ഇന്നലെ വൈകീട്ട് അടുത്തുള്ള ഇനോക് സ്റ്റേഷനില്‍ പെട്രോള്‍ അടിക്കാന്‍ പോയതായിരുന്നു.നല്ല തിരക്കുണ്ട് എനിക്ക് മുന്നിലായി നാലോളം കാറുകള്‍ വരിയായി നില്‍ക്കുന്നുണ്ട്.രണ്ട് വശത്തുനിന്നും പെട്രോള്‍ അടിക്കാനാവുന്ന ഫ്യുവല്‍ പോയിന്‍റ്റില്‍ , ഒരു വശത്ത് ഞാനടക്കം ഏഴെട്ട് പേര്‍ വരിയായി നില്‍ക്കുന്നുണ്ടെങ്കിലും മറു വശത്ത് ആളുകളൊന്നുമില്ലായിരുന്നു. എന്‍റ്റെ പിന്നില്‍ നിന്നിരുന്ന ആള്‍ക്ക് കാത്ത് നിന്നു സഹികെട്ടതിനാല്‍ അയാള്‍ വണ്ടി നേരേ തിരിച്ച് ഓപ്പോസിറ്റ് ഡയറക്ഷനില്‍ ഒഴിഞ്ഞിരിക്കുന്ന ഫ്യുവല്‍ ടെര്‍മിനലില്‍ നിര്‍ത്തി പെട്രോള്‍ അടിക്കാന്‍ പറഞ്ഞപ്പോള്‍ മലയാളിയായ പെട്രോള്‍ അടിക്കുന്ന പയ്യന്‍ അവിടേക്ക് പോകാതെ പറ്റില്ലെന്ന് നിന്ന് കൈകൊണ്ട് ആങ്ങ്യത്തില്‍ കാണിച്ചു.പുറത്തിറങ്ങിയ സായിപ്പ് നേരെ പയ്യന്‍റ്റെ അടുത്തേക്ക് വന്നു.
' സോറി നോട്ട് അലവ്ഡ് '
' വൈ വാട്ടിസ് ദ പ്രോബ്ളം ? '
' നോ മീന്‍സ് നോ '
സ്വല്‍പ്പം കടുത്തതായിരുന്നു പയ്യന്‍റ്റെ വാക്കുകള്‍.ഇളഭ്യനയി അയാള്‍ വീണ്ടും എന്‍റ്റെ കാറിന്‍റ്റെ പിന്നിലേക്ക് മാറ്റിയിട്ട് വരിയില്‍ തന്നെ നിന്നു.പയ്യനുമായി മുന്‍പരിജയമുള്ളതിനാല്‍ ഞാന്‍ ചിരിച്ചു.
' എന്താഡോ ഒന്ന് സൌമ്യത്തിലൊക്കെ പറഞ്ഞൂടെ ? '
ഗൌരവം ഒട്ടും വിടാതെ അവന്‍ എന്‍റ്റെ അടുത്തേക്ക് നീങ്ങി നിന്ന് പണ്ടെന്ന അര്‍ത്ഥത്തില്‍ കൈ പൊക്കി.
' അതൊക്കെ പണ്ട് നാല്‍പ്പത്ത്യേഴിനു മുമ്പ് '
Sunday, July 13, 2008
Subscribe to:
Post Comments (Atom)
12 comments:
തറവാടിയുടെ പുറകിലുള്ളവരെ മര്യാദ പഠിപ്പിക്കാന്‍ ‘നൊ മീന്‍സ് നൊ’ തന്നെ.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
നല്ല “ഫാവിയുള്ള” പയ്യന്‍..!
:)
ഹി ഹി ഹി ഹി ......
ഇങ്ങ് ഇന്‍ഡ്യയില്‍ വച്ചേ സായിപ്പിന്റെ മുന്നില്‍ കവാത്തു മറക്കേണ്ടതുള്ളു.
no means no ..
nalla orashayam
avasaram kittiyal prayogikanam :)
ഹി..ഹി....മിടുക്കന്‍ പയ്യന്‍...:)
നോ കവാത്ത് മറക്കിങ്ങ്,ഗുഡ്.
മിടുക്കന്‍ മലയാളി..!
പിള്ളെരൊക്കെ മാറി പോയി തറവാടി മാഷെ
സായിപ്പിനെ കണ്ടാപിന്നെ കവാത്ത് മറക്കുന്നവരെ
എനിക്കും ഒരു അനുഭവം തദൈവ ഉണ്ടായി.
ദോഹയിൽ ഒരു ഫൈവ് സ്റ്റാറിലായിരുന്നു ജോലി.
113 യിലെ അമേരിക്കൺ ദമ്പതികൽ. ആശാനൊരു
പാക് വംശജനാ. പുള്ളിക്കാരി കാബിനിലിരിക്കുന്ന എന്നെ വിളിച്ചു ബൊയിയെ അയക്കാനായി പറഞു.
കക്ഷിയെ പറഞുവിടാൻ അല്പം വൈകി. അവൾ വാണം വിട്ട പൊലെ വന്ന് എന്നെ ഷൌട്ട് ചെയ്യാൻ തുടങി? " you know who am i ? iam an American ."
" so what ? you know i am Indian "
അവൾ പരാതിയുമായി ഷെഖിനെ സമീപിച്ചു. ഷൈഖ് എന്നെ ഒരു പാടു ഉപദേശിച്ചു.
My sponser , poor sheikh .
ദുബായില്‍ എത്രയോ നല്ലതാണ് .ഒരു കറിവേപ്പില ചോദിച്ചാല്‍ പോലും പാവം മലയാളി പിള്ളാര്‍ 15 നിലയുള്ള ഫ്ലാറ്റിന്റെ മുകളില്‍ കൊണ്ടുവന്നു തരും :)
ഇവിടെ ആ പരിപാടി നടക്കില്ല .എല്ലാം നമ്മള്‍ തന്നെചെയ്യണം .പെട്രോള്‍ അടിക്കണമെങ്കില്‍ തന്നെ പോയി അടിക്കണം .അതാണ് ഇവിടെ ..അതാണ് ശരിയും .
ദുബായില്‍ മലയാളികല്‍ പെട്രോള്‍ അടിച്ചും തരും .കൂടാതെ കാറിന്റെ ഫ്രെണ്ടും ബാക്കും ഗ്ലാസുകള്‍ കഴുകിയും തരും .നിങ്ങള്‍ എത്രയോ ഭാഗ്യം ചെയ്തവര്‍.എന്നിട്ടും കുറ്റം തന്നെ .
Post a Comment