ബ്ലോഗിന്റ്റെ ദോഷങ്ങള്‍ എന്തെന്ന ചോദ്യത്തിനാദ്യമുള്ള എന്റ്റെ ഉത്തരം വൈകാരികതയുടെ അതിപ്രസരം എന്നായിരിക്കും ഇത് വായനക്കാരനെ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളുന്നതില്‍ നിന്നും ആസ്വദിപ്പിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തുന്നു.
എഴുത്തിലെ പരിജയക്കുറവ് കൊണ്ടും ഭാഷാ നൈപുണ്യം കൊണ്ടും സത്യസന്ധത കൊണ്ടും ബ്ലോഗില്‍ എഴുതുന്ന നല്ലൊരു ശതമാനം ആളുകള്‍ക്ക് അവരവരുടെ ഭാവനയെ എഴുത്തിലൂടെ സാക്ഷാല്‍ കരിക്കുമ്പോള്‍ സ്വന്തം വ്യക്തിത്വത്തേയോ ചുറ്റുപാടിനേയോ അമിതമായി ഉപയോഗപ്പെടുത്തേണ്ടി വരുന്നുണ്ട്. ഇതാവട്ടെ
എഴുത്തിനെ കൂടുതല്‍ വ്യക്തിപരമായി വായനക്കാരനെടുക്കാന് ഇടയാവുന്നു ഫലം വായനക്കാരന് അനാവശ്യ തലങ്ങളില്‍ സഞ്ചരിക്കുകയും എഴുത്തിനെ അതിന്റ്റെ സത്വത്തില്‍ നിന്നും വിഭിന്നമായി കാണുകയും ചെയ്യുന്നു.
ഒരു കഥ വായിക്കുന്നവന് താന്‍ വായിക്കുന്നത് ഒരു കഥയാണെന്നും അതൊരാളുടെ ഭാവനയാണെന്നും തിരിച്ചറിഞ്ഞ് കഥയെ വിലയിരുത്തുകയാണ് ചെയ്യേണ്ടത് അല്ലാതെ കഥയോട് യോജിക്കുകയോ വിയോജിക്കുകയോ അല്ല. ഈ അടിസ്ഥാന തത്വം വായനക്കാരന് പുലര്‍ത്തിയാല്‍ മാത്രമേ വായനയെ ശരിയായ അര്‍ത്ഥത്തില്‍ സമീപിക്കാനും സൃഷ്ടിയുമായി സംവേദിക്കാനുമാകുകയുമുള്ളു.
സമൂഹത്തില്‍ നടക്കുന്ന - നടന്നേക്കാവുന്ന ഒരുകാര്യം സ്വന്തം അനുഭവത്തിന്റ്റെയും അറിവിന്റ്റേയും വെളിച്ചത്തില്‍ വിലയിരുത്തി സ്വന്തം ചിന്തകള്‍ അവതരിപ്പിക്കുന്നതാണ് ലേഖനങ്ങള്‍ എന്ന സാഹിത്യ രൂപം ചെയ്യുന്നത്. ഒരു കഥ എഴുതുമ്പോള്‍ കഥാകാരന് കഥയോട് മാത്രം ബധ്യതയുള്ളപ്പോള് ലേഖകന്‍ സ്വന്തം വ്യക്തിത്വത്തോടൊപ്പം സമൂഹത്തോടും ബാധ്യതയുണ്ടാവേണ്ടതുണ്ട്. ഇവിടെയാവട്ടെ വിലയിരുത്തലല്ല മറിച്ച് വായിക്കുന്നവന്റ്റെ അറിവും അനുഭവവും അടിസ്ഥാനപ്പെടുത്തി എഴുത്തുകാരന്റ്റെ ചിന്തകളോട് യോജിക്കുകയോ വിയോജിക്കുകയോ ആണ് ചെയ്യേണ്ടത് .
ഇനി മൂന്നാമതുള്ള റിപ്പോര്ട്ടിങ്ങിനെപ്പറ്റിയാണെങ്കില് , തെളിവുകളുടെ സഹായത്തോടെ നടക്കുന്ന- നടന്ന ഒരു സംഭവത്തെ ഉള്ളതുപോലെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത് വായനക്കാരന് റിപ്പോര്‍ട്ടര്‍ കാണിച്ച തെളിവുകളുടെ സത്യസന്ധത പരിശോധിച്ച് വിശ്വസിക്കുക്കയോ അവിശ്വസിക്കുകയോ ആവാം.
മൂന്നിനേയും മൂന്നായി കാണുന്നതോടെ മാത്രമേ ശരിയായ അര്‍ത്ഥത്തില്‍ വായനക്കാരന് എഴുത്തുമായി സംവേദിക്കാനാവൂ. ഒന്ന് മറ്റൊന്നായി ധരിക്കുന്നത് യഥാര്‍ത്ഥത്തില്‍ വായനക്കാരന്റ്റെ കഴിവ് കേടാണ് കാണിക്കുന്നത് ഇതിന് കാരണമോ അതി വൈകാരികതയും.
നല്ല വായനക്കാരനുണ്ടാവാന്‍ ബ്ലോഗിലുള്ളവര്‍ ഈ അതി വൈകാരികത ഒഴിവാക്കിയേ തീരൂ. വായനക്കാരന് അതിവൈകാരികത കാണിക്കുമ്പോള്‍ എഴുത്തുകാരന് അതു മുതലെടുക്കാനായി പല തന്ത്രവും ഉപയോഗിക്കുന്നു അതിനെറ്റവും നല്ല ഉദാഹരണമാണ് , പോസ്റ്റുകള്‍ക്കുള്ള നാമകരണം. ബ്ലോഗില്‍ നല്ലൊരു ശതമാനം എഴുത്തുകാര്‍ തന്നെയാണ് വായനക്കാരനെന്നിരിക്കെ ഈ അതിവൈകാരികത പെട്ടെന്നില്ലാതാകും എന്നെനിക്ക് വിശ്വാസമില്ല പക്ഷെ ഈ തിരിച്ചറിവ് പല അനാവശ്യ സംഘട്ടനങ്ങളും ഒഴിവാക്കും എന്നതില്‍ തര്‍ക്കമില്ല.
വാല്‍കഷ്ണം:
ഇതൊരു ലേഖനമാണ് , യോജിക്കാം വിയോജിക്കാം.
Wednesday, October 29, 2008
Subscribe to:
Post Comments (Atom)
45 comments:
ബ്ലോഗിനെ എത്രയായി തിരിക്കാം...? അവ ഏതെക്കെ?
മൂന്നായി തിരിക്കാം. കഥകള്‍ . ലേഖനങ്ങള്‍, റിപ്പോര്‍ട്ടിങ്ങ്.....
ഞാന്‍ പാസ്സായെ!!!!!!
തല്‍ക്കാലത്തേക്ക് ഒരു ട്രാക്കിങ്ങ്.
വിശദമായ കമന്റ്റ് പിന്നീട്
:)
ഈയൊരു ചിന്ത നല്ലൊരു ചര്‍ച്ചക്ക് അവസരമൊരുക്കുമെന്ന് ആശിക്കട്ടെ.
ലോകത്തുള്ള എല്ലാവര്ക്കും പറയാനുള്ളത് പറയാന്‍ അവസരം നല്കിയാല് ഇങ്ങിനെയിരിക്കും. വൈവിദ്ധ്യമുള്ള അനുഭവങ്ങള്‍, കാഴ്ചപ്പാടുകള്‍, ചിന്താധാരകള്‍, സ്വപ്നങ്ങള്‍ അങ്ങിനെ, അങ്ങിനെ... അതെല്ലാം പകര്‍ത്തിവെക്കാന്‍ ഒരിടം എല്ലാവര്‍ക്കുമായി കിട്ടിയാല്‍ ഇങ്ങിനെയിരിക്കും. അതിന് അത്രത്തോളം ഗുണമുണ്ടുതാനും. വിവേചനം കാണിക്കേണ്ടത് വായനക്കാരാണ്. ക്ഷമിക്കേണ്ടിടത്ത് ക്ഷമിച്ചും, പ്രോല്സാഹിപ്പിക്കേണ്ടിടം പ്രോല്‍സാഹിപ്പിച്ചും, രോഷം കൊള്ളേണ്ടിടത്ത് അങ്ങിനെ ചെയ്തും...... അതോടൊപ്പം ഈ നിങ്ങള്‍ പറഞ്ഞതു പോലെ വേര്‍തിരിക്കപ്പെടേണ്ടതുണ്ട്, അത്രയും വൈവിദ്ധ്യങ്ങളോടെ തന്നെ അതു വേണം. പ്രായം ഇതിനൊരു പ്രധാന വകുപ്പായി വരണം. കുട്ടികള്‍ക്കും അവസരം നല്‍കണം. കുട്ടികളുടെ കളിക്കളത്തില്‍ വലിയവര്‍ കയറി കുരങ്ങു കളിക്കരുത്, അങ്ങിനെയുള്ളവരെ മറ്റുള്ളര്‍ക്ക് കൈകാര്യം ചെയ്യാം.
രാഷ്ട്രീയം, സാമൂഹികം, ദര്ശനപരം, മതം, ആത്മീയത, കഥ, കവിത, നാടകം, ചിത്രം, കാര്‍ട്ടുണ്‍, ഫോട്ടോ, പരിസ്ഥിതി, ദളിതം, സ്ത്രീപക്ഷം, വാര്‍ത്ത, വാര്‍ത്താവിശകലനം, വ്യക്തികള്‍, അനുഭവക്കുറിപ്പുകള്‍, ദേശം, സ്വപ്നം, തുടക്കക്കാരന്, കിളവന്മാര്.... അങ്ങിനെ എല്ലാം പ്രത്യേക വകുപ്പുകളാക്കി അഗ്രീഗേറ്റര് പുതിയ പോസ്റ്റുകള്‍ ലിസ്റ്റു ചെയ്യപ്പെടണം.
“ഒരു കഥ വായിക്കുന്നവന് താന്‍ വായിക്കുന്നത് ഒരു കഥയാണെന്നും അതൊരാളുടെ ഭാവനയാണെന്നും തിരിച്ചറിഞ്ഞ് കഥയെ വിലയിരുത്തുകയാണ് ചെയ്യേണ്ടത് അല്ലാതെ കഥയോട് യോജിക്കുകയോ വിയോജിക്കുകയോ അല്ല. ഈ അടിസ്ഥാന തത്വം വായനക്കാരന് പുലര്‍ത്തിയാല്‍ മാത്രമേ വായനയെ ശരിയായ അര്‍ത്ഥത്തില്‍ സമീപിക്കാനും സൃഷ്ടിയുമായി സംവേദിക്കാനുമാകുകയുമുള്ളു.“
ഈ ഒരു പാരഗ്രാഫ് വായിച്ചപ്പോളൊരു സംശയം. കഥയെന്ന പേരില്‍ എന്തുമെഴുതാമെന്നൊരു വ്യംഗ്യമുണ്ടല്ലൊ ഇതില്‍. സത്യത്തോടു യാതൊരു പുലബന്ധവും പുലര്‍ത്താത്ത, സ്വന്തം ഭാവനയില്‍ കുരുത്തതു വായില്‍ തോന്നിയതു കോതക്കു പാട്ട് എന്ന രീതിയില്‍ എഴുതുന്നതു അതേ പടി വിഴുങ്ങണമെന്നുണ്ടൊ? ചിലകഥകളോട് വിയോജിക്കേണ്ടി വരും. അതു വായിക്കുന്നവന്റെ ഇഷ്ടം. എന്തെഴുതണമെന്ന് എഴുത്തുകാരന്റെ ഇഷ്ടം. ഇവിടെ എഴുതിയിരിക്കുന്നതു തറവാടിയുടെ അഭിപ്രായം. ഞാന്‍ പറഞ്ഞതു എന്റെ അഭിപ്രായം.
വിയോജിക്കുന്നു...!
തറവാടീ,
ബ്ലോഗ്ഗിന്റെ ഏറ്റവും ആകര്‍ഷണീയം എന്നു ഞാന്‍ ധരിക്കുന്നത് അതിന്റെ സ്വാതന്ത്ര്യമാണ്. നിയതമായ ക്രാഫ്റ്റ്കള്‍ ഇല്ലാതെ, മനസ്സില്‍ തോന്നുന്നത് എഴുതാനുള്ള സ്വാതന്ത്ര്യം. അതിനു ചട്ടക്കൂടുകള്‍ നിര്‍ദ്ദേശിക്കാന്‍ ശ്രമിക്കുന്നത് ഗുണകരമാവുമോ?
കഥാകാരന്,
ബ്ലോഗിനെ എത്രയായി തിരിക്കാം എന്നായിരുന്നില്ല വിഷയം , ഒന്ന് മറ്റൊന്നായി കാണുന്നതുമൂലമുണ്ടാകുന്ന ഫലങ്ങായിരുന്നു അതിന് മുഖ്യമായ മൂന്നെണ്ണം സൂചിപ്പിച്ചുവന്ന് മാത്രം.
വിദുരര്‍, ഉഗ്രന്‍ :)
ഒരാള്‍ക്ക് അയാളുടെ ഭാവനയനുസരിച്ച് എന്തും കഥയായെഴുതാം വായനക്കാരന് കഥയെ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ആവാം. കഥ അല്ലെങ്കില്‍ ഭാവന നന്നായില്ല ,വായനക്കാരനെ അനുഭവിപ്പിച്ചില്ല എന്ന് പറഞ്ഞത് പ്രകടിപ്പിക്കുവാനും വായനക്കാരനവകാശവും സ്വാതന്ത്ര്യവുമുണ്ട്.
ഒരു കഥ വായിച്ചിട്ട് ' വിയോജിപ്പ് ' എന്ന് പറയുന്നവന് എഴുതുന്നവന്റ്റെ ഭാവനയോടുള്ള വിയോജിപ്പാണ് പ്രകടിപ്പിക്കുന്നത് അതാവട്ടെ 'ഇന്ന' തുപോലെയേ ഒരാള്‍ ഭാവനയില്‍ കാണാന്‍ പാടുള്ളു എന്ന് പറയുന്നതുപോലെ അപകടമാണ് അതിനെ സ്വാതന്ത്ര്യത്തില്‍ കൈകടത്തലയേ കാണാനാവൂ.
ഒരാളുടെ ഭാവനയുടെ അസ്വീകാര്യത കലാകാരന് എന്ന തലത്തിലുള്ള അയാളുടെ പരാജയത്തെ കാണിക്കുന്നു എന്നാല്‍ ചിന്തയിലുള്ള അസ്വീകാര്യത അയാളുടെ ബുദ്ധിയേയും ,അറിവിനേയും , നിരീക്ഷണാ പാഠവത്തേയുമാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ ചിന്തയില്‍ നിന്നുണ്ടാകുന്ന ലേഖനത്തില്‍ വരുന്നത് തെറ്റായ കാഴ്ചപ്പാടുകളാവും അവയോട് വിയോജിപ്പാണ് പ്രകടിപ്പിക്കേണ്ടത് ' ഇഷ്ടപ്പെട്ടില്ല ' എന്നല്ല.
യാരിദ്,
വായില്‍ തോന്നുന്നത് കോതക്ക് പാട്ടായി ആര്‍ക്കും കഥകളെഴുതാം താങ്കള്‍ക്ക് അവയെ ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം , എന്നാല്‍ വിയോജിപ്പോ / യോജിപ്പോ എന്നതല്ല വേണ്ടത്. എന്റ്റെ അഭിപ്പ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചത് ശരിയായ ഒരു സ്വാതന്ത്ര്യം തന്നെയാണ് വായനക്കാരന്റ്റെ സ്വാതന്ത്ര്യം.
അനില്‍,
ബ്ലോഗിന് ഞാന്‍ ചട്ടക്കൂടുകള്‍ ഉണ്ടാക്കിയിട്ടില്ലല്ലോ.
തത്ത ഇരിക്കുന്ന കൂടിനെ തത്തക്കൂടായും മുയല് ഇരിക്കുന്നതിനെ മുയല് കൂടായും കാണുന്നതാണ് ഉചിതമെന്നും അല്ലെങ്കിലുള്ള ഫലങ്ങളുമാണ് സൂചിപ്പിച്ചത്.
അതായത് തത്തക്കൂടും മുയല് കൂടും മാത്രം മതി എന്നു പറഞ്ഞില്ലെന്ന് :)
ഈ ചര്‍ച്ചയില്‍ ഈയുള്ളവന് അഭിപ്രായം രേഖപ്പെടുത്തട്ടെ.
ബ്ലോഗ്ഗിനു ദോഷം ഉള്ളതായി തോന്നുന്നില്ല. അത് എഴുതുന്നയാളിനെ ആശ്രയിച്ചിരിക്കും. :-)
ബ്ലോഗ് എന്ന one click publishing മാധ്യമം ഉണ്ടായതു തന്നെ സ്വന്തമായി സ്വതന്ത്രമായി എഴുതി പ്രസിദ്ധീകരിക്കാനുള്ള അവസരം എല്ലാവര്ക്കും ഉണ്ടാക്കാന്‍ വേണ്ടിയാണല്ലോ.
ഓരോ ബ്ലോഗ്ഗിനും ഒരു theme ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഓരോരുത്തര്‍ക്കും സാഹിത്യം, കുറിപ്പുകള്‍, സാങ്കേതികം, തുടങ്ങിയ ഓരോ വിഭാഗത്തില്‍ ബ്ലോഗ് എഴുതാമല്ലോ. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളത് വായിക്കാം. വികാര പ്രകടനങ്ങള്‍ വായിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് അത് വായിക്കാം, സാഹിത്യം ഇഷ്ടമുള്ളവര്‍ക്ക് അതും.
മലയാളികള്‍ അഗ്ഗ്രിഗേറ്ററുകള് മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു. ഗൂഗിള്‍ റീഡര്‍ (reader.google.com) പോലുള്ള ഓണ്‍ലൈന്‍ ഫീഡ്
റീഡറുകള്‍ ഉപയോഗിക്കുന്നവര്‍ കുറവാണ് എന്നാണ് ഈയുള്ളവന് തോന്നുന്നത്. അത്തരം സാധനങ്ങള്‍ അവനവന് ഇഷ്ടമുള്ള ബ്ലോഗ്ഗുകള്‍ മാത്രം വായിക്കാനും ട്രാക്ക് ചെയ്യാനും സഹായിക്കുമല്ലോ. എല്ലാവരും ഇപ്പോള്‍ ബ്ലോഗ് എഴുതി തുടങ്ങിയ സാഹചര്യത്തില്‍ അവനവന്റെ താല്പര്യം അനുസരിച്ച് വേണ്ടാത്തത് തള്ളാനും വേണ്ടത് മാത്രം സ്വീകരിക്കാനും കഴിയണം. അല്ലെങ്കില്‍ കുറച്ചു കഴിയുമ്പോള്‍ information overflow ഉണ്ടാവും എന്ന് തോന്നുന്നു.
ഇഷ്ടമുള്ളത് വായിക്കാലോ നിയതമായ ചട്ടക്കൂടുകള്‍ എന്തിനാ? പ്രത്യേകിച്ച് ഇതൊരു പ്രായപൂര്‍ത്തി ആകാത്ത മാധ്യമമല്ലേ ?
തോന്ന്യാസി ശ്രീ ,കുമാരന് ,
>>ബ്ലോഗ്ഗിനു ദോഷം ഉള്ളതായി തോന്നുന്നില്ല. അത് എഴുതുന്നയാളിനെ ആശ്രയിച്ചിരിക്കും<<
>>തുടങ്ങിയ ഓരോ വിഭാഗത്തില്‍ ബ്ലോഗ് എഴുതാമല്ലോ. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളത് വായിക്കാം.<<
>>റീഡറുകള്‍ ഉപയോഗിക്കുന്നവര്‍ കുറവാണ് എന്നാണ് ഈയുള്ളവന് തോന്നുന്നത്<<
എന്താണ് പോസ്റ്റില്‍ എഴുതിയതെന്ന് മനസ്സിലാക്കാതെ കമന്റ്റാന് തുടങ്ങിയപ്പൊഴാണ് ഒരു കമന്റ്റിലൂടെ ഉള്ളടക്കം ലളിതമായി വീണ്ടും വ്യക്തമാക്കിയത്.
ബ്ലോഗ് ദോഷമാണെന്നോ ,ബ്ലോഗില്‍ ഇന്നതെഴുതണം ,എന്നോ തിരഞ്ഞെടുത്ത് വായിക്കാനുള്ള മാര്‍ഗ്ഗങ്ങളോ അല്ല ഈ പോസ്റ്റില്‍ പരാമര്‍ശിച്ചത്.എഴുത്തിനെ ശരിയായ വിഭാഗത്തില്‍ പെടുത്താതെ വിലയിരുത്തുന്നതിലെ തെറ്റായ രീതിയായിരുന്നു.
ഒന്ന് കൂടെ വ്യക്തമാക്കാം ഈ പോസ്റ്റിന് നിദാനം ഈ പോസ്റ്റും പിന്നെ ഈ പോസ്റ്റും ആണ്.
തറവാടി,
സംശയങൾ ഒരു പോസ്റ്റായി തന്നെ എഴുതേണ്ടി വരും. കാത്തിരിക്കുന്നു.
ഞാനിവിടെ വന്നു. ഈ ഉമ്മറപടിയിൽ ഇരിക്കുന്നു. ചർച്ച നടക്കട്ടെ.
തറവാടി മാഷെ..
ഈ പോസ്റ്റിട്ടതിനു ശേഷമാണ് ഞാനൊരു പോസ്റ്റിട്ടത്, എന്നിട്ടും ഈ പോസ്റ്റിലെ പ്രമേയം വായിച്ചപ്പോള്‍ എനിക്കെതിരെ എയ്യുന്ന അമ്പായി തോന്നി.
ബൂലോഗത്ത് ഞാനാണ് ശരി എന്ന തോന്നലുണ്ടായാല്‍, പിന്നെ എന്തുണ്ടായിട്ടെന്താ കാര്യം..? അങ്ങിനെ ധാര്‍ഷ്ട്യം നിറഞ്ഞ ചില അവന്മാരുണ്ടിവിടെ
കുഞ്ഞന്‍,
മൂന്ന് കൊല്ലത്തോളമായി ഞാന്‍ ബൂലോകത്ത്. ഒരാളെ അമ്പയ്യണമെന്നുണ്ടെങ്കില് ഒളിയമ്പായി ചെയ്യാറില്ല നേര്‍ക്ക് നേരെ മുന്നില്‍ വന്ന് തന്നെ ചെയ്യും അതാണ് ശീലവും. സൂചിപ്പിച്ച് പോസ്റ്റുകളില്‍ ഞാന്‍ വ്യക്തമായി എന്റ്റെ അഭിപ്പ്രായം പ്രകടിപ്പിച്ചിട്ടുമുണ്ട്.
ശരി എന്നെനിക്ക് തോന്നുന്നത് ശരിയായും തെറ്റെന്നത് തെറ്റായും ഞാന്‍ പറയേണ്ട സ്ഥലത്ത് സ്വന്തം ഐഡിയില്‍ പറഞ്ഞിട്ടുണ്ട് , പറയുകയും ചെയ്യും. ഒരിക്കല്‍ പറഞ്ഞ അഭിപ്പ്രായം ഇന്നുവരെ തിരുത്തേണ്ടി വരാത്തതിന് കാരണം പറയുന്നതിനെപ്പറ്റി പൂര്‍ണ്ണ ബോധ്യമുള്ളതിനാലുമാണ്.
ഗൂഗിള്‍ സര്‍വറുകളിലും പലരുടേയും മെയില്‍ ബോക്സുകളിലും ഇന്നുവരെ ഞാനിട്ട അഭിപ്പ്രായങ്ങള്‍ കിടക്കുന്നുമുണ്ട് പരസ്പര വിരുദ്ധമായി ഒന്നും ആര്‍ക്കും ഇന്നുവരെ തോണ്ടി എടുക്കാനാവാത്തതും അതുകൊണ്ട് തന്നെയാണ്.
ഞാന്‍ മാത്രമാണ് ശരി എന്നെനിക്ക് തോന്നിയിട്ടില്ല പക്ഷ ഞാന്‍ ശരിയാണെന്നെനിക്ക് തോന്നിയിട്ടുണ്ട്. അത് ധാഷ്ട്യമായി താങ്കള്‍ക്ക് തോന്നിയെങ്കില്‍ എനിക്കെന്ത് ചെയ്യാനാവും?.
പോസ്റ്റുകളിലും കമന്റ്റുകളിലും എന്റ്റെ അഭിപ്പ്രായങ്ങളാണ് പ്രകടിപ്പിക്കുന്നത് .പൂര്‍ണ്ണമായി വായിച്ച പോസ്റ്റുകളില്‍ മനസ്സില്‍ തോന്നിയ അഭിപ്പ്രായം പ്രകടിപ്പിക്കും.ഒന്നുമില്ലെങ്കില്‍ ഒരു ചിരിയെങ്കിലും. അല്ലാതെ ശത്രുതയുടേപേരിലോ സ്നേഹത്തിന്റ്റെ പേരിലോ കമന്റ്റാറില്ല. എന്റ്റെ അഭിപ്പ്രായങ്ങളെ മുന്ധാരണയൊടെ വായിക്കുന്നതിനാലോ ഭാഷയുടെ പരിമിതികള്‍ മൂലമോ എഴുതിയതിനെ വ്യത്യസ്ഥമായി കണ്ട് അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ ,
വിഷയം ഇന്നതായിരുന്നു എന്ന് വ്യക്തമാകാന്‍ വീണ്ടും പറഞ്ഞതുതന്നെ പറയുകയോ , ഉദാഹരണങ്ങള്‍ സൂചിപ്പിക്കുകയോ ഒക്കെ വന്നിട്ടുണ്ട്.എന്റ്റെ അഭിപ്പ്രായങ്ങളോട് മറ്റുള്ളവര്‍ക്ക് യോജിപ്പോ വിയോജിപ്പോ ആവാം.
അതെനിക്കൊരു പ്രശ്നമേയല്ല.
പിന്നെ ചറ്റിലൂടേയും മറ്റിതര ഗ്രൂപ്പുകളയിലൂടേയും അഭിപ്രായ സമന്വയം നടത്താന്‍ ഒട്ടും താത്പര്യമില്ലതാനും.
വിചിന്തനം.. നല്ലത് തന്നെ
tracking
ഈ പോസ്റ്റിനു നിദാനം എന്റെ ഒരു പോസ്റ്റാണെന്ന് പറഞു കണ്ടു, അതോടൂള്ള എന്റെ അഭിപ്രായം,
ഒന്ന് ബീരാന്റെ പോസ്റ്റ് കഥയാണോ എന്ന ചർച്ച അനാവശ്യമാവും പക്ഷേ അതിനു ബീരാൻ കൊടുത്ത ലേബൽ ഗൾഫ്, പ്രവാസി, ഭാര്യ എന്നാണ്. പക്ഷേ എന്റെ ലേഖനത്തിലൊരിടത്തും ഞാൻ ആ പോസ്റ്റിനെ വിമർശിച്ചിട്ടില്ല, ചില എഴുത്തുകൾ വായിക്കുമ്പോഴായിരിക്കും നമ്മൾ ചില തോന്നലുകൾ ഉയർത്തുക, ഈയിടെ വായിച്ച എഴുത്തുകൾ വായിച്ചപ്പോൾ എനിക്ക് തോന്നിയത് എന്റെ നിരീക്ഷണങ്ങളും ഞാൻ ഒരു പോസ്റ്റാക്കിയിട്ടു എന്ന് മാത്രം, അത്തരത്തിൽ ഒരൂ എഴുത്ത് എന്നിൽ ഉണർത്തിയ തോന്നലുകളെ പോസ്റ്റ്ക്കുന്നത് ഇതാദ്യമായൊന്നുമല്ലതാനും ഇഞ്ചിയുടെ ഒരു പോസ്റ്റ് വായിച്ചപ്പോൾ തൊന്നിയ ഒരു കഥ , സനാതനന്റെ ഒരു പോസ്റ്റ് വായിച്ചപ്പോൾ ഒരു കുറിപ്പ്, ആഷാമെനോന്റ് കത്തുകൾ ഇങ്ങനെ പല എഴുത്തുകൾക്കും എന്റെ മനസ്സിൽ തോന്നിയ പ്രതികരങ്ങൾ ഞാൻ പോസ്റ്റാക്കിയിട്ടു
ണ്ട്.
കഥ എന്ത് എന്ന തലക്കെട്ടിൽ ഞാനിട്ട മറ്റൊരു പോസ്റ്റിൽ മേൽ പറഞ ചർച്ചയുടോള്ള എന്റെ നിരീക്ഷണങ്ങൾ ഞാൻ മുൻപേ വ്യക്തമാക്കിയതു കൊണ്ട് വീണ്ടും എഴുതുന്നില്ല.
ബ്ലോഗിന്റ്റെ ദോഷങ്ങള്‍ എന്തെന്ന ചോദ്യത്തിനാദ്യമുള്ള എന്റ്റെ ഉത്തരം വൈകാരികതയുടെ അതിപ്രസരം എന്നായിരിക്കും ഇത് വായനക്കാരനെ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളുന്നതില്‍ നിന്നും ആസ്വദിപ്പിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തുന്നു.
ഈ പോസ്റ്റ് എഴുത്തിനു നിദാനമായ പോസ്റ്റിനോടുള്ള വൈകാരികപ്രകടനമല്ല എന്ന് വിശ്വസിക്കുന്നു
തറവാടി,
ഒരു കഥയെ ഇഷ്ടപെടുകയൊ അല്ലാതിരിക്കുകയൊ മാത്രമല്ല ചെയ്യുന്നത്, മറിച്ചു അതു നല്കുന്ന സന്ദേശത്തിനോടാണ് വിയോജിപ്പ് പ്രകടിപ്പിക്കുന്നതു. ഒരെഴുത്തുകാരന് എന്തു വേണമെങ്കിലും എഴുതിക്കൊട്ടെ. അയാള്‍ക്കതിനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ ഞാന്‍ സൂചിപ്പിക്കുന്നതു അങ്ങനെയെഴുതുന്ന ഒരു കഥയൊ നോവലൊ അതെന്തു തന്നെയായാലും അതെന്തു മെസ്സേജ് ആണ് സമൂഹത്തിനു/വായനക്കാരനു നല്കുന്നതു എന്നാണ്. ഒരു കഥ/നോവല്‍ വായിച്ചിട്ടു എനിക്കിഷ്ടപ്പെട്ടില്ല എന്നു പറയുന്നതു ആ കഥയോടൊ നോവലിനോടൊയുള്ള വിയോജിപ്പ്/എതിര്‍പ്പ് തന്നെയാണ്. അതു വായനക്കാരന് തുറന്നു തന്നെ പറയണം. അതല്ല വെറും ഒരു പൈങ്കിളി വായനയാണ് ഒരു കഥയെഴുതുമ്പൊള് ഉദ്ദേശിക്കുന്നതെങ്കില്‍ ക്ഷമിക്കണം അത്തരക്കാരോടു ഒന്നും പറയാനില്ല.
തറവാടിക്ക് കഥയെഴുതാം. പക്ഷെ അതു നല്കുന്ന സന്ദേശം നെഗറ്റീവാണെങ്കില്‍ അല്ലെങ്കില്‍ അങ്ങനെ എനിക്കു തോന്നുന്നുവെങ്കില്‍ തീര്‍ച്ചയായും അതിനോടു വിയോജിപ്പ്/എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ഒരു വായനക്കാരന് എന്ന നിലയില്‍ എനിക്കവകാശമുണ്ട്..!
മാന്യ മിത്രമേ,
" പ്രാദേശിക കക്ഷികള്‍'' എന്ന എന്ടെ ബ്ലൊഗ് പൊസ്റ്റ് വായിച്ച് അഭിപ്രായം എഴുതണം എന്നു് അപേക്ഷിക്കുന്നു. നന്ദി
വിധേയന് പാവം-ഞാന്‍
ഈ പോസ്റ്റ് ഒരു വൈകാരികപ്രകടനമാണെന്ന് എന്ന് തെളിയീക്കാനായി മറ്റൊരു പോസ്റ്റ് ഇടുന്നതാണ്.
യാരിദ്,
വിഷയം മനസ്സിലാക്കി അഭിപ്രായം പറഞ്ഞതിന് :).
സത്യത്തോടും അസത്യത്തോടും മനോ ധര്‍മ്മമനുസരിച്ച് യോജിപ്പും / വിയോജിപ്പും ആകാം (തിരിച്ചും). നല്ലതിനോടും ചീത്തതിനോടും മനോ ധര്‍മ്മമനുസരിച്ച് ഇഷ്ടവും ഇഷ്ടക്കേടുമാകാം (തിരിച്ചും.)
സത്യത്തെ ഇഷ്ടമെന്നും അസത്യത്തെ ഇഷ്ടക്കേടെന്നുമാണോ ( തിരിച്ചും ) താങ്കള്‍ പറയുക?
പാവം ഞാന്‍ , ഇതൊരു പാവം പരിപാടിയാണോ?
ഒരാളുടെ കമന്റ്റ് ബോക്സ് മറ്റൊരാളുടെ ബ്ലോഗിന്റ്റെ പരസ്യത്തിന് 'മാത്ര'മായിട്ടുപയോഗിക്കാമോ?
അഗ്രിഗേറ്ററില് ലിസ്റ്റു ചെയ്യുന്നില്ലെങ്കില്‍ അതിനുള്ള മാര്‍ഗ്ഗം നോക്കുക.
മറ്റു ചില ബ്ലോഗുകളിലും താങ്കളുടെ പരസ്യം കണ്ടു.
Dear tharavaadi,
Forgive me.(can be taken it as a reflection of your popularity through my eyes! it depends how do you take it.)sorry yaaar.its first and final too.
with regards poor-me
sorry.its first and final.sorry to all tharavaady's fans too.
Regards poor-me.
പാവം ഞാന്‍ ,
ക്ഷമിച്ചിരിക്കുന്നു :)
ഹ ഹ ഫാന്‍സ് , എനിക്ക് ഉവ്വ് ഉവ്വ് :)
( പൊന്ന് സഹോദരാ , താങ്കള്‍ക്ക് ആരെങ്കിലും വല്ല കമന്റും തരാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അതും കൂടി കളയണോ)
പുത്യേ ആളാന്ന് മനസ്സിലായി :)
അങ്ങനെ ഞാന്‍ പറഞ്ഞില്ലല്ലൊ തറവാടി. സപ്പോസ് താങ്കള്‍ ഒരു നര്‍മ്മ കഥയെഴുതി എനിക്കിഷ്ടപെട്ടാല് ഇഷ്ടപെട്ടു ഇല്ലെങ്കില്‍ ഇഷ്ടപെട്ടില്ല എന്നും ഒരു സാമൂഹ്യ പ്രസക്തിയുള്ള കഥയെഴുതിയാല്‍ അത് നല്കുന്ന സന്ദേശം എനിക്കു യോജിക്കാന്‍ കഴിയുന്നതാണെങ്കില്‍ യോജിക്കുകയും അല്ലെങ്കില്‍ ആ കഥ നല്കുന്ന സന്ദേശത്തോടു വിയോജിക്കുകയും ചെയ്യും. എന്താണ് അതു നല്‍കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും എന്റെ യോജിപ്പും വിയോജിപ്പും, അല്ലെങ്കില്‍ ഇഷ്ടവും ഇഷ്ടക്കേടും. താങ്കള്‍ ഒരു കഥയെഴുതി അതു വഴി നെഗറ്റീവായിട്ടുള്ള ഒരു കണ്‍സെപ്റ്റ് ആണു എനിക്കു നല്കുന്നതെങ്കില് തീര്‍ച്ചയായും എനിക്കുള്ള വിയോജിപ്പ് ഞാന്‍ പ്രകടിപ്പിച്ചിരിക്കും...:)
വാക്കുകള്‍ കൊണ്ടുള്ള കളികള്‍, നിങ്ങളു പുലിയാണിഷ്ടാ.;)
ഹഹ..തറവാടി മാഷെ താങ്കള്‍ വൈകാരികമായി എടുക്കാതെ..ഞാന്‍ പറഞ്ഞ രണ്ടാമത്തെ കാര്യം (ധാര്‍ഷ്ട്യം) അത് സത്യമായും നിങ്ങളെ ഉദ്ദേശിച്ചല്ല എഴുതിയത്. പൊതുവെയുള്ള ഒരു നിരീക്ഷണം. എനിക്കീ പോസ്റ്റ് വായിച്ചപ്പോള്‍ എന്റെ പോസ്റ്റിനെയല്ല ഉദ്ദേശിച്ച് എഴുതിയതല്ലന്ന് വ്യക്തമായി അറിയാമെങ്കിലും, ഈ പോസ്റ്റിനു ശേഷമാണ് ഞാന്‍ പോസ്റ്റിട്ടതും പിന്നിട് തലക്കെട്ട് മാറ്റിയതും, എന്നിട്ടും അത് എനിക്കുള്ള ഒരു പാഠമായി കണ്ടു...
ഇതിപ്പോള്‍ എന്റെ കമന്റ് ചക്കിനു വച്ചത് കൊക്കിനുകൊണ്ടതുപോലെയായല്ലൊ ദൈവമേ.. എന്നാലും എനിക്കിട്ട് ഇത്ര കടുപ്പിച്ച് പറയരുതായിരുന്നു.
സമൂഹം സ്വീകരിക്കേണ്ട ഒരു കണ്‍സെപ്റ്റ് കഥയായല്ല ഞാന്‍ അവതരിപ്പിക്കുക ലേഖനമായിട്ടായിരിക്കും. അതിനെ വായനക്കാരന്റ്റെ ഇഷ്ടമനുസരിച്ചല്ല വിലയിരുത്തേണ്ടത് ആ കണ്‍സെപ്റ്റ് ശരിയാണോ അതോ തെറ്റാണോ എന്ന് വിലയിരുത്തി യോജിക്കുകയോ വിയോജിക്കുകയോ ആണ് ചെയ്യേണ്ടത്.
' ദുബായില്‍ നിന്നും കപ്പല്‍ വഴി ഇന്ന ഇന്ന റൂട്ടിലൂടെ ഇത്ര സ്പീഡില്‍ പോയാല്‍ സധാരണ എടുക്കുന്ന് പതിനഞ്ച് ദിവസം വേണ്ടിവരില്ല അഞ്ച് ദിവസമേ വേണ്ടിവരൂ '
എന്റ്റെ ഈ കണ്‍സെപ്റ്റ് താങ്കളുടെ വിലയിരുത്തല്‍ ( അത്ര സ്പീഡില്‍ ഓടിക്കാനാവില്ല തുടങ്ങിയ ) നടത്തി യോജിക്കുന്നു അല്ലെങ്കില്‍ വിയോജിക്കുന്നു എന്നാണ് പറയേണ്ടത് ഇഷ്ടപ്പെടുന്നു എന്നല്ല.
അതേ സമയം ,
ഷൈക്കിന്റ്റെ കയ്യിലുള്ള പരുന്തിന് എന്നും കോഴി ഇറച്ചിയും ബൂസ്റ്റും കൊടുത്താല്‍ അതിന്റ്റെ പുറത്ത് കയറി ദുബായില്‍ നിന്നും നട്ടിലേക്ക് പോകാം എന്ന് ഞാന്‍ കഥയിലേ പറയൂ. അവിടെ തങ്കള്‍ക്ക് നല്ല ആശയം അല്ലെങ്കില്‍ ചീത്ത ആശയം എന്നുപറയാം.
യാരിദേ ,
ഇതെവിടേയും എത്തില്ല ;)
കുഞ്ഞന്‍,
ബ്ലോഗില്‍ നടക്കുന്നതൊക്കെ ഞാന്‍ വൈകാരികമായെടുക്കാന് തുടങ്ങിയാല്‍ ഇവിടെ കത്തിക്കുത്ത് നടക്കും.
>>എനിക്കിട്ട് ഇത്ര കടുപ്പിച്ച് പറയരുതായിരുന്നു<<<
സോറി ഞാന്‍ പറയുമെന്ന് കരുതുകയേ വേണ്ട :)
ഈയാഴ്ചത്തെ മാതൃഭൂമിയില്‍ എം മുകുന്ദന്റെ ഒരു നോവലുണ്ട്. “ത്ര്യൈംബകം“ എന്ന പേരില്‍. സാമൂഹികപ്രസക്തിയുള്ള ഒന്നിനെ കഥാരൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ഇതിനോടു യോജിക്കാം വിയോജിക്കാം.
അതു പോലെ കെ പി സുധീരയുടെ മറ്റൊരു കഥ “ പച്ചവെള്ളം മുന്തിരിച്ചാറാകുന്നതെങ്ങനെ”. ഈ കഥയെ ഇഷ്ടപെട്ടെന്നൊ അല്ലന്നൊ പറയാം.
രണ്ടും കഥ തന്നെ. പക്ഷെ കണ്‍സെപ്റ്റുകള്‍ വ്യത്യാസം. അത്രെയുള്ളു കാര്യം..:)
ഈ ആഴ്ചയിലെ മാതൃഭൂമി കടല്‍ കടന്ന് അടുത്ത ആഴ്ച എത്തും വായിക്കാം :)
മലയാളിവായനക്കാരന്റെ കാണപ്പെട്ട ദൈവമായിരുന്ന എംടിയുടെ കൃതികളിലെ കാണാത്തലങ്ങൾ പുറത്തെടുത്തുകൊണ്ട് അടുത്തകാലത്തായി ധാരാളമെഴുതപ്പെടുന്നത് കാണാറുണ്ടായിരിയ്ക്കുമല്ലൊ.അവയലധികവും വിമർശനാത്മകമാണുതാനും
തറവാടി പറഞ്ഞത് വെച്ചുനോക്കിയാൽ അങ്ങിനത്തെ പഠനങ്ങളൊന്നും പാടില്ലല്ലൊ.
എഴുത്തുകാരുടെ സ്വാതന്ത്ര്യം പോലെത്തന്നെ പരമപ്രധാനമാൺ വായനക്കാരുടെ സ്വാതന്ത്ര്യവും.എഴുതിയിടുന്ന ഓരോവാക്കും,അതു കഥയായാലും ലേഖനമായാലും,മറ്റെന്തായാലും,അതിന്റേതായരീതിയിൽ, ചുറ്റിനും അനുരണനങ്ങളുണ്ടാക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ എഴുത്തുകാരുടെ ഉത്തരവാദിത്വം കൂടുതലാൺ.അതു മറന്നാൽ
ചൂണ്ടിക്കാണിയ്ക്കേണ്ടത് വായനക്കാരും.
ഭൂമിപുത്രി,
നാട്ടുകാരനാണ് എം.ടി എങ്കിലും എല്ലാ മലയാളം വായനക്കാരുടെ കാണപ്പെട്ട ദൈവമാണെന്ന് ഞാന്‍ കരുതുന്നില്ല.
ഏതൊരു സാഹിത്യത്തേയും വായിക്കാനും വിലയിരുത്താനും വിമര്‍ശിക്കാനും യോജിക്കാനും വിയോജിക്കാനുമൊക്കെയുള്ള വായനക്കാരന്റ്റെ സ്വാതന്ത്ര്യത്തെ ഞാനിവിടെ ചോദ്യം ചെയ്തിട്ടില്ലല്ലോ!
സാരിയുടെ നീളമളക്കേണ്ടത് മര്‍ദ്ദ മാപിനി ഉപയോഗിച്ചോ കല്ലിന്റ്റെ ഭാരമളക്കേണ്ടത് തെര്‍മോ മീറ്റര്‍ വെച്ചോ അല്ലെന്നല്ലെ?
ഈ പോസ്റ്റും ഇതിലെ എന്റ്റെ വിശദീകരണവും എല്ലാം വായിച്ചിട്ടും താങ്കള്‍ക്ക് തോന്നിയത്
തറവാടി പഠനങ്ങളും വിമര്‍ശനങ്ങളും പാടില്ലെന്ന് പറഞ്ഞെന്നാണോ ?
ഒന്നുകില്‍ എന്റ്റെ ഭാഷയുടെ കുഴപ്പം അല്ലെങ്കില്‍ താങ്കള്‍ ശരിക്ക് പോസ്റ്റ് വായിച്ചില്ല :)
>>എഴുതിയിടുന്ന ഓരോവാക്കും,അതു കഥയായാലും ലേഖനമായാലും,മറ്റെന്തായാലും,അതിന്റേതായരീതിയിൽ, ചുറ്റിനും അനുരണനങ്ങളുണ്ടാക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ എഴുത്തുകാരുടെ ഉത്തരവാദിത്വം കൂടുതലാൺ.അതു മറന്നാൽ
ചൂണ്ടിക്കാണിയ്ക്കേണ്ടത് വായനക്കാരും.<<
നൂറ് ശതമാനം യോജിക്കുന്നു :)
തറവാടീ,ഒരുപക്ഷെ ഞാൻ ശരിയായി മനസ്സിലാക്കാത്തതാകാം.
"ഒരു കഥ വായിക്കുന്നവന് താന്‍ വായിക്കുന്നത് ഒരു കഥയാണെന്നും അതൊരാളുടെ ഭാവനയാണെന്നും തിരിച്ചറിഞ്ഞ് കഥയെ വിലയിരുത്തുകയാണ് ചെയ്യേണ്ടത് അല്ലാതെ കഥയോട് യോജിക്കുകയോ വിയോജിക്കുകയോ അല്ല"
ആദ്യഭാഗത്തോട് അഭിപ്രായവ്യത്യാസമില്ല,
പക്ഷെ അവസാനഭാഗത്തെയാൺ ഞാൻ വിമർശിച്ചത്.
ഭൂമിപുത്രി,
കഥ ഭാവനാ സൃഷ്ടികളാണ് വിലയിരുത്തി നല്ല ഭാവന / ചീത്ത ഭാവന , നല്ല സന്ദേശം മോശം സന്ദേശം എന്നൊക്കെയാണ് വിലയിരുത്തേണ്ടത്.
ലേഖനമെന്നാല് , എഴുത്തുകാരന്റ്റെ അറിവും , നിരീക്ഷണവുമെല്ലാം ചേര്‍ന്നുള്ള നടക്കുന്ന നടന്നേക്കാവുന്ന കുറെ സ്റ്റേറ്റ് മെന്റ്റുകളാണ്. വായനക്കാരന്റ്റെ അറിവും ബുദ്ധിയും നിരീക്ഷണവും ഉപയോഗിച്ച് വിലയിരുത്തി ലേഖനത്തോട് വിയോജിപ്പോ യോജിപ്പോ ആണുണ്ടാവേണ്ടത്.
ഇതേ കാര്യം പല കമന്റ്റുകളിലായി മുകളില്‍ വിശദീകരിച്ചിട്ടുണ്ട്. എന്റ്റെ ഈ കാഴ്ചപ്പാടിനോട് താങ്കള്‍ക്ക് യോജിക്കാം വിയോജിക്കാം ( നല്ലത് ചീത്തത് എന്നല്ല വിലയിരുത്തേണ്ടതെന്ന് ചുരുക്കം )
താങ്കള്‍ താങ്കളുടെ ഭാവനയില്‍ എഴുതുന്ന ഒരു കവിതയോട് ( വിഷയമെന്തുമാകട്ടെ) യോജിപ്പാണെന്ന് പറയുന്നതാണോ , നല്ലതെന്ന് പറയുന്നതാണോ ശരിയായ വിലയിരുത്തല്‍?
അവസാനചോദ്യത്തിനു മാത്രം ഉത്തരം പറഞ്ഞിട്ട് പോകാൻ വന്നതാൺ-
“താങ്കള്‍ താങ്കളുടെ ഭാവനയില്‍ എഴുതുന്ന ഒരു കവിതയോട് ( വിഷയമെന്തുമാകട്ടെ) യോജിപ്പാണെന്ന് പറയുന്നതാണോ , നല്ലതെന്ന് പറയുന്നതാണോ ശരിയായ വിലയിരുത്തല്‍?
ഒരു സംശയവുമില്ലാതെ പറയാം തറവാടീ,യോജിപ്പും വിയോജിപ്പും അറിയാനും,ഒപ്പമതിന്റെ കാരണമറിയാനും എനിയ്ക്കു താല്‍പ്പര്യമുണ്ടാകും.ഇതുവെറുതെ വാദത്തിനുവേണ്ടിപ്പറയുന്നതല്ലട്ടൊ
ഭൂമിപുത്രി,
ആവര്‍ത്തിച്ച് ചോദിക്കുന്നതെന്ന് കരുതരുതേ,
കവിത താങ്കളുടെ മനസ്സില്‍ ( ഹൃദയത്തില്‍) നിന്നാണോ തലച്ചൊറില്‍ ( ബുദ്ധിയില്‍) നിന്നാണോ ഉണ്ടകുന്നത്?
സമൂഹത്തോടുള്ള ബാധ്യത എഴുത്തിലൂടെ പ്രകടിപ്പിക്കണം എന്ന ആത്മര്ത്ഥതയാവാം താങ്കളുടെ കാഴ്ചപ്പാടെന്ന് ഞാന്‍ കരുതുന്നു ഞാന്‍ അംഗീകരിക്കാം പക്ഷെ അങ്ങിനെ എങ്കില്‍ സാഹിത്യത്തിന് കഥ കവിത ലേഖനം എന്നീ വിവിത രൂപങ്ങള്‍ ആവശ്യവുമില്ലെന്നും ഒറ്റ രൂപം മതിയെന്നും ഞാന്‍ പറയും താങ്കള്‍ അംഗീകരിക്കേണ്ടിയും വരും ശരിയല്ലേ?
ഓ.ടി:
>>ഇതുവെറുതെ വാദത്തിനുവേണ്ടിപ്പറയുന്നതല്ലട്ടൊ <<
ഇതു ഞാന്‍ കണ്ടിട്ടേ ഇല്ല :)
ഇവിടെ വരിക, വടിയുമായി, എന്നെ തല്ലാൻ.
ഉറങ്ങാം പ്രവാസി നമ്മുക്ക്
ഇത് കഥയണോ, കവിതയണോ, തരംതാണ്ണ മുന്നാംകിട നോവലാണോ എന്ന് നിങൾ തിരുമാനിക്കുക.
തറവാടീ,
1.ഏതു കലയാണെങ്കിലും,സൃഷ്ടിയിൽ മനസ്സിനും ബുദ്ധിയ്ക്കും പങ്ക്ചേരാതെ വയ്യ.
അതിർവരമ്പുകൾ തിരിയ്ക്കുക പ്രയാസം.
2.പ്രതിബദ്ധത-വേണമെന്നു തോന്നുമ്പോളുണ്ടാവുകയും വേണ്ടെന്ന് തോന്നുമ്പോൾ ഇല്ലാതാവുകയും ചെയ്യുന്ന ഒന്നല്ലല്ലൊ അത്.ചില അബോധപ്രേരണകളിൽ നിന്നു തന്നെയാൺ പ്രതിബദ്ധതയും ഉടലെടുക്കുന്നത്.
3.വിയോജിപ്പെപ്പോഴും പ്രതിപാദ്യവിഷയത്തെപ്പറ്റിത്തന്നെ ആകണമെന്നില്ല.ഉദാ-ചില വാക്കുകളുടെ പ്രസക്തി,പ്രയോഗങ്ങളുടെ ഔചിത്യം,
ശില്‍പ്പത്തിന്റെ ചില ഘടകങ്ങൾ,അങ്ങിനെ എന്തും അഭിപ്രായവ്യത്യാസമുണ്ടാക്കാം.
പ്രതിബദ്ധതയുടെ കാര്യത്തിൽ ഞാൻ വിശ്വസിയ്ക്കുന്ന ഒരു അടിസ്ഥാന തത്വമുണ്ട്.
നമ്മൾ ജിവിയ്ക്കുന്ന സമൂഹത്തിനു നല്ല സന്ദേശങ്ങളൊന്നും കൊടുത്തില്ലെങ്കിലും,
അപകടകരവും അനാരോഗ്യകരവുമായ പ്രവണതകൾക്ക് തുടക്കമിടുകയോ,വളമിട്ടു കൊടുക്കുകയോ ചെയ്യാതിരിയ്ക്കുക.
>>അതിര്‍വരമ്പുകള്‍ തിരിയ്ക്കുക പ്രയാസം.<<
ചട്ടക്കൂടുകളിലൂടെ നിര്‍മ്മിച്ച കലക്ക് ആസ്വാദനം കൂട്ടാന്‍ കലാകാരനെടുക്കുന്ന സൂത്രപ്പണികള്‍ നെയ്യുന്നിടത്താണ് മുഖ്യമായും മുകളില്‍ സൂചിപ്പിച്ച ബുദ്ധിയുടെ ഇടപെടല്‍ ഉണ്ടാകുന്നത്. ഇത്തരം ഇടപെടലുകള്‍ കൊണ്ട് ഘടനയില്‍ മാറ്റം വരുന്ന സൃഷ്ടിക്ക് ഒരു പ്രത്യേക രൂപത്തില്‍ പ്രതിഷ്ടിക്കാനാവില്ലെന്ന് വരാം. കാലാനുസൃതമായ മാറ്റം എന്ന ഓമനപ്പേര് ലഭിക്കാനും ഇത്തരം കൈക്രിയകള്‍ kaണ്ടില്ലെന്ന് നടിക്കാനും കാരണം സൃഷ്ടിയുടെ ആസ്വാദനത്തില്‍ ഇവമൂലം ഉണ്ടാകുന്ന ആസ്വാദനത്തിന്റ്റെ ആധിക്യമാണ്. ആത്മവിശ്വാസമില്ലാത്ത കലകാരന്റ്റെ ന്യായീകരണം മാത്രമാണത് അല്ലെങ്കില്‍ ഗതികേട്.
ഓരോ സാഹിത്യ രൂപത്തിനും അതിന്റ്റേതായ ശീലുകളും നിയമങ്ങളുമുണ്ടെന്നാണെന്റ്റെ വിശ്വാസം അതുകൊണ്ട് തന്നെ വിലയിരുത്തുമ്പോളും അതാത നിയമങ്ങളെ മാത്രമേ മാനദണ്ഡമാക്കാവൂ. കഥയെ വിലയിരുത്തുമ്പോള്‍ ലേഖനത്തിന്റ്റെ മാനദണ്ഡമാണോ ഉപയോഗപ്പെടുത്തുക?
ഡ്രൈവിങ്ങിന് നിശ്ചിത നിയമങ്ങളുണ്ട് , അത് പാലിച്ച് വണ്ടി ഓടിച്ചാല്‍ പത്ത് കിലോമീറ്റര്‍ ദൂരം പോകുമ്പോഴേക്കും ഡ്രൈവര്‍ ആശുപത്രിയിലാകുന്നതിനുള്ള കാരണം റോടുകളില്‍ ഓടിക്കുന്ന മറ്റു ഡ്രൈവര്‍ മാര്‍ നിയമങ്ങള്‍ പാലിക്കാത്തതാണ്.അതേ സമയം ഡ്രൈവിങ്ങിനെ വിലയിരുത്തുമ്പോള്‍ സഹയാത്രിന്റ്റെ ഭയപ്പാടില്ലാതെയുള്ള യാത്ര മാത്രമല്ല അടിസ്ഥാനപ്പെടുത്തുന്നത് നിയമങ്ങള്‍ ഉള്‍ക്കൊണ്ടുള്ള ഡ്രൈവിങ്ങാണ്.
>>ഉദാ-ചില വാക്കുകളുടെ പ്രസക്തി,പ്രയോഗങ്ങളുടെ ഔചിത്യം,ശില്‍പ്പത്തിന്റെ ചില ഘടകങ്ങൾ,അങ്ങിനെ എന്തും അഭിപ്രായവ്യത്യാസമുണ്ടാക്കാം.<<
വിലയിരുത്തുമ്പോളെടുക്കുന്ന മാനദണ്ഡങ്ങളാണ് പ്രസക്തിയും , ഔജിത്യവും , ഘടനാ വ്യത്യാസവുമൊക്കെ
കൃത്യമായ നിയമങ്ങളില്ലാതെ ഇവയൊന്നും വിലയിരുത്താനാവില്ലെന്നതിനാല് ഓരോ കലക്കും അതിന്റ്റേതായ നിയമമുണ്ടെന്ന് താങ്കള്‍ സമ്മതിക്കുകയാണ് ചെയ്തത്.
തറവാടീ,സാഹിത്യത്തിന്റെ കാര്യത്തിൽ
ഉചിതമായ വാക്കുകൾക്കുള്ള തിരച്ചിൽ തുടങ്ങുന്നതു മുതൽ ബുദ്ധി ഇടപെട്ടു തുടങ്ങുന്നു..ചിത്രകാരൻ ചായങ്ങൾ തിരഞ്ഞെടുക്കുമ്പോൾ..ശില്പി ഉചിതമായ ആയുധം തിരഞ്ഞെടുക്കുമ്പോൾ...
സംഗീതജ്ഞൻ വികാരസംക്രമണത്തിനു ചേർന്ന സംഗീതോപകരണം തിരഞ്ഞെടുക്കുമ്പോൾ...
‘തിരഞ്ഞെടുപ്പ്’എന്നാൽ വിവേചനവും ബുദ്ധിയും പ്രയോഗിയ്ക്കുക എന്നർത്ഥം.
ഇത് സൂത്രവും ഗതികേടുമൊന്നുമല്ല.ഇതിലൊരു തെറ്റുമില്ല താനും.
ഓരോകലയ്ക്കും അതിന്റേതായ ആസ്വാദന/വിലയിരുത്തൽ നിയമങ്ങളുണ്ടെന്നുള്ളത് ഞാൻ
നിഷേധിച്ചില്ലല്ലൊ.പക്ഷെ,
ഈ പോസ്റ്റിന്റെ ഉദ്ദേശ്യം-it boils down to the പ്രതിബദ്ധത factor,അല്ലെ?
അതിനെപ്പറ്റിയുള്ള എന്റെ വിശ്വാസം ഞാൻ പറഞ്ഞുകഴിഞ്ഞു.
അവിടെയാൺ നമ്മളുടെ വിയോജിപ്പെങ്കിൽ,
ലെറ്റ്സ് എഗ്രീ ടു ഡിസെഗ്രി എന്നു പറഞ്ഞ്
നമുക്ക് കൈകൊടുത്തു പിരിയാം,ഒക്കെ?
o.k :)
തറവാടി പോവ്വല്ലെ.
ചർച്ചകൾ മുഴുവൻ ഉൾക്കൊള്ളാനായി എന്ന് കരുതുന്നില്ല, പല വാക്കുകളും സുന്ദരമായി ടിസ്റ്റി, വായനക്കാരിൽ കൺഫ്യൂസൺ ഉണ്ടാക്കുവാൻ സാധിച്ചിട്ടുണ്ട്. അതിൽ വിജയിക്കുകയും ചെയ്തു.
ഒരു ചെറിയ സംശയം.
ഞാൻ എഴുതിയ ഒരു കഥയുടെ വിജയത്തിന്റെ അടിസ്ഥാനം എന്താണ്?.
ഒരു എഴുത്തുകാരൻ തന്റെ സൃഷ്ടിയിൽ സായൂജ്യമടയുന്നതെപ്പോൾ?.
ചോദ്യം വിഷമമായെങ്കിൽ ക്ഷമിക്കണം.
അവസാനം ഒരു ഒ.ടി.
ബീരാന്റെ പോസ്റ്റുകളുടെ തലക്കെട്ട് ശരിയല്ലെന്നാണല്ലോ എല്ലാവരും പറയുന്നത്. ഈ പോസ്റ്റ് ഞാൻ മാത്രം വായിച്ചാൽ മതിയെങ്കിൽ, അത് ഞാൻ അംഗീകരിക്കും. അതല്ല, മാക്സിമം വായനക്കരിൽ ഇതെത്തിക്കുക എന്ന ലഘുത്വത്തം പാലിക്കണമെങ്കിൽ, (ബ്ലോഗിലെ മനശാസ്ത്രം വെച്ച്) ഞാൻ നിസ്സഹായനാണ്. മലയാളം ബ്ലോഗിന്റെ ഗതിവിഗതികൾ നിശ്ചയിക്കാൻ ബീരാൻ അസക്തനാണ്.
ബീരാന് കുട്ടി,
വായനക്കാരനെ കണ്ഫ്യൂഷണാക്കല് എന്റ്റെ ലക്ഷ്യമല്ല.
കണ്ഫ്യൂഷന് ഉള്ള ഭാഗങ്ങള്‍ വിശദമാക്കാന്‍ ഒരു മടിയുമില്ല.
ഒരഭിപ്രായത്തോട് വിയോജിപ്പുണ്ടാകുന്ന കാരണങ്ങളോട് പ്രതികരിക്കുമ്പോള്‍
അടിസ്ഥാന വിഷയത്തില്‍ നിന്നും മാറിയേക്കാം മനപൂര്വ്വമായിരിക്കണമെന്നില്ല.
താങ്കളുടെ ചോദ്യങ്ങള്‍ വിഷയവുമായി ബന്ധമില്ലാത്തതിനാല്‍ ഉത്തരമില്ല.
ഓ.ടി ക്ക് ,
ഞാനീ ' എല്ലാവരിലും' പെടുന്നില്ല :)
കൂടുതല്‍ വായനക്കാരെ ലഭിക്കാന്‍ എഴുത്തുകാരന് പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കും അതിലൊന്നാണ്
തലക്കെട്ട്.
Post a Comment