Friday, November 13, 2009

hit FM, ഷാലു ഫൈസല്‍ പിന്നെ കരുണാകരനും

ഇന്നലെ വൈകീട്ടുള്ള ദുബായിലെ hit FM ന്യൂസ്, ഷാലു ഫൈസല്‍ എന്ന റേഡിയോ ജോക്കി വായികുന്നത് കേട്ടപ്പോള്‍ വാര്‍ത്താ വായന സംസ്കാരം ഇത്രക്ക് വഷളായോ എന്ന് തോന്നിപ്പോയി.

ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും അവര്‍ കരുണാകരന്റെ പേര് ന്യൂസിലൂടെ പറഞ്ഞു, ആശുപത്രിയില്‍ കിടക്കുന്നതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു വാര്‍ത്ത, എന്നാല്‍ ഒറ്റതവണപോലും ശ്രീ എന്നോ മിസ്റ്റര്‍ എന്നോ സംബോധന ചെയ്തില്ല.

കരുണാകരന്റെ മാത്രമല്ല മറ്റു പലരുടെ പേരിനൊപ്പവും അവര്‍ ശ്രീ/ അല്ലെങ്കില്‍ മിസ്റ്റര്‍ എന്ന് കൂട്ടിയില്ല.

ഒരു തവണ കേട്ടപ്പോള്‍ അദിശയിപ്പിച്ചത് രണ്ടാതവണയോടെ അസഹ്യമാക്കി പിന്നീട് മൂന്നാം തവണയും ആവര്‍ത്തിച്ചപ്പോള്‍ അരോചകം തോന്നി റേഡിയോ ഓഫാക്കി.

' Shalu Faisal, Is Karunakaran your grand son?' എന്ന sms 2(?) ദിര്‍ഹം ചിലവാക്കി 4007 അയച്ചെങ്കിലും അവര്‍ക്ക് പ്രസ്തുത മെസ്സേജിന്റെ അര്‍ത്ഥം മനസ്സിലാകുമെന്നോ ഇനി മനസ്സിലായാലും പ്രാവര്‍ത്തികമാക്കുമെന്നോ വിശ്വാസവുമില്ല കാരണം മറ്റൊരു അനുഭവം തന്നെ.

വെതറിന് പകരം ക്ലൈമറ്റെന്ന ശെരിയല്ലാത്ത പ്രയോഗത്തെ പരാമര്‍ശിച്ച് കൈപ്പള്ളി ഇങ്ങനെ ഒരു പോസ്റ്റിട്ടിരുന്നു അവര്‍ പിന്നേയും അതുതന്നെ തുടര്‍ന്നു എന്നാണെന്റെ അറിവ്.

റേഡിയോ പരിപാടികളിലേക്ക് ഫോണില്‍ ആളുകളെ വിളിച്ച്/തിരിച്ചും ചര്‍ച്ചകള്‍ ചെയ്യുന്നതുപോലെയോ, പരിപാടികള്‍ അവതരിപ്പിക്കുന്നതുപോലെയോ അല്ല വാര്‍ത്താവായനയെന്നും അത് ഗൗരവവും, സത്യസന്ഥതയും, ആധികാരികവും ആവേണ്ടുന്ന ഒന്നാണെന്നും; അതിനുപയോഗിക്കുന്ന ഭാഷാ/ ശൈലി/പ്രയോഗങ്ങള്‍ക്ക് ചുരുങ്ങിയ ചില മാനദണ്ഢങ്ങളുണ്ടെന്നും എന്നാണിവര്‍ മനസ്സിലാക്കുക?

ഇവയില്‍നിന്നൊക്കെ എനിക്ക് മനസ്സിലാക്കാനാവുന്നത് റേഡിയോ അവതാരകരെ മോണിറ്റര്‍ ചെയ്യാനോ ശെരിയായ രീതിയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാനോ ആരുമില്ലെന്നാണ്.

207 comments:

«Oldest   ‹Older   201 – 207 of 207
ഉസ്മാനിക്ക said...

ശ്രീ ഉഗ്രൻ,

ഇതെന്ത് തോന്നിയവാസമാണു ഹേ ???
ഇതെന്താ ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതിയോ ?

താങ്കൾ രാജിവെച്ച് പുറത്ത് പോകേണ്ടതാണ്.

Kaippally said...

അരെടേ ഇവിടേ ഞാനില്ലാത്തപ്പം 200 അടിച്ചതു്?

ഉഗ്രന്‍ said...

ക്ഷമിക്കു ശ്രീ.സഹോദരങ്ങളെ....
ആവേശത്താല്‍ അങ്ങിനെ ഒരബദ്ധം പറ്റിപ്പോയി! നമുക്ക് 300 അടിക്കാന്നെ... ഞാനും കൂടാം...
:)

തറവാടീ.. നേരിട്ട് കാണുമ്പോള്‍ തല്ലരുതേ...

gramasree said...

"വാര്‍ത്ത" കേള്‍ക്കാനായി മാത്രം,ഏഷ്യാനെറ്റ് റേഡിയോ തുറക്കുന്നവര്‍ അബുദാബിയില്‍ ഉണ്ട്.

കുഴൂര്‍ വില്‍സണും, ലിയോ രാധാകൃഷ്ണനും അഭിമാനിക്കാം..

മരത്തലയന്‍ പട്ടേട്ടന്‍ said...

പ്രിയസഹോദരന്മാരെ, നിങ്ങള്‍ പരസ്പരം തല്ല് കൂടുന്നത് കഷ്ടാല്‍ കഷ്ടതരമാണ്. നമുക്കേവര്‍ക്കും ഇവിടെ സമാധാനത്തോടെ ജീവിയ്ക്കാം. ഞാന്‍ വീണ്ടും ബ്ലോഗില്‍ തിരിച്ചു വരാന്‍ തീരുമാനിച്ചു. കുഞ്ഞിക്കണ്ണനും എത്രയും വേഗം വരാമെന്ന് ഏറ്റിട്ടുണ്ട്.

എല്ലാവര്‍ക്കും പ്രണാമം.

കെ.ആര്‍. സോമശേഖരന്‍ said...

ഞാ‍ൻ തിരിച്ചു വന്നു

വാരിക്കുന്തം said...

എന്റെ എന്തെങ്കിലും കുന്തം വായിച്ചിട്ടുള്ളവര്‍ക്ക്

ശ്രീ കൈപ്പള്ളിയുടെ കുന്തം വായിച്ചിട്ടുള്ളവര്‍ ഒന്നു കൈ പൊക്കൂ പ്ളീസ്.

ഈ കുന്തം എവിടെ വച്ചാണു വായിച്ചതെന്നും, ഇനിയും വായിക്കുവാന്‍ സാധിക്കുമോ എന്നും സാദരം അറിയിക്കാനപേക്ഷ.

കുന്തത്തിന്റെ നീളവും വണ്ണവും കൂടീ അറിയിച്ചാല്‍ ഉപകാരം.

«Oldest ‹Older   201 – 207 of 207   Newer› Newest»