സാങ്കേതിക വികസനത്തിലും അതുമൂലം ഉണ്ടായ സാമൂഹിക മാറ്റത്തിലും (rate of change) ചുരുങ്ങിയ കാലം കൊണ്ട് വന്ന വ്യതിയാനം ശാസ്ത്ര-സാങ്കേതിക- ബന്ധപ്പെട്ട വിഷയങ്ങളിലെ സ്കൂള്‍ അധ്യാപനത്തെ വളരെ ചാലഞ്ചിങ്ങ് ആക്കിയിട്ടുണ്ട്.
സാങ്കേതിക വികസനത്തിന്റെ കാര്യത്തില്‍ ,(rate of change), 70-75 ആം വര്‍ഷങ്ങള്‍ തമ്മിലുള്ള വ്യത്യാസമല്ല 80-85 തമ്മിലുള്ളത്, 90-95 ആവുമ്പോള്‍ വളരെ കൂടുന്നു, ഇനി 00-05 ആവുമ്പോള്‍ ഭീമമാകുന്നു. അതുകൊണ്ട് തന്നെ അന്നന്നുള്ള വിദ്യാര്‍ത്ഥികളിലും ഈ വ്യത്യാസം പ്രകടമായിട്ടും ഉണ്ട് .
Technology development ന്റെ കാര്യത്തില്‍, (അതുകൊണ്ട് തന്നെ സാമൂഹികമായതിലും), രണ്ട് അറ്റത്തിരിക്കുന്ന വിദ്യാര്‍ത്ഥികളെയും ഒരേ അധ്യാപകന് അധ്യാപനം ചെയ്യേണ്ടിവരുന്നു എന്നതാണ് അതിനെ ചാലഞ്ചിങ്ങ് ആക്കുന്നത്.
ഇന്നത്തെ അധ്യാപകരില്‍ മുഖ്യപങ്കുള്ള എനിക്ക് തൊട്ട് പിന്പുള്ള തലമുറയായിരിക്കണം പ്രകടമായ Technology development process ന്റെ രണ്ടറ്റവും,(തുടക്കം അവസാനം അല്ല ഉദ്ദേശിച്ചത്), കണ്ടവര്‍ എന്നാണെന്റെ അഭിപ്രായം. ഒരുപഭോക്താവ് എന്ന നിയിലാണെങ്കില് ഏറ്റവും ഭാഗ്യം ചെയ്തവര്‍ അതുകൊണ്ട് തന്നെ അവരാണ്; എന്നാല്‍ അധ്യാപനത്തിന്റെ കാര്യത്തിലാവുമ്പോള്‍ ഇത് ഭാഗ്യ/ഗുണകരമല്ല.
വിദ്യാഭ്യാസകാലത്ത് എനിക്കുണ്ടായിരുന്ന എന്റെ രക്ഷിതാവല്ല ഞാന്‍ എന്റെ മക്കള്‍ക്ക്, സാങ്കേതികമായും സാമൂഹികമായും ഞാന്‍ അവര്‍ക്ക് വളരെ അടുത്തിരിക്കുന്നു, സ്നേഹമല്ല വിവക്ഷിച്ചത്. പണ്ട് നിലനിന്നിരുന്ന സാമൂഹികവും സാങ്കേതികവുമായ അകല്‍ച്ച ഇന്നില്ലെന്ന് ചുരുക്കം. അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥിയുടെ സ്വീകാര്യത കൈവരിക്കാന്‍ ഇന്നത്തെ അധ്യാപകന് രണ്ട് രീതിയില്‍ ശ്രമിക്കേണ്ടിയിരിക്കുന്നു, ഒന്ന് സാങ്കേതികമായി സ്വയം ഉയരണം, (ഉപഭോകമല്ല വിവക്ഷിച്ചത്), സാമൂഹികമായും.
അല്ലാത്ത പക്ഷം അധികം താമസിയാതെ നിങ്ങളെ നിങ്ങളുടെ വിദ്യാര്‍ത്ഥികള്‍ പരിഹസിച്ചേക്കാം അന്ന് പക്ഷെ ഞങ്ങള്‍ രക്ഷിതാക്കള്‍ക്ക് പോലും അവരെ തടയാനായെന്ന് വരില്ല.
കൂട്ടിവായിക്കാം. ഒന്ന് രണ്ട് മൂന്ന് നാല്
Tuesday, November 24, 2009
Subscribe to:
Post Comments (Atom)
7 comments:
മാറേണ്ടുന്ന അധ്യാപകര്‍
നല്ല നിരീക്ഷണം..
മദ്രസ്സാധ്യാപകരും മാറേണ്ടതുണ്ടോ !
പഠനം സുഖമമാക്കുവാന്‍ അദ്ധ്യാപകരെയും, വിദ്യാര്‍ത്ഥികളെയും സഹായിക്കുന്ന ഫ്രീ സോഫ്റ്റ്വെയറുകളും, വെബ് സൈറ്റുകളും നാം ഉപയോഗിക്കുവാന്‍ തുടങ്ങുന്നത് എപ്പോഴാണാവോ? സക്കായ്, ഇ-ക്ലിക്ക് തുടങ്ങിയവ അദ്ധ്യയനത്തെ എത്രമാത്രം സുഖകകരമാക്കും എന്നത് അനുഭവിച്ചറിയുവാന്‍ എത്ര നാള് കാത്തിരിക്കണം!
കോഴ്സ് പഠനം തുടങ്ങുന്നതിന് മുന്‍പ്, പഠിതാവിനെ തേടിയെത്തുന്ന അദ്ധ്യാപകന്റെ ഇ-മെയിലുകളും, ആദ്യ ക്ലാസ്സില്‍ തന്നെ താന്‍ എന്തൊക്കെ എന്നൊക്കെ എങ്ങിനെയൊക്കെ പഠിപ്പിക്കുമെന്ന അദ്ധ്യാപകന്റെ ക്ലാസ്സുകളും, അസൈന്മെന്റുകളും മറ്റും അദ്ധ്യാപകനെ തേടി പിടിച്ച് കൊടുക്കാതെ വീട്ടിലിരുന്ന് തന്നെ അതും പാതിരാത്രിയിലും തങ്ങളുടെ ഷെയേര്‍ഡ് സൈറ്റില്‍ അപ്പ് ലോഡ് ചെയ്യുവാന്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍, താന്‍ നേടിയ അറിവുകള്‍ ചാറ്റിലൂടെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അദ്ധ്യാപകനോടും പങ്ക് വെയ്ക്കുവാന്‍ കഴിയുന്ന ഒരവസ്ഥ എന്ന് നമുക്ക് കിട്ടും?
ബ്ലോഗുലകത്ത് പല അദ്ധ്യാപന സഹായ ബ്ലോഗുകളും ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ ഒരു പക്ഷേ ഇത്തരം ചര്‍ച്ചകള്‍ കേരളത്തില്‍ ചില നല്ല മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കും.
ഈ പോസ്റ്റിട്ടതിന് എന്റെ പ്രത്യേക നന്ദി.
ഇന്‍ഫോര്‍മേഷന്‍ ലഭിക്കാന്‍ ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമാണ് എന്നാല്‍ എന്റെ അഭിപ്രായത്തില്‍ തൊണ്ണൂറ്റഞ്ച് ശതമാനം പോലും അതുപയോഗപ്പെടുത്തില്ല എന്നതാണ് ദുഖകരമായസത്യം.
പലരും ഇനറ്റ്ര് നെറ്റെന്നാല് മെയിലയക്കാനുള്ള ഒരു മാര്‍ഗ്ഗമായി മാത്രം കാണുന്നു.
ഇതിനൊക്കെ പുറമെ ഇതിനെപ്പറ്റി കുറച്ചെങ്കിലും മനസ്സിലാക്കിയവര്‍ പോലും നെഗറ്റീവിനെ മാത്രം കണ്ട് തള്ളീക്കളയുന്നു, ഇതില്‍ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ നോക്കുക, ഉദാഹരണമായി പറഞ്ഞന്നെയുള്ളു, വിമര്‍ശനമോ മറ്റോ ഉദ്ദേശിച്ചില്ല.
സിലബസ്സ് മാത്രം മതി അതിനുതന്നെ സമയമില്ല എന്ന് കരുതുന്ന അധ്യാപകരെ പറഞ്ഞിട്ടും കാര്യമില്ല, അടച്ചാപേക്ഷിക്കുന്നില്ല, അധ്യാപനം ഒരു തൊഴില്‍ എന്നതില്‍ നിന്നും മാറ്റി ചിന്തികുന്ന ഒരു തലമുറ വരുന്നതുവരെ കാത്തിരിക്കാതെ നിവൃത്തിയില്ല.
അതേ....സ്കൂള്‍ അദ്ധ്യാപനം ചലഞ്ചിംഗ് തന്നെ
"സ്കൂള്‍ അദ്ധ്യാപനം ചലഞ്ചിംഗ് തന്നെ"
അരീക്കോടാ... മദ്രസാധ്യാപനം ചലെഞ്ചിങ്ങ് അല്ല എന്നാണോ ?
Post a Comment