മാധ്യമങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചായ്വുകള് കാണിക്കുക അത്ര വലിയ സംഭവണെന്നോ തെറ്റെന്നോ എനിക്കഭിപ്രായമില്ല മാധ്യമങ്ങളുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്നത് വ്യക്തികളാണെന്നതുതന്നെ കാരണം.
എന്നാല്‍ പക്കാ രാഷ്ട്രീയപാര്‍ട്ടികളുടെ 'വക' മാധ്യമങ്ങളായാല് പോലും മിനിമം മാധ്യമ ധര്‍മ്മം ഉണ്ടായിരിക്കണമെന്നുതന്നെയാണ് ഞാന്‍ കരുതുന്നത്.
ഉജ്ജ്വല വിജയം കാഴ്ചവെച്ച കോണ്‍ഗ്രസ്സ് എം.പി മാരില്‍ ആറ് പേര് കേന്ദ്ര മന്ത്രിമാരായി ,കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ മന്ത്രിമാരാണെങ്കില്‍ പോലും അവര്‍ കേരളത്തില്‍ നിന്നുമുള്ളവരാണ് അതുകൊണ്ട് തന്നെയാണല്ലോ സ്ഥാനാരോഹണ ചടങ്ങ് മിക്ക് മാധ്യമങ്ങളും ആഘോഷിച്ചതും.
മിക്ക ടി.വി ചാനലുകളും പ്രസ്ഥുത പരിപാടി സംപ്രേഷണം ചെയ്യുമ്പോള്‍ ഒരു ചാനല്‍ പാലക്കാട് നിന്നും വിജയിച്ച എം.പി രാജേഷുമായുള്ള ഒരു ടെലി ഫോണ്‍ ഇന്റ്റര്‍ വ്യൂ നടത്തുകയുണ്ടായി.
ശ്രീ രാജേഷ് അദ്ദേഹത്തിന്റ്റെ വിലപ്പെട്ട അഭിപ്രായവും പ്രകടിപ്പിച്ചു
' കുറെ മന്ത്രിമാരുണ്ടായാല്‍ എന്തൊക്കെയോ സംഭവിക്കുമെന്നൊന്നും അദ്ദേഹം കരുതുന്നില്ലത്രെ!"
മന്ത്രിമാരില്ലായിരുന്നെങ്കിലോ?
ഈ ഒരൊറ്റ അഭിപ്രായ പ്രകടത്തില്‍ നിന്നും ഒന്നുമനസ്സിലാക്കാം ഏതു തലത്തിലുള്ള സഹകരണമായിരിക്കും കേരളത്തില്‍ നിന്നും ലഭിക്കാന്‍ പോകുന്നതെന്ന കാര്യം.
ഇത്ര നല്ല ഒരവസരം ഇനി കിട്ടില്ലെന്ന വിശ്വാസത്തോടെ, കേന്ദ്രമന്ത്രിമാര്‍ കേരളത്തിന്റേത് മാത്രമല്ലെന്ന് തിരിച്ചറിവൊടെ നല്ല പ്രോജെക്ട് റിപോര്‍ട്ടുകള്‍ കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവുകയും,
തങ്ങള്‍ കേരളത്തില്‍ നിന്നുള്ളവരാണെന്ന സത്യം മറക്കാതെ പ്രസ്ഥുത പ്രോജെക്ടുകള്‍ ഫലവത്താക്കാന്‍ കേന്ത്രമന്ത്രിമാര് മുന്നോട് വരികയും ചെയ്താല്‍ നല്ല കേരളത്തിന് നല്ല ഫലമുണ്ടാക്കാനാകും പക്ഷേ തുടക്കം തന്നെ ഇതുപോലെയായ സ്ഥിതിക്ക് കണ്ടറിയണം!
Friday, May 29, 2009
Subscribe to:
Post Comments (Atom)
2 comments:
എവിടെ നന്നാകാന്‍...?!!
pedikenda tharavadi... :)
Post a Comment