Thursday, March 06, 2014

പുതിയ ട്രാഫിക് സംവിധാനങ്ങള്‍ 

അബൂദാബിയില്‍ ഏറ്റവും പുതിയ ട്രാഫിക്ക് സംവിധാനം വരാന്‍ പോകുകയാണെന്നറിഞ്ഞപ്പോളാണ്‌  അതിനെപ്പറ്റി ഒരു കുറിപ്പാവാമെന്ന് കരുതിയത്.

എഴുതാന്‍ തുടങ്ങുമ്പോള്‍ ആദ്യം മനസ്സില്‍ വന്നത് ഒരു താരദമ്യമാണ്, രണ്ട് രാജ്യങ്ങള്‍ തമ്മിലല്ല, രണ്ട് രാജ്യത്തുള്ള ജനങ്ങളുടെ കാഴ്ചപ്പാടുകള്‍ തമ്മിലുള്ള താരദമ്യം.

ഏതൊരു പുതിയസംവിധാനത്തേയും  എന്തെങ്കിലും ലൊട്ടുലൊടുക്ക് ന്യായീകരണം പറഞ്ഞതിനെ എതിര്‍ക്കുന്ന കഴ്ചപ്പാട്. വരാന്‍ പോകുന്ന സംവിധാനത്തിന്റെ ഗുണവും ദോഷവും മുന്‍ദ്ധാരണയോ കക്ഷിരാഷ്ട്രീയകണ്ണിലൂടെയോ അല്ലാതെ  വിലയിരുത്താന്‍ നില്‍ക്കാതെ കണ്ണുമടച്ചെതിര്‍ക്കുന്ന ഒരു പറ്റം ആളുകളുടെ നാടാണല്ലോ നമ്മുടേത്.

പണ്ട്  ഇലക്ട്രിക് സിഗ്നല്‍ വരുമെന്നറിഞ്ഞപ്പോള്‍  അതിനെ എതിര്‍ക്കാനായിട്ട് നിരത്തിയ ന്യായീകരണങ്ങളെപ്പറ്റി ചിലര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാവുമല്ലോ.


 "ആദ്യം വന്ന വാഹന മേതെന്ന് തിരിച്ചറിയാന്‍  ലൈറ്റിന്‌ സാധിക്കാത്തതിനാല്‍ പോലീസുകാരന്‍ തന്നെ  ട്രാഫിക്ക് ലൈറ്റില്‍ നിന്നാല്‍ മതി"

എന്ന ന്യായമായിരുന്നു അന്നു പലരും പറഞ്ഞത്.

അമേരിക്കയും ജപ്പാനുമൊക്കെ മാറ്റി നിര്‍ത്തിയാല്‍ പോലും പല രാജ്യങ്ങളിലും  Advanced Traffic Control Systems  ഉണ്ടായിരുന്ന സമയത്താണ്‌,  ഏറ്റവും ബേസിക്കായ ഇലക്ട്രിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനെതിരെ ഇതുപോലുള്ള    ലൊട്ട് ലൊടുക്ക് ന്യായങ്ങള്‍ അന്ന്‌ നിരത്തിയത്.

എതിര്‍പ്പുകളില്ലാതെ പണ്ടേതന്നെ ഇലക്ട്രിക്  ട്രാഫ്ഫിക് ലൈറ്റ്  സ്താപിക്കാന്‍ തുടങ്ങിയിരുന്നെങ്കില്‍   പിന്നീടതിന്റെ Infrastructure development   എത്രയോ ഈസിയാവുമായിരുന്നു  ഇതൊന്നും പറഞ്ഞാല്‍ തീരില്ലെന്നതിനാല്‍   വിഷയത്തിലേക്ക്ക് വരാം.


ട്രാഫിക് ലൈറ്റിനെപ്പറ്റി പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരിക . തൃശൂര്‍ -കോഴിക്കോട്  ഹൈവേയും പൊന്നാനി പാലക്കാട് ഹൈവേയും കൂട്ടിമുട്ടുന്ന എടപ്പാളാണ്‌.

ഞാന്‍ പൊന്നാനി  MES College ല്‍ പഠിച്ചിരുന്ന  1986-88 കാലഘട്ടത്തില്‍  രാവിലേയും വൈകുന്നേരവും മാത്രമാണ്‍ പറയത്തക്ക ട്രാഫിക്ക് ഇടപ്പാളില്‍ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഈ സമയങ്ങളില്‍ ഒരു പോലീസുകാരന്‍ ചിലപ്പോള്‍ സിഗററ്റും വലിച്ച് കുറ്റിപ്പുറം റോട്ടിലുള്ള സ്റ്റേഷ്ണറിക്കടക്ക് മുമ്പില്‍ നില്‍ക്കാറുണ്ടായിരുന്നു.

ഇന്ന് പക്ഷെ വളരെ തിരക്കേറിയ ഒരു ജങ്ക്ഷനാണ്‌ ഇടപ്പാള്‍.
വളരെ  ബേസിക്കായ ട്രാഫിക് ലൈറ്റില്‍ തുടങ്ങി ഇന്നത്തെ ഏറ്റവും നൂതന സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയ Intelligent Traffic Control System സ്ഥാപിച്ചാല്‍ അവിടെ എങ്ങിനെയിരിക്കുമെന്ന് നോക്കാം.

ആദ്യപടിയായി ഏറ്റവും ബേസിക്കായ ഒരു ഇലക്ട്രിക് സഗ്നല്‍ ലൈറ്റ് സ്ഥാപിക്കാം.
ജങ്ക്ഷനില്‍ നടുക്ക് നാലുറോട്ടിലേക്കും ഓരോ പച്ചയും ചുവപ്പും ലൈറ്റ് ഒരു പോസ്റ്റില്‍ ഡ്രൈവര്‍മാര്‍ക്ക് കാണത്തക്ക വിധത്തിലായിരിക്കണം ഇത് സ്ഥാപിക്കുന്നത്.  ഈ ലൈറ്റുകളെ കത്തിക്കാനും കെടുത്താനുമുള്ള സ്വിച്ച് തൊട്ടടുത്ത് ഒരു കേബിനുണ്ടാക്കി അതിനുള്ളില്‍ സ്ഥാപിക്കണം.

ഗ്ലാസുകൊണ്ടുണ്ടാക്കിയ ജനലുകളുള്ള കേബിനിലിരിക്കുന്ന പോലീസുകാരന്‌ നാലുറോടുകളും ശെരിയായികാണത്തക്കവിധത്തിലായിരിക്കണം കേബിന്‍ സ്ഥാപിക്കേണ്ടത്. പോലീസുകാരന്‍ കേബിനുള്ളിരുന്ന് റോടുകള്‍ വീക്ഷിക്കുന്നു.
വാഹനങ്ങള്‍ വരുന്നതിനനുസരിച്ച് ലൈറ്റുകള്‍ കത്തിച്ചും കെടുത്തിയും ട്രാഫിക് നിയന്ത്രിക്കുന്നു.


ഈ ട്രാഫിക്ക് ലൈറ്റിന്റെ ഒരു പ്രധാന പ്രശ്നം കേബിനില്‍ എപ്പോഴും പോലീസുകാരന്‍ വേണമെന്നതാണ്. പോലീസുകാരനെ ഒഴിവാക്കാനായി നമുക്കീ ലൈറ്റിനെ ഓട്ടോമാറ്റിക്കാക്കി മാറ്റാം.

നിശ്ചിത സമയം ഒരു റോടില്‍ പച്ച കത്തിക്കുകയും ( കോഴിക്കോട്-തൃശൂര്‍ റോട്) അതേ സമയം പൊന്നാനി പാലക്കാട് റോട് ചുകപ്പ് ലൈറ്റ് കത്തിക്കുകയും പിന്നീട് തിരിച്ചും ചെയ്താല്‍ പോലീസുകാരന്‍ കേബിനില്‍ ആവശ്യമില്ലല്ലോ!.

അതായത് 2 മിനിട്ട് കോഴിക്കോട് റോട് പച്ച( ആ സമയം പൊന്നാനി ചുകപ്പ്)പിന്നത്തെ രണ്ട് മിനിട്ട് കോഴിക്കോട് റോട് ചുകപ്പ് ( ആ സമയം പൊന്നാനി പച്ച)  ഈ രീതിയിലുള്ള ഒരു ടൈമര്‍ സ്വിറ്റ്ച് വെച്ച് പോലീസുകാരനെ കേബിനില്‍ നിന്നൊഴിവക്കുകയാണാദ്യപടി.

അങ്ങിനെ പോലീസുകാരനില്ലാത്ത ട്രാഫിക്ക് ലൈറ്റായി മാറും ഇടപ്പാള്‍ ജങ്ക്ഷന്‍!





ഇതാണേറ്റവും അടിസ്ഥാനമായ ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റ്


ഈ സംവിധാനത്തെ പടിപടിയായി നൂതനമായ സാങ്കേതികത അപ്ലേ ചെയ്തെങ്ങിനെ കാര്യക്ഷമമാക്കാമെന്ന് നോക്കാം.

മുകളിലെ ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റിന്‌ കുറവുകള്‍ നോക്കാം.
പൊന്നാനി-പാലക്കാട് റോടിലൂടെയുള്ള വാഹനങ്ങളുടെ എണ്ണവും കോഴിക്കോട്-തൃശൂര്‍ റോടിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണവും ഒന്നല്ല എന്നതിനാല്‍ രണ്ട് റോടുകള്‍ക്കും തുല്യ സമയം കൊടുക്കുന്നത്  ഒരു റോടില്‍ ട്രാഫിക് പൈലപ്പുണ്ടാക്കും.

മറ്റൊന്ന്, റോടിലെ വാഹനങ്ങളുടെ എണ്ണം പലതിനേയും ആശ്രയിച്ചാണിരിക്കുന്നത്, 
(ഉദാഹരണം സ്കൂള്‍ / ഓഫീസ് ടൈം/ സ്കൂള്‍ ലൊകേഷന്‍ ) അതുകൊണ്ടൊക്കെത്തന്നെ, ഓരോറോടിനും എത്രസ്മയം ലൈറ്റുകള്‍ കത്തിക്കുന്നതെന്നത് വളരെ പ്രധാനമാണ്.


ഈ ട്രാഫിക്ക് സിഗ്നല്‍ വളരെ കാര്യക്ഷമതയുള്ളതാവണമെങ്കില്‍, ഓരോ റോടിലേയ്യും പച്ച ലൈറ്റും ചുകപ്പ് ലൈറ്റും കത്തിക്കേണ്ട സമയം അവയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കനുസൃതമായിരിക്കണം. ഇവിടെയാണ്‍  Traffic Impact Study യുടെ പ്രാധാന്യമിരിക്കുന്നത്.

Traffic Impact Study

ഒരു സ്ഥലം അത് സിറ്റിയാവട്ടെ , ഗ്രാമമാവട്ടെ, ജങ്ക്ഷനാവട്ടെ റോടാവട്ടെ; ദിവസത്തില്‍ വ്യത്യസ്ഥ സമയങ്ങളില്‍ അതിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിലുള്ള ഒരു പഠനമാണ് Traffic Impact Study. 

ഏതൊക്കെ സമയങ്ങളില്‍ ഏതൊക്കെ റോടില്‍ നിന്നുമാണ് വാഹനങ്ങള്‍ പ്രസ്തുത സ്ഥലത്തേക്കൊഴുകുന്നത്, അതുപോലെ തിരിച്ചുപോകുന്നത്, ഏത് സമയമാണേറ്റവും കൂടുതല്‍ ഒഴുക്ക് വരുന്നത്, ഏത് സമയമാണതില്‍ കുറവ് വരുന്നത് തുടങ്ങിയവയാണ്‌  ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.

ഇത് ആഴ്ചയിലും മാസങ്ങളിലും വര്‍ഷത്തിലും എങ്ങിനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതും കൃത്യമായിതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കും.


നിലവിലുള്ള വീടുകള്‍ ഓഫീസുകള്‍ സ്കൂളുകള്‍ ആശുപത്രികള്, മാര്‍ക്കെറ്റ് തുടങ്ങിയവയൊക്ക് പുറമെ വരാന്‍ പോകുന്ന പ്രോജെക്ടുകളും ഉള്‍ക്കൊള്ളിച്ചതായിരിക്കും നല്ല ഒരു റിപ്പോര്‍ട്ട്.


ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓരോ റോടും ദിവസത്തില്‍  ഏത് സമയങ്ങളില്‍ എത്ര സമയം എന്ന രീതിയില്‍ ട്രാഫിക് ലൈറ്റുകള്‍ ഓണാക്കിയും ഓഫാക്കുകയും ചെയ്താല്‍ വളരെ എഫിഷ്യന്റായ ഒരു ഓട്ടോമാറ്റിക്ക് ട്രാഫിക്ക് കണ്ട്രോളാക്കി മാറും.


ജനങ്ങളുടെ ദൈനംദിന വിഷയങ്ങളുമായി  നേരിട്ട് ബന്ധപ്പെട്ടതുകൊണ്ട്   എത്ര വിദഗ്ധരുണ്ടായാലും പെര്‍ഫെക്ടായ ഒരു Traffic Impact Study സാധ്യമല്ല.

ഉദാഹരണത്തിന്‌,  യാതൊരു പാറ്റേണൂമില്ലാതെ നടക്കുന്ന കല്യാണങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങിയവ വിഹയങ്ങള്‍  ട്രാഫിക്കിനെ ബാധിക്കുമെങ്കിലും അവയൊന്നും Traffic Impact Study യില്‍ ഉള്‍പ്പെടുത്താനാവില്ലല്ലോ.

ഇതിനുപുറമെ, തൊട്ടടുത്ത സിറ്റികളില്‍ നടക്കുന്നതും എന്നാല്‍ അതിന്റെ ട്രാഫിക്ക് ഇമ്പാക്ട് ഇടപ്പാളില്‍ വരുത്തുന്നതുമായ പരാമീറ്ററുകളും    ഇതുപോലുള്ള പഠനങ്ങളില്‍ ഉള്‍പ്പെടുത്താവാനാവില്ല.

ചുരുക്കത്തില്‍ എത്ര നന്നായിട്ടുണ്ടാക്കിയ Traffic Impact Study റിപ്പോര്‍ട്ടടിസ്ഥാനപ്പെടുത്തിയതാണെങ്കിലും   പറയത്തക്ക നല്ല ട്രാഫിക്ക് സിഗ്നലാവണമെങ്കില്‍ ഇനിയും കുറെ കാര്യങ്ങള്‍ ചെയ്യണമെന്നര്‍ത്ഥം.

ഒരു ട്രാഫിക്ക് കണ്ട്രോള്‍ സിസ്റ്റം എഫിഷ്യന്റാവുന്നത്, അവിടെ വളരെ സ്മൂത്തായി അതിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോളാണ്‌ (ഓരോ വാഹനത്തിനും  Minimum Stop Time).

ഇതാവണമെങ്കില്‍ നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ടൈമര്‍ അടിസ്ഥാനപ്പെടുത്തിയ ഓണ്-ഓഫ് ലോജിക് പോര മറിച്ച് Real Time  അടിസ്ഥാനപ്പെടുത്തിയ Fuzzy logic  തന്നെവേണം

(ഫസിലോജിക്കിനെപ്പറ്റി അറിയണമെങ്കില്‍ ചോദിക്കുക).

Traffic Impact Study പ്രകാരം, രാവിലേയും വൈകീട്ടും   ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ പോകുന്നതും വരുന്നതും പൊന്നാനി വശത്തേക്കാണെന്നും;  ബാക്കിയുള്ള സ്മയങ്ങളില്‍ (9 മുതല്‍ 4 മണിവരെ)    കൂടുതല്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നത്  കോഴിക്കോട്-തൃശൂര്‍ റോടിലാണെന്നുമിരിക്കട്ടെ.

ഈ റിപ്പോര്‍ട്ടടിസ്ഥാനപ്പെടുത്തിയാല്‍ ഇടപ്പാളിലെ സ്വിച്ചിങ്ങ് ടൈം താഴെക്കാണുന്നത് പോലാകും.

രാവിലെ 6 മുതല്‍ 9 മണിവരെ:

പൊന്നാനി-പാലക്കാട് റോട് - പച്ച ലൈറ്റ് : 3 മിനിട്ട്
കോഴിക്കോട്-പാലക്കാട്: പച്ച ലൈറ്റ് : 1 മിനിട്ട്

രാവിലെ 9 മുതല്‍ 4 മണിവരെ:

പൊന്നാനി-പാലക്കാട് റോട് - പച്ച ലൈറ്റ് : 2 മിനിട്ട്
കോഴിക്കോട്-പാലക്കാട്: പച്ച ലൈറ്റ് : 2 മിനിട്ട്

4  മുതല്‍ രാവിലെ 6 മണിവരെ:

പൊന്നാനി-പാലക്കാട് റോട് - പച്ച ലൈറ്റ് : 1 മിനിട്ട്
കോഴിക്കോട്-പാലക്കാട്: പച്ച ലൈറ്റ് : 3 മിനിട്ട്


ഈ രീതിയിലുള്ള ഒരു ട്രാഫിക് സിഗ്നലില്‍, പാലക്കാട് -പൊന്നാനി റോട്ടില്‍ വാഹനങ്ങളില്ലാത്തപ്പോഴും പച്ച ലൈറ്റ് കത്തിക്കിടന്നേക്കാമെന്ന് പറയേണ്ടതില്ലല്ലോ.

ഇവിടെയാണ്‍ റിയല്‍ ടൈം അടിസ്ഥാനപ്പെടുത്തിയുള്ള ട്രാഫിക് കണ്ട്രോളിന്റെ പ്രസക്തി. മുകളിലെ ടൈമര്‍ കണ്ട്രോളിനുപകരം റിയല്‍ ടൈം കണ്ട്രോള്‍ സാധിച്ചാല്‍ വളരെ എഫിഷ്യന്റായ ഒരു ട്രാഫിക് സിഗ്നലായി  ഇടപ്പാള്‍ ട്രാഫിക് സിഗ്നലിനെ മാറ്റാം.

അതിനുപക്ഷെ വേണ്ടത് ടൈമര്‍ അടിസ്ഥാനപ്പെടുത്തിയ ഒരു കണ്ട്രോള്‍ സിസ്റ്റമല്ല മറിച്ച് റിയല്‍ ടൈം അടിസ്ഥാനപ്പെടുത്തിയ ഒരു കണ്ട്രോള്‍ സിസ്റ്റമാണ്‌.

റിയല്‍ ടൈം കണ്ട്രോള്‍ സാധ്യമാവണമെങ്കില്‍, സമയാധിഷ്ടിതമായ ഓണ്-ഓഫ് ലോജിക്ക് പോര മറിച്ച് ഫസി ലോജിക്  തന്നെ വേണം.

ഓരോ സമയത്തും റിയല്‍ ടൈമില്‍ റോട് നിരീക്ഷിച്ച്, എത്ര  വാഹനങ്ങള്‍ റോടിലുണ്ടെന്ന് കണക്കാക്കി  അതനുസരിച്ചുള്ള കണ്ട്രോള്‍ രീതിയാണത്. ഓരോ റോട്ടിലും എത്ര വാഹനങ്ങളുണ്ടെന്ന് അവിടെ സ്ഥാപിച്ച സെന്‍സറുകളുടെ സഹായത്തോടെ മനസ്സിലാക്കുന്നു,

പിന്നീട് എത്ര സമയം ഏത് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചാലാണേറ്റവും കുറവുസമയത്തില്‍ ഓരോ വാഹനത്തിനും ട്രാഫിക് സിഗ്നലില്‍ കൂടി കടന്നുപോകാന്‍ സാധിക്കുക എന്ന് കണക്കാക്കി അതനുസരിച്ച് ഓരോ ലൈറ്റുകളും പ്രവര്‍ത്തിപ്പിക്കുന്നു.


അങ്ങിനെ അതൊരു എഫിഷ്യന്റെ  ട്രാഫിക്ക് സിഗ്നലായി മാറുന്നു.ഒരു പരിധിവരെ ഇതിനെ ഒരു  Intelligent Traffic System എന്ന് വിളിക്കാം . എന്നാല്‍ ഇതിനെ കൂടുതല്‍ Intelligent  എങ്ങിനെ ആക്കാമെന്ന് നോക്കാം




തുടരും.....


Sunday, November 24, 2013

സോളാര്‍ ഇലക്ട്രിസിറ്റിക്ക് പൊള്ളൂന്ന വിലയാണോ?!


സോളാര്‍ പവര്‍ പ്ലാന്റില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിസിറ്റിക്ക് വളരെവിലയാണെന്ന ഒരു ധാരണയുണ്ട്, അത് ശെരിയോ തെറ്റോ ആയിക്കൊള്ളട്ടെ ( തിരഞ്ഞെടുക്കുന്ന പ്രോഡക്ടുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാലാണിങ്ങനെ സൂചിപ്പിക്കുന്നത്), എന്നാലിവരില്‍ മിക്കവരും ശെരിയായ രീതിയില്‍ കണക്കുകൂട്ടിയല്ല ഈ നിഗമനത്തിലെത്തുന്നത്.

പ്രധാനമായും സോളാര്‍ പാനലുകളും, ഇന്‍വേര്‍ട്ടറും ( ചാര്‍ജ് കണ്ട്രോള്‍ സെപറേറ്റായുണ്ടെങ്കില്‍ അത്), ബാറ്ററിയും ചേര്‍ന്നതാണ്‍ സോളാര്‍ പവര്‍ പ്ലാന്‍റ്റ്; വയറും ബ്രാക്കറ്റും എല്ലാം മാറ്റി നിര്‍ത്തുന്നു.

ഒരു വാട്ട് ഇലക്ട്രിസിറ്റി ഉണ്ടാക്കാനുള്ള പാനലിന്റെ വിലയാണ്‌ ആദ്യം കാണേണ്ടത്, (അത് സോളാര്‍ പാനല്‍ നിര്‍മാതാക്കളില്‍ നിന്നും ലഭിക്കും)

ഈ ഒരു വാട്ട് ഡി.സി പവര്‍ എ.സി പവറാക്കിമാറ്റാനുള്ള ഇന്‍വേര്‍ട്ടറിന്റെ വില രണ്ടാമത് ( ഇത് ഇന്‍വേര്‍ട്ടര്‍ കമ്പനിയില്‍ ലഭ്യം)

ഈ ഒരു വാട്ട് ഇലക്ട്രിസിറ്റി സ്റ്റോര്‍ ചെയ്യാനുള്ള ബാറ്ററി ( എത്ര ആമ്പിയര്‍ അവര്‍ ആണോ വേണ്ടത് അത്രയും)

ഇനി ഒരു പ്ലാന്റിന്റെ ആയൂസ്സ് കണക്കാക്കി എത്രയൂണിറ്റ് ഉത്പാദിപ്പിക്കാമെന്നും അങ്ങിനെ ഒരു യൂണിറ്റ്  സോളാര്‍ ഇലക്ട്രിസ്റ്റിയുടെ വില ശരിയായ-കൃത്യമായി കണ്ടെത്താം

എന്നാല്‍ സോളാര്‍ പവര്‍ പ്ലാന്റിന്റെ ഘടകങ്ങളുടെ ആയൂസ്സ് പലതിനും പലതാണ്‌, അതും കൂടി കണക്കിലെടുത്താലേ കൃത്യമായ വില ലഭിക്കുകയുള്ളൂ  അതെങ്ങിനെ കന്ടെത്താമെന്ന് കാണുക: 
-----------
©copyright  Aliyu Palathingal/ Kaltech Energy / solar power  

പ്ലാന്റിന്റെ പ്രധാന ഭാഗമായ സോളാര്‍ പാനലിന്റെ ആയൂസ്സ് 25 വര്‍ഷമാണ്‌ , ഇത് മിക്ക കമ്പനികളും ഗ്യാരണ്ടിയും തരുന്നുണ്ട് , എന്നാല്‍ 25 അമത്തെ വര്‍ത്തില്‍ 85% ( ചിലത് 80%) മാത്രമേ ഉത്പാദിപ്പിക്കൂ.

ഈ ക്ഷമതക്കുറവ്, 10ആം വര്‍ഷത്തില്‍ 10% പാനല്‍ വാങ്ങിയും, 15ആം വര്‍ഷത്തില്‍ 5% വാങ്ങിയും പരിഹരിക്കാം ( % കമ്പനിയുടെ സ്പെസിഫിക്കേഷന്‍ അനുസരിച്ച് മാറ്റം വരുത്തുക)


ഇനി ബാറ്ററിയുടെ കാര്യമെടുത്താല്, നിര്‍മ്മാതാക്കള്‍ സൂചിപ്പിക്കുന്ന കാലയളവ് കണക്കാക്കി 25 വര്‍ഷത്തില്‍ എത്ര തവണ / എത്ര എണ്ണം വാങ്ങണമെന്ന് കണക്കാക്കാം

ഇന്‍വേര്‍ട്ടര്‍ മിക്കവറും 25 വര്‍സ്ത്തില്‍ ഒന്നുകൂടി വാങ്ങേണ്ടിവന്നേക്കാം ( ഇതും കമ്പനിയുടെ നിലവാരമനുസരിച്ചിരികും)

ഇതെല്ലാം കണക്കാക്കിയാല്‍ 25 വര്‍ഷം ഒരു വാട്ട് ഉത്പദിപ്പിച്ച് സ്റ്റോര്‍ ചെയ്യാനുള്ള വിലകിട്ടും

-------------


ഒരു ദിവസം 3.5 മണിക്കൂര്‍ കണക്കാക്കി ( സ്ഥലമനുസരിച്ചിത് മാറും)  എത്ര യൂണിറ്റ് 25 വര്‍ഷത്തില്‍ ഉണ്ടാക്കാമെന്ന് കണക്കാം അങ്ങിനെ ഒരു യൂണിറ്റ് സോളാര്‍ വൈദ്യുതി ചിലവ് / വില കണക്കാക്കാം 

അല്ലാതെ ഏതെങ്കിലും സോളാര്‍ കമ്പനിക്കാരന്റെ ഒരു കിലോവാട്ട്  വിലനോക്കി കുറെ കൂട്ടുകയും കുറക്കുകയുമൊക്കെ ചെയ്താല്‍ കിട്ടുന്നത് ശെരിയായവിലയില്‍ നിന്നും കിലോമീറ്റര്‍ അകലമായിരിക്കും.
©copyright  Aliyu Palathingal/ Kaltech Energy

Saturday, December 22, 2012

സോളാർ പവർ‌ പ്ലാന്റുകളുടെ ബാക്കപ്പ് ടൈം





സോളാർ പവർ‌ പ്ലാന്റുകളുടെ ബാക്കപ്പ് ടൈം

സോളാർ പവർ  പ്ലാന്റുകൾ  വാങ്ങാൻ പോകുന്നവർ  ചിന്തിക്കുന്ന ഒരു വിഷയമാണ് ബാക്കപ്പ് ടൈം.
ഇലക്ട്രിസിറ്റിയില്ലാത്ത, രാത്രിയിലോ മേഘാവൃതമായ സമയത്തോ എത്ര സമയം  ഉപകരണങ്ങൾ പ്രവർത്തിക്കുമെന്നാണ്  ബാക്കപ്പ്  ടൈമെന്ന് പറയുന്നത്.  മൂന്ന് മണിക്കൂർ മുതൽ മുപ്പതുമണിക്കൂർ വരെ ബക്കപ്പ് ടൈം നൽകുന്ന സോളാർ കമ്പനികൾ / സോളാർ പവർ പ്ലാന്റുകളുണ്ട് എന്നാൽ ഇവരൊക്കെ സൂചിപ്പിക്കുന്ന ബക്കപ്പ് ടൈം ലഭിക്കുമോ എന്ന് വാങ്ങിക്കുന്നവർക്ക് കണക്കാക്കി തിട്ടപ്പെടുത്താവുന്നതാണ്.

ബാറ്ററികളുടെ കപ്പാസിറ്റിയാണ്  baackup time  അടിസ്ഥാനപ്പെടുത്തുന്നത്, കപ്പാസിറ്റി പറയുന്നത്  Ampere Hour ( Ah) ലാണ്, കബളിക്കപ്പെടാൻ ചാൻസുള്ളതും ഇവിടെത്തന്നെ!
ബാറ്ററികളുടെ കപ്പാസിറ്റിക്കൊപ്പം  C”  റേറ്റിങ്ങും  അറിഞ്ഞാൽ  മാത്രമേ സൂചിപ്പിച്ച ബാക്ക് ടൈം കിട്ടുമോ എന്നുറപ്പിക്കാനാവൂ.

മാത്രമല്ല, ഒരേ ആവശ്യത്തിനു്,   125 Ah/ C10 ബാറ്ററി തരുന്ന ബാക്കപ്പ് ടൈമിനേക്കാൾ വളരെ കുറവ് ബാക്ക് അപ്പ് ടൈം മാത്രമേ  125Ah/ C20 തരികയുള്ളൂ,;  വിലയുടെ കാര്യമെടുത്താൽ, C10  റേറ്റിങ്ങുള്ളവക്ക്  C20 നെക്കാൾ വിലയും കൂടും!
മിക്കവരും ഈ  “C”  റേറ്റിങ്ങ് കാണിക്കാറില്ലെന്നതാണ് യാഥാർത്ഥ്യം.

സോളാർ പവർ പ്ലാന്റിനൊപ്പം നൽകുന്ന ബാറ്ററിയുടെ കപ്പാസിറ്റിയും /  റേറ്റിങ്ങും അറിഞ്ഞ്, അത് സൂചിപ്പിച്ച ബാക്ക് ടൈം തരുമോ എന്നുറപ്പ് വരുത്തുക,  അതുകണക്കുകൂട്ടാൻ സാധിക്കില്ലെങ്കിൽ സോളാർ കമ്പനിയോട് കണക്കുതരാൻ ആവശ്യപ്പെടുക അല്ലാത്ത പക്ഷം സൂചിപ്പിച്ച ബാക്കപ്പ് ടൈം ലഭിക്കാതെ നിങ്ങൾ വഞ്ചിക്കപ്പെട്ടേക്കാം!