ഭക്ഷണം കഴിക്കുന്നതില്‍ പണ്ടും ഇന്നും പ്രധാനമായി ഞാന്‍ കാണുന്ന വ്യത്യാസം പണ്ട് മേശമ്മേലിരിക്കുന്ന ഓരോ പാത്രങ്ങളിലും ഭക്ഷണം ഒരാള്‍ വിളമ്പിക്കൊടുക്കുമ്പോള്‍ ഇന്ന് സ്വയം വിളമ്പിയെടുക്കുന്നു എന്നതാണ്. എല്ലായിടത്തും അങ്ങിനെയെന്ന് അഭിപ്രായമില്ല. അതുകൊണ്ട് തന്നെ പണ്ട് മിക്കവാറും പാത്രങ്ങളില്‍ ബാക്കി വരാന്‍ ചാന്‍സ് കൂടുതലായിരുന്നെങ്കിലും കുറ്റം പറയാനൊക്കില്ലായിരുന്നു വേണ്ട ആളല്ല വിളമ്പുന്നതെന്നുതെന്നെ കാരണം.
എന്നാല്‍ ഇന്ന് ആവശ്യത്തിന് മാത്രം വിളമ്പി എടുക്കുന്ന അവസ്ഥയില്‍ പോലും കഴിച്ച പാത്രത്തില്‍ ബാക്കി വരുന്നത് വിളമ്പിയെടുക്കുന്നവന്റ്റെ കുറ്റമായിട്ടേ കാണാനൊക്കൂ. എന്റ്റെ ഉപ്പ ഭക്ഷണം കഴിച്ചുതുടങ്ങുക പാത്രത്തില്‍ ഒരു വശത്തുനിന്നുമണ് ഞാനാകട്ടെ മുകളില്‍ നിന്നും.മിക്കവാറും മുക്കാല്‍ ഭാഗം കഴിഞ്ഞാല്‍ ഉപ്പ നിര്‍ത്തും പാത്രത്തിലെ ബാക്കി പൂച്ചക്ക് കൊടുക്കുകയാണ് പതിവ്.
ഇസ്ലാം മതത്തില്‍ എല്ലാകാര്യത്തിലും പോലെ ഭക്ഷണം കഴിക്കുന്നതിനും കൃത്യമായ ചിട്ടയുണ്ട് , പ്രധാനമായും ഭക്ഷണം കഴിക്കുമ്പോള്‍ പുറത്തുകളയുന്നതില്‍ വിലക്കുമുണ്ട്. അതുകൊണ്ട് തന്നെ പുറത്തുകളയാതെ ഭക്ഷണം കഴിക്കുക എന്നത് നബിചര്യയും ആണ്.
എന്തുകൊണ്ടെന്നറിയില്ല മിക്ക സ്ത്രീകളിലും കാണുന്ന ഒരു സ്വഭാവമാണ് കുട്ടികളുടേയും മറ്റും ബാക്കി വരുന്ന ഭക്ഷണം ആവശ്യമില്ലെങ്കില്‍ പോലും തിന്നുതീര്‍ക്കുക എന്നത്. ഒരിക്കല്‍ ഭക്ഷണം കഴിച്ചവര്‍ പോലും ആവശ്യമില്ലാതെ മറ്റുള്ളവരുടെ ബാക്കി കളയാതിരിക്കാന്‍ മുഴുവന്‍ കഴിക്കുന്നു ഭയം കൊണ്ടോ അല്ലെങ്കില്‍ മുകളില്‍ പറഞ്ഞ മതപരമായ കാരണം മുലമോ ഈ രീതിയെ രണ്ടുകാരണങ്ങള്‍ക്കൊണ്ടെനിക്ക് ന്യായീകരിക്കാന്‍ പറ്റുന്നില്ല.
ഭക്ഷണം എന്നത് മനുഷ്യന് മാത്രമുള്ളതല്ല ജീവനുള്ള സര്‍വ്വ ചരാചരങ്ങള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. മറ്റുജീവികള്‍ എന്നതുകൊണ്ട് കാണുന്ന പറവകളേയും മറ്റിതര ജീവികിളേയും മാത്രമല്ല ജീവനുള്ള മൈക്രോ-ജീവികളും അതിലുള്‍പ്പെടുന്നു. ബാക്കിവരുന്ന ഭക്ഷണം പുറത്ത് കളയുന്നതോടെ ഇത് മറ്റുള്ളവക്കും ലഭ്യമാകുന്നു അതാണ് ചെയ്യേണ്ടതും. ആവശ്യമില്ലാതെ ബാക്കി വന്ന ഭക്ഷണം ഭക്ഷിക്കുന്നതോടെ സ്വന്തം ശരീരത്തോടും അന്യായം കാണിക്കുന്നു എന്നതാണ് രണ്ടാമത്തേത്.
ഭക്ഷണം പാകം ചെയ്യുമ്പോള്‍ തന്നെ ആവശ്യത്തിലധികം ഉണ്ടാക്കാതേയും , ആവശ്യത്തിനുള്ള ഭക്ഷണം മാത്രം സ്വന്തം പാത്രത്തിലേക്ക് വിളമ്പിയും , വിളമ്പിയ ഭക്ഷണം പൂര്‍ണ്ണമായും കഴിച്ചുമാണ് ഭക്ഷണത്തോട് ന്യായം കാണിക്കേണ്ടത് , ബാക്കിവരുന്ന ഭക്ഷണം ആവശ്യമില്ലാതെപോലും കഴിച്ചല്ല.
ആവശ്യമില്ലാത്ത ഭക്ഷണം എന്തിന്റ്റെ പേരിലയാലും കഴിക്കാതെ പുറത്തുകളയുകതന്നെയാണുത്തമം.
Monday, February 23, 2009
Subscribe to:
Post Comments (Atom)
20 comments:
bakshanam purath kalayaathe kazhikkuka ennath Islaminte maathramalla, ellarkkumullathaanu
ചിന്തകള്‍ ശരിയാണ്.പക്ഷേ തലയെണ്ണി ഉണ്ടാക്കിയാലും കഴിക്കുന്നത്ര മാത്രം വിളംബിക്കൊടുത്താലും ഇടക്ക് കുട്ടികള്‍ പറ്റിക്കും.ഇവിടെ പുറത്തുകളയാനും,ജന്തുക്കള്‍ക്കോ പക്ഷികള്‍ക്കോ ഇട്ടുകൊടുക്കാനോ സൌകര്യമില്ലല്ലോ..അപ്പോള്‍ പിന്നെ കളയുന്നതിനും ഭേദം അവരുടെ അല്പം വരുന്ന ബാലന്‍സ് കഴിക്കുന്നതല്ലെ?
ഇവിടെ ഗള്‍ഫ് സാഹചര്യംവച്ചു നോക്കിയാല്‍ ഭക്ഷണം പുറത്തു കളയുക എന്നതിനോട് യോജിക്കാനാവുന്നില്ല. അതൊന്നിനും ഉപകാരപ്പെടാതെ നശിപ്പിച്ചുകളയുന്നതിന് തുല്ല്യമാണ്. അതു കൊണ്ടു മാത്രമാണ് നമ്മളൊക്കെ എല്ലാം 'കഴിച്ചു തീര്‍ക്കുന്നത്.' എന്നാല്‍, കേരളത്തിലായിരുന്നെങ്കില്‍ കോഴിക്കോ, പൂച്ചക്കോ, മറ്റു മൃഗങ്ങള്‍ക്കോ കൊടുത്തവസാനിപ്പിക്കാം.
ഭക്ഷണവും, വെള്ളവും, വൈദ്യുതിയും..ഒന്നും അനാവശ്യമാക്കി കളയാതിരിക്കാന്‍ ശീലിച്ചാല്‍ നന്ന്-അത്രമാത്രം.
പിന്നെ..എത്രയായാലും ഒരു മനുഷ്യന് കഴിക്കാനാവുന്നതല്ലേ തിന്നാന്‍ പറ്റൂ !!
"നീ കറിയുണ്ടാക്കുമ്പോള്‍ വെള്ളം അല്പം കൂടുതല്‍ ചേര്‍ക്കുക, അയല്‍ക്കാരനും കൊടുക്കാമല്ലോ" എന്നു നബിവചനം.
"മതത്തെ വ്യാജമാക്കുന്നവര്‍ ആരെന്നു നീ കണ്ടുവോ ? അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്, പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രോല്‍സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്. (ഖുര്‍ആന്‍ 107/ 1-3)
(പാവപ്പെട്ടവന്റെ ഭക്ഷണം- അവന്റെ അര്‍ഹത എന്നു സൂചന)
സ്വര്‍ഗ്ഗപ്രവേശനം ലഭിച്ച സുകൃതവാന്മാര് കുറ്റവാളികളോട് ചോദിക്കുന്നതിനെപ്പറ്റി ഖുര്‍ആന്‍ :-
"എന്താണ് നിങ്ങളെ നരകത്തില്‍ പ്രവേശിച്ചത് ?
അവര്‍ (കുറ്റവാളികള്‍) മറുപടി പറയും :ഞങ്ങള്‍ നമസ്ക്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല; ഞങ്ങള്‍ അഗതികള്‍ക്ക് ആഹാരം നല്കുമായിരുന്നില്ല, തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളും മുഴുകുമായിരുന്നു - (ഖുര്‍ആന്‍ - 74/ 40-45)
ഇതൊക്കെ ഭക്ഷണത്തില്‍ സമ്പന്നതയും ധാരാളിത്തവുമുല്ലിടത്തെ കാര്യങ്ങള്‍!
ഉള്ളതു മുഴുവന്‍ ഭര്‍ത്താവിനും മക്കാള്ക്കും വിളമ്പി ബാക്കി വല്ലതുമുണ്ടെങ്കില്‍ മാത്രം വിശപ്പടക്കുന്ന പരശ്ശതം ഭാര്യമാരുടെ കാര്യമോ?
പൂച്ചയെക്കാള്‍ വിലമതിച്ചതല്ലേ
സ്നേഹിക്കുന്ന ഭാര്യ :)
പ്രിയഉണ്ണികൃഷ്ണന്,
ശീലങ്ങളല്ല ചിട്ടകള്‍ , ഇവ രണ്ടുമല്ല നിബന്ധനകള്‍, മാത്രമല്ല എനിക്കറിയുന്നതല്ലെ പറയാനൊക്കൂ.
അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം രാവിലെ രവി ഓടിവന്നു പറഞ്ഞു ' നോക്ക് എന്റ്റെ അച്ഛന് ഇന്നലെ കാറ് വാങ്ങി 'കാലങ്ങളായിവീട്ടില് കാറുണ്ടായിരുന്നവര് ആരും പറഞ്ഞില്ല ' ഓ ഞങ്ങളുടെ വീട്ടിലും ഉണ്ടെന്ന് ' കാരണം അവനറിയില്ലല്ലോ! :)
ജീവികള്‍ എന്നാല്‍ ജന്തുക്കളും പക്ഷികളും മാത്രമല്ലെന്ന് ഞാന്‍ പറഞ്ഞൂല്ലോ ആഗ്നേയേ :)
കളയുന്നതിലും ഭേദമല്ല ശരീരത്തിനാവശ്യമില്ലാത്ത ഭക്ഷണം കഴിക്കുന്നത്.
ബൈജു സുല്‍ത്താന്‍,
വിയോജിക്കാം , പക്ഷെ ഉപകാരമില്ലാതെ നശിപ്പിച്ചുകളയുകയാണെന്നറിയണമെങ്കില് എങ്ങിനെയാണ് വേസിറ്റിനെ ട്രീറ്റ് ചെയ്യുന്നതെന്നറിഞ്ഞാലേ പറ്റൂ. സ്വന്തം ശരീരത്തിനൊടായിരിക്കണം കൂടുതല്‍ പ്രതിബദ്ധത എന്നാണെന്റ്റെ പക്ഷം.
>>എത്രയായാലും ഒരു മനുഷ്യന് കഴിക്കാനാവുന്നതല്ലേ തിന്നാന്‍ പറ്റൂ<< , ഹ ഹ വിയോജിപ്പുണ്ട്!
ഇതുപറയാനാണ് ഇസ്ലാം മതത്തെ കൂട്ടുപിടിച്ചതും :), കാരണം ഭയമാണ് ഒരു പരിധിവരെ ഈ ' പറ്റൂ' എന്നതിനെ നിയന്ത്രിക്കുന്നത് വിശപ്പോ വയറോ അല്ല.
shihab mogral :)
കരീം മാഷെ,
>>പൂച്ചയെക്കാള്‍ വിലമതിച്ചതല്ലേ
സ്നേഹിക്കുന്ന ഭാര്യ<<
;)
ഏതു രീതിയിലായാലും ഭക്ഷണസാധനങ്ങൾ കളയാതിരിക്കുക എന്നതു തന്നെയാവണം എല്ലാവരും ഉദ്ദേശിക്കുന്നത്. അത് സ്വല്പം അളവ് കൂടുതൽ കഴിച്ചായാലും പക്ഷിമൃഗാദികൾക്ക് കൊടുത്തായാലും. പിന്നെ കുട്ടികൾക്ക് കൊടുക്കാനെടുക്കുന്ന അളവും അവർ ബാക്കിയാക്കുന്നതും ഇത്രയെന്നുണ്ടല്ലോ...
ആവശ്യത്തിനു മാത്രമുള്ളത് വിളമ്പുക എന്നതു തന്നെയാണ് കുട്ടികളായാലും മുതിർന്നവരായാലും നല്ലത്. അങ്ങിനെ വരുമ്പോൾ പോസ്റ്റിൽ പ്രദിപാദിക്കുന്ന ഈ >>ഭക്ഷണം എന്നത് മനുഷ്യന് മാത്രമുള്ളതല്ല ജീവനുള്ള സര്‍വ്വ ചരാചരങ്ങള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്<< സംഗതി അവതാളത്തിലാവും...
രണ്ട് കാര്യങ്ങള്‍ കൊണ്ടാണ് ആളുകള്‍ പ്രത്യേകിച്ചും സ്ത്രീകള്‍ ആവശ്യമില്ലാതെപോലും ഭക്ഷണം കഴിക്കുന്നത് ( ബാക്കിവരുന്ന) ഒന്ന് , ഭാവിയില്‍ ലഭ്യമായില്ലെങ്കിലോ എന്ന ഭയം രണ്ട് മതപരമായ ഭയം. എന്തുകൊണ്ടാണെങ്കിലും ആവശ്യമില്ലാതെയുള്ള ഈ കഴിക്കല്‍ , കളയുന്നതിനേക്കാള്‍ ഒരിക്കലും ഉത്തമമല്ലെന്നാണ് ഞാനീ പോസ്റ്റിലൂടെ പറയാന്‍ ശ്രമിച്ചത്.
അഗ്രജന്,
പോസ്റ്റില്‍ പറഞ്ഞ ഒരു കാരണത്തെ എടുത്തെഴുതി , വിഷയം അവതാളത്തിലാകും എന്നൊന്നും പറയാതെ!
തറവാടി എന്താണ് ഇവിടെ പറയാൻ ശ്രമിക്കുന്നത് ???
എല്ലാ വീട്ടിലും ആരും പട്ടിയെയും പൂച്ചയെയും വളർത്തുന്നവരല്ല, അതറിയില്ലേ.
അതോക്കോ പണ്ടായിരൂന്നു, ബാക്കിയുളള ഭക്ഷണത്തിൽ വീട്ടിലുളളവർ കഴിച്ച ബാക്കിയുടെ കൂട്ടത്തിൽ എല്ലാ എച്ചിലും പഴത്തോലിയുമെല്ലാം കൂട്ടി നാല്ക്കാലിൾക്ക് കൊടൂക്കുൽ.
കാലം കുറെ മാറി.
ഇനി വീട്ടമ്മമർ കുട്ടിയുടെതോ ഭർത്തവിന്റെയോ ഭക്ഷണം ഒഴിവാക്കുന്നത് നല്ലതല്ല എന്ന ഉദ്ദെശത്തിൽ കഴിച്ചാൽ അത് ഒരു തെറ്റായി കാണാൻ പറ്റില്ല, മറിച്ച് അത് നല്ല ഒരു ഗുണവും കൂടിയാണ്.
ഭക്ഷണം കൂടുതൽ / കൂറച്ച് കഴിക്കണത് കഴിക്കുന്നവന്റെ ആരോഗ്യം കണക്കിലെടുത്താൽ നല്ലത്.
ഇവിടെ മനുഷ്യന്റെ ഉദ്ദേശ ശുദ്ദിക്കാണ് പ്രാധാന്യം.
(ദുഫായ്) സിറ്റിയിലൊക്കൊ ജീവിക്കുന്നവർക്ക് ഇതെത്ര മാത്രം പ്രായോഗികമാണോ.
ബൂലോക മീറ്റിങ്ങിൽ എല്ലാവരും ബിരിയാണിയും വടയും മറ്റും കഴിച്ചതിന്ന്റ്റെ ബാക്കി മൃഗങ്ങൾക്ക് കൊടുത്തിട്ടുണ്ടോ.!!
അതു പോലെ ഇനിമുതൽ കുട്ടികൾ കഴിച്ചതിന്റെ ബാക്കിയുളള ഐസ്ക്രീം, കോള, ... പൂച്ചക്കും കാക്കക്കും എനിക്കും കൊടുക്കേണ്ടതാണ്.
..ബാക്കി വരുന്ന ഫുഡിൽ നിന്ന് കുട്ടികളുടെ ഉമ്മമാർ .. കഴിക്കുന്നത് മറ്റു പക്ഷിമൃഗങ്ങാളോട് ചെയ്യുന്ന അനീതിയാകുന്നു.
ഈ പുതിയ അറിവിന് നന്ദി.
(ഇതിന് വേണ്ടി മതഗ്രന്ദങ്ങളെ കൂട്ടു പിടിക്കല്ലേ എന്നരപേക്ഷ.)
കോഴി,
പോസ്റ്റില്‍ വ്യക്തമായില്ല എന്നുണ്ടെങ്കില്‍ കമന്റ്റ് വായിച്ചാലെങ്കിലും മനസ്സിലാവുമെന്ന് കരുതി.
എന്നിട്ടും മനസ്സിലായില്ല എന്നതിനാല്‍ ഇനി എത്രതവണ പറഞ്ഞാലും മനസ്സിലാവില്ലെന്ന് മനസ്സിലാക്കുന്നു :)
ആവശ്യത്തിലധികമുള്ള ഭക്ഷണം കഴിച്ചാലും കളഞ്ഞാലും വേസ്റ്റ് ആണ്.
എങ്ങനെയെങ്കിലും അത് വിഴുങ്ങിയാല്‍ പ്രശ്നം കഴിഞ്ഞുവെന്നു കരുതുന്നത് തമാശയാണ്.
വയര്‍ മാക്സിമം ഫുള്ളായിട്ടും, വീട്ടില്‍ ബാക്കി വരുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ “ഓഹ്! കാശുകൊടുത്ത് വാങ്ങിയതല്ലേ?? എങ്ങിനെയെങ്കിലും അകത്താക്കിയേക്കാം“ എന്ന് റോളില്‍ കഴിക്കുന്നതിനെയാണ്, ‘വേയ്സ്റ്റടി.. വേയ്സ്റ്റടി’ എന്ന് പറയപ്പെടുന്നത്.
ചെറുപ്പകാലങ്ങളില്‍ ഭക്ഷണത്തിന് വളരെ റ്റൈറ്റുള്ള സാഹചര്യങ്ങളില്‍ ജീവിച്ചുവളര്‍ന്ന് പിന്നീട് മെച്ചപ്പെട്ട സാഹചര്യത്തില്‍ ന്യൂക്ലിയാര്‍ ഫാമിലിയായി ജീവിക്കുന്ന കുടുംബിനികളിലാണ് പൊതുവേ ഈ വേയ്സ്റ്റടി വ്യാപകമായി കണ്ടുവരുന്നത്. ഹാര്‍ട്ട് അറ്റാക്ക് വരുന്ന സ്ത്രീകള്‍ പൊതുവേ വേയ്സ്റ്റടി ടീം ആണത്രേ!
ശരീരത്തിനാവശ്യമില്ലാത്തവ, അകത്ത് കളയുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് പുറത്ത് കളയുന്നതാണ്.
ആരോഗ്യവാന്‍ ഭവ:
നല്ല ചിന്തകള്‍..
പണ്ടു കൂട്ടുകുടുംബ വ്യവസ്ഥയില്‍ സ്ത്രീകള്‍ക്ക് പലപ്പോഴും പുരുഷന് മനപ്പൂര്‍വമോ അല്ലാതെയോ ബാകിവെച്ച ഭക്ഷണം മാത്രമാണു ലഭിച്ചിരുന്നതു എന്നു കേട്ടിട്ടുണ്ടു.ഇന്നത്തെ സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ വെറുതെ കളയലും,ആവശ്യമില്ലാതെ കഴിക്കുന്നതും ഒഴിവാക്കാവുന്ന കാര്യമാണ്
I agree with you.And I would like to add two more points why women shouldnt finish up their kids' left over food.
1.for the simple reason that the mother is NOT a waste basket.By finishing up their waste you give the impression that it is the mother's responsibility to clear up what is clearly your mess and tht you can take her for granted.
2.Unless the child is very young,he/she should be held responsible for what is on his plate.When mother is there to clear up your plate,why shld you be careful abt how much you serve next time,and why shld you bother abt God's punishment for wasting food?But if mother doesnt act as the family waste basket,and you waste food,you have to worry abt the consequences,isnt it?
Want to note two more points...
Mothers have to keep only reasonable amount of food on the child's plate.
And like all things said about parenting,this too is "easier said than done"!
Post a Comment