രാവിലെ ഓഫീസിലേക്ക് പോകുന്ന വഴിയില്‍ അന്‍വര്‍ നില്‍ക്കുന്നു കയ്യില്‍ ഒരു ബോര്‍ഡും ഉണ്ട് , ആളുകള്‍ വഴിയിലൂടെപോകുമ്പോള്‍ അയാള്‍ മുഷ്ടി ചുരുട്ടി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു
" ഇങ്കുലാബ് സിന്ദാബാദ് , മുതലാളി നീതിപാലിക്കുക തെണ്ടിത്തരം അവസാനിപ്പിക്കുക "
' എന്തുപറ്റി അന്‍വര്‍? '
' ഹും ആ ക്രൂരനയായ മുതലാളി എനിക്ക് പണം തന്നില്ല '
' ഉവ്വോ , എങ്കില്‍ ഞാനും പോകുന്നില്ല ഇന്ന് ജോലിക്ക്, നിന്നോടൊപ്പം ഞാനുമുണ്ട് '
കയ്യുയര്‍ത്തുന്നതിനു മുമ്പെ ഞാന്‍ ഉറപ്പുവരുത്തി ,
' എത്രമാസമുണ്ട് അന്‍വര്‍ ശമ്പളം കിട്ടാന്‍ ? '
' ശമ്പളമോ , എല്ലാം കിട്ടിയല്ലോ എല്ലാ മാസവും അവസാന ദിവസം എനിക്ക് കിട്ടാറുണ്ട് '
കൈ താഴ്ത്തി ഞാന്‍ അയാളെനോക്കി
' ഇത് കൊല്ലത്തിലെ ബോണസ് കിട്ടാത്തതിനാണ് ഞാന്‍ സമരം ചെയ്യുന്നത് '
' ങ്ങേ! ബോണസ് കിട്ടാത്തതിന് സമരമോ ? , അത് താങ്കള്‍ക്ക് കമ്പനി തരുന്ന ഒരു ആനുകൂല്യമല്ലെ തരണമെന്ന് ഒരു നിര്‍ബന്ധവുമില്ല കിട്ടിയാല്‍ നന്നെന്ന് വെക്കാനല്ലെ പറ്റൂ '
' മറ്റുള്ളവര്‍ക്ക് കിട്ടിയല്ലോ '
' അത് കമ്പനിയുടെഇഷ്ടം , താങ്കളുടെ കോണ്ട്രാക്റ്റില്‍ അതെഴുതിയിട്ടുണ്ടോ, കൊല്ലത്തിലോ മറ്റോ ബോണസ് തരുമെന്ന്? '
' ഇല്ല '
' സുഹൃത്തെ ഞാന്‍ പോകുന്നു , താങ്കള്‍ സമരം ചെയ്യുകയല്ല വേണ്ടത് അസംതൃപ്തി പ്രകടിപ്പിക്കുകയാണ് , ഞാന്‍ എന്‍റ്റെ മാര്‍ഗ്ഗത്തിലും അതു ചെയ്യുന്നുണ്ട്.'
ബോര്‍ഡ് വലിച്ചെറിഞ്ഞ് അന്‍വര്‍ ആഫീസിലേക്ക് നടന്നു , ഞാന്‍ അവന്‍റ്റെ മാനേജറുടെ അടുത്തേക്കും , അവര്‍ ചെയ്ത് മനുഷ്യത്ത്വമില്ലായ്മയില്‍ അസംതൃപ്തി രേഖപ്പെടുത്താന്‍.
വാല്‍കഷ്ണം:
പ്രതിഷേധപ്പ്രകടനം വേണ്ടത്
അവകാശങ്ങള്‍ നിരാകരിക്കപ്പെടുമ്പോളാണ്
അല്ലാതെ
ആനുകുല്യങ്ങള്‍ നിരകരിക്കപ്പെടുമ്പോളല്ല
അവിടെ വേണ്ടത്
അസംതൃപ്തി പ്പ്രകടനമാണ്.
ആദ്യത്തേതില്‍ നിയമത്തെ മറികടക്കുമ്പോള്‍
രണ്ടാമത്തേതില്‍ മനുഷ്യത്വത്തെയാണ് മറികടക്കുന്നത്.
ഈ പോസ്റ്റിനാധാരം രാജീവ് ചേലനാട്ടിന്‍റ്റെ ഈ പോസ്റ്റ്
Friday, July 11, 2008
Subscribe to:
Post Comments (Atom)
8 comments:
ഈ പോസ്റ്റിനാധാരം രാജീവ് ചേലനാട്ടിന്‍റ്റെ ഈ പോസ്റ്റ്
പ്രീയ തറവാടി,
സംഗതിയൊക്കെ എന്നേ മാറി. തൊഴിലാളിയുടെ ‘മാറ്റി വച്ച വേതനമാണ്’ ബോണസ്സ്. നമ്മുടെ സര്‍ക്കാര്‍ എല്ലാകൊല്ലവും ഗുമസ്തന്‍ മാര്‍ക്കു വരെ നല്‍കുന്ന ഒന്നാണത്. തൊഴിലാളി നിയമത്തില്‍ എഴുതിചേര്‍ത്തിട്ടും ഉണ്ട്.
അങ്കിളേ :)
നാട്ടിലെ സര്‍ക്കാര്‍ ബോണസ്സല്ല ,
സ്വകാര്യകമ്പനികള്‍ കൊടുക്കുന്ന പെര്‍ഫോര്‍മന്‍സ് ബോണസ്സിന്‍റ്റെ കാര്യമാണുദ്ദേശിച്ചത് :)
താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു. പക്ഷേ, മനുഷ്യത്വത്തെ മറികടക്കുമ്പോളും അല്‍പം പ്രതിഷേധമൊക്കെ തോന്നിയെന്നുവരും, പ്രതിഷേധത്തിന് നിയമപരമായ സാധുത ഇല്ലെങ്കില്‍ പോലും :-)
അപ്പോള്‍,പ്രതിഷേധം വേണ്ടെന്നാണോ?
സ്മിത ആദര്‍ശ് :),
ചോദ്യത്തിനുള്ള ഉത്തരം പോസ്റ്റിലുണ്ട്.
പോസ്റ്റ് വായിച്ചാല്‍ കിട്ടും.
എന്തിനും ഏതീനും സമരം ചെയ്യുക എന്നത് ഒരു ചിലര്‍ക്ക് ഒരു ശീലമായി മാറിയിരിക്കുന്നു.
നല്ല പോസ്റ്റ് തറവാടി മാഷെ
പ്രതിഷേധിക്കാനുള്ള അവകാശത്തെ അംഗീകരിച്ചേ പറ്റു.
Post a Comment