Saturday, October 03, 2009

പ്രവാസികളുടെ ഒരു കാര്യൈ.

ചിലവ് ചുരുക്കലിന്റെ ഭാഗമായി എയര്‍ ഇന്‍‌ഡ്യയുടെ ഓഫീസ് ദുബായില്‍(?) നിന്നും മാറ്റുകയാണത്രെ. ഇതിനെക്കുറിച്ച് പ്രവാസികളുടെ അഭിപ്രായ പ്രകടനം കണ്ടപ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയി.

കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്നും പിന്‍ മാരണമെന്നും പുനപരിശോധിക്കണമെന്നുമൊക്കെ ആവശ്യപ്പെടുന്നതിനിടയില്‍ ഒരു പ്രവാസി, '.....അങ്ങിനെ പ്രവാസികളായ ഞങ്ങളെ സഹായിക്കണ'മെന്നുമൊക്കെ പറയുന്നതുകേട്ടു.

നാലോ അഞ്ചോ ആളുകളില്‍ ഒരാളുപോലും തീരുമാനം ശെരിയാണെന്ന് പറഞ്ഞില്ല, അമ്മയെതല്ലിയാലും രണ്ടഭിപ്രായമുള്ളപ്പോള്‍ ഏഷ്യാനെറ്റ് തിരഞ്ഞുപിടിച്ച് അഭിപ്രായ സമന്വയം നടത്തിയതാണോ എന്നുപോലും തോന്നിപ്പോയി.

പതിമൂന്ന് കൊല്ലത്തൊളമായ ഒരു പ്രവാസിയായ എനിക്കിന്നേവരെ പ്രസ്തുത എയര്‍ ഇന്‍‌ഡ്യ ഓഫീസുമായൊരിക്കല്‍ പോലും പോകേണ്ടിയോ/ അവരുടെ സര്‍‌വീസ് ലഭിക്കുകയോ/ ആവശ്യമോ വന്നിട്ടില്ല. വളരെ അടുത്ത സുഹൃത്ത്‌ക്കളുടെ അനുഭവവും തിരിച്ചല്ല.

ഇനീപ്പോ ഈ ഓഫീസ് പ്രത്യേകം വല്ല പ്രവാസികള്‍ക്കും വല്ല സഹായ/ സര്‍‌വീസും നല്‍കുന്നുണ്ടോ ആവോ?

അല്ല ഈ ഓഫീസ് നിലനിര്‍‌ത്തുന്നത് കൊണ്ട് ഏത് പ്രവാസിക്കാണോ ഗുണമുണ്ടാകുക? അറിയന്‍‌ വേണ്ടി ചോദിച്ചതാണ്.

6 comments:

തറവാടി said...

"പ്രവാസികളുടെ ഒരു കാര്യൈ."

riyaz ahamed said...

സന്ദര്‍ശക വിസയില്‍ ദുബായില്‍ വരുന്നവരുടെ ടിക്കറ്റിനായി സന്ദര്‍ശകവിസയുടെ കോപ്പി കൊടുക്കാന്‍ പലതവണ അവിടെ പോയിട്ടുണ്ട്. ആ സേവനം ഇപ്പോള്‍ എങ്ങനെയാനെന്നറിയില്ല.

തറവാടി said...

വിസ ഓണ്‍ അറൈവല്‍ മെസ്സേജ് ട്രാവല്‍ മര്‍ക്കെറ്റില്‍ നിന്നും ജനറേറ്റ് ചെയ്യാവുന്നതല്ലെ?

OAB/ഒഎബി said...

എയർ ഇന്ത്യ എവിടെ ഓഫീസ് മാറിയാലും,പൊളിഞ്ഞ് പോയാലും എനിക്കൊന്നും സംഭവിക്കില്ല. എന്നാൽ സന്തോഷിക്കും. കാരണം കഴിഞ്ഞ ഇതേ കാലം ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് 3300 റിയാലാ അവർ വാങ്ങി വച്ചത്..

Viswaprabha said...

ഒരു കഴുകനും കുറേ കതിരുകാണാക്കിളികളും

ആ കഴുകന്റെ കൂടു് അവിടെനിന്നും പൊളിച്ചുകളയുന്നതുതന്നെയല്ലേ നല്ലതു്?

Manoj O K said...

Nice post