വളർച്ചാ നിരക്ക് വളരെ കൂടുതലായ സാങ്കേതികതയുടേയും കമ്മ്യൂണിക്കേഷന്റേയും സഹായമാണ് ഓരോ പുതു തലമുറകള്‍ക്കുമുണ്ടായ മാനസികമായും ബുദ്ധിപരമായുമുള്ള അധിക വളര്‍ച്ചക്ക് പ്രധാനകാരണം. ഫലമോ പുതിയ തലമുറ തൊട്ടു മുമ്പിലുള്ള തലമുറയേക്കാള്‍ പത്രമാധ്യമത്തെ അപേക്ഷിച്ച് ആശ്രയിക്കുന്നുത് പത്രമാധ്യമത്തേക്കാൾ ദൃശ്യമാധ്യമത്തേയും, കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട മാധ്യമ ശൃംഗലകളെയുമണ്.
അതുകൊണ്ടുതന്നെ മുന്‍കാല ജീവിത രീതികളും, ചരിത്രങ്ങളും അറിയുന്നതിനു വേണ്ടി, പഴയതലമുറയുടെ മാര്‍ഗ്ഗങ്ങളായിരുന്ന , ചരിത്രപുസ്തകങ്ങള്‍ പൂര്‍ണ്ണമായി ഫലം ചെയ്യുമോ എന്ന കാര്യം സംശയമാണ്, ഇതിനുള്ള പ്രധാനകാരണം അവ എഴുതിയിരിക്കുന്ന ശൈലിതന്നെയാണ്. ജീവിത രീതികളെക്കാൾ സംഭവങ്ങളെ, ഉദാഹരണം യുദ്ധം, വിദേശീയരുടെ കടന്നുകയറ്റം തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ളവയാണ് മിക്കതും.
പഴയ തലമുറകളിൽ പെട്ടവരുടെ ജീതിതരീതികളിൽ ഇത്തരം സംഭവങ്ങളുടെ അംശമുള്ളതിനാൽ ജീവിത ശൈലിയേക്കാൾ പ്രധാനം ഇതുപോലുള്ള സംഭവങ്ങൾക്കായിരുന്നതിനാൽ ഈ ശൈലിയുള്ള എഴുത്ത് അവർക്ക് സ്വീകാര്യവും ഒപ്പം ഫലവും ചെയ്തിരുന്നു. എന്നാല്‍, പുതിയ തലമുറകളിലുള്ളവരുടെ മുന്‍കാല തലമുറകളെ അപേക്ഷിച്ചുള്ള ആശയപരമായും ഘടനാപരമായും ഉള്ള വലിയ അന്തരം പഴയകാലസംഭങ്ങള്‍ പോലെ തന്നെ പഴയകാല ജീവിതരീതികളും ഒരുപോലെ പ്രാധാന്യമുള്ളതാക്കുകയാണ് ചെയ്തിരിക്കുന്നത്, അല്ലെങ്കില്‍ പ്രാധാന്യമുണ്ടാക്കിയേക്കും അവിടെയാണ് ഓര്‍മ്മക്കുറിപ്പുകളുടെ പ്രസക്തി.
ഒറ്റ നോട്ടത്തിൽ ഓര്‍മ്മക്കുറിപ്പുകളെന്നാൽ വള്ളി ട്രൌസറിട്ടു മാങ്ങക്കു കല്ലെറിയുന്ന കുറെ വിവരണങ്ങളാണെങ്കിലും, നല്ല കുറിപ്പുകളില്‍ പഴയകാല ജീവിതരീതികളും, ചുറ്റുപാടുകളും ഉള്‍പ്പടെ ചരിത്രപുസ്തകങ്ങളില്‍ കാണാത്ത പലതും അടങ്ങിയിരിക്കുന്നെന്നു മറക്കാതിരിക്കുക.
ഓർമ്മക്കുറിപ്പുകളെ ചരിത്ര പുസ്തകങ്ങളായി എടുക്കേണ്ടതില്ല പക്ഷെ പഴയകാല ജീവിതരീതികള്‍ ഉള്‍ക്കൊള്ളുന്ന പലതും അവയിൽ അടങ്ങിയിരിക്കുന്നുണ്ട്. മാങ്ങയ്ക്ക് കല്ലെറിയലും, വള്ളിട്രൌസറിട്ടതുമെന്നൊക്കെ പറഞ്ഞോർമ്മക്കുറിപ്പുകളെ പുച്ഛിച്ചുതള്ളുമ്പോൾ ഓർക്കുക, ഈ മാങ്ങ-കല്ലെറിയലിനു നാളെ ആളുണ്ടായേക്കും പക്ഷെ ഇന്ന് വലിയ വായില്‍ പറഞ്ഞ പല ' സാങ്കേതിക 'ങ്ങളും നാളെ ചരിത്രങ്ങളായിരിക്കും - ആര്‍ക്കും വേണ്ടാത്ത ചരിത്രം!
Tuesday, July 10, 2007
Subscribe to:
Posts (Atom)