1. ദൈവവിശ്വാസികള്‍ പുരോഗമനത്തിനെതിരാണെന്ന് വിശ്വസിക്കുന്നുണ്ടോ?
ഉത്തരം: ഇല്ല.
2. ദൈവ വിശ്വാസമില്ലാതായാല്‍ ലോകത്തിലുള്ള എല്ലാ പ്രശ്നങ്ങളും ഇല്ലാതായെന്ന് കരുതുന്നുണ്ടോ?
ഉത്തരം : ഇല്ല
3. ജീവിക്കാന്‍ ദൈവ വിശ്വാസം ആവശ്യമെന്ന് കരുതുന്നുണ്ടോ?
ഉത്തരം : ഇല്ല
4. ചോദ്യം : മനുഷ്യനെ മനുഷ്യനായി കാണാന്‍ മതമില്ലായ്മയാണ് നല്ലതെന്ന് തോന്നുണ്ടോ?
ഉത്തരം : ഇല്ല
5. ചോദ്യം: മതമാണോ മതമില്ലായ്മയാണോ നല്ലത്?
ഉത്തരം : സ്വന്തം യുക്തിയാണ് ഏറ്റവും നല്ലത് അതെന്ത് പറയുന്നോ അതാണ് നല്ലത്.
6. സാഹിത്യ രചനകളും പാഠപുസ്തകങ്ങളും സമൂഹത്തില്‍ ഉണ്ടാക്കുന്ന സ്വാധീനം ഒന്നാണോ?
ഉത്തരം: അല്ല , പാഠപുസ്തകങ്ങള്‍ പഠനകാലത്ത് വരുത്തുന്ന സ്വാധീനം കൂടുതലായിരിക്കും.
7. ആരാണ് കുട്ടികളെ കൂടുതല്‍ സ്വാധീനിക്കുന്നത് മാതാപിതാക്കളോ അധ്യപരോ?
ഉത്തരം: അധ്യാപകര്‍.
8. ഏഴാം ക്ലാസ്സിലെ ജീവന് എന്ന കുട്ടിയുമായി ബന്ധപ്പെട്ട അധ്യായം മത നിഷേധമായി തോന്നുന്നുണ്ടോ?
ഉത്തരം : ഇല്ല , മതമില്ലെങ്കിലും ജീവിക്കാമെന്നാണ് പറയുന്നത് , പക്ഷെ വേണമെങ്കില്‍ അതിനെ മതം ആവശ്യമില്ലെന്ന തലത്തിലുള്ള ചിന്തയിലേക്കും നയിക്കാമെന്ന് മാത്രം.
9. പ്രസ്തുത അധ്യായം കുട്ടികളുടെ ദൈവവിശ്വാസത്തെ ഇല്ലാതാക്കും എന്ന് കരുതുന്നുണ്ടോ? മറ്റെന്തെങ്കിലും തരത്തില്‍ ബാധിക്കുമോ?
ഉത്തരം :ദൈവ വിശ്വാസത്തെ ഇല്ലാതാക്കുമെന്ന് കരുതുന്നില്ല പക്ഷെ ദൈവ വിശ്വാസികളായ മാതാപിതാക്കളുമായി ആശയ സംഘട്ടനങ്ങളുണ്ടായേക്കാം.
10. ആശയ സംഘട്ടങ്ങള്‍ നല്ലതല്ലെ അപ്പോഴല്ലെ നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കൂ ?
ഉത്തരം : ഒരാള്‍ക്ക് ദൈവ വിശ്വാസം ഉണ്ടായാലും ഇല്ലെങ്കിലും സമൂഹത്തിലുള്ള സ്വാധീനം ഒരേ പോലെയാണെങ്കില്‍ ( അതാണല്ലോ പുസ്തകം പഠിപ്പിക്കുന്നതും ) പിന്നെ സംഘട്ടനത്തിന്റ്റെ ആവശ്യമില്ലല്ലോ.
11. ഒരു കുട്ടിയുടെ കര്യങ്ങളില്‍ ഇടപെടാന്‍ സമൂഹത്തിനാണോ മതാപിതാക്കള്‍ക്കാണോ കൂടുതല്‍ അധികാരവും അവകാശവും?
ഉത്തരം: മാതാപിതാക്കള്‍ക്ക്
12. പ്രസ്തുത അധ്യായം വളരെ നല്ലതും ആവശ്യവുമെന്ന് തോന്നുന്നുണ്ടോ?
ഉത്തരം: നല്ല ആശയമാണ് , പക്ഷെ അത് നിലവിലുള്ള വളരെ ചെറിയ ഒരു സമൂഹത്തിന് മാത്രമേ ഗണകരമാക്കുന്നുള്ളൂ.
13. എന്ത് ഗുണം ആര്‍ക്കാണ് ഉണ്ടാവുന്നത്?
ഉത്തരം: മത/ദൈവ വിശ്വാസമില്ലാത്ത മാതാപിതാക്കളുടെയും മിശ്രവിവാഹിതകരുടെ കുട്ടികള്‍ക്ക് ആത്മവിശ്വാസം നേടാന്‍ ഉണ്ടാകാന്‍ ഇതു സഹായിക്കും.
14. മത/ദൈവ വിശ്വാസമുണ്ടായാലേ ആത്മവിശ്വാസമുണ്ടാകൂ എന്നുണ്ടോ ?
ഉത്തരം: ഇല്ല പക്ഷെ , മത/ദൈവ വിശ്വസമുള്ള വളരെ വലിയ ഒരു സമൂഹത്തോടൊപ്പം അതില്ലാത്ത വളരെ ചെറിയ ഒരു സമൂഹത്തിനുണ്ടാകവുന്ന ആത്മ വിശ്വാസക്കുറവ് സ്വാഭാവികമാണ് പ്രത്യേകിച്ചും കുട്ടിക്കാലത്ത്.
15. അങ്ങിനെയെങ്കില്‍ ഇത്തരം പാഠങ്ങള്‍ ഉള്‍പ്പെടുത്തി ചെറിയ ആ സമൂഹത്തെ ആത്മവിശ്വാസം ഉണ്ടാക്കുകയല്ലെ വേണ്ടത്?
ഉത്തരം: തീര്‍ച്ചയായും , പക്ഷെ മറ്റൊരു വലിയ സമൂഹത്തിന്റ്റെ വിശ്വാസങ്ങളെ ബലികഴിച്ചല്ല അതിനുമുതിരേണ്ടത്.
16. ഈ അധ്യായം അങ്ങിനെ മത വിശ്വാസികളുടെ താത്പര്യങ്ങളെ ബലികഴിക്കുന്നെന്ന് പറയാമോ?
ഉത്തരം: എന്തായാലും മതവിശ്വാസികള്‍ക്ക് അനുകൂലമായിതോന്നുന്നില്ല.
17. പ്രസ്തുത അധ്യായം കമ്മ്യൂണിസ്റ്റുകാരെ ഉണ്ടാക്കും എന്ന് കരുതുന്നുണ്ടോ?
ഉത്തരം : ഇല്ല.
18. അങ്ങിനെ ഒരുദ്ദേശം ഇതിനുപിന്നിലുണ്ടെന്ന് കരുതുന്നുണ്ടോ?
ഉത്തരം : കരുതുന്നുണ്ട്.
19. എന്താണങ്ങിനെ തോന്നാന്‍ കാരണം.
ഉത്തരം : ഇതിനൊപ്പമുള്ള മറ്റധ്യായങ്ങള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
20. ഈ അധ്യായം പിന്‍വലിക്കാന്‍ ഏറ്റവും മോശമായ ശൈലിയെടുത്തതാരാണ്‍?
ഉത്തരം : ലീഗും , എം.എസ്.എഫും
21. എന്തുകൊണ്ട്?
ഉത്തരം : പുസ്തകം എന്നത് അക്ഷരങ്ങളടങ്ങിയ അറിവാണ് , എതിര്‍ക്കുന്ന ഒരു അധ്യായമുണ്ടെന്ന് കരുതി
ചുട്ടരിച്ചത് കാടത്തമായി.
22. എതിര്‍പ്പ് പ്രകടിപ്പിച്ചവരോട് സര്‍ക്കാരെടുത്ത സമീപനത്തെപ്പറ്റി എന്താണ് തോന്നുന്നത്?
ഉത്തരം : അധികാര ധാഷ്ട്യമാണ് മന്ത്രി കാണിച്ചത്. പ്രധാനപ്പെട്ടൊരു സമൂഹം എതിര്‍പ്പ് പ്രകടിപ്പിച്ച സ്ഥിതിക്ക് നിജ സ്ഥിതി വെളിപ്പെടുത്താന്‍ ചര്‍ച്ചകള്‍പോലെ എത്രയോ മാര്‍ഗ്ഗങ്ങളുള്ളപ്പോള്‍ അതിനൊന്നും തയ്യാറാവാത്തതാണ് പല അനിഷ്ട സംഭവങ്ങള്‍ക്കും കാരണമായത്.
23. മന്ത്രിസഭയുടെ തെറ്റെന്തൊക്കെയാണ് കാണുന്നത് ?
ഉത്തരം : മതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ , ജനാധിപത്യ വ്യവസ്ഥിതികള്‍ അടിസ്ഥാനപ്പെടുത്തി , ബഹുഭൂരിപക്ഷത്തിന്റ്റെ വികാര വിചാരങ്ങളെ ഉള്‍ക്കൊള്ളണമെന്ന് മിനിമം കാര്യം കൈകൊണ്ടെന്ന് തോന്നുന്നില്ല.
24. സ്വാമിമാരോടും മുസ്ല്യാക്കന്മാരോടും പുരോഹിതന്മാരോടും ചോദിക്കണമായിരുന്നെന്നാണോ? വീശദീകരിക്കാമോ?
ഉത്തരം : അല്ല.
ഒരു തലമുറെ വാര്‍ത്തെടുക്കുന്നതില്‍ വിദ്യാഭ്യാസത്തിന്റ്റെ പങ്ക് ഏറ്റവും പ്രധാനമായ ഒന്നാണ്. ഏറ്റവും പ്രാധാന്യത്തോടേയും , സ്വതന്ത്ര്യ കാഴ്ചപ്പടോടേയും , ലക്ഷ്യ ബോധത്തോടേയും ആയിരിക്കണം ഇതിനെ സമീപിക്കേണ്ടത്.
വിശ്വാസ്യതയായിരിക്കണം വിദ്യാഭ്യാസത്തിന്റ്റെ കാതല്‍ അതുകൊണ്ട് തന്നെ വളരെ ചെറിയ അളവില്‍ പോലും പരസ്പര വിരുദ്ധ ആശയങ്ങള്‍ ഉള്‍ക്കൊള്ളിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എടുക്കേണ്ട പ്രധാന സംഗതിയാണ്.
നല്ലൊരു ഭൂരിപക്ഷം ആളുകള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രവൃത്തി , ആപ്രവൃത്തി ഇല്ലെങ്കിലും കുഴപ്പമില്ലെന്ന്
' പഠിപ്പിക്കുന്നതും '
ആ പ്രവൃത്തി ആവശ്യമില്ലെന്ന് പറയുന്നതും തമ്മില്‍ വലിയ വ്യത്യാസം എനിക്ക് കാണാന്‍ കഴിയുന്നില്ല.
നല്ലൊരു ശതമാനം ആളുകള്‍ ഇതിനെ എതിര്‍ക്കുന്നതില്‍ നിന്നും ആരുടേയോ സാതന്ത്ര്യം എവിടെയോ ഇല്ലാതായിട്ടുണ്ടെന്നതാണ് മനസ്സിലാക്കാനാവുന്നത്.
25. യെശ് പാല് ശര്‍മ്മയ്യെപ്പോലുള്ളവര്‍ ഈ പുസ്തകത്തനെതിര്‍ക്കുന്നില്ല അവരെല്ലാം വിവരദോഷികളായതിനാലാണോ?
ഉത്തരം :അവരെല്ലാം നല്ല വിവരമുള്ളവര്‍ തന്നെയാണ്. ഇതിനുള്ള ഉത്തരം 8,9,12,17 ഇവ കൂട്ടിവായിച്ചാല്‍ ലഭിക്കും.
ഏതൊരാളും കാണുക ഇതില്‍ കാണുന്ന നല്ല ആശമാണ്.
26. പ്രസ്തുത അധ്യായം മാറ്റണമോ വേണ്ടയോ ?
ഉത്തരം : മാറ്റണം.
27. എന്തുകൊണ്ട്?
ഉത്തരം :
എന്റ്റെ കുട്ടികള്‍ എന്ത് പഠിക്കണമെന്ന പൂര്‍ണ്ണ അവകാശം എനിക്കാണ്. ഈ അവകാശം കുട്ടികളുടെ വളരെ പ്രധാനപ്പെട്ട ചെറിയ കാലഘട്ടത്തില്‍ അധ്യാപകര്‍ക്ക് എന്റെ മക്കളില്‍ കിട്ടുന്ന പ്രാധാന്യം ഉപയോഗിച്ച് മാറ്റിയെടുക്കുന്നതില്‍ വിയോജിപ്പുണ്ട്.
ഒരു സംശയമായി പ്രകടിപ്പിക്കപ്പെട്ടപ്പോള്‍ പോലും , ചര്‍ച്ചകള്‍ പോലെ എത്രയോ മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരിക്കെ , ജനാധിപത്യരാജ്യമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് ഉദ്ദേശ ശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നു.
ഉദ്ദേശശുദ്ദിയുണ്ടായിരുന്നെങ്കില്‍ അതിന്റ്റെ സത്യാവസ്ഥ വിശദീകരിക്കാനും ഒരു പൊതു അഭിപ്രായ സമന്വയത്തിനുമൊക്കെ സാഹചര്യമുണ്ടായിരിക്കെ അതിനൊന്നും തയ്യറാവാത്തത് ചെയ്ത പ്രവൃത്തി നല്ലതാണെന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടല്ല മറിച്ച് ധാഷ്ട്യതമാത്രമാണെന്ന് തോന്നിയിട്ടുണ്ട്.
മതത്തില്‍ ജീവിക്കുന്ന ആളുകള്‍ മഹാഭൂരിപക്ഷമുള്ള സമൂഹത്തില്‍ മതമില്ലെന്നതല്ല ,
മതങ്ങള്‍ തമ്മിലുള്ള ഐക്യതകൂട്ടാനായിരിക്കണം സര്‍ക്കാര്‍ പ്രാമുഖ്യം കൊടുക്കേണ്ടതെന്ന ബോധ്യമുള്ളതിനാലും ,
ഈ അധ്യായം ദോഷകരമല്ലെങ്കിലും,
പറയത്തക്ക ഗുണകരമല്ലെന്നതിനാലും ,
പറയപ്പെടുന്ന ഗുണം വളരെ ബാഹ്യമാണെന്ന തിരിച്ചറിവുള്ളതിനാലും ,
നല്ലൊരു ഭൂരിപക്ഷം ആളുകള്‍ ഇതില്‍ എതിര്‍പ്പ് കാട്ടുന്നതിനാലും ഈ അധ്യായം മറ്റണമെന്ന് തന്നെയാണ് എന്റ്റെ അഭിപ്രായം.
വാല്‍കഷ്ണം:
കമ്പ്യൂട്ടര്‍ വേണ്ടെന്ന് പറയുന്നതിലും ആട്ടോമാറ്റിക് സിഗ്നല്‍ സിസ്റ്റം വേണ്ടെന്ന് പറയുന്നതിലും വലിയതാണ് മതം വേണ്ടെന്ന് പറയുന്ന പുരോഗമന വാദം എന്നത് എത്ര ശരിയായ ശരി.
Friday, July 04, 2008
Subscribe to:
Post Comments (Atom)
38 comments:
പിന്‍വലിക്കണം.
എന്റെ ഒപ്പ്.
..
ചോദ്യോത്തോരങ്ങളിലൂടെ ശാഠ്യം പിടിക്കുന്ന തമ്പുരാക്കന്മാരെ വിഷമിപ്പിക്കല്ലെ....
വളരെ നന്നായിട്ടുണ്ട്, ചോദ്യോത്തരങളിലൂടെയുള്ള താങ്കളുടെ ഈ നിരീക്ഷണങള്‍ .
ഒന്നു കൂടി:
കമ്യൂണിസമാണോ ദൈവവിശ്വാസമാണോ ജനതക്ക് നല്ലത്?
: കുടിക്കാന്‍ ഫ്യൂഡറാന്‍ വേണോ ക്വിക്ക് 20 വേണോന്ന് ചോദിക്കരുത്.
തറവാടീ... മതം വേണ്ടെന്ന് എവിടെയും പറയുന്നില്ല. മതം കുട്ടിയെ ചേര്‍ക്കുമ്പോള്‍ പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല എന്നും അവനവന് പ്രായമാകുമ്പോള്‍ ഇഷ്ടം പോലെ തെരെഞ്ഞെടുക്കാം എന്നുമാണ് കാതല്‍. ഒരിക്കലും അദ്ധ്യാപകര്‍ അവിടെ കുട്ടികളെ മതം തിരഞ്ഞെടുക്കുന്നതില്‍ എതിര്‍ക്കില്ല. മാത്രമല്ല, മാതാപിതാക്കള്‍ കുട്ടികളെ വളര്ത്തുന്നതനുസരിച്ചായിരിക്കും അവര്‍ വീട്ടില്‍ നിന്നും അവരുടെ ചുറ്റുപാടില്‍ നിന്നും വേണ്ടത് വേര്‍തിരിച്ചറിയുന്നത്.
മാത്രമല്ല, ആ അദ്ധ്യായത്തില്‍ തന്നെ മതങ്ങളുടെ നന്മയെക്കുറിച്ചും വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ മതപ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല എന്ന് മനസ്സിലാക്കാം.
സിലബസ്സും അതിലെ കണ്ടന്റും തിരഞ്ഞെടുത്തതിനെക്കുറിച്ച്... ഇതൊരു സര്‍ക്കാരും അതിന്റെ കുറേ അനുഭാവികളും ചേര്‍ന്ന് ഉണ്ടാക്കിയെടുത്തതാണെന്ന് താങ്കള്‍ കരുതുന്നുവോ? വിദ്യാഭ്യാസവിദഗ്ദരും (കേന്ദ്ര അനുമതിയോടെ അവിടെ നിന്ന് ഈ മേഖലയില്‍ മുന്‍പരിചയമുള്ള വിദ്യാഭ്യാസവിദഗ്ദനെ കൊണ്ടുവന്നു) വലിയൊരു വിഭാഗം അദ്ധ്യാപകരും (കോണ്‍ഗ്രസ് അദ്ധ്യാപകസംഘടനയില്‍ പെട്ടവരടക്കം) ചേര്‍ന്നാണ് ഇതെല്ലാം തയ്യാറാക്കിയത്.
ഏതൊരു കാര്യത്തെയും വിമര്‍ശനബുദ്ധിയോടെ നോക്കിയാല്‍ നമുക്ക് ദോഷകരമായി സ്ഥാപിക്കാം. കഴിഞ്ഞ വര്‍ഷത്തെ സാമൂഹ്യപാഠം പുസ്തകത്തില്‍ എത്ര സ്ഥലങ്ങളില്‍ ഇത്തരം പ്രശ്നങ്ങള്‍ കാണിച്ചുതരണം? അതുകൊണ്ട് ഇതിനെ സബ്ജക്റ്റീവി ആയി എടുക്കുന്നതാന് തെറ്റ്.
മറ്റൊന്ന് NCERT സിലബസ്സിലുള്ള പുസ്തകവും മറ്റ് സംസ്ഥാനങ്ങളിലെ പുസ്തകങ്ങളും ഒന്ന് താരതമ്യം ചെയ്യുന്നത് നല്ലതായിരിക്കും. വളരെ വ്യക്തമായി വര്‍ഗ്ഗീയവിഷം ചീറ്റുന്ന ഈ പുസ്തകങ്ങളിലൊന്നും കാണാത്ത പ്രശ്നം ഇവിടെ കാണുന്നതില്‍ അല്പം പിശകുണ്ട്.
ഈ പറഞ്ഞ കാര്യങ്ങള്‍ മുന്‍പ് തെറ്റ് ചെയ്തതുകൊണ്ട് ഇപ്പോഴും ആവാം എന്ന് വാദിക്കാനല്ല. എന്നാലും...
ഇനി മന്ത്രിയുടെ ധാര്ഷ്ട്യത്തെപ്പറ്റി.. ഒരു പുസ്തകത്തെക്കുറിച്ച് വിമര്‍ശനം വരുമ്പോള്‍ അത് പഠിക്കാനും ചര്‍ച്ച ചെയ്യാനും ഒരു വിദഗ്ദസമിതി രൂപീകരിക്കുകയും അതിനുശേഷം നടപടിയെടുക്കുകയും ചെയ്യാം എന്നുപറയുന്നതാണോ ധാര്‍ഷ്ട്യം? അതോ, ഈ മതതീവ്രവാദികളും പ്രതിപക്ഷങ്ങളുമെല്ലാം ഉറഞ്ഞുതുള്ളിയത് കണ്ട് ഉടനെ പുസ്തകം ചുരുട്ടി മാറ്റിവച്ച് അവര്‍ക്ക് വേണ്ടതരത്തില്‍ മറ്റൊരു പുസ്തകം പടച്ചുണ്ടാക്കാന്‍ തീരുമാനിക്കുന്നതോ? അങ്ങനെ ചെയ്താല്‍, അതൊരു തെറ്റായ സാമൂഹികപ്രവണത സൃഷ്ടിക്കും. കാരണം ഏതൊരു ഗവര്ണ്മന്റ് പുസ്തകം പുറത്തിറക്കിയാലും ഇത്തരം വിമര്‍ശനങ്ങള്‍ വരികയും അന്നൊക്കെ ഇതൊക്കെ പിന് വലിച്ച് വേറെ ഉണ്ടാക്കുകയും ചെയ്യാനേ സമയം കാണൂ.
അതുകൊണ്ട്, എല്ലാവര്ക്കും അവര്‍ക്ക് തോന്നുന്ന വിമര്‍ശനങ്ങള്‍ സമിതിക്ക് മുന്‍പാകെ ബോധ്യപ്പെടുത്താനും വിശദീകരണങ്ങള്‍ മനസ്സിലാക്കാനും ശ്രമിച്ച് വെണ്ട മാറ്റങ്ങള്‍ വരുത്തിയെടുക്കാനല്ലേ ശ്രമിക്കേണ്ടത്? അതിനുപകരം, പുസ്തക് ആദ്യം പിന് വലിക്ക്, എന്നിട്ടാവാം ബാക്കി എന്ന വാദമല്ലേ ധാര്‍ഷ്ട്യം?
അതെ, പിന്വലിക്കനം
ആത്മ പരിശോധനയും ആലോചനയും വളരെ നന്നായിരിക്കുന്നു.
തുടരുക
ഭാവുകം
"ഠാ" വട്ടത്തില്‍ കിടന്നുരുളുകയാണോ നമ്മള് ? ചന്തിക്കിട്ട് "ഠോ..." പൊട്ടുമ്പോഴേ കാര്യങ്ങളറിയുന്നുള്ളു. ഇവരൊക്കെയെന്താണീ പുസ്തകത്തില്‍ പിടിച്ചു കളിക്കുന്നത് ? അതെ പഠിച്ചതേ നാം പാടൂ. അതു പടു പാട്ടായാലും ശരി. അത് ഈ രാഷ്ട്രീയക്കാര്‍ക്ക് നന്നായറിയാം. ചെറുപ്പത്തിലെ ചെവിപിടിച്ച് ഏതു പടു പാട്ടും പഠിപ്പിക്കാമല്ലൊ മതമോ പൂരോഗമനമോ ഒന്നൂ ല്ല പ്രശ്നം നാളെയും അവനവന് നല്ല സിന്ദാബാദ് വിളിക്കാനാളുണ്ടാവണം. ത്രെ ളളു. മാനവികതയും നീതിബോധവും മനുഷ്യനെ പഠിപ്പിക്കാന്‍ രാഷ്ട്രീയ ദര്‍ശനങ്ങളെപ്പോലെ തന്നെ മതങ്ങളും പ്രധാനപ്പെട്ട പങ്കു വഹിച്ചിട്ടുണ്ട്. അതവര് സമ്മതിക്കുന്നുണ്ടു താനും പിന്നെന്താ ഈ കടിപിടി ? നിലനില്പിനായുള്ള വെപ്രാളമാണ്. മാര്ക്സിസ്റ്റാണെന്നൊക്കെ പറഞ്ഞു ഞെളിയുമ്പോള്‍ എന്തെങ്കിലുമൊക്കെ എഴുന്നള്ളിക്കേണ്ടേ, ല്ലെങ്കില്‍ മോശാവില്ലേ.. ഖലീഫാ ഉമറിനെക്കുറിച്ചുള്ള പാഠം ചെറിയ ക്ലാസ്സില്‍ നാം പഠിച്ചപ്പോള്‍ മത വൈരുദ്ധ്യങ്ങള്‍ക്കപ്പുറം കിട്ടിയ വെളിച്ചം ഏതൊരു കുഞ്ഞിനേയും നവീകരിക്കും, അതെ അത്തരം നവീകരണങ്ങളെ ഭരണാധികാരികള്‍ ഭയപ്പെടും. കുറേ മുദ്രാവാക്യങ്ങള്‍ പാഠഭാഗങ്ങളില്‍ ഉള്കൊള്ളിച്ചാല് അതു പുരോഗമനപരമാവുമോ ? നൈതിക മൂല്യങ്ങള്‍ ഉള്‍കൊള്ളുന്ന കഥകളിലൂടേയാവണം തുടക്കത്തിലുള്ള വിദ്യാഭ്യാസം. പുസ്തകം പിന്‍വലിച്ചാലും ഇല്ലെങ്കിലും അതു നമ്മുടെ പൊതു സമൂഹത്തിന് യാതൊരു ഗുണവും ചെയ്യില്ല. മറിച്ച് ദുര്‍വാശിയും ശാഠ്യങ്ങളും കാണിക്കുന്ന ചിലര്‍ക്ക് ഗുണമുണ്ടുതാനും. അല്ലെങ്കിലും നോക്കൂ മാര്‍ക്സിസ്റ്റ് ദര്‍ശനം അപ്രായോഗികവും പ്രാകൃതവുമാണെന്ന് ഈ നേതാക്കന്മാര്ക്ക് നല്ലതുപോലെ അറിയാവുന്നതുകൊണ്ടാണല്ലൊ അവര്‍ ഗാന്ധിസം കലക്കി ചേര്‍ത്ത് നാലാം ലോക സിദ്ധാന്തം നിര്‍മ്മിച്ചെടുത്തത്. (അതൊന്നു തുറന്നു പറയാനും മടി) അതിന്റെ പ്രചാരകരല്ലെ ഇന്നീ ബേബിയും പരിഷത്തുകാരും. സത്യമതല്ലെ പിന്നെന്തിനാ ഈ കണ്ണുകെട്ടിക്കളി ? സൂര്യോദയത്തിനെ പോലുള്ള അടിമ മനസ്സുകളെ പിടിച്ചു നിര്ത്തണമല്ലൊ അതിനാ..
മതത്തില്‍ ജീവിക്കുന്ന ആളുകള്‍ മഹാഭൂരിപക്ഷമുള്ള സമൂഹത്തില്‍ മതമില്ലെന്നതല്ല , മതങ്ങള്‍ തമ്മിലുള്ള ഐക്യതകൂട്ടാനായിരിക്കണം സര്‍ക്കാര്‍ പ്രാമുഖ്യം കൊടുക്കേണ്ടതെന്ന...
--signed--
YaSJ
Jills.. അടിമ മനസ്സുകള്‍ എന്ന് എന്ത് അര്‍ത്ഥത്തിലാണ് പറഞ്ഞത്? ഞാന്‍ ഉന്നയിച്ച കാര്യങ്ങളില്‍ ഏതിനെങ്കിലും വ്യക്തമായ ഒരു മറുപടി പറഞ്ഞിട്ട് വേണ്ടേ മര്യാദയുണ്ടെങ്കില്‍ ഇത്തരം ചീപ് കാര്യങ്ങള്‍ പറയാന്‍? താങ്കളുടെ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ട് വേണ്ട എനിക്ക് എന്റെ മനസ്സിനെ നിയന്ത്രിക്കാന്‍..
ഒരു ദര്ശനനത്തിന്റെയും പിന്നാലെ പിടിച്ചിട്ടല്ല ഞാന്‍ ഈ അഭിപ്രായം പറഞ്ഞത്. വസ്തുനിഷ്ഠമായി അനാലിസിസ് ചെയ്തിട്ട് തന്നെയാണ്. മതങ്ങളും അതിന്റെ പേരില്‍ വേര്‍തിരിവും ഉണ്ടെങ്കിലേ ഇവിടെ ചിലര്‍ക്ക് ജീവിക്കാനാവൂ അല്ലേ?
വെറുതേ കാടടച്ച് വെടിവെക്കാതെ വ്യക്തമായ കാര്യങ്ങള്‍ ഉന്നയിച്ചാവട്ടെ താങ്കളുടെ വാദം..
ബാലിശം!
ഇന്നാണ് ആ പുസ്തകം കിട്ടിയത്. കേരളകൊഉമുദിയില് ഉണ്ടായിരുന്നു. ആ പുസ്തകത്തിലെ 'മതമില്ലാത്ത ജീവന് ' എന്ന പാഠത്തെക്കുറിച്ച് എതിരഭിപ്രായമൊന്നുമില്ല. പക്ഷെ മൊത്തത്തില്‍ നോക്കിയാല്‍ ഒരു വളിച്ച കമ്മ്യൂണിസ്റ്റ് മണമടിക്കും.
മന്ത്രി അത്ര വലിയ കൊമ്പനാണെന്കില് കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാനുള്ള അപേക്ഷാഫോമില്‍ നിന്ന് ജാതിയുടെയും മതത്തിന്റെയും കോളമങ്ങെടുത്തുകളയാന് പറയൂ സൂര്യോദയം ചേട്ടാ. വെറുതേ ജീവന്റെ അച്ഛനെയും അമ്മയെയും കഷ്ടപ്പെടുത്താതെ.
കുതിരവട്ടാ... എന്തിണ്റ്റെ മണമാണ് എന്ന് സൂക്ഷ്മം നോക്കുന്നവര്‍ക്ക് ഏത് പാഠപുസ്തകമെടുത്താലും (കഴിഞ്ഞ വര്ഷത്തെയൊ NCERT സിലബസ്സിലെയൊ നോക്കുക) എന്തിണ്റ്റെയെങ്കിലും ഒരു വളിച്ച മണമടിക്കും... :-)
ജീവണ്റ്റെ അച്ഛണ്റ്റെയും അമ്മയുടെയും കാര്യം... ഇവിടെ ഒരു കണ്‍ഫ്യൂഷനും സ്കോപ്പില്ല... കാരണം, കുട്ടിയേ ചേര്‍ക്കാന്‍ പോകുമ്പോള്‍ ആരും ഉപദേശിക്കുന്നില്ല 'മതമില്ലാതെ ചേര്‍ക്കാം ട്ടോ..' എന്ന്. പകരം,കുട്ടിയുടെ അച്ഛന് തന്നെ അങ്ങോട്ട് പറയുന്നതായാണ് ഈ പാഠഭഗത്തില്.. ശരിയല്ലേ?
ഇപ്പൊഴത്തെ നിലയില്‍ കുട്ടിയേ ചേര്‍ക്കാന്‍ പോകുന്ന ഏതൊരാള്‍ക്കും ഇതേ പോലെ ഒരു സംശയവും തോന്നില്ല. ചേര്‍ക്കാന്‍ പോകുന്ന ഏതൊരു മാതാപിതാവിനും കുട്ടിയുടെ ജാതി, മതം എന്നിവ ഏതെന്ന് കൊടുക്കണമെന്ന് നല്ല നിശ്ചയമുണ്ടായിരിക്കും.. ഇല്ലേ? അപ്പോള്‍ അവിടെ എന്ത് ബുദ്ധിമുട്ട്? ഇനി അച്ഛനും അമ്മയും വ്യത്യസ്ത മതത്തില്‍ നിന്നുള്ളവരാണെങ്കില്‍ അവര്‍ക്ക് വേണമെങ്കില്‍ കണ്ഫ്യൂഷന് ഉണ്ടാകാം.. ഉണ്ടായിക്കൊള്ളട്ടെ.. അത് അവരുടെ ബാദ്ധ്യതയാണ്.. അത് അവര്‍ തീരുമാനിക്കുകയൊ, കൊടുക്കാതിരിക്കുകയോ ചെയ്യട്ടെ.. പ്രശ്നം തീര്‍ന്നല്ലോ.. :-)
താങ്കളുടെ അഭിപ്രായത്തിനോട് യൊജിക്കൂന്നു ...
[കഴിഞ്ഞ് പോസ്റ്റിൽ കിട്ടിയ അടിയൊന്നും പോരെ മത ഭ്രാന്താ:)]
തറവാടി,
ഈ നിരീശരവാദി/മിശ്രവിവാഹം എന്നീ വാക്കുകള്‍ നമ്മുടെ കുട്ടികള്‍ ഇപ്പോള്‍ കേള്‍ക്കുന്നില്ലേ? ഒരു സാധാരണക്കാരനു വിശദീകരിക്കാന്‍ പറ്റാത്ത എന്തൊക്കെ ചോദ്യങ്ങളാണ് ഒരു കുട്ടി ഈ പുസ്തകം പഠിക്കുമ്പോള്‍ ചോദിക്കുക? പിന്നെ എനിക്ക് തോന്നുന്നത് സന്കുചിതമായ മതങ്ങളേക്കാള്‍ മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയുന്ന മതമില്ലായ്മയാണ് നല്ലത് എന്നാണ്. ഈ പറയുന്ന വേദപഠന ക്ലാസ്സുകളില്‍ മറ്റു മതങ്ങളെ ബഹുമാനിക്കാന്‍ എത്രപേര്‍ പഠിപ്പിക്കുന്നുണ്ട്?
സസ്നേഹം
വിശ്വാകാരം
പിന്-വലിക്കരുതു... മതത്തിന്റെ പേരില്‍ തല്ലിചാവാന്പോലും തയ്യാരായി വളരുന്ന മക്കള്‍ മതം ഒരു നിമിത്തം മാത്രമാണെണു മനസിലാക്കണം.. മനുഷ്യനെക്കാള്‍ വലിയ ഒരു മതമോ???
ശരി അടിച്ചേല്‍പ്പിക്കേണ്ടതല്ല.തിരിച്ചറിയേണ്ടതാണ്.
അതിന് ഉതകും വിധമാണ് പാഠമുള്ളത്.മാതാപിതാക്കള്‍ക്കും കുഞ്ഞുങ്ങളുടെ മുകളില്‍ തങ്ങളുടെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ അവകാശമൊന്നുമില്ല.എന്നാല്‍ സമൂഹത്തിന് സാമൂഹ്യ നന്മയ്ക്ക് ഉതകുംവിധത്തില്‍ ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നതില്‍ ചിലതൊക്കെ ചെയ്യാനുണ്ട്.
പാഠപുസ്തകം മതഭ്രാന്തന്മാര്ക്കു വേണ്ടി പിന്‍വലിക്കരുത്.
സൂര്യോദയമെ, അവനവന് പറയുന്നതെല്ലാം വസ്തുനിഷ്ടം, മാന്യം, മറ്റതെല്ലാം ചീപ്പ്, കാടടച്ചു വെടിവെപ്പ്, കാട്ടാളത്തരം... ഈയൊരു സമീപനം ഇന്നും എന്നും ഇടതുപക്ഷം എന്നു പറയുന്ന ഒരു വിഭാഗം സ്വീകരിച്ചുകൊണ്ടിരിക്കുന്ന രീതിയാണ്. അതെ താന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്ന്. (ഹമീദ് ചേന്ദമംഗലൂരിന്റെ ബ്ലോഗില്‍ ജനാധിപത്യം എന്നൊക്കെ മിന്നിമറിയുന്ന വലിയ ചുവപ്പന്‍ അക്ഷരത്തില്‍ എഴുതിവെക്കും. എന്നാല്‍ എതിരഭിപ്രായങ്ങളെ വളരെ തന്ത്രപൂര്‍വ്വം അദ്ദേഹം തമസ്കരിക്കും. അങ്ങിനെയുള്ള കമന്റുകള്‍ക്ക് അദ്ദേഹത്തിന്റെ ബ്ലോഗില്‍ സ്ഥാനമില്ല.. അദ്ദേഹത്തിന്റെ പുതിയ പോസ്റ്റിന് ഞാനിട്ട കമന്റ് അദ്ദേഹം വിഴുങ്ങി. (മതവിശ്വാസിയുടെ അധാര്മ്മികതയെപോലെ തന്നെ പ്രധാനപ്പെട്ടതാണ് രാഷ്ട്രീയക്കാരന്റെ നീതി രാഹിത്യവും എന്നായിരുന്നു ഞാന്‍ പറഞ്ഞത്) ഇതെന്തിനാണിവിടെ പറയുന്നതെന്നല്ലെ, ഈ സന്ദര്‍ഭത്തിലാണ് ഇതും പറയേണ്ടത്.)
സൂര്യോദയമെ ഈ സമീപനത്തെ കടലില്‍ മുക്കാന്‍ സമയമായി, അസ്തമിക്കാറായി. ഞാന്‍ എന്റെ പ്രതികരണത്തില്‍ പറഞ്ഞല്ലൊ. ഇതൊരു പാഠപുസ്തകത്തില്‍ ("ഠാ" വട്ടത്തില്‍) ഒതുങ്ങേണ്ട കാര്യങ്ങളല്ലെന്ന്. പൊതുസമീപനത്തിന്റെ ഭാഗമായെ ഇത്തരം നയപരിപാടികളെ കാണാന്‍ കഴിയൂ. പാഠപുസ്തകം (അതൊരു പാവം പാഠം) എഴുന്നള്ളിച്ച് ഇതൊരു സംഭവമാണെന്ന മട്ടില്‍ വീരവാദം മുഴക്കി (സകല മതതീവ്രവാദി-വോട്ടുബാങ്കു പ്രതിനിധികളുടെ "വിദഗ്്ദ്ധ സമിതി"യുണ്ടാക്കി കണ്ണുകെട്ടികളിച്ച്) രക്തസാക്ഷിത്വഛായ കിട്ടാനുള്ള കളികള്‍. അത്രെള്ളു. അങ്ങിനെയുള്ള അവസ്ഥയില്‍ പുസ്തകാര്യത്തില് ന്യായീകരിക്കാനുള്ള താങ്കളുടെ വെപ്രാളം കണ്ടിട്ടാണ് അടിമബോധം എന്നു പറഞ്ഞത്. ഒരു ചെറിയ രണ്ടു കള്ളികള്‍ വരഞ്ഞിട്ട് ഇതിലേതിലാണ് ശരി എന്ന ശരികളുടെ ചെറിയ ചോയ്സിലല്ല കാര്യം. (ഇനി പാഠപുസ്തകങ്ങളുടെ കാര്യമെടുത്താലും യൂണിവേഴ്സിറ്റികളില്‍ ഇടതുപക്ഷം കളിക്കുന്ന കളി എത്ര കാലമായി നാം കാണുന്നു. സ്വജനപക്ഷപാതം തുടങ്ങി പുറത്തിറക്കേണ്ട പാഠപുസ്തകങ്ങളില്‍ വരെ തല കമിഴ്ത്തി വെക്കുന്ന, യാതൊരു തത്വദീക്ഷയുമില്ലാത്ത ഇടതു നെറികേട് ഒന്നു ശ്രദ്ധിച്ചു നോക്കിയാല്‍ ആര്‍ക്കും മനസ്സിലാവും. അതേ സമയം സൂര്യോദയത്തെപോലുള്ള ഒരാള്‍ക്ക്് അതില്‍ യാതൊരു തെറ്റും കാണാന്‍ കഴിയില്ല. അതാണ് അടിമ മനോഭാവം)
വിശ്വകാരം , നന്ദി ഞാന്‍ ഉള്‍പ്പെടുത്താന്‍ മറന്ന ചോദ്യമായിരുന്നു അത് , ഒപ്പം മറ്റു ചില ചദ്യങ്ങളും ചേര്‍ക്കുന്നു.
ചോദ്യം : മനുഷ്യനെ മനുഷ്യനായി കാണാന്‍ മതമില്ലായ്മയാണ് നല്ലതെന്ന് തോന്നുണ്ടോ?
ഉത്തരം : ഇല്ല
ചോദ്യം: മതമാണോ മതമില്ലായ്മയാണോ നല്ലത്?
ഉത്തരം : സ്വന്തം യുക്തിയാണ് ഏറ്റവും നല്ലത് അതെന്ത് പറയുന്നോ അതാണ് നല്ലത്.
ഒപ്പം ഇതും കൂടി പറഞ്ഞുകൊള്ളട്ടെ,
കുട്ടന് നായരെ അച്ഛനെന്ന് വിളിക്കാനും അമ്മുക്കുട്ടിയമ്മയെ അമ്മ യെന്ന് വിളിക്കാനും ഞാന്‍ വിശ്വസിക്കുന്ന എന്റ്റെ മതം എനിക്കെതിരാണെന്ന് തോന്നിയിട്ടില്ല.
മറ്റു മത വിശ്വാസികളെ ബഹുമാനിക്കരുതെന്ന് പഠിപ്പിക്കുന്ന വിവര ദോഷികള്‍ ഉണ്ടെങ്കില്‍ അവരെ ചൂണ്ടി മതത്തെ കുറ്റം പറയുന്നതിനെ പറ്റി പറയാന്‍ ഞാനാളല്ല.
കുതിരവട്ടന്‍ സ്വന്തം ജാതി ഹിന്ദു, പുലയന് എന്നെഴുതിയാല്‍ പോലീസ് പിടിക്കില്ലേ സൂര്യോദയമേ? എന്നിട്ട് ഇഷ്ടമുള്ള ജാതീം മതോം സ്വയം തിരഞ്ഞെടുക്കാമെന്ന്!!! എത്ര മനോഹരമായ നടക്കാത്ത സ്വപ്നം.
കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാനുള്ള ഫോമില്‍ നിന്നും ജാതിയുടെയും മതത്തിന്റെയും കോളമങ്ങെടുത്ത് കളയാമെന്ന് പറഞ്ഞാല്‍ പിന്നെ സഖാക്കന്മാര്ക്ക് സവര്ണ്ണന് , അവര്ണ്ണന് , ദളിതന് എന്നൊക്കെപ്പറഞ്ഞ് ജാതി രാഷ്ട്രീയം കളിക്കാന്‍ പറ്റില്ലല്ലോ അല്ലേ? ആ പുസ്തകത്തില്‍ ജാതിപ്പേരിന്റെ കളിയാണല്ലോ മാഷേ? മതമില്ലാത്ത ജീവന് എന്ന താരതമ്യേന കൊള്ളാവുന്ന പാഠത്തിലേക്ക് മാത്രമായി പ്രതിഷേധത്തിന്റെ ഫോക്കസ് തിരിച്ചതിനും സഖാക്കന്മാരെ സമ്മതിക്കണം.
BJP കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന സമയത്തും ഉണ്ടായിരുന്നല്ലോ പാഠപുസ്തകങ്ങളിലെ ‘കാവിവല്ക്കരണത്തെപ്പറ്റി’ നിരവധി പരാതികള്‍. അന്നെല്ലാം തെരുവിലിറങ്ങാനോ പുസ്തകം കത്തിക്കാനോ പോയിട്ട് ഒന്നു ചെറുവിരലനക്കാന്‍ കൂടി ശ്രമിക്കാതിരുന്ന പാര്‍ട്ടികളും മതനേതൃത്വങ്ങളും ഇപ്പോള്‍ തെരുവിലിറങ്ങി അക്രമങ്ങള്‍ അഴിച്ചു വിടാനുള്ളത്ര ‘കമ്മ്യൂണിസ്റ്റുവത്ക്കരണം’ ഏഴാം ക്ലാസ് പാഠപുസ്തകത്തിലുണ്ടോ ? ഏതായാലും
ഈയടുത്ത കാലത്തു കണ്ട പ്രതിഷേധങ്ങളില്‍ വച്ച് ഏറ്റവും ഹീനമായ പ്രവൃത്തിയായി പാഠപുസ്തകങ്ങളെ തീയിലിട്ടു ചുട്ട സംഭവങ്ങളെ കാണേണ്ടതുണ്ട്. അക്ഷരങ്ങളെ സ്നേഹിക്കുന്ന ഏതൊരു മനുഷ്യനും സഹിക്കാവുന്നതിലപ്പുറമായിരുന്നു അത്. ആ ഒരൊറ്റ കാരണം മാത്രം മതി അതിനു പിറകില്‍ ഉത്തേജകങ്ങളായി പ്രവര്‍ത്തിച്ചവരോടുള്ള ആദരവു മുഴുവന്‍ നഷ്ടമാകുവാന്‍.
പ്രിയ തറവാടീ,
ഇവിടെ അവതരിപ്പിച്ചിരിക്കുന്ന വാദങ്ങള്‍ക്കുള്ള മറുപടി ഇവിടെ പോസ്റ്റിയിട്ടുണ്ട്. നോക്കുമല്ലോ.
സസ്നേഹം,
സൂരജ്.
Jills... താങ്കള്‍ ഇത്ര ക്ഷോഭിക്കാന്‍ എന്തിരിക്കുന്നു? ഞാന്‍ ഇടതുപക്ഷം ആണെന്ന് താങ്കള്‍ എങ്ങനെ മനസ്സിലാക്കി? സ്വന്തമായി വിശകലനം ചെയ്ത് ഒരു അഭിപ്രായം പറയുമ്പോള്‍ അത് മതപ്രചാരണത്തിനും ചേരിതിരിവിനും എതിരാകുമ്പോള്‍ അവരൊക്കെ ഇടതുപക്ഷം ആണോ? എങ്കില്‍ ഞാന്‍ ഇടതുപക്ഷം തന്നെ. പിന്നെ, ഞാന്‍ ഉന്നയിച്ച വാദങ്ങളെ വസ്തുനിഷ്ടമായി എതിര്‍ക്കുന്നതിനുപകരം ഒരു ബന്ധവുമില്ലാത്ത എന്തൊക്കെയോ പിച്ചും പേയും പറഞ്ഞ് (ആരൊക്കെയോ താങ്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞില്ലെന്നോ, ചെറിയ രണ്ട് കള്ളികള്‍ വരഞ്ഞിട്ടു എന്നോ, മുയലിന് കൊമ്പ് എന്നോ) വിമര്‍ശിക്കുന്നതായി തേൊന്നി. (ഇനി എനിയ്ക് താങ്കളുടെ അര്‍ത്ഥങ്ങള്‍ സ്ഫുരിക്കുന്ന വരികള്‍ മനസ്സിലാക്കാന്‍ കഴിയാഞ്ഞിട്ടാണെങ്കില്‍ ക്ഷമിക്കണം).
ഞാന്‍ പാഠപുസ്തകത്തിലെ ചില ഭാഗങ്ങളെക്കുറിച്ച് എനിക്ക് വിശകലനം ചെയ്ത് തോന്നിയ കാര്യങ്ങള്‍ പറാഞ്ഞു. അത് അടിമ മനോഭാവം ആയി തോന്നിയെങ്കില്‍ അത് അങ്ങനെ ആവട്ടെ... ഞാന്‍ സഹിച്ചു.
അപ്പ്പോള്‍ വി.ആര്. കൃഷ്ണയ്യര്‍, യെശ് പാല് ശര്‍മ്മ അങ്ങനെ ഈ പാഠപുസ്തകത്തെ അനുകൂലിക്കുന്ന എല്ലാവരും അടിമമനോഭാവക്കാരാണല്ലോ അല്ലേ? നന്നായി.
താങ്കള്‍ ഏതിണ്റ്റെ അടിമ മനൊേഭാവം പുലര്‍ത്തുന്ന ആളാണ്? മത തീവ്രവാദികളുടേയോ, അതോ വര്ഗ്ഗീയവാദികളുടേയോ? ഏതായാലും അത് അങ്ങനെ നടക്കട്ടെ..
കുതിരവട്ടാ... ജാതി മത കോളങ്ങള്‍ എടുത്ത് കളയട്ടേ എന്ന് ഒറ്റയടിക്ക് പറഞ്ഞാല്‍ അത് നടപ്പിലാവുമോ? ചെയ്യുന്നതില്‍ എനിയ്ക്ക് എതിര്‍പ്പൊന്നുമില്ല. ഇവിടെ ചര്‍ച്ചാവിഷയം ഈ പാഠപുസ്തകത്തിലെ വിഷയങ്ങള്‍ ആയതിനാലാണ് ചര്‍ച്ചയില്‍ ഞാന്‍ ആ ഭാഗം എണ്റ്റെ വീക്ഷണങ്ങള്‍ വിവരിച്ചത്. ഇതിപ്പോ ഇതിനുവേണ്ടി ആഗോളവ്യാപകമായ പല ഫോക്കസ്സും കൊണ്ടുവന്ന് വിശദീകരിക്കാനോ ചര്‍ച്ചചെയ്യാനോ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല.. അല്ലെങ്കില്‍ എനിയ്ക്ക് തല്‍ ക്കാലം അതിനുള്ള കഴിവില്ല. ക്ഷമിക്കൂ... :-)
ഒരു ചോദ്യം / ഉത്തരം കൂടെ ചേര്‍ത്തിരിക്കുന്നു.
ഇതു എഴുതിയ മാന്യന് ഇതും കൂടെ ഒന്നു വായിക്കൂ
http://sarpagandhi.blogspot.com/2008/07/blog-post.html
"7 വയസ്സുള്ള കുട്ടിക്ക് ‘വലിയ ശുദ്ധിയും’‘’‘ ’ചെറിയ ശുദ്ധിയും ‘’ഹൈളും നിഫാസും‘ സംഭോഗവുമൊക്കെ മനസ്സിലാകും! 12 വയസ്സുള്ള കുട്ടിക്കു മതേതരത്വം മനസ്സിലാകില്ല !"
ചെല പെലയാടികളെ സോറി തറവാടികളെ കൊണ്ടു തോറ്റു..!!!
റോബര്‍ട്ടേ, അഭിപ്രായവ്യത്യാസങ്ങളെ തെറി വിളികൊണ്ടല്ല നേരിടേണ്ടത്. തറവാടി അയാളുടെ നിലപാടുകളോ കാഴ്ചപ്പാടുകളോ വ്യക്തമാക്കി. അതാരിലും അടിച്ചേല്പിച്ചില്ലല്ലോ. പാഠപുസ്തകത്തിനെ അനുകൂലിക്കുന്നവരെ മൊത്തത്തില്‍ ചീത്ത കേള്‍പ്പിക്കല്ലേ റോബര്‍ട്ടേ...
റോബര്‍ട്ട്,
താങ്കളെപ്പോലുള്ള സംസ്കാര സമ്പന്നരാണല്ലേ പുസ്തകം പിന്വലിക്കരുതെന്നാവശ്യപ്പെടുന്നത് നന്നായി.
ഏതോ ഒരു ലോകത്ത് ഒളിച്ചിരുന്ന് ഇത്തരം വൃത്തികേടുകള്‍ വിളിച്ചുപറയുന്നത് വലിയ കാര്യമായി ധരിക്കല്ലെ കേട്ടോ.
തറവാടി
ഈ പറയുന്ന പാഠ പുസ്തകം ഞാൻ വായിച്ചിട്ടില്ല. വായിച്ച ശേഷം അതിനെകുറിച്ച അഭിപ്രായം പറയാം.
ആത്മ വിശ്വാസം ഉണ്ടാകുന്നത് അറിവിലൂടെയും, കഴിവിലൂടെയും, പിന്നെ ഒരു പരിധിവരെ ധന സമ്പത്തിലൂടെയുമാണു്. Belief in the supernatural is not directly related to self-confidence.
പക്ഷെ ഒരു കണക്കുണ്ട്. ദൈവ വിശ്വാസം ധനസമ്പത്ത് കൂടുന്നതനുസരിച്ചു് കുറയുന്നതായി കാണാൻ കഴിയും.
Robert
പ്രതിപക്ഷ ബഹുമാനം..., സമ്മതിച്ചിരിക്കുന്നു.
തറവാടീ
താങ്കളുടെ ചില നിരീക്ഷണങ്ങള്‍ എത്രമാത്രം ബാലിശമാണെന്നൊന്നും ഞാന്‍ പറയുന്നില്ല. ഉദാഹരണത്തിന്, താഴെ പറയുന്ന താങ്കളുടെ ഈ ‘വാദം’ താങ്കള്‍തന്നെ ഒരാവര്‍ത്തികൂടി വായിച്ചുനോക്കാന്‍ അപേക്ഷ.
“എന്റ്റെ കുട്ടികള്‍ എന്ത് പഠിക്കണമെന്ന പൂര്‍ണ്ണ അവകാശം എനിക്കാണ്. ഈ അവകാശം കുട്ടികളുടെ വളരെ പ്രധാനപ്പെട്ട ചെറിയ കാലഘട്ടത്തില്‍ അധ്യാപകര്‍ക്ക് എന്റെ മക്കളില്‍ കിട്ടുന്ന പ്രാധാന്യം ഉപയോഗിച്ച് മാറ്റിയെടുക്കുന്നതില്‍ വിയോജിപ്പുണ്ട്“ -
അങ്ങിനെയാണെങ്കില്‍ ഈ സ്കൂളും ഒന്നും വേണ്ടല്ലോ സുഹൃത്തേ. അച്ഛനമ്മമാര്‍ മക്കളെ വീട്ടിലിരുത്തി അവരവര്‍ക്ക് ഇഷ്ടമുള്ളത് പഠിപ്പിച്ചാല്‍ മതിയല്ലോ അല്ലേ? ശരിയാണ്. പിന്നെ, ഈ സ്വാശ്രയം, വിദ്യാഭ്യാസം, ഏകജാലകം, കരിക്കുലം, വസ്ത്രമൂരി പരിശോധിക്കല്‍ ഒന്നും ഉണ്ടാകില്ല. സന്മനസ്സുള്ളവര്‍ക്കെല്ലാം പൊരിഞ്ഞ സമാധാനം.
1. പഠനം ആവശ്യമാണെന്നു കരുതുന്നുണ്ടോ?
ഉണ്ട്
2. എല്ലാം പഠിക്കേണ്ടതാണെന്നു കരുതുന്നുണ്ടോ?
ഉത്തരം: ഉണ്ട്
3. എന്തൊക്കെയാണ് പഠിപ്പിക്കേണ്ടത്?
ഉത്തരം: ഇഷ്ടമില്ലാത്തതൊന്നും പഠിപ്പിക്കേണ്ട.
4. അത് ശരിയാണെന്നു തോന്നുന്നുണ്ടോ?
ഉത്തരം: ശരിയെന്നുള്ളത് തോന്നലാണ്.
5.തോന്നലുകള്‍ പലതും ശരിയല്ലേ??
ഉത്തരം: എല്ലാ ശരികളും തോന്നാറില്ലല്ലോ.
ഈ രീതിയിലാണ് തറവാടീ, താങ്കളുടെ ഈ പോസ്റ്റിലെ സംവാദത്തിന്റെ പോക്ക്.
പുസ്തകം ചുട്ടുകരിച്ചതിനെക്കുറിച്ചുള്ള അഭിപ്രായം (അതു മാത്രം)ശരിയുടെ പക്ഷത്തു നില്‍ക്കുന്നതായും അനുഭവപ്പെട്ടു.
അഭിവാദ്യങ്ങളോടെ
തറവാടീടെ അഭിപ്രായങ്ങള്‍ തന്നെയാണോ വലിയമ്മായിക്കും?
അങ്ങിനെയാവാന്‍ വഴിയില്ല. ആ സ്ത്രീയുടെ ചിന്തകള്‍ കുറേക്കൂടി ഉന്നതമാണെന്നാണു തോന്നിയിട്ടുള്ളതു.
മടുപ്പു തോന്നുകയാണിപ്പൊള്. ചവച്ചതുതന്നെ ചവച്ചിട്ടു.
1.പുസ്തകവിവാദത്തില്‍ സമരം ഗുണം ചെയ്തെന്നു രമേശ് ചെന്നിത്തല , തിരഞ്ഞെടുപ്പിനു കെരളം തയ്യാറെന്നും.
2.പുതിയ യൂത്തു കൊണ്ഗ്രസ്സ് നേതാക്കള്‍ പോലിസിന്റെ അടി എങ്ങിനെ ഉണ്ടെന്നു പരിശോധിച്ചറിഞ്ഞു.
3.പ്രത്യേകിച്ചു പണിയൊന്നും ഇല്ലാതിരുന്ന ലീഗു, കുട്ടിലീഗുകാര്‍ ഇവര്‍ക്കു നല്ല വ്യായാമം കിട്ടി.
4.ജമാ ആത്തെ ഇസ്ലാമി,സൊളിഡാരിറ്റി തുടങ്ങിയ നൊണ് - സുന്നികള്‍ സമരത്തില്‍ മെല്‍ക്കൈ.
5.സര്‍ക്കാര്‍, സ്കൂള്‍ എന്നൊരു സംഗതി നടത്തുന്നുണ്ടു എന്നു പള്ളികളില്‍ എവരെയും അറിയിക്കാന്‍ സാധിച്ചു.
6.മുസ്ലിം ലീഗു മതേതര പാര്‍ട്ടിയാണൊ? അണെന്നു ലീഗ്. മുസ്ലിം സംഘടനകളുടെ യോഗ തീരുമാനം വിശദീകരിച്ചതു ജനാബ്.കുഞ്ഞാലിക്കുട്ടി.
7.പള്ളികള്‍ ആരുടെയും തറവാട്ടുസ്വത്തല്ലെന്നു പാലൊളി സാഹിബ്.
8.കേരളവും ആരുടേയും തറവാട്ടുസ്വത്തല്ലെന്നു മാണിച്ചായന്.
പുസ്തക വിവാദം കൊണ്ടുള്ള നെട്ടങ്ങള്‍.
ചെറുതല്ല!!!!!!!
ഭക്ഷണപ്രിയന്‍,
തറവാടി അഭിപ്രായം പറയുന്ന കാര്യങ്ങളിലെല്ലാം എനിക്ക് അഭിപ്രായമുണ്ടാകണമെന്നോ അത് അനുകൂലമാകണോ പ്രതികൂലമാകണോ എന്നില്ല,മറിച്ച് രണ്ടുപേരുടേയും അഭിപ്രായം പരസ്പരം അംഗീകരിക്കാനുള്ള മനസ്സാണ് പ്രധാനം.
രാജീവ്,
“അങ്ങിനെയാണെങ്കില്‍ ഈ സ്കൂളും ഒന്നും വേണ്ടല്ലോ സുഹൃത്തേ. അച്ഛനമ്മമാര്‍ മക്കളെ വീട്ടിലിരുത്തി അവരവര്‍ക്ക് ഇഷ്ടമുള്ളത് പഠിപ്പിച്ചാല്‍ മതിയല്ലോ അല്ലേ?”
മക്കളെ പഠിപ്പിയ്ക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്കു തന്നെയാണ്. സംശയമെന്താ അച്ഛന്അമ്മമാര് വീട്ടിലിരുത്തിപഠിപ്പിച്ചാല് മതി.
മാതാപിതാക്കള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ള വിദ്യ പകര്‍ന്നു കൊടുക്കാനുള്ള അറിവും സമയവും സാഹചര്യവും ഇല്ലാത്തിടത്തുനിന്നാണ് വിദ്യാലയങ്ങള്‍ ആരംഭിയ്ക്കുന്നത്. അങ്ങനെ വിദ്യാഭ്യാസം കൊടുക്കേണ്ടത് സമൂഹത്തിന്റെ കടമയാകുന്നു. സമൂഹം സര്‍ക്കാരിന് നികുതിനല്കുന്നതിനൊപ്പം ഈ കടമയും സര്‍ക്കാരിനു കൈമാറുന്നു.
അതിന്റെ അര്‍ത്ഥം സര്‍ക്കാരിന് എന്തും എങ്ങിനെയും പഠിപ്പിയ്ക്കാം എന്നല്ല. വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്. കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ അത് എപ്രകാരമായിരിയ്ക്കണമെന്ന് മാതാപിതാക്കള്‍ തന്നെയാണു തീരുമാനിയ്ക്കേണ്ടത്.
"എന്റ്റെ കുട്ടികള്‍ എന്ത് പഠിക്കണമെന്ന പൂര്‍ണ്ണ അവകാശം എനിക്കാണ്."
VS
"ഒരു തലമുറെ വാര്‍ത്തെടുക്കുന്നതില്‍ വിദ്യാഭ്യാസത്തിന്റ്റെ പങ്ക് ഏറ്റവും പ്രധാനമായ ഒന്നാണ്. ഏറ്റവും പ്രാധാന്യത്തോടേയും , സ്വതന്ത്ര്യ കാഴ്ചപ്പടോടേയും , ലക്ഷ്യ ബോധത്തോടേയും ആയിരിക്കണം ഇതിനെ സമീപിക്കേണ്ടത്"
കാക്ക,
ആത്യന്തികമയി നല്ല മക്കളായി വളര്‍ത്താന്‍ മാതാപിതാക്കള്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഒരു മഷിനറിയാണ് വിദ്യാഭ്യസം
അതുകൊണ്ട് തന്നെ ഇത്തരം മഷിനറികള്ക്ക് സ്വാതന്ത്രതയുണ്ടോ എന്ന് നോക്കാനും സ്വീകാര്യതയെ തീരുമാനിക്കാനും ഏറ്റവും അവകാശം മാതാപിതാക്കള്‍ക്കാണ്.
Post a Comment