ഇന്ന് രാവിലെ ഏറ്റവും അടുത്ത സുഹൃത്ത് നാട്ടില്‍ നിന്നും വിളിച്ചപ്പോള്‍ കുശലത്തിന് ശേഷം പറഞ്ഞ വാക്കുകള്‍ വല്ലാതെ ചിന്തിപ്പിച്ചു ' ടാ വയസ്സായി... ല്ലേ !! എല്ലാം നടക്കില്ലേ? '
രണ്ട് പേരും സര്‍ക്കാരില്‍ ജോലിയുള്ളവര്‍ കൂടാതെ നല്ലൊരു industry യും സ്വന്തമായുള്ള ഒരാളുടെ വാക്കുകളാണിവ എന്നതാണ് ചിരിക്ക് പകരം ചിന്തിക്കാന്‍ കാരണമായത്. എല്ലാം ഒന്ന് 'ശരിയായി' 'അടിച്ചുപൊളിക്കണം' എന്നുകരുതിയുള്ള ആഗ്രഹത്തെയാണ് നടക്കില്ലേന്ന് അവന് ഭയന്നത്.
'വയസ്സായി' എന്ന് ചിലര്‍ പറയുമ്പോള്‍ സമപ്രായക്കാരും അതില്‍ കൂടുതലുള്ളവരും ന്യായീകരിക്കാനും സമാശ്വസിക്കാനുമൊക്കെയായി പറയുന്ന മറുപടിയാണ് ' അതിനെന്താ മനസ്സ് ചെറുപ്പമാക്കിയാല്‍ മതി' എന്ന്.ഒരു വേള ഞാനും അതേ വാക്കുകള്‍ പറയാന്‍ മുതിര്‍ന്നെങ്കിലും വന്നത് ' നീ മനസ്സ് പ്രായമാക്കി വെക്കെടാ ' എന്നാണ്.
മനസ്സ് ചെറുപ്പമാക്കി വെക്കുമ്പോളാണ് 'പിന്നീട് ' ആവാം എന്നത് മനസ്സില്‍ കുടിയിരിക്കുന്നത്. അതായത് ഇനിയും സമയമുണ്ടെന്നും എല്ലാം കഴിഞ്ഞിട്ട് അല്ലെങ്കില്‍ എല്ലാം ശരിയായിട്ട് 'ശരിക്കും' ജീവിതം ആസ്വദിക്കണം / അടിച്ചുപൊളിക്കണം എന്നൊക്കെയാവുന്നത്. തിരിച്ചറിവുണ്ടായി വരുമ്പോള്‍ ഒന്നുകില്‍ സമയം കഴിഞ്ഞിരിക്കും അല്ലെങ്കില്‍ നടക്കുകയുമില്ല അതുമല്ലെങ്കില്‍ 'തലം' മാറിയിരിക്കും.
എന്നാല്‍ മനസ്സിനെ പ്രായമാക്കി വെച്ചാല്‍ അന്നന്നുതന്നെ കാര്യങ്ങള്‍ ചെയ്യാനുള്ള തത്പര്യമുണ്ടാകുകയും പറ്റാവുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുകയും ചെയ്യുന്നു അഥവാ നടന്നില്ലെങ്കില്‍ പോലും ' പിന്നീട് ' എന്നതില്ലാത്തതിനാല് ദുഖിക്കേണ്ടിയും വരുന്നില്ല പ്രത്യേകിച്ചും പിന്തിരിഞ്ഞുനോക്കുമ്പോള് കാരണം ഒന്നും നീട്ടിവെച്ചിട്ടില്ലെന്നതിനാല് തന്നെ.
അതുകൊണ്ട് മനസ്സിനെ ചെറുപ്പമാക്കിവെക്കുകയല്ല ഉള്ളവയസ്സിനൊപ്പമോ കൂടുതലോ വയസ്സാക്കിവെക്കുകയാണ്.
Saturday, January 10, 2009
Subscribe to:
Post Comments (Atom)
7 comments:
മനസ്സിന് ചേറുപ്പം വേണ്ട.
ഹഹ! ഈ തറവാടീടെ ഓരോ ചിന്തകളേ..
അല്ലാ മനസ്സിനെ അധികം ചെറുപ്പമായും, അധികം പ്രായക്കൂടുതലായും കണില്ലെങ്കില് എന്താ ഇത്ര പ്രശ്നം?
ശരീരത്തിനുള്ള പ്രായം തന്നെ മനസ്സിനും കൊട്ത്താ എന്താ പ്രശ്നം?
ബൈദ ബൈ.. എന്റെ മനസ്സിനു കൃത്യം 33 വയസ്സും 7 മാസവും 28 ദിവസവും ആയീട്ടാ ;)
മനസിന് ചെറുപ്പം വരാന്‍ സ്വപ്നം കാണുക
ദേ വി എമ്മെ , നമ്മള് അബൂദാബിക്കാരാട്ടാ അതുമറക്കണ്ട.
അല്ല അപ്പോ മനസ്സ് ശരീരത്തേക്കാള്‍ പത്തു പന്ത്രണ്ട് വയസ്സിളപ്പാല്ലെ! ;)
യുനൂസ് :)
ചിന്തനീയം ഈ പോസ്റ്റ്....
ഈ വയസ്സന്മാരുടെ ഓരോരോ ചിന്തകളേയ്... :)
ഇതെല്ലാം പറയുന്ന പോലെ എളുപ്പമായിരുന്നെന്കില്..
Post a Comment