സാമ്പത്തിക മാന്ദ്യമുള്ള രാജ്യങ്ങളിലെ നിര്‍ത്തിവെച്ച ജെകറ്റില് ജോലി ചെയ്യുന്നവരുടെ കാര്യമോ? പിന്നെ മിഡില്‍ ഈസ്റ്റും പരിമ്പൂര്ണ്ണമായും ബാധിച്ചില്ലെന്നൊന്നും പറയാറായിട്ടില്ല. ഹയര്‍ ലെവെലില്‍ എന്തു നടക്കുന്നു എന്ന് വ്യക്തമായ ധാരണയുണ്ട്.
>> മാന്ദ്യത്തിന്റെ മറപിടിച്ചുള്ള ഇത്തരം പിരിച്ച് വിടലിന്റെ ഉദ്ദേശം മറ്റു ചിലതാണ്.<<<
ഈ ഊഹാ പോഹങ്ങളാണ് ശരിയല്ലാത്തതും.
>>ജെറ്റ് എയര്‍വെയ്സില്‍ നിന്നും ആയിരത്തിലധികം ആളുകളെ പിരിച്ച് വിടുന്നതിനെതിരെ കേന്ദ്ര ഗവണ്മെന്റ് അടിയന്തിരമായി ഇടപെട്ടപ്പോള്‍ കാണാതിരുന്ന ഈ വിഷമവും അമര്‍ഷവും ഇപ്പോള്‍ മാത്രം അനുഭവിക്കുന്നതെന്തേ..?<<
കേന്ദ്ര ഗവ സമരമാണോ നടത്തിയത് ?
>>ഒരു കമ്പനിയെ സാമ്പത്തികാഭിവൃദ്ധിയിലെത്തിക്കാന് പരിശ്രമിച്ചവരെ ലാഭം കുറയുമ്പോള്‍ പുറത്താക്കുന്നതിനെയാണോ അനുകൂലിക്കുന്നത്..?<<
' മുതലാളി ' ഒരു വ്യക്തിയാണ് ഇന്നുള്ള കമ്പനികള്‍ ഒരു വ്യക്തിയായി കാണുന്നതിലെ കുഴപ്പം. മുതലളി കയ്യിലുള്ള പണം വെച്ച് ചിലവാക്കും ഇന്നുള്ള കമ്പനികള്‍ ഫോര്ക്കാസ്റ്റിങ്ങ് നടത്തിയാണ് പലതും ചെയ്യുന്നത് അതുകൊണ്ട് തന്നെ ഫോര്കാസ്റ്റിങ്ങില് നെഗറ്റീവായുള്ളത് സംഭവിക്കുമ്പോള്‍ നടപടികളും സ്വാഭാവികം.
ഒരാളുടെ വരുമാനം കുറഞ്ഞാല്‍ മകനെ ഫീസ് കുറഞ്ഞ സ്കൂളിലാക്കും എന്നുമുള്ള ബിരിയാണി നിര്‍ത്തി കഞ്ഞിയാക്കും പിന്നീടതും നിലക്കും. കഞ്ഞിയാക്കണോ ഒരു നേരമാക്കനോ എന്നതൊക്കെ അയാളുടെ ഫോര്‍കാസ്റ്റിങ്ങ് അനുസരിച്ചിരിക്കും , സ്വന്തം കുട്ടികള്‍ക്ക് കഞ്ഞി കൊടുത്തേ അയല്‍ വാസിക്ക് കഞ്ഞി കൊടുക്കൂ , തനിക്കെന്ന് കഞ്ഞി നില്ക്കും എന്ന് ഉറപ്പില്ലെങ്കില്‍ അയല്‍ വാസിക്കതും ചിലപ്പോള്‍ കൊടുത്തെന്ന് വരില്ല , പറയാന്‍ എളുപ്പമാണ്.
>>പ്രോടക്ടിവിറ്റി ഇല്ലാത്ത കാര്‍ന്നോന്മാരെ ചുമ്മാതല്ല ചിലര്‍ വീട്ടില്‍ നിന്നും പുറത്താക്കുന്നത്<<
:)
>>>ആനുപാതികമായി ശമ്പളം കുറച്ച് കൂടെ നിര്‍ത്തുകയാണ് വേണ്ടത്.<<<
സര്‍ക്കാരുകള്‍ ഇടപെട്ട് വേണ്ടത് ചെയ്യുകയാണ് വേണ്ടത്
>> കര്ക്കിടകവറുതിയില് സ്ഥിരം പണിക്കാരുടെ വീട്ടിലേക്ക് അരി കൊടുത്തു വിടുന്ന നമ്മുടെയൊക്കെ കാരണവന്മാരുടെ നല്ല മനസ്സ് നമുക്ക് നഷ്ടമാകുന്നു.<<<
അരി ഉണ്ടായിരുന്നവര്‍ കൊടുത്തയക്കുമായിരുന്നു, അതേ സമയം കിട്ടിയില്ലെങ്കില്‍ പണിക്കാര് കാരണവരുടെ നെജ്ചത്ത് കയറില്ലായിരുന്നു.
മുകളില്‍ കമന്റ്റ് ഹാരിസിനുള്ളതാണ് , പേര് പറയാന്‍ വിട്ടുപോയി :)
“സര്‍ക്കാരുകള്‍ ഇടപെട്ട് വേണ്ടത് ചെയ്യുകയാണ് വേണ്ടത്“
ഇവിടെ പാളിപ്പോയല്ലോ മാഷെ കാര്യങ്ങള്‍.പറഞ്ഞു വന്നതിന്റെ വൈരുദ്ധ്യം അവിടെ കാണാം(ഈ വൈരുദ്ധ്യം ഇപ്പോള്‍ ലോകം മുഴുവന്‍ അനുഭവിക്കുന്നുണ്ട്,ലാഭം വാങ്ങി അനുഭവിക്കുമ്പോള്‍ വേണ്ടാത്ത ഗവണ്മെന്റിനെ കഷ്ടകാലത്തില്‍ വേണം).അപ്പോള്‍ താങ്കളും വിശ്വസിക്കുന്നത് വെല്‍ഫയര്‍ സ്റ്റേറ്റ് എന്ന കണ്സപ്റ്റിലൂന്നിയാണ്.
കഷ്ടം.
ഹാരിസ്,
ഇതെന്തേ ആദ്യത്തെ കമന്റ്റില്‍ വന്നില്ലെന്ന് ചിന്തിക്കയായിരുന്നു ഞാന്‍ , കാരണം പോസ്റ്റില്‍ ഇതേ വാക്കുകള്‍ പ്റഞ്ഞിട്ടുണ്ട് ;)
സര്‍ക്കാര്‍ ഇടപെടുകയാണ് സമരം ചെയ്യുന്നതിനേക്കാള്‍ ഉത്തമം എന്നതുകൊണ്ട് , ജോലി പോയവരെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നല്ല അര്‍ത്ഥമാക്കുന്നത്. സ്വകാര്യമായതാണെങ്കില് പോലും കമ്പനികളില്‍ പൊതുജനവുമായി ബന്ധപ്പെട്ട വിഷയമുള്ളപ്പോള്‍ സര്‍ക്കാരുകളുടെ ഇടപെടല്‍ രണ്ട് വശത്തും ന്യായമായത് കൊണ്ടുവരാനാകും എന്നതിനാലാണത്.
Companies pay taxes and Profident Fund to the government. Government should make use of it to provide temporary benefits for the laid off employees until they find a new job. Even in US, laid off employees are typically given 2 months worth of food stamps to take care of their expenses until they find a new job.
പണ്ടൊക്കെ വീട് പണി ഉടമസ്ഥന് (മുതലാളി) തന്നെ നേരിട്ട് തൊഴിലാളികളെ ഏര്‍പ്പാടാക്കി ചെയ്യുമായിരുന്നു. അവര്‍ തന്നെ തറ, ഭിത്തി, വാര്‍ക്ക എന്നിവക്കുള്ള ആളുകളെയും ആശാരി, പ്ലമ്പര്‍ മുതലായവരേയും നേരിട്ട് ഏര്‍പ്പാടാക്കുന്ന ഒരു കാലമുണ്ടായിരുന്നു. തൊഴിലാളികള്‍ക്ക് മുതലാളി പണി പറഞ്ഞ് ചെയ്യിച്ച് നേരിട്ട് പ്രതിഫലം കൊടുത്തിരുന്ന ഒരു കാലം.
പിന്നെ പിന്നെ ഒരു വീട് പണിയണം എന്നുള്ളവര്‍ (പണ്ടത്തെ മുതലാളിമാര്‍) ആ പണി ഏറ്റെടുത്ത് നടത്താന്‍ കഴിവുള്ള കമ്പനികളെ ഏല്‍പ്പിച്ചു തുടങ്ങി. അപ്പോള്‍ പണ്ടത്തെ മുതലാളിമാര്‍ കമ്പനി ഉടമകളുടെ മുതലാളിമാരായും, കമ്പനി ഉടമകള്‍ തൊഴിലാളികളുടെ മുതലാളിമാരായും മാറപ്പെട്ടു.
ഒരു വീട് പണിയുന്നവര്‍ തീര്‍ച്ചയായും അതിന് ശേഷിയുള്ള കമ്പനിയെ മാത്രമേ സമീപിക്കുകയുള്ളൂ. നമ്മളാരും നമ്മുടെ വീട് പണിയാന്‍, മുഴുവന്‍ പണിക്കാരെയും മറ്റൊരു വീടുപണിയില്‍ ഏര്പ്പാടായിരിക്കുന്ന ഒരു കമ്പനിയെ സമീപിക്കുകയില്ല. അത് അറിയാവുന്നവരാണ് കമ്പനിക്കാരും. അപ്പോള്‍ നമ്മുടെ വീട് പണി കിട്ടാനായി, അതിന്റ്റെ തുടക്കത്തിലെ ചര്‍ച്ച നടക്കുമ്പോള്‍ തന്നെ അവര്‍ ആ വീട് പണിക്ക് വേണ്ട ആളുകളെ പുതുതായി എടുത്ത് തുടങ്ങിയിട്ടുണ്ടാകും. അല്ലാതെ ഒരു വീട് പണിത് കഴിഞ്ഞിട്ട് അടുത്ത പണി എന്ന് വിചാരിച്ചിരുന്നാല്‍ ഒരു കമ്പനിയും വളരില്ല, അതോടൊപ്പം തന്നെ തൊഴിലവസരങ്ങളും വളരില്ല.
ഇനി, വീട് പണിയണമെന്ന് വിചാരിച്ചിരുന്ന നമ്മള്, പ്രതീക്ഷിക്കാത്ത രീതിയില്‍ കടത്തിലായാലോ? വീട് പണി മുടങ്ങും. പക്ഷെ, ആരും നമ്മുടെ മുന്നില്‍ സമരം ചെയ്യില്ല. പക്ഷെ, കമ്പനി ഉടമസ്ഥരുടെ കാര്യം എടുക്കൂ. അവര്‍ എന്തു ചെയ്യും. സ്വാഭാവികം ആയും തൊഴിലാളികളെ പിരിച്ചു വിട്ടാല്‍ സമരം ചെയ്യും. പിരിച്ചു വിടാതിരുന്നാല്‍ കമ്പനി നഷ്ടത്തിലാകുകയും ചെയ്യും.
ഇത് വളരെ ലളിതമായ ഒരു ഉദാഹരണം മാത്രമാണ്. ചില കമ്പനികള്‍ ജോലികള്‍ ഏറ്റെടുത്തു നടത്തുന്ന ഒരു പ്രസ്ഥാനമാണ്. അവര്‍ ചെയ്യുന്ന ജോലിക്കേ അവര്‍ക്ക് വരുമാനം ഉണ്ടാകൂ. പക്ഷെ, ശരിക്കുള്ള മുതലാളി എന്നത് അവര്‍ക്ക് ജോലി കൊടുക്കുന്നവരാണ്.
കിട്ടാനുള്ള ജോലി കുറവും ഏറ്റെടുക്കാന്‍ തയ്യാറുള്ള കമ്പനികള്‍ കൂടുതലും എന്ന സാഹചര്യത്തില്‍ കമ്പനികള്‍ ഒരല്‍പ്പം റിസ്ക് എടുത്താണ് പലപ്പോഴും പുതിയ ജോലിക്കാരെ നിയമിക്കുന്നത്. അതിന്റ്റെ പേരില്‍ വരുന്ന റിസ്ക് യഥാര്‍ത്ഥ മുതലാളിയുടെ തലയില്‍ വെയ്കാന്‍ നോക്കിയാല്‍ അവര്‍ക്ക് ആ ജോലി കിട്ടുകയില്ല. അത് റിസ്ക് എടുക്കാന്‍ തയ്യാറുള്ള മറ്റു കമ്പനിക്കാര് കൊണ്ട് പോകും.
ജോലിക്കാരുടെ കൂട്ട പിരിച്ച് വിടലിനെ ന്യായീകരിക്കാനല്ല ഞാന്‍ ഇത്രയും എഴുതിയത്. മറിച്ച്, പിരിച്ച് വിടല്‍ എന്ന് കേള്‍ക്കുമ്പോഴേക്കും അതിനെതിരെ വടിയുമായി ഓടുന്നതിനെ എതിര്‍ക്കാനാണ്. ഒരു കൂട്ട പിരിച്ച് വിടല്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ അതിനെ അന്വേഷിച്ച് വിലയിരുത്തട്ടെ. തെറ്റായിട്ടുള്ളതാണെങ്കില് അതിനെതിരെ നടപടി എടുക്കട്ടെ. ശരിയായിട്ടുള്ളതാണെങ്കില്‍ മുകളില്‍ ഒരു കമന്റ്റില്‍ എഴുതിയത് പോലെ ആ ജോലിക്കാര്‍ക്ക് മറ്റൊരു ജോലി കിട്ടുന്നതു വരെ പിടിച്ച് നില്‍ക്കാനുള്ള ഒരു സംവിധാനത്തിന് രൂപം നല്കട്ടെ.
സര്ക്കാരിന്റ്റെ ജോലി എന്ത്, പാര്‍ട്ടിയുടെ ജോലി എന്ത് എന്ന വേര്‍തിരിവ് നമ്മുടെ സമൂഹത്തിന് നഷ്ടമായോ എന്നൊരു സംശയം.
:)
For tracking comments!
:)
ഉഗ്രന്റെ കമന്റു കൊള്ളാം..നന്നായി വിശദീകരിച്ചിരിക്കുന്നു.പിന്നെ പാർടിയെ സംബന്ധിച്ച് മുതൽമുടക്കിന്റെ ആവശ്യമില്ല.ഒരു കൊടിയും ബക്കറ്റും ഉണ്ടായാൽ മതീ. എന്നാൽ മുതലാളി/തൊഴിലുടമയുടെ സ്ഥിതി അതല്ല.സ്വന്തം കാശ് പോക്കറ്റിൽ നിന്നും ഇറക്കണം ഇല്ലേൽ ഈടുകൊടുത്ത് പലിശക്കെടുക്കണം.അതുകൊണ്ടുതന്നെ പലിശകകെടുത്ത് തൊഴീലാളിയെ പോറ്റണം എന്ന് പറയുന്നത് സാമാന്യ യുക്തിയല്ല.(അന്യൻ വിയർക്കുന്ന്nതിൽ നിന്നും വിഹിതം പറ്റി ജീവിക്കുന്ന രാഷ്ടീയ തൊഴിലാളികൾക്കും/മുതലാളിമാർക്കും മറുയുക്തി പറയുവാൻ ഉണ്ട്tആകും)
വളരെ പ്രസക്തമായ ലേഖനം തറവാടി. ഇത് കാണാന്‍ വൈകിപ്പോയി
ആവശ്യത്തിനപ്പുറം അനാവശ്യത്തിനു സമരം ചെയ്യുന്ന പാരമ്പര്യം കൈവെടിയാന്‍ നമ്മുടെ ജനത തയ്യാറാവുന്നില്ല. ചെയ്തു തീര്‍ക്കാന്‍ ഒര്രുപാട് നല്ല കാര്യങ്ങളുണ്ടാകുമ്പോള്‍ പിന്നേയും ഈ കോലാഹലം കാണുമ്പോള്‍ സഹതാപം തോന്നുന്നു. അമേരിക്കയില്‍ ജോലി ചെയ്യുന്നവര്‍ക്കും അതില്‍ ഒരുസ്ഥിരതയുമില്ല. നാളെ മുതല്‍ വരണ്ട എന്നു പറഞ്ഞാല്‍ അത്ര തന്നെ. അറിയാവുന്ന കുറെ പേര്‍ക്ക് ഇവിടെ ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. ഇവിടെ സമരത്തിന്റെ മുറവിളി കാണുന്നില്ല
ന്യായീകരിക്കുന്നില്ല ഒന്നും. എങ്കിലുമ്ം ഒരു കമ്പനിയോ ഫാക്ടറിയോ തുടങ്ങിയാല്‍ അത്ത് പൂട്ടിക്കുന്നതു വരെ സമരം ചെയ്യാന്‍ ഒരുമ്പെട്ടിറങ്ങുന്നവരുടെ പിന്നാലെ പോകുന്നവ്രെ കാണുമ്പോ .....
നല്ല ചിന്ത തറവാടി
http://www.karunamayam.blogspot.com/
njangalute paravooril ithu poloru sambhavam komndu pathinaayirangal sahikkunnu.
Post a Comment