മാറ്റപ്പെട്ടത് ഒരു ഇലക്ട്രോണിക് സാധനമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട , കാലങ്ങളോളം പഴയത് വീടിന്റെ / മുറിയുടെ ഏതെങ്കിലും ഒരു കോണില്‍ സൂക്ഷിക്കപ്പെടും.
പഠിക്കുന്ന കാലത്ത് ഇലക്ട്രോണിക്സ് അസ്സെംബ്ലി ചെയ്യുന്നതിഷ്ടമായതിനാല് കയ്യില്‍ കിട്ടുന്ന എന്തും പിന്നീട് ഉപയോഗപ്പെടും എന്നുകരുതി സൂക്ഷിച്ച് വെക്കാറുണ്ടായിരുന്നു.
പഴയ സാധനങ്ങള്‍ അധികരിച്ച് താമസിക്കുന്ന സ്ഥലത്തിന്റെ നല്ലൊരു ഭാഗം ഉപയോഗശൂന്യമാവുകയല്ലാതെ കൂട്ടിവെച്ച ഇത്തരം പഴയ സാധനങ്ങളില്‍ ഉപയോഗപ്പെടുത്താനാവുക ഒന്നോ രണ്ടോ സ്ക്രൂവോ അല്ലെങ്കില്‍ അതുപോലുള്ള ചെറിയ വല്ല ഭാഗമോ മാത്രമായിരിക്കും എന്നതാണ് രസകരം. എന്നിരുന്നാലും ഇന്നും പഴയ സാധനങ്ങള്‍ സൂക്ഷിച്ച് വെക്കുന്നു പിന്നീടുപയോഗിക്കാം എന്ന ഉദ്ദേശത്തോടെ.
എന്റെ ഇലക്ട്രോണിക്ക് അസ്സെംബ്ലിയിലുള്ള താത്പര്യമയിരിക്കും ഈ സ്വഭവത്തിന് കാരണമെന്ന് കരുതിയിരിക്കെയായിരുന്നു. എന്നാല്‍ ചിലരുടെ അനുഭവങ്ങള്‍ കണ്ടപ്പോള്‍ മനസ്സിലായി മറ്റുപലര്‍ക്കും ഇതുണ്ടെന്ന്.
സുഹൃത്തിന്റെ വീടുപണികഴിഞ്ഞപ്പോള് കുറച്ച് മരത്തടികഷ്ണങ്ങള് ബാക്കിവന്നു.ഭാവിയില്‍ എന്തിനെങ്കിലും ഉപയോഗപ്പെടുമെന്ന് കരുതി ഒരു വശത്തായി അവന് മരക്കഷ്ണങ്ങള്‍ അടക്കിവെച്ചു. ഒരു വര്‍ഷത്തിന് ശേഷം വീട് വൃത്തിയാക്കുന്നതിന്റെ ഭാഗമായി പ്രസ്തുത മരക്കഷ്ണങ്ങള്‍ മറ്റൊരിടത്തേക്ക് ആയിരത്തിച്ചില്ല്വാനം കൂലിയാല്‍ നീക്കിവെക്കപ്പെട്ടു.
കുറച്ചുകാലങ്ങള്‍ക്ക് ശേഷം മറ്റൊരുകാരണത്താല്‍ മരക്കഷ്ണങ്ങള്‍ ഒരു പുതിയ സ്ഥലത്തേക്ക് , വീടിന്റെ ടറസ്സിലേക്ക് മാറ്റി, കൂലി ആയിരത്തി നാനൂറ് രൂപ.
ടെറസ്സില്‍ തുണി ഉണക്കാനും മറ്റും ഒരു ഷേഡുണ്ടാക്കുമ്പോളാണ് സ്ഥലമുടക്കിയ മരക്കഷ്ണങ്ങളെ എങ്ങിനെയെങ്കിലും ഒഴിവാക്കാന്‍ തീരുമാനിച്ചത്. അവസാനം വാങ്ങാന്‍ ആളുവന്നു വിലയും നിശ്ചയിച്ചു അഞ്ഞൂറ് രൂപ!.
പക്ഷെ സാധനം ടെറസ്സില്‍ നിന്നും ഇറക്കി ഗേറ്റിന് പുറത്തെത്തിച്ചാലേ വാങ്ങുന്നവര്ക്കാവശ്യമുള്ളൂ, അതിനുള്ള കൂലി മറ്റൊരു ആയിരത്തി...ആയതിനാല്‍ ഇപ്പോ നാല് മാസമായി സാധനം അവിടത്തന്നെയുണ്ട്, സ്ഥലമുടക്കിയായിയെങ്കിലും
കളയേ ഓ ആലോചിക്കാനേവയ്യ!
10 comments:
കളയേ ഓ ആലോചിക്കാനേവയ്യ!
:-)
ഹി ഹി കളയണ്ടാ.....500 രൂപയേക്കാള്‍ വലുതല്ലേ ആ സടനതോടുള്ള സെന്ടിമെന്റ്റ് ...:)
സത്യമാണീ പറഞ്ഞത്.
അങ്ങനെ കുറെ കുന്തോം കൊടചക്ക്രവും ഞാനും കൂട്ടി വച്ചിരുന്നു. എല്ലാം കൂടി ഇപ്രാവശ്യം നാട്ടിൽ പോയപ്പൊ മനമില്ലാ മനസ്സോടെ വിറ്റു.
സംഗതി സത്യമാണ്. പിന്നീടുപയോഗിക്കും എന്നും പറഞ്ഞ് ഞാനും പലതും സൂക്ഷിക്കും-വീട്ടിലും ഷോപ്പിലുമൊക്കെ. അവസാനം ക്ലീനിംഗ് സമയത്ത് ഒരൊറ്റത്തള്ളാണ്...
ആദാ സെയിം സെയിം...
കണ്ടം ചെയ്ത റേഡിയോ ഒക്കെ എത്ര നാള് സൂക്ഷിച്ചിരിക്കുന്നു.....
Atheyathe.. Kalayenda... Nannayirikkunnu, Ashamsakal...!!!
എപ്പഴെങ്കിലും ആവശ്യം വന്നാലോന്ന് കരുതി കളയാതെ വെച്ച (സ്ഥലം മുടക്കികളായ) പലതും ഇതുവരെ ആവശ്യം വരാതെ ഇരിപ്പുണ്ട്. ചിലതൊക്കെ കുറിച്ചിട്ട കടലാസുകളും, പഴയ നോട്ട് ബുക്കുകളും വരെ. എന്തോ കളയാനിപ്പോഴും മനസ്സു വരുന്നില്ല..
ഹോ !
ഇതെന്റെ കാര്യമാണോ പറയുന്നതെന്ന് വിചാരിച്ചു.
:)
25 വര്‍ഷം പഴക്കമുള്ള ട്രാന്സിറ്ററുകളും മറ്റും ഇന്നും പെട്ടിയില്‍ കിടപ്പുണ്ട്. കുറേ സാധനങ്ങള്‍ കോളേജ് ഹോസ്റ്റലിന്റെ മൂലക്ക് കിടപ്പുണ്ടായിരുന്നു കുറച്ചു വര്‍ഷം മുമ്പ് വരെ.
എന്റെ മാനേജർ -അട്ടപ്പെട്ടിവരെ സൂക്ഷിക്കുന്ന സ്വഭാവക്കരനാ.. ഓഫീസ് ബോയ്ക്ക് എന്തെങ്കിലും പണി (എക്സ്ട്രാ) എന്നും കാണും .. :)
ചില സാധനങ്ങൾ അങ്ങിനെയാ. കളയാൻ തോന്നുകില്ല. ഇനി കളയാൻ വിചരിച്ചാൽ അതും ചിലവല്ലേ ..ഇത് പോലെ :)
Post a Comment