പ്രത്യക്ഷത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ആണെങ്കിലും അവരെ നിയന്ത്രിക്കുന്നതിലൂടെ മാധ്യമങ്ങളാണ് പരോക്ഷമായി രാജ്യം ഭരിക്കുന്നതെന്നാണെന്റ്റെ അഭിപ്രായം. രണ്ട് ദിനം കൊണ്ടൊരുത്തനെ തോളിലേറ്റുന്നതും , താഴെയിടുന്നതും ഭവാനൊന്നുമല്ല മാധ്യമങ്ങള്‍ തന്നെയാണ്.
വാര്‍ത്തകളെ വളച്ചൊടിക്കാനും ,തെറ്റായി വ്യാഖ്യാനിക്കാനുമുള്ള മിടുക്കുപയോഗിച്ച് മാധ്യമങ്ങള്‍ ചെയ്തുകൂട്ടുന്ന തെറ്റുകളെ മനസ്സിലാക്കിയിട്ടുപോലും എന്തുകൊണ്ടാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും മറ്റും അവയെ തിരുത്താനോ തള്ളിക്കളയാനോ തയ്യാറാവാത്തതെന്ന് എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ഒന്നാണ്. മാധ്യമങ്ങളെ ജനങ്ങള്‍ അമിതമായി വിശ്വസിക്കുന്നുണ്ടെന്ന തെറ്റ് ധാരണ രാഷ്ട്രീയക്കാര്‍ പുലര്‍ത്തുന്നുണ്ടെങ്കില്‍ അത് മാറ്റേണ്ട സമയമായിരിക്കുന്നെന്നാണ് എന്റ്റെ മതം.
ഏറ്റവും അവസാനം മാധ്യമങ്ങളുടെ നീരാളിപിടുത്തത്തില്‍ പെട്ടുപോയവരാണ് അച്ചുദാനന്ദനും അബ്ദുള്ളകുട്ടിയും. ബദ്ധശത്രുക്കളായ പത്രങ്ങള്‍ പോലും നെറികേടുകള്‍ നിര്‍മ്മിക്കുന്നതില്‍ ഒന്നാവുന്നതോടെ വന്‍വിജയമാകുന്നു.തുടക്കത്തില്‍ വെത്യസ്ഥ അഭിപ്രായങ്ങളുമായി വരുന്ന മാധ്യമങ്ങള്‍ അധികം താമസിയാതെ ഒരേ അഭിപ്രായത്തില്‍ എത്തിച്ചേരുന്നതോടെ ഇതില്‍ പെടുന്ന 'ഇര' ദയനീയമായി നിലം പൊത്തുന്നു.
അച്ചുദാനന്ദന്റ്റെ വിഷയം പഴകിയതിനാല്‍ വിട്ടുകളയാം എന്തായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രശ്നം?.
' മറ്റുള്ളവ മാറ്റിനിര്‍ത്തിയാല്‍ വികസനത്തില്‍ മോഡിയെയാണ് പിന്‍പറ്റണ്ടത് ' എന്നര്‍ത്ഥംവരുന്ന വാക്കുകളില്‍ എന്താണിത്ര തെറ്റെന്ന് മനസ്സിലാവുന്നില്ല.
' സമയ നിഷ്ടയില്‍ കാലനെയാണ് പിന്‍പറ്റേണ്ടത് ' എന്നൊരാള്‍ പറയുമ്പോള്‍ , കാലന്റ്റെ തൊഴിലല്ല മറിച്ച് സമയത്തിന് കാലന് കൊടുക്കുന്ന കൃത്യതെയാണുദ്ദേശിച്ചിരിക്കുക എന്ന് ഏതൊരു കുട്ടിക്കും മനസ്സിലാക്കാമെന്നിരിക്കെ എന്തൊക്കെ അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളും കൊടുത്താണ് മാധ്യമങ്ങള്‍ അതിനെ വളച്ചൊടിച്ചത്.
അബ്ദുള്ളകുട്ടിയെ പുറത്താക്കാന്‍ ഇതല്ല മറ്റുകാരണങ്ങളുണ്ടെന്നാണെങ്കില് അതു പറഞ്ഞുകൊണ്ടായിരിക്കണം ചെയ്യേണ്ടിയിരുന്നത്. അല്ലാതെ നെറികെട്ട ചില വളച്ചൊടിക്കലിനെ അടിസ്ഥാനപ്പെടുത്തിയാവരുതായിരുന്നു.
അബ്ദുള്ളക്കുട്ടി നല്ലവനെന്നോ / ചീത്തയെന്നോ / കഴിവുള്ളവനെന്നോ / ഇല്ലാത്തവനെന്നോ എന്നുള്ള വിലയിരുത്തല്‍ ഈ പോസ്റ്റിന്റ്റെ ലക്ഷ്യമല്ലെന്നുകൂടി സൂചിപ്പിക്കട്ടെ!
Sunday, January 18, 2009
Subscribe to:
Post Comments (Atom)
9 comments:
ചിന്തേം പോസ്റ്റുമൊക്കെ കൊള്ളാം.. പക്ഷെ, താങ്കളുടെ ഈ പോസ്റ്റെങ്ങാനം വായിച്ച് സി.പി.എമ്മിനു മാനസാന്തരമുണ്ടാവുകയും അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാമെന്ന് തീരുമാനിക്കേം ചെയ്താല്‍...! ഒറപ്പിച്ചോ, അബ്ദുള്ളക്കുട്ടി നിങ്ങളെ ആളെ വിട്ട് തല്ലിക്കും ;)
Dear
Excellent idea. Was it a mutual help?
പാര്‍ടിക്ക് കൊടുത്ത മറുപടി കത്തിലും കുട്ടി 100 മാര്‍ക്ക് ആ പുള്ളിക്കാരന് കൊടുത്തല്ലോ...!!
അഗ്രജന് പറഞ്ഞതാണ് ശരി. അബ്ദുള്ളക്കുട്ടിയെപ്പോലെ താങ്കളും കളിക്കുകയാണോ?
കമ്മ്യൂണിസ്റ്റാരു പല നാടകോം കളിക്കും,ഇപ്പറത്ത് മദനിയെ നിറുത്തും അപ്പറത്ത് ഇതൊക്കെ പറയും.
പക്ഷെ പ്രശ്നം അതല്ല.
അങ്ങിനെ മോഡിയെ വികസന മോഡലാക്കുന്നതില് ഒരു അപാകതയില്ലേ? ഇപ്പൊ അഡ്വാനി പറയുന്നു ഹിറ്റ്ലറുടെ ഗുണം മാത്രം നമ്മള് നോക്കിയാല്‍ മതി. ജെര്‍മനി ഒരുപാട് സാമ്പത്ത്കമായും സാങ്കേതികമായും കുതിച്ചുചാട്ടം നടത്തിയത് ഹിറ്റലറുടെ സമയത്താണല്ലോ? പക്ഷെ എന്നാല്‍ പോലും അയാള്‍ തുടങ്ങി വെച്ച ഫാഷിസം ലോകത്തെയാകമാനം ഇരുട്ടിലേക്കാഴ്ത്തി. അതു തന്നെയാണ് മോഡിയുടെ റോള്‍ മോഡല്‍ പ്രശ്നവും. അയാള്‍ ചെയ്യുന്നത് അല്ലെങ്കില്‍ ഗുജറാത്തിലെ പരീക്ഷണം ബാക്കി സംസ്ഥാനങ്ങളിലും പയറ്റി നോക്കാന്‍ ബിജെപി ഒരുങ്ങുമ്പോള്‍ അത് ഇന്ത്യയെ മുഴുവന്‍ ഇരുട്ടിലാഴ്ത്തുന്ന ഒന്നാവില്ലേ? അങ്ങിനെയെങ്കില്‍ ഒരു നാടിന്റെ വികസനം എന്നു പറയുന്നത് കുറച്ച് കെട്ടിടങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒന്നാണോ? സോഷ്യല്‍ വികസനം അറ്റേയിന് ചെയ്തില്ലെങ്കില്‍ മറ്റെന്ത് ഉണ്ടായിട്ടും കാര്യമില്ലല്ലോ? എന്തു പുരോഗതിയും നയിക്കേണ്ടത് മാനവരാശിയുടെ നന്മക്കല്ലേ? അതുകൊണ്ട് തന്നെ ഒരു രാഷ്ട്രീയ നേതാവ് ഗുജറാത്തിലെ വികസനത്തിന്റെ തലതൊട്ടപ്പനായി മോഡിയെ വാഴ്ത്തുന്നതില്‍ കാര്യമായ പ്രശ്നങ്ങളില്ലേ? മോഡി ചെയ്തത് അയാളുടെ വ്യക്തിപരമായ കാര്യമല്ല, മോഡി ചെയ്തത് ഒരു ജനതയോടുള്ള ക്രൂരതയാണ്. അതാണ് അയാളുടെ രാഷ്ട്രീയ നയവും.
പ്രിയ്യപ്പെട്ട തറവാടിയോട്....
നരേന്ദ്ര മോഡിയുടെ വികസനം ഏതു രീതിയിലാണു താങ്കള്‍ കാണുന്നത് എന്നറിയില്ല.....ന്യൂനപക്ഷത്തിനെ അടിച്ചമര്‍ത്തി മോഡീ എന്ന നരമേധസ്സ് കാട്ടികൂട്ടുന്ന കോപ്രായത്തിനു..വികസനമെന്നൊരു പേരും നല്കി..
കൊട്ടിഘോഷിക്കുബോള്...ആഴ്ച്ചയില്‍ നാലു നേരം ദുബായ് കടപ്പുറത്ത് ബീവിയോടൊപ്പം കാറ്റും കൊണ്ടിരിക്കുന്ന അബ്ദുള്ളകുട്ടിക്ക്..പണക്കൊഴുപ്പുള്ള ലീഗിലേക്ക് ചേക്കേറാനുള്ള ഒരു പാലം തുറന്നു കിട്ടാനുള്ള ഒരു ലൈസെന്‍സായി.ഈ വികസന വായടിത്തത്തെ കണ്ടാല്‍ മതി..വികസനത്തിനു മോഡിക്കു 100 മാര്‍ക്കു നല്കുന്ന അബ്ദുള്ളക്കുട്ടിയും താങ്കളും അഴീക്കോട് എന്ന മണ്ഡലം ഒരിക്കലെങ്കിലും സന്തര്ശിക്കുന്നതു നന്നായിരിക്കും......
അഗ്രജന് ;)
poor-me/പാവം-ഞാന്‍ ,പകല്‍കിനാവന്‍ : നന്ദി
ജിവി ;)
Inji Pennu , bijue kottila
ഒരാളുടെ ഒരു ഗുണത്തെ എടുത്തുപറഞ്ഞതിനെ 'റോള്‍' മോഡല്‍ എന്ന വിശാല അര്‍ത്ഥത്തില്‍ പറഞ്ഞ് പെരുപ്പിച്ചതിനെയാണ് ഞാന്‍ വിവക്ഷിച്ചത്.
പാര്‍ട്ടി ലെവിയും പാര്‍ട്ടി അംഗത്വവും പുച്ഛത്തോടെ പറയുന്ന കുട്ടി അറിഞ്ഞില്ലായിരിക്കാം, ഈ പണം എത്തുന്നത് അടിയന്തിരാവസ്ഥകാലത്തും പിന്നീടും ഗുണ്ടാപ്പടയുടെയും പോലിസിന്റെയും മത വര്‍ഗ്ഗീയ കോമരങ്ങളുടെയും നരഹത്യകളുടെ ശേഷപത്രങ്ങളായി അവശേഷിക്കുന്ന ഒരായിരം സഖാക്കളുടെ കഞ്ഞിപ്പാത്രങ്ങളിലേക്കാണെന്ന്.ബയണറ്റിനും ലാടം പിടിപ്പിച്ച ബൂട്ടിനും ഇടയില്‍ ചെങ്കൊടി നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഒരിറ്റ് കണ്ണീര് പൊടിയാതെ പാര്‍ട്ടിക്കുവേണ്ടി യൌവനവും ബാല്യവും ഹോമിച്ചവരുടെ കണക്കുകള്‍ “പുതിയ കുട്ടി“ക്ക് അറിയില്ലായിരിക്കാം.മറക്കണം കുട്ടീ നിങ്ങള്‍ എല്ലാം മറക്കണം. ഒന്നുമല്ലാതിരുന്ന കുട്ടിയെ അത്ഭുതക്കുട്ടിയായി വളര്‍ത്തിയെടുത്ത പ്രസ്ഥാനത്തെയും നിങ്ങള്‍ക്കു വേണ്ടി രാവും പകലും ഓടി നടന്നു തളര്‍ന്ന എല്ലാവരെയും നിങ്ങള്‍ മറക്കണം.ആര്‍ക്കും പരാതിയില്ല. പാര്‍ട്ടി പറയുന്നവരെ ജയിപ്പിക്കാനുള്ള ബാധ്യത പാര്‍ട്ടിയെ സ്നേഹിക്കുന്നവരുടെ ചുമതലയാണെന്ന് വിശ്വസിക്കുന്നവരാണ് സഖാക്കള്‍. ജീവിത സായാഹ്നത്തില്‍ എന്നെങ്കിലും ഈ പ്രസ്ഥാനത്തെക്കുറിച്ച് തുറന്ന മനസ്സോടെ നിങ്ങള്‍ ഓര്ത്തുപോയാല്, ചെയ്തു പോയ വിശ്വാസ വഞ്ചനയുടെ പാപഭാരത്താല്‍ ഒരു ആത്മഹത്യാകോളത്തിലെ ചിരിക്കുന്ന മുഖമായി നിങ്ങളെ കാണാനുള്ള ഗതികേടു കൂടി ഞങ്ങള്‍ക്കുണ്ടാവും.
chithal.blogspot.com
ellam kollam nammal namudai joli cheyanam
Post a Comment