Tuesday, June 02, 2009

സത്യത്തില്‍ എന്താണ് പ്രശ്നം?

വളരെ പ്രത്യാശയോടെ കണ്ട സ്മാര്‍ട്ട് സിറ്റി പ്രോജെക്ടിനെന്താണ് പറ്റിയത്?

പന്ത് സര്‍ക്കാരിന്റെ കോര്‍ട്ടിലാണെന്നും സര്‍ക്കാരാണിനി തീരുമാനമെടുക്കേണ്ടതെന്നുമാണ് കഴിഞ്ഞ ദിവസങ്ങളിലായി‍ നടന്ന പത്രസമ്മേളനത്തില്‍ ടീകോം പറഞ്ഞത്.

യാതൊരു പ്രശ്നവുമില്ലെന്നും ടീക്കോമിന്റെ ചില പുതിയ ആവശ്യങ്ങളാണ് കാര്യങ്ങള്‍ നീട്ടുന്നതെന്നും, ചര്‍ച്ചയിലൂടെ കര്യങ്ങള്‍ നേരെയാക്കാമെന്നും സര്‍ക്കാരും ‍ പറയുന്നു.

വര്‍ഷമൊന്നായി ചര്‍ച്ചകള്‍ മാത്രമാണെന്നും പുതിയതായൊന്നുമില്ലെന്നും അതിനാല്‍ ഇനി ചര്‍ച്ചയല്ല തീരുമാനമാണ് വേണ്ടതെന്നും ടീക്കോം അടിവരയിടുന്നു.

പരസ്പര വിരുദ്ധമായ അഭിപ്രായങ്ങള്‍ അവതരിപ്പിക്കുകമാത്രമാണ് മീഡിയ ചെയ്യുന്നത് , പ്രതിപക്ഷമാവട്ടെ സര്‍ക്കാരിന്റെ കുഴപ്പം എന്ന ഒറ്റവാക്കും പറഞ്ഞൊഴിയുന്നു.എവിടെയാണ് പ്രശ്നം എന്നറിയാതെ പൊതുജനം കുഴയുന്നു.

സത്യത്തില്‍ എന്താണ് പ്രശ്നം?

6 comments:

തറവാടി said...

"സത്യത്തില്‍ എന്താണ് പ്രശ്നം?"

poor-me/പാവം-ഞാന്‍ said...

A political viagra is needed for quick action!

കണ്ണനുണ്ണി said...

എല്ലാവരെയും വിഡ്ഢികള്‍ ആക്കിയ ഒരു റിയല്‍ എസ്റ്റേറ്റ്‌ കച്ചവടം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒരുപാട് വേഗത ഒന്നും പുരോഗതിയില്‍ പ്രതീക്ഷികരുത് സുഹൃത്തേ.
beaureaucratic red tapism

chithrakaran:ചിത്രകാരന്‍ said...

ഒന്നിനെക്കുറിച്ചും വ്യക്തമായ നയമില്ല എന്നതുതന്നെയാണു പ്രശ്നം.

ഹന്‍ല്ലലത്ത് Hanllalath said...

..നല്ലത് ചെയ്യാന്‍ ആരുമില്ലാത്ത അവസ്ഥ...

ബഷീർ said...

കേരളത്തിൽ നിന്ന് ഈ പദ്ധതി വേറേ ഏതെങ്കിലും സംസ്ഥാനം അടിച്ച് കൊണ്ടു പോവുമ്പോൾ അറിയാം ..സത്യത്തിൽ എന്തായിരുന്നു പ്രശ്നം എന്നത്..