" നീ നുണ പറയുകയാണ് ! "
കല്യാണ സദസ്സില്‍ കുറച്ച് പേര്‍ സംസാരിച്ചിരിക്കുന്നതിനിടെ ചെവിയില്‍ എന്തോ പറഞ്ഞ മകളെ കയ്യില്‍ പിടിച്ച് വശത്തേക്ക് മാറ്റി നിര്‍ത്തി. പത്ത് വയസ്സ് തോന്നിക്കുന്ന കുട്ടി ജാള്യതയോടെ അവിടെ ഇരുന്നിരിന്ന ഓരോരുത്തരേയും നോക്കി , വീണ്ടും അയാളിലേക്ക് തിരിഞ്ഞു.
' സത്യം! '
അവിശ്വാസമായതിനാലാണെന്ന് തോന്നുന്നു കുട്ടി പറഞ്ഞത് അയാള്‍ ചെവി കൊണ്ടില്ല, ദേഷ്യത്തോടെ അവിടേ നിന്നും പോകാന്‍ പറഞ്ഞു. തല താഴ്ത്തി നിന്ന കുട്ടി പോകാതെ വിണ്ടും അയാളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു:
" അച്ഛനാണ് , ദൈവമാണ് സത്യം! "
സദ്യക്കുള്ള വിളി അച്ഛന്‍ - മകള്‍ തര്‍ക്കത്തിന് വിരാമമായി , എണീറ്റ് നടക്കുമ്പോള്‍ ഞാനാകുട്ടിയെ ശ്രദ്ധിക്കുകയായിരുന്നു , എല്ലാവരുടെ മുമ്പിലും കള്ളിയായ , തന്‍റ്റെ സത്യത്തെ അംഗീകരിക്കാത്തതിലുള്ള അമര്‍ഷവും മുഖത്ത് പ്രകടമായിരുന്നു.
******************
കുട്ടികള്‍ നുണ പറയുമ്പോള്‍ രക്ഷിതാക്കള്‍ പല രീതിയിലാണ് പ്രതികരിക്കുക , ചിലര്‍ മുകളില്‍ പറഞ്ഞത് പോലെ , ചിലര്‍ കുറച്ച് കൂടി കടന്ന ശിക്ഷകളിലേക്ക് , മറ്റ് ചിലര്‍ തീരെ പ്രതികരിക്കില്ല , ഇനി നാലമതൊരു കൂട്ടം വേറൊരു ശൈലി.
കുട്ടികള്‍ നുണപയുമ്പോളും സത്യം പറയുമ്പോളും അതതുപോലെ ഉള്‍ക്കൊള്ളണമെന്നതാണെന്‍റ്റെ മതം. അതായത് നൂറ് ശതമാനം കുട്ടി നുണ പറയുകയാണെന്ന് നമുക്ക് ബോധ്യമുണ്ടെങ്കില്‍ പോലും വിശ്വസിക്കണമെന്നര്‍ത്ഥം(പഠന വിഷയങ്ങളല്ല വിവക്ഷിച്ചതെന്ന് പറയേണ്ടതില്ലല്ലോ!).
കുട്ടി പറഞ്ഞത് സത്യമായിക്കൊള്ളട്ടെ / നുണയായിക്കൊള്ളട്ടെ ആദ്യം അത് സത്യമായിത്തന്നെ അംഗീകരിക്കുക തന്നെ വേണം. നൂറ് ശതമാനം നമുക്ക് ബോധ്യമുള്ള കാര്യം കുട്ടിയെ കഴിയുന്നതും ഉടന്‍ തിരുത്തന്‍ പാടില്ല മറിച്ച് മറന്നു തുടങ്ങുന്നോടൊപ്പമായിരിക്കണം അവതരിപ്പിക്കേണ്ടത്. കാര്യ ഗൗരവത്തിന്‍റ്റെ അളവനുസരിച്ച് മാറ്റങ്ങള്‍ ആവാവുന്നതാണ്.
പരാജയപ്പെടരുതെന്ന ഒറ്റ ആഗ്രഹത്തോടെയായിരിക്കും ഒരു കുട്ടി നുണപറയുക അതുകൊണ്ട് തന്നെ നുണപറയുന്ന ഒരുകുട്ടിയുടെ തലച്ചോറാണ് ആദ്യം പ്രവര്‍ത്തുക. തലച്ചോറിന്‍റ്റെ പ്രവര്‍ത്തനത്തിലുള്ള ആധിക്യം അവന്‍റ്റെ മനസ്സിന്‍റ്റെ പ്രവര്‍ത്തനത്തെ തടഞ്ഞു നിര്‍ത്തുന്നു അതായത് കുറ്റബോധം എന്നത് അവനില്‍ ആസമയത്ത് ഉണ്ടാക്കുന്നില്ല.
തന്‍റ്റെ നുണ യാതൊരു ബിദ്ധിമുട്ടുമില്ലാതെ കേട്ട ആള്‍ വിശ്വസിക്കുന്നതോടെ തലച്ചോറിന്‍റ്റെ ലക്ഷ്യം വിജയിക്കുന്നു സ്വാഭാവികമായും അതോടെ തലച്ചോര്‍ പിന്നോട്ടായുകയും ചെയ്യുന്നു. തലച്ചോര്‍ പിന്‍വാങ്ങുന്നതൊടെ മനസ്സിനെ മുന്നോട്ട് വരികയും തുടര്‍ന്ന് കുറ്റ ബോധം അവനില്‍ ജനിക്കുന്നു.
ഓരോ തവണ ഇങ്ങനെ നുണ പറയുയുകയും അത് ഒറ്റയടിക്ക് എതിര്‍പ്പുകളോ അദിശയങ്ങളോ ഇല്ലാതെ വിശ്വസിക്കപ്പെടുന്നതോടെ തന്‍റ്റെ നുണയെ വിജയിപ്പിച്ചെടുക്കാനുള്ള ആയാസം തലച്ചോറിന് കുറവയി വരുന്നു.ഇതാവട്ടെ മനസ്സിന്‍റ്റെ പ്രവൃത്തികൂട്ടുകയും ചെയ്യുന്നു അതായത് ഓരോ തവണ വിജയിക്കുമ്പോഴും അവന്‍റ്റെ കുറ്റബോധം കൂട്ടുന്നു.നുണയുടെ വിജയത്തില്‍ നിന്നും കിട്ടുന്ന സന്തോഷത്തേക്കാള്‍ കുറ്റബോധം അവനെ വേട്ടയാടുകയും സാവധാനം വന്‍ സ്വയം നുണപറയല്‍ നിര്‍ത്തുകയും ചെയ്യുന്നു.
മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ അതായത് നുണ കേട്ട ഉടനെ അത് വിശ്വസിക്കാതെവരുമ്പോള്‍ അടുത്ത തവണ നുണ പറയുമ്പോള്‍ കൂടുതല്‍ ശക്തമായാണവന്‍ നുണ പറയാന്‍ ശ്രമിക്കുക. ഇതാവട്ടെ ഓരോ തവണയും കൂടുതല്‍ ശക്തിപ്രാപിക്കാന്‍ കാരണമാകുന്നു. വളരെ കഷ്ടപ്പെട്ട് കിട്ടിയ വിജയം ( നുണയെ വിശ്വസിക്കുന്നത്) അവനെ കൂടുതല്‍ സന്തോഷവാനാക്കുന്നതോടൊപ്പം അടുത്ത നുണയെ വിശ്വസിപ്പിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്യുന്നു. തലച്ചോറിന്‍റ്റെ ഈ അധിക പ്രവൃത്തി മനസ്സിനെ അടുപ്പിക്കാതിരിക്കുന്നതോടെ കുറ്റബോധം അവനില്‍ ഉണ്ടാകുന്നുമില്ല.
പറയുന്നത് വിശ്വസിക്കുന്നതുപോലെത്തന്നെ കുട്ടികളെ ' സത്യം ' എന്ന വാക്ക് ഉപയോഗിക്കുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കണം എന്നാണെന്‍റ്റെ മതം , അതായത് സത്യം എന്ന വാക്കിന്‍റ്റെ സഹായമില്ലാതെത്തന്നെ പറയുന്നത് വിശ്വസിക്കാനുള്ള ത്രാണി ഓരോരുത്തര്‍ക്കും ഉണ്ടാവുന്നതോടെ കുട്ടികളില്‍ ആത്മ വിശ്വാസം കൂടുന്നു.
കുട്ടികളെല്ലാം നുണപറായാത്ത സത്യം എന്ന വാക്കുച്ചരിക്കാത്തവരായി വളരട്ടെ.
Sunday, June 15, 2008
Thursday, June 05, 2008
എന്‍റ്റേയും കോപ്പിയടിച്ചു
എന്‍റ്റെ ഈ പോസ്റ്റ് സമ്മതമോ അറിവോ ഇല്ലാതെ ഇവിടെ വില്‍ക്കാന്‍ വെച്ചിരിക്കുന്നു. ബൂലോകത്തും ഇതിന്‍റ്റെ കറുത്ത കൈകള്‍ ഉള്ളതെന്ന് നിസ്സംശയം പറയാന്‍ പറ്റും. ഇതിനു പിന്നിലുള്ളവര്‍ ഓര്‍ക്കുക ഇതൊരു വെറും കോപ്പി റൈറ്റ് പ്രശ്നത്തിലേക്കല്ല നീങ്ങുന്നതെന്ന്. ഇതിന് കൊടുക്കേണ്ട വില വളരെ വലിയതായിരിക്കുമെന്നോര്‍മ്മിപ്പുന്നതോടൊപ്പം എത്രയും പെട്ടെന്ന് അവിടേനിന്നും നീക്കം ചെയ്യാനും ആവശ്യപ്പെടുന്നു.
I demand http://www.mazhathully.com/ to remove my article published in thier site to make money without my permission or knowledge immediately or strict action will be taken without any further notice.

Saturday, May 10, 2008
ചില ഇന്‍ഷൂറന്‍സ് ചിന്തകള്‍
നാല് വര്‍ഷം മുമ്പാണ് എന്‍റ്റെ ഒരു സുഹൃത്തില്‍ നിന്നും നമ്പര്‍ വാങ്ങി ഒരാളെന്നെ ഫോണില്‍ വിളിച്ചത്. ഫോണില്‍കൂടി യാതൊന്നും സംസാരിക്കാതെ എന്നെ നേരില്‍ കാണണമെന്നായിരുന്നു അയാളുടെ ആവശ്യം.
പേരുകേട്ട ഒരു ഇന്‍ഷൂറന്‍സ് കമ്പനി ഏജെന്‍റ്റായ അയാള്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പോളിസി എടുക്കേണ്ടതിലെ അത്യാവശ്യകതയെപറ്റി ഒരടുത്ത ബന്ധുവിനെപ്പോലെ എനിക്ക് വിവരിച്ചുതന്നു. അയാളുടെ വിവരണം കഴിഞ്ഞപ്പോഴാണ് ഇതൊന്നും എടുക്കാത്തതിലെ ബുദ്ധിമോശത്തെപ്പറ്റി എനിക്കുണര്‍വുണ്ടായത്. ഇക്കാലമത്രയും ഒന്നും പറ്റാത്തതില്‍ സര്‍വേശ്വരനോട് നന്ദി പറഞ്ഞ് മുകളിലേക്ക് നോക്കിയിരിക്കുമ്പോള്‍ അയാള്‍ വീണ്ടും പോലിസിയെപ്പറ്റി ഇടതടവില്ലാതെ വിവരിച്ചുകൊണ്ടിരുന്നു.
ഒരു കുടുംബ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പോളിസി എടുക്കാമെന്ന് തീരുമാനിച്ച ഞാന്‍ അയാളുടെ സംസാരത്തില്‍ നിന്നും മറ്റും അയാളൊരു പോളിസി ഏജന്‍റ്റാണെന്നുപോലും മറന്നുപോയി:
' ഇതൊരു ബിസിനസ്സായി കാണരുത് ഏറ്റവും നല്ലതും ഇക്കണോമിക്കലുമായ ഒരു പോളിസി താങ്കള്‍ തന്നെ തീരുമാനിച്ചോളൂ '
കുടുമ്പ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പോളിസി പേപ്പറുകളില്‍ ഒപ്പുവെപ്പിച്ചതിന് ശേഷം ലാഭമുള്ളതിനാല്‍ ഒരു വര്‍ഷത്തെക്കുള്ള പ്രീമിയത്തുകയും കൈപറ്റിയാനയാള്‍ പോയത്.മൂന്നോ നാലോ ദിവസം കഴിഞ്ഞപ്പോള്‍ പോളിസി ഡോക്യുമെന്‍സും ഇന്‍ഷൂറന്‍സ് കാര്‍ഡും അയാള്‍ എന്‍റ്റെ ഓഫീസില്‍ വന്നേല്‍പ്പിക്കുകയും ചെയ്തു.
ഇന്‍ഷൂറന്‍സ് പോളിസി കാര്‍ഡ് ഐഡെന്‍റ്റി കാര്‍ഡിനൊപ്പം പേര്‍സില്‍ തിരുകി ഏതസുഖത്തേയും സ്വാഗതം ചെയ്തിരിക്കെയാണ് പച്ചാനാക്കസുഖം വന്നത്.ഡോക്ടര്‍ക്ക് അപ്പോയിന്‍മെന്‍റ്റെടുക്കാന്‍ ഞാന്‍ ഫോണ്‍ ചെയ്തു:
' ഇന്‍ഷൂറന്‍സൊക്കെ എടുക്കുമല്ലോ അല്ലെ? '
'ഏത് കമ്പനിയാണ്? '
' XYZ ഇന്‍ഷൂറന്‍സ് '
' പിന്നില്ലാതെ എടുക്കും.'
ക്ലിനിക്കില്‍ ചെന്ന് പേര് റജിസ്ട്രേഷന്‍ സമയത്ത് , അഭിമാനത്തോടെ റിസപ്ഷനിസ്റ്റിന് നേരെ നീട്ടിയ ഇന്‍ഷൂറന്‍സ് കാര്‍ഡ് നോക്കി അതേ വേഗതയില്‍ അവര്‍ പറഞ്ഞു:
' സാര്‍ ഇത് കവറാവില്ലല്ലോ , ഇത് ഇന്‍ പേഷ്യന്‍റ്റ് മാത്രമേയുള്ളു മാത്രമല്ല നാല്‍പ്പത് ശതമാനം മാത്രമേ കിട്ടൂ '
അങ്ങിനെയാവാന്‍ തരമില്ലെന്നും ഞാന്‍ ഒരു പ്രത്യേക ചികില്‍സക്കല്ല ( ഇന്‍/ഔട്ട്) ഇതെടുത്തതെന്നും അറിയീച്ചപ്പോള്‍ മലയാളിയായ തൊട്ടടുത്ത് നിന്നിരുന്ന അവരുടെ സഹായി:
' ഒരു കാര്യം ചെയ്യൂ പൈസ അടച്ചോളൂ പിന്നീട് റീ ഇമ്പേഴ്സ് ചെയ്തല്‍ മതിയല്ലോ'
അന്നവിടെ വന്ന ബില്ലിനെല്ലാം ഞാന്‍ പണം കൊടുത്ത് റീ ഇമ്പേഴ്സ്നിനുള്ള പേപ്പറില്‍ ഡോക്ടറെക്കൊണ്ട് ഒപ്പുമിടുവിച്ച് തിരിച്ചുവന്ന് ഇന്‍ഷൂറന്‍സ് ഏജെന്‍റ്റിനെ വിളിച്ച് കാര്യം പറഞ്ഞു , കൊടുത്ത ബില്‍ റീ ഇമ്പേഴ്സ് ചെയ്യാനുള്ള മാര്‍ഗ്ഗമന്വേഷിച്ചു:
' ഏയ് അതു കിട്ടില്ല '
' കിട്ടില്ലെന്നോ കാരണം? '
' സാറെടുത്ത പോളിസി ഇന്‍ പേഷ്യന്‍റ്റ് മാത്രമേ കവറാവൂ ഔട്ട് പേഷ്യന്‍റ്റ് കവറല്ല '
' ഞാന്‍ താങ്കളോട് ഇന്‍പേഷ്യന്‍റ്റിന് മാത്രമുള്ള പോളിസിയാണോ ചോദിച്ചത്? '
ഉടന്‍ അയാളുടെ മറുചോദ്യം ,' ഔട് പേഷ്യന്‍റ്റ് സാറ് ആവശ്യപ്പെട്ടോ? '
' ഏറ്റവും നല്ല ഒരു മെഡിക്കലല്ലെ സുഹൃത്തേ ഞാന്‍ ചോദിച്ചത് ? '
അയാളുടെ സംസാര ശൈലി മാറിത്തുടങ്ങിയപ്പോള്‍ കൂടുതല്‍ സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നെനിക്ക് മനസ്സിലായി.പറ്റിയത് പറ്റി ഇനി കയ്യിലുള്ള പോളിസി ഔട്ട് പെഷ്യന്‍റ്റ് കവറാക്കാനുള്ള അധികപണം കൊടുക്കാന്‍ തയ്യാറായെങ്കിലും ഇതായിരുന്നുമറുപടി:
' അതിപ്പോ ഇല്ല സാറെ പണ്ടൊക്കെ ചെയ്യാമായിരുന്നു , ഇനി ഇപ്പോ ഒറ്റ മാര്‍ഗ്ഗമെയുള്ളു ഒരു പുതിയ പോളിസി എടുക്കുക! '
മാത്രമല്ല നല്ലൊരു പുതിയ പോളിസി അന്നുതന്നെ ലോഞ്ച് ചെയ്തതായും അയാളറിയീച്ചു
' അപ്പോ ഇപ്പോള്‍ കയ്യിലുള്ളതോ ?'
' അത് സാറവിടെ വെച്ചോ , എന്നെങ്കിലും ഇന്‍ പേഷ്യെന്‍റ്റായാല്‍ ഉപയോഗിക്കാലോ '
' അതിനിത് നാല്‍പ്പത് ശതമാനമല്ലെ കിട്ടൂ , നൂറ് ശതമാനം കിട്ടില്ലല്ലോ ?'
' സാറ് പറയുന്നതൊക്കെ ശരിതന്നെ അതെല്ലാം നടക്കുകയാണെങ്കില്‍ ലോകത്ത് ഇന്‍ഷൂറന്‍സ് കമ്പനികലെല്ലാം പൂട്ടേണ്ടിവരില്ലെ? പിന്നെ നൂറ് ശതമാനം ഉള്ള പോളിസിക്കൊക്കെ വലിയ പ്രീമിയമാണ്'
'അതെടുക്കുന്ന സമയത്ത് ഞാന്‍ താങ്കളോട് പ്രീമിയത്തെപ്പറ്റി വല്ലതും സംസാരിച്ചോ , എറ്റവും നല്ലത് നല്ല ഇക്കണോമിക്കലായത് വെണമെന്നല്ലേ പറഞ്ഞത്?
ചുരുക്കത്തില്‍ ആ സംസാരം അവിടെ നിന്നു , ആ ഫയല്‍ അപ്പോ തന്നെ കീറികളയുകയും ചെയ്തു.
*****************
ഇപ്പോള്‍ ജോലിചെയ്യുന്ന കമ്പനിയില്‍ ചേര്‍ന്നസമയത്ത് കുടുംബ ഇന്‍ഷൂറന്‍സിലാദ്യം നോക്കിയത് പണ്ടത്തെ അമളിയാണ്. ഇനും ഔട്ടും ഒക്കെയുണ്ട് ആകെ ഒഴിവുള്ളത് പല്ലുമായി ബന്ധപ്പെട്ടത് മാത്രം അതില്‍ പോലും പല്ലുമായി അസുഖമാണെങ്കില്‍ അതും കവറാണ് , കെട്ടിക്കല്‍ ഭംഗി വരുത്താന്‍വേണ്ടി വല്ല ഓപറേഷനും എടുക്കുന്നെങ്കില്‍ അതുമാത്രം കവറല്ല.
മോനുമായി പല തവണ പോയെങ്കിലും യാതൊരുകുഴപ്പവുമുണ്ടായില്ല എല്ലാം ഇന്‍ഷൂറന്‍സ് നോക്കുന്നു. എന്നാല്‍ ഈയിടക്കാണ് മോന്‍റ്റെ തൊലിക്ക് ചില പ്രശ്നങ്ങള്‍ കാണാന്‍ തുടങ്ങിയത്. ഡോക്ടറെ കണ്ട ശേഷം മരുന്ന് വാങ്ങന്‍ പോയപ്പോഴാണ് ഒരു പുതിയ കാര്യം മെഡിക്കല്‍ ഷോപ്പിലെ ആള്‍ പറഞ്ഞത് , ഡോക്ടര്‍ എഴുതിയ മിക്ക മരുന്നുകളും മരുന്നുകളല്ല മറിച്ച് സൗന്ദര്യ വസ്തുക്കള്‍ ആയ ക്രീമുകള്‍ ആണ് അതിനാല്‍ ഇന്‍ഷൂറന്‍സ് കവറാവില്ലെന്ന്.
എഴുതിയിരിക്കുന്നത് ഡോക്ടര്‍ അയാളുടെ പ്രിസ്ക്രിപ്ഷന്‍ ലിസ്റ്റില്‍, ഇന്‍ഷൂറന്‍സ് കോപ്പിയിലും എഴുതിയ എല്ലാ മരുന്നുകളും വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട് അതുകൊണ്ട് തന്നെ അത് മരുന്നായി പരിഗണിക്കാമെന്ന് ഞാന്‍ വാദിച്ചെങ്കിലും മരുന്നുഷോപ്പിലെ വില്‍പ്പനക്കാരന്‍ തയ്യാറായില്ല.
' താങ്കള്‍ വേണമെങ്കില്‍ ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ടോളു '
മരുന്നെല്ലാം സ്വന്തം പോകറ്റില്‍ നിന്നും പണം കൊടുത്ത് വാങ്ങി പിറ്റേന്ന് ഇന്‍ഷൂറന്‍സില്‍ വിളിച്ച് ചോദിച്ചു , 'ക്രീം ആണോ ഇല്ല അതു കവറല്ല '
ഒരുകാര്യം മനസ്സിലായി എന്തു ചോദിച്ചാലും കഴിയുന്നതും ഇല്ലെന്ന് പറയല്‍ അവരുടെ ഒരു ശൈലിയാണെന്ന്.അന്നത് വിട്ടുകളഞ്ഞെങ്കിലും അടുത്ത തവന ഡോക്ടര്‍ മരുന്നെഴുതിയപ്പോള്‍ മുമ്പുണ്ടായത് വിവരിച്ചു:
' ഞാന്‍ എഴുതിയത് മരുന്നാണ് അതവര്‍ തന്നേ തീരു , മരുന്നല്ലാത്ത രീതിയിലാണെങ്കില്‍ ഞാന്‍ ഒരു ചെറിയ സ്ലിപ്പില്‍ അതെഴുതികൊടുക്കുകയാണ് ചെയ്യുക '
അതായത് , ഒരു ക്രീം എന്ന രീതിയില്‍ ഡോക്ടര്‍ ആ ' മരുന്നുകള്‍ ' എഴുതികൊടുക്കുക ചെറിയ വെളുത്ത പേപ്പര്‍ കഷ്ണത്തിലെന്ന് പറഞ്ഞ് അത് കാട്ടിത്തരുന്നതിനൊപ്പം ഫോണില്‍ മെഡിക്കല്‍ ഷോപ്പില്‍ വിളിച്ച് കാര്യം അന്വേഷിച്ചു. ഇന്‍ഷൂറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട് അതു ശരിയാക്കണെമെന്ന് ആവശ്യപ്പെടുകയും ചെയ്തു.പക്ഷെ മരുന്ന് വാങ്ങിക്കാന്‍ പോയപ്പോള്‍ കാര്യം പഴയതുപോലെത്തന്നെ.
പിന്നീട് സ്കിന്‍ സ്പെഷ്യലിസ്റ്റിനെ കാണാന്‍ പോയപ്പോളാണ് പ്രശ്നം സങ്കീര്‍ണ്ണമായത്. നാനൂറ് ദിര്‍ഹം മുള്ള ബില്ലില്‍ അറുപത് ദിര്‍ഹത്തിന്‍റ്റെത് മാത്രം മരുന്ന് ബാക്കിയെല്ലാക് ക്രീമാണത്രെ അതിനാല്‍ കവറാവില്ലെന്ന്.എന്തായാലും മരുന്നെല്ലാം ഇത്തവണയും സ്വന്തം പൈസ കൊടുത്ത് വാങ്ങി.ഇപ്രാവശ്യം വെറുതെ വിടാനാവാത്തതിനാല്‍ ഞങ്ങളുടെ കമ്പനി എച്ച്.ആറിനെ വിളിച്ച് കാര്യം പറഞ്ഞു. നടപടി എടുക്കുകയും ചെയ്തു.
ഇന്‍ഷൂറന്‍സ് കമ്പനികള്‍ സൗന്ദര്യ വസ്തുക്കളായ ക്രീമുകള്‍ കവറാക്കാത്തതിന്‍റ്റെ കാര്യം മനസ്സിലാക്കാം പക്ഷെ ഡോക്ടര്‍ മരുന്നായി എഴുതിയാലും അത്തരത്തില്‍ കണക്കാന്‍ പാടില്ലെന്നാണെന്‍റ്റെ പക്ഷം. മാത്രമല്ല പോളിസികള്‍ എടുക്കുമ്പോള്‍ കമ്പനികളായാലും വ്യക്തികളായാലും വളരെ കണിശമായി പഠിച്ചതിന് ശേഷമേ പോളിസികള്‍ എടുക്കാന്‍ പാടുള്ളു എന്നാണെനിക്ക് പറയാനുള്ളത് ബാക്കിയൊക്കെ നിങ്ങള്‍ പറയുക വല്ലതും ഉണ്ടെങ്കില്‍.

Subscribe to:
Posts (Atom)