വന്ദേമാതരത്തെ പറ്റി പുറപ്പെടുവിച്ച ഫത്വയെ ബന്ധപ്പെടുത്തിവന്ന ഒരു ലേഖനമാണീ പോസ്റ്റിനാധാരം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളെ വിലയിരുത്തി നല്ല പ്രതീക്ഷകള്‍ കാണുന്നു ലേഖകന്‍.പ്രസ്തുത ലേഖനവുമായി എന്റെ അഭിപ്രായത്തിന് ബന്ധമുണ്ടോ എന്നതിന് പ്രസക്തിയില്ലാത്തതിനാലാണ് കൂടുതല്‍ അതിനെപറ്റി പറയാത്തത്.
വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഇതര സംസ്ഥാനങ്ങളിലെ മുസ്ലീമീങ്ങളെ അപേക്ഷിച്ച് വളരെ മുന്നോട്ടായുന്ന കേരള മുസ്ലിമിനിടയില്‍ പോലും ഒരു ചെറിയ വിഭാഗം, വന്ദേമാതരം ഇസ്ലാമിനെതിരാണെന്ന് ഉള്‍ക്കൊള്ളുന്നുണ്ട് അതുകൊണ്ട് തന്നെ, തന്നെ പ്രതീക്ഷിച്ചതുപോലെയുള്ള വേഗതയില്‍ കാര്യങ്ങള്‍ നടക്കുമോ എന്നത് കാലം തെളിയീക്കട്ടെ.
വന്ദേ മാതരത്തെ പറ്റാവുന്ന അര്‍ത്ഥ തലങ്ങള്‍ കൊടുത്ത് മുത്തവമാരും മുസ്ല്യാക്കന്‍മാരുമല്ലാതത ഇന്നത്തെ യുവ തലമുറയില്‍ പെട്ട ചിലര്‍ പോലും കിണഞ്ഞുശ്രമിക്കുന്നുണ്ട് എന്നതാണ് ദുഖകരമായ സത്യം. ആരാധനയും ബഹുമാനവും ഒന്നാണെന്ന് ഇവര്‍ വരുത്തിതീര്‍ക്കുന്നു.
ഒരിക്കല്‍ സദസ്സില്‍ ഈയുള്ളവനും , ഒരു സിക്ക് കാരനും അയളുടെ ഭാര്യയും സംസാരിച്ച് നില്ക്കുന്നു, പരിചയപ്പെടാനായി ഒരു സായിപ്പ് അടുത്തുവന്നു, എനിക്കും സിംഗിനും ഷേക്ക് ഹാന്‍ഡ് തന്നതിന് ശേഷം സിക്കുകാരന്റെ ഭാര്യയുടെ നേരെ കൈ നീട്ടി, ഉടന്‍ അവര്‍ കൈപൂപ്പി, സായിപ്പ് ചിരിച്ചുകൊണ്ട് ക്ഷമയും പറഞ്ഞ് തിരിച്ചും കൈ കൂപ്പി, അവിടെ ഒരു മുസലിയാര്‍ ഉണ്ടായിരുന്നെങ്കിലുള്ള പുകില് ഓര്‍ക്കുകയായിരുന്നു ഞാന്‍.
പണ്ട് മദ്രസ്സയില്‍ പോയിരുന്ന കാലം, കയ്യില്‍ നിന്നും വീണ പുസ്തകം കുമ്പിട്ടെടുത്ത് പൊടി തട്ടിയതിന് ശേഷം തൊട്ട് നെറുകില്‍ വെച്ചു, അതുകണ്ട് ഉസ്ഥാദ് നിന്ന് വിറച്ചു. ' ഹിന്ദുക്കളുടെ ഓരോന്ന് കൊണ്ടും വന്നിരിക്കുന്നു ' കുറെ ശകാരിച്ചതിന് ശേഷം ക്ലാസ്സില്‍ വീണ്ടും സംഭവം വിവരിക്കുകയും ചെയ്തു.
കൈകൂപ്പുന്നതും, പുസ്തകം നെറുകില്‍ തൊട്ട് വെക്കുന്നതുമെല്ലാം ഹിന്ദുക്കളുടെ ആരാധനയാണെന്നും, അവരെല്ലാത്തിനേയും ആരാധിക്കുമെന്നും, നമുക്ക് പാടില്ലെന്നും അതിനാല്‍ മേലാല്‍ ആവര്‍ത്തിക്കരുത് കാഫിറാകും എന്നും അദ്ദേഹം പറഞ്ഞു. കൈതൊട്ട് നെറുകില്‍ വെക്കുന്നത് ഒരു ബഹുമാനമാണെന്നും ആരാധനയല്ലെന്നും അന്ന് ഞാന്‍ വിവരിക്കാന്‍ പോയില്ല.
ശ്രീരാമന്റെയെന്നല്ല ആരുടെ അമ്മയേയും ബഹുമാനിക്കണമെന്നും, അതുകൊണ്ട് തന്നെ നമ്മുടെ രാജ്യത്തിന്റെ ദേശീയഗാനം പാടുന്നതിലൂടെ ഏക ദൈവ വിശ്വാസത്തെ ഹനിക്കുകയല്ലെന്നും കാരണം ആരാധനയും ബഹുമാനവും രണ്ടെന്നുമൊക്കെയാണ് മുസ്ല്യാക്കന്മാര് കുട്ടികളെ പഠിപ്പിക്കേണ്ടതും മുകളില്‍ പറഞ്ഞ തലമുറയില്‍ പെട്ടവര്‍ മനസ്സിലാക്കേണ്ടതും.ഇത്തരം അനാവശ്യകാര്യങ്ങളില്‍ തലപുണ്ണാക്കാതെ വിദ്യാഭ്യാസത്തിനും സാമ്പത്തിക ഉന്നതിക്കും വേണ്ടി ചെയ്യേണ്ട കാര്യങ്ങളെപറ്റിയാവണം ഫത്വകള് പുറപ്പെടുവിക്കേണ്ടത്.
Tuesday, November 17, 2009
Subscribe to:
Post Comments (Atom)
27 comments:
പിന്നോട്ട് വലിക്കുന്നവര്‍
പറ്റിച്ചേ, ഇനി കമന്റിടൂല്ലല്ലോ :)
ഉവ്വ....നല്ല ആഗ്രഹം!
നടന്നതു തന്നേ.....
ആരായുകില്‍ തിരകള്‍ നീരായിടുന്നു, ഫണി- നാരായിടുന്നു, കുടവും പാരയിടുന്നതിനു നേരായിടുന്നുലക- മോരായ്കിലുണ്ടഖിലവും -
ജനനീനവരത്നമഞ്ജരി
'സുജലാം സുഫലാം മലയജ ശീതളാം
സസ്യശ്യാമളാം മാതരം...
എന്നു തുടങ്ങുന്ന വരികള്‍ ഭൂമിയെ അമ്മയായിക്കണ്ട് അവരെ വന്ദിക്കുന്നതാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നീ പഞ്ചഭൂതങ്ങളെ ആരാധിക്കുന്നവരാണ് ഹിന്ദുക്കള്‍ എന്നു പറഞ്ഞ് ഒരു ബന്ധമുണ്ടാക്കാമെന്നല്ലാതെ വന്ദേമാതരത്തില്‍ പ്രത്യക്ഷത്തില്‍ ഒരു ഹിന്ദുത്വ അജണ്ട ഉണ്ടെന്നു ഈയുള്ളവനു തോന്നുന്നില്ല.എന്തായാലും തറവാടി പറഞ്ഞ പോലെ കാലം തെളിയിക്കുന്നത് കാത്തിരിക്കാം.അപ്പോഴേക്കും പഠിപ്പിക്കുന്നവര്‍ക്കും കുറെക്കൂടി ഈ വിഷയങ്ങളെകുറിച്ച് അവബോധമുണ്ടാകട്ടെ എന്നും നമുക്ക് പ്രത്യാശിക്കാം.
വന്ദേമാതരചര്ച്ചകളില് വിവാദം കൊഴുക്കുമ്പോള്‍ ശ്രദ്ധിക്കാതെ പോകുന്ന ഒന്നുണ്ട്. അത് ജനഗണമനയാണ്.
വാസ്ഥവത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഉള്ള വിപ്ലവഗാനമായ തരത്തില്‍ ഉപയോഗിക്കപ്പെട്ടത് വന്ദേമാതരം തന്നെ എന്ന് സംശയമില്ല. പൊതുസ്ഥലത്ത് വന്ദേമാതരം ആലപിക്കുന്നത് ബ്രിട്ടീഷ് ഭരണകൂടം വിലക്കുകയുണ്ടായിട്ടുണ്ട്.ചാറ്റര്‍ജിയുടെ ഈ ഗാനം ആണ് ജനഗണമനയ്ക്കും മുന്നേ കോണ്‍ഗ്രസ് മീറ്റിംഗുകളിലും, മറ്റും ആലപിക്കപ്പെട്ടിരുന്നത് (ടാഗോര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന് പാടി പ്രചാരം കൊടുത്തിട്ടുണ്ട്).
എന്നാല്‍ സൃഷീടിശക്തിയായ, ശ്യാമളകോമളയായ, അന്നപൂര്‍ണ്ണയായ ഒരു ഏകദേവീ സങ്കല്‍പ്പം ആണ് വന്ദേമാതരത്തില്‍ വരുന്നത്. അതായത് ഒരൊറ്റ ഇന്ത്യ എന്ന ഒരു (അപകടകരമായ) സങ്കല്‍പ്പം അതിലുണ്ട്.
ഏകദൈവവിശ്വാസികളായ ഇസ്ലാം എന്തിന് വന്ദേമാതരം ആലപിക്കണം?
മുസ്ലിങ്ങളെ വന്ദേമാതരം ആലപിക്കാന്‍ ആരെകിലും നിര്‍ബന്ധിച്ചോ?
മറ്റു ഏകദൈവ വിശ്വാസികളും, ദൈവസങ്കല്പ്പമില്ലാത്തവരും ഇന്ത്യയിലുള്ളപ്പോല് ഇസ്ലാമിന് മാത്രം എന്തു പ്രശ്നം?
ഇത് ആലപിക്കാന്‍ വിസമ്മതിക്കുന്നവര്‍ ഇന്ത്യയില്‍ ജീവിക്കാന്‍ ധാര്മ്മികാവകാശമുള്ളവരല്ല
എന്നിങ്ങനെയുള്ള ചോദ്യങ്ങളും, പ്രസ്ഥാവനകളും ഉയരുന്നതിനിടയില്‍... മറക്കുന്ന ഒന്നാണ് ജനഗണമന..
ജനഗണമന എന്നത് കിംഗ് ജോര്‍ജ്ജ് അഞ്ചാമനെ വാഴ്ത്തുന്നതാണോ അല്ലയോ എന്നതിനെ ചൊല്ലിയൊക്കെ വിവാദം നിലനില്‍ക്കുന്നുണ്ടെങ്കിലും അതിലുള്ള ഒരു കാര്യത്തെ സമ്മതിക്കാതെ വയ്യ. ഈ 'ഭരണകൂട പ്രവിശ്യ' എന്നത് "പഞ്ചാബികളും, സിന്ധികളും, ഗുജറാത്തികളും, മറാഠികളും, ദക്ഷിണേന്ത്യയിലെ ദ്രാവിഡരും, ബംഗാളികളും എല്ലാം ചേര്‍ന്ന ഒരു മിശ്രിതസമൂഹമാണെന്ന അവസ്ഥയെ അത് രേഖപ്പെടുത്തുന്നുണ്ട്. ഏകദൈവവിശ്വാസത്തിലുപരിയായി സാമൂഹ്യപ്രസക്തിയുടെ അംശം കൂടെ ജനഗണമനയോടൊപ്പം ഉണ്ട്
പിന്നോട്ട് വലിച്ചവൻ ആരായാലും ബ്ലൊഗ് ഡിലീറ്റ് ചെയ്യണം..
തറവാടി.
ഇസ്ലാമിന്റെ ആണിക്കല്ലായ തൌഹീദിനെ ചോദ്യം ചെയ്യുന്ന വന്ദേമതരം ആലപിക്കുന്നതും അതിനു പ്രേര്പ്പിക്കുന്നതും ശിര്‍ക്കാണ്. അല്ലാഹു വന്‍പാപങ്ങള്‍ വരെ പൊറുത്തേക്കും, പക്ഷെ ശിര്‍ക്ക് അല്ലാഹു ഒരിക്കലും പൊറുക്കില്ല. താന്കളില് നിന്നും ഇങ്ങിനെയൊരു പോസ്റ്റ് പ്രതീക്ഷിച്ചില്ല. ഇവിടെ മുസ്ലിംകളെ വഴിതെറ്റിക്കാന്‍ മിക്ക ബ്ലോഗന്മാരും ശ്രമിക്കുന്നതെന്ന് താങ്കള്‍ക്കറിയാഞ്ഞിട്ടാണോ ഇങ്ങിനെ ഇറങ്ങി പുറപ്പെട്ടത്. ഒരു യഥാര്‍ത്ഥ മുസ്ലിം ആയ താങ്കള്‍ക്ക് ഇനിയുള്ള തലമുറയ്ക്കു ഈ സത്യമതം കൈമാറേണ്ട ഉത്തരവാദിത്തമില്ലെ.
എത്രയും വേഗം ഈ ബ്ലോഗ് പൂട്ടി ഒരു മാതൃകയാവണം..
തറവാടി..
പൊട്ടന്റെ ചെവിയില്‍ ശംഖ് ഊതിയിട്ട് കാര്യമില്ല എന്ന് പണ്ടുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്... താങ്കള്‍ ഊതുന്നതും അവിടെ തന്നെ അല്ലേ എന്നൊരു ശങ്ക ഉണ്ടെങ്കിലും അത് അങ്ങനെ അല്ലാതാവട്ടെ എന്ന് ആശംസിക്കുന്നു...
പിന്നെ വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല എന്നുള്ളതിനാല്‍, പുറകെ വരുന്നതെല്ലാം നല്ലത് തന്നെ ആകട്ടെ എന്നും ആശംസിക്കുന്നു.. :)
മാതാവിനോടും മാതൃരാജ്യത്തോടുമുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്ന എന്തു വാക്കാണാവോ മുത്തവയുടെ പുത്തകത്തിലുള്ളത്.
(ദീപസ്തംബം മഹാശ്ചര്യം നമുക്കും കിട്ടണം പണം.)
ഇത് മുസ്ലിം സമുദായത്തിനു മാത്രം ഉള്ള ഒരു പ്രശ്നമായി കാണരുത്. ചുരുക്കം ചില ക്രിസ്ത്യന്‍, സിഘ് വിഭാഗങ്ങളും ഈ ഗാനം നിര്‍ബന്ധം ആക്കുന്നതിനെതിരാണ്.
വ്യക്തിപരമായി എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ഗാനം ആണ് 'വന്ദേ മാതരം'. ഗാനത്തില്‍ രാജ്യത്തെ മാതാവിനോട് ആണ് ഉപമിക്കുന്നതെന്നും നമുക്കറിയാം. പക്ഷെ ആദ്യത്തെ രണ്ട് ഭാഗങ്ങള്‍ കഴിഞ്ഞാല്‍, ഇതേ മാതാവിനെ (അതായത് രാജ്യത്തെ)ദുര്‍ഗ്ഗാദേവിയായി ആണു കാണുന്നത്, അല്ലെങ്കില്‍ ഉപമിക്കുന്നത്. ആതു ഒരു പ്രശ്നം ആകുമെന്ന് പ്രതീക്ഷിച്ചു കൊണ്ടാകാം, ആദ്യത്തെ രണ്ട് ഭാഗങ്ങളുടെ ആലാപനം മാത്രം മതി സ്കൂളുകളില്‍ എന്ന് തീരുമാനിക്കാന്‍ കാരണം.
ഉദാഹരണമായി മൂന്നാമത്തെ ഭാഗം ചുവടെ കൊടുക്കുന്നു (ആറാമത്തെ വരി നോക്കുക). (വിക്കിയോട് കടപ്പാട്, വിക്കിയെ ഇഷ്ടമില്ലാത്തവരോട് ക്ഷമാപണം)
Who hath said thou art weak in thy lands
When the sword flesh out in the seventy million hands
And seventy million voices roar
Thy dreadful name from shore to shore?
With many strengths who art mighty and stored,
To thee I call Mother and Lord!
Thou who savest, arise and save!
To her I cry who ever her foeman drove
Back from plain and Sea
And shook herself free.
മറ്റൊരു ഭാഗം.
Thou art Durga, Lady and Queen,
With her hands that strike and her
swords of sheen,
Thou art Lakshmi lotus-throned,
And the Muse a hundred-toned,
Pure and perfect without peer,
Mother lend thine ear,
Rich with thy hurrying streams,
Bright with thy orchard gleams,
Dark of hue O candid-fair
എന്തായാലും ആദ്യത്തെ രണ്ട് ഭാഗം മാത്രം ചൊല്ലിയാല്‍ മതി എന്നുള്ളപ്പോള്‍ പിന്നെ മുകളില്‍ പറഞ്ഞതൊന്നും പ്രശ്നമാക്കേണ്ടതില്ല എന്ന പക്ഷക്കാരനാണ് ഞാന്‍. പക്ഷെ, ഇനി ബാക്കിയുള്ളത് ആദ്യത്തെ വരിയും രണ്ടാം ഭാഗത്തിലെ മാതാവിന്റെ കാലില്‍ ചുംബിക്കുക എന്നതൊക്കെ ആരാധന, ബഹുമാനം എന്നിവയില്‍ എന്തിനെ പ്രതിനിധീകരിക്കുന്നു എന്നതാണ്. ഇതില്‍ ഞാന്‍ തറവാടിയുടെ പക്ഷത്താണ്. അതിനെ മാതാവിനോടുള്ള (അതായാത് രാജ്ജ്യത്തോടുള്ള) ബഹുമാനമായി കാണേണ്ട കാര്യമേ ഉള്ളൂ.
@ഡിങ്കന്
ജനഗണമനയെ പറ്റി താങ്കള്‍ പറഞ്ഞത് വളരെ കാര്യം തന്നെ. പിന്നെ, എനിക്കുമുള്ള ഒരു സംശയമാണ് ദൈവവിശ്വാസമില്ലാത്തവര്‍ വന്ദേമാതരത്തെ എങ്ങിനെ കാണുന്നു എന്നത്.
@പാര്ത്ഥന്,
താങ്കള്‍ മാതാവിനെ കുറിച്ച് പറഞ്ഞതിന് മറുപടിയായി രണ്ട് കാര്യങ്ങള്‍ താഴെ പകര്‍ത്തുന്നു. പക്ഷെ ഇതിന്മേല് ഇനി ഒരു ചര്‍ച്ചക്ക് ഞാനില്ല. അതു ഒരു ഓ.ടോ ചര്‍ച്ചയും ആകും.
1)THE HOLY QURAN
Surah 17. Al-Isra' (The Night Journey, Children Of Israel)
23. Thy Lord hath decreed that ye worship none but Him, and that ye be kind to parents. Whether one or both of them attain old age in thy life, say not to them a word of contempt, nor repel them, but address them in terms of honour.
24. And, out of kindness, lower to them the wing of humility, and say: "My Lord! bestow on them thy Mercy even as they cherished me in childhood."
2) Hadith
It is reported by Hadrat Abu Huraira (R.D.A.) that someone asked the Prophet who should be given preference in good treatment. He replied: "The mother". The inquirer asked: Who else?" He again replied: "The mother". After mentioning the mother thrice he said: "The father". (Bukhari and Muslim)
@തറവാടി
കാര്യമാത്ര പ്രസക്തമായൊരു ലേഘനം ആണിത്. ഈ സമയത്ത് നമ്മുടെ രാജ്യത്ത് ഇത്തരം ലേഘനങ്ങള് ആവശ്യവും ആണ്. ആഭിനന്ദനങ്ങള്.
:)
വന്ദേമാതരത്തിന്റെ തര്ജ്ജിമയും കൂടി കൊടുക്കാമായിരുന്നു.
പ്രിയ സഹജരെ, മതം ഏതായാലും മനുഷ്യന് നന്നായാല്‍ മതി. മാതൃഭൂമിയെ വന്ദിപ്പതില് ജാതി-മതഭേദം തടസ്സമാകരുത്.
ഉഗ്രൻ പറയുന്നു:
ഇത് മുസ്ലിം സമുദായത്തിനു മാത്രം ഉള്ള ഒരു പ്രശ്നമായി കാണരുത്. ചുരുക്കം ചില ക്രിസ്ത്യന്‍, സിഘ് വിഭാഗങ്ങളും ഈ ഗാനം നിര്‍ബന്ധം ആക്കുന്നതിനെതിരാണ്.
ലോകത്തിൽ എന്തെല്ലാം കാര്യങ്ങൾ ഉണ്ട് ഇഷ്ടമുള്ളതും ഇല്ലാത്തതും. ലോകത്തിലെ എല്ലാ ഗാനങ്ങളും എല്ലാവർക്കും ഇഷ്ടം ആവണമെന്നില്ല. അള്ളാഹു അക്ബർ എന്ന വിളിയും ശരണം വിളിയും ഒരേ ശ്രുതിയിൽ കേൾക്കാനുള്ള മനസുള്ളവർക്ക് വന്ദേമാതരം ഒരു പ്രശ്നമാവില്ല.
എന്തു ചെയ്യാം ശിർക്കാക്കിയിട്ടുള്ള എന്തു കണ്ടാലും കേട്ടാലും ഞരമ്പു തെറ്റുന്നത് ദൈവത്തിനാണെങ്കിൽ മനുഷ്യന് എന്തു ചെയ്യാൻ കഴിയും.
വന്ദേമാതരത്തിൽ ഒരു സ്ഥലത്ത് ‘ദുർഗ്ഗ’ എന്ന ഒരു വാക്ക് വരുന്നതുകൊണ്ടാണ് ഇത് അസ്വീകാര്യമാകുന്നതെന്നാണ് ഉഗ്രൻ പറഞ്ഞതിൽ നിന്നും മനസ്സിലായത്. ദുർഗ്ഗ എന്നാൽ എന്താണെന്നറിയാത്തവരോട് എന്തു പറയാൻ.
ഇല്ലാസ്വർഗ്ഗം നിഷേധിക്കുന്ന കരുണാമയനായ ഒരു ദൈവത്തെക്കാളും നല്ലത്, ജീവിക്കാൻ വേണ്ട എല്ലാ സുഖസൌകര്യങ്ങളും ഒരുക്കിത്തരുന്ന മാതൃഭൂമിയെ ശരണം പ്രാപിക്കൽ തന്നെയാണ്. മാതൃഭൂമി തരുന്ന സൌകര്യവും സംരക്ഷണവും വേറൊരു സ്ഥലത്തു നിന്നും ലഭിക്കുമെന്ന് കരുതുന്നതും മൂഢന്മാരാണ്. സംരക്ഷിക്കുന്നത് എന്തോ അത് ദുർഗ്ഗമാണ്.
tracking
ഗവണെമെന്റ് തീരുമാനത്തിനെതിരെ എങ്ങിനെയാ ഒരു ഫത്വ പുറപ്പെടുവിക്കുക !
ഒരു രാജ്യത്ത് രണ്ടു ഭരണമോ ?
ഓ.ടോ. എന്ന് തോന്നിക്കാവുന്നതും എന്നാല്‍ ഒന്നിരുത്തി ചിന്തിച്ചാല്‍ അല്ല എന്ന് മനസ്സിലാക്കാവുന്നതും ആയ ഒരു ചോദ്യം...
മതേതരത്വം എന്ന് പറയുന്നത് എല്ലാ മതത്തെയും ബഹുമാനിച്ചു കൊണ്ട് ഏതു മതത്തിലും വിശ്വസിക്കുവാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കുവാനും ഉള്ള സ്വാതന്ത്ര്യം ആണോ, അതോ എല്ലാവരും എല്ലാ മതത്തിലും വിശ്വസിക്കണം എന്ന നിര്‍ബന്ധം ആണോ?
@പാര്ത്ഥന്
എന്നോടുള്ള മറുപടി ആണെങ്കില്‍ (ആണെങ്കില്‍ മാത്രം). വന്ദേമാതരത്തോട് എനിക്കുള്ള ഇഷ്ടം ഞാന്‍ തുറന്നെഴുതിയിരുന്നു. ആദ്യത്തെ രണ്ട് ഭാഗങ്ങള്‍ ആലപിക്കുന്നതിന് പ്രശ്നമൊന്നും ഉണ്ടാക്കേണ്ടതില്ല എന്നും ഞാന്‍ പറഞ്ഞിരുന്നു. പിന്നെ തുറന്ന് പറയട്ടെ. ഒരു വിഭാഗീയത ഉണ്ടാകും എന്നുള്ളപ്പോള്‍ എല്ലാവരും യോജിക്കുന്ന ഒരു ഫോര്‍മുല എന്ന നിലക്ക് രണ്ട് ഭാഗം ആലപിച്ചാല്‍ മതി എന്നതല്ലേ നല്ലത്? രണ്ട് ഭാഗവും ആലപിക്കാന്‍ വയ്യ എന്ന് ഫത്വ ഇറക്കുന്നവരും മുഴുവന്‍ ഭാഗവും ആലപിക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്നവരും തമ്മില്‍ എന്താണ് വ്യത്ത്യാസം? പ്രശ്നങ്ങള്‍ വലുതാക്കണം എന്നതിലുള്ള യോജിപ്പൊഴികെ.
:)
ശ്രീരാമന്റെയെന്നല്ല ആരുടെ അമ്മയേയും
അലിയു ശ്രീരാമന് എന്നത് രാമായണത്തിലെ ഭഗവാന് ശ്രീരാമദേവനെ തന്നെയല്ലെ ഉദ്ദേശിച്ചത് ? അല്പം ബഹുമാനമൊക്കെ ആവാമായിരുന്നു. ഹിറ്റ് എഫ് എം ന് പഠിക്കുവായിരിക്കും. ല്ലേ.
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമ പാദം ചേരണേ മുകുന്ദരാമ പാഹിമാം
തറവാടി അങ്കിള്‍,
എന്റെ അച്ഛനേയും സോമനങ്കിളിനേയും സുകുമാരനങ്കിളിനേയും പോലുള്ള സീനിയര്‍ ബ്ലോഗര്‍മാരെ ബഹുമാനിക്കാത്ത ഇവരോടൊക്കെയാണോ മാതൃരാജ്യത്തെ ബഹുമാനിക്കാന്‍ പറഞ്ഞ് സമയം കളയുന്നത്?
ദയൂബന്ധിലെ ഫത്വ പോലെ തന്നെ ഈ പോസ്റ്റും അനവസരത്തിലും അനാവശ്യവുമാണെന്ന് പറയാതെ വയ്യ.
തറവാടിയുടെ ഉദ്ദേശ ശുദ്ധിയെ ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ ഈ ഉദ്ദേശശുദ്ധിയെ ചില തത്പരകക്ഷികള്‍ ദുരുപയോഗപെടുത്തുന്നു എന്ന് ഇതിന് ലഭിച്ച കമന്റുകളില്‍ നിന്ന് മനസ്സിലാക്കാം.
ചിന്തകന്‍,
പോസ്റ്റിനടിസ്ഥാനമായ ലേഖനം ഈ പോസ്റ്റ് പബ്ലീഷ് ചെയ്ത് അതേ ദിവസമാണ് വന്നത് അതിനാല്‍ തന്നെ അനവസരം എന്ന് തോന്നുന്നില്ല , :).
vande maataram..
vande maataram..
maataram..
sujalaam sufalaam malayaj sheetalaam
sasyashyaamalaam maataram
vande..
shubhrajyotsna pulakit yaaminiim
phulla kusumita drumadal shobhiniim
suhaasinim sumadhura bhaashhinim
sukhadaam varadaam
maataram.. vande maataram
ഈ മുകളിൽ കൊടുത്ത ഭാഗം മാത്രമാണ് പൊതുവെ ആലപിക്കാറുള്ളത്. എന്നുവച്ച് ആ പദ്യത്തിലുള്ള ‘ദുർഗ്ഗ‘ എന്ന വാക്ക് ഇല്ലാതാവുന്നില്ല. പൂർണ്ണമായും ആലപിക്കുന്നില്ല എങ്കിലും അതൊഴിവാക്കിക്കൊണ്ടുള്ള ഒരു സമവായ സമീപനം ശരിയല്ല എന്നാണ് എന്റെ അഭിപ്രായം.
അത് യോഗക്ക് പോകുന്ന ചിലർ ‘ഓം’ എന്ന മന്ത്രാക്ഷരം ഹിന്ദു ദൈവത്തെ പ്രതിനിധീകരിക്കുന്നു എന്നു ധരിച്ച് അത് ഉച്ചരിക്കാതെ യോഗ ചെയ്യുന്ന പോലെയാണ്.
‘ദുർഗ്ഗ’ എന്ന വാക്കിൽ പിടിച്ചു തെറ്റായ ആശയം പ്രചരിപ്പിച്ച് വിഭാഗീയത സൃഷ്ടിക്കുന്നതു കാണുമ്പോൾ എന്തു ചെയ്യണം.
ഈ ഗാനം സംസ്കൃതവും ബംഗാളിയും ചേർന്ന ഒരു തരം ഭാഷയാണ്. അതിന്റെ ഒരു പൂർണ്ണമായ വ്യാഖ്യാനം അറിയാൻ ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ദുർഗ്ഗയെ ഇവിടെ വായിക്കാം.
ഇന്ത്യാരാജ്യത്തെ അമ്മയായി കാണുന്നു. ആ അമ്മതന്നെയാണ് എല്ലാറ്റിനെയും സംരക്ഷിക്കുന്നതും. ആ വിശ്വാസമാണ് ആർഷഭാരത സംസ്കാരം.
ഇന്ന് കാലത്ത് കേട്ട ടി.വി. ന്യൂസ് :
ഇസ്ലാമിലെ ചില വിഭാഗങ്ങൾ വന്ദേമാതരത്തിനെതിരെ ഫത്വ പുറപ്പെടുവിച്ചതിനെ എതിർക്കുന്നു. അപ്പോൾ ഇസ്ലാമിന്റെ ഇടയിൽ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് മനസ്സിലാകുന്നു. അപ്പോൾ ഇതിന്റെയെല്ലാം ഉദ്ദേശശുദ്ധിയിൽ സംശയം തോന്നുന്നത് ശിർക്കാണോ ?
ആരാധനയും ബഹുമാനവും ഒന്നല്ല.
ആരാധന (ഇബാദ:) എന്നാല്‍ ഇസ്ലാമില്‍ എന്താണ് അര്‍ത്ഥമാക്കുന്നത് ? പ്രാര്‍ത്ഥന ആരാധനയാണോ ഇസ്ലാമില്‍ ?
എനിക്കറിയില്ല സാര്‍.
തറവാടി: എന്താണ് ആരാധന എന്നത് ഗൂഗിളില്‍ സെര്ച്ചിയപ്പോള് ‘ലോകവിചാരം‘ എന്ന ബ്ലോഗന് ഇങ്ങിനെ പറയുന്നു. ദൈവ കല്പനക്കൊത്തുള്ള ജീവിത ക്രമമാണ് ഇസ് ലാമില്‍ ‘ഇബാദത്ത്‘ അഥവാ ദൈവാരാധന. അത് കേവലം പൂജയും കര്‍മ്മങ്ങളും മാത്രമല്ല. മറിച്ച് ജീവിതത്തിന്റെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായി ബന്ധപ്പെട്ട് സകലതും ദൈവേച്ഛക്കനുസരിച്ച് മാത്രം ചലിപ്പിക്കുക എന്നതാണ്..
ഇങ്ങിനെയാണെങ്കില്‍ ആരാധനയായാലും ബഹുമാനമായാലും ദൈവേച്ഛക്കനുസരിച്ചായിരിക്കണം. ഇവിടെ താങ്കളുടെ മദ്രസ്സാമൊല്ലാക്കമാര് ശെരിയും താങ്കള്‍ തെറ്റുമാകുന്നത്. അര്‍ത്ഥമറിയാതെ അല്ലാഹുവിനെ ആരാധിക്കുന്ന താങ്കളെപോലെയുള്ളവര്‍ വിശ്വാസത്തില്‍ വെള്ളം ചേര്‍ക്കുകയാണോ ?
ഒരു മുസ്ലിം തന്റെ എല്ലാ നിസ്കാരത്തിന്റെ തുടക്കത്തിലും അല്ലാഹുവിനോട് ചെയ്യുന്ന പ്രതിഞ്ജ ഇങ്ങിനെയാണ് : “ ആകാശ ഭൂമികളെ സൃഷ്ടിച്ച അല്ലാഹുവിന്റെ നേരെ ഞാനിതാ മുഖം - ശരീരം തിരിച്ചിരിക്കുന്നു. ഞാന്‍ വക്രതയില്ലാത്തവനും അല്ലാഹുവിനോട് അനുസരണയുള്ളവനുമാകുന്നു. ഞാന്‍ ബഹുദൈവ വിശ്വാസികളിൽപ്പെട്ടവനല്ല. എന്റെ നിസ്കാരവും മറ്റു ആരാധനകളും ജീവിതവും മരണവുമെല്ലാം സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിനധീനപ്പെട്ടതാണ്. അവനു പങ്കുകരായി ആരും തന്നെയില്ല. ഇങ്ങിനെ ജീവിക്കണമെന്നാണ് എന്നോട് കൽല്പ്പിച്ചിരിക്കുന്നത്. അല്ലാഹുവിനോട് അനുസരണയുള്ളവരില്പ്പെട്ടവനാണ് ഞാന്‍.“
തറവാടി ദൈവത്തെ വഞ്ചിക്കരുത്. :)
ഇന്ത്യ ഒരു സ്വതന്ത്ര ജനധിപത്യ രാജ്യമായത് കൊണ്ട്
വന്ദേമാതരം ആലപിക്കുന്നവര്‍ അങ്ങനെ ചെയ്യട്ടെ ...
ആലപിക്കത്തവര് അങ്ങനെ ചെയ്യട്ടെ ......
നമ്മുടെ യഥാര്‍ത്ഥ പ്രശനം അതാണോ ? ഭരണകൂടങ്ങള്‍ ജങ്ങളെ തമ്മില്‍ തല്ലിക്കുന്നു
വിലക്കയറ്റത്തിലും മറ്റും മറ്റും .......നമുക്കൊന്നാവാം
(ഓഫ്: follow കൊടുത്താല്‍ നന്നായിരുന്നു ..പോസ്റ്റ് തത്സമയം കാണാം )
നന്മകള് നേരുന്നു
നന്ദന
Post a Comment