സ്ഥലം അബൂദാബിയിലെ ഒരു കഫിട്ടേറിയ
' അപ്പം മുട്ടക്കറി പിന്നെ ഒരു സെവന് അപ്പും '
' സെവന് അപ്പില്ല സ്പ്രൈട്ടേ ഉള്ളു '
'ശരി അതെടുത്തോളു'
അല്‍പ്പസമയത്തിന് ശേഷം ഒരറബി ഇരുന്നു.
' ബൊറാട്ട കീമ സെവന് അപ്പ് '
പൊറോട്ടയും കീമയും പിന്നെ അടുത്ത ഗ്രോസറിയില്‍ നിന്നും
വാങ്ങിയ സെവന് അപ്പും മേശമേല്‍ നിരന്നു.
ശുഭം!
Thursday, January 29, 2009
Subscribe to:
Post Comments (Atom)
16 comments:
"സ്പ്രൈറ്റും സെവന് അപ്പും."
:)
വന്നത് അറബിയല്ലെ?
സായിപ്പിനെ കാണുമ്പോള്‍ മാത്രമല്ല, അറബിയെ കാണുമ്പോഴും കവാത്ത് മറക്കും..!
പരസ്പരം പുറം ചൊറിഞ്ഞാലോ..?
"പോസ്റ്റ് വായിച്ചു...ഉഗ്രനായിട്ടുണ്ട് കേട്ടോ..ഞാന്‍ താങ്കളൂടെ ഒരു ആരാധകനാണ്"
baiju said it right...
മുട്ടക്കറിയ്ക്കു കൂട്ടാൻ ഒരു പൊറോട്ടയോ ചപ്പാത്തിയോ കൂടെ വാങ്ങാമായിരുന്നു...
അപ്പമുണ്ടാവുമ്പോ പിന്നെ എന്തിനാ ഉമേഷേട്ടാ ചപ്പാത്തി അല്ലെങ്കി പൊറോട്ട? :)
അപ്പം എവിടുന്നു വന്നു ഈ അപ്പം ഇപ്പം? ഞാൻ വായിച്ചപ്പം ഈ അപ്പം ഇല്ലാരുന്നല്ലോ...
അപ്പം ശരി. ഇപ്പം പോകുന്നു. പിന്നെക്കാണാം...
Sprite undo.. oru seven up edukkan?
അപ്പോ ശശി/തറവാടി ആരായി :)
ചുമ്മാ ഹോട്ടലുകാരെ തെറ്റിദ്ധരിക്കല്ലേ, തറവാടീ. അപ്പം-മുട്ടക്കറി-സെവന് അപ് കോമ്പിനേഷന്‍ ശരിയല്ലാഞ്ഞിട്ടാ. :-)
ആ അറബി ഒരുപക്ഷെ സ്ഥിരം കസ്റ്റമറായിരിക്കാം... അയാള്‍ക്ക് സെവനപ്പിനു പകരം സ്പ്രൈറ്റ് സ്വീകാര്യമല്ലായിരിക്കാം... അതറിയാവുന്ന കഫറ്റീരിയക്കാരന് അപ്പുറത്തു നിന്നും വാങ്ങിക്കൊടുത്തതാവാം!
അഗ്രജാ,
ചെമ്മീന്‍ ചാട്യാ മുട്ടോളം പിന്നേം ചാട്യാ ചട്ടീല്.
അന്നെ ഞാന്‍ തൊഴിയൂര്‍ വെച്ച് കണ്ടൊളാം :)
തറവാടി കണ്ടതിന്റെ പിന്നാമ്പുറം ഊഹിക്കാവുന്നതേയുള്ളൂ..
അറബി സെവന് അപ്പ് ചോദിച്ചു, കിട്ടിയില്ലെങ്കില്‍ അവിടെ നാറ്റിക്കുമായിരിക്കും. പണ്ട് ഒരു പെട്ടിക്കടയില്‍ സെവന് അപ്പ് എത്തിയകാലഘട്ടത്തില് പീടികക്കാരന് അതിന്റെ മഹിമ വിളമ്പിയത് അറിയില്ലേ?
'സെവന് അപ്പ് കുടിച്ചാല്‍ സെവന് വട്ടം 'എക് എക്' ഒച്ചവരും'
അതുകേട്ട് കുടിച്ച ഒരുത്തന് സിക്സ് വട്ടം 'എക് എക്' ഇട്ടു. വെയിറ്റ് ചെയ്തു സെവന്ത് എക് വരുന്നില്ല.
ഒടുവില്‍ സെവന് അപ്പ് കുപ്പി കൊടുത്തിട്ട് കടക്കാരനോട് പറയുകയാണ്:
'ഇതിന്റെ പേര് മാറ്റണം. സിക്സ് അപ്പ് വണ്‍ ഡൗണ്‍ ആക്കണം.'
എന്തേയ്?
'ഒന്ന് അടീക്കൂടെ ശൂന്ന് പോയി!'
ഇതറിയാവുന്ന കഫ്റ്റേരിയക്കാരന് അറബിക്ക് അടുത്തുള്ള കടേന്ന് സെവനപ്പ് വാങ്ങിക്കൊടുത്തില്ലെങ്കില്‍ ഉണ്ടാകുന്ന പുകില്....?
സർക്കാർ നിയമനടപടികളിൽ നിങ്ങൾ സംതൃപ്തരാണോ എന്ന വിഷയത്തിൽ ഒരു സർവ്വേ റിപ്പോർട്ട് കഴിഞ്ഞ ആഴ്ച വന്നതേയുള്ളൂ. ഇതൊക്കെത്തന്നെയാണ് ഏഷ്യക്കാരുടെ അഭിപ്രായ ശതമാനം കുറഞ്ഞുപോയത്.
Post a Comment